snakes – Chandrika Daily https://www.chandrikadaily.com Sun, 03 Nov 2024 11:14:33 +0000 en-US hourly 1 https://wordpress.org/?v=5.8.12 https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg snakes – Chandrika Daily https://www.chandrikadaily.com 32 32 യു.പിയിലെ ദുദ്‌വ നാഷണല്‍ പാര്‍ക്കില്‍ അപൂര്‍വയിനം പാമ്പുകള്‍ https://www.chandrikadaily.com/rare-species-of-snakes-in-dudwa-national-park-u-p.html https://www.chandrikadaily.com/rare-species-of-snakes-in-dudwa-national-park-u-p.html#respond Sun, 03 Nov 2024 11:14:33 +0000 https://www.chandrikadaily.com/?p=315985 യു.പിയിലെ ദുദ്‌വ നാഷണല്‍ പാര്‍ക്കില്‍ രണ്ട് അപൂര്‍വയിനം പാമ്പുകളെ കണ്ടെത്തി. യു.പിയില്‍ ഒരു നൂറ്റാണ്ട് മുമ്പ് അവസാനമായി കണ്ട പെയിന്റഡ് കീല്‍ബാക്ക്, വനങ്ങളില്‍ ഇതുവരെ കണ്ടിട്ടില്ലാത്ത ബ്രൗണ്‍ വൈന്‍ പാമ്പ് എന്നിവയെ ആണ് കണ്ടെത്തിയതെന്ന് പാര്‍ക്ക് ഉദ്യോഗസ്ഥരും വന്യജീവി വിദഗ്ധരും പറയുന്നു.

ഏതാനും ആഴ്ചകള്‍ക്ക് മുമ്പ് ജീവശാസ്ത്രജ്ഞര്‍ ദുദ്വയില്‍ ഒരു പെയിന്റ്ഡ് കീല്‍ബാക്കിനെ കണ്ടിരുന്നു. വിഷമില്ലാത്ത പാമ്പിനെ ചത്ത നിലയില്‍ ആണ് കണ്ടെത്തിയത്. 117 വര്‍ഷത്തെ ഇടവേളക്കു ശേഷമാണ് ദുദ്വയില്‍ ഈ പാമ്പിനെ കാണുന്നത്. 1907ല്‍ ഫൈസാബാദ് പ്രദേശത്താണ് ഈ ഇനത്തെ അവസാനമായി രേഖപ്പെടുത്തിയതെന്ന് ജീവശാസ്ത്രജ്ഞര്‍ പറഞ്ഞു.

നേരിയ വിഷമുള്ള ബ്രൗണ്‍ വൈന്‍ പാമ്പിനെയും കണ്ടെത്തിയത് ഏതാനും മാസം മുമ്പാണ്.

]]>
https://www.chandrikadaily.com/rare-species-of-snakes-in-dudwa-national-park-u-p.html/feed 0
ഗവ.സ്‌കൂളിലെ കിണറ്റില്‍ പാമ്പുകളെ കണ്ടെത്തി; രക്ഷിതാക്കളുടെ പ്രതിഷേധം https://www.chandrikadaily.com/snakes-were-found-in-the-well-of-govt-school-parents-protest.html https://www.chandrikadaily.com/snakes-were-found-in-the-well-of-govt-school-parents-protest.html#respond Mon, 01 Jan 2024 07:12:08 +0000 https://www.chandrikadaily.com/?p=287029 പാറശാലയില്‍ സ്‌കൂളില്‍ കിണറ്റിനുള്ളില്‍ പാമ്പുകളെ കണ്ടെത്തി. കൊടവിളാകം സര്‍ക്കാര്‍ എല്‍.പി. സ്‌കൂളിലാണ് സംഭവം. ആഴ്ചകളായി രണ്ടുപാമ്പുകളാണ് കിണറ്റില്‍ കഴിയുന്നത്. പാമ്പുകളെ എടുത്തുമാറ്റാത്തതില്‍ വിദ്യാര്‍ഥികളും രക്ഷിതാക്കളും പ്രതിഷേധിച്ചു.

പാമ്പുകളെ കിണറ്റില്‍ കണ്ടപ്പോള്‍ തന്നെ വിദ്യാര്‍ഥികള്‍ സ്‌കൂള്‍ അധികൃതരുടെ ശ്രദ്ധയില്‍പെടുത്തിയിരുന്നു. സ്‌കൂള്‍ അധികൃതര്‍ പാമ്പുകളെ എടുത്തുമാറ്റണമെന്നാവശ്യപ്പെട്ട് പഞ്ചായത്ത് അധികൃതരെ അറിയിച്ചു. എന്നാല്‍, പഞ്ചായത്തിന്റെ ഭാഗത്ത് നിന്ന് ഒരു നടപടിയും ഉണ്ടായില്ല.

