space debris – Chandrika Daily https://www.chandrikadaily.com Tue, 03 Dec 2024 06:14:47 +0000 en-US hourly 1 https://wordpress.org/?v=5.8.12 https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg space debris – Chandrika Daily https://www.chandrikadaily.com 32 32 ആശങ്കയുടെ കുരുക്ക്; ബഹിരാകാശത്ത് 14000ത്തിലേറെ സാറ്റ്ലൈറ്റുകള്‍, 120 ദശലക്ഷം അവശിഷ്ടങ്ങള്‍ https://www.chandrikadaily.com/1a-tangle-of-worry-more-than-14000-satellites-in-space-120-million-pieces-of-debris.html https://www.chandrikadaily.com/1a-tangle-of-worry-more-than-14000-satellites-in-space-120-million-pieces-of-debris.html#respond Tue, 03 Dec 2024 05:57:17 +0000 https://www.chandrikadaily.com/?p=320126 തിരുവനന്തപുരം: ഉപഗ്രഹങ്ങളും ഉപഗ്രഹാവശിഷ്ടങ്ങളും കൊണ്ട് ഭൂമിയുടെ ലോ എര്‍ത്ത് ഓര്‍ബിറ്റ് അപകടകരമായ കുരുക്കിലെന്ന് റിപ്പോര്‍ട്ട്. കാലാവധി അവസാനിച്ച 3,500 സാറ്റ്ലൈറ്റുകള്‍ ഉള്‍പ്പടെ 14,000ത്തിലേറെ കൃത്രിമ ഉപഗ്രഹങ്ങളും 120 ദശലക്ഷം കഷണം അവശിഷ്ടങ്ങളുമാണ് ലോ എര്‍ത്ത് ഓര്‍ബിറ്റില്‍ സഞ്ചരിക്കുന്നത്. ഇതുമൂലം, ഈ മേഖലയിലെ പ്രവര്‍ത്തനങ്ങള്‍ ആശങ്കയിലാണ്. ഭൂമിയുടെ ഉപരിതലത്തോട് ഏറ്റവും അടുത്ത് ഉപഗ്രഹങ്ങള്‍ പരിക്രമണം ചെയ്യുന്ന ബഹിരാകാശ മേഖലയാണ് ലോ എര്‍ത്ത് ഓര്‍ബിറ്റ്.

സുസ്ഥിരമായ ബഹിരാകാശ പര്യവേഷണങ്ങള്‍ക്ക് തടസമായിക്കൊണ്ടിരിക്കുകയാണ് ഭൂമിയുടെ താഴ്ന്ന ഭ്രമണപഥത്തിലെ കുരുക്ക്. മുന്‍കാല വിക്ഷേപണങ്ങളുടെ ബാക്കിപത്രമെന്നോളം ചിന്നിച്ചിതറിക്കിടക്കുന്ന അവശിഷ്ടങ്ങള്‍ ഇപ്പോള്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന സാറ്റ്ലൈറ്റുകള്‍ക്ക് പോലും കനത്ത ഭീഷണിയാണ്.ലോ എര്‍ത്ത് ഓര്‍ബിറ്റിലെ കൂട്ടിയിടികളുടെ ഭാഗമായുണ്ടായ ബഹിരാകാശ അവശിഷ്ടങ്ങളും ഇതിലുണ്ട്.

ലോ എര്‍ത്ത് ഓര്‍ബിറ്റിലെ കൂട്ടിയിടികള്‍ ഒഴിവാക്കാന്‍ സാറ്റ്ലൈറ്റ് ഓപ്പറേറ്റര്‍മാര്‍ക്കും ബഹിരാകാശ വിക്ഷേപണ കമ്പനികള്‍ക്കുമിടയില്‍ വിവരങ്ങള്‍ പങ്കിടുന്നത് അനിവാര്യമാണെന്നാണ് യുഎന്‍ കമ്മിറ്റി പറയുന്നത്. ആഗോള ആശയവിനിമയത്തിനും നാവിഗേഷന്‍ സംവിധാനങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ക്കും ശാസ്ത്രീയ പര്യവേഷണങ്ങള്‍ക്കും ലോ എര്‍ത്ത് ഓര്‍ബിറ്റിന്റെ സുരക്ഷ അനിവാര്യമാണെന്ന് യുഎന്‍ പറഞ്ഞു. എന്നിരുന്നാലും എല്ലാ സാറ്റ്ലൈറ്റുകളെയും ബഹിരാകാശ അവശിഷ്ടങ്ങളെയും നിരീക്ഷിക്കുകയും നിയന്ത്രിക്കുകയും അത്ര എളുപ്പമല്ല.

 

]]>
https://www.chandrikadaily.com/1a-tangle-of-worry-more-than-14000-satellites-in-space-120-million-pieces-of-debris.html/feed 0