snake – Chandrika Daily https://www.chandrikadaily.com Wed, 01 Oct 2025 14:46:12 +0000 en-US hourly 1 https://wordpress.org/?v=5.8.12 https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg snake – Chandrika Daily https://www.chandrikadaily.com 32 32 കൊച്ചിയില്‍ നഗരമധ്യത്തില്‍ ഭീതി പടര്‍ത്തിയ കൂറ്റന്‍ പെരുമ്പാമ്പിനെ പിടികൂടി https://www.chandrikadaily.com/a-huge-python-that-spread-fear-in-the-city-center-was-caught-in-kochi.html https://www.chandrikadaily.com/a-huge-python-that-spread-fear-in-the-city-center-was-caught-in-kochi.html#respond Wed, 01 Oct 2025 14:46:12 +0000 https://www.chandrikadaily.com/?p=356375 കൊച്ചി നഗരമധ്യത്തില്‍ റോഡരികിലെ മരത്തിന് മുകളില്‍ കുടുങ്ങിയിരുന്ന കൂറ്റന്‍ പെരുമ്പാമ്പിനെ പിടികൂടി. പാമ്പ് മരത്തില്‍ നിന്ന് താഴേയ്ക്ക് വീണപ്പോഴാണ് പിടികൂടിയത്. പെരുമ്പാമ്പിനെ വനംവകുപ്പിന് കൈമാറും. കോടനാട് കൊണ്ടുപോയി തുറന്നുവിടുമെന്നാണ് വിവരം.

സര്‍ക്കാരിന്റെ കീഴിലുളള പോസ്റ്റ് മെട്രിക് ഹോസ്റ്റല്‍ വളപ്പിലെ മരത്തിലാണ് രാവിലെ പെരുമ്പാമ്പിനെ കണ്ടത്. മറ്റ് വഴികളില്ലാത്തതിനാല്‍ പാമ്പ് മരത്തില്‍ നിന്ന് താഴെയിറങ്ങുമ്പോള്‍ പിടികൂടാനായിരുന്നു തീരുമാനം. രാവിലെ ഹോസ്റ്റല്‍ വളപ്പില്‍ കാക്കകളുടെ കൂട്ടക്കരച്ചില് കേട്ടാണ് റോഡിലൂടെ നടന്നുപോയവര്‍ മരത്തിന് മുകളിലേക്ക് ശ്രദ്ധിച്ചത്. പെരുമ്പാമ്പിനെ കണ്ട വിവരമറിഞ്ഞ് എംഎല്‍എയും കൗണ്‍സിലറും പൊലീസും ഫയര്‍ഫോഴ്സും വനംവകുപ്പുമെല്ലാം സ്ഥലത്തെത്തിയിരുന്നു.

പാമ്പിനെ നിരീക്ഷിക്കാനായി ഒരു റസ്‌ക്യൂവറെയും നിയോഗിച്ചു. ഒടുവില്‍ വൈകുന്നേരം ഏഴരയോടെ പാമ്പ് താഴെയിറങ്ങുകയും പാമ്പിനെ പിടികൂടുകയുമായിരുന്നു.

]]>
https://www.chandrikadaily.com/a-huge-python-that-spread-fear-in-the-city-center-was-caught-in-kochi.html/feed 0
ബെംഗളൂരുവില്‍ ചെരുപ്പിനുള്ളില്‍ ഒളിച്ചിരുന്ന പാമ്പ് കടിയേറ്റ് ടെക്കി മരിച്ചു https://www.chandrikadaily.com/a-techie-died-after-being-bitten-by-a-snake-hiding-inside-his-shoe-in-bengaluru.html https://www.chandrikadaily.com/a-techie-died-after-being-bitten-by-a-snake-hiding-inside-his-shoe-in-bengaluru.html#respond Mon, 01 Sep 2025 17:44:03 +0000 https://www.chandrikadaily.com/?p=352517 ബെംഗളൂരുവില്‍ 41 കാരനായ സോഫ്റ്റ്വെയര്‍ എഞ്ചിനീയര്‍ ചെരുപ്പിനുള്ളില്‍ ഒളിച്ചിരുന്ന പാമ്പ് കടിയേറ്റ് മരിച്ചു. കര്‍ണാടക തലസ്ഥാനത്തെ ബന്നാര്‍ഘട്ട മേഖലയില്‍ മഞ്ജു പ്രകാശാണ് കൊല്ലപ്പെട്ടത്.

