sharafudheen – Chandrika Daily

ആഗോള ഗ്രോസ് കളക്ഷൻ 10 കോടിയിലേക്ക് “പെറ്റ് ഡിറ്റക്റ്റീവ്”; ഷറഫുദീൻ- അനുപമ പരമേശ്വരൻ ചിത്രം ബ്ലോക്ക്ബസ്റ്ററിലേക്ക്.
ഷറഫുദീൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ഷറഫുദീൻ, ശ്രീ ഗോകുലം മൂവീസിൻ്റെ ബാനറിൽ ഗോകുലം ഗോപാലൻ എന്നിവർ ചേർന്ന് നിർമ്മിച്ച ചിത്രം “പെറ്റ് ഡിറ്റക്ടീവ്” ബ്ലോക്ക്ബസ്റ്റർ വിജയത്തിലേക്ക്. റിലീസ് ചെയ്ത് 5 ദിവസം കൊണ്ട് ചിത്രം നേടിയ ആഗോള ഗ്രോസ് 9.1 കോടി രൂപയാണ്. ഷറഫുദീന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ വിജയത്തിലേക്കാണ് ചിത്രം കുതിക്കുന്നത്. തീയേറ്ററുകളിൽ ചിരിപ്പൂരം സൃഷ്ടിച്ചു കൊണ്ടാണ് ചിത്രം വിജയകുതിപ്പ് തുടരുന്നത്. റിലീസ് ചെയ്ത ആദ്യ ദിനം ആദ്യ ഷോ മുതൽ തന്നെ ഗംഭീര പ്രേക്ഷക- നിരൂപക പ്രതികരണം നേടുന്ന ചിത്രം എല്ലാത്തരം പ്രേക്ഷകരെയും ഒരുപോലെ ആകർഷിച്ചു കൊണ്ടാണ് മുന്നേറുന്നത്. ഷറഫുദ്ദീൻ, അനുപമ പരമേശ്വരൻ എന്നിവർ പ്രധാന വേഷങ്ങൾ ചെയ്യുന്ന ചിത്രം സംവിധാനം ചെയ്തത് പ്രനീഷ് വിജയനാണ്. പ്രനീഷ് വിജയനും ജയ് വിഷ്ണുവും ചേർന്ന് രചിച്ച ചിത്രത്തിന്റെ കോ പ്രൊഡ്യൂസേഴ്സ് – ബൈജു ഗോപാലൻ, വി. സി. പ്രവീൺ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ – കൃഷ്ണമൂർത്തി. ചിത്രം കേരളത്തിൽ വിതരണം ചെയ്തത് ഡ്രീം ബിഗ് ഫിലിംസ്.

ഒരു പക്കാ ഫൺ ഫാമിലി കോമഡി എൻ്റർടെയിനർ ആയാണ് “പെറ്റ് ഡിറ്റക്റ്റീവ്”  കഥ പറയുന്നത്. ചിരിയുടെ മാലപ്പടക്കത്തിന് തിരി കൊളുത്തിയ രീതിയിൽ   അതീവ രസകരമായി സഞ്ചരിക്കുന്ന  ചിത്രം കുട്ടികൾക്കും കുടുംബങ്ങൾക്കും സമ്മാനിക്കുന്നത് എല്ലാം മറന്നു പൊട്ടിച്ചിരിക്കാനുള്ള നിമിഷങ്ങളാണ്. ഇത്രയധികം ചിരിപ്പിക്കുന്ന ഒരു  ചിത്രം വലിയ ഇടവേളക്ക് ശേഷമാണു മലയാളത്തിൽ വന്നതെന്നതും പ്രേക്ഷകരെ ഇതിലേക്ക് ആകർഷിക്കുന്നുണ്ട് . ഒട്ടേറെ കഥാപാത്രങ്ങളുള്ള ചിത്രത്തിലെ ഓരോ കഥാപാത്രങ്ങൾക്കും കയ്യടി ലഭിക്കുന്ന ഹാസ്യ നിമിഷങ്ങൾ ഉണ്ടെന്നതാണ് ചിത്രത്തിന്റെ ഹൈലൈറ്റ്.

