soumya – Chandrika Daily https://www.chandrikadaily.com Fri, 26 Sep 2025 16:12:15 +0000 en-US hourly 1 https://wordpress.org/?v=5.8.12 https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg soumya – Chandrika Daily https://www.chandrikadaily.com 32 32 ജയില്‍ച്ചാട്ടത്തിന് ആരുടെയും സഹായം ലഭിച്ചില്ലെന്ന് ഗോവിന്ദച്ചാമി; വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലെത്തി ചോദ്യം ചെയ്ത് ക്രൈം ബ്രാഞ്ച് https://www.chandrikadaily.com/govindachami-said-that-no-onne-helped-him-to-escape-from-jail-crime-branch-reached-viyyur-central-jail-for-questioning.html https://www.chandrikadaily.com/govindachami-said-that-no-onne-helped-him-to-escape-from-jail-crime-branch-reached-viyyur-central-jail-for-questioning.html#respond Fri, 26 Sep 2025 16:11:27 +0000 https://www.chandrikadaily.com/?p=355716 സൗമ്യ വധക്കേസ് പ്രതി ഗോവിന്ദച്ചാമിയെ ചോദ്യം ചെയ്ത് ക്രൈം ബ്രാഞ്ച്. വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ എത്തിയാണ് ചോദ്യം ചെയ്തത്. അതേസമയം ജയില്‍ച്ചാട്ടത്തിന് ആരുടെയും സഹായം ലഭിച്ചില്ലെന്ന് ഗോവിന്ദച്ചാമി ആവര്‍ത്തിച്ചു. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലെ ജീവനക്കാരുടേയും, തടവുകാരുടെയും മൊഴിയെടുക്കും. ഗോവിന്ദച്ചാമി ജയില്‍ച്ചാടുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. ഇതിലും അന്വേഷണം നടക്കും.

ഈ മാസം ഒന്നിന് കേസ് ക്രൈംബ്രാഞ്ചിന് കൈമാറിയിരുന്നു. ക്രൈംബ്രാഞ്ച് എസ്പി പി.ബാലകൃഷ്ണനാണ് അന്വേഷണ ചുമതല. കണ്ണൂര്‍ സിറ്റി പൊലീസിലെ പ്രത്യേക സംഘമാണ് കേസ് അന്വേഷിച്ചിരുന്നത്. കേസില്‍ സമഗ്രമായ അന്വേഷണം ആവശ്യമായി വന്നതിനെ തുടര്‍ന്നാണ് ക്രൈംബ്രാഞ്ചിന് കേസ് കൈമാറിയത്.

അന്വേഷണത്തിന്റെ ആദ്യഘട്ടമായാണ് വിയ്യൂരിലെ അതീവ സുരക്ഷ ജയിലിലെത്തി ഗോവിന്ദച്ചാമിയെ ചോദ്യം ചെയ്തത്. എന്നാല്‍ നേരത്തെയുണ്ടായിരുന്ന അന്വേഷണ സംഘത്തോട് പറഞ്ഞിരുന്ന അതേകാര്യങ്ങള്‍ തന്നെയാണ് ക്രൈം ബ്രാഞ്ച് അന്വേഷണ സംഘത്തോടും ഗോവിന്ദച്ചാമി ആവര്‍ത്തിച്ചത്.

അതേസമയം ഗോവിന്ദച്ചാമി പറഞ്ഞകാര്യങ്ങള്‍ അന്വേഷണ സംഘം പൂര്‍ണമായി വിശ്വാസത്തിലെടുത്തിട്ടില്ല. ജയില്‍ ചാടുന്നതിനായി സെല്‍ മുറിക്കാന്‍ ഉപയോഗിച്ച ആയുധത്തില്‍ സംശയമുണ്ട്. മറ്റേതെങ്കിലും ആയുധം ഉപയോഗിച്ചിട്ടുണ്ടോയെന്ന കാര്യത്തില്‍ വ്യക്തത വരേണ്ടതുണ്ട്. ഇതില്‍ വിശദമായ അന്വേഷണം ക്രൈംബ്രാഞ്ചിന്റെ ഭാഗത്ത് നിന്നുണ്ടാകും.