ക്രിസ്മസ് അവധി കഴിഞ്ഞ് സ്‌കൂള്‍ തുറന്ന് വിദ്യാര്‍ഥികള്‍ തിരിച്ചെത്തിയിട്ടും പാമ്പ് കിണറ്റില്‍ തന്നെ കണ്ടതോടെ കുട്ടികള്‍ രക്ഷിതാക്കളെ വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്ന് രക്ഷിതാക്കള്‍ സ്‌കൂളിലെത്തി കുത്തിയിരുന്ന് പ്രതിഷേധിച്ചു. പിന്നാലെ ഫയര്‍ഫോഴ്‌സും പഞ്ചായത്ത് അധികൃതരും സ്ഥലത്തെത്തി. പാമ്പുകളെ പുറത്തെടുക്കാനുള്ള നടപടികള്‍ ആരംഭിച്ചു. ഇതിനിടെ പിടിഎ അധികൃതരും രക്ഷിതാക്കളും തമ്മില്‍ വലിയതോതില്‍ വാക്കേറ്റം ഉണ്ടായി.

 

]]>
https://www.chandrikadaily.com/snakes-were-found-in-the-well-of-govt-school-parents-protest.html/feed 0
ഇത് പാമ്പുകളുടെ ഇണചേരൽ കാലം: മുന്നറിയിപ്പ് നല്‍കി വനം വകുപ്പ് https://www.chandrikadaily.com/its-snake-mating-season-forest-department-warns-2.html https://www.chandrikadaily.com/its-snake-mating-season-forest-department-warns-2.html#respond Wed, 29 Nov 2023 05:32:07 +0000 https://www.chandrikadaily.com/?p=284412 ഒക്ടോബർ മുതൽ ഡിസംബർ വരെയുള്ള മാസങ്ങൾ പാമ്പുകളുടെ ഇണചേരൽ കാലമായതിനാൽ സൂക്ഷിക്കണമെന്ന് വനം വകുപ്പിന്റെ മുന്നറിയിപ്പ്. ഇണചേരൽ കാലത്താണ് കൂടുതലായി പുറത്തിറങ്ങുക എന്ന് മാത്രമല്ല പതിവിലധികം അക്രമസ്വഭാവവും ഉണ്ടാവും.

വെള്ളിക്കെട്ടൻ, അണലി, മൂർഖൻ എന്നിവയെയാണ് കൂടുതൽ സൂക്ഷിക്കേണ്ടത്. അണലി ഈ സമയത്ത് പകലും ഇറങ്ങും. പെൺപാമ്പുകളുടെ ഫിറോമോണിൽ ആകൃഷ്ടരായി ആൺപാമ്പുകൾ അവയെ തേടിയിറങ്ങും. വീടിനോട് ചേർന്നുള്ള പൊത്തുകളിൽ പെൺ പാമ്പുകളുണ്ടെങ്കിൽ ഇങ്ങനെ അവയെത്തേടി പലയിടത്ത് നിന്നും ആൺ പാമ്പുകൾ എത്തിച്ചേരുകയും ഇണചേരൽ അവകാശത്തിനുള്ള പോരും നടക്കും.

ഇപ്പോൾ ഒരു പാമ്പിനെ കാണുന്നിടത്ത് ഒന്നിലധികം പാമ്പുകൾക്ക് സാധ്യതയുണ്ട്. കേരളത്തിൽ കാണപ്പെടുന്ന ഭൂരിഭാഗം പാമ്പുകളും വിഷമില്ലാത്ത നിരുപദ്രവകാരികളാണ്. പത്തിൽ താഴെ ഇനങ്ങൾക്ക് മാത്രമേ മനുഷ്യന് അപകടകരമാകാവുന്ന തരത്തിൽ ഉഗ്ര വിഷമുള്ളൂ.

മൂർഖൻ, ചേനത്തണ്ടൻ, വെള്ളിക്കട്ടൻ എന്നിവയിൽ നിന്നാണ് കൂടുതലും കടി ഏൽക്കുന്നത്. വുൾഫ് സ്നേക്ക് എന്ന https://chat.whatsapp.com/H7Wg7iCnrM6GS33L00MobE വിഷമില്ലാത്ത പാമ്പും കൂടുതലായി കാണപ്പെടുന്നുണ്ട്.