പോലീസും മഞ്ജു പ്രകാശിന്റെ കുടുംബാംഗങ്ങളും പറയുന്നതനുസരിച്ച്, അദ്ദേഹം തന്റെ ക്രോക്ക്‌സ് സ്ലിപ്പറുകള്‍ വീടിന് പുറത്ത് ഉപേക്ഷിച്ചിരുന്നു. ജ്യൂസ് വാങ്ങാന്‍ ഔട്ടിങ്ങില്‍ നിന്ന് വീട്ടിലേക്ക് മടങ്ങിയ ശേഷം, പാമ്പ് ഒളിച്ചിരുന്ന ചെരിപ്പ് ധരിച്ചു.

മുമ്പുണ്ടായ ഒരു അപകടത്തെത്തുടര്‍ന്ന് പ്രകാശിന് കാലിന്റെ വികാരം നഷ്ടപ്പെട്ടിരുന്നു, മാത്രമല്ല യുവാവിന് കടിയേറ്റതായി മനസ്സിലായില്ല. അയാള്‍ വിശ്രമിക്കാന്‍ മുറിയിലേക്ക് പോയി. എന്നാല്‍ ഒരു ബന്ധു പിന്നീട് ചെരിപ്പിനുള്ളില്‍ പാമ്പിനെ കാണുകയും പിതാവിനെ അറിയിക്കുകയും ചെയ്തു. തുടര്‍ന്ന് പാമ്പിനെ നീക്കം ചെയ്തു.

യുവാവിന്റെ മാതാവ് പ്രതാശിനെ ഉണര്‍ത്താന്‍ പോയപ്പോള്‍ പ്രകാശ് പ്രതികരിക്കുന്നില്ലെന്ന് കണ്ടെത്തി. ഉടന്‍ തന്നെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഡോക്ടര്‍മാര്‍ മരണം സ്ഥിരീകരിച്ചു.

നേരത്തെ അപകടത്തില്‍പ്പെട്ട് കാലിന് തളര്‍ച്ചയുണ്ടായിരുന്നതിനാല്‍ അയാള്‍ക്ക് വേദനയുണ്ടാകില്ലെന്ന് ബന്ധുക്കള്‍ അഭിപ്രായപ്പെടുന്നു.

]]>
https://www.chandrikadaily.com/a-techie-died-after-being-bitten-by-a-snake-hiding-inside-his-shoe-in-bengaluru.html/feed 0
എറണാകുളത്ത് അങ്കണവാടിയില്‍ മൂര്‍ഖന്‍ പാമ്പ്; കണ്ടെത്തിയത് കളിപ്പാട്ടങ്ങള്‍ക്കിടയില്‍ https://www.chandrikadaily.com/cobra-at-anganwadi-in-ernakulam-found-among-the-toys.html https://www.chandrikadaily.com/cobra-at-anganwadi-in-ernakulam-found-among-the-toys.html#respond Mon, 04 Aug 2025 14:56:39 +0000 https://www.chandrikadaily.com/?p=349413 എറണാകുളം തടിക്കക്കടവ് അങ്കണവാടിയില്‍ മൂര്‍ഖന്‍ പാമ്പിനെ കണ്ടെത്തി. കുട്ടികളുടെ കളിപ്പാട്ടങ്ങള്‍ വെച്ചിരുന്ന ഷെല്‍ഫിലാണ് മൂര്‍ഖന്‍ പാമ്പിനെ കണ്ടത്തിയത്. കരുമാലൂര്‍ പഞ്ചായത്തിലാണ് അങ്കണവാടി സ്ഥിതി ചെയ്യുന്നത്. കളിപ്പാട്ടങ്ങള്‍ മാറ്റിയപ്പോഴാണ് മൂര്‍ഖന്‍ പാമ്പിനെ പത്തി വിടര്‍ത്തി നില്‍ക്കുന്നതായി കാണ്ടെത്തിയത്. രാവിലെ 11ന് കുട്ടികള്‍ ക്ലാസ് മുറിയിലുള്ള സമയത്താണ് മൂര്‍ഖന്‍ പാമ്പിനെ കണ്ടത്. പിന്നാലെ കുട്ടികളെ പുറത്തിറക്കി വനം വകുപ്പിനെ വിവരം അറിയിച്ചു.