]]>
https://www.chandrikadaily.com/govindachami-said-that-no-onne-helped-him-to-escape-from-jail-crime-branch-reached-viyyur-central-jail-for-questioning.html/feed 0
ഗോവിന്ദച്ചാമി ജയില്‍ചാടിയ സംഭവം; അന്വേഷണത്തിന് പ്രത്യേക സമിതി https://www.chandrikadaily.com/govindachami-jail-break-incident-special-committee-to-investigate.html https://www.chandrikadaily.com/govindachami-jail-break-incident-special-committee-to-investigate.html#respond Sat, 26 Jul 2025 09:10:28 +0000 https://www.chandrikadaily.com/?p=348602 സൗമ്യ വധക്കേസ് പ്രതി ഗോവിന്ദച്ചാമി കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്ന് ചാടി രക്ഷപ്പെട്ട് പിടിയിലായ സംഭവത്തെക്കുറിച്ച് സമഗ്രമായ അന്വേഷണത്തിന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദ്ദേശം നല്‍കി. നിലവില്‍ നടക്കുന്ന പോലീസ് അന്വേഷണത്തിനും വകുപ്പ് തല പരിശോധനകള്‍ക്കും പുറമെയാണ് സമഗ്ര അന്വേഷണം. ഹൈക്കോടതി റിട്ട. ജസ്റ്റിസ് സിഎന്‍ രാമചന്ദ്രന്‍ നായര്‍, മുന്‍ പൊലീസ് മേധാവി ജേക്കബ് പുന്നൂസ് എന്നിവരാണ് പ്രത്യേക അന്വേഷണം നടത്തുക. മുഖ്യമന്ത്രി അടിയന്തരമായി വിളിച്ച ഉന്നതതല യോഗത്തിലാണ് തീരുമാനം.

സംസ്ഥാന ചീഫ് സെക്രട്ടറി ഡോ എ ജയതിലക്, പൊലീസ് മേധാവി റവാഡ ചന്ദ്രശേഖര്‍, ആഭ്യന്തര അഡിഷണല്‍ ചീഫ് സെക്രട്ടറി ബിശ്വനാഥ് സിന്‍ഹ, പൊതുമരാമത്ത് വകുപ്പ് സെക്രട്ടറി കെ. ബിജു, ജയില്‍ മേധാവി ബല്‍റാം കുമാര്‍ ഉപാധ്യായ, ഇന്റലിജന്‍സ് അഡീഷണല്‍ ഡിജിപി പി വിജയന്‍ എന്നിവരാണ് മുഖ്യമന്ത്രി വിളിച്ച യോഗത്തില്‍ പങ്കെടുത്തത്.

കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ സംഭവിച്ചത് ഗൗരവമേറിയ കാര്യമാണെന്നും വിശദമായ പരിശോധന നടത്തി നടപടി സ്വീകരിക്കേണ്ടതാണെന്നും മുഖ്യമന്ത്രി യോഗത്തില്‍ പറഞ്ഞു. അടുത്ത മൂന്നു മാസത്തിനകം സംസ്ഥാനത്തെ പ്രധാനപ്പെട്ട നാലു ജയിലുകളിലും വൈദ്യുതി ഫെന്‍സിങ് പൂര്‍ണതോതില്‍ പ്രവര്‍ത്തനക്ഷമമാക്കണമെന്ന് തീരുമാനമെടുത്തു. സൂക്ഷ്മതലത്തില്‍ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ കഴിയുന്ന ഇന്റലിജന്റ് സിസിടിവി നാല് പ്രധാന ജയിലുകളില്‍ സ്ഥാപിക്കും. ഇതിനുള്ള നടപടി അടിയന്തരമായി തുടങ്ങും.

ജയിലിനകത്ത് ഇന്റലിജന്‍സ് പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്താനും തീരുമാനം. കൂടുതല്‍ തടവുകാര്‍ ജയിലുകളില്‍ ഉള്ള സാഹചര്യത്തില്‍ പുതിയ ഒരു സെന്‍ട്രല്‍ ജയില്‍ ആരംഭിക്കും. ഇതിനായി കോട്ടയം, പത്തനംതിട്ട മേഖലകളില്‍ സ്ഥലം കണ്ടെത്താന്‍ ശ്രമിക്കുമെന്നും യോഗം തീരുമാനമെടുത്തു.

നിലവില്‍ നടക്കുന്ന അന്വേഷണങ്ങള്‍ അതിവേഗം പൂര്‍ത്തിയാക്കാന്‍ മുഖ്യമന്ത്രി നിര്‍ദ്ദേശം നല്‍കി.