കേരളത്തിലെ നിറഞ്ഞ സ്‌ക്രീനുകളിൽ പ്രദർശിപ്പിക്കുന്ന ചിത്രത്തിന് കേരളത്തിന് പുറത്തും വലിയ പ്രേക്ഷക പിന്തുണയാണ് ലഭിക്കുന്നത്. “പടക്കളം” എന്ന സൂപ്പർ ഹിറ്റിനു ശേഷം വീണ്ടും ഒരു ഷറഫുദീൻ ചിത്രത്തെ പ്രേക്ഷകരെ ഇരു കയ്യും നീട്ടി സ്വീകരിക്കുന്ന കാഴ്ചയാണ് കാണാൻ സാധിക്കുന്നത്. ടോണി ജോസ് അലുല എന്ന ഡിറ്റക്റ്റീവ് കഥാപാത്രമായി ഷറഫുദീൻ വേഷമിട്ട ചിത്രം ഒരു കോമഡി ഇൻവെസ്റ്റിഗേഷൻ ത്രില്ലറായാണ് ഒരുക്കിയിരിക്കുന്നത്. ചിരിയോടൊപ്പം ഏറെ രസകരമായ രീതിയിൽ ആക്ഷനും ഉൾപ്പെടുത്തിയ ചിത്രം കുട്ടികൾക്ക് പോലും ഏറെ ആസ്വദിക്കാവുന്ന തരത്തിൽ ആണ് കഥ പറയുന്നത്.

ചിത്രത്തിൽ ഗംഭീര പ്രകടനം കാഴ്ചവെച്ച ഷറഫുദീനും അനുപമക്കുമൊപ്പം വിനയ് ഫോർട്ട്, ജോമോൻ ജ്യോതിർ, വിജയരാഘവൻ, വിനായകൻ എന്നിവരും വലിയ കയ്യടി നേടുന്നുണ്ട്. ഷോബി തിലകൻ, നിഷാന്ത് സാഗർ, ശ്യാം മോഹൻ, അൽതാഫ് സലിം എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങൾ. ബോക്സ് ഓഫീസിൽ പ്രവർത്തി ദിവസങ്ങളിൽ പോലും മികച്ച കളക്ഷൻ നേടി മുന്നേറുന്ന ചിത്രം ഷറഫുദീന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ ഓപ്പണിങ് ആണ് നേടിയത്. റിലീസ് ചെയ്ത് ആദ്യ ദിവസങ്ങളിൽ തന്നെ കേരളത്തിൽ നൂറിലധികം ഹൗസ്ഫുൾ ഷോകൾ കളിച്ചും ചിത്രം ശ്രദ്ധ നേടി.

