sharjil imam – Chandrika Daily
ഹൈക്കോടതി ജാമ്യാപേക്ഷ പരിഗണിച്ചില്ല; ബീഹാർ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നില്ലെന്ന് ഷർജീൽ ഇമാം
ബീഹാറിലെ ബഹാദൂർ ഗഞ്ചിൽ നിന്നും സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കാനായിരുന്നു ഷർജീലിന്റെ തീരുമാനം. എന്നാൽ അവസാന നിമിഷം തെരഞ്ഞെടുപ്പ് പ്രചാരണം എന്ന ആവശ്യം മുൻ നിർത്തി സമർപ്പിച്ച ജാമ്യാപേക്ഷ ഹൈക്കോടതി പരിഗണിക്കാതെ മറ്റൊരു ദിവസത്തേക്ക് മാറ്റിവെച്ചതിനെ തുടർന്നാണ് ഷർജീലിൽ പിന്മാറിയത്.
സി എ എ വിരുദ്ധ സമരനേതൃത്വത്തിലുണ്ടായിരുന്ന ഷർജീൽ ഇമാമിനെ 2020 നാണ് ദൽഹി പോലീസ് യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്‌തത്‌. തന്റെ കൂടെയുള്ളത് പരമ്പരാഗത രാഷ്ട്രീയക്കാരല്ലെന്നും തെരഞ്ഞെടുപ്പിൽ നിന്ന് പിന്മാറിയലും ജനങ്ങൾക്ക് ജനാധിപത്യത്തിന്റെ സന്ദേശം നൽകാനുള്ള ശ്രമം തുടരുമെന്നും ഷർജീൽ പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു.
ബിഹാർ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ ഇടക്കാല ജാമ്യം തേടി ഷർജീൽ ഇമാം
ന്യൂഡൽഹി: ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാനായി ഷർജീൽ ഇടക്കാല ജാമ്യം തേടി ഡൽഹി വിചാരണ കോടതിയെ സമീപിച്ചു. ഉമർ ഖാലിദിന്റെ ജാമ്യാപേക്ഷ സുപ്രീംകോടതി നാളെ പരിഗണിക്കാനിരിക്കെയാണ് ഷർജീലിന്റെ നീക്കം.
ഡൽഹി ജെഎൻയുവിലെ പിഎച്ഡി വിദ്യാർഥിയായിരിക്കെ സിഎഎ സമരത്തിന് നേതൃത്വം നൽകിയതിന് അറസ്റ്റിലായ ഷർജീൽ കലാപത്തിന് ആസൂത്രണം നടത്തി എന്നതടക്കം എട്ട് കേസുകളുടെ പേരിൽ 2020 മുതൽ തിഹാർ ജയിലിലാണ്. സിഎഎ വിരുദ്ധ സമരകാലത്ത് ഷർജീൽ ഷഹീൻ ബാ​ഗിൽ നടത്തിയ സമരവും പ്രഭാഷണവുമാണ് പിന്നീട് ഇന്ത്യൻ പീനൽ കോഡ് 1860 പ്രകാരമുള്ള രാജ്യദ്രോഹം, വിവിധ വിഭാ​ഗങ്ങൾക്കിടയിൽ ശത്രുത വളർത്തൽ, ദേശായോദ്​ഗ്രഥനത്തിന് ഹാനികരമായ പ്രസ്താവനകൾ, വിദ്വേഷം ജനിപ്പിക്കുന്ന പ്രസ്താവനകൾ, യുഎപിഎ നിയമപ്രകാരമുള്ള പ്രവർത്തനം എന്നീ വകുപ്പുകൾ പ്രകാരമുള്ള കേസിലേക്ക് നയിച്ചത്.
യുഎപിഎ കേസ്: ഉമർ ഖാലിദും ശർജീൽ ഇമാമും ഉൾപ്പടെയുള്ള 9 പൗരത്വപ്രക്ഷോഭകർക്ക് ജാമ്യം നിഷേധിച്ച് ദൽഹി ഹൈക്കോടതി
ന്യൂഡൽഹി: വിദ്യാർഥി നേതാക്കളായ ഉമർ ഖാലിദ്, ഷർജീൽ ഇമാം എന്നിവരുൾപ്പെടെ 2020ലെ ഡൽഹി കലാപ ഗൂഢാലോചനക്കേസിൽ പ്രതികളായ 9 പേരുടെ ജാമ്യാപേക്ഷ ഡൽഹി ഹൈക്കോടതി തള്ളി. ഉമർ ഖാലിദിനെയും ഷർജീൽ ഇമാമിനെയും കൂടാതെ മുഹമ്മദ് സലീം ഖാൻ, ഷിഫ ഉർ റഹ്മാൻ, അക്തർ ഖാൻ, മീരാൻ സാഹിബ്, ശദാബ് അബ്ദുൽ അഹമ്മദ് ഖാലിദ് സൈഫി, ഗുൽഫിഷ ഫാത്തിമ എന്നിവരുടെ ജാമ്യാപേക്ഷയാണ് ജസ്റ്റിസുമാരായ നവീൻ ചൗള, ശൈലേന്ദർ കൗർ എന്നിവരുടെ ബെഞ്ച് തള്ളിയത്.
2020ൽ പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധങ്ങൾക്കു പിന്നാലെ നടന്ന കലാപത്തിൽ ഗൂഢാലോചന നടത്തിയെന്ന കുറ്റം ചുമത്തിയാണ് ഡൽഹി പൊലീസ് ഉമർ ഖാലിദിനെയും ഷർജീൽ ഇമാമിനെയും അറസ്റ്റ് ചെയ്ത് യുഎപിഎ ചുമത്തിയത്. ഇരുവരുടെയും ജാമ്യാപേക്ഷ 2022 മുതൽ കോടതിയിലാണ്. ഡൽഹി കലാപത്തിൽ 50 പേർ കൊല്ലപ്പെടുകയും 700ലേറെ പേർക്കു പരുക്കേൽക്കുകയും ചെയ്തിരുന്നു. അറസ്റ്റിലായ പ്രതികൾ കലാപത്തിന്റെ മുഖ്യ ആസൂത്രകരാണെന്നാണു പൊലീസ് ആരോപിക്കുന്നത്.
പ്രതികൾക്കു ജാമ്യം അനുവദിക്കുന്നതിനെ കേന്ദ്ര സർക്കാറിനു വേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്ത ശക്തമായി എതിർത്തു. ജാമ്യത്തിനായി സുപ്രീം കോടതിയെ സമീപിക്കുമെന്ന് ഉമർ ഖാലിദിന്റെയും ഷർജീൽ ഇമാമിന്റെയും അഭിഭാഷകർ പറഞ്ഞു.