sidhikkapen – Chandrika Daily https://www.chandrikadaily.com Tue, 21 Mar 2023 01:14:01 +0000 en-US hourly 1 https://wordpress.org/?v=5.8.12 https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg sidhikkapen – Chandrika Daily https://www.chandrikadaily.com 32 32 യൂത്ത് ലീഗ് നേതാക്കള്‍ സിദ്ദീഖ് കാപ്പനെ സന്ദര്‍ശിച്ചു; https://www.chandrikadaily.com/myl-sidhikkappen.html https://www.chandrikadaily.com/myl-sidhikkappen.html#respond Tue, 21 Mar 2023 01:14:01 +0000 https://www.chandrikadaily.com/?p=243526 രണ്ട് വര്‍ഷവും നാല് മാസവും നീണ്ട ജയില്‍വാസത്തിനൊടുവില്‍ ജാമ്യം ലഭിച്ച് വീട്ടിലെത്തിയ ; കാപ്പനെ മുസ്‌ലിം യൂത്ത് ലീഗ് ദേശീയ നേതാക്കള്‍ സന്ദര്‍ശിച്ചു. മുസ്‌ലിംലീഗ് ദേശീയഅസി. സെക്രട്ടറി സി.കെ സുബൈര്‍, യൂത്ത്‌ലീഗ് ദേശീയ ജനറല്‍സെക്രട്ടറി അഡ്വ. വി.കെ ഫൈസല്‍ ബാബു, ഓര്‍ഗനൈസിങ് സെക്രട്ടറി ടി.പി അഷ്‌റഫലി, വൈസ് പ്രസിഡന്റ് ഷിബു മീരാന്‍, എം.എസ്.എഫ് ദേശീയ പ്രസിഡന്റ് പി.വി അഹമ്മദ് സാജു, യൂത്ത് ലീഗ് ദേശീയ എക്‌സിക്യൂട്ടീവ് അംഗം സി.കെ ഷാക്കിര്‍, വേങ്ങര മണ്ഡലം പ്രസിഡന്റ് ഷംസു പുള്ളാട്ട്, കണ്ണമംഗലം പഞ്ചായത്ത് മുസ്ലിംലീഗ് പ്രസിഡന്റ് മുജീബ് പൂക്കുത് എന്നിവരാണ് കാപ്പന്റെ വീട്ടിലെത്തി അദ്ദേഹത്തെയും ഭാര്യ റൈഹാനത്ത് സിദ്ദീഖിനെയും കണ്ട് ഐക്യദാര്‍ഢ്യമറിയിച്ചത്. നേതാക്കളുമായി സംസാരിച്ച കാപ്പന്‍ ജയിലനുഭവങ്ങള്‍ പങ്ക് വച്ചു. അകാരണമായി തടവിലക്കപ്പെട്ട നൂറ് കണക്കിനാളുകളെ ലഖ്‌നൗ ജയിലില്‍ കണ്ടുമുട്ടിയെന്നും ജയിലിലടക്കപ്പെട്ടതു മുതല്‍ കേരളീയ പൊതുസമൂഹം നല്‍കിയ പിന്തുണ വലിയ ആത്മവിശ്വാസമാണ് നല്‍കിയതെന്നും അദ്ദേഹം പറഞ്ഞു. മുസ്‌ലിംലീഗും യൂത്ത് ലീഗും നല്‍കിയ പിന്തുണ നന്ദിയോടെ ഓര്‍ക്കുകയാണ്. ലീഗ് എം.പിമാരായ ഇ.ടി മുഹമ്മദ് ബഷീറും, പി.വി അബ്ദുല്‍ വഹാബും അബ്ദുസ്സമദ് സമദാനിയും പാര്‍ലമെന്റില്‍ വിഷയം ഉന്നയിച്ച വാര്‍ത്ത ജയിലില്‍ വെച്ച് വായിച്ചിരുന്നു. മാധ്യമ ലോകത്തെ സഹപ്രവര്‍ത്തകരെയും മറക്കാനാവില്ല. തടവില്‍ കഴിഞ്ഞ ഓരോ ദിവസവും നീതിന്യായ വ്യവസ്ഥയിലുള്ള വിശ്വാസം കൈമോശം വന്നിരുന്നില്ല.
ഇന്ത്യയുടെ മതനിരപേക്ഷ മനസിന് എത്രമാത്രം കരുത്തുണ്ടെന്ന് ഒന്നുകൂടി ബോധ്യമാകുന്ന വലിയ പിന്തുണയാണ് ജാതി മത ഭേദമന്യേ ലഭിച്ചത് എന്നും അദ്ദേഹം പറഞ്ഞു. കാപ്പന്റെ ജയില്‍ മോചനത്തിന് നിശ്ചയ ദാര്‍ഢ്യത്തോടെ പൊരുതിയ റൈഹാനത് കാപ്പനെ യൂത്ത് ലീഗ് നേതാക്കള്‍ അഭിനന്ദിച്ചു.പി.വി അഹമ്മദ് സാജു, സി.കെ സുബൈര്‍, അഡ്വ. ഫൈസല്‍ ബാബു, ടി.പി അഷ്റഫലി, ഷിബു മീരാന്‍, സി.കെ ശാക്കിര്‍ എന്നിവര്‍ സിദ്ദീഖ് കാപ്പനെ സന്ദര്‍ശിച്ചപ്പോള്‍

