sks – Chandrika Daily https://www.chandrikadaily.com Sat, 02 Nov 2024 09:06:07 +0000 en-US hourly 1 https://wordpress.org/?v=5.8.10 https://cdn.chandrikadaily.com/wp-contents/uploads/2020/08/chandrika-fav.jpeg sks – Chandrika Daily https://www.chandrikadaily.com 32 32 സ്വതന്ത്ര കര്‍ഷക സംഘം പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു https://www.chandrikadaily.com/11the-independent-farmers-association-elected-new-officers.html https://www.chandrikadaily.com/11the-independent-farmers-association-elected-new-officers.html#respond Sat, 02 Nov 2024 08:52:16 +0000 https://www.chandrikadaily.com/?p=315842 രണ്ടു ദിവസമായി കോഴിക്കോട് നടന്ന സ്വതന്ത്ര കർഷക സംഘം സുവർണ്ണജൂബിലി ആഘോഷ പ്രഖ്യാപന സമ്മേളനത്തിന് സമാപനം. സമാപനം കുറിച്ചുകൊണ്ട് മെമ്പർഷിപ്പ് അടിസ്ഥാനത്തിൽ വന്ന കൗൺസിലിൽ പുതിയ കമ്മിറ്റി ഭാരവാഹികളെ തിരഞ്ഞെടുത്തു. കോഴിക്കോട് ബാഫഖി കർഷക ഭവനിൽ ചേർന്ന സംസ്ഥാന കൗൺസിലിലാണ് പുതിയ സംസ്ഥാന കമ്മിറ്റി ഭാരവാഹികളെ തിരഞ്ഞെടുത്തത്.

കുറുക്കോളി മൊയ്തീൻ എം.എൽ.എയെ പ്രസിഡന്റായും ജനറൽ സെക്രട്ടറിയായി മുൻ എം.എൽ.എ കളത്തിൽ അബ്ദുള്ള (പാലക്കാട്)യെയും ഓർഗനൈസിങ് സെക്രട്ടറിയായി സി. മുഹമ്മദ് കുഞ്ഞി കാസർകോഡിനെയും ട്രഷററായി കെ.കെ അബ്ദുറഹിമാൻ മാസ്റ്റർ (കോഴിക്കോട്) നെയും തിരഞ്ഞെടുത്തു. വൈസ് പ്രസിഡന്റുമാരായി മൺവിള സൈനുദ്ദീൻ (തിരുവനന്തപുരം),പി.പി മുഹമ്മദ് കുട്ടി (കോട്ടയം), കെ.ഇ അബ്ദുറഹിമാൻ ( പത്തനംതിട്ട), സി.എ അബ്ദുള്ള കുഞ്ഞി (കാസർകോസ്), അഹമ്മദ് പുന്നക്കൽ (കോഴിക്കോട്), എം.എം അലിയാർ മാസ്റ്റർ (എറണാകുളം) എന്നിവരെയും സെക്രട്ടറിമാരായി പി.കെ അബ്ദുൽ അസീസ് (വയനാട്), എം.പി.എ റഹീം (കണ്ണൂർ), ടി.എം മുഹമ്മദ് ഇരുമ്പ് പാലം (ഇടുക്കി), പി.കെ അബ്ദു റഹിമാൻ (മലപ്പുറം) എന്നിവരെയും തിരഞ്ഞെടുത്തു.

കൗൺസിലിൽ പ്രസിഡൻറ് കുറുക്കോളി മൊയ്തീൻ അധ്യക്ഷനായി. എസ്.ടി.യു സംസ്ഥാന പ്രസിഡന്റ് അഡ്വ റഹ്‌മത്തുള്ള തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു. കളത്തിൽ അബ്ദുള്ള സ്വാഗതം പറഞ്ഞു. കെ കെ അബ്ദുറഹ്‌മാൻ മാസ്റ്റർ നന്ദി പറഞ്ഞു.