രാജേഷ് മുരുകേശൻ ആണ് ചിത്രത്തിന് സംഗീത സംവിധാനം നിർവഹിച്ചത്.  തിങ്ക് മ്യൂസിക് ആണ് ചിത്രത്തിൻ്റെ മ്യൂസിക് അവകാശം സ്വന്തമാക്കിയത്. ചിത്രത്തിന് ക്യാമറ ചലിപ്പിച്ചത് ആനന്ദ് സി ചന്ദ്രൻ. മുകുന്ദനുണ്ണി അസോസിയേറ്റ്സ് എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിലൂടെ സംവിധായകൻ എന്ന നിലയിൽ ശ്രദ്ധ നേടിയ അഭിനവ് സുന്ദർ നായകാണ് ഈ ചിത്രത്തിൻ്റെ എഡിറ്റർ. പ്രൊഡക്ഷൻ ഡിസൈനെർ – ദീനോ ശങ്കർ, ഓഡിയോഗ്രാഫി – വിഷ്ണു ഗോവിന്ദ്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ – ജയ് വിഷ്ണു, കോസ്റ്റ്യൂം ഡിസൈനർ – ഗായത്രി കിഷോർ, മേക്കപ്പ്- റോണക്സ് സേവ്യർ, ചീഫ് അസോസിയേറ്റ് ഡയറക്ടർ – രാജേഷ് അടൂർ, പ്രൊഡക്ഷൻ കൺട്രോളർ – പ്രണവ് മോഹൻ, പോസ്റ്റ് പ്രൊഡക്ഷൻ ഹെഡ് – വിജയ് സുരേഷ്, ലൈൻ പ്രൊഡ്യൂസർ – ജിജോ കെ ജോയ്, സംഘട്ടനം – മഹേഷ് മാത്യു, വരികൾ – അധ്രി ജോയ്, ശബരീഷ് വർമ്മ, വിഎഫ്എക്സ് – 3 ഡോർസ് , കളറിസ്റ്റ് – ശ്രീക് വാര്യർ, ഡിഐ – കളർ പ്ലാനറ്റ്, ഫിനാൻസ് കൺട്രോളർ – ബിബിൻ സേവ്യർ, സ്റ്റിൽസ് – റിഷാജ് മൊഹമ്മദ്, അജിത് മേനോൻ, പ്രോമോ സ്റ്റിൽസ് – രോഹിത് കെ സുരേഷ്,  പി ആർ ഒ ആൻഡ് മാർക്കറ്റിംഗ് – വൈശാഖ് വടക്കേവീട്, ജിനു അനിൽകുമാർ, പബ്ലിസിറ്റി ഡിസൈൻ – എയിസ്തെറ്റിക് കുഞ്ഞമ്മ, ടൈറ്റിൽ ഡിസൈൻ – ട്യൂണി ജോൺ.

തീയേറ്ററുകളിൽ ചിരി പടർത്താൻ ഷറഫുദീൻ- അനുപമ പരമേശ്വരൻ ചിത്രം “പെറ്റ് ഡിറ്റക്ടീവ്” ഒക്ടോബർ 16ന് റിലീസ് റെഡി..
ഷറഫുദീൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ഷറഫുദീൻ, ശ്രീ ഗോകുലം മൂവീസിൻ്റെ ബാനറിൽ ഗോകുലം ഗോപാലൻ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ചിത്രം “പെറ്റ് ഡിറ്റക്ടീവ്” റിലീസ് തീയതി പുറത്ത്. ഒക്ടോബർ 16ന് ചിത്രം ആഗോള റിലീസായത്തും. ഷറഫുദ്ദീൻ, അനുപമ പരമേശ്വരൻ എന്നിവർ പ്രധാന വേഷങ്ങൾ ചെയ്യുന്ന ചിത്രം സംവിധാനം ചെയ്തത് പ്രനീഷ് വിജയനാണ്. കോ പ്രൊഡ്യൂസേഴ്സ് – ബൈജു ഗോപാലൻ, വി. സി. പ്രവീൺ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ – കൃഷ്ണമൂർത്തി. വിതരണം – ഡ്രീം ബിഗ് ഫിലിംസ്.

സംവിധായകൻ പ്രനീഷ് വിജയനും ജയ് വിഷ്ണുവും ചേർന്നാണ് ചിത്രം രചിച്ചിരിക്കുന്നത്. ഒരു പക്കാ അഡ്വഞ്ചർ ഫൺ ഫാമിലി കോമഡി എൻ്റർടെയിനർ ആയാണ് ചിത്രം ഒരുക്കിയിരിക്കുന്നത് എന്നാണ് ഇതുവരെ പുറത്ത് വന്ന ചിത്രത്തിലെ ഗാനങ്ങളും പോസ്റ്ററുകളും സൂചിപ്പിക്കുന്നത്. ചിത്രത്തിൽ നിന്ന് പുറത്ത് വന്ന തീം സോങ് “തേരാ പാരാ ഓടിക്കോ”, റെട്രോ വൈബ് സമ്മാനിച്ച  തരളിത യാമം” എന്നീ ഗാനങ്ങൾ സമൂഹ മാധ്യമങ്ങളിൽ സൂപ്പർ ഹിറ്റായി മാറിയിട്ടുണ്ട്. കുട്ടികൾ ഉൾപ്പെടെ എല്ലാത്തരം പ്രേക്ഷകരെയും ആദ്യാവസാനം പൊട്ടിച്ചിരിപ്പിക്കുന്ന ഒരു വിനോദ ചിത്രമായിരിക്കും ഇതെന്നാണ് ചിത്രത്തിൻ്റെ അപ്ഡേറ്റുകൾ നൽകുന്ന സൂചന. സമ്പൂർണ്ണ മൃഗാധിപത്യം എന്ന ടാഗ് ലൈനോടെ ആണ് ചിത്രം പ്രേക്ഷകരുടെ മുന്നിലെത്തുന്നത്.

