shashikala – Chandrika Daily https://www.chandrikadaily.com Wed, 21 Mar 2018 08:20:11 +0000 en-US hourly 1 https://wordpress.org/?v=5.8.12 https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg shashikala – Chandrika Daily https://www.chandrikadaily.com 32 32 ജയലളിതയുടെ മരണം: തുറന്ന് പറഞ്ഞ് തോഴി ശശികല https://www.chandrikadaily.com/v-k-sasikala-on-jayalalitha-death.html https://www.chandrikadaily.com/v-k-sasikala-on-jayalalitha-death.html#respond Wed, 21 Mar 2018 07:45:38 +0000 http://www.chandrikadaily.com/?p=75996 ന്യൂഡല്‍ഹി: തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രിയും അണ്ണാഡിഎംകെ നേതാവുമായിരുന്ന ജയലളിതയുടെ മരണം സംബന്ധിച്ച് കൂടുതല്‍ വെളിപ്പെടുത്തലുമായി തോഴി വി.കെ ശശികല. 2016 സെപ്തംബര്‍ 22ന് ശുചിമുറിയില്‍ കുഴഞ്ഞുവീണ ജയലളിത ആസ്പത്രിയില്‍ പോകാന്‍ കൂട്ടാക്കിയിരുന്നില്ലെന്നാണ് ശശികലയുടെ വെളിപ്പെടുത്തല്‍. ജയലളിതയുടെ മരണം അന്വേഷിക്കുന്ന ജസ്റ്റിസ് എ.അറുമുഖസ്വാമി കമ്മീഷനു മുമ്പാകെയാണ് ശശികലയുടെ വെളിപ്പെടുത്തല്‍.
‘അഴിമതി കേസില്‍ ശിക്ഷിക്കപ്പെട്ടതിനെത്തുടര്‍ന്ന് ജയലളിത ഏറെ സമ്മര്‍ദ്ദത്തിലായിരുന്നു. രാത്രി 9.30ഓടെ പോയസ് ഗാര്‍ഡനിലെ ശുചിമുറിയില്‍ അവര്‍ കുഴഞ്ഞുവീണു. ആസ്പത്രിയില്‍ എത്തിക്കാമെന്ന് പറഞ്ഞെങ്കിലും അമ്മ സമ്മതിച്ചില്ല. അവര്‍ കാണാതെ ഡോക്ടറെ വിളിക്കുകയായിരുന്നു. ആസ്പത്രിയിലേക്കു കൊണ്ടുപോകുമ്പോള്‍ ജയലളിത ബോധരഹിതയായിരുന്നു. ആംബുലന്‍സില്‍ വെച്ച് ബോധം വന്നയുടന്‍ തന്നെ എവിടേക്ക് കൊണ്ടുപോകുകയാണെന്ന് ചോദിച്ചു’, ജയലളിത പറഞ്ഞു.
ജയലളിതയുടെ സമ്മതത്തോടെയാണ് വീഡിയോ ചിത്രീകരിച്ചതെന്നും അത്തരത്തില്‍ നാലു വീഡിയോകള്‍ കമ്മീഷനു മുന്നില്‍ ഹാജരാക്കിയിട്ടുണ്ടെന്നും ശശികല പറഞ്ഞു.
അണ്ണാഡിഎംകെ നേതാക്കളായ ഒ.പനീര്‍ശെല്‍വവും എം.തമ്പിദൂരൈയും ആസ്പത്രിയിലെത്തി ജയലളിതയെ സന്ദര്‍ശിച്ചിരുന്നു.

]]>
https://www.chandrikadaily.com/v-k-sasikala-on-jayalalitha-death.html/feed 0
വിദ്വേഷപ്രസംഗം: ശശികലയെ പിന്തുണച്ച് കുമ്മനം https://www.chandrikadaily.com/kummanam-supports-sasikala-speech.html https://www.chandrikadaily.com/kummanam-supports-sasikala-speech.html#respond Mon, 11 Sep 2017 09:41:09 +0000 http://www.chandrikadaily.com/?p=43434 കൊച്ചി: വിദ്വേഷപ്രസംഗം നടത്തിയ ഹിന്ദുഐക്യവേദി നേതാവ് കെ.പി ശശികലയെ പിന്തുണച്ച് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. മതേതര എഴുത്തുകാരെ കുറ്റപ്പെടുത്തിയ ശശികലയുടെ നിലപാടിനെ സാധൂകരിച്ചാണ് കുമ്മനം രംഗത്തെത്തിയത്.