]]>
https://www.chandrikadaily.com/govindachami-jail-break-incident-special-committee-to-investigate.html/feed 0
സെല്ലിന്റെ ഇരുമ്പ് കമ്പി മുറിച്ച് മാറ്റി, വസ്ത്രങ്ങള്‍ കൂട്ടിക്കെട്ടി മതില്‍ ചാടി; ഗോവിന്ദച്ചാമിക്ക് രക്ഷപ്പെടാന്‍ പുറത്ത് നിന്ന് സഹായം ലഭിച്ചതായി സൂചന https://www.chandrikadaily.com/the-iron-bars-of-the-cell-were-cut-and-replaced-the-clothes-were-tied-up-and-the-wall-was-jumped-indications-are-that-govindachami-got-help-from-outside-to-escape.html https://www.chandrikadaily.com/the-iron-bars-of-the-cell-were-cut-and-replaced-the-clothes-were-tied-up-and-the-wall-was-jumped-indications-are-that-govindachami-got-help-from-outside-to-escape.html#respond Fri, 25 Jul 2025 03:19:11 +0000 https://www.chandrikadaily.com/?p=348482 സൗമ്യ വധക്കേസ് പ്രതി ഗോവിന്ദച്ചാമി ജയിലില്‍ നിന്ന് രക്ഷപ്പെട്ടതില്‍ പുറത്ത് നിന്ന് സഹായം ലഭിച്ചതായി സൂചന. പ്രതി സെല്ലിന്റെ ഇരുമ്പ് കമ്പി മുറിച്ച് മാറ്റി, വസ്ത്രങ്ങള്‍ കൂട്ടിക്കെട്ടി മതില്‍ ചാടിയാണ് രക്ഷപ്പെട്ടതെന്ന് പൊലീസ്. ഒറ്റക്കൈയുള്ള ഗോവിന്ദച്ചാമിക്ക് പുറത്ത് നിന്ന് രക്ഷപ്പെടാന്‍ സഹായം ലഭിച്ചിട്ടുണ്ടെന്നാണ് പൊലീസ് നിഗമനം.

അതേസമയം കഴിഞ്ഞദിവങ്ങളില്‍ ഗോവിന്ദച്ചാമിയെ സന്ദര്‍ശിച്ചവരുടെ വിവരവും പൊലീസ് ശേഖരിക്കുന്നുണ്ട്. രക്ഷപ്പെട്ടതിന്റെ സിസിടിവി ദൃശ്യങ്ങളും പൊലീസ് പരിശോധിക്കുന്നു. ക്വാറന്റൈന്‍ ബ്ലോക്കിന് സമീപത്ത് കൂടിയാണ് രക്ഷപ്പെട്ടത്. പുലര്‍ച്ചെ ഒന്നേകാലോടെയാണ് ഇയാള്‍ രക്ഷപ്പെട്ടത്. എന്നാല്‍ പൊലീസിന് വിവരം ലഭിക്കുന്നത് രാവിലെ ഏഴുമണിയോടെയാണ്.

കേരളത്തെ ഞെട്ടിച്ച വധക്കേസില്‍ ജീവപര്യന്തം ശിക്ഷയായിരുന്നു ഗോവിന്ദച്ചാമിക്ക് ലഭിച്ചത്. പ്രതിക്ക് വേണ്ടി പൊലീസ് പരിശോധന ശക്തമാക്കിയിട്ടുണ്ട്. വിവരം ലഭിക്കുന്നവര്‍ 9446899506 നമ്പറില്‍ അറിയിക്കണമെന്ന് പൊലീസ് അറിയിച്ചു.

2011 ഫെബ്രുവരി 1നാണ് എറണാകുളത്ത് നിന്ന് ഷൊര്‍ണ്ണൂരേക്കുള്ള പാസഞ്ചര്‍ ട്രെയിനില്‍ സഞ്ചരിക്കവേ, സൗമ്യ കൊല ചെയ്യപ്പെടുന്നത്. പ്രതി ഗോവിന്ദച്ചാമി സൗമ്യയെ ട്രെയിനില്‍ നിന്ന് തള്ളിപ്പുറത്തേക്കിട്ട്, ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയെന്നതാണ് കേസ്. കേസില്‍ വിചാരണ നടത്തിയ തൃശൂര്‍ അതിവേഗ കോടതി 2012 ഫെബ്രുവരി പന്ത്രണ്ടിന് ഗോവിന്ദച്ചാമി വധശിക്ഷക്ക് വിധിച്ചിരുന്നു.