“പടക്കളം” എന്ന സൂപ്പർഹിറ്റിന് ശേഷം പുറത്ത് വരുന്ന ഷറഫുദ്ദീൻ ചിത്രമെന്ന നിലയിലും, ബ്ലോക്ക്ബസ്റ്റർ ഹിറ്റായ പ്രേമത്തിന് ശേഷം ഷറഫുദ്ദീൻ – അനുപമ പരമേശ്വരൻ ടീം ഒന്നിക്കുന്ന ചിത്രമെന്ന നിലയിലും വലിയ പ്രതീക്ഷയാണ് “പെറ്റ് ഡിറ്റക്ടീവ്” പ്രേക്ഷകർക്കിടയിൽ സൃഷ്ടിച്ചിരിക്കുന്നത്. ഇവരെ കൂടാതെ വിനയ് ഫോർട്ട്, രഞ്ജി പണിക്കർ, ജോമോൻ ജ്യോതിർ എന്നിവരും ചിത്രത്തിൽ നിർണ്ണായക വേഷങ്ങൾ ചെയ്യുന്നുണ്ട്.

തിങ്ക് മ്യൂസിക് ആണ് ചിത്രത്തിൻ്റെ മ്യൂസിക് അവകാശം സ്വന്തമാക്കിയത്. രാജേഷ് മുരുകേശൻ സംഗീത സംവിധാനം നിർവഹിച്ച ചിത്രത്തിന് ക്യാമറ ചലിപ്പിച്ചത് ആനന്ദ് സി ചന്ദ്രൻ ആണ്. മുകുന്ദനുണ്ണി അസോസിയേറ്റ്സ് എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിലൂടെ സംവിധായകൻ എന്ന നിലയിൽ ശ്രദ്ധ നേടിയ അഭിനവ് സുന്ദർ നായകാണ് ഈ ചിത്രത്തിൻ്റെ എഡിറ്റർ.

പ്രൊഡക്ഷൻ ഡിസൈനെർ – ദീനോ ശങ്കർ, ഓഡിയോഗ്രാഫി – വിഷ്ണു ഗോവിന്ദ്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ – ജയ് വിഷ്ണു, കോസ്റ്റ്യൂം ഡിസൈനർ – ഗായത്രി കിഷോർ, മേക്കപ്പ്- റോണക്സ് സേവ്യർ, ചീഫ് അസോസിയേറ്റ് ഡയറക്ടർ – രാജേഷ് അടൂർ, പ്രൊഡക്ഷൻ കൺട്രോളർ – പ്രണവ് മോഹൻ, പോസ്റ്റ് പ്രൊഡക്ഷൻ ഹെഡ് – വിജയ് സുരേഷ്, ലൈൻ പ്രൊഡ്യൂസർ – ജിജോ കെ ജോയ്, സംഘട്ടനം – മഹേഷ് മാത്യു, വരികൾ – അധ്രി ജോയ്, ശബരീഷ് വർമ്മ, വിഎഫ്എക്സ് – 3 ഡോർസ് , കളറിസ്റ്റ് – ശ്രീക് വാര്യർ, ഡിഐ – കളർ പ്ലാനറ്റ്, ഫിനാൻസ് കൺട്രോളർ – ബിബിൻ സേവ്യർ, സ്റ്റിൽസ് – റിഷാജ് മൊഹമ്മദ്, അജിത് മേനോൻ, പ്രോമോ സ്റ്റിൽസ് – രോഹിത് കെ സുരേഷ്, പബ്ലിസിറ്റി ഡിസൈൻ – എയിസ്തെറ്റിക് കുഞ്ഞമ്മ, ടൈറ്റിൽ ഡിസൈൻ – ട്യൂണി ജോൺ,  പി ആർ ഒ ആൻഡ് മാർക്കറ്റിംഗ് – വൈശാഖ് വടക്കേവീട്, ജിനു അനിൽകുമാർ.

