siddaramaiah – Chandrika Daily https://www.chandrikadaily.com Wed, 19 Feb 2025 12:28:35 +0000 en-US hourly 1 https://wordpress.org/?v=5.8.12 https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg siddaramaiah – Chandrika Daily https://www.chandrikadaily.com 32 32 തെളിവുകളില്ല! മുഡ കേസില്‍ സിദ്ധരാമയ്യയ്ക്ക് ലോകായുക്തയുടെ ക്ലീന്‍ചിറ്റ് https://www.chandrikadaily.com/no-evidence-lokayukta-clean-chit-for-siddaramaiah-in-muda-case.html https://www.chandrikadaily.com/no-evidence-lokayukta-clean-chit-for-siddaramaiah-in-muda-case.html#respond Wed, 19 Feb 2025 12:28:35 +0000 https://www.chandrikadaily.com/?p=330637 മുഡ ഭൂമിയിടപാട് കേസില്‍ കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമക്കും ഭാര്യക്കും മറ്റ് രണ്ട് പേര്‍ക്കും കര്‍ണാടക ലോകായുക്തയുടെ ക്ലീന്‍ചിറ്റ്. തെളിവുകളുടെ അഭാവത്തിലാണ് മൂവര്‍ക്കും ക്ലീന്‍ചിറ്റ് നല്‍കിയത്. സിവില്‍ കേസാണ് ഇവര്‍ക്കെതിരെ ഉള്ളതെന്നും അതിന് ക്രിമിനല്‍ നടപടി ക്രമത്തിന്റെ ആവശ്യമില്ലെന്നും ലോകായുക്ത വിലയിരുത്തി.

കേസില്‍ പരാതി നല്‍കിയ മാധ്യമപ്രവര്‍ത്തക സ്‌നേഹമയി കൃഷ്ണക്ക് അന്വേഷണത്തിന്റെ കണ്ടെത്തലുകള്‍ സംബന്ധിച്ച് ലോകായുക്ത നോട്ടീസ് നല്‍കിയിട്ടുണ്ട്. നോട്ടീസില്‍ പരാതിയില്‍ ഉന്നയിച്ച ആരോപണങ്ങള്‍ തെളിയിക്കുന്നതിനുള്ള തെളിവുകളൊന്നും ലഭിച്ചിട്ടില്ലെന്നാണ് വ്യക്തമാക്കുന്നത്.

സിദ്ധരാമയ്യയുടെ ഭാര്യക്ക് മുഡയുടെ കീഴിലുള്ള ഭൂമി മൈസൂരുവില്‍ അനുവദിച്ചതുമായി ബന്ധപ്പെട്ടാണ് വിവാദം ഉയര്‍ന്നുവന്നത്. മുഡ കേസ് രാഷ്ട്രീയ ലക്ഷ്യം വെച്ചുള്ള ആരോപണമാണെന്നായിരുന്നുവെന്ന് സിദ്ധരാമയ്യ പറഞ്ഞു.

മു​ഖ്യ​മ​ന്ത്രി​യു​ടെ ഭാ​ര്യ പാ​ർ​വ​തി​യു​ടെ പേ​രി​ൽ മൈ​സൂ​രു കേ​സ​രൂ​രി​ലു​ണ്ടാ​യി​രു​ന്ന 3.36 ഏ​ക്ക​റോ​ളം വ​രു​ന്ന ഭൂ​മി​ക്ക് പ​ക​രം 56 കോ​ടി വി​ല​യു​ള്ള 14 പ്ലോ​ട്ട് മൈ​സൂ​രു അ​ർ​ബ​ൻ ഡെ​വ​ല​പ്​​മെ​ന്റ് അ​തോ​റി​റ്റി (മു​ഡ) അ​നു​വ​ദി​ച്ചെ​ന്നാ​ണ് ആ​രോ​പ​ണം.

എ​ന്നാ​ൽ, ത​ന്റെ ഭാ​ര്യ​യു​ടെ പേ​രി​ൽ മൈ​സൂ​രു​വി​ലു​ള്ള ഭൂ​മി മൈ​സൂ​രു ന​ഗ​ര വി​ക​സ​ന അ​തോ​റി​റ്റി (മു​ഡ) പൂ​ർ​ണ ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ പാ​ലി​ക്കാ​തെ ഏ​റ്റെ​ടു​ക്കു​ക​യും ലേ​ഔ​ട്ട് രൂ​പ​പ്പെ​ടു​ത്തി പ്ലോ​ട്ടു​ക​ളാ​ക്കി വി​ൽ​ക്കു​ക​യും ചെ​യ്തെ​ന്നും ന​ഷ്ട​പ്പെ​ട്ട ഭൂ​മി​ക്ക് തു​ല്യ​മാ​യി 14 ഇ​ട​ങ്ങ​ളി​ൽ പ്ലോ​ട്ട് അ​നു​വ​ദി​ക്കു​ക​യും ചെ​യ്തെ​ന്നും സി​ദ്ധ​രാ​മ​യ്യ പറയുന്നു.

]]>
https://www.chandrikadaily.com/no-evidence-lokayukta-clean-chit-for-siddaramaiah-in-muda-case.html/feed 0
കേ​ന്ദ്ര ബ​ജ​റ്റ് ക​ർ​ണാ​ട​ക​യോ​ട് അ​നീ​തി കാ​ട്ടി: മു​ഖ്യ​മ​ന്ത്രി സി​ദ്ധ​രാ​മ​യ്യ https://www.chandrikadaily.com/central-budget-unfair-to-karnataka-chief-minister-siddaramaiah.html https://www.chandrikadaily.com/central-budget-unfair-to-karnataka-chief-minister-siddaramaiah.html#respond Sun, 02 Feb 2025 06:43:19 +0000 https://www.chandrikadaily.com/?p=328369

കേ​ന്ദ്ര ബ​ജ​റ്റ് ക​ർ​ണാ​ട​ക​യോ​ട് അ​നീ​തി കാ​ട്ടി​യെ​ന്ന വി​മ​ർ​ശ​ന​വു​മാ​യി ക​ർ​ണാ​ട​ക മു​ഖ്യ​മ​ന്ത്രി സി​ദ്ധ​രാ​മ​യ്യ. കേ​ന്ദ്ര​ത്തി​ലു​ള്ള ബി.​ജെ.​പി​ക്ക് മ​നു​സ്മൃ​തി മാ​ന​സി​കാ​വ​സ്ഥ​യു​ണ്ടെ​ന്നും മ​നു​സ്മൃ​തി​ക്ക് എ​തി​രാ​യ സം​സ്ഥാ​ന​ങ്ങ​ളോ​ട് അ​വ​ർ അ​ന്യാ​യ​മാ​യി പെ​രു​മാ​റു​ക​യാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ശ​നി​യാ​ഴ്ച മൈ​സൂ​രു ടി.​കെ. ലേ​ഔ​ട്ടി​ലെ ത​ന്റെ വ​സ​തി​യി​ൽ മാ​ധ്യ​മ​ങ്ങ​ളോ​ട് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. 2025-‘26 വ​ർ​ഷ​ത്തേ​ക്ക് നി​രാ​ശാ​ജ​ന​ക​മാ​യ ബ​ജ​റ്റാ​ണ് കേ​ന്ദ്ര​സ​ർ​ക്കാ​ർ അ​വ​ത​രി​പ്പി​ച്ച​തെ​ന്ന് അ​ദ്ദേ​ഹം വി​മ​ർ​ശി​ച്ചു. ക​ഴി​ഞ്ഞ വ​ർ​ഷ​ത്തെ പോ​ലെ ഈ ​വ​ർ​ഷ​വും കേ​ന്ദ്ര ബ​ജ​റ്റ് ക​ർ​ണാ​ട​ക​ക്ക് ക​ന​ത്ത പ്ര​ഹ​രം ന​ൽ​കി.