സര്‍പ്പ വോളണ്ടിയര്‍ രേഷ്ണു സ്ഥലത്തെത്തി പാമ്പിനെ റെസ്‌ക്യു ചെയ്യുകയായിരുന്നു. അംഗനവാടിയോടടുത്തുള്ള വയലില്‍ നിന്ന് ആകാം പാമ്പ് എത്തിയതെന്നാണ് അനുമാനം. ശിശുക്ഷേമ വകുപ്പ് അടക്കം സംഭവം പരിശോധിച്ചുവരികയാണ്.

]]>
https://www.chandrikadaily.com/cobra-at-anganwadi-in-ernakulam-found-among-the-toys.html/feed 0
കളിച്ചുകൊണ്ടിരിക്കെ കയ്യില്‍ പാമ്പ് ചുറ്റി; ഒരു വയസുകാരന്‍ മൂര്‍ഖന്‍ പാമ്പിനെ കടിച്ചു കൊന്നു https://www.chandrikadaily.com/a-snake-wrapped-around-his-hand-while-playing-a-one-year-old-was-bitten-by-a-cobra.html https://www.chandrikadaily.com/a-snake-wrapped-around-his-hand-while-playing-a-one-year-old-was-bitten-by-a-cobra.html#respond Sun, 27 Jul 2025 09:01:33 +0000 https://www.chandrikadaily.com/?p=348691 ബിഹാറിലെ ബേട്ടിയ ഗ്രാമത്തില്‍ ഒരു വയസുകാരന്‍ മൂര്‍ഖന്‍ പാമ്പിനെ കടിച്ചു കൊന്നു. വീടിനടുത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടിയുടെ കയ്യില്‍ പാമ്പ് ചുറ്റുകയും പിന്നാലെ ഗോവിന്ദ എന്ന ഒരു വയസുകാരന്‍ പാമ്പിനെ കടിക്കുകയായിരുന്നു. സംഭവത്തിനു പിന്നാലെ കുട്ടി അബോധാവസ്ഥയിലായിരുന്നു.

ഇക്കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു സംഭവം. കളിച്ചുകൊണ്ടിരുന്ന കുട്ടിയുടെ അരികിലേക്ക് പാമ്പ് ഇഴഞ്ഞെത്തുകയും കുട്ടി കളിപ്പാട്ടം കൊണ്ട് പാമ്പിനെ അടിക്കുകയും പിന്നാലെ കടിക്കുകയുമായിരുന്നു. പാമ്പ് തല്‍ക്ഷണം ചത്തു. കളിപ്പാട്ടമെന്ന് തെറ്റിദ്ധരിച്ചാവും കുട്ടി പാമ്പിനടുത്ത് എത്തിയതെന്നാണ് നിഗമനം.

വീട്ടുകാര്‍ വന്ന് നോക്കിയപ്പോള്‍ കുട്ടി അബോധാവസ്ഥയിലായിരുന്നു. ആരോഗ്യനില വഷളായതോടെ ബേട്ടിയയിലെ സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് എത്തിച്ചു. എന്നാല്‍ കുട്ടിക്ക് വിഷബാധയുടെ ലക്ഷണങ്ങള്‍ ഒന്നും തന്നെ കണ്ടെത്തിയിട്ടില്ലെന്നും അപകടനില തരണം ചെയ്തിട്ടുണ്ടെന്നും ജെഎംസിഎച്ച് ആശുപത്രി ഡെപ്യൂട്ടി സൂപ്രണ്ട് ഡോ. ദേവികാന്ത് മിശ്ര പറഞ്ഞു.