സുരാജ് വെഞ്ഞാറമൂട് – ഷറഫുദീൻ കോംബോ ഒന്നിക്കുന്ന “പടക്കളം” ഫസ്റ്റ് ലുക്ക് പുറത്ത്
സുരാജ് വെഞ്ഞാറമൂട്, ഷറഫുദീൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ മനു സ്വരാജ് സംവിധാനം ചെയ്യുന്ന “പടക്കളം” എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്ത്. ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറിൽ വിജയ് ബാബു ആണ് ഈ ചിത്രം നിർമ്മിക്കുന്നത്. ഫ്രൈഡേ ഫിലിം ഹൗസിനൊപ്പം 29 സെപ്റ്റംബർ വർക്സ് എന്ന ബാനറിൽ വിജയ് സുബ്രമണ്യവും കൂടി ചേർന്നാണ് ചിത്രത്തിന്റെ നിർമ്മാണം നിർവഹിക്കുന്നത്. 2025 മെയ് രണ്ടാം തീയതി തീയേറ്ററുകളിലെത്തുന്ന ചിത്രത്തിൽ സുരാജ് വെഞ്ഞാറമൂട്, ഷറഫുദീൻ എന്നിവർക്കൊപ്പം ഒരു യുവതാരനിരയുമുണ്ട്.

ഫ്രൈഡേ ഫിലിം ഹൌസ് നിർമ്മിക്കുന്ന 22 -ആം ചിത്രമാണ് പടക്കളം. ഈ 22 ചിത്രങ്ങൾ വഴി അവർ അവതരിപ്പിച്ച പുതുമുഖ സംവിധായകരിൽ 16 -മത്തെ ആളാണ് മനു സ്വരാജ് എന്ന പ്രത്യേകതയുമുണ്ട്. മലയാള സിനിമയിൽ പുതുമുഖ സംവിധായകരെയും രചയിതാക്കളേയും ഇത്രയധികം പിന്തുണക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന മറ്റൊരു ബാനറില്ല എന്ന് പറഞ്ഞാൽ അതൊട്ടും അതിശയോക്തിയാവില്ല. ഒരു ഫാന്റസി യൂത്ത് കോമഡി ചിത്രമായാണ് പടക്കളം ഒരുക്കിയിരിക്കുന്നത്. സന്ദീപ് പ്രദീപ്, നിരഞ്ജന അനൂപ്, സാഫ് ബോയ്, അരുൺ പ്രദീപ്, അരുൺ അജികുമാർ എന്നിവരും ചിത്രത്തിന്റെ താരനിരയിലുണ്ട്.