ബ​ജ​റ്റി​ന് മു​മ്പു​ള്ള ച​ർ​ച്ച​യി​ൽ പ​ങ്കെ​ടു​ക്കാ​ൻ റ​വ​ന്യൂ മ​ന്ത്രി കൃ​ഷ്ണ ബൈ​ര​ഗൗ​ഡ​യെ ഞ​ങ്ങ​ൾ അ​യ​ച്ചി​രു​ന്നു. സം​സ്ഥാ​ന​ത്തി​നു​വേ​ണ്ടി നി​ര​വ​ധി ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ചി​രു​ന്നു. പ​ക്ഷേ ഒ​രെ​ണ്ണം പോ​ലും അ​നു​വ​ദി​ച്ചി​ല്ല.

55.46 ല​ക്ഷം കോ​ടി രൂ​പ​യു​ടെ ബ​ജ​റ്റി​ൽ കേ​ന്ദ്രം 15.68 ല​ക്ഷം കോ​ടി രൂ​പ ക​ട​മെ​ടു​ത്തു. പ​ലി​ശ​യി​ന​ത്തി​ൽ 12.7 ല​ക്ഷം കോ​ടി രൂ​പ ല​ഭി​ച്ചു. രാ​ജ്യ​ത്തി​ന്റെ മൊ​ത്തം ക​ടം ഇ​പ്പോ​ൾ 202-205 ല​ക്ഷം കോ​ടി രൂ​പ​യാ​ണ്. ധ​ന​ക്ക​മ്മി 4.4 ശ​ത​മാ​ന​വും റ​വ​ന്യൂ ക​മ്മി 1.5 ശ​ത​മാ​ന​വു​മാ​ണ്. ഏ​റ്റ​വും കൂ​ടു​ത​ൽ നി​കു​തി അ​ട​ക്കു​ന്ന ര​ണ്ടാ​മ​ത്തെ സം​സ്ഥാ​ന​മാ​ണ് ക​ർ​ണാ​ട​ക. എ​ന്നാ​ൽ, രാ​ഷ്ട്രീ​യ കാ​ര​ണ​ങ്ങ​ളാ​ൽ ബി​ഹാ​റി​ന് കൂ​ടു​ത​ൽ ഫ​ണ്ട് അ​നു​വ​ദി​ച്ചു. അ​തേ​സ​മ​യം ആ​ന്ധ്ര​പ്ര​ദേ​ശി​ന് രാ​ഷ്ട്രീ​യ അ​ഡ്ജ​സ്റ്റ്മെ​ന്റി​ന്റെ ഭാ​ഗ​മാ​യി അ​ധി​ക വി​ഹി​തം ല​ഭി​ച്ചു.

മേ​ക്കേ​ദാ​ട്ടു, ഭ​ദ്ര അ​പ്പ​ർ ബാ​ങ്ക്, മ​ഹാ​ദാ​യി, കൃ​ഷ്ണ അ​പ്പ​ർ ബാ​ങ്ക് എ​ന്നി​വ​യു​ൾ​പ്പെ​ടെ നി​ർ​ണാ​യ​ക ജ​ല​സേ​ച​ന പ​ദ്ധ​തി​ക​ൾ​ക്ക് ഫ​ണ്ട​നു​വ​ദി​ച്ചി​ല്ല. 2023-‘24 ബ​ജ​റ്റി​ൽ ഭ​ദ്ര അ​പ്പ​ർ ബാ​ങ്ക് പ​ദ്ധ​തി​ക്ക് കേ​ന്ദ്രം 5300 കോ​ടി രൂ​പ വാ​ഗ്ദാ​നം ചെ​യ്തി​രു​ന്നു. എ​ന്നാ​ൽ, ഒ​രു​രൂ​പ​പോ​ലും ഇ​തു​വ​രെ അ​നു​വ​ദി​ച്ചി​ട്ടി​ല്ല. ഇ​ത്ത​വ​ണ പ​ദ്ധ​തി പൂ​ർ​ണ​മാ​യി ഒ​ഴി​വാ​ക്കി.

ക​ർ​ണാ​ട​ക ആ​വ​ർ​ത്തി​ച്ച് ആ​വ​ശ്യ​പ്പെ​ട്ടി​ട്ടും റാ​യ്ച്ചൂ​രി​ൽ എ​യിം​സ് ആ​ശു​പ​ത്രി ബ​ജ​റ്റി​ൽ ഉ​ൾ​പ്പെ​ടു​ത്താ​ത്ത​തി​നെ മു​ഖ്യ​മ​ന്ത്രി വി​മ​ർ​ശി​ച്ചു. ന​ഗ​ര​വി​ക​സ​നം, കു​ടി​വെ​ള്ള പ​ദ്ധ​തി​ക​ൾ, ഗ്രാ​മീ​ണ അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ൾ, ഹൈ​വേ​ക​ൾ എ​ന്നി​വ​ക്കു​ള്ള ഫ​ണ്ടു​ക​ളും നി​ഷേ​ധി​ക്ക​പ്പെ​ട്ടു. രാ​ജ​ക​ലു​വെ (അ​ഴു​ക്കു​ക​നാ​ൽ സം​വി​ധാ​നം) വി​ക​സ​നം, ബി​സി​ന​സ് ഇ​ട​നാ​ഴി വി​ക​സ​നം എ​ന്നി​വ​യു​ൾ​പ്പെ​ടെ ബം​ഗ​ളൂ​രു​വി​ന്റെ അ​ടി​സ്ഥാ​ന സൗ​ക​ര്യ പ​ദ്ധ​തി​ക​ൾ അ​വ​ഗ​ണി​ക്ക​പ്പെ​ട്ടു. കൂ​ടാ​തെ, അം​ഗ​ൻ​വാ​ടി, ആ​ശ വ​ർ​ക്ക​ർ​മാ​രു​ടെ ഓ​ണ​റേ​റി​യം വ​ർ​ധി​പ്പി​ക്ക​ണ​മെ​ന്ന സം​സ്ഥാ​ന​ത്തി​ന്റെ അ​ഭ്യ​ർ​ഥ​ന അ​വ​ഗ​ണി​ക്ക​പ്പെ​ട്ടു. ന​ഗ​ര​പ്ര​ദേ​ശ​ങ്ങ​ളി​ലെ ഭ​വ​ന​നി​ർ​മാ​ണ​ത്തി​ന് കേ​ന്ദ്രം 1.5 ല​ക്ഷം രൂ​പ​യാ​ണ് ന​ൽ​കു​ന്ന​ത്.