]]>
https://www.chandrikadaily.com/a-snake-wrapped-around-his-hand-while-playing-a-one-year-old-was-bitten-by-a-cobra.html/feed 0
തായ്‌ലന്‍ഡില്‍ നിന്ന് 16 ജീവനുള്ള പാമ്പുകളുമായി മുംബൈ വിമാനത്താവളത്തിലെത്തിയ യാത്രക്കാരന്‍ പിടിയില്‍ https://www.chandrikadaily.com/passenger-who-arrived-at-mumbai-airport-with-16-live-snakes-from-thailand-arrested.html https://www.chandrikadaily.com/passenger-who-arrived-at-mumbai-airport-with-16-live-snakes-from-thailand-arrested.html#respond Mon, 30 Jun 2025 07:48:07 +0000 https://www.chandrikadaily.com/?p=346251 16 ജീവനുള്ള പാമ്പുകളുമായി മുംബൈ വിമാനത്താവളത്തിലെത്തിയ യാത്രക്കാരനെ പിടികൂടി കസ്റ്റംസ്. തായ്‌ലന്‍ഡില്‍ നിന്ന് ജൂണ്‍ 27നാണ് കേസിനാസ്പദമായ സംഭവം. തായ്‌ലന്‍ഡില്‍ നിന്ന് കൊണ്ട് വന്ന 16 ജീവനുള്ള പാമ്പുകളുമായി മുംബൈയിലെ ഛത്രപതി ശിവാജി മഹാരാജ് അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് യാത്രക്കാരന്‍ പിടിയിലായത്.

തായ്‌ലന്‍ഡില്‍ നിന്ന് മുംബൈയിലെത്തിയ ഇന്ത്യന്‍ പൗരന്റെ പെരുമാറ്റത്തില്‍ സംശയം തോന്നി കസ്റ്റംസ് ഇയാളുടെ ലഗേജ് പരിശോധിച്ചപ്പോഴാണ് ജീവനുള്ള പാമ്പുകളെ കണ്ടെത്തിയത്. പിടികൂടിയവയില്‍ ഗാര്‍ട്ടര്‍ പാമ്പുകള്‍, റൈനോ റാറ്റ് പാമ്പ്, കെനിയന്‍ സാന്‍ഡ് ബോവ എന്നിവ ഉള്‍പ്പെടുന്നു. 1962ലെ കസ്റ്റംസ് ആക്ട് പ്രകാരം യാത്രക്കാരനെ അറസ്റ്റ് ചെയ്തു.

]]>
https://www.chandrikadaily.com/passenger-who-arrived-at-mumbai-airport-with-16-live-snakes-from-thailand-arrested.html/feed 0
ഉച്ചഭക്ഷണത്തില്‍ ചത്ത പാമ്പ്; നിരവധി കുട്ടികള്‍ ആശുപത്രിയില്‍ https://www.chandrikadaily.com/1a-dead-snake-at-lunch-many-children-are-in-the-hospital.html https://www.chandrikadaily.com/1a-dead-snake-at-lunch-many-children-are-in-the-hospital.html#respond Fri, 02 May 2025 06:34:15 +0000 https://www.chandrikadaily.com/?p=339739 ബിഹാറിലെ സര്‍ക്കാര്‍ സ്‌കൂളില്‍ പാമ്പ് വീണ ഉച്ചഭക്ഷണം കഴിച്ചതിനെ തുടര്‍ന്ന് കുട്ടികള്‍ക്ക് ദേഹാസ്വാസ്ഥ്യം. പട്ന ജില്ലയിലെ മൊകാമ സര്‍ക്കാര്‍ സ്‌കൂളിലെ ഭക്ഷണത്തിലാണ് ചത്ത നിലയില്‍ പാമ്പിനെ കിട്ടിയത്. കഴിഞ്ഞ 26-നാണ് സംഭവം. സംഭവത്തില്‍ ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ റിപ്പോര്‍ട്ട് തേടി. സംഭവത്തെക്കുറിച്ച് വിശദമായ റിപ്പോര്‍ട്ട് രണ്ടാഴ്ചക്കകം സമര്‍പ്പിക്കാനാണ് എന്‍എച്ച്ആര്‍സി ആവശ്യപ്പെട്ടിരിക്കുന്നത്. കുട്ടികളുടെ ആരോഗ്യനില സംബന്ധിച്ച വിവരങ്ങളും അറിയിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

