smrithi irani – Chandrika Daily https://www.chandrikadaily.com Fri, 12 Jul 2024 11:48:37 +0000 en-US hourly 1 https://wordpress.org/?v=5.8.12 https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg smrithi irani – Chandrika Daily https://www.chandrikadaily.com 32 32 ‘ജീവിതത്തിൽ ജയവും തോൽവിയും ഉണ്ടാകും, സ്മൃതി ഇറാനി​ക്കെതിരായ അധിക്ഷേപങ്ങളിൽനിന്ന് വിട്ടുനിൽക്കണം’; അഭ്യർഥനയുമായി രാഹുൽ https://www.chandrikadaily.com/in-life-there-will-be-victory-and-defeat-smriti-should-refrain-from-insults-against-irani-rahul-with-request.html https://www.chandrikadaily.com/in-life-there-will-be-victory-and-defeat-smriti-should-refrain-from-insults-against-irani-rahul-with-request.html#respond Fri, 12 Jul 2024 11:48:37 +0000 https://www.chandrikadaily.com/?p=302510 ബി.ജെ.പി നേതാവും മുൻ കേന്ദ്ര മന്ത്രിയുമായ സ്മൃതി ഇറാനിക്കെതിരായ അധിക്ഷേപങ്ങളിൽനിന്ന് വിട്ടുനിൽക്കാൻ അഭ്യർഥനയുമായി രാഹുൽ ഗാന്ധി. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് രാഹുലിന്റെ ആവശ്യം. ജീവിതത്തിൽ ജയവും തോൽവിയും ഉണ്ടാമെന്നും എന്നാൽ, ആളുകളെ അപമാനിക്കുകയും അധിക്ഷേപിക്കുകയും ചെയ്യുന്നത് ബലഹീനതയുടെ ലക്ഷണമാണെന്നും ശക്തിയല്ലെന്നും അദ്ദേഹം കുറിപ്പിൽ ചൂണ്ടിക്കാട്ടി.

‘ജീവിതത്തിൽ ജയവും തോൽവിയും ഉണ്ടാകും. ശ്രീമതി സ്മൃതി ഇറാനി​ക്കോ മറ്റേതെങ്കിലും നേതാക്കൾക്കേ എതിരെ അപകീർത്തികരമായ വാക്കുകൾ ഉപയോഗിക്കുന്നതിൽ നിന്നും മോശമായി പെരുമാറുന്നതിൽ നിന്നും വിട്ടുനിൽക്കാൻ ഞാൻ എല്ലാവരോടും അഭ്യർഥിക്കുന്നു. ആളുകളെ അപമാനിക്കുകയും അധിക്ഷേപിക്കുകയും ചെയ്യുന്നത് ബലഹീനതയുടെ ലക്ഷണമാണ്, ശക്തിയല്ല’ -എന്നിങ്ങനെയായിരുന്നു രാഹുലിന്റെ പോസ്റ്റ്.

2019ലെ ലോക്സഭ തെരഞ്ഞെടുപ്പിൽ രാഹുൽ ഗാന്ധിയെ അമേത്തിയിൽ പരാജയപ്പെടുത്തിയതോടെ ബി.ജെ.പിയിലെ ഗ്ലാമർ താരമായിരുന്നു സ്മൃതി. അമേഠിയിൽ വീണ്ടും മത്സരിക്കാൻ അവർ രാഹുലിനെ വെല്ലുവിളിക്കുകയും ചെയ്തിരുന്നു.

എന്നാൽ, ഇത്തവണ അമേത്തിയിൽ കോൺഗ്രസിന്റെ കിഷോരി ലാൽ ശർമയോട് ഒന്നര ലക്ഷത്തിലധികം വോട്ടിന് തോൽവി ഏറ്റുവാങ്ങിയതോടെ കഴിഞ്ഞ ദിവസം ഔദ്യോഗിക ബംഗ്ലാവ് ഒഴിയേണ്ടിവന്നിരുന്നു. തോറ്റെങ്കിലും സ്മൃതിയെ രാജ്യസഭ വഴി മന്ത്രിസഭയിൽ എടുത്തേക്കുമെന്ന പ്രതീക്ഷയും ഫലം കണ്ടില്ല. തങ്ങളുടെ പ്രധാന വനിതാ മുഖമായി ബി.ജെ.പി ഉയർത്തിക്കാട്ടുന്ന സ്മൃതിയെ നരേന്ദ്ര മോദിയുടെ മൂന്നാം മന്ത്രിസഭയിൽ ഉൾപ്പെടുത്തിയിരുന്നില്ല.