അ​തു ഞ​ങ്ങ​ൾ അ​ഞ്ചു ല​ക്ഷ​മാ​യി വ​ർ​ധി​പ്പി​ക്കാ​ൻ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. പ​ക്ഷേ, പ​രി​ഗ​ണി​ച്ചി​ല്ല. ഗ്രാ​മ​പ്ര​ദേ​ശ​ങ്ങ​ളി​ൽ നി​ല​വി​ലെ വി​ഹി​തം 75,000 ആ​ണ്. ഇ​തു ഞ​ങ്ങ​ൾ മൂ​ന്നു ല​ക്ഷ​മാ​യി വ​ർ​ധി​പ്പി​ക്കാ​ൻ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. അ​തും നി​ര​സി​ക്ക​പ്പെ​ട്ടു. മ​ഹാ​ത്മാ​ഗാ​ന്ധി ദേ​ശീ​യ ഗ്രാ​മീ​ണ തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി വി​ഹി​തം (എ​ൻ.‌​ആ​ർ.​ഇ.​ജി‌.​എ) ബ​ജ​റ്റി​ൽ ക​ഴി​ഞ്ഞ വ​ർ​ഷം 89,154 കോ​ടി​യി​ൽ​നി​ന്ന് ഈ ​വ​ർ​ഷം 86,000 കോ​ടി​യാ​യി കു​റ​ഞ്ഞ​താ​യും അ​ദ്ദേ​ഹം ചൂ​ണ്ടി​ക്കാ​ട്ടി.

മോ​ദി സ​ർ​ക്കാ​റി​ന്റെ മേ​ക്ക് ഇ​ൻ ഇ​ന്ത്യ, സ്റ്റാ​ർ​ട്ട​പ് ഇ​ന്ത്യ തു​ട​ങ്ങി​യ മു​ൻ​നി​ര പ​ദ്ധ​തി​ക​ളെ സി​ദ്ധ​രാ​മ​യ്യ പ​രി​ഹ​സി​ച്ചു.

വ​മ്പ​ൻ പ്ര​ഖ്യാ​പ​ന​ങ്ങ​ൾ ഉ​ണ്ടാ​യി​ട്ടും മേ​ക്ക് ഇ​ൻ ഇ​ന്ത്യ​ക്ക് 100 കോ​ടി മാ​ത്ര​മേ അ​നു​വ​ദി​ച്ചി​ട്ടു​ള്ളൂ. ചു​രു​ക്ക​ത്തി​ൽ ഇ​തു പൊ​ള്ള​യാ​യ വാ​ക്കു​ക​ളു​ടെ ബ​ജ​റ്റാ​ണ്. ക​ർ​ഷ​ക​രു​ടെ​യും തൊ​ഴി​ലാ​ളി​ക​ളു​ടെ​യും യു​വാ​ക്ക​ളു​ടെ​യും സ്ത്രീ​ക​ളു​ടെ​യും ക്ഷേ​മ​ത്തി​ൽ നി​ക്ഷേ​പി​ക്കു​ന്ന​തി​നു​പ​ക​രം, സ​ർ​ക്കാ​ർ കോ​ർ​പ​റേ​റ്റ് താ​ൽ​പ​ര്യ​ങ്ങ​ൾ​ക്കാ​ണ് മു​ൻ​ഗ​ണ​ന ന​ൽ​കു​ന്ന​തെ​ന്നും അ​ദ്ദേ​ഹം കു​റ്റ​പ്പെ​ടു​ത്തി.

]]>
https://www.chandrikadaily.com/central-budget-unfair-to-karnataka-chief-minister-siddaramaiah.html/feed 0
എല്ലാ സർക്കാർ റസിഡൻഷ്യൽ സ്‌കൂളുകൾക്കും വാത്മീകിയുടെ പേര് നൽകും: സിദ്ധരാമയ്യ https://www.chandrikadaily.com/all-government-residential-schools-will-be-named-after-vathmiki-siddaramaiah.html https://www.chandrikadaily.com/all-government-residential-schools-will-be-named-after-vathmiki-siddaramaiah.html#respond Thu, 17 Oct 2024 13:03:56 +0000 https://www.chandrikadaily.com/?p=313812 എല്ലാ സർക്കാർ റസിഡൻഷ്യൽ സ്‌കൂളുകളും മഹർഷി വാത്മീകി സ്‌കൂളുകൾ എന്ന് പുനർനാമകരണം ചെയ്യുമെന്ന് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. വാൽമീകി ജയന്തി ദിനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ന്യൂനപക്ഷ സമുദായങ്ങളുടെ സമത്വം പ്രോത്സാഹിപ്പിക്കുന്നതിൽ ബി.ജെ.പിയുടെ മുൻകൈയില്ലായ്മയെ അദ്ദേഹം വിമർശിച്ചു.

“കർണാടകയിലെ എല്ലാ സർക്കാർ റസിഡൻഷ്യൽ സ്‌കൂളുകളുടെയും പേര് മഹർഷി വാത്മീകി റസിഡൻഷ്യൽ സ്‌കൂൾ എന്നാക്കി മാറ്റും. റായ്ച്ചൂർ സർവകലാശാലയെ മഹർഷി വാത്മീകി സർവകലാശാല എന്ന് പുനർനാമകരണം ചെയ്യും. ബി.ജെ.പി ഒന്നും ചെയ്യാതെ സമത്വത്തെ കുറിച്ച് സംസാരിക്കുക മാത്രമാണ്” -അദ്ദേഹം പറഞ്ഞു.

സാമ്പത്തികവും സാമൂഹികവുമായ അസമത്വം ഇല്ലാതാകുന്നില്ലെങ്കിൽ സമത്വം വരില്ലെന്ന് അംബേദ്കർ മുന്നറിയിപ്പ് നൽകി. എല്ലാ മതങ്ങളിലെയും എല്ലാ ജാതികളിലെയും പാവപ്പെട്ടവർക്കും സാമ്പത്തിക ശക്തി നൽകുമെന്ന ഉറപ്പ് തങ്ങളുടെ സർക്കാർ നടപ്പിലാക്കുകയാണെന്നും എന്നാൽ അതിനെ എതിർക്കുന്നത് ബി.ജെ.പിയാണെന്നും അദ്ദേഹം പറഞ്ഞു.

ബി.ജെ.പി.യുടെ നുണകളിൽ വഞ്ചിതരാകരുതെന്നും അദ്ദേഹം ജനങ്ങളെ ഓർമിപ്പിച്ചു. തെരഞ്ഞെടുപ്പിൽ വിജയിച്ചാൽ ദുർബല വിഭാഗങ്ങളെ ശാക്തീകരിക്കാൻ ലക്ഷ്യമിട്ട് അഞ്ച് പദ്ധതികൾ ആരംഭിക്കുമെന്ന് താൻ പ്രതിജ്ഞ ചെയ്തിരുന്നതായും അധികാരമേറ്റ് എട്ട് മാസത്തിനുള്ളിൽ അഞ്ച് പദ്ധതികളും നടപ്പിലാക്കിക്കൊണ്ട് തന്‍റെ വാഗ്ദാനം നിറവേറ്റിയതായും അദ്ദേഹം നേരത്തെ പറഞ്ഞിരുന്നു.