]]>
https://www.chandrikadaily.com/11the-independent-farmers-association-elected-new-officers.html/feed 0
‘കര്‍ഷകനും തൊഴിലാളിയും പ്രതിസന്ധിയില്‍’: സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ https://www.chandrikadaily.com/farmer-and-worker-in-crisis-syed-sadiqali-shihab-thangal.html https://www.chandrikadaily.com/farmer-and-worker-in-crisis-syed-sadiqali-shihab-thangal.html#respond Thu, 31 Oct 2024 18:49:23 +0000 https://www.chandrikadaily.com/?p=315692 കൂലിനൽകേണ്ട കർഷകനും കൂലിവാങ്ങുന്ന തൊഴിലാളിയും ഒരുപോലെ പ്രതിസന്ധിയിലാണെന്ന് ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞു. സ്വതന്ത്ര കർഷക സംഘം സുവർണ്ണ ജൂബിലി ആഘോഷ പ്രഖ്യാപന സമ്മേളനം കോഴിക്കോട് ലീഗ് ഹൗസ് ഓഡിറ്റോറിയത്തിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കർഷകനും കർഷക തൊഴിലാളികളും വല്ലാത്ത അവസ്ഥയിലൂടെയാണ് കടന്നുപോവുന്നത്. ഇരു സർക്കാരുകളും ഇരുവിഭാഗത്തെയും സംരക്ഷിക്കാതെ പിന്നിട്ട് നിൽക്കുന്നു. നാളികേര കൃഷി കേരളത്തിന്റെ മുഖമുദ്രയായപ്പോഴും പലഘട്ടങ്ങളിലും നാളികേര കൃഷി പ്രതിസന്ധിയിലായിട്ടുണ്ട്. വിവിധ രാജ്യങ്ങളിൽ പാമോയിൽ കൃഷിയെല്ലാം സർക്കാരിന്റെ പ്രോത്സാഹനത്തിൽ വല്ലാതെ മുന്നിട്ടു നിൽക്കുന്ന വ്യവസായങ്ങളായിട്ടുണ്ട. വിവിധ രാജ്യങ്ങളിൽ ഒരു പാട് കാർഷിക ഉൽപന്നങ്ങൾ ഉൽപാദിപ്പിക്കാൻ സാധിച്ചിട്ടും ഇന്ത്യയിലും കേരളത്തിലും സർക്കാരുകൾ പിന്നിട്ടു നിൽക്കുകയാണ്. ഉരുളക്കിഴങ്ങ് ഉപയോഗിച്ച് തന്നെ വിവിധ രാജ്യങ്ങൾ നല്ല ഉൽപന്നങ്ങൾ ഉണ്ടാക്കുന്നുണ്ട്. കൃഷിക്കാർക്ക് രാജ്യത്ത് ഒരു സ്ഥാനവുമില്ലാത്ത അവസ്ഥയാവുകയാണ്. കർഷകരോടുള്ള കേന്ദ്ര സർക്കാരിന്റെ നിഷേധാത്മക നിലപാടിന് തെളിവാണ് കർഷക സമരമെന്നും അദ്ദേഹം പറഞ്ഞു. സ്വതന്ത്ര കർഷക സംഘം സുവർണ്ണജൂബി ആഘോഷ സമാപന സമ്മേളനം 2025 ഏപ്രിൽ 4,5,6 തീയ്യതികളിലായി നടക്കുമെന്ന് സാദിഖലി തങ്ങൾ പ്രഖ്യാപിച്ചു.

സ്വതന്ത്ര കർഷക സംഘം പത്താം വാർഷിക പതിപ്പ് മുസ്ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലി കുട്ടി പ്രകാശനം ചെയ്തു. മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ സലാം ഏറ്റുവാങ്ങി. പ്രസിഡന്റ് കുറുക്കോളി മൊയ്തീൻ എം.എൽ.എ അധ്യക്ഷനായി. ജനറൽ സെക്രട്ടറി കളത്തിൽ അബ്ദുള്ള സ്വാഗതം പറഞ്ഞു. കെ.കെ അബ്ദുറഹിമാൻ മാസ്റ്റർ, ഡോ. സജ്ജാദ് അലി പാലക്കാട് , പി ടി ജോൺ, പാറക്കൽ അബ്ദുള്ള, അഹമ്മദ് കുട്ടി ഉണ്ണിക്കുളം, പി. കുൽസു ടീച്ചർ, മൺവിള സൈനുദ്ദീൻ, പി.പി മുഹമ്മദ് കുട്ടി,ശ്യാം സുന്ദർ, അഡ്വ. അഹമ്മദ് മാണിയൂർ, സി. മുഹമ്മദ് കുഞ്ഞ്, അഡ്വ. ഖാലിദ് രാജ, ഒ.പി മൊയ്തു, നസീർ വളയം, ഇ. അബൂബക്കർ ഹാജി, പി.കെ അബ്ദുൽ അസീസ്, പി.പി യൂസഫലി, പി.കെ അബ്ദുറഹിമാൻ,മാഹിൻ അബൂബക്കർ, എം.പി.എ റഹീം സംസാരിച്ചു.