എക്സികുട്ടീവ് പ്രൊഡ്യൂസർ- വിനയ് ബാബു, രചന- നിതിൻ സി ബാബു, മനു സ്വരാജ്, ഛായാഗ്രഹണം- അനു മൂത്തേടത്, സംഗീതം – രാജേഷ് മുരുഗേശൻ, എഡിറ്റർ- നിധിൻ രാജ് ആരോൾ, കലാസംവിധാനം- മകേഷ് മോഹനൻ, പ്രൊഡക്ഷൻ കൺട്രോളർ- ഷിബു ജി സുശീലൻ, മേക്കപ്പ്- റോണക്സ് സേവ്യർ, വസ്ത്രാലങ്കാരം- സമീറ സനീഷ്, വരികൾ- വിനായക് ശശികുമാർ, ആക്ഷൻ- രാജശേഖർ, ഫാന്റം പ്രദീപ്, നൃത്തസംവിധാനം- ലളിത ഷോബി, സൗണ്ട് ഡിസൈൻ- രംഗനാഥ് രവി, സൗണ്ട് മിക്സിങ്- കണ്ണൻ ഗണപത്, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ- നിതിൻ മൈക്കൽ, ഡിഐ- പോയറ്റിക്, വിഎഫ്എക്സ്- പിക്റ്റോറിയൽ എഫ് എക്സ്, മാർക്കറ്റിങ്- ഹൈറ്റ്സ്, സ്റ്റിൽസ്- വിഷ്ണു എസ് രാജൻ, പബ്ലിസിറ്റി ഡിസൈനർ- ആന്റണി സ്റ്റീഫൻ, പിആർഒ- വാഴൂർ ജോസ്, വൈശാഖ് സി വടക്കേവീട്, ജിനു അനിൽകുമാർ.

അന്ന് വില്ലൻ ഇന്ന് നായകൻ !; സ്ക്രീനിൽ വീണ്ടും ഷറഫുദ്ദീനും ഐശ്വര്യ ലക്ഷ്മിയും
ഫഹദ് ഫാസിൽ-ഐശ്വര്യ ലക്ഷ്മി ചിത്രം ‘വരത്തൻ’ലെ ജോസി പ്രേക്ഷകരിലുണ്ടാക്കിയ അസ്വസ്ഥത അത്ര പെട്ടെന്ന് മറക്കാൻ സാധ്യതയില്ല. ‘പ്രേമം’ത്തിലെ ഗിരിരാജൻ കോഴിയെയും ‘ഹാപ്പി വെഡ്ഡിംഗ്’ലെ മനു കൃഷ്ണനെയും പോലെ ആയിരുന്നില്ല ജോസി. ട്രാക്ക് മാറ്റി വില്ലൻ വേഷത്തിൽ എത്തിയ ഷറഫുദ്ദീൻ പ്രേക്ഷകരെ വെറുപ്പിക്കുന്ന പ്രകടനമാണ് കാഴ്ചവച്ചത്. ‘അഞ്ചാം പാതിര’യിൽ ബെഞ്ചമിൻ ലൂയിസ് ഷറഫുദ്ദീനാണെന്ന് മനസ്സിലാക്കാൻ തന്നെ കുറച്ചധികം സമയം വേണ്ടിവന്നു. വ്യത്യസ്തമായ വേഷപ്പകർച്ചയിൽ പ്രത്യക്ഷപ്പെട്ട് കാഴ്ചക്കാരെ ചിരിപ്പിച്ചും വെറുപ്പിച്ചും കരയിപ്പിച്ചും പ്രേക്ഷക ഹൃദയത്തിൽ ഇടം പിടിച്ച ഷറഫുദ്ദീൻ ഇത്തവണ എത്തുന്നത് നായകനായിട്ടാണ്. അന്ന് വരത്തനിൽ ഐശ്വര്യ ലക്ഷ്മിയുടെ വില്ലനായ് വേഷമിട്ടു. ഇന്ന് ‘ഹലോ മമ്മി’യിലൂടെ ഐശ്വര്യ ലക്ഷ്മിയുടെ നായകനായ് നിറഞ്ഞാടാൻ ഒരുങ്ങുന്നു. ‘ഹലോ മമ്മി’ ഒരു ഫാന്റസി കോമഡി ചിത്രമാണ്. നവാഗതനായ വൈശാഖ് എലൻസാണ് ചിത്രം സംവിധാനം ചെയ്യുന്നത്. നവംബർ 21 മുതൽ തിയറ്ററുകളിലെത്തുന്ന ചിത്രം ഫാമിലി എന്റർടൈനറാണ്. ഷറഫുദ്ദീനും ലക്ഷ്മിയും നായകനും നായികയുമായ് എത്തുന്ന ആദ്യ സിനിമയാണിത്.