]]>
https://www.chandrikadaily.com/all-government-residential-schools-will-be-named-after-vathmiki-siddaramaiah.html/feed 0
പ്രജ്വൽ രേവണ്ണയുടെ നയതന്ത്ര പാസ്പോർട്ട് റദ്ദാക്കണം; പ്രധാനമന്ത്രിക്ക് കത്തയച്ച് മുഖ്യമന്ത്രി സിദ്ധരാമയ്യ https://www.chandrikadaily.com/prajwal-revannas-diplomatic-passport-should-be-revoked-chief-minister-siddaramaiah-has-sent-a-letter-to-the-prime-minister.html https://www.chandrikadaily.com/prajwal-revannas-diplomatic-passport-should-be-revoked-chief-minister-siddaramaiah-has-sent-a-letter-to-the-prime-minister.html#respond Wed, 01 May 2024 12:57:56 +0000 https://www.chandrikadaily.com/?p=296546 പ്രജ്വൽ രേവണ്ണക്കെതിരായ ലൈംഗിക പീഡനക്കേസിൽ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്തയച്ച് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. നയതന്ത്ര പാസ്‌പോർട്ട് റദ്ദാക്കാൻ ആവശ്യപ്പെട്ടാണ് കത്ത്. നയതന്ത്ര പാസ്പോർട്ടിലാണ് പ്രജ്വൽ വിദേശയാത്ര നടത്തുന്നത്. അതിനാൽ പാസ്പോർട്ട് റദ്ദാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

പ്രജ്വൽ രേവണ്ണ നേരിടുന്ന ആരോപണങ്ങൾ ഭയാനകവും ലജ്ജാകരവും. അന്വേഷണം ശരിയായ രീതിയിൽ ആരംഭിച്ചു. രേവണ്ണ കഴിഞ്ഞ മാസം 27ന് തന്നെ വിദേശത്തേക്ക് കടന്നു. ഡിപ്ലോമാറ്റിക് പാസ്‌പോർട്ടിലാണ് പ്രജ്വൽ വിദേശയാത്ര നടത്തുന്നത്. രാജ്യത്തെ നിയമപ്രകാരം അന്വേഷണവും വിചാരണയും നേരിടാൻ അദ്ദേഹത്തെ നാട്ടിലേക്ക് കൊണ്ടുവരേണ്ടത് അത്യന്താപേക്ഷിതമാണ്.

അതുകൊണ്ട് പ്രജ്വൽ രേവണ്ണയുടെ നയതന്ത്ര പാസ്‌പോർട്ട് റദ്ദാക്കണം. നയതന്ത്ര, പൊലീസ് മാർഗങ്ങൾ ഉപയോഗിച്ച് മറ്റ് നടപടികൾ സ്വീകരിക്കാൻ വിദേശകാര്യ, ആഭ്യന്തര മന്ത്രാലയങ്ങളോട് ആവശ്യപ്പെടണമെന്നും കത്തിൽ സിദ്ധരാമയ്യ അപേക്ഷിക്കുന്നു.  ഇതിനിടെ, സത്യം വൈകാതെ പുറത്തുവരുമെന്ന് പ്രജ്വൽ രേവണ്ണ പറഞ്ഞു. അഭിഭാഷകൻ മുഖേനെ അന്വേഷണ സംഘത്തെ ബന്ധപ്പെട്ടുവെന്നും പ്രജ്വൽ ട്വീറ്റ് ചെയ്തു.

പ്രജ്വൽ രേവണ്ണക്കും, പിതാവ് എച്ച് ഡി രേവണ്ണക്കും ചോദ്യം ചെയ്യലിന് ഹാജരാകാൻ നോട്ടിസ് അയച്ചിരുന്നു. കേസെടുത്തതിന് പിന്നാലെ രാജ്യംവിട്ട പ്രജ്വലിനെ നാട്ടിലെത്തിക്കാൻ ഊർജിതമായ ശ്രമമാണ് പൊലീസ് നടത്തുന്നത്. അതേസമയം വിഷയത്തിൽ ബിജെപി സംസ്ഥാന നേതൃത്വം മൗനം തുടരുകയാണ്.

കർണാടകയിൽ രാഷ്ട്രീയ ചലനങ്ങൾക്ക് വഴിയൊരുക്കിയ കേസിന്റെ അന്വേഷണത്തിൽ പുരോഗതിയുണ്ടാകണമെങ്കിൽ പ്രജ്വലിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യണം. വിദേശത്തുള്ള പ്രജ്വലിനെ നാട്ടിലെത്തിക്കുകയാണ് അന്വേഷണ സംഘത്തിന് മുന്നിലുള്ള കടമ്പ.

ഇതിനായാണ് പൊലീസ് നോട്ടീസ് നൽകിയത്. വീട്ടുജോലിക്കാരിയെ പീഡിപ്പിച്ചുവെന്ന കേസിൽ എച്ച് ഡി രേവണ്ണക്കും ചോദ്യം ചെയ്യലിന് ഹാജരാകാൻ നിർദേശമുണ്ട്. പീഡനത്തിനിരയായ എട്ട് യുവതികളുടെ മൊഴി അന്വേഷണ സംഘം രേഖപ്പെടുത്തി. അതേസമയം വിഷയത്തിൽ കൂടുതൽ പ്രതികരണങ്ങൾ വേണ്ടതില്ലെന്നാണ് ബിജെപി സംസ്ഥാന നേതൃത്വത്തിന്റെ തീരുമാനം.

കേസ് തെരഞ്ഞെടുപ്പ് വേദികളിൽ മുഖ്യ പ്രചാരണ വിഷയമാക്കി തുടരാനാണ് കോൺഗ്രസിന്റെ തീരുമാനം. പ്രജ്വലിനെതിരായ പരാതി സംബന്ധിച്ച് തെരഞ്ഞെടുപ്പിന് മുമ്പ് ബിജെപി നേതൃത്വത്തിന് ലഭിച്ച കത്ത് മറച്ചുവച്ചുവെന്നതാണ് കോൺഗ്രസിന്റെ പ്രധാന ആരോപണം.

]]>
https://www.chandrikadaily.com/prajwal-revannas-diplomatic-passport-should-be-revoked-chief-minister-siddaramaiah-has-sent-a-letter-to-the-prime-minister.html/feed 0
സി​ദ്ധ​രാ​മ​യ്യ​ക്കെ​തി​രെ അ​പ​വാ​ദ​പ്ര​ചാ​ര​ണം; തു​മ​കു​രു സ്വ​ദേ​ശി​ക്കെ​തി​രെ കേ​സ് https://www.chandrikadaily.com/slander-campaign-against-siddaramaiah-case-against-tumukuru-swadeshi.html https://www.chandrikadaily.com/slander-campaign-against-siddaramaiah-case-against-tumukuru-swadeshi.html#respond Sun, 22 Oct 2023 04:05:47 +0000 https://www.chandrikadaily.com/?p=280306 കര്‍ണാടക മു​ഖ്യ​മ​ന്ത്രി സി​ദ്ധ​രാ​മ​യ്യ​ക്കെ​തി​രെ അ​പ​കീ​ർ​ത്തി​ക​ര​മാ​യ പോ​സ്റ്റ​റു​ക​ൾ നി​ർ​മി​ച്ച് സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ പ്ര​ച​രി​പ്പി​ച്ച സം​ഭ​വ​ത്തി​ൽ തു​മ​കു​രു സ്വ​ദേ​ശി ശ്രീ​നി​വാ​സ മൂ​ർ​ത്തി​ക്കെ​തി​രെ പൊ​ലീ​സ് കേ​​സെ​ടു​ത്തു.

കോ​ൺ​ഗ്ര​സ് വ​ക്താ​വും ലീ​ഗ​ൽ​സെ​ൽ ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യു​മാ​യ സൂ​ര്യ മു​കു​ന്ദ​രാ​ജി​ന്റെ പ​രാ​തി​യി​ൽ ബം​ഗ​ളൂ​രു ഹൈ ​ഗ്രൗ​ണ്ട് പൊ​ലീ​സാ​ണ് കേ​​സെ​ടു​ത്ത​ത്.

