sreekumar – Chandrika Daily https://www.chandrikadaily.com Wed, 17 Dec 2025 09:17:38 +0000 en-US hourly 1 https://wordpress.org/?v=5.8.12 https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg sreekumar – Chandrika Daily https://www.chandrikadaily.com 32 32 ശബരിമല സ്വര്‍ണക്കൊള്ള കേസ്; മുന്‍ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ ശ്രീകുമാര്‍ അറസ്റ്റില്‍ https://www.chandrikadaily.com/sabarimalagold-theft-case-former-administrative-officer-sreekumar-arrested.html https://www.chandrikadaily.com/sabarimalagold-theft-case-former-administrative-officer-sreekumar-arrested.html#respond Wed, 17 Dec 2025 09:14:37 +0000 https://www.chandrikadaily.com/?p=369204 തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ ഒരാള്‍ കൂടി അറസ്റ്റിലായി. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ ശ്രീകുമാറിനെയാണ് എസ്ഐടി അറസ്റ്റ്ചെയ്തത്. കേസില്‍ പ്രതിയായതോടെ ശ്രീകുമാര്‍ മുന്‍കൂര്‍ ജാമ്യംതേടി ഹൈക്കോടതിയെ സമീപിച്ചിരുന്നെങ്കിലും കോടതി ജാമ്യാപേക്ഷ തള്ളിയിരുന്നു. ശബരിമലയിലെ ദ്വാരപാലകശില്പങ്ങളിലെയും കട്ടിളപ്പാളികളിലെയും സ്വര്‍ണപ്പാളികള്‍ കടത്തിക്കൊണ്ടുപോയ കാലത്ത് ശ്രീകുമാറായിരുന്നു അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍. സ്വര്‍ണക്കൊള്ളക്കേസില്‍ എസ്ഐടി പ്രതിചേര്‍ത്തവരില്‍ ശ്രീകുമാറിന്റെയും മുന്‍ ദേവസ്വംബോര്‍ഡ് സെക്രട്ടറി ജയശ്രീയുടെയും അറസ്റ്റാണ് ബാക്കിയുണ്ടായിരുന്നത്. ഇതില്‍ ജയശ്രീ മുന്