ഈ കാര്യങ്ങള്‍ ശ്രദ്ധിക്കാം

കെട്ടിടത്തിന്റെ ഉൾഭാഗവും പരിസരവും വൃത്തിയായി സൂക്ഷിക്കുക. ചപ്പുചവറുകൾ നീക്കുക.

കെട്ടിടങ്ങൾക്ക് സമീപം ഇഷ്ടിക, വിറക്, കല്ലുകൾ, പാഴ്‌വസ്തുക്കൾ എന്നിവ അലക്ഷ്യമായി കൂട്ടിയിടരുത്..

വീടിന് പുറത്ത് ശേഖരിച്ച വിറക്, വെളിച്ചമുള്ള സമയത്ത് മാത്രം ശ്രദ്ധയോടെ അകത്തേക്ക് എടുക്കുക..

ഭക്ഷണാവശിഷ്ടങ്ങൾ ശരിയായി സംസ്കരിക്കുക..

കെട്ടിടത്തിന് മുകളിലേക്ക് വളർന്ന് നിൽക്കുന്ന മരങ്ങളുടെ ശിഖരങ്ങൾ നീക്കുക, വീടിന് മുകളിലേക്ക് പടർത്തിയ വള്ളിച്ചെടികൾ ജനൽ, എയർഹോൾ എന്നിവയിലേക്ക് എത്താത്ത വിധം വെട്ടുക..

ഡ്രെയ്‌നേജ് പൈപ്പുകൾ ശരിയായി മൂടി സംരക്ഷിക്കണം, തുറന്ന പൈപ്പുകളിലൂടെ പാമ്പുകൾക്ക് കെട്ടിടത്തിലേക്ക് പ്രവേശിക്കാം..

കെട്ടിടത്തിന്റെ മുൻ, പിൻ വാതിലുകളുടെ താഴെ വിടവില്ലാത്ത തരത്തിലുള്ള പാളിയും കട്ടിളയും ആകണം. കട്ടിളയിൽ ചുവടുപടി ഇല്ലെങ്കിൽ മാറ്റ് ഉപയോഗിച്ച് വിടവ് നികത്താം..

രാത്രികളിൽ വീടിന്റെ മുറ്റമുൾപ്പെടെ താമസിക്കുന്ന സ്ഥലത്താകമാനം നല്ല വെളിച്ചം ഉറപ്പാക്കുക..

വീടിന് പുറത്തുവെച്ച ഷൂ, ചെരുപ്പ് എന്നിവ ധരിക്കുമ്പോൾ സൂക്ഷിക്കുക..

വീടിന് മുന്നിലെ ചെടിച്ചട്ടികൾ ശ്രദ്ധിക്കുക. ചെറിയ പാമ്പുകൾ ചെടിച്ചട്ടിക്ക് കീഴിൽ ചുരുണ്ട് കൂടാം..

👉 വീട്ടിൽ പൂച്ചയോ നായയോ ഉണ്ടെങ്കിൽ അവ പുറത്ത് നിന്നും പാമ്പുകളെ പിടികൂടി വീടിനുള്ളിൽ എത്തിക്കാൻ സാധ്യത ഏറെയാണ്.

]]>
https://www.chandrikadaily.com/its-snake-mating-season-forest-department-warns-2.html/feed 0
മഴക്കാലം തുടങ്ങി; പാമ്പിനെ സൂക്ഷിക്കണം;  ഇക്കാര്യങ്ങൾ മറക്കരുത് https://www.chandrikadaily.com/15the-rainy-season-has-begun-be-careful-of-the-snake-dont-forget-these-things.html https://www.chandrikadaily.com/15the-rainy-season-has-begun-be-careful-of-the-snake-dont-forget-these-things.html#respond Fri, 09 Jun 2023 17:22:26 +0000 https://www.chandrikadaily.com/?p=258478 മഴക്കാലമായാൽ വീട്ടിലും പരിസരങ്ങളിലുമൊക്കെ പാമ്പുശല്യം കൂടാറുണ്ട്. അതുകൊണ്ടുതന്നെ പാമ്പുകടിയേൽക്കുന്നവരുടെ എണ്ണവും ഉയരും. അശ്രദ്ധ മൂലം പാമ്പിന്റെ ആക്രമണത്തിന് ഇരയാകുന്നത് ഒഴിവാക്കാൻ ചില കാര്യങ്ങൾ ശ്രദ്ധിക്കണം.

