smart city – Chandrika Daily https://www.chandrikadaily.com Mon, 16 Dec 2024 07:17:08 +0000 en-US hourly 1 https://wordpress.org/?v=5.8.12 https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg smart city – Chandrika Daily https://www.chandrikadaily.com 32 32 ‘സ്മാര്‍ട് സിറ്റി പദ്ധതി അവസാനിപ്പിക്കാനുള്ള തീരുമാനം പുനഃപരിശോധിക്കണം’; മുഖ്യമന്ത്രിയോട് വി ഡി സതീശന്‍ https://www.chandrikadaily.com/decision-to-end-smart-city-project-should-be-reconsidered-vd-satheesan-to-chief-minister.html https://www.chandrikadaily.com/decision-to-end-smart-city-project-should-be-reconsidered-vd-satheesan-to-chief-minister.html#respond Mon, 16 Dec 2024 07:17:08 +0000 https://www.chandrikadaily.com/?p=321986 ടീകോമിന് നഷ്ടപരിഹാരം നല്‍കി സ്മാര്‍ട് സിറ്റി പദ്ധതി അവസാനിപ്പിക്കാനുള്ള സര്‍ക്കാര്‍ തീരുമാനം പുനഃപരിശോധിക്കണമെന്ന് മുഖ്യമന്ത്രിയോട് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. കത്ത് വഴിയാണ് പുനഃപരിശോധിക്കാനുള്ള ആവശ്യം വി ഡി സതീശന്‍ അറിയിച്ചത്.

വ്യവസ്ഥകള്‍ ലംഘിച്ചാല്‍ ടീകോമില്‍ നിന്നും നഷ്ടപരിഹാരം ഈടാക്കാമെന്ന കരാര്‍ ഉണ്ടെങ്കിലും കമ്പനിക്ക് സര്‍ക്കാര്‍ പണം നല്‍കുന്നത് സംസ്ഥാന താല്‍പര്യത്തിന് എതിരാണെന്ന് വി ഡി സതീശന്‍ പറയുന്നു. ടീകോമിന് നഷ്ടപരിഹാരം നല്‍കാന്‍ പാടില്ലെന്നും ഭൂമി കച്ചവടമാണ് സര്‍ക്കാരിന്റെ ലക്ഷ്യം എന്ന ആക്ഷേപം വ്യാപകമാണെന്നും അദ്ദേഹം ഓര്‍മ്മപ്പെടുത്തി.

വ്യവസ്ഥകള്‍ ലംഘിച്ചിട്ടും ടീകോമിന് അങ്ങോട്ട് പണം നല്‍കി പദ്ധതിയില്‍ നിന്നും പിന്‍മാറാനുള്ള സര്‍ക്കാര്‍ നീക്കം പുനരാലോചിക്കണമെന്നും വി ഡി സതീശന്‍ ആവശ്യപ്പെട്ടു.

 

 

 

]]>
https://www.chandrikadaily.com/decision-to-end-smart-city-project-should-be-reconsidered-vd-satheesan-to-chief-minister.html/feed 0
സ്മാർട്ട് സിറ്റി: ടീകോമിന്‍റെ ഓഹരി തിരിച്ചെടുക്കുന്നത് ബാധ്യതയാകും, അഴിമതിപ്പണം സർക്കാർ തന്നെ നൽകേണ്ടിവരും; ചെറിയാൻ ഫിലിപ്പ് https://www.chandrikadaily.com/smart-city-tcoms-share-buyback-will-be-a-liability-the-government-will-have-to-pay-corruption-money-cherian-philip.html https://www.chandrikadaily.com/smart-city-tcoms-share-buyback-will-be-a-liability-the-government-will-have-to-pay-corruption-money-cherian-philip.html#respond Tue, 10 Dec 2024 06:24:59 +0000 https://www.chandrikadaily.com/?p=321201 സ്മാര്‍ട്ട് സിറ്റിയുടെ അഴിമതിപ്പണം സര്‍ക്കാര്‍ നല്‍കേണ്ടിവരുമെന്ന് കോണ്‍ഗ്രസ് നേതാവ് ചെറിയാന്‍ ഫിലിപ്പ്. മുഖ്യമന്ത്രി പറയുന്നതു പോലെ മൂല്യം കണക്കാക്കി ദുബൈ കമ്പനിയ്ക്ക് ഓഹരി വില നല്‍കി കൊച്ചിയിലെ സ്മാര്‍ട്ട് സിറ്റി ഏറ്റെടുക്കുമ്പോള്‍ രാഷ്ട്രീയ-ഉദ്യോഗസ്ഥ പ്രമുഖര്‍ കൈപ്പറ്റിയ അഴിമതിപ്പണവും സര്‍ക്കാര്‍ ഖജനാവില്‍ നിന്നും നല്‍കേണ്ടിവരുമെന്ന് അദ്ദേഹം വ്യക്തമാക്കി.

