shafichaliyam – Chandrika Daily
	1	</sy:updateFrequency>
shafichaliyam – Chandrika Daily
ഇത് മത്സ്യത്തൊഴിലാളി വിദ്യാര്‍ത്ഥികളെ ദ്രോഹിച്ച സര്‍ക്കാര്‍: ഷാഫി ചാലിയം
കോഴിക്കോട്. എൺപത്തി നാലിൽ കരുണാകരൻ മുഖ്യമന്ത്രിയും ഫിഷറീസിന്റെ ചുമതലയും വഹിച്ച കാലത്ത് ഉപമുഖ്യമന്ത്രിയായിരുന്ന അവുകാദർ കുട്ടി നഹാ സാഹിബ്‌ മുന്നോട്ട് വെച്ച പ്രൊപോസൽ ആണ് പട്ടിക ജാതി വിദ്യാർത്ഥികൾക്ക് മാത്രമുണ്ടായിരുന്ന പഠന സ്കോളർഷിപ്പ് സർവ്വ മത്സ്യത്തൊഴിലാളി വിദ്യാർത്ഥികൾക്കും ബാധകമാക്കാൻ തീരുമാനമായത്. ശേഷം, 2012 ലും 2013 ലും 2014 ലും കൂടുതൽ പരിഷകരണങ്ങൾ വിദ്യാഭ്യാസ – ഫിഷറീസ് മന്ത്രിമാരായിരുന്ന അബ്ദു റബ്ബും കെ. ബാബുവും യൂഡിഫ് ഭരണ കാലത്ത് കൊണ്ട് വന്നു. 2014 ലെ സമഗ്ര പരിഷ്കരണ ഉത്തരവിലൂടെ മെഡിക്കൽ എഞ്ചിനീയർ തുടങ്ങിയ ഉന്നത വിദ്യാഭ്യാസ മേഖലകളിലും മത്സ്യത്തൊഴിലാളി വിദ്യാർഥികൾക്കും എസ്സ്.ഇ ആനുകൂല്യങ്ങൾ നൽകി. എൻട്രൻസ് എക്സാമിന് യോഗ്യത നേടിയ മത്സ്യത്തൊഴിലാളി വിദ്യാർത്ഥിക്ക് ഒരു ലക്ഷത്തി പത്തായിരം രൂപ വരെ നൽകി. എന്നാൽ ഇടത് ഭരണം അതൊക്കെ അവതാളത്തിലാക്കിയിരിക്കയാണെന്ന് മുസ്ലിംലീഗ് സംസ്ഥാന സെക്രട്ടറി ഷാഫി ചാലിയം കുറ്റപ്പെടുത്തി. സ്കോളർഷിപ്പ് തുക ഇരുപത്തി മൂന്ന് കോടി ഇടത് സർക്കാർ പിടിച്ചു വെച്ചിരിക്കയാണെന്നും, അത് മൂലം മത്സ്യത്തൊഴിലാളി വിദ്യാർത്ഥികൾ ഫീസ് കൊടുക്കാൻ കഴിയാതെ വലയുകയാണെന്നും മുസ്ലിംലീഗ് സംസ്ഥാന സെക്രട്ടറി ആരോപിച്ചു. കോഴിക്കോട് ജില്ലയിലെ വിവിധ യു.ഡി.എഫ് കുടുംബ സംഗമങ്ങൾ ഉത്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു  അദ്ദേഹം. 
സ്ക്കോളർഷിപ് തുക പിടിച്ചു വെച്ചതിനാൽ ഫീസ് ഒടുക്കാൻ കഴിയാത്ത വിദ്യാർത്ഥികൾക്ക് പഠനം കഴിഞ്ഞിട്ടും സ്ഥാപനങ്ങൾ സർട്ടിഫിക്കറ്റ് വരെ കൊടുക്കുന്നില്ലെന്ന് കണക്കുകൾ നിരത്തി ഷാഫി ചാലിയം വിശദീകരിച്ചു. കോഴിക്കോട് ജില്ലയിൽ മാത്രം പാവപ്പെട്ട മത്സ്യത്തൊഴിലാളി വിദ്യാർത്ഥികളുടെ മൂന്ന് കോടി ഇരുപത് ലക്ഷം രൂപയാണ് പിടിച്ച് വെച്ചിരിക്കുന്നത്. മലപ്പുറം ജില്ലയിലാവട്ടെ കഴിഞ്ഞ സെപ്റ്റംബർ വരെ ഒന്നര കോടിയാണ് കുടിശ്ശിക. സ്ക്കോളർഷിപ്പ് തുക നിഷേധിക്കുക വഴി സംസ്ഥാനത്താകെ ഇരുപത്തി രണ്ടായിരം കുട്ടികളുടെ മാനസിക ക്ലേശം വിവരണാദീതമാണ്. തീരദേശ മേഖലയോട് ഇടത് സർക്കാർ കാണിക്കുന്ന അവഗണനക്കും വിവേചനത്തിനുമെതിരെ മത്സ്യത്തൊഴിലാളികളുടെ വോട്ടവകാശം വിനിയോഗിക്കണമെന്നും ഷാഫി  ചാലിയം അഭ്യർത്ഥിച്ചു.
