SPANISH SUPER CUP – Chandrika Daily https://www.chandrikadaily.com Fri, 12 Jan 2024 06:28:49 +0000 en-US hourly 1 https://wordpress.org/?v=5.8.12 https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg SPANISH SUPER CUP – Chandrika Daily https://www.chandrikadaily.com 32 32 സ്പാനിഷ് സൂപ്പര്‍ കപ്പില്‍ എല്‍ ക്ലാസിക്കോ ഫൈനല്‍; ഒസാസുനയെ തകര്‍ത്ത് ബാഴ്‌സ ഫൈനലില്‍ https://www.chandrikadaily.com/1spanish-super-cup-el-clasico-final-barca-beat-osasuna-in-the-final.html https://www.chandrikadaily.com/1spanish-super-cup-el-clasico-final-barca-beat-osasuna-in-the-final.html#respond Fri, 12 Jan 2024 06:25:14 +0000 https://www.chandrikadaily.com/?p=287700 ഫുട്‌ബോള്‍ ആരാധകര്‍ക്ക ്‌വീണ്ടുമൊരു എല്‍ ക്ലാസിക്കോയ്ക്ക് കളമൊരുങ്ങി. സ്പാനിഷ് സൂപ്പര്‍ കപ്പില്‍ ഒസാസുന എഫ് സിയെ എതിരില്ലാത്ത 2 ഗോളിന് തകര്‍ത്ത് ബാഴ്സലോണ ഫൈനലില്‍ പ്രവേശിച്ചതോടെയാണ് ആവേശ പോരാട്ടത്തിന് വഴിയൊരുങ്ങിയത്. കഴിഞ്ഞ ദിവസം മാഡ്രിഡ് ത്രില്ലറില്‍ അത്ലറ്റികോ മാഡ്രിഡിനെ മൂന്നിനെതിരെ 5 ഗോളുകള്‍ക്ക് കീഴടക്കി റയല്‍മാഡ്രിഡ് ഫൈനലിലേക്ക് ടിക്കറ്റെടുത്തിരുന്നു. തിങ്കളാഴ്ചയാണ് ബാഴ്സലോണ-റയല്‍ മാഡ്രിഡ് ക്ലാസിക് പോരാട്ടം.

സൂപ്പര്‍ താരം റോബര്‍ട്ട് ലെവന്‍ഡോസ്‌കി (59), കൗമാരതാരം ലാമിന്‍ യമാല്‍ (90+3) എന്നിവരാണ് ബാഴ്‌സക്കായി ഗോള്‍നേടിയത്. സ്റ്റാട്ടിങ് വിസില്‍ മുതല്‍ ആക്രമിച്ചുകളിച്ച ബാഴ്സ എതിര്‍ ബോക്സിലേക്ക് നിരന്തരം ആക്രണമണം പുറപ്പെടുവിച്ചു. ആദ്യപകുതിയില്‍ അര ഡസണോളം അവസരങ്ങള്‍ ലഭിച്ചെങ്കിലും ഗോളിലേക്ക് തിരിച്ചുവിടാനായില്ല. രണ്ടാം പകുതിയില്‍ കൂടുതല്‍ മുന്നേറി കളിച്ച സ്പാനിഷ് വമ്പന്‍മാര്‍ക്കായി സ്റ്റാര്‍ സ്ട്രൈക്കര്‍ റോബെര്‍ട്ട് ലെന്‍ഡോസ്‌കി വലകുലുക്കി. ഗുണ്ടോഗന്‍ ബോക്സിലേക്ക് നല്‍കിയ പാസുമായി മുന്നേറി ഒസാസുന പ്രതിരോധ താരങ്ങളെ മറികടന്നൊരു ക്ലിനിക്കല്‍ ഫിനിഷ്.

ബാഴ്സ അക്രമണത്തിന് മറുപടിയായി ഒറ്റപ്പെട്ട നീക്കങ്ങള്‍ മാത്രമാണ് ഒസാസുന നടത്തിയത്. എന്നാല്‍ ബാഴ്സ പ്രതിരോധം ഭേദിച്ച് മുന്നേറുന്നതില്‍ വിജയിച്ചില്ല. ഇഞ്ച്വറി സമയത്തെ മൂന്നാം മിനിറ്റില്‍ ജാവോ ഫെലിക്സ് നല്‍കിയ ക്രോസ് സ്വീകരിച്ച് 16 കാരന്‍ ലാമിന്‍ യമാല്‍ ബാഴ്സയുടെ വിജയം ഉറപ്പിച്ച് രണ്ടാം ഗോള്‍നേടി. കളിയിലുടനീളം പന്തടക്കത്തിലും ലക്ഷ്യത്തിലേക്ക് നിറയൊഴിക്കുന്നതിലും ബാഴ്സയായിരുന്നു മുന്നില്‍. ഏഴ് തവണയാണ് ഷോട്ടുതിര്‍ത്തത്.

 

]]>
https://www.chandrikadaily.com/1spanish-super-cup-el-clasico-final-barca-beat-osasuna-in-the-final.html/feed 0
സ്പാനിഷ് സൂപ്പര് കപ്പ്; റയലിന് തകര്‍പ്പന്‍ ജയം; ക്രിസ്റ്റ്യാനോക്ക് ചുവപ്പ് കാര്‍ഡ് https://www.chandrikadaily.com/rayal-madri-barcilona-cristiano.html https://www.chandrikadaily.com/rayal-madri-barcilona-cristiano.html#respond Mon, 14 Aug 2017 03:18:16 +0000 http://www.chandrikadaily.com/?p=40185 ബാഴ്‌സലോണ: സ്പാനിഷ് സൂപ്പര്‍ കപ്പിലെ ന്യൂകാമ്പില്‍ നടന്ന ആദ്യപാത മത്സരത്തില്‍ ബാഴ്‌സലോണക്കെതിരെ റയല്‍ മാഡ്രിഡിന് തകര്‍പ്പന്‍ ജയം. ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് റയല്‍ മാഡ്രിഡ് ബാഴ്‌സലോണയെ തകര്‍ത്തത്. മത്സരത്തില്‍ ക്രിറ്റിയാനോ റൊളാള്‍ഡോ ചുകപ്പ് കാര്‍ഡ് കണ്ട് പുറത്ത് പോയി.