തൃശൂര്‍ അതിവേഗ കോടതി വിധിച്ച വധശിക്ഷ നേരത്തെ ഹൈക്കോടതി ശരിവെച്ചിരുന്നു. ഇതിനെ തുടര്‍ന്നാണ് ഗോവിന്ദച്ചാമി സുപ്രിം കോടതിയെ സമീപിച്ചു. ഗോവിന്ദച്ചാമിയുടെ വധശിക്ഷ റദ്ദാക്കിയ സുപ്രിം കോടതി ജീവപര്യന്തം ശിക്ഷ ശരിവച്ചു. ബലാത്സംഗ കേസില്‍ ഹൈക്കോടതിയും വിചാരണക്കോടതിയും നല്‍കിയ ശിക്ഷ സുപ്രിം കോടതി ശരിവയ്ക്കുകയായിരുന്നു. കൊലപാതകം പ്രോസിക്യൂഷന് സംശയത്തിനതീതമായി തെളിയിക്കാന്‍ കഴിയാതെവന്നതോടെയാണ് ഐപിസി 302 പ്രകാരം വിചാരണക്കോടതിയും ഹൈക്കോടതിയും നല്‍കിയ വധശിക്ഷ സുപ്രിം കോടതി റദ്ദാക്കിയത്.

]]>
https://www.chandrikadaily.com/the-iron-bars-of-the-cell-were-cut-and-replaced-the-clothes-were-tied-up-and-the-wall-was-jumped-indications-are-that-govindachami-got-help-from-outside-to-escape.html/feed 0
ഗോവിന്ദച്ചാമി ജയില്‍ ചാടി; കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ ഗുരുതര സുരക്ഷാ വീഴ്ച https://www.chandrikadaily.com/govindachami-jailbreakk-serious-security-breach-in-kannur-central-jail.html https://www.chandrikadaily.com/govindachami-jailbreakk-serious-security-breach-in-kannur-central-jail.html#respond Fri, 25 Jul 2025 03:06:24 +0000 https://www.chandrikadaily.com/?p=348477 സൗമ്യ വധക്കേസ് പ്രതി ഗോവിന്ദച്ചാമി ജയില്‍ചാടി. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്നാണ് രക്ഷപ്പെട്ടത്. ജയില്‍ അധികൃതര്‍ ഇന്ന് രാവിലെ സെല്‍ പരിശോധിച്ചപ്പോളാണ് വിവരം അറിയുന്നത്. പരിശോധനക്കായി ഉദ്യോഗസ്ഥര്‍ എത്തിയപ്പോള്‍ ഗോവിന്ദച്ചാമി സെല്ലില്‍ ഉണ്ടായിരുന്നില്ല.

ജയില്‍ അധികൃതര്‍ സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിക്കുകയാണ്. ഗോവിന്ദച്ചാമി പുറത്തുകടന്നത് എങ്ങനെയെന്ന് അവ്യക്തമാണ്. തുണി ചേര്‍ത്ത് കെട്ടി അതുപയോഗിച്ച് വടമാക്കിയാണ് ഇയാള്‍ ജയിലിനു പുറത്തേക്ക് ചാടിയതെന്നാണ് വിവരം.

തമിഴ്‌നാട് വിരുദാചലം സ്വദേശിയാണ് ഗോവിന്ദച്ചാമി. ചാര്‍ളി തോമസ് എന്ന പേരിലും ഇയാള്‍ക്കെതിരെ തമിഴ്‌നാട് പൊലീസ് രേഖകളില്‍ കേസുകളുണ്ട്.

സംഭവത്തെക്കുറിച്ച് ജയില്‍ അധികൃതര്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല. സി 46 എന്ന ജയില്‍ വേഷത്തില്‍ തന്നെയാണ് രക്ഷപ്പെട്ടത്. ഗോവിന്ദചാമിയെ തിരിച്ചറിയാന്‍ കഴിയുന്ന പുതിയ ഫോട്ടോ ജയില്‍ അധികൃതകര്‍ പുറത്തുവിട്ടിട്ടുണ്ട്. ഒരു കൈ മാത്രമുള്ള ഇയാളെ കണ്ടെത്തുന്നവര്‍ ജയില്‍ സുപ്രണ്ടിന്റെ 9446899506 നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്.

2011 ഫെബ്രുവരി ഒന്നിനാണ് കൊച്ചി-ഷൊര്‍ണ്ണൂര്‍ പാസഞ്ചര്‍ തീവണ്ടിയില്‍ സഞ്ചരിച്ച കൊച്ചിയിലെ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരി സൗമ്യ (23) ക്രൂര പീഡനത്തിന് ഇരയായത്. ഫെബ്രുവരി ആറിന് തൃശ്ശൂര്‍ മെഡിക്കല്‍ കോളജില്‍വച്ച് സൗമ്യ മരിച്ചു.