 

]]>
https://www.chandrikadaily.com/myl-sidhikkappen.html/feed 0
പി.എം.എ സലാം സിദ്ധീഖ് കാപ്പനെ സന്ദർശിച്ചു https://www.chandrikadaily.com/pmasalam-kappen.html https://www.chandrikadaily.com/pmasalam-kappen.html#respond Mon, 20 Mar 2023 10:35:13 +0000 https://www.chandrikadaily.com/?p=243421 ജയിൽ മോചിതനായി വേങ്ങരയിലെ വീട്ടിൽ തിരിച്ചെത്തിയ മലയാള മാധ്യമപ്രവർത്തകൻ സിദ്ദീഖ് കാപ്പനെ മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ, പി എം എ സലാം സന്ദർശിച്ചു.2020 ഒക്ടോബറിൽ യു പി യിലെ ഹാത്രസിൽ ദളിദ് യുവതി കൂട്ടമാനഭംഗത്തിനിരയായി കൊല ചെയ്യപ്പെട്ടതിനെ തുടർന്ന് റിപ്പോർട്ട് ചെയ്യാൻ പോയപ്പോഴാണ് കാപ്പനെ യു എ പി എ ചുമത്തി അറസ്റ്റ് ചെയ്തത്. രണ്ടര വർഷത്തെ നിയമ പോരാട്ടങ്ങൾക്കൊടുവിലാണ് ജയിൽ മോചിതനാവുന്നത്. കാപ്പന്റെ മോചനവും, മോചനത്തിനായുള്ള നിയമ പോരാട്ടവും ഏറെ പ്രതീക്ഷ നൽകുന്നതാണെന്ന് പി എം എ സലാം പറഞ്ഞു.

ഒരുപാട് ചെറുപ്പക്കാർ വിചാരണ പോലുമില്ലാതെ അന്യയമായി തടവിൽ കഴിയുന്നുണ്ട് ഇന്ത്യയിലെ വിവിധ ജയിലുകളിൽ അവരുടെ നിയമപോരാട്ടങ്ങൾക്ക് വൈകിയാണെങ്കിലും കാപ്പന് കിട്ടിയ നീതി പ്രചോദനമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പഞ്ചായത്ത്‌ മുസ്ലിം ലീഗ് പ്രസിഡന്റ് പൂക്കുത്ത് മുജീബ്, പുളിക്കൽ അബൂബക്കർ മാസ്റ്റർ, കെ എം ശാഫി, യു പി അബ്ദു, അഹമ്മദ് കരുവാടൻ, കാപ്പൻ മൊയ്‌ദീൻ കുട്ടി, ആബിദ് കൂന്തള എന്നിവർ അനുഗമിച്ചു.

]]>
https://www.chandrikadaily.com/pmasalam-kappen.html/feed 0