49 ആം മിനിറ്റില്‍ ജെറാര്‍ഡ് പിക്വേയുടെ സെല്‍ഫ്‌ഗോളില്‍ റയല്‍ മുന്നിലെത്തി. 77 ആം മിനിറ്റില്‍ പെനാല്‍റ്റിയിലൂടെ മെസ്സി ഗോള്‍ മടക്കി. പകരക്കാരനായി എത്തിയ ക്രിസ്ത്യാനോ റൊണാള്‍ഡോയിലൂടെ 79 ആം മിനിറ്റില്‍ റയല്‍ മുന്നിട്ട് നിന്നു.   അസന്‍സിയോ നല്‍കിയ മനോഹര ഗോളിലൂടെ തകര്‍പ്പന്‍ ജയവുമായി റയല്‍ ജയിച്ചു കയറുകയായിരുന്നു. ബുധനാഴ്ചയാണ് രണ്ടാം പാദ മത്സരം.

നെയ്മറിനു പകരം ഡെലഫൗ, മെസ്സിക്കും സുവാരസിനുമൊപ്പം ആക്രമണം നയിക്കുന്ന രീതിയിലായിരുന്നു ബാഴ്‌സ ഇറങ്ങിയത്. ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ ബെഞ്ചില്‍ ഇരുത്തി ആയിരുന്നു സൂപ്പര്‍കപ്പ് ആദ്യ പാദത്തിന് സിദാന്‍ തന്റെ സംഘത്തെ ഇറങ്ങിയത്. രണ്ടാം പകുതിയില്‍ പിക്വെയുടെ ഓണ്‍ ഗോള്‍ റയലിനു ലീഡ് നേടിക്കൊടുത്തതോടെ ചൂടു പിടിച്ച കളിയിലേക്ക് 58ാം മിനുട്ടില്‍ പകരക്കാരനായി റൊണാള്‍ഡോയും എത്തി. അതിനു ശേഷമായിരുന്നു വിവാദ തീരുമാനങ്ങള്‍ ഉണ്ടായത്.

76ാം മിനുട്ടില്‍ മാഡ്രിഡ് ഗോള്‍ കീപ്പര്‍ നവാസ് സുവാരസിനെ വീഴ്ത്തിയതിന് നല്‍കിയ പെനാള്‍ട്ടിയാണ് ആദ്യ വിവാദം. സുവാരസിന്റേത് പെനാള്‍ട്ടിക്കു വേണ്ടിയുള്ള ഡൈവ് ആയിരുന്നു എന്ന് റീപ്ലേയില്‍ വ്യക്തമാവുക ആയിരുന്നു. എന്നാല്‍ ആ തീരുമാനത്തില്‍ കിട്ടിയ പെനാള്‍ട്ടി അനായാസം ലക്ഷ്യത്തിലെത്തിച്ച് മെസ്സി സ്‌കോര്‍ 11 എന്നാക്കി. 80ാം മിനിട്ടില്‍ കൗണ്ടര്‍ അറ്റാക്കിലൂടെ മുന്നേറിയ റയല്‍ മാഡ്രിഡിനെ ഒന്നാംതരം സ്‌െ്രെടക്കിലൂടെ റൊണാള്‍ഡോ വീണ്ടും മുന്നിലെത്തിച്ചു.

എന്നാല്‍ ഗോളിനു ശേഷം ജേഴ്‌സിയൂരി ആഹ്ലാദ പ്രകടനം നടത്തിയ റൊണാള്‍ഡോ മഞ്ഞ കാര്‍ഡ് വാങ്ങി. അതിനു തൊട്ടടുത്ത നിമിഷം നടന്ന മറ്റൊരു റയല്‍ നീക്കത്തിനൊടുവില്‍ പെനാള്‍ട്ടി ബോക്‌സില്‍ വീണ റൊണാള്‍ഡോയ്ക്ക് ഡൈവ് എന്നാരോപിച്ച് റഫറി രണ്ടാം മഞ്ഞ കാര്‍ഡും നല്‍കി മാര്‍ച്ചിംഗ് ഓര്‍ഡര്‍ കൊടുത്തു.

പത്തുപേരായി ചുരുങ്ങിയെങ്കിലും റയല്‍ പ്രതിരോധം ഭേദിച്ച് സമനില ഗോള്‍ നേടാന്‍ ബാഴ്‌സയ്ക്കായില്ല. അതേ സമയം മറ്റൊരു കൗണ്ടര്‍ അറ്റാക്കിലൂടെ അസന്‍സിയോ റയലിനു വേണ്ടി വലകുലുക്കി സ്‌കോര്‍ 31 എന്നാക്കി. സൂപ്പര്‍ കപ്പ് രണ്ടാം പാദ മത്സരം ബുധനാഴ്ച റയല്‍ മാഡ്രിഡിന്റെ തട്ടകത്തില്‍ വെച്ച് നടക്കും

]]>
https://www.chandrikadaily.com/rayal-madri-barcilona-cristiano.html/feed 0