ഹാങ്ങ് ഓവർ ഫിലിംസും എ ആൻഡ് എച്ച് എസ് പ്രൊഡക്ഷനും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ജോമിൻ മാത്യു, ഐബിൻ തോമസ്, രാഹുൽ ഇ. എസ് എന്നിവരാണ് നിർമ്മാതാക്കൾ. സജിൻ അലി, നിസാർ ബാബു, ദിപൻ പട്ടേൽ എന്നിവരാണ് സഹനിർമ്മാതാക്കൾ. ചിത്രത്തിന്റെ കഥയും തിരക്കഥയും സാൻജോ ജോസഫാണ് കൈകാര്യം ചെയ്തത്. ഹാങ്ങ് ഓവർ ഫിലിംസിന്റെ നിർമ്മാണത്തിലൊരുങ്ങുന്ന ഈ ചിത്രം ‘നീലവെളിച്ചം’, ‘അഞ്ചക്കള്ളകോക്കാൻ’ എന്നീ ചിത്രങ്ങളുടെ നിർമ്മാണ പങ്കാളിത്തത്തിന് ശേഷം എ ആൻഡ് എച്ച്എസ് പ്രൊഡക്ഷൻസ് നിർമ്മാണത്തിൽ സഹകരിക്കുന്ന മൂന്നാമത്തെ ചിത്രമാണ്. ഹിന്ദി താരം സണ്ണി ഹിന്ദുജ സുപ്രധാന വേഷത്തിലെത്തുന്ന ചിത്രത്തിലെ മറ്റ് പ്രധാന വേഷങ്ങൾ അജു വർഗീസ്, ജഗദീഷ്, ജോണി ആന്റണി, ജോമോൻ ജ്യോതിർ, ബിന്ദു പണിക്കർ, അദ്രി ജോ, ശ്രുതി സുരേഷ്, ഗംഗാ മീരാ തുടങ്ങിയവരാണ് അവതരിപ്പിക്കുന്നത്.

ഛായാഗ്രഹണം: പ്രവീൺ കുമാർ, ചിത്രസംയോജനം: ചമൻ ചാക്കോ, ഗാനരചന: മു. രി, സുഹൈൽ കോയ, സൗണ്ട് ഡിസൈൻ: സിങ്ക് സിനിമ, ക്രിയേറ്റിവ്‌ ഡയറക്റ്റർ: രാഹുൽ ഇ എസ്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: ബിജേഷ് താമി, പ്രൊഡക്ഷൻ കൺട്രോളർ: പ്രശാന്ത് നാരായണൻ, വസ്ത്രാലങ്കാരം: സമീറാ സനീഷ്, മേക്കപ്പ്: റോണക്സ് സേവ്യർ, പ്രൊഡക്ഷൻ ഡിസൈൻ: സാബു മോഹൻ, ചീഫ് അസ്സോസിയേറ്റ്: വിശാഖ് ആർ വാരിയർ, വി എഫ് എക്സ്: പിക്റ്റോറിയൽ എഫ്എക്‌സ്, സംഘട്ടനം: കലൈ കിങ്സൺ, പി സി സ്റ്റണ്ട്സ്, കൊറിയോഗ്രാഫി: ഷെരീഫ്, സ്റ്റിൽസ്: അമൽ സി സദർ, ഡിസൈൻ: ടെൻ പോയിന്റ്, കളറിസ്റ്റ്: ഷണ്മുഖ പാണ്ഡ്യൻ എം, പി ആർ & മാർക്കറ്റിങ് സ്ട്രാറ്റജിസ്റ്റ്‌സ്: വൈശാഖ് സി വടക്കേവീട്, ജിനു അനിൽകുമാർ.