അമേത്തിയിൽ തോറ്റതിന് പിന്നാലെ സ്മൃതി ഇറാനിക്കെതിരെ രൂക്ഷമായ സൈബർ ആക്രമണമാണ്  ഉണ്ടായിരുന്നത്. ഇത് തുടരുന്ന പശ്ചാത്തലത്തിലാണ് രാഹുലിന്റെ പോസ്റ്റ്.

]]>
https://www.chandrikadaily.com/in-life-there-will-be-victory-and-defeat-smriti-should-refrain-from-insults-against-irani-rahul-with-request.html/feed 0
രാഹുലിനെതിരായ പരാമര്‍ശം; സ്മൃതി ഇറാനിയെ റോഡില്‍ തടഞ്ഞ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ https://www.chandrikadaily.com/smrithi-irani-news.html https://www.chandrikadaily.com/smrithi-irani-news.html#respond Sat, 03 Oct 2020 09:12:12 +0000 https://www.chandrikadaily.com/?p=158554 ഡല്‍ഹി: കേന്ദ്ര മന്ത്രി സ്മൃതി ഇറാനിയെ റോഡില്‍ തടഞ്ഞ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍. സ്മൃതി ഇറാനിയുടെ വാഹനവ്യൂഹമാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തടഞ്ഞത്. വാരണാസിയിലായിരുന്നു മന്ത്രിയെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തടഞ്ഞത്.

 

അതേസമയം, കൂട്ടബലാത്സംഗത്തിനൊടുവില്‍ ക്രൂരമായി കൊലചെയ്യപ്പെട്ട പെണ്‍കുട്ടിയുടെ കുടുംബത്തെ കാണാന്‍ കോണ്‍ഗ്രസ് നേതാക്കളായ രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും ഇന്ന് വീണ്ടും ഹാത്രരസിലേക്ക് പുറപ്പെട്ടു. യുപി സര്‍ക്കാര്‍ പെണ്‍കുട്ടിയുടെ മൃതദേഹത്തോടും കുടുംബത്തോടും കടുത്ത അനീതിയാണ് കാണിക്കുന്നതെന്നും അവര്‍ക്ക് നീതിവേണമെന്ന് ആവശ്യപ്പെട്ടാണ് രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് എംപിമാര്‍ ഹാത്രസിലേക്ക് പോകുന്നതെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കി.

പ്രിയങ്ക ഗാന്ധിയ്‌ക്കൊപ്പം ഡല്‍ഹിയില്‍ നിന്നും രാഹുല്‍ ഗാന്ധി ഹാത്രസിലേക്ക് പുറപ്പെട്ടു. പ്രിയങ്ക െ്രെഡവറായ കാറിലാണ് രാഹുല്‍ പുറപ്പെട്ടത്. മറ്റു കോണ്‍ഗ്രസ് എംപിമാര്‍ ഇവരെ അനുഗമിക്കുന്നുണ്ട്. ഇന്ന് ഉച്ചയ്ക്ക് പുറപ്പെട്ട കോണ്‍ഗ്രസ് നേതാക്കള്‍ പെണ്‍കുട്ടിയുടെ വീട്ടില്‍ എപ്പോള്‍ എത്തുമെന്ന് വ്യക്തമല്ല.

]]>
https://www.chandrikadaily.com/smrithi-irani-news.html/feed 0
നാണക്കേട്; ഹാത്രാസ് കൂട്ടബലാത്സംഗക്കൊലയില്‍ സ്മൃതി ഇറാനിയുടെ വിഡിയോ പങ്കുവെച്ച് കോണ്‍ഗ്രസ് https://www.chandrikadaily.com/disgrace-that-smriti-is-indias-women-and-child-development-minister.html https://www.chandrikadaily.com/disgrace-that-smriti-is-indias-women-and-child-development-minister.html#respond Wed, 30 Sep 2020 06:01:57 +0000 https://www.chandrikadaily.com/?p=157547 ന്യൂഡല്‍ഹി: ഹാത്രാസ് കൂട്ടബലാത്സംഗക്കൊലയില്‍ കേന്ദ്ര മന്ത്രി സ്മൃതി ഇറാനി തുടരുന്ന മൗനത്തെ ചോദ്യം ചെയ്ത് കോണ്‍ഗ്രസ്. പ്രതിപക്ഷത്തിനെതിരെ സഭയിലടക്കെ സ്ത്രീ വിഷയങ്ങളില്‍ ചാടിയിറങ്ങുന്ന സ്മൃതി ഇറാനി മൗനത്തെ ചോദ്യം ചെയ്താണ് യുപിയിലെ ക്രൂരകൊലപാതകത്തില്‍ പ്രതികരണം തേടി കോണ്‍ഗ്രസ് രംഗത്തെത്തിയിരിക്കുന്നത്.