എഴുത്തുകാര്‍ ഭീഷണി നേരിടുന്നത് കോണ്‍ഗ്രസുകാരില്‍ നിന്നാണെന്നാണെന്നായിരുന്നു കുമ്മനത്തിന്റെ ആരോപണം. എഴുത്തുകാര്‍ യഥാര്‍ഥത്തില്‍ ഭീഷണി നേരിടുന്നത് കോണ്‍ഗ്രസുകാരില്‍ നിന്നാണ്. ഇത് മറച്ചുവെച്ചുകൊണ്ടാണ് ശശികല ടീച്ചര്‍ക്കെതിരെ വി.ഡി സതീശന്‍ വിദ്വേഷം പ്രചരിപ്പിക്കാന്‍ ശ്രമിക്കുന്നതെന്നും കുമ്മനം പറഞ്ഞു.

നിയമവിരുദ്ധമായ ആരോപണമോ പ്രവര്‍ത്തിയോ ശശികല ടീച്ചറില്‍ നി്ന്നുമുണ്ടായിട്ടില്ലെന്നും കുമ്മനം വ്യക്തമാക്കി.

അതേസമയം, വിദ്വേഷപ്രസംഗത്തെ തുടര്‍ന്ന് കോഴിക്കോട്ടും പറവൂരിലും ശശികലക്കെതിരെ കേസെടുത്തു. മതേതര എഴുത്തുകാര്‍ക്ക് ആയുസ് വേണമെങ്കില്‍ മൃത്യുഞ്ജയ ഹോമം നടത്തണമെന്ന് ആഹ്വാനം നടത്തിയതിന്റെ പേരിലാണ് കേസെടുത്തത്. ഐ.പി.സി 153പ്രകാരമാണ് കേസ്.

വെള്ളിയാഴ്ച്ചയാണ് പറവൂരില്‍ എഴുത്തുകാര്‍ക്കെതിരെ ഭീഷണിയുമായി ശശികലയെത്തിയത്. മതേതര എഴുത്തുകാര്‍ക്ക് ആയുസ് വേണമെങ്കില്‍ മൃത്യുഞ്ജയ ഹോമം നടത്തണം. അടുത്തുള്ള ഏതെങ്കിലും ശിവക്ഷേത്രത്തില്‍ പോയി മൃത്യുഞ്ജയ ഹോമം നടത്തണമെന്നായിരുന്നു പ്രസംഗം. പ്രസംഗത്തിനെതിരെ വി.ഡി സതീഷന്‍ എം.എല്‍.എയും ഡി.വൈ.എഫ്.ഐയും പരാതി നല്‍കിയിരുന്നു.

അതേസമയം, ശശികലടീച്ചര്‍ക്കെതിരെ കേസെടുത്തതില്‍ സന്തോഷമുണ്ടെന്ന് വി.ഡി. സതീശന്‍ പ്രതികരിച്ചു.

]]>
https://www.chandrikadaily.com/kummanam-supports-sasikala-speech.html/feed 0
പൊലീസ് ശശികലയുടെ കാര്യത്തില്‍ അലംഭാവം കാണിക്കുന്നു; വി.ഡി സതീശന്‍ https://www.chandrikadaily.com/shashikala-vd-satheeshan-vidsom.html https://www.chandrikadaily.com/shashikala-vd-satheeshan-vidsom.html#respond Sun, 10 Sep 2017 15:13:08 +0000 http://www.chandrikadaily.com/?p=43381 കോഴിക്കോട്: ശശികലയുടെ വിവാദ പ്രസംഗത്തില്‍ സര്‍ക്കാരിനും പൊലീസിനുമതെിരെ വിമര്‍ശനവുമായി വി.ഡി സതീശന്‍ എം.എല്‍.എ. വിസ്ഡം ഗ്രൂപ്പുകാര്‍ക്കെതിരെ മിനിറ്റു വച്ച് കേസെടുത്ത പൊലീസ് ശശികലയുടെ കാര്യത്തില്‍ അലംഭാവം കാണിച്ചത് ആര്‍.എസ്.എസ്. പ്രീണനം. ഗൗരി ലങ്കേഷിനുണ്ടായ അനുഭവം ഉണ്ടാകാതെയിരിക്കാന്‍ അടുത്തുള്ള ശിവക്ഷേത്രത്തില്‍ മൃത്യുഞ്ജയ ഹോമം നടത്തണമെന്ന് ‘മതേതര’ എഴുത്തുകാരോട് മുന്നറിയിപ്പ് കൊടുക്കുന്ന ശശികലയ്‌ക്കെതിരെ സര്‍ക്കാര്‍ നടപടിയെടുക്കണമെന്ന് സതീഷന്‍ ഫേസ്ബുക്ക് കുറിപ്പിലൂടെ പറയുന്നു.