ചത്ത പാമ്പിനെ കണ്ടതിനെ തുടര്‍ന്ന് കുട്ടികള്‍ ഭക്ഷണം വേണ്ടെന്ന് പറഞ്ഞെങ്കിലും സ്‌കൂള്‍ അധികൃതര്‍ നിര്‍ബന്ധിച്ച് കഴിപ്പിക്കുകയായിരുന്നു എന്നാണ് ആരോപണം. 500 കുട്ടികള്‍ക്കാണ് ഭക്ഷണം വിതരണം ചെയ്തത്. കുട്ടികളുടെ ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് പൊലീസ് എത്തിയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. സംഭവത്തില്‍ കുറ്റക്കാര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് നാട്ടുകാരും രക്ഷിതാക്കളും ഒരു മണിക്കൂറോളം റോഡ് ഉപരോധിച്ചു.

]]>
https://www.chandrikadaily.com/1a-dead-snake-at-lunch-many-children-are-in-the-hospital.html/feed 0
കെഎസ്ആര്‍ടിസി ബസില്‍ പാമ്പിനെ കൊണ്ടുവന്ന സംഭവം; രണ്ട് ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍ https://www.chandrikadaily.com/ksrtc-brought-a-snake-in-the-bus-suspension-of-two-employees.html https://www.chandrikadaily.com/ksrtc-brought-a-snake-in-the-bus-suspension-of-two-employees.html#respond Wed, 26 Mar 2025 09:35:07 +0000 https://www.chandrikadaily.com/?p=335865 കെഎസ്ആര്‍ടിസി ബസില്‍ പാമ്പിനെ കൊണ്ടുവന്ന സംഭവത്തില്‍ രണ്ട് ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍.ഡ്രൈവര്‍ ജീവന്‍ ജോണ്‍സണ്‍, കണ്ടക്ടര്‍ സി.പി ബാബു എന്നിവരെയാണ് സസ്‌പെന്‍ഡ് ചെയ്തത്. രഹസ്യ വിവരത്തെ തുടര്‍ന്ന് കെഎസ്ആര്‍ടിസി വിജിലന്‍സ് വിഭാഗം പരിശോധന നടത്തിയപ്പോഴാണ് സംഭവം പുറത്തറിയുന്നത്.

കഴിഞ്ഞ 21 നാണ് ബെംഗളുരു-തിരുവനന്തപുരം ബസില്‍ ജീവനക്കാരുടെ കൈവശം പാമ്പിനെ കൊടുത്തുവിടുന്നത്. മദ്യം കടത്തുന്നു എന്ന രഹസ്യ വിവരം ലഭിച്ചതിനെ തുടര്‍ന്ന് ബസിനെ പിന്തുടര്‍ന്ന വിജിലന്‍സ് പാര്‍സല്‍ ഉടമസ്ഥന് കൈമാറുന്ന സമയത്ത് തൈക്കാട് വെച്ച് പിടികൂടുകയായിരുന്നു. പൊലീസിന്റെ സാന്നിധ്യത്തില്‍ പാഴ്‌സല്‍ പൊട്ടിച്ചു നോക്കിയപ്പോഴാണ് പാമ്പിനെ കണ്ടെത്തുന്നത്.