https://twitter.com/srivatsayb/status/1311144139526873088

യുപിഎ ഭരണകാലത്ത് നടന്ന നിര്‍ഭയ കേസില്‍ സ്മൃതി ഇറാനി കോണ്‍ഗ്രസ് സര്‍ക്കാരിനെ വിമര്‍ശിച്ചുനടത്തിയ പ്രസ്താവനയുടെ വിഡിയോ പങ്കുവെച്ചാണ് കോണ്‍ഗ്രസിന്റെ വിമര്‍ശനം. എന്റെ രക്തം തിളക്കുന്നു എന്ന് ആക്രോശിച്ച് തെരുവില്‍ പ്രകടനം നടത്തിയ സ്മൃതിയുടെ വിഡിയോയാണ് യൂത്ത് കോണ്‍ഗ്രസ് ദേശീയ പ്രസിഡന്റെ ബി.വി ശ്രീനിവാസ് പുറത്തുവിട്ടിരിക്കുന്നത്. സ്മൃതി ഇറാനി ഇന്ത്യയുടെ വനിത ശിശുക്ഷേമ വകുപ്പ് മന്ത്രിയായി തുടരുന്നത് നാണക്കേടാണെന്നും യൂത്ത് കോണ്‍ഗ്രസ് നേതാവ് കുറിച്ചു.

ഉത്തര്‍പ്രദേശിലെ ഹാത്രാസില്‍ കൂട്ട ബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെ്്ട്ട ദളിത് പെണ്‍കുട്ടിയുടെ മൃതദേഹം യോഗി പൊലീസ് നിര്‍ബന്ധിച്ച് സംസ്‌ക്കരിച്ചത് വലിയ വിവാദങ്ങള്‍ക്ക് കാരണമായിരിക്കുകയാണ്. അര്‍ദ്ധരാത്രിയില്‍ പൊലീസ് മൃതദേഹം ബലമായി പിടിച്ചെടുത്തതായും സംസ്‌ക്കാരത്തിനായി കൊണ്ടുപോയതായും കുടുംബം ആരോപിച്ചു. 19 കാരിയെ കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പടുത്തി സംഭവത്തില്‍ പ്രതിഷേധം വ്യാപകമാകുന്നതിനിടെയാണ് പൊലീസിന്റെ നടപടി.

സംഭവത്തില്‍ യുപി പൊലീസിനും യോഗി സര്‍ക്കാറിനുമെതിരെ രാഹുല്‍ ഗാന്ധിയും പ്രിയങ്കഗാന്ധിയും രംഗത്തെത്തിയിരുന്നു. ഉത്തര്‍ പ്രദേശ് സര്‍ക്കാര്‍ ഭരണത്തില്‍ നീതി ഒട്ടുമില്ല, അനീതിയുടെ ആധിപത്യമാണ്. യോഗി ആദിത്യനാഥ് രാജിവെക്കണമെന്നും പ്രിയങ്കഗാന്ധി ആവശ്യപ്പെട്ടു.