ഭൂമികച്ചവടത്തിലെ അഴിമതിപ്പണം കമ്പനിയുടെ മൂലധന ചെലവില്‍ പെടും. തുച്ഛമായ വിലയ്ക്ക് 246 ഏക്കര്‍ സര്‍ക്കാര്‍ ഭൂമി കൈമാറിയപ്പോള്‍ സ്മാര്‍ട്ട് സിറ്റി സംയുക്ത സംരംഭത്തില്‍ സര്‍ക്കാരിന്റെ ഓഹരിയായി 16 ശതമാനം മാത്രമാണുള്ളത്. സ്മാര്‍ട്ട് സിറ്റിയുടെ ആദ്യ ഘട്ടം പോലും പൂര്‍ത്തിയാക്കാത്ത ദുബൈ കമ്പനിയുടെ ഓഹരി വിഹിതം 84 ശതമാനമാണ്. സര്‍ക്കാര്‍ ഓഹരിയുടെ ആറിരട്ടിയിലധികം.

കമ്പനിയുടെ ഓഹരി മൂല്യം 2011-ലെ കരാര്‍ കാലത്തെ സാങ്കല്പിക വിലയാണോ ഇപ്പോഴത്തെ കമ്പോള വിലയാണോയെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയിട്ടില്ല. സ്മാര്‍ട്ട് സിറ്റി ഏറ്റെടുക്കുമ്പോള്‍ നിശ്ചയിക്കുന്ന പുതിയ വില പുതിയ അഴിമതിയ്ക്ക് വഴി തെളിക്കുമെന്നും ചെറിയാന്‍ ഫിലിപ്പ് ചൂണ്ടികാട്ടി.

സര്‍ക്കാര്‍ വക ഭൂമി തിരിച്ചെടുക്കാന്‍ സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സര്‍ക്കാരിന് ഭീമമായ തുക മുടക്കേണ്ട ദുരവസ്ഥയാണിപ്പോള്‍. അഴിമതി ലക്ഷ്യമാക്കി വീണ്ടു വിചാരമില്ലാതെ എടുത്തു ചാടിയ അന്നത്തെ ഭരണാധികാരികളെ രാജ്യദ്രോഹികളായി കണക്കാക്കേണ്ടിവരും. സ്വപ്നപദ്ധതികള്‍ എന്ന പേരില്‍ പാഴായ അഴിമതി പദ്ധതികളാണ് ശ്രീലങ്കയുടെ തകര്‍ച്ചയ്ക്ക് കാരണം. ഇതിന് സമാനമാണ് കൊച്ചിയിലെ സ്മാര്‍ട്ട് സിറ്റി പദ്ധതിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