സി​ദ്ധ​രാ​മ​യ്യ​യെ​യും ദ​സ​റ​ ആ​ഘോ​ഷ​ത്തെ​യും ചേ​ർ​ത്ത് ക​ളി​യാ​ക്കു​ന്ന രീ​തി​യി​ൽ ത​യാ​റാ​ക്കി​യ പോ​സ്റ്റു​ക​ൾ ഹി​ന്ദു​സ്ഥാ​നി സേ​ന​യു​ടെ പേ​രി​ലു​ള്ള ഫേ​സ്ബു​ക്ക് അ​ക്കൗ​ണ്ടി​ൽ പോ​സ്റ്റ് ചെ​യ്യു​ക​യാ​യി​രു​ന്നു.

ഇ​തേ സം​ഭ​വ​ത്തി​ൽ പോ​സ്റ്റ് ‘ജ​യ് ക​ർ​ണാ​ട​ക’​എ​ന്ന വാ​ട്സ്ആ​പ് ​ഗ്രൂ​പ്പി​ൽ ഷെ​യ​ർ ചെ​യ്ത​തി​ന് സോ​മ​ന ഗൗ​ഡ എ​ന്ന​യാ​ൾ​ക്കെ​തി​രെ മം​ഗ​ളൂ​രു ബ്ലോ​ക്ക് കോ​ൺ​ഗ്ര​സ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി മു​ഹ​മ്മ​ദ് ന​ന്ദാ​വ​റ ന​ൽ​കി​യ പ​രാ​തി​യി​ൽ ബ​ന്ത്വാ​ൾ സി​റ്റി പൊ​ലീ​സും കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തി​ട്ടു​ണ്ട്.

]]>
https://www.chandrikadaily.com/slander-campaign-against-siddaramaiah-case-against-tumukuru-swadeshi.html/feed 0
കര്‍ണാടകയില്‍ കോണ്‍ഗ്രസിനായി പ്രചാരണതന്ത്രങ്ങള്‍ മെനഞ്ഞ യുനില്‍ കനുഗോലു ഇനി മുഖ്യമന്ത്രി സിദ്ധരാമയ്യുടെ മുഖ്യഉപദേഷ്ടാവ് https://www.chandrikadaily.com/yunil-kanugolu-who-planned-campaign-strategies-for-the-congress-in-karnataka-is-now-the-chief-advisor-to-chief-minister-siddaramaiah.html https://www.chandrikadaily.com/yunil-kanugolu-who-planned-campaign-strategies-for-the-congress-in-karnataka-is-now-the-chief-advisor-to-chief-minister-siddaramaiah.html#respond Thu, 01 Jun 2023 06:02:28 +0000 https://www.chandrikadaily.com/?p=257073 കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ മിന്നും വിജയത്തിനായി പ്രചാരണതന്ത്രങ്ങള്‍ മെനഞ്ഞ തിരഞ്ഞെടുപ്പ് തന്ത്രജ്ഞനായ സുനില്‍ കനുഗോലുവിന് മുഖ്യമന്ത്രി
സിദ്ധരാമയ്യയുടെ മുഖ്യ ഉപദേഷ്ടാവായി നിയമനം. ക്യാബിനറ്റ് റാങ്കോടെയാണ് കനുഗോലുവിന്റെ നിയമനം. മന്ത്രിമാരുടെ വകുപ്പുവിഭജനം ഉള്‍പ്പെടെ പൂര്‍ത്തിയായതിന് തൊട്ടുപിന്നാലെയാണ് കനുഗോലുവിന് ക്യാബിനെറ്റ് റാങ്കോടെ നിയമനം നല്‍കിയത്.

ബിജെപി, ഡിഎംകെ, അണ്ണാ ഡിഎംകെ, അകാലിദള്‍ തുടങ്ങിയ പാര്‍ട്ടികള്‍ക്കായി നിരവധി തിരഞ്ഞെടുപ്പുകള്‍ കനുഗോലു കൈകാര്യം ചെയ്തിട്ടുണ്ട്. നിരവധി തിരഞ്ഞെടുപ്പുകള്‍ കനുഗോലു കൈകാര്യം ചെയ്തിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം കോണ്‍ഗ്രസില്‍ അംഗത്വമെടുത്ത കനുഗോലുവിന്റെ നേതൃത്വത്തിലുള്ള ടീമാണ് കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പിനുള്ള പ്രചാരണ തന്ത്രങ്ങള്‍ ഏകോപിപ്പച്ചത്. കര്‍ണാടക തിരഞ്ഞെടുപ്പിന് മുമ്പ് കോണ്‍ഗ്രസിന് വലിയ ഊര്‍ജമേകിയ ഭാരത് ജോഡോ യാത്രയുടെ പിന്നണിയിലും കനുഗോലു സജീവമായിരുന്നു. 2024 ലോക്‌സഭാ തിരഞ്ഞെടുപ്പിനുള്ള കോണ്‍ഗ്രസ് ദൗത്യസംഘത്തിലും നേരത്തെ കനഗോലുവിനെ ഉള്‍പ്പെടുത്തിയിരുന്നു.

2014ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ നരേന്ദ്രമോദിയുടെ പ്രചാരണത്തിന് പ്രശാന്ത് കിഷോറിനൊപ്പം ചുക്കാന്‍പിടിച്ചത് കനുഗോലുവായിരുന്നു. 2016ല്‍ തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പില്‍ ഡി.എം.കെ.യുടെ പ്രചാരണത്തിന് തന്ത്രങ്ങള്‍ മെനഞ്ഞതും കനുഗോലുവാണ്. എം.കെ. സ്റ്റാലിന്റെ നേതൃത്വത്തില്‍ ‘നമുക്കുനാമേ’ എന്ന പേരില്‍ നടത്തിയ പ്രചാരണത്തിന്റെ ബുദ്ധികേന്ദ്രവും അദ്ദേഹമായിരുന്നു.

]]>
https://www.chandrikadaily.com/yunil-kanugolu-who-planned-campaign-strategies-for-the-congress-in-karnataka-is-now-the-chief-advisor-to-chief-minister-siddaramaiah.html/feed 0
ഗോഡ്‌സെയെ മഹത്വവത്കരിക്കുന്നത് വലിയ രാജ്യദ്രോഹം-സിദ്ധരാമയ്യ https://www.chandrikadaily.com/worshipping-godse-is-biggest-treason-siddaramaiah.html https://www.chandrikadaily.com/worshipping-godse-is-biggest-treason-siddaramaiah.html#respond Sun, 31 Jan 2021 04:44:25 +0000 http://www.chandrikadaily.com/?p=178387 ബംഗളൂരു: മഹാത്മാഗാന്ധിയെ കൊലപ്പെടുത്തിയ നാഥുറാം ഗോഡ്‌സെയെ ആരാധിക്കുന്നതാണ് ഏറ്റവും വലിയ രാജ്യദ്രോഹമെന്ന് കര്‍ണാടക മുന്‍മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ സിദ്ധരാമയ്യ. രക്തസാക്ഷിത്വദിനത്തില്‍ സംഘ്പരിവാര്‍ പ്രവര്‍ത്തകര്‍ ഗോഡ്‌സെയെ മഹത്വവത്കരിച്ച് രംഗത്തെത്തിയതിനെ അദ്ദേഹം വിമര്‍ശിച്ചു. ഗാന്ധിയുടെ കൊലയാളികള്‍ക്കായി പ്രതിമ നിര്‍മിക്കുന്നവരും ഗോഡ്‌സെയെ ആരാധിക്കുന്നവരും ദേശഭക്തരല്ലെന്നും സിദ്ധരാമയ്യ കൂട്ടിചേര്‍ത്തു.