]]>
https://www.chandrikadaily.com/disgrace-that-smriti-is-indias-women-and-child-development-minister.html/feed 0
വ്യാജ ഡിഗ്രി വിവാദത്തില്‍ കേന്ദ്ര മാനവവിഭവശേഷി മന്ത്രി https://www.chandrikadaily.com/central-human-resource-minister-on-fake-degree-issue.html https://www.chandrikadaily.com/central-human-resource-minister-on-fake-degree-issue.html#respond Sat, 01 Jun 2019 06:48:29 +0000 http://www.chandrikadaily.com/?p=128994 മോദി മന്ത്രിസഭയുടെ സത്യപ്രതിജ്ഞയ്ക്ക് പിന്നാലെ വ്യാജ ഡിഗ്രി വിവാദവും. മന്ത്രിസഭയിലെ മാനവ വിഭവശേഷി വകുപ്പ് മന്ത്രി രമേഷ് പൊഖ്രിയാലിന്റെ ഡോക്ടറേറ്റ് വ്യാജമാണെന്നാണ് പുതിയ ആരോപണം. ഇന്ത്യാ ടുഡേ ദിനപ്പത്രമാണ് രമേഷ് പൊഖ്രിയാലിന്റെ പേരിലുള്ള രണ്ട് ഡോക്ടറേറ്റുകള്‍ വ്യാജമെന്ന് റിപ്പോര്‍ട്ട് ചെയ്തത്.
രമേഷ് പൊഖ്രിയാലിന്റെ പേരിലുഴള്ള രണ്ട് ഡിലിറ്റ് ബിരുദങ്ങള്‍ ഓപ്പണ്‍ ഇന്റര്‍നാഷണല്‍ യൂണിവേഴ്‌സിറ്റി ഓഫ് കൊളംബോ എന്ന ശ്രീലങ്കന്‍ സര്‍വകലാശാലയുടെ പേരിലാണ്. സാഹിത്യത്തിലെ സംഭാവനകള്‍ പരിഗണിച്ച് 1990ല്‍ കൊളംബോ ഓപ്പണ്‍ സര്‍വകലാശാല ഡി ലിറ്റ് ബിരുദം നല്‍കിയെന്നാണ് രമേഖ് പൊഖ്രിയാലിന്റെ ബയോ ഡാറ്റയില്‍ പറയുന്നത്. എന്നാല്‍ ശ്രീലങ്കയില്‍ ഇങ്ങനെയൊരു സര്‍വകലാശാല ഇല്ലെന്ന് ഇന്ത്യാ ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് എതിരെയും വനിതാ ശിശുക്ഷേമ മന്ത്രി സ്മൃതി ഇറാനിക്കെതിരെയും വ്യാജ ഡിഗ്രി ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു.
ശാസ്ത്രരംഗത്തെ സംഭാവനകള്‍ പരിഗണിച്ചും കൊളംബോ ഓപ്പണ്‍ ഇന്റര്‍നാഷണല്‍ സര്‍വകലാശാല പൊഖ്രിയാലിന് രണ്ടാമതൊരു ഡോക്ടറേറ്റ് കൂടി നല്‍കിയിട്ടുണ്ടെന്നാണ് അവകാശവാദം. എന്നാല്‍ ഈ പേരില്‍ ഒരു സര്‍വകലാശാല ശ്രീലങ്കയില്‍ പ്രവര്‍ത്തിക്കുന്നില്ല.
രമേഷ് പൊഖ്രിയാലിന്റെ വിദ്യാഭ്യാസ യോഗ്യതകള്‍ ആവശ്യപ്പെട്ട് വിവരാവകാശ നിയമപ്രകാരം കഴിഞ്ഞവര്‍ഷം ഡെറാഡൂണില്‍ നല്‍കിയ അപേക്ഷയ്ക്ക് കിട്ടിയ മറുപടിയിലെ വിവരങ്ങള്‍ അപൂര്‍ണ്ണമായിരുന്നു.

]]>
https://www.chandrikadaily.com/central-human-resource-minister-on-fake-degree-issue.html/feed 0
സ്മൃതി ഇറാനിയുടെ സഹായിയെ കൊലപ്പെടുത്തിയ കേസില്‍ ബി.ജെ.പി പ്രവര്‍ത്തകര്‍ അറസ്റ്റില്‍ https://www.chandrikadaily.com/smrithi-irani-helper-killed-arrested-three-bjp-workers-india-news.html https://www.chandrikadaily.com/smrithi-irani-helper-killed-arrested-three-bjp-workers-india-news.html#respond Thu, 30 May 2019 08:00:03 +0000 http://www.chandrikadaily.com/?p=128807 അമേത്തി: അമേത്തിയില്‍ ബിജെപി നേതാവ് ഇറാനിയുടെ അടുത്ത അനുയായി സുരേന്ദ്രസിങ്ങിനെ കൊലപ്പെടുത്തിയ കേസില്‍ ബിജെപി പ്രവര്‍ത്തകര്‍ അറസ്റ്റില്‍. സംഭവത്തില്‍ മൂന്ന് പേര്‍ അറസ്റ്റിലായി. കേസില്‍ കൂടുതല്‍ പേര്‍ പ്രതികളാണെന്നും ഒളിവില്‍ പോയ രണ്ട് പ്രതികള്‍ക്കായുളള തിരച്ചില്‍ ഊര്‍ജിതമാക്കിയിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു. ഇവരും ബിജെപിക്കാര്‍ തന്നെയാണ്. അറസ്റ്റ് ചെയ്യപ്പെട്ട മൂന്ന് പേരില്‍ ഒരാളില്‍ നിന്ന് നാടന്‍ തോക്ക് കണ്ടെത്തി. ഇതുപയോഗിച്ചാണ് കൃത്യം നടത്തിയതെന്നാണ് പൊലീസ് സംശയിക്കുന്നത്.