]]>
https://www.chandrikadaily.com/farmer-and-worker-in-crisis-syed-sadiqali-shihab-thangal.html/feed 0
കർഷക ആത്മഹത്യക്ക് ഉത്തരവാദി സംസ്ഥാനസർക്കാർ: സ്വതന്ത്ര കർഷക സംഘം https://www.chandrikadaily.com/15swathanthra-karshaka-sangham.html https://www.chandrikadaily.com/15swathanthra-karshaka-sangham.html#respond Sat, 11 Nov 2023 16:40:05 +0000 https://www.chandrikadaily.com/?p=282724 കോഴിക്കോട് :വായ്പ ലഭിക്കാതെ നെൽ കർഷകൻ ആത്മഹത്യ ചെയ്ത സംഭവത്തിൽ ഉത്തരവാദി സംസ്ഥാന സർക്കാരാണെന്ന് സ്വതന്ത്ര കർഷകസംഘം ആരോപിച്ചു. ഇന്നലെ ആലപ്പുഴയിൽ പ്രസാദ് എന്ന നെൽകർഷകൻ ബാങ്കിൽ നിന്ന് വായ്പ ലഭിക്കാതെ ആത്മഹത്യാക്കുറിപ്പ് എഴുതിവച്ച് ആത്മഹത്യ ചെയ്ത സംഭവത്തിൽ കർശന നടപടി ഉത്തരവാദിത്തപ്പെട്ടവർക്കെതിരെ ഉണ്ടാവണമെന്ന് സംസ്ഥാന പ്രസിഡണ്ട് കുറുക്കോളി മൊയ്തീൻ എംഎൽഎയും ജനറൽ സെക്രട്ടറി കളത്തിൽ അബ്ദുല്ല യും ആവശ്യപ്പെട്ടു .കർഷക ആത്മഹത്യകൾ കുടി വരുന്നതിനു കാരണം സർക്കാരുകളുടെ പിടിപ്പുകേടാണ്. നെല്ല് സംഭരണം കഴിഞ്ഞ ഏഴ് വർഷമായി അട്ടിമറിക്കപ്പെട്ടു. മാസങ്ങളോളം നെല്ലിൻറെ വില ലഭിക്കാതെ കാത്തുകെട്ടി കിടക്കേണ്ട അവസ്ഥയിലാണ് കർഷകർ. വിലക്ക് പകരം വായ്പ യെടുക്കാനാണ് സർക്കാർ പറയുന്നത്. വായ്പ നൽകാൻ ബാങ്കുകൾ തയ്യാറാവാത്തതിന് കാരണം സർക്കാർ സമയത്തിന് പണം തിരിച്ചടയ്ക്കാത്ത ത് മൂലമാണ്. മൻമോഹൻസിംഗിന്റെ കാലത്ത് കർഷക ആത്മഹത്യകൾ കുറഞ്ഞിരുന്നു എന്ന് ഇരുവരും ചൂണ്ടിക്കാട്ടി. മതിയായ അളവിൽ സംഭരണം നടത്തുകയും സമയബന്ധിതമായി വില വിതരണം ചെയ്യുകയും ചെയ്യണമെന്ന് ഇരുവരും ആവശ്യപ്പെട്ടു. പാലക്കാട്ട് 15 ന് നടത്തുന്ന കർഷക സത്യാഗ്രഹം സർക്കാരിനെതിരായ മുന്നറിയിപ്പാകും .