സ്വാതന്ത്രസമരത്തില്‍ ആര്‍.എസ്.എസ്-ബി.ജെ.പി നേതാക്കളില്‍ ഒരാളെങ്കിലും കൊല്ലപ്പെട്ടിരുന്നോ എന്നും അദ്ദേഹം ചോദിച്ചു. അവരില്‍ നിന്ന് ദേശസ്‌നേഹത്തിന്റെ പാഠങ്ങള്‍ ഉള്‍കൊള്ളേണ്ടതില്ലെന്നും സ്വാതന്ത്ര്യസമരത്തില്‍ ആര്‍.എസ്.എസ് സംഭാവന എന്താണെന്നും സിദ്ധരാമയ്യ കൂട്ടിചേര്‍ത്തു.

]]>
https://www.chandrikadaily.com/worshipping-godse-is-biggest-treason-siddaramaiah.html/feed 0
കര്‍ണാടകയില്‍ വിമത എംഎല്‍എമാര്‍ക്കും ബിജെപിക്കും തിരിച്ചടി; തെരഞ്ഞെടുപ്പ് പ്രഖ്യാപനവുമായി കമ്മീഷന്‍ https://www.chandrikadaily.com/big-blow-disqualified-karnataka-mlas-15-seats-go-bye-elections-oct-21.html https://www.chandrikadaily.com/big-blow-disqualified-karnataka-mlas-15-seats-go-bye-elections-oct-21.html#respond Sat, 21 Sep 2019 09:48:32 +0000 http://www.chandrikadaily.com/?p=139718 മുന്‍ കര്‍ണാടക സ്പീക്കര്‍ കെ ആര്‍ രമേശ് കുമാര്‍ അയോഗ്യനാക്കിയ വിമത എംഎല്‍എമാര്‍ക്ക് തിരിച്ചടിയായി 15 നിയമസഭാ മണ്ഡലങ്ങളിലേക്ക് ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന്‍. 15 സീറ്റുകളില്‍ ഒക്ടോബര്‍ 21 നാണ് വോട്ടിങ് നടക്കുക. സെപ്റ്റംബര്‍ 30താണ് നാമനിര്‍ദ്ദേശം സമര്‍പ്പിക്കാനുള്ള അവസാന തീയതി. ഒക്ടോബര്‍ 24 ന് വോട്ടെണ്ണലും തെരഞ്ഞെടുപ്പ് പൂര്‍ത്തിയാക്കാനുള്ള അവസാന തീയതി ഒക്ടോബര്‍ 27 ആണ്.

തെരഞ്ഞടുപ്പിന് ഒരു മാസം മാത്രം ശേഷിക്കെ അധികാരത്തില്‍ തുടരാന്‍ കുറഞ്ഞത് ആറ് സീറ്റുകളെങ്കിലും നേടേണ്ട ബിഎസ് യെദ്യൂരപ്പയുടെ നേതൃത്വത്തിലുള്ള ബിജെപി സര്‍ക്കാരിന് ഉപതിരഞ്ഞെടുപ്പ് കടുത്ത വെല്ലുവിളിയാണ്.

കഴിഞ്ഞ ജൂലൈയില്‍ മുന്‍ മുഖ്യമന്ത്രി എച്ച്.ഡി കുമാരസ്വാമിയുടെ നേതൃത്വത്തിലുള്ള സഖ്യസര്‍ക്കാരിന്റെ തകര്‍ച്ചയ്ക്ക് കാരണമായ വിമത എംഎല്‍എമാരെ അയോഗ്യരാക്കിയ സ്ഥാനത്ത് കോണ്‍ഗ്രസില്‍ നിന്നും ് ജെഡിയുവില്‍ നിന്നും പുതിയ നേതാക്കളാണ് മണ്ഡലങ്ങള്‍ മത്സരിക്കുക. ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപനം വ്ന്നതോടെ അയോഗ്യരായ 15 എംഎല്‍എമാര്‍ക്ക് ഇനി മത്സരിക്കാനാവില്ലെന്ന് ഉറപ്പായി.

നിലവിലെ കര്‍ണാടക നിയമസഭാ കാലാവധിയായ 2018 മുതല്‍ 2023 വരെയുള്ള കാലത്തിലാണ് 17 വിമത എംഎല്‍എമാരെ കര്‍ണാടക മുന്‍ സ്പീക്കര്‍ കെ ആര്‍ രമേശ് കുമാര്‍ അയോഗ്യരാക്കിയത്. കര്‍ണാടക നിയമസഭയില്‍ ബിജെപിക്ക് സര്‍ക്കാരുണ്ടാക്കാന്‍ വേദിയൊരുങ്ങിയ വിശ്വാസ വോട്ടെടുപ്പിന് ഒരു ദിവസം മുമ്പാണ് സ്പീക്കര്‍ അയോഗ്യത പ്രഖ്യാപിച്ചത്.

ഗോകക്, അധാനി, റാണെബന്നൂര്‍, കഗ്വാഡ്, ഹിരേക്കെറൂര്‍, യെല്ലാപൂര്‍, യശ്വന്ത്പുര്‍, വിജയനഗര്‍, ശിവാജിനഗര്‍, ഹൊസാകോട്ടെ, ഹുന്‍സൂര്‍, കൃഷ്ണരാജ്പേട്ട്, മഹാലക്ഷ്മി ലേഔട്ട്, കെ ആര്‍ പുര്‍, ചിക്കബല്ലപൂര്‍ എന്നീ മണ്ഡലങ്ങളിലാണ് തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്. എന്നാല്‍ അയോഗ്യരായ മുന്‍ കോണ്‍ഗ്രസ് എംഎല്‍എ മുനിരത്നയുടെ ആര്‍ആര്‍ നഗറിനും, പ്രതാപ് ഗൗഡ പാട്ടീലിന്റെ മണ്ഡലമായ മാസ്‌ക്കിയിലും തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉപതെരഞ്ഞെടുപ്പ് ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.

അതേസമയം 17 നിയമസഭാ മണ്ഡലങ്ങളിലേയ്ക്ക് നടക്കാനിരിക്കുന്ന ഉപതിരഞ്ഞെടുപ്പില്‍ ദള്ളുമായു സഖ്യമില്ലാതെ തനിച്ചു മത്സരിക്കുമെന്ന നിലപാടിലാണ് കര്‍ണാടക കോണ്‍ഗ്രസ്.
ഉപതിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന 17 മണ്ഡലങ്ങളില്‍ 13 എണ്ണം സിറ്റിംഗ് സീറ്റുകളാണെന്നതാണ് കോണ്‍ഗ്രസിനെ തനിയെ മത്സരിക്കാന്‍ പ്രേരിപ്പിക്കുന്നത്. അധികാരം പിടച്ചടിക്കിയ ബിജെപി സര്‍ക്കാറിനെ ഉപതെരഞ്ഞെടുപ്പിലൂടെ കോണ്‍ഗ്രസ്-ദള്‍ സഖ്യം പുറത്താക്കുമെന്ന രാഷ്ട്രീയ ചര്‍ച്ചകള്‍ തുടരുന്നതിനിടയിലാണ് കോണ്‍ഗ്രസിന്റെ പ്രഖ്യാപനം. എന്നാല്‍ ഉപതിരഞ്ഞെടുപ്പില്‍ സഖ്യം വേണമെന്നാണ് ജെഡിഎസ് പക്ഷം. സഖ്യമായി മത്സരിക്കാന്‍ ദള്‍ ദേശീയ അധ്യക്ഷന്‍ എച്ച് ഡി ദേവഗൗഡ സന്നദ്ധത പ്രകടിപ്പിരുന്നു. ഇതിനുപിന്നാലെയാണ് സംസ്ഥാന കോണ്‍ഗസ് നിലപാട് വ്യക്തമാക്കിയത്.