പഞ്ചായത്ത് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുണ്ടായ സീറ്റ് തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് സംസ്ഥാന പൊലീസ് മേധാവി ഒ പി സിങ് വ്യക്തമാക്കി. കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ പ്രതികളില്‍ ഒരാള്‍ക്ക് താല്‍പര്യമുണ്ടായിരുന്നു. എന്നാല്‍ സുരേന്ദ്ര സിങ് ഇതിനെ എതിര്‍ത്തു. ഇതാണ് ശത്രുതക്ക് കാരണം. ഇതേ തുടര്‍ന്ന് ഇവര്‍ കൊലപാതകത്തിന് ആസൂത്രണം ചെയ്യുകയും തെരഞ്ഞെടുപ്പിന് പിന്നാലെ കൃത്യം നടപ്പാക്കുകയുമായിരുന്നു.

അമേത്തിയില്‍ സ്മൃതി ഇറാനിയുടെ തെരഞ്ഞെടുപ്പ് പ്രചരണത്തിന് നേതൃത്വം കൊടുത്തിരുന്നവരില്‍ പ്രധാനിയായിരുന്നു കൊല്ലപ്പെട്ട സുരേന്ദ്ര സിങ്. സുരേന്ദ്ര സിങ്ങിന്റെ കൊലപാതകത്തിന് പിന്നില്‍ കോണ്‍ഗ്രസുകാരാണെന്ന് സ്മൃതി ഇറാനി ആരോപിച്ചിരുന്നു. കോണ്‍ഗ്രസിന്റെ സിറ്റിങ് മണ്ഡലമായ അമേത്തിയില്‍ ബിജെപിക്ക് മേല്‍ക്കൈ ഉണ്ടാക്കിയതില്‍ മുഖ്യപങ്ക് വഹിച്ചയാളായതിനാലാണ് സുരേന്ദ്ര സിങ്ങിനെ കൊലപ്പെടുത്തിയതെന്നും സ്മൃതി ഇറാനി ആരോപിച്ചിരുന്നു. ഞായറാഴ്ച പുലര്‍ച്ചെ മൂന്നുമണിയോടെ വീട്ടില്‍ വെച്ചായിരുന്നു സുരേന്ദ്ര സിങ്ങിന് വെടിയേറ്റത്. ആസ്പത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

]]>
https://www.chandrikadaily.com/smrithi-irani-helper-killed-arrested-three-bjp-workers-india-news.html/feed 0
അമേഠിയില്‍ സ്മൃതി ഇറാനിയുടെ തെരഞ്ഞെടുപ്പ് പ്രചാരകന്‍ വെടിയേറ്റു മരിച്ചു https://www.chandrikadaily.com/shot-dead-in-ameti.html https://www.chandrikadaily.com/shot-dead-in-ameti.html#respond Sun, 26 May 2019 05:46:38 +0000 http://www.chandrikadaily.com/?p=128424

അമേഠി: സ്മൃതി ഇറാനിയുടെ അമേഠിയിലെ ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനു ചുക്കാന്‍ പിടിച്ച പ്രാദേശിക ബി.ജെ.പി നേതാവ് വെടിയേറ്റു മരിച്ചു. ബരോളിയ ഗ്രാമത്തിലെ മുന്‍ തലവന്‍ കൂടിയായ സുരേന്ദ്ര സിങ് (50) ആണ് മരിച്ചത്.