]]>
https://www.chandrikadaily.com/15swathanthra-karshaka-sangham.html/feed 0
നാളികേരവിലയുടെ തകര്‍ച്ചക്ക് സര്‍ക്കാര്‍ ഉടന്‍ പരിഹാരം കാണണമെന്ന് സ്വതന്ത്രകര്‍ഷകസംഘം https://www.chandrikadaily.com/1sks-coconut.html https://www.chandrikadaily.com/1sks-coconut.html#respond Sat, 17 Jun 2023 04:52:21 +0000 https://www.chandrikadaily.com/?p=259734 തിരുവനന്തപുരം: നാളികേരവിലയുടെ തകര്‍ച്ചക്ക് സര്‍ക്കാര്‍ ഇടപെട്ട് ഉടന്‍ പരിഹാരം കാണണമെന്ന് സ്വതന്ത്രകര്‍ഷകസംഘം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം ആവശ്യപ്പെട്ടു. കിലോക്ക് 20 രൂപയാണ് നിലവില്‍ പൊതുവിപണിയില്‍ ലഭിക്കുന്നത്. കിലോക്ക് 19 രൂപയോളം ചെലവ് വരുമ്പോഴാണിത്. കിലോക്ക് 50 രൂപയെങ്കിലും നിശ്ചയിച്ച് സര്‍ക്കാര്‍ നാളികേരം സംഭരിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. സംഭരണം പ്രഹസനമായി മാറിയതാണ് വിലത്തകര്‍ച്ചക്ക് കാരണം.

നെല്ല് സംഭരിച്ച വകയില്‍ പാലക്കാടും കുട്ടനാടുമടക്കം 500 കോടി രൂപയുടെ കുടിശികയാണ് സര്‍ക്കാര്‍ വരുത്തിയിരിക്കുന്നത്. രണ്ടാം വിള നെല്‍കൃഷിയിറക്കാന്‍ ഇത് കാരണം വട്ടിപ്പലിശക്കാരെ ആശ്രയിക്കുകയാണ് കര്‍ഷകര്‍. കര്‍ഷകരുടെ മക്കള്‍ക്കും കൃഷിക്കാരായ വിദ്യാര്ത്ഥികള്‍ക്കും ഗ്രേസ് മാര്‍ക്ക് അനുവദിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. മുസ്‌ലിംലീഗിന്റെ ദേശീയഫണ്ട ്സമാഹരണം വിജയിപ്പിക്കാനും യോഗം തീരുമാനിച്ചു. കര്‍ഷകക്ഷേമനിധി   കാര്യക്ഷമമാക്കുക. കര്‍ഷകദ്രോഹനയങ്ങള്‍ക്കെതിരെ ശക്തമായ പ്രക്ഷോഭം നടത്തും. ഇതിനായി ജൂലൈ എട്ടിന് ആലുവയില്‍ സംസ്ഥാന പ്രവര്‍ത്തകസമിതിയോഗം തീരുമാനിച്ചു.

പ്രസിഡന്റ് കുറുക്കോളി മൊയ്തീന്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി കളത്തില്‍ അബ്ദുല്ല സ്വാഗതം പറഞ്ഞു. കെ.കെ അബ്ദുറഹ്മാന്‍ മാസ്റ്റര്‍, ഇ.കെ അബ്ദുറഹ്മാന്‍, കെ.യു ബഷീര്‍ഹാജി, മാഹിന്‍ അബൂബക്കര്‍, മണക്കാട് നജ്മുദ്ദീന്‍, മണ്‍വിള സൈനുദ്ദീന്‍,  അഡ്വ. അഹമ്മദ് മാണിയൂര്‍ തുടങ്ങിയവര്‍ സംസാരിച്ചു.