തൃശൂര്‍ അതിവേഗ കോടതി വിധിച്ച വധശിക്ഷ നേരത്തെ ഹൈക്കോടതി ശരിവെച്ചിരുന്നു. ഇതിനെ തുടര്‍ന്നാണ് ഗോവിന്ദച്ചാമി സുപ്രിം കോടതിയെ സമീപിച്ചു. ഗോവിന്ദച്ചാമിയുടെ വധശിക്ഷ റദ്ദാക്കിയ സുപ്രിം കോടതി ജീവപര്യന്തം ശിക്ഷ ശരിവച്ചു. ബലാത്സംഗ കേസില്‍ ഹൈക്കോടതിയും വിചാരണക്കോടതിയും നല്‍കിയ ശിക്ഷ സുപ്രിം കോടതി ശരിവയ്ക്കുകയായിരുന്നു. കൊലപാതകം പ്രോസിക്യൂഷന് സംശയത്തിനതീതമായി തെളിയിക്കാന്‍ കഴിയാതെവന്നതോടെയാണ് ഐപിസി 302 പ്രകാരം വിചാരണക്കോടതിയും ഹൈക്കോടതിയും നല്‍കിയ വധശിക്ഷ സുപ്രിം കോടതി റദ്ദാക്കിയത്.

]]>
https://www.chandrikadaily.com/govindachami-jailbreakk-serious-security-breach-in-kannur-central-jail.html/feed 0
ട്രെയിനിൽ പീഡനക്കൊലയ്ക്കിരയായ സൗമ്യയുടെ സഹോദരൻ വീട്ടിൽ മരിച്ച നിലയിൽ https://www.chandrikadaily.com/soumyas-brother-who-was-tortured-to-death-in-the-train-found-dead-at-home.html https://www.chandrikadaily.com/soumyas-brother-who-was-tortured-to-death-in-the-train-found-dead-at-home.html#respond Thu, 24 Oct 2024 13:05:15 +0000 https://www.chandrikadaily.com/?p=314795 ചെറുതുരുത്തി വള്ളത്തോള്‍ നഗറില്‍ ട്രെയിനില്‍ വെച്ച് കൊല ചെയ്യപ്പെട്ട സൗമ്യയുടെ സഹോദരനെ കിടപ്പുമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഷൊര്‍ണൂര്‍ കാരക്കാട് മുല്ലക്കല്‍ വീട്ടില്‍ സന്തോഷ് (34) ആണ് മരിച്ചത്. ഒറ്റപ്പാലം തഹസില്‍ദാരുടെ ഡ്രൈവറായി ജോലി ചെയ്ത് വരികയായിരുന്നു സന്തോഷ്.

ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടെ അമ്മയും പ്രദേശവാസികളും ചേര്‍ന്ന് വാതില്‍ തുറന്ന് നോക്കിയപ്പോഴാണ് സന്തോഷിനെ മരിച്ച നിലയില്‍ കണ്ടത്. ഇന്നലെ രാത്രി ഉറങ്ങാന്‍ കിടന്ന സന്തോഷ് പിന്നെ വാതില്‍ തുറന്നിരുന്നില്ലന്ന് അമ്മ സുമതി പറഞ്ഞു.

2011 ഫെബ്രുവരി ഒന്നിനാണ് കൊച്ചി-ഷൊര്‍ണ്ണൂര്‍ പാസഞ്ചര്‍ ട്രെയിനില്‍ യാത്ര ചെയ്യുന്നതിനിടെ കൊച്ചിയിലെ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരി സൗമ്യ (23) ക്രൂരമായി ആക്രമിക്കപ്പെട്ടത്. ഫെബ്രുവരി ആറിന് തൃശ്ശൂര്‍ മെഡിക്കല്‍ കോളജില്‍ വച്ച് ചികിത്സയിലിരിക്കെയാണ് സൗമ്യ മരിച്ചത്. പ്രതി ഗോവിന്ദച്ചാമിക്ക് വധശിക്ഷ വിധിച്ചെങ്കിലും പിന്നീട് സുപ്രീംകോടതി അത് റദ്ദാക്കി.