]]>
https://www.chandrikadaily.com/smart-city-tcoms-share-buyback-will-be-a-liability-the-government-will-have-to-pay-corruption-money-cherian-philip.html/feed 0
സ്മാര്‍ട്ട് സിറ്റിയുടെ ദുര്‍ഗതി https://www.chandrikadaily.com/the-fate-of-the-smart-city.html https://www.chandrikadaily.com/the-fate-of-the-smart-city.html#respond Fri, 06 Dec 2024 02:04:18 +0000 https://www.chandrikadaily.com/?p=320570 കേരളത്തിന്റെ സ്വപ്ന പദ്ധതിയായ കൊച്ചി സ്മാര്‍ട്ട് സിറ്റി പദ്ധതിക്ക് ഇടതുപക്ഷ സര്‍ക്കാര്‍ ചരമഗീതം കുറിക്കുമ്പോള്‍ അസ്തമിക്കുന്നത് പതിനായിരക്കണക്കിന് യുവാക്കളുടെ സ്വപ്നമാണ്. സര്‍ക്കാറിന്റെ വികസന വിരുദ്ധ സമീപനം മൂലം കേരളത്തില്‍ വന്‍ ഐ.ടി കുതിച്ചുചാട്ടം കൊണ്ടുവരേണ്ടിയിരുന്ന ഒരു പദ്ധതിയാണ് ഇല്ലാതാകുന്നത്. രണ്ടു പതിറ്റാണ്ടു കേരളത്തിലെ യുവജനങ്ങളെ മോഹിപ്പിച്ച പദ്ധതിയായിരുന്നു ഇത്. 9000 പേര്‍ക്ക് ജോലി നല്‍കുമെന്ന് ഉറപ്പുനല്‍കിയ സംരംഭമാണ് ഇടതു സര്‍ക്കാറിന്റെ പിടിപ്പുകേട് കാരണം നശിച്ചത്. സ്മാര്‍ട്ട് സിറ്റി പദ്ധതിക്കായി ടീകോമിന് നല്‍കിയ ഭൂമി തിരിച്ചുപിടിക്കാന്‍ കഴിഞ്ഞ ദിവസം ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് തീരുമാനമെടുത്തത്. പദ്ധതിയില്‍നിന്ന് പിന്‍മാറാനുള്ള ടികോമിന്റെ ആവശ്യപ്രകാരമാണ് നടപടിയെന്നാണ് വിശദീകരണം. ഇതു പ്രകാരം 246 ഏക്കര്‍ ഭൂമിയാണ് തിരിച്ചുപിടിക്കുന്നത്. സര്‍ക്കാരും ദുബായ് കമ്പനിയും പരസ്പര ധാരണയോടെ പിന്‍മാറ്റം നയം രൂപീകരിക്കാനും ടീകോമിന് നല്‍കേണ്ട നഷ്ടപ രിഹാര തുക നിശ്ചയിക്കാന്‍ കമ്മിറ്റിയെ നിയോഗിക്കാനും മന്ത്രിസഭാ യോഗത്തില്‍ തിരുമാനമായിട്ടുണ്ട്.

2003 ല്‍ എ.കെ ആന്റണിയുടെ നേതൃത്വത്തിലുള്ള യു.ഡി.എഫ് സര്‍ക്കാറാണ് കൊച്ചി സ്മാര്‍ട്ട് സിറ്റി പദ്ധതി ആദ്യമായി അവതരിപ്പിച്ചത്. അന്ന് ഐ.ടി മന്ത്രിയായിരുന്ന മുസ്ലിം മന്ത്രിയര്‍ ലിഗിലെ പി.കെ കുഞ്ഞാലിക്കുട്ടിയുടെ ശ്രമഫലമായി രൂപരേഖ തയ്യാറാക്കുകയും ദുബായ് ഇന്റര്‍നെറ്റ് സിറ്റിയെ പദ്ധതി പഠനത്തിനു ക്ഷണിക്കാന്‍ തിരുമാനിക്കുകയും ചെയ്തു. പിന്നീട് മുഖ്യമന്ത്രിയായ ഉമ്മന്‍ചാണ്ടി ദുബായ് ഇന്റര്‍നെറ്റ് സിറ്റിയെ പദ്ധതിയെ പറ്റി പഠനം നടത്താന്‍ കേരളത്തിലേക്ക് ക്ഷണിച്ചു. ദുബായ് ഹോള്‍ഡിംഗ്സ് എന്ന വന്‍കിട സ്ഥാപന പ്രതി നിധികളുമായി 2005 ല്‍ ധാരണാപത്രം ഒപ്പിട്ടു. 2013 ജൂലൈയില്‍ സ്മാര്‍ട്ട് സിറ്റിക്കു പാരിസ്ഥിതിക അനുമതി ലഭിച്ചതോടെ നിര്‍മ്മാണ ഘട്ടത്തിനു തുടക്കം കുറിച്ചു.