എന്റെ പതിനാറടിയന്തിരം നടത്തുമെന്ന് പ്രസംഗിച്ച അതെ യോഗത്തിലാണ് ഈ പ്രസംഗം നടന്നതും. എന്റെ പതിനാറടിയന്തിരം നടത്താന്‍ ആഗ്രഹിക്കുന്ന സംഘികള്‍ക്ക് അന്ന് എന്റെ ചിലവില്‍ അന്നദാനം നടത്താം. പോലീസിന്റെ സാന്നിധ്യത്തില്‍ നടത്തിയിട്ടുള്ള പ്രസംഗത്തില്‍ പോലീസ് കേസെടുത്തില്ല എന്നത് അദ്ഭുതപ്പെടുത്തുന്നതാണ്. ഒരൊറ്റ ഇന്ത്യ ഒരൊറ്റ ജനത എന്ന് ജനങ്ങളെ ഉദ്ബോധിപ്പിച്ചവര്‍ക്കെതിരെ മിനിറ്റു വച്ച് കേസെടുത്ത പിണറായിയുടെ പോലീസ് കാണിക്കുന്ന അലംഭാവം അവരുടെ ആര്‍.എസ്.എസ്. പ്രീണനമാണ് വ്യക്തമാക്കുന്നത് എന്നും വ്യക്തമാക്കി.

ശശികലയുടെ പ്രസംഗത്തില്‍ വി.ഡി സതീശന്‍ എം.എല്‍.എ ഡി.ജി.പിക്ക് പരാതി നല്‍കിയിരുന്നു. എം.എല്‍.എയുടെ പരാതിയില്‍ ശശികലയുടെ പ്രസംഗത്തെ കുറിച്ച് എറണാകുളം റൂറല്‍ എസ്. പി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

ഗ്രഹണകാലത്തു പൂഴിനാഗത്തിനും വിഷമുണ്ട് എന്ന പഴഞ്ചൊല്ല് പോലെയാണ് ഹിന്ദു ഐക്യ വേദി നേതാവ് ശശികലയുടെ കാര്യം. വികസനത്തിന്റെ പേരില്‍ വോട്ട് ചോദിച്ചു അധികാരത്തില്‍ വന്ന മോദിയുടെ പരാജയങ്ങള്‍ മറയ്ക്കാന്‍ വര്‍ഗ്ഗീയത ആളിക്കത്തിക്കുകയാണ് സംഘപരിവാര്‍ ചെയ്യുന്നത്. കഴിഞ്ഞ ദിവസം പറവൂരില്‍ കോണ്‍ഗ്രസ് നടത്തിയ മതേതര സംഗമത്തിനെതിരെ ഹിന്ദു ഐക്യ വേദി നടത്തിയ സമ്മേളനത്തില്‍ പങ്കെടുത്തു കൊണ്ട് പറഞ്ഞതാണ് ഏറ്റവും ഒടുവിലത്തെ വിഷം ചീറ്റുന്ന പ്രസംഗം. ഗൗരി ലങ്കേഷിനുണ്ടായ അനുഭവം ഉണ്ടാകാതെയിരിക്കാന്‍ അടുത്തുള്ള ശിവക്ഷേത്രത്തില്‍ മൃത്യുഞ്ജയ ഹോമം നടത്തണമെന്ന് ‘മതേതര’ എഴുത്തുകാരോട് മുന്നറിയിപ്പ് കൊടുക്കുന്ന ശശികലയ്‌ക്കെതിരെ സര്‍ക്കാര്‍ നടപടിയെടുക്കണം. എന്റെ പതിനാറടിയന്തിരം നടത്തുമെന്ന് പ്രസംഗിച്ച അതെ യോഗത്തിലാണ് ഈ പ്രസംഗം നടന്നതും. എന്റെ പതിനാറടിയന്തിരം നടത്താന്‍ ആഗ്രഹിക്കുന്ന സംഘികള്‍ക്ക് അന്ന് എന്റെ ചിലവില്‍ അന്നദാനം നടത്താം. പോലീസിന്റെ സാന്നിധ്യത്തില്‍ നടത്തിയിട്ടുള്ള പ്രസംഗത്തില്‍ പോലീസ് കേസെടുത്തില്ല എന്നത് അദ്ഭുതപ്പെടുത്തുന്നതാണ്. ഒരൊറ്റ ഇന്ത്യ ഒരൊറ്റ ജനത എന്ന് ജനങ്ങളെ ഉദ്ബോധിപ്പിച്ചവര്‍ക്കെതിരെ മിനിറ്റു വച്ച് കേസെടുത്ത പിണറായിയുടെ പോലീസ് കാണിക്കുന്ന അലംഭാവം അവരുടെ ആര്‍.എസ്.എസ്. പ്രീണനമാണ് വ്യക്തമാക്കുന്നത്. കണ്ണന്താനത്തിന് വിരുന്നു ഒരുക്കുന്ന തിരക്ക് കഴിഞ്ഞാല്‍ ബഹുമാനപ്പെട്ട മുഖ്യമന്ത്രി ഇത് കൂടെ ഒന്ന് ശ്രദ്ധിക്കണം. കാര്യങ്ങള്‍ മനസ്സിലാവുന്നില്ലെങ്കില്‍ കര്‍ണ്ണാടകയിലെ കോണ്‍ഗ്രസ് മുഖ്യമന്ത്രി സിദ്ധാരാമയ്യയോട് ഉപദേശം ചോദിക്കണം. ഇത് കേരളത്തിന്റെ മതേതര എഴുത്തുകാരോട് മാത്രമല്ല ഈ രാജ്യത്തിന്റെ മതേതര മൂല്യങ്ങളോടുള്ള വെല്ലുവിളിയാണ്. വേറിട്ട അഭിപ്രായങ്ങള്‍ കൊന്നു തള്ളുകയെന്ന ആര്‍. എസ്.എസിന്റെ അക്രമഭീഷണിക്കു മുന്നില്‍ ഒരു മതേതര വിശ്വാസിയും, ഈ രാജ്യത്തെ കോണ്‍ഗ്രസ് പ്രവര്‍ത്തകനും വഴങ്ങില്ല. ഇത് സംബന്ധിച്ച് ഞാന്‍ ഡി.ജി.പി.ക്കു പരാതി നല്‍കിയിട്ടുണ്ട്. ഇവരെ ഇനിയും ഈ വിഷം ചീറ്റാന്‍ കേരളത്തിലെ പോലീസ് തയ്യാറാവുകയാണെങ്കില്‍ അവര്‍ സംഘ പരിവാറായിട്ടു കോമ്പ്രമൈസ് ചെയ്തു എന്ന് തന്നെ ജനം ചിന്തിക്കേണ്ടി വരും.