ഇന്നലെ രാത്രി 11.30ഓടെ ബൈക്കിലെത്തിയ സംഘം സുരേന്ദ്ര സിങ്ങിന്റെ വീടിനു മുന്നിലെത്തി അദ്ദേഹത്തിനു നേരെ വെടിവക്കുകയായിരുന്നു. മുഖത്ത് ഗുരുതരമായി പരിക്കേറ്റ സുരേന്ദ്ര സിങ്ങിനെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. സംഭവത്തില്‍ കേസെടുത്ത് അന്വേഷണം നടത്തുമെന്ന് എ.എസ്.പി ദയാറാം അറിയിച്ചു.

]]>
https://www.chandrikadaily.com/shot-dead-in-ameti.html/feed 0
വായ്പാ ഇളവ് കിട്ടിയോ എന്നു ചോദിച്ചു; പൊതുജനത്തിന്റെ മറുപടി കേട്ട് സ്മൃതി ഇറാനിയുടെ കിളി പോയി https://www.chandrikadaily.com/public-replied-smrithi-irani.html https://www.chandrikadaily.com/public-replied-smrithi-irani.html#respond Thu, 09 May 2019 04:47:08 +0000 http://www.chandrikadaily.com/?p=126668

ഭോപ്പാല്‍: മധ്യപ്രദേശില്‍ തെരഞ്ഞെടുപ്പ് റാലിക്കിടെ കേന്ദ്ര മന്ത്രി സ്മൃതി ഇറാനിക്കു കണക്കിനു കൊടുത്ത് പൊതുജനം. മധ്യപ്രദേശിലെ ഭോപ്പാലിനു സമീപം അശോക് നഗറില്‍ തെരഞ്ഞെടുപ്പ് റാലിയില്‍ പ്രസംഗിക്കുന്നതിനിടെ നിങ്ങളില്‍ ആര്‍ക്കെങ്കിലും വായ്പാ ഇളവ് കിട്ടിയോ എന്നു ചോദിക്കുകയായിരുന്നു അവര്‍. കിട്ടി എന്ന് കൂടി നിന്നവര്‍ ഏകസ്വരത്തോടെ മറുപടി പറഞ്ഞതോടെ സ്മൃതി ഇറാനി ഇളിഭ്യയായി. ഇതോടെ അല്‍പസമയത്തേക്ക് ഒന്നും പറയാനാവാതെ സ്മൃതി ഇറാനിക്ക് പ്രസംഗം നിര്‍ത്തി വെക്കേണ്ടി വന്നു. സോഷ്യല്‍ മീഡിയയില്‍ ഇതിനകം തന്നെ തരംഗമായിരിക്കുകയാണ് ഈ വീഡിയോ.

മധ്യപ്രദേശില്‍ അധികാരത്തിലേറിയാല്‍ കര്‍ഷകരുടെ കടങ്ങള്‍ എഴുതിത്തള്ളുമെന്ന് കോണ്‍ഗ്രസ് പ്രഖ്യാപിച്ചിരുന്നു. അധികാരത്തില്‍ എത്തിയതോടെ ഇതു ഫലപ്രദമായി കോണ്‍ഗ്രസ് നടപ്പാക്കി വരികയാണ്. ഇപ്പോഴും ശേഷിച്ച കുറച്ചു പേരുടെ കടങ്ങള്‍ എഴുതി തള്ളിക്കൊണ്ടിരിക്കുന്ന നടപടി തുടര്‍ന്നു കൊണ്ടിരിക്കുന്നു. എന്നാല്‍ കോണ്‍ഗ്രസ് കാര്‍ഷിക കടം എഴുതിത്തള്ളിയിട്ടില്ലെന്ന വാദം ഉന്നയിക്കുകയാണ് ബി.ജെ.പി. ഈ ആരോപണത്തിന് മധ്യപ്രദേശിലെ ജനങ്ങള്‍ തന്നെ സ്മൃതി ഇറാനിക്ക് കനത്ത മറുപടി കൊടുത്തതോടെ ബി.ജെ.പി കടുത്ത പ്രതിരോധത്തിലായിരിക്കുകയാണ് ഇപ്പോള്‍.

നേരത്തെ മുന്‍ മുഖ്യമന്ത്രി ശിവരാജ് സിങ് ചൗ ഹാനും ഇതേ ആരോപണം കോണ്‍ഗ്രസിനെതിരെ ഉന്നയിച്ചിരുന്നു. കര്‍ഷകര്‍ക്ക് വായ്പാ ഇളവ് അനുവദിച്ചില്ലെന്ന ആരോപണം ഉന്നയിച്ച ശിവരാജ് സിങ് ചൗഹാനെതിരെ, മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് സുരേഷ് പച്ചോരി കെട്ടുകണക്കിന് രേഖകളുമായി അദ്ദേഹത്തിന്റെ വീട്ടു പടിക്കല്‍ ചെന്നാണ് മറുപടി നല്‍കിയത്.