പാര്‍ട്ടി കലഹം നടക്കുന്ന ദളുമായുള്ള സഖ്യം ക്ഷീണമുണ്ടാക്കുമെന്നാണ് കോണ്‍ഗ്രസ് നേതാക്കള്‍ക്കുള്ളിലെ പൊതുവികാരം. ദള്‍ നേതാവും മുന്‍ മുഖ്യമന്ത്രിയുമായ കുമാരസ്വാമിയുമായി പാര്‍്ട്ടി എംഎല്‍എമാര്‍ക്കിയില്‍ തന്നെ പ്രശ്‌നങ്ങള്‍ ഉള്ളത് പരസ്യമായതും ദളിനെ കൂടുതല്‍ ദുര്‍ബലമാക്കിയിട്ടുണ്ട്. മൂന്നു മണ്ഡലങ്ങള്‍ മാത്രമാണ് ദളിന്റെ സിറ്റിങ് സീറ്റ്.

എന്നാല്‍ ഉപതെരഞ്ഞെടുപ്പ് നടക്കുന്ന മണ്ഡലങ്ങളില്‍ പാര്‍ട്ടിയെ ശക്തിപ്പെടുത്തുന്നതിനുള്ള പ്രവര്‍ത്തനങ്ങളും കഴിഞ്ഞമാസം മുതലേ കോണ്‍ഗ്രസ് ആരംഭിച്ചിരുന്നു. കൂടാതെ ജനകീയ നേതാവായ ഡികെ ശിവകുമാറിന്റെ അറസ്റ്റും രാഷ്ടീയ പ്രചാരണത്തില്‍ ബിജെപിക്കെതിരെ കോണ്‍ഗ്രസിന് ആയുധമാവും. അതേസമയം സഖ്യം സംബന്ധിച്ച് അന്തിമതീരുമാനം പാര്‍ട്ടി ദേശീയ അധ്യക്ഷ സോണിയ ഗാന്ധിയുടേതായിരിക്കുമെന്നും പി സി സി അധ്യക്ഷന്‍ ദിനേശ് ഗുണ്ട്‌റാവു വ്യക്തമാക്കി.

]]>
https://www.chandrikadaily.com/big-blow-disqualified-karnataka-mlas-15-seats-go-bye-elections-oct-21.html/feed 0
വിശ്വാസം നേടി യെദിയൂരപ്പ; തുറന്നടിച്ച് സിദ്ധരാമയ്യ; കുമാരസ്വാമി കൊണ്ടുവന്ന ധനബില്ലിന് അംഗീകാരം https://www.chandrikadaily.com/karnataka-chief-minister-bs-yediyurappa-wins-trust-vote-through-voice-vote.html https://www.chandrikadaily.com/karnataka-chief-minister-bs-yediyurappa-wins-trust-vote-through-voice-vote.html#respond Mon, 29 Jul 2019 06:55:04 +0000 http://www.chandrikadaily.com/?p=134708 കര്‍ണാടക നിയമസഭയില്‍ വിശ്വാസ വോട്ട് നേടി മുഖ്യമന്ത്രി ബിഎസ് യെദിയൂരപ്പ. 208 അംഗ സഭയില്‍ യെദിയൂരപ്പ അവതരിപ്പിച്ച വിശ്വാസ പ്രമേയം ശബ്ദവോട്ടോടെയാണ് നിയമസഭ പാസാക്കിയത്. പതിനേഴ് വിമത എംഎല്‍എമാര്‍ അയോഗ്യരായതോടെ കേവല ഭൂരിപക്ഷത്തില്‍ എത്താന്‍ 105 അംഗങ്ങളുള്ള ബിജെപിക്ക് വെല്ലുവിളിയുണ്ടായില്ല. കേവലഭൂരിപക്ഷ 105 ന് പുറമെ സ്വതന്ത്രന്‍ എച്ച് നാഗേഷും യെദിയൂരപ്പയെ പിന്തുണച്ചു.

പ്രതിപക്ഷത്തിനെതിരെ പകപോക്കല്‍ നടപടികള്‍ ഉണ്ടാവില്ലെന്നും എല്ലാവരേയും പരിഗണിച്ചാവും തന്റെ ഭരണമെന്നും യെദിയൂരപ്പ പറഞ്ഞു.
രാവിലെ പത്തിന് ചേര്‍ന്ന സഭ 11 മണിയോടെയാണ് വിശ്വാസ വോട്ട് നേടിയത്. ഭൂരിപക്ഷം തെളിയിച്ച ശേഷം ബി.ജെ.പി മന്ത്രിസഭയിലെ അംഗങ്ങളെയും വകുപ്പുകളുമെല്ലാം പ്രഖ്യാപിയ്ക്കുക.

അതേസമയം യെദ്യൂരപ്പ സര്‍ക്കാറിനെതിരെ കോണ്‍ഗ്രസ് മുന്‍ മുഖ്യമന്ത്രി സിദ്ധരാമയ്യ സഭയില്‍ തുറന്നടിച്ചു. യെദ്യൂരപ്പ മുഖ്യമന്ത്രിയാകുമെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നു, പക്ഷേ താങ്കളുടെ സര്‍ക്കാറിന് യാതൊരു ഉറപ്പുമില്ലെന്നുമായിരുന്നു സിദ്ധരാമയ്യയുടെ തുറന്നുപറച്ചില്‍. നിങ്ങള്‍ക്കൊപ്പമുള്ളത് വിമതന്മാരാണെന്നും
നിങ്ങള്‍ക്ക് സുസ്ഥിരമായ ഒരു സര്‍ക്കാര്‍ ഉണ്ടാക്കല്‍ സാധ്യമല്ലെന്നും സി്ദ്ധരാമയ്യ പറഞ്ഞു. വിശ്വാസ പ്രമേയത്തെ എതിര്‍ത സിദ്ധാരാമയ്യ, ഈ സര്‍ക്കാര്‍ ഭരണഘടനാവിരുദ്ധവും അധാര്‍മികവുമാണും കൂട്ടിച്ചേര്‍ച്ചു. അതിനിടെ സഭയില്‍ മുന്‍ മുഖ്യമന്ത്രി കുമാരസ്വാമി കൊണ്ടുവന്ന ധനബില്ലിനും ഇന്ന് അംഗീകാരം കിട്ടി.

ഇനി ആറ് മാസത്തേക്ക് അവിശ്വാസ പ്രമേയം തുടങ്ങിയ നാടകങ്ങളൊന്നും ഉണ്ടാകില്ല. അതേസമയം വരുന്ന ഉപതെരഞ്ഞെടുപ്പില്‍ പരമാവധി സീറ്റുകളില്‍ വിജയം ഉറപ്പിയ്ക്കാനുള്ള ശ്രമത്തിലാണ് കോണ്‍ഗ്രസ് ജെ.ഡി.എസ് സഖ്യം.

ഇന്നലെ 14 വിമതരെ കൂടി അയോഗ്യരാക്കിയതോടെ സഭയില്‍ ഭൂരിപക്ഷം തെളിയിക്കാന്‍ സാധിയ്ക്കുമെന്ന ആത്മവിശ്വാസം ബി.ജെ.പിയ്ക്കുണ്ടായിരുന്നു. അയോഗ്യരാക്കിയ സ്പീക്കറുടെ നടപടിയ്ക്കെതിരെ വിമതര്‍ ഇന്ന് സുപ്രീംകോടതിയെ സമീപിച്ചേക്കും.