]]>
https://www.chandrikadaily.com/shashikala-vd-satheeshan-vidsom.html/feed 0
അണ്ണാ ഡി.എം.കെ ഒ.പി.എസ് ഇ.പി.എസ് പക്ഷങ്ങള്‍ ഒന്നായി; ശശികല പുറത്ത് https://www.chandrikadaily.com/ops-eps-thamiznad-shashikala.html https://www.chandrikadaily.com/ops-eps-thamiznad-shashikala.html#respond Mon, 21 Aug 2017 13:50:21 +0000 http://www.chandrikadaily.com/?p=41195 ചെന്നൈ: ആറ് മാസത്തോളം നീണ്ടുനിന്ന രാഷ്ട്രീയ നാടകത്തിന് ശേഷം തമിഴ്‌നാട്ടില്‍ ഇടഞ്ഞ് നില്‍ക്കുന്ന അണ്ണാ ഡി.എം.കെ ഒ.പി.എസ് ഇ.പി.എസ് പക്ഷങ്ങള്‍ ഒന്നായി. പാര്‍ട്ടിയില്‍ നിന്നും ജനറല്‍ സെക്രട്ടറിയായ വികെ ശശികലയെ പുറത്താക്കാന്‍ തീരുമാനമായതോടെ ഇരു നേതാക്കളും ലയനപ്രഖ്യാപനം നടത്തി. പാര്‍ട്ടി ആസ്ഥാനത്ത് ഇരുനേതാക്കളും കൈകൊടുത്തു ലയനമുറപ്പിച്ചു. അതേ സമയം ലയനത്തെ പ്രധാനമന്ത്രി നരേന്ദ്രമോദി അഭിനന്ദിച്ചു.

ഇരു പക്ഷത്തേയും പ്രമുഖ നേതാക്കള്‍ അണ്ണാ ഡിഎംകെ ആസ്ഥാനത്തെത്തി ചര്‍ച്ച നടത്തിയാണ് തീരുമാനം എടുത്തത്. തുടര്‍ന്ന് പന്നീര്‍സെല്‍വം ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. ധനമന്ത്രി സ്ഥാനവും പന്നീര്‍സെല്‍വത്തിനാണ്. പന്നീര്‍സെല്‍വത്തിന്റെ ഒരു വിശ്വസ്തനും മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു.