]]>
https://www.chandrikadaily.com/public-replied-smrithi-irani.html/feed 0
ഹൃദയ മണ്ഡലങ്ങളില്‍ വോട്ടെടുപ്പ് ആരംഭിച്ചു https://www.chandrikadaily.com/5-th-term-loksabha-election-started.html https://www.chandrikadaily.com/5-th-term-loksabha-election-started.html#respond Mon, 06 May 2019 03:06:38 +0000 http://www.chandrikadaily.com/?p=126326 ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ അഞ്ചാംഘട്ട വോട്ടെടുപ്പ് തുടങ്ങി. ഉത്തര്‍പ്രദേശ് , രാജസ്ഥാന്‍ ,ബംഗാള്‍, മധ്യപ്രദേശ്, ബീഹാര്‍, ജാര്‍ഖണ്ഡ് , ജമ്മുകാശ്മീര്‍ എന്നീ സംസ്ഥാനങ്ങളിലായാണ് വോട്ടെടുപ്പ് നടക്കുന്നത്. മത്സരിക്കുന്ന പാര്‍ട്ടികള്‍ക്ക് ഏറെ നിര്‍ണായകമാക്കുന്ന 51 മണ്ഡലങ്ങളിലെ വോട്ടെടുപ്പോടെ 543 അംഗ ലോക്‌സഭയിലെ 414 മണ്ഡലങ്ങളിലെ വോട്ടെടുപ്പ് പൂര്‍ത്തിയാകും. 12 നും 19 നുമായി നടക്കുന്ന അവസാന 2 ഘട്ടങ്ങളോടെ വോട്ടെടുപ്പ് അവസാനിക്കും. യു.പി.എ അധ്യക്ഷ സോണിയ ഗാന്ധി, കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി, കേന്ദ്ര മന്ത്രിമാരായ രാജ്‌നാഥ് സിങ്, സ്മൃതി ഇറാനി, രാജീവ് പ്രതാപ് റൂഡി, ജയന്ത് സിന്‍ഹ, രാജ്യവര്‍ധന്‍ സിങ് റാത്തോഡ് തുടങ്ങിയവര്‍ അഞ്ചാം ഘട്ടത്തില്‍ ജനവിധിതേടും.

]]>
https://www.chandrikadaily.com/5-th-term-loksabha-election-started.html/feed 0
ഒരു അമ്മയായ ഞാന്‍ കുട്ടികളോട് അങ്ങനെ ചെയ്യുമെന്ന് കരുതുന്നുണ്ടോ സ്മൃതി ഇറാനിയോട് പ്രിയങ്ക ഗാന്ധി https://www.chandrikadaily.com/priyanka-vs-smrithi.html https://www.chandrikadaily.com/priyanka-vs-smrithi.html#respond Fri, 03 May 2019 16:54:16 +0000 http://www.chandrikadaily.com/?p=126084
ന്യൂഡല്‍ഹി: കുട്ടികളെ താന്‍ മോശപ്പെട്ട പെരുമാറ്റമുള്ളവരാക്കി മാറ്റി എന്ന കേന്ദ്ര മന്ത്രി സ്മൃതി ഇറാനിയുടെ പരാമര്‍ശത്തെ നിശിതമായി വിമര്‍ശിച്ച് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി. താനും ഒരു അമ്മയാണെന്നും കുട്ടികളെ തെറ്റായ മൂല്യങ്ങള്‍ പഠിപ്പിക്കാന്‍ തന്നെക്കൊണ്ട് കഴിയുമെന്ന് കരുതുന്നുണ്ടോ എന്നുമാണ് പ്രിയങ്ക ഗാന്ധി ദേഷ്യത്തോടെ ചോദിച്ചത്.