]]>
https://www.chandrikadaily.com/soumyas-brother-who-was-tortured-to-death-in-the-train-found-dead-at-home.html/feed 0
സൗമ്യയുടെ ആത്മഹത്യ: ജയില്‍ ജീവനക്കാര്‍ക്കെതിരെ നടപടി https://www.chandrikadaily.com/pinarayi-saumya-suicide-prison-officers-suspended.html https://www.chandrikadaily.com/pinarayi-saumya-suicide-prison-officers-suspended.html#respond Sat, 01 Sep 2018 15:05:56 +0000 http://www.chandrikadaily.com/?p=101126 തിരുവനന്തപുരം: പിണറായി കൂട്ടക്കൊലക്കേസ് പ്രതി സൗമ്യ ജയിലില്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ മൂന്ന് അസിസ്റ്റന്റ് പ്രിസണ്‍ ഓഫീസര്‍മാരെ ജയില്‍ ഡി.ജി.പി ആര്‍.ശ്രീലേഖ സസ്‌പെന്‍ഡ് ചെയ്തു. കണ്ണൂര്‍ വനിതാ ജയില്‍ സൂപ്രണ്ടിനെ സസ്‌പെന്‍ഡ് ചെയ്യാനും ജയില്‍ ഡി.ജി.പി ശുപാര്‍ശ ചെയ്തു. സൂപ്രണ്ട് അടക്കം ആറ് ജീവനക്കാര്‍ക്കെതിരെ വകുപ്പുതല നടപടിക്കും ശുപാര്‍ശ ചെയ്തിട്ടുണ്ട്.

ജീവനക്കാരുടെ ഭാഗത്തുണ്ടായ അനാസ്ഥയാണ് സൗമ്യയുടെ ആത്മഹത്യക്ക് കാരണമായതെന്ന് ഉത്തരമേഖല ജയില്‍ ഡി.ഐ.ജി പ്രദീപ് നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. സൗമ്യ ജയിലില്‍ ആത്മഹത്യ ചെയ്ത ദിവസം വനിതാ ജയിലില്‍ ജോലിക്കുണ്ടായിരുന്നത് നാല് അസിസ്റ്റന്റ് പ്രിസണ്‍ ഓഫീസര്‍മാര്‍ മാത്രമാണ്. 24ന് സൂപ്രണ്ടും ഡെപ്യൂട്ടി സൂപ്രണ്ടും അവധിയിലായിരുന്നു. ചുമതലയുണ്ടായിരുന്ന അസിസ്റ്റന്റ് സൂപ്രണ്ട് ജോലിക്കെത്തിയത് രാവിലെ 11ന് ആയിരുന്നു. 23 ജയില്‍ സുരക്ഷാ ജീവനക്കാരില്‍ വെറും നാലുപേര്‍ മാത്രമായിരുന്നു സൗമ്യ ആത്മഹത്യ ചെയ്ത ദിവസം ജോലിക്കെത്തിയതെന്നും ഡി.ഐ.ജിയുടെ റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു.

]]>
https://www.chandrikadaily.com/pinarayi-saumya-suicide-prison-officers-suspended.html/feed 0
പിണറായിയില്‍ മകളെയും മാതാപിതാക്കളെയും കൊലപ്പെടുത്തിയ സൗമ്യ ജയിലില്‍ തൂങ്ങി മരിച്ച നിലയില്‍ https://www.chandrikadaily.com/soumya-who-killed-parents-and-daughter-suicide-at-jail.html https://www.chandrikadaily.com/soumya-who-killed-parents-and-daughter-suicide-at-jail.html#respond Fri, 24 Aug 2018 06:07:57 +0000 http://www.chandrikadaily.com/?p=100038 കണ്ണൂര്‍: കണ്ണൂര്‍ പിണറായി കൂട്ടക്കൊലക്കേസ് പ്രതി ജയിലില്‍ തൂങ്ങി മരിച്ച നിലയില്‍. കാമുകനൊപ്പം ജീവിക്കാന്‍ വേണ്ടി മക്കളെയും മാതാപിതാക്കളെയും വിഷം നല്‍കി കൊലപ്പെടുത്തിയ സൗമ്യയെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. കണ്ണൂര്‍ വനിതാ സബ് ജയിലിലാണ് സൗമ്യയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. മൃതദേഹം കണ്ണൂര്‍ ജില്ലാ ആസ്പത്രിയിലേക്ക് മാറ്റി.

അച്ഛന്‍ കുഞ്ഞിക്കണ്ണന്‍, അമ്മ കമല, മകള്‍ ഐശ്വര്യ എന്നിവരെ കൊലപ്പെടുത്തിയെന്നാണ് കേസ്. സ്വാഭാവിക മരണമാണെന്ന് വരുത്തി തീര്‍ത്ത് ആസൂത്രിതമായി നടത്തിയ കൂട്ടക്കൊലപാതകം നാട്ടുകാര്‍ മരണത്തില്‍ സംശയം ഉന്നയിച്ചതോടെ നടത്തിയ അന്വേഷണമാണ് മനസാക്ഷിയെ ഞെട്ടിക്കുന്ന കൊലപാതക പരമ്പര പുറത്തുവന്നത്.