എന്നാല്‍ പതിവുപോലെ തുടക്കം മുതല്‍തന്നെ ഉടക്കുമായാണ് ഇടതുപക്ഷം രംഗത്തെത്തിയത് പ്രതിപക്ഷത്തിന്റെ ഇടപെടലിനെ തുടര്‍ന്ന് ദുബായ് ഇന്റര്‍നെറ്റ് സിറ്റിയുമായി കരാര്‍ ഒപ്പിടാന്‍ ഉമ്മന്‍ചാണ്ടിക്ക് കഴിഞ്ഞില്ല. ഇതോടെ 2011 ജനുവരി വരെ പദ്ധതി അനിശ്ചിതത്വത്തിലായി. എന്നാല്‍ പിന്നീടു വന്ന ഇടതു സര്‍ക്കാര്‍ ചില വ്യവസ്ഥകളില്‍ മാറ്റംവരുത്തി 2011 ഫെബ്രുവരി രണ്ടിന് സ്മാര്‍ട്ട് സിറ്റി കരാറില്‍ ഒപ്പുവെച്ചു. സ്മാര്‍ട്ട് സിറ്റിയുടെ ആദ്യഘട്ട ഉദ്ഘാടനവും രണ്ടാം ഘട്ടത്തിന്റെ നിര്‍മ്മാണോദ്ഘാടനവും 2016 ഫെബ്രുവരി 20 ന് യു.ഡി എഫ്. സര്‍ക്കാറിന്റെ കാലത്ത് നടന്നു. യുഎഇ ക്യാബിനറ്റ് കാര്യ മന്ത്രി മുഹമ്മദ് അല്‍ഗര്‍ഗാവി, കേന്ദ്ര ഐടി മന്ത്രി രാജീവ് പ്രതാപ് റൂഡി, മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടി, എം.എ യൂസുഫലി, ദുബായ് ഹോള്‍ഡിങ് വൈസ് ചെയര്‍മാന്‍ അഹ്‌മദ് ബിന്‍ മിന്‍ ബ്യാത്, സ്മാര്‍ട്ട്‌സിറ്റി കൊച്ചി വൈസ് ചെയര്‍മാന്‍ ജാബര്‍ ബിന്‍ ഹാഫിസ് എന്നിവര്‍ ചേര്‍ന്നാണ് ഉദ്ഘാടനം നിര്‍വഹിച്ചത്.

ദുബായ് സര്‍ക്കാരിന്റെ നിയന്ത്രണത്തിലുള്ള ടീകോം കമ്പനിയും കേരള സര്‍ക്കാരുമായി ചേര്‍ന്ന സംയുക്ത സംരംഭമായാണ് സ്മാര്‍ട് സിറ്റി പദ്ധതി വിഭാവനം ചെയ്തത്. എന്നാല്‍ അന്നുതന്നെ സി.പി.എം ഇതിനെതിരെ രംഗത്തുവന്നു. ടീകോം സ്വകാര്യ കമ്പനിയാണെന്നും 500 കോടിയുടെ കോഴയുണ്ടന്നുമുള്ള ആരോപണമാണ് ഉന്നയിച്ചത്. പദ്ധതിക്കെതിരെ പ്രക്ഷോഭവും നടത്തി. സന്തത സഹചാരരിയായ ബി.ജെ.പിയുമുണ്ടായിരുന്നു സി.പി.എമ്മിന് കൂട്ട്. കൊച്ചിന്‍ ഷിപ്യാര്‍ഡും വിമാനത്താവളവുമുള്ളിടത്ത് ദുബായ് കമ്പനി വന്നാല്‍ രാജ്യ സുരക്ഷക്കു ഭീഷണിയാണെന്നായിരുന്നു ബി.ജെ.പിയുടെ ആരോപണം. 2011ല്‍ ഉമ്മന്‍ചാണ്ടി വീണ്ടും മുഖ്യമന്ത്രിയായപ്പോള്‍ പദ്ധതിക്കു ഗതിവേഗം കൈവരിക്കാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ വിവാദങ്ങളില്‍ കുടുങ്ങി പദ്ധതി വൈകിയതുകൊണ്ട് ദുബായ് സര്‍ക്കാരിന്റെ മുന്‍ഗണന മറ്റു പദ്ധതികളിലേക്കു മാറി. കമ്പനിയുടെ നേതൃത്വത്തിലുണ്ടായ മാറ്റവും പദ്ധതിയെ പ്രതികൂലമായി ബാധിച്ചു. ഒരു പദ്ധതി യഥാസമയം നടപ്പാക്കിയില്ലെങ്കില്‍ ഉണ്ടാകുന്ന കനത്ത നഷ്ടത്തിനുള്ള ഏറ്റവും വലിയ ഉദാഹരണമാണ് സ്മാര്‍ട്ട് സിറ്റി പദ്ധതി. കേരളത്തിലെ ലക്ഷോപലക്ഷം തൊഴില്‍ രഹിതരോടും തൊഴില്‍തേടി വിദേശത്തേക്കു പലായനം ചെയ്ത യുവജനങ്ങളോടും സി.പിഎമ്മും ബി.ജെപിയും ചെയ്ത വലിയ തെറ്റാണിത്. ദശാബ്ദ ദശാഖ ങ്ങളായി അടയിരുന്ന പദ്ധതി റദ്ദാക്കുമ്പോള്‍ കേരളത്തിലേക്ക് വരാനിരിക്കുന്ന നിക്ഷേപകര്‍ക്ക് നല്‍കുന്ന സന്ദേശം എന്താണെന്നുകൂടി സംസ്ഥാന സര്‍ക്കാര്‍ ഓര്‍ക്കേണ്ടിയിരുന്നു.