വിഷമില്ലാത്ത വളര്‍ത്തുന്ന പാമ്പാണ് ഇതെന്ന് പറഞ്ഞാണ് ഇത് കൈമാറിയതെന്നാണ് വിവരം. എന്നാല്‍ ബസില്‍ പാമ്പിനെ കൊണ്ടുവരുന്നത് നിയമവിരുദ്ധമാണെന്നും പ്രതിഫലം മോഹിച്ചാണ് ജീവനക്കാര്‍ ഇതിന് ഒത്താശ ചെയ്തുവെന്നും കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഇരുവരെയും സസ്‌പെന്‍ഡ് ചെയ്തത്.

]]>
https://www.chandrikadaily.com/ksrtc-brought-a-snake-in-the-bus-suspension-of-two-employees.html/feed 0
തൊഴിലുറപ്പ് ജോലിക്കിടെ അണലിയുടെ കടിയേറ്റ് മധ്യവയസ്‌ക മരിച്ചു https://www.chandrikadaily.com/middle-aged-woman-dies-after-being-bitten-by-a-viper-while-working-on-a-job-guarantee-scheme.html https://www.chandrikadaily.com/middle-aged-woman-dies-after-being-bitten-by-a-viper-while-working-on-a-job-guarantee-scheme.html#respond Sun, 12 Jan 2025 03:10:47 +0000 https://www.chandrikadaily.com/?p=325291 കുട്ടനാട് തൊഴിലുറപ്പ് ജോലിക്കിടെ പാമ്പുകടിയേറ്റ് സ്ത്രീ മരിച്ചു. നീലംപേരൂർ കിഴക്കേ ചേന്നങ്കരി കടുമ്പിശേരി വീട്ടിൽ സുലോചന (58) ആണ് മരിച്ചത്. വെള്ളിയാഴ്ച വൈകിട്ട് 4 മണിയോടെയായിരുന്നു സംഭവം. നിലംപേരൂർ പഞ്ചായത്ത് 10 -ാം വാർഡിലെ പത്തിൽമുട്ടു ചിറയിലെ പുല്ലു നീക്കം ചെയ്യുന്നതിനിടെയാണ് അണലി പാമ്പിന്റെ കടിയേറ്റത്.

കൂടെ ഉണ്ടായിരുന്നവർ ഉടൻ തന്നെ സുലോചനയെ തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ശനിയാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെ മരണം സംഭവിച്ചു. സംസ്കാരം ഞായറാഴ്ച 2 നു കൃഷ്‌ണപുരം എസ്എൻഡിപി ശാന്തിതീരം ശ്മശാനത്തിൽ നടക്കും. ഭർത്താവ് :ദാസപ്പൻ. മക്കൾ: അനന്തു ദാസ്, ആതിര. മരുമകൻ: വിപിൻ.

]]>
https://www.chandrikadaily.com/middle-aged-woman-dies-after-being-bitten-by-a-viper-while-working-on-a-job-guarantee-scheme.html/feed 0
സെക്രട്ടറിയേറ്റിലും ‘പാമ്പ്’; പിടികൂടാന്‍ കഴിഞ്ഞില്ല https://www.chandrikadaily.com/snake-in-secretariat-could-not-be-caught.html https://www.chandrikadaily.com/snake-in-secretariat-could-not-be-caught.html#respond Sat, 21 Dec 2024 11:39:48 +0000 https://www.chandrikadaily.com/?p=322815 തിരുവനന്തപുരം സെക്രട്ടറിയേറ്റിലെ ജലവിഭവ വകുപ്പ് വിഭാഗത്തിലും പാമ്പ്. കെട്ടിടത്തിലെ ഇടനാഴിയില്‍ നിന്നാണ് പാമ്പിനെ കണ്ടത്. പാമ്പിനെ പിടികൂടാന്‍ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. ജലവിഭവ വകുപ്പിലെ ഉദ്യോഗസ്ഥര്‍ ഇടവേള സമയത്ത് പുറത്തിറങ്ങിയപ്പോഴാണ് പടിക്കെട്ടില്‍ പാമ്പിനെ കണ്ടത്.