ഭക്ഷണത്തില്‍ വിഷം കൊടുത്താണ് നാലു പേരെയും കൊലപ്പെടു്തിയത് എന്നാണ് സൗമ്യ പൊലീസിനോട് പറഞ്ഞത്. കുടിവെള്ളത്തില്‍ നിന്ന് വിഷം കലര്‍ന്നുവെന്ന് പറഞ്ഞ് വെള്ളത്തിന്റെ സാമ്പിള്‍ വരെ പരിശോധനക്ക് അയച്ച് വിശ്വസിപ്പിക്കാനും അവര്‍ ശ്രമിച്ചിരുന്നു.

കേസില്‍ 55 സാക്ഷികളുടെ മൊഴിയാണ് പൊലീസ് രേഖപ്പെടുത്തിയത്. തലശ്ശേരി, കോഴിക്കോട്, മംഗളൂരു ആസ്പത്രിയിലെ ചികിത്സാ രേഖകള്‍ പൊലീസ് ശേഖരിച്ചു. കുടുംബത്തിലെ മൂന്നു പേരും ദുരൂഹസാഹചര്യത്തില്‍ വിവിധ ആസ്പത്രികളില്‍ മരിച്ചത്. എലിവിഷം നല്‍കി മൂവരെയും കൊന്ന ശേഷം ഛര്‍ദി അഭിനയിച്ച് തലശ്ശേരി സഹകരണ ആസ്പത്രിയില്‍ ചികിത്സ തേടിയ സൗമ്യയെ പൊലീസ് അറസ്റ്റു ചെയ്യുകയായിരുന്നു.

]]>
https://www.chandrikadaily.com/soumya-who-killed-parents-and-daughter-suicide-at-jail.html/feed 0
പിണറായി കൂട്ടക്കൊല: സൗമ്യയുടേത് വഴിവിട്ട ജീവിതം; മുന്‍ ഭര്‍ത്താവിന്റെ മൊഴി https://www.chandrikadaily.com/pinarayi-murder-cases-police-questioned-soumyas-husband.html https://www.chandrikadaily.com/pinarayi-murder-cases-police-questioned-soumyas-husband.html#respond Sat, 28 Apr 2018 05:30:23 +0000 http://www.chandrikadaily.com/?p=82323 കണ്ണൂര്‍: പിണറായി പടന്നക്കര കൂട്ടക്കൊല കേസില്‍ പ്രതി സൗമ്യയുടെ മുന്‍ ഭര്‍ത്താവ് കിഷോറില്‍ നിന്ന് അന്വേഷണ സംഘം മൊഴിയെടുത്തു. സൗമിയുടെ വഴിവിട്ട ജീവിതമാണ് ബന്ധം ഒഴിയാന്‍ കാരമെന്നാണ് കിഷോറിന്റെ മൊഴി.

ആദ്യ ഭര്‍ത്താവ് ശാരീരികമായും മാനസികമായും പീഡിപ്പിച്ചിട്ടുണ്ടെന്നും വിഷം തന്ന് കൊലപ്പെടുത്താന്‍ ശ്രമിച്ചുവെന്നും സൗമ്യ ആരോപിച്ച പശ്ചാത്തലത്തിലാണ് പൊലീസ് കിഷോറിന്റെ മൊഴിയെടുത്തത്.

‘പതിനെട്ട് വയസ്സുള്ളപ്പോഴാണ് സൗമ്യയെ പ്രണയിച്ച് വിവാഹം കഴിച്ചത്. വിവാഹം നിയപരമായി രജിസ്റ്റര്‍ ചെയ്തിരുന്നില്ല. സൗമ്യയുടെ വഴിവിട്ട ജീവിതമാണ് ബന്ധം ഒഴിവാക്കാന്‍ കാരണം. ഇളയമകള്‍ കീര്‍ത്തനയുടേത് സ്വാഭാവിക മരണമാണ്. വഴിവിട്ട ജീവിതം ചോദ്യം ചെയ്തപ്പോള്‍ സൗമ്യ വിഷം കുടിച്ച് മരിക്കാന്‍ ശ്രമിച്ചിരുന്നു’ കിഷോര്‍ മൊഴി നല്‍കി.