വീടും പറമ്പുമൊക്കെ വൃത്തിയായി സൂക്ഷിക്കണമെന്നതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം. കരിയില കൂടിക്കിടക്കുന്നതും തടിക്കഷ്ണം, ഓല, ഓട്, കല്ല് എന്നവ അടുക്കിവച്ചിരിക്കുന്ന സ്ഥലങ്ങളും പാമ്പിന്റെ പതിവ് വാസകേന്ദ്രങ്ങളാണ്. ഇവിടങ്ങളിൽ പാമ്പിനെ പെട്ടെന്ന് കണ്ടെത്താൻ കഴിയില്ലെന്നത് അപകടസാധ്യത കൂട്ടും. വിറകും മറ്റും സൂക്ഷിച്ചുവയ്ക്കുമ്പോൾ ഇവ തറയോട് ചേർത്തിടാതെ സ്റ്റാൻഡിലോ മറ്റോ അടുക്കിവയ്ക്കണം. പൊത്തുകൾ, മാളങ്ങൾ എന്നിവ വീട്ടുപരിസരത്തു ഉണ്ടെങ്കിൽ അവ ഉടൻ അടയ്ക്കണം.

അടുക്കള, ജലസംഭരണി എന്നിങ്ങനെ തണുപ്പ് കൂടുതലുള്ള ഇടങ്ങളിൽ പ്രത്യേക ശ്രദ്ധ നൽകണം. വീടിനുള്ളിലേക്കുള്ള ഓവുചാലുകൾ ഇടയ്ക്കിടെ വൃത്തിയാക്കുകയും പരിശോധിക്കുകയും വേണം. ഇവ കൃത്യമായി അടച്ചുവയ്ക്കാനും ശ്രദ്ധിക്കണം. വീട്ടിൽ കോഴിക്കൂടോ വളർത്തുമൃഗങ്ങളോ ഉണ്ടെങ്കിൽ അധിക ശ്രദ്ധ വേണം. കോഴിക്കൂട്ടിൽ പാമ്പ് വരുന്നതൊരു സ്ഥിരം സംഭവമാണ്. വളർത്തുമൃ​ഗങ്ങൾക്ക് ഭക്ഷണം നൽകുന്ന പാത്രത്തിൽ മിച്ചമുള്ളത് കഴിക്കാൻ എലികൾ വരുമ്പോൾ ഇവയെ ലക്ഷ്യംവച്ചും പാമ്പ് എത്തിയേക്കാം. അതുകൊണ്ടാണ് വളർത്തുമൃ​ഗങ്ങളുള്ളവർക്ക് പാമ്പിന്റെ കാര്യത്തിൽ കൂടുതൽ ജാ​ഗ്രത വേണമെന്ന് പറയുന്നത്.

വീട്ടിൽ ഇടുന്ന ചവിട്ടിയും ശ്രദ്ധിക്കാതെ പോകരുത്. ഇതിനടിയിൽ പാമ്പ് ചുരുണ്ടുകിടക്കുന്ന സംഭവങ്ങൾ പതിവാണ്. അതുകൊണ്ട് എന്നും ശ്ര​ദ്ധയോടെ ചവിട്ടി കുടഞ്ഞിടണം. ചെരുപ്പുകൾ പ്രത്യേകിച്ച് ഷൂ പോലുള്ളവ ഇടുന്നതിന് മുമ്പ് പരിശോധിക്കണം. ചെരിപ്പുകൾ അകത്ത് സൂക്ഷിക്കുന്നതാണ് നല്ലത്.

 പാമ്പുകളെ അകറ്റാൻ ചില പൊടികൈകൾ;

വീടിനുചുറ്റും വെളുത്തുള്ളി ചതച്ച് ഇടുകയോ വെളുത്തുള്ളി ചതച്ച് വെള്ളത്തിൽ കലക്കി ഇത് വീട്ടിലും ചുറ്റുപാടിലും തളിക്കുകയോ ചെയ്യാം.

സവോള ചതച്ചോ നീരെടുത്ത വെള്ളമോ വീടിനു ചുറ്റും വിതറാം. ഇതിലെ സൾഫറിന്റെ ഗന്ധം പാമ്പുകളെ അകറ്റും.

നാഫ്തലീൻ ഗുളിക, വിനാഗിരി, മണ്ണെണ്ണ എന്നിവ വീടിനു ചുറ്റും തളിയ്ക്കുന്നതും പാമ്പിനെ അകറ്റും.

വീടിന്റെ അതിരുകളിൽ ചെണ്ടുമല്ലി പോലുളള ചെടികൾ വച്ചുപിടിപ്പിക്കുന്നതും നല്ലതാണ്. ഈ പൂവിന്റെ ​ഗന്ധം പാമ്പിന് അലോസരമാണ്.

]]>
https://www.chandrikadaily.com/15the-rainy-season-has-begun-be-careful-of-the-snake-dont-forget-these-things.html/feed 0