തങ്ങളുടെ ആദ്യ പരിഗണന നഷ്ടപ്പെട്ട പാര്‍ട്ടി ചിഹ്നമായ രണ്ടി തിരിച്ചെടുക്കല്‍ ആയിരിക്കുമെന്ന് ലയനത്തിന് ശേഷം ഇ പളനിസ്വാമി പറഞ്ഞു. ‘അമ്മ നല്‍കിയ വാഗ്ദാനങ്ങള്‍ ഞങ്ങള്‍ നിറവേറ്റും. തനിക്ക് ശേഷം 100 വര്‍ഷക്കാലം എഐഎഡിഎംകെ നിലനില്‍ക്കുമെന്നാണ് അമ്മ പറഞ്ഞത്. അതിന്റെ യാഥാര്‍ത്ഥ്യത്തിന് വേണ്ടി ഞങ്ങല്‍ പ്രവര്‍ത്തിക്കും,’ പളനിസ്വാമി വ്യക്തമാക്കി.

ശശികലയെ പാര്‍ട്ടിയില്‍നിന്നു പുറത്താക്കണമെന്ന ആവശ്യവുമായി ഒപിഎസ് പക്ഷം ഉറച്ചു നിന്നതുമൂലമാണ് ലയന പ്രഖ്യാപനം വൈകിയത്. അനധികൃത സ്വത്ത് സന്പാദന കേസില്‍ പരപ്പന അഗ്രഹാര ജയിലില്‍ ശിക്ഷ അനുഭവിക്കുകയാണ് ശശികല.

 

ഗവര്‍ണര്‍ വിദ്യാസാഗര്‍ റാവുവും ചെന്നൈയില്‍ എത്തിയിട്ടുണ്ട്. ലയനത്തിന്റെ മുന്നോടിയായി പാര്‍ട്ടി ആസ്ഥാനത്ത് പ്രവര്‍ത്തകര്‍ മധുരം വിതരണം ചെയ്തും പടക്കം പൊട്ടിച്ചും ആഹ്‌ളാദം പങ്കിട്ടു. പാര്‍ട്ടി രണ്ട് ചേരികളായതോടെ രണ്ടില ചിഹ്നം മരവിപ്പിച്ച തെരഞ്ഞെടുപ്പ് കമ്മീഷനിലേക്കാണ് മുഴുവന്‍ ശ്രദ്ധയും പോകുന്നത്.

ഇരുവിഭാഗവും ലയിക്കുന്നതിനു പിന്നാലെ ബി.ജെ.പി മുന്നണിയിലേക്ക് എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍ തമിഴ്‌നാട്ടില്‍ സന്ദര്‍ശനം നടത്തുന്ന ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷാ അണ്ണാ ഡി.എം.കെ നേതാക്കളായ പനീര്‍ശെല്‍വം പളനിസാമി എന്നിവരുമായി ചര്‍ച്ച നടത്തുമെന്നാണ് വിവരം.
ലയനം കഴിയുന്നതോടെ പാര്‍ട്ടിയെ എന്‍.ഡി.എയിലേക്ക് ക്ഷണിക്കാനായിട്ടാണ് അമിത്ഷാ പ്രധാനമായും തമിഴ്‌നാട്ടില്‍ എത്തുന്നതെന്നാണ് വിവരം.

ടി.ടി.വി ദിനകരനെ പാര്‍ട്ടി ഡെപ്യൂട്ടി ജനറല്‍ സെക്രട്ടറി സ്ഥാനത്ത് നിന്നും നീക്കുന്നതില്‍ പളനിസാമി പക്ഷത്തെ മുതിര്‍ന്ന നേതാവ് എം. തമ്പിദുരൈയ്ക്ക് താല്‍പര്യമില്ലാത്തതാണ് ലയനം നീളാന്‍ കാരണായ കാര്യങ്ങളില്‍ ഒന്ന്. പാര്‍ട്ടി പിടിക്കാന്‍ ദിനകരന്‍ ശ്രമിക്കുന്നതിനിടയില്‍ ലയനം പ്രഖ്യാപിച്ച് ബി.ജെ.പി തണലില്‍ എന്‍.ഡി.എയ്ക്ക് ഒപ്പം ചേര്‍ന്ന് ഭരണം നടത്താനാണ് പളനിസാമിയും പനീര്‍ശെല്‍വവും താല്‍പര്യപ്പെടുന്നതെന്നാണ് വിവരം.

 

]]>
https://www.chandrikadaily.com/ops-eps-thamiznad-shashikala.html/feed 0