അതിനിടെ കസ്റ്റഡി കാലാവധി അവസാനിച്ചതിനെത്തുടര്‍ന്ന് സൗമ്യയെ പൊലീസ് ഇന്ന് ഉച്ചക്ക് കോടതിയില്‍ ഹാജരാക്കും. സൗമ്യയുമായി ബന്ധമുണ്ടായിരുന്ന നാലു പേരെ ഇന്നലെ അന്വേഷണ സംഘം വീണ്ടും ചോദ്യം ചെയ്തു. സൗമ്യക്കു വേണ്ടി അഡ്വ.ബി.എ ആളൂര്‍ കോടതിയില്‍ ഹാജരാകുമെന്നാണ് വിവരം.

]]>
https://www.chandrikadaily.com/pinarayi-murder-cases-police-questioned-soumyas-husband.html/feed 0
‘ ആ സ്‌നേഹത്തില്‍ കൊലയാളിയുണ്ടെന്ന് അറിഞ്ഞില്ല’; പൊട്ടിക്കരഞ്ഞ് സൗമ്യയുടെ സഹോദരി https://www.chandrikadaily.com/soumya-sisters-reply-on-kannur-pinarayi-murder-cases.html https://www.chandrikadaily.com/soumya-sisters-reply-on-kannur-pinarayi-murder-cases.html#respond Thu, 26 Apr 2018 04:00:09 +0000 http://www.chandrikadaily.com/?p=82074 കണ്ണൂര്‍: കണ്ണൂര്‍ പിണറായിയിലെ പടന്നക്കര കൂട്ടക്കൊലക്കേസിനെക്കുറിച്ച് പ്രതികരിച്ച് പ്രതി സൗമ്യയുടെ സഹോദരി. ആ സ്‌നേഹത്തില്‍ കൊലയാളിയുണ്ടെന്ന് ഒരിക്കലും അറിഞ്ഞിരുന്നില്ലെന്ന് സഹോദരി പ്രതികരിച്ചു. വിഷം ഉള്ളില്‍ ചെന്ന് മാതാപിതാക്കളും മകളും ഛര്‍ദിച്ചപ്പോള്‍ രോഗാവസ്ഥ വ്യക്തമാക്കി സൗമ്യ ഓരോഘട്ടത്തിലും ദൃശ്യങ്ങള്‍ വാട്‌സ്ആപ്പ് വഴി തനിക്ക് അയച്ചു തന്നിരുന്നു. പിതാവിനെ വിദഗ്ധ ചികിത്സക്കായി കോഴിക്കോട്ടെത്തിക്കണമെന്ന് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചപ്പോള്‍ സൗമ്യ തടസ്സം നിന്നപ്പോള്‍ പോലും ദുരുദ്ദേശ്യം മനസ്സിലാക്കാനായില്ല. പിതാവ് കുഞ്ഞിക്കണ്ണന്റെ രക്തത്തില്‍ അമിതമായ തോതില്‍ അമോണിയ കണ്ടെത്തിയിരുന്നുവെന്നും സൗമ്യയുടെ സഹോദരി പറഞ്ഞതായി മനോരമ ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു.
സഹോദരിക്ക് പോലും തിരിച്ചറിയാന്‍ കഴിയാത്തവിധം അഭിനയിച്ചാണ് സൗമ്യ കൊലപാതക പരമ്പര ആസൂത്രണം ചെയ്ത് നടപ്പാക്കിയത്്.സ്‌നേഹത്തോടെ പെരുമാറിയ സൗമ്യയിലെ കൊലയാളിയെ തിരിച്ചറിയാന്‍ സാധിച്ചിരുന്നില്ല. അമ്മയുടെ മരണകാരണം കണ്ടെത്താന്‍ ബന്ധുക്കള്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തിയപ്പോള്‍ തടയാന്‍ ശ്രമിച്ചതായും സഹോദരി പറഞ്ഞു. പ്രായമായ ആളുടെ ശരീരം എന്തിന് കീറിമുറിക്കണമെന്നാണ് ഇതിനു മറുപടിയായി സൗമ്യ പറഞ്ഞത്. അച്ഛന്റെ രക്തത്തില്‍ അമോണിയ വന്നതിന്റെ കാരണവും പൊലീസ് പുറത്തു കൊണ്ടുവരണമെന്നും സഹോദരി പറഞ്ഞു. കുഞ്ഞികണ്ണന്റെ മരണകാരണം അലൂമിനിയം ഫോസ് ഫൈഡാണെന്ന് കണ്ടെത്തിയെങ്കിലും അമോണിയയുടെ സാന്നിധ്യത്തെക്കുറിച്ചും പൊലീസ് അന്വേഷിക്കുന്നുണ്ട്.

]]>
https://www.chandrikadaily.com/soumya-sisters-reply-on-kannur-pinarayi-murder-cases.html/feed 0