107 പേരുടെ പിന്തുണയായിരുന്നു ബി.ജെ.പിയ്ക്കുണ്ടായിരുന്നത്. സ്വതന്ത്രനായിരുന്ന ആര്‍. ശങ്കറിനെ അയോഗ്യനാക്കിയതോടെ, ഒരാള്‍ കുറഞ്ഞു. 17 പേരെ അയോഗ്യരാക്കിയതോടെ, സഭയിലെ ആകെ അംഗസംഖ്യ, 208 ആയി ചുരുങ്ങി. കേവല ഭൂരിപക്ഷം 105. കോണ്‍ഗ്രസ് ജെ.ഡി.എസ് സഖ്യത്തിനിപ്പോള്‍ ഉള്ളത് 99 പേര്‍.

11 കോണ്‍ഗ്രസ് അംഗങ്ങളെയും 3 ജെ.ഡി.എസ് അംഗങ്ങളെയുമാണ് സ്പീക്കര്‍ ഇന്നലെ അയോഗ്യരാക്കിയത്. ഇവര്‍ക്ക് ഈ നിയമസഭ കാലയളവില്‍ തെരഞ്ഞെടുപ്പില്‍ മത്സരിയ്ക്കാന്‍ സാധിയ്ക്കില്ല. രണ്ട് കോണ്‍ഗ്രസ് അംഗങ്ങളെയും ഒരു കെ.പി.ജെ.പി അംഗത്തെയും സ്പീക്കര്‍ നേരത്തെ അയോഗ്യരാക്കിയിരുന്നു. ആകെ, 17 പേരാണ് സഭയില്‍ നിന്ന് പുറത്തായത്. 2023 മെയ് 23 വരെയാണ് അയോഗ്യത. ഇന്നലെ അയോഗ്യരാക്കിയ 14 പേരും ഇന്ന് സുപ്രീം കോടതിയെ സമീപിച്ചേക്കും.

]]>
https://www.chandrikadaily.com/karnataka-chief-minister-bs-yediyurappa-wins-trust-vote-through-voice-vote.html/feed 0
എം.എല്‍.എമാരെ ബി.ജെ.പി തടവിലാക്കിയിരുന്നില്ലെങ്കില്‍ കുമാരസ്വാമി സര്‍ക്കാര്‍ വീഴില്ലായിരുന്നെന്ന് സിദ്ധരാമയ്യ https://www.chandrikadaily.com/in-allowing-bs-yediyurappa-to-become-karnataka-cm-once-more.html https://www.chandrikadaily.com/in-allowing-bs-yediyurappa-to-become-karnataka-cm-once-more.html#respond Sat, 27 Jul 2019 15:08:28 +0000 http://www.chandrikadaily.com/?p=134565 ഭരണഘടന പ്രകാരമോ, ധാര്‍മികമായോ അല്ല കര്‍ണാടകയില്‍ യെദ്യൂരപ്പ സര്‍ക്കാര്‍ രൂപീകരിക്കുന്നതെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ മുഖ്യമന്ത്രിയുമായ സിദ്ധരാമയ്യ. യെദിയൂരപ്പയുടെ ഈ വിജയം കുതിരക്കച്ചവടത്തിന്റെതാണ്. കേവലഭൂരിപക്ഷം പരോക്ഷമായി പോലും തെളിയിക്കാന്‍ കഴിയാത്ത സാഹചര്യത്തിലാണ് സത്യപ്രതിജ്ഞ ചെയ്തിരിക്കുന്നത്. ഇതിനായി ഗവര്‍ണറുടെ പദവി പോലും ദുരുപയോഗം ചെയ്‌തെന്നും സിദ്ധരാമയ്യ ആരോപിച്ചു. ഭൂരിപക്ഷമില്ലാതെ സര്‍ക്കാര്‍ രൂപീകരിക്കുന്നത് ഭരണഘടനാ വിരുദ്ധമാണെന്നും കോണ്‍ഗ്രസ്-ജെ.ഡി.എസ് എം.എല്‍.എമാരെ ബി.ജെ.പി തടവിലാക്കിയിരുന്നില്ലെങ്കില്‍ കുമാരസ്വാമിയുടെ നേതൃത്തിലുള്ള സര്‍ക്കാര്‍ വീഴില്ലായിരുന്നെന്നും സിദ്ധരാമയ്യ വെളിപ്പെടുത്തി.

യെദിയൂരപ്പയുടെ നേതൃത്വത്തില്‍ വെള്ളിയാഴ്ചയാണ് കര്‍ണാടകയിലെ ബി.ജെ.പി സര്‍ക്കാര്‍ അധികാരത്തിലേറിയത്. തിങ്കളാഴ്ച സര്‍ക്കാര്‍ സഭയില്‍ വിശ്വാസ വോട്ടെടുപ്പ് നേരിടും.

തങ്ങളുടെ എം.എല്‍.എമാരെ വശീകരിച്ച് കൊണ്ട് പോയ ശേഷം തടവില്‍ പാര്‍പ്പിച്ച് സര്‍ക്കാറിനെ വീഴ്ത്തിയ ബി.ജെ.പി ഇപ്പോള്‍ അവകാശപ്പെടുന്നത് ജനങ്ങളുടെ വിജയമാണെന്നാണ്. ഇത് ഒരിക്കലും ജനങ്ങളുടെ വിജയമല്ല, ഇത് കുതിരക്കച്ചവട വിജയമാണ് സിദ്ധരാമയ്യ പറഞ്ഞു.
മൂന്ന് എം.എല്‍.എമാരെ സ്പീക്കര്‍ അയോഗ്യരാക്കിയതോടെ സഭയുടെ അംഗ സംഖ്യ 221 ആയാണ് കുറഞ്ഞത്. ഈ സാഹചര്യത്തില്‍ ഭരിക്കാനാവശ്യമായ അംഗ സംഖ്യ 111 ആണ്. ബി.ജെ.പിക്ക് 105 അംഗങ്ങളാണുള്ളത്. ആറു പേരുടെ പിന്തുണ എവിടെ നിന്ന് എന്നു പോലും വ്യക്തമാക്കാതെയാണ് സര്‍ക്കാര്‍ രൂപീകരണത്തിനായി അവകാശം ഉന്നയിച്ചത്. വിമത കോണ്‍ഗ്രസ്-ജെ.ഡി.എസ് എം.എല്‍.എമാരുടെ പേര് യെദിയൂരപ്പക്ക് നല്‍കാനാവില്ല. കാരണം അവരിപ്പോഴും കോണ്‍ഗ്രസ്, ജെ.ഡി.എസ് പാര്‍ട്ടികളുടെ എം.എല്‍.എമാരാണ്. യെദിയൂരപ്പക്ക് എങ്ങിനെ ഭൂരിപക്ഷം തെളിയിക്കാനാവും. ഇത് സംബന്ധിച്ച് ഭരണഘടന ഏതെങ്കിലും തരത്തിലുള്ള അംഗീകാരം നല്‍കുന്നുണ്ടോ എന്നും ബംഗളൂരുവില്‍ മാധ്യമങ്ങളോട് സംസാരിക്കവെ സിദ്ധരാമയ്യ ചോദിച്ചു.

]]>
https://www.chandrikadaily.com/in-allowing-bs-yediyurappa-to-become-karnataka-cm-once-more.html/feed 0