‘ഞാനും ഒരു അമ്മയാണ്. ഞാനെന്തെങ്കിലും തെറ്റായി കുട്ടികളെ പഠിപ്പിക്കില്ല. കുട്ടികളെ വളര്‍ത്താനാണ് ഞാനെന്റെ ജീവിതം ചെലവഴിച്ചതു തന്നെ. അതുകൊണ്ടാണ് രാഷ്ട്രീയത്തിലേക്ക് വരാന്‍ പോലും തയാറാവാതിരുന്നത്. അങ്ങനെയുള്ള ഞാന്‍ കുട്ടികളെ തെറ്റായ എന്തെങ്കിലും പഠിപ്പിക്കുമെന്ന് നിങ്ങള്‍ വിചാരിക്കുന്നുണ്ടോ? പ്രിയങ്ക ഗാന്ധി ചോദിച്ചു.

പ്രിയങ്ക ഗാന്ധിയെ കണ്ടപ്പോള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ മുദ്രാവാക്യം വിളിക്കുന്ന കുട്ടികളുടെ വിഡിയോ കഴിഞ്ഞ ദിവസം വൈറലായിരുന്നു. ഇതാണ് ബി.ജെ.പിയെ ചൊടിപ്പിച്ചതും സ്മൃതി ഇറാനി പ്രിയങ്ക ഗാന്ധിക്കെതിരെ രംഗത്തു വരാനുള്ള കാരണവും. എന്നാല്‍ റോഡില്‍ മോദിക്കെതിരെ ‘ചൗക്കിദാര്‍ ചോര്‍ ഹേ’ എന്ന് ആവേശത്തോടെ മുദ്രാവാക്യം വിളിക്കുന്ന കുട്ടികളെ കണ്ട് കാറില്‍ നിന്നിറങ്ങി അങ്ങനെയുള്ള മുദ്രാവാക്യങ്ങള്‍ വിളിക്കരുതെന്ന് വിലക്കുകയായിരുന്നു പ്രിയങ്ക ഗാന്ധി. തുടര്‍ന്ന് കുട്ടികള്‍ രാഹുല്‍ ഗാന്ധി സിന്ദാബാദ് എന്നു വിളിക്കുകയായിരുന്നു. പ്രചരിച്ച വീഡിയോയിലെ ഈ ഭാഗം കാണാതെ വിമര്‍ശിക്കരുതെന്നും വീഡിയോ പൂര്‍ണമായി കാണുന്നതോടെ ഈ തെറ്റിദ്ധാരണ മാറുമെന്നും പ്രിയങ്ക ഗാന്ധി പ്രതികരിച്ചു.

]]>
https://www.chandrikadaily.com/priyanka-vs-smrithi.html/feed 0
അപകീര്‍ത്തി കേസ്; സ്മൃതി ഇറാനിക്ക് സുപ്രീംകോടതി നോട്ടീസ് https://www.chandrikadaily.com/smriti-irani-gets-top-court-notice-over-defamation-case.html https://www.chandrikadaily.com/smriti-irani-gets-top-court-notice-over-defamation-case.html#respond Mon, 22 Apr 2019 17:36:54 +0000 http://www.chandrikadaily.com/?p=124931 ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതാവ് സഞ്ജയ് നിരുപം നല്‍കിയ അപകീര്‍ത്തി കേസില്‍ കേന്ദ്രമന്ത്രി സ്മൃതി ഇറാനിക്ക് സുപ്രീംകോടതി നോട്ടീസ്. 2013ല്‍ ഫയല്‍ ചെയ്ത അപകീര്‍ത്തി കേസിലാണ് നടപടി. 2012ലായിരുന്നു കേസിനാസ്പദമായ സംഭവം. ചാനല്‍ ചര്‍ച്ചക്കിടെ അപകീര്‍ത്തിപരമായ പരാമര്‍ശങ്ങള്‍ നടത്തിയെന്നാരോപിച്ച് സഞ്ജയ് നിരുപമും സ്മൃതി ഇറാനിയും പരസ്പരം എതിര്‍ കക്ഷിയാക്കി അപകീര്‍ത്തി കേസ് ഫയല്‍ ചെയ്യുകയായിരുന്നു. എന്നാല്‍ സ്മൃതി ഇറാനിക്കെതിരെ സഞ്ജയ് നിരുപം നല്‍കിയ കേസ് പിന്നീട് ഡല്‍ഹി ഹൈക്കോടതി റദ്ദാക്കി. ഇത് ചോദ്യം ചെയ്താണ് സഞ്ജയ് നിരുപം സുപ്രീംകോടതിയെ സമീപിച്ചത്.

]]>
https://www.chandrikadaily.com/smriti-irani-gets-top-court-notice-over-defamation-case.html/feed 0