സഹകരണവകുപ്പ് അഡിഷണല്‍ സെക്രട്ടറിയുടെ മുറിയിലേക്ക് കയറുന്ന പടിക്കെട്ടിലാണ് പാമ്പിനെ കണ്ടെത്തിയത്. തുടര്‍ന്ന് ഹൗസ് കീപ്പിംഗ് വിഭാഗം വനംവകുപ്പിനെ വിവരമറിയിച്ചു. ആളുകൂടിയതോടെ പാമ്പ് പടിക്കെട്ടില്‍ നിന്നും താഴേക്കിറങ്ങി കാര്‍ഡ്‌ബോര്‍ഡ് പെട്ടികള്‍ക്കിടയിലേക്ക് നീങ്ങിയതായി ഉദ്യോഗസ്ഥര്‍ പറയുന്നു. നിലവില്‍ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പാമ്പിനെ കണ്ടെത്താനുള്ള പരിശോധന നടത്തുകയാണ്.

 

]]>
https://www.chandrikadaily.com/snake-in-secretariat-could-not-be-caught.html/feed 0
ബിഹാറില്‍ ആശുപത്രിയില്‍ ചികിത്സയ്ക്കെത്തിയ ആളുടെ തോളില്‍ പാമ്പ് https://www.chandrikadaily.com/viper-on-shoulder-of-man-who-came-to-hospital-in-bihar-for-treatment1.html https://www.chandrikadaily.com/viper-on-shoulder-of-man-who-came-to-hospital-in-bihar-for-treatment1.html#respond Wed, 16 Oct 2024 15:35:46 +0000 https://www.chandrikadaily.com/?p=313682 ബിഹാറിലെ ഒരു ആശുപത്രിയില്‍ കടിച്ച പാമ്പിനെ കഴുത്തിലിട്ട് ആശുപത്രിയിലെത്തി യുവാവ്. ഉഗ്രന്‍ വിഷമുള്ള അണലിയെ കഴുത്തില്‍ ചുറ്റിയാണ് ഇയാള്‍ ആശുപത്രിയിലെത്തിയത്. പാമ്പിനെ കഴുത്തില്‍ ചുറ്റിയ പ്രകാശ് മണ്ഡല്‍ എന്നയാളിനെ കണ്ടപ്പോള്‍ ആശുപത്രിയിലെത്തിയ മറ്റ് രോഗികളും ബന്ധുക്കളും പരിഭ്രാന്തരാവുകയായിരുന്നു. പാമ്പിന്റെ വായില്‍ മുറുക്കെ പിടിച്ച് ഇയാള്‍ പാമ്പുമായി നിലത്ത് കിടക്കുകയും ചെയ്തു.

ആശുപത്രിയില്‍ എത്തിയ മറ്റ് ആളുകള്‍ക്ക് അപകടം സംഭവിക്കാതിരിക്കാന്‍ ഒരാള്‍ പ്രകാശ് മണ്ഡലിനെ വരാന്തയുടെ മറ്റൊരു ഭാഗത്തേയ്ക്ക് മാറ്റുകയായിരുന്നു. എന്നാല്‍ പ്രകാശ് തറയില്‍ പാമ്പിനൊപ്പം കിടക്കുകയാണ് ചെയ്തത്. പാമ്പിനെ കൈയില്‍ നിന്ന് വിടാതെ പരിശോധന നടത്തില്ലെന്ന് ഡോക്ടര്‍ പറഞ്ഞതോടെ ഇയാള്‍ പാമ്പിനെ കൈയില്‍ നിന്നും വിടുകയായിരുന്നു.

 

]]>
https://www.chandrikadaily.com/viper-on-shoulder-of-man-who-came-to-hospital-in-bihar-for-treatment1.html/feed 0