			<slash:comments>0</slash:comments>
മുസ്‌ലിംലീഗ് നേതാക്കള്‍ക്കെതിരെ വ്യാജ വാര്‍ത്ത; കുപ്രചാരണങ്ങള്‍ തള്ളിക്കളയണം; ഉമര്‍ പാണ്ടികശാല, ഷാഫി ചാലിയം
			<slash:comments>0</slash:comments>
ഇന്ത്യാ മുന്നണി വളഞ്ഞാൽ ബിജെപിയുടെ കഥ കഴിയും. ഷാഫി ചാലിയം
എടവണ്ണ. മൂന്ന് സംസ്ഥാനങ്ങളിലെ ബിജെപി വിജയം സൃഷ്ടിപരതയിൽ ഉണ്ടാക്കിയെടുത്തതാണെന്ന് മുസ്ലിംലീഗ് സംസ്ഥാന സെക്രട്ടറി ഷാഫി ചാലിയം പറഞ്ഞു.ജില്ലാ യൂത്ത് ലീഗ് യൂത്ത് മാർച്ച് ഏറനാട് നിയോജക മണ്ഡലം സമാപന സമ്മേളനം എടവണ്ണയിൽ ഉൽഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.ഭയപ്പെടുത്തിയും വിരട്ടിയും ഉണ്ടാക്കിയെടുത്ത വോട്ടുകളിലാണ് അവർ വിജയം കൊയ്‌തത്. മുസ്ലിം ദളിത് ഭൂരിപക്ഷ മേഖലയിൽ പോലും തങ്ങളുടെ നിലനില്പിനായി ബിജെപിക്ക് വോട്ട് ചെയ്യാൻ വിധിക്കപ്പെട്ടവരായി മാറിയ ദയനീതയാണ് തെരഞ്ഞെടുപ്പ് ഫലം കാണിക്കുന്നത്. എന്നിട്ടും 38 ഉം 40 ഉം 42 ഉം ശതമാനം വോട്ടിംഗ് ഷെയർ കോൺഗ്രസ്സിന് കിട്ടി എന്നത് ചെറിയ കാര്യമല്ലെന്നോർക്കണം.ആ വോട്ടുകൾ സംഖ് പരിവാറിനെ പ്രതിരോധിക്കാനായി പ്രതിജ്ഞയെടുത്ത മതേതര ഹിന്ദുവിന്റേതാണെന്നത് പ്രതീക്ഷാ നിർഭരമാണെന്നും അദ്ദേഹം പറഞ്ഞു.
അടുത്ത ലോകസഭാ തെരഞ്ഞെടുപ്പിൽ ഇന്ത്യാ മുന്നണി ഒത്തുപിടിച്ചാൽ തീർക്കാവുന്ന നമ്പറേ ബിജെപിക്കുണ്ടാവൂ. തെക്കേ ഇന്ത്യയും വംഗനാടും ബീഹാറും ഹിമാചലും പഞ്ചാബും ഡൽഹിയും ബിജെപി സംസ്ഥാനങ്ങളെ വളഞ്ഞാൽ ബിജെപിക്ക് ഇരുന്നൂറ് കടക്കാൻ സാധിക്കി ല്ലെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. നിരാശയിൽ തളർന്നു നിലം പതിക്കാതെ പ്രതീക്ഷയുടെ ആവേശമാണ് മതേതര ഇന്ത്യക്കായി നിലകൊള്ളുന്നവർ ചിന്തിക്കേണ്ടതെന്നും ഷാഫി പറഞ്ഞു. പികെ ബഷീർ എം എൽ എ, യു എ ലത്തീഫ് എം എൽ എ തുടങ്ങിയ നേതാക്കൾ പ്രസംഗിച്ചു
			<slash:comments>0</slash:comments>