]]>
https://www.chandrikadaily.com/1sks-coconut.html/feed 0
സ്വതന്ത്ര കിസാന്‍ സംഘം ദേശീയ കമ്മിറ്റി രൂപീകരിച്ചു https://www.chandrikadaily.com/the-independent-kisan-sangam-formed-the-national-committee.html https://www.chandrikadaily.com/the-independent-kisan-sangam-formed-the-national-committee.html#respond Sat, 05 Nov 2022 12:53:01 +0000 https://www.chandrikadaily.com/?p=220677 ചെന്നൈ: സ്വതന്ത്ര കര്‍ഷക സംഘം ദേശീയ കമ്മിറ്റി പ്രഖ്യാപിച്ചു. ഇന്ത്യന്‍ യൂണിയന്‍ മുസ്ലിം ലീഗ് ആസ്ഥാനമായ ഖാഇദെ മില്ലത്ത് മന്‍സിലില്‍ ചേര്‍ന്ന യോഗത്തില്‍ മുസ്ലിം ലീഗ് ദേശീയ പ്രസിഡന്റ് പ്രൊഫ. ഖാദര്‍ മൊയ്തീന്‍ സാഹിബാണ് പുതുതായി ദേശീയ തലത്തില്‍ രൂപീകരിക്കുന്ന കര്‍ഷക സംഘടനയുടെ പേരും ഭാരവാഹികളെയും പ്രഖ്യാപിച്ചത്. സ്വതന്ത്ര കര്‍ഷ സംഘം കേരള സംസ്ഥാന കമ്മിറ്റി പ്രസിഡന്റ് കുറുക്കോളി മൊയ്തീന്‍ (എം.എല്‍.എ ) ആണ് പുതിയ സംഘടനയുടെ ദേശീയ പ്രസിഡന്റ്, മുഹമ്മദ് കുട്ടി കാരട്ടിയാട്ടില്‍ (മൈസൂര്‍) ജനറല്‍ സെക്രട്ടറിയും വി.എം ഫാറൂഖ് തൃച്ചി (തമിഴ്‌നാട്) ട്രഷററുമാണ്.

വൈസ്.പ്രസിഡന്റുമാര്‍: കളത്തില്‍ അബ്ദുള്ള എക്‌സ്.എം.എല്‍.എ (കേരളം), റിയാസ് അഹമ്മദ് അല്‍വി , (ഉത്തര്‍ പ്രദേശ്), സെക്രട്ടറിമാര്‍ : പത്താന്‍ അഷ്‌റഫ് ബാഷാ ഖാന്‍ (ആന്ധ്ര ), സയ്യിദ് അഫ്‌സല്‍ ഫിറോസ് (മഹാരാഷ്ട്ര),ഭരണ ഘടന ഉപസമിതി അംഗങ്ങളായി കാരട്ടിയാട്ടില്‍ മുഹമ്മദ് കുട്ടി (കണ്‍വീനര്‍), കുറുക്കോളി മൊയ്തീന്‍ , കെ.എ.എം മുഹമ്മദ് അബൂബക്കര്‍ എന്നിവരെയും തെരഞ്ഞെടുത്തു. പുതിയ കര്‍ഷക സംഘടന രൂപീകരിക്കുന്നതിനായി ഒക്ടോബര്‍ 3 ന് ചേര്‍ന്ന ഇന്ത്യന്‍ യൂണിയന്‍ മുസ്ലിം ലീഗ് നാഷണല്‍ എക്‌സിക്യുട്ടീവ് യോഗം തീരുമാനിച്ച അഡ്‌ഹോക്ക് കമ്മിറ്റിയുടെ പ്രഥമ യോഗത്തിലാണ് പുതിയ ദേശീയ കമ്മിറ്റി പ്രഖ്യാപിച്ചത്. സ്വതന്ത്ര കിസാന്‍ സംഘം സമയ ബന്ധിതമായി എല്ലാ സംസ്ഥാനങ്ങളിലും രൂപീകരിക്കും. തുടര്‍ന്ന് ദേശീയ കണ്‍വന്‍ഷന്‍ വിളിച്ചു ചേര്‍ക്കാനും തീരുമാനിച്ചു. പുതിയ ഭാരവാഹികളെ ഇന്ത്യന്‍ യൂണിയന്‍ മുസ്ലിം ലീഗ് പ്രസിഡന്റ് പ്രൊഫ. ഖാദര്‍ മൊയ്തീന്‍ സാഹിബ് ശാളണിയിച്ചു.കുറുക്കോളി മൊയ്തീന്‍ എം.എല്‍.എ അധ്യക്ഷനായി, കെ.എ.എം മുഹമ്മദ് അബൂബക്കര്‍ സ്വാഗതം പറഞ്ഞു, പ്രൊഫ. ഖാദര്‍ മൊയ്തീന്‍ ഉദ്ഘാടനം ചെയ്തു സംസാരിച്ചു.

]]>
https://www.chandrikadaily.com/the-independent-kisan-sangam-formed-the-national-committee.html/feed 0