പദ്ധതി അവസാനിപ്പിക്കാന്‍ ഇടതു സര്‍ക്കാര്‍ ഇപ്പോഴെടുത്ത തിരുമാനവും സംശയാസ്പദമാണ്. ആരുമായും ചര്‍ച്ച ചെയ്യാതെ സ്മാര്‍ട് സിറ്റി പദ്ധതി അവസാനിപ്പിക്കാന്‍ മന്ത്രിസഭ തീരുമാനിച്ചത് വിചിത്രമായ നടപടിയാണ്. 2007ലെ സ്മാര്‍ട്ട് സിറ്റി കരാര്‍ പ്രകാരം പദ്ധതി പരാജയപ്പെട്ടാല്‍ ടികോം സര്‍ക്കാരിനാണ് നഷ്ടപരിഹാരം നല്‍കേണ്ടത്. എന്നാല്‍ ടീകോമിന് നഷ്ടപരിഹാരം നല്‍കാനാണ് മന്ത്രിസഭാ തീരുമാനം. ഈ നീക്കത്തില്‍ ദുരൂഹത ആരോപിച്ച് പ്രതിപക്ഷം രംഗത്തെത്തിയിട്ടുണ്ട്. 246 ഏക്കര്‍ ഭൂമി സ്വന്തക്കാര്‍ക്ക് നല്‍കാനുള്ള നീക്കമാണ് ഇതിന് പിന്നിലെന്ന് പ്രതിപക്ഷ നേതാവ് ആരോപിച്ചു. ടീം കോമിന് നഷ്ടപരിഹാരം കൊടുക്കുമെന്ന് പറഞ്ഞാല്‍ സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും വീഴ്ച്ചയുണ്ടായെന്നാണ് അതിന്റെ അര്‍ത്ഥം. ഒന്നാം ഘട്ടം ഉദ്ഘാടനം ചെയ്ത് അഞ്ച് വര്‍ഷം കൊ ണ്ടാണ് ആറര ലക്ഷം സ്‌ക്വയര്‍ ഫീറ്റ് ഐടി ടവര്‍ നിര്‍മ്മിച്ച് ഉദ്ഘാടനം ചെയ്തത്. അതിനു ശേഷം കഴിഞ്ഞ എട്ടു വര്‍ഷവും ഇടതു സര്‍ക്കാര്‍ ഒന്നും ചെയ്തില്ല. കോടിക്കണക്കിന് രൂപ വിലയുള്ള 248 ഏക്കര്‍ ഭൂമി സ്വന്തക്കാര്‍ക്കും ഇഷ്ടക്കാര്‍ക്കും നല്‍കാനുള്ള ഗൂഡ നീക്കമാണ് സര്‍ക്കാര്‍ തീരുമാനത്തിന് പിന്നിലെന്ന പ്രതിപക്ഷത്തിന്റെ ആരോപണം ഗൗരവമുള്ളതാണ്. ഭൂമി കച്ചവടമാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. പദ്ധതി എന്തുകൊണ്ടാണ് പരാജയപ്പെട്ടതെന്ന് കേരളത്തിലെ ജനങ്ങളോടും യുവാക്കളോടും വിശദീകരിക്കാനുള്ള സാമാന്യ മര്യാദയെങ്കിലും സര്‍ക്കാര്‍ കാണിക്കണം. ഐ.ടി മേഖലയില്‍ രാജ്യത്ത് ഒന്നാം സ്ഥാനത്ത് എത്തേണ്ടിയിരുന്ന കേരളം ഇപ്പോള്‍ ഏറെ പിന്നിലായി മുടന്തുന്നതു ഇടതുപക്ഷത്തിന്റെ ഇത്തരം പ്രതിലോമ നയങ്ങള്‍മൂലമാണ്. ഇടതു സര്‍ക്കാറിന്റെ കാലത്ത് ഒരു വികസന പ്രവര്‍ത്തനങ്ങളും നടക്കില്ല എന്നതിന്റെ മികച്ച ഉദാഹരണം കൂടിയാണ് സ്മാര്‍ട്ട്‌സിറ്റിയുടെ ഈ അധോഗതി സൂചിപ്പിക്കുന്നത്.

 

]]>
https://www.chandrikadaily.com/the-fate-of-the-smart-city.html/feed 0
സ്മാര്‍ട്ട് സിറ്റി: ടീകോമിന് നഷ്ടപരിഹാരം നല്‍കാനുള്ള മന്ത്രിസഭാ തീരുമാനം കരാറിന് വിരുദ്ധം https://www.chandrikadaily.com/smart-city-cabinets-decision-to-pay-compensation-to-tcom-is-against-the-agreement.html https://www.chandrikadaily.com/smart-city-cabinets-decision-to-pay-compensation-to-tcom-is-against-the-agreement.html#respond Thu, 05 Dec 2024 10:40:00 +0000 https://www.chandrikadaily.com/?p=320550

തിരുവനന്തപുരം: സ്മാര്‍ട്ട് സിറ്റി പദ്ധതിയില്‍ നിന്നും പിന്മാറിയ ടീകോമിന് നഷ്ടപരിഹാരം നല്‍കാനുള്ള മന്ത്രിസഭാ തീരുമാനം കരാറിന് വിരുദ്ധം. 2007 ലെ കരാര്‍ അനുസരിച്ച് പദ്ധതി പരാജയപ്പെട്ടാല്‍ നഷ്ടപരിഹാരം ഈടാക്കേണ്ടത് ടീകോം കമ്പനിയില്‍ നിന്നാണ്. എന്നാല്‍ പദ്ധതിയില്‍ നിന്നും പിന്മാറുന്ന ടീകോമിന് നഷ്ടപരിഹാരത്തുക അടക്കം നല്‍കാനാണ് സംസ്ഥാന മന്ത്രിസഭായോഗം തീരുമാനിച്ചത്. മന്ത്രിസഭായോഗ തീരുമാനം കരാറിന് വിരുദ്ധമാണെന്നാണ് രേഖകൾ വ്യക്തമാക്കുന്നത്.

വി എസ് അച്യുതാനന്ദന്‍ സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികദിനത്തിലാണ് കൊച്ചിയിലെ സ്മാര്‍ട്ടി സിറ്റി പദ്ധതിക്കായി സര്‍ക്കാര്‍ ടീകോമുമായി കരാര്‍ ഒപ്പുവെച്ചത്. ഈ പദ്ധതിയുടെ കാര്യത്തിലും തൊഴില്‍ വാഗ്ദാനത്തിന്റെ കാര്യത്തിലും ടീകോം വീഴ്ച വരുത്തിയാല്‍ നഷ്ടപരിഹാരം ഈടാക്കാന്‍ വ്യവസ്ഥയുണ്ടായിരുന്നു. ഈ വ്യവസ്ഥ നിലനില്‍ക്കെയാണ്, കെട്ടിട നിര്‍മാണത്തിന് അടക്കം പദ്ധതിയില്‍ ടീ കോം മുടക്കിയ തുക എത്രയെന്ന് വിലയിരുത്തി അവര്‍ക്ക് നഷ്ടപരിഹാരം നല്‍കാന്‍ ധാരണയായത്.
]]>
https://www.chandrikadaily.com/smart-city-cabinets-decision-to-pay-compensation-to-tcom-is-against-the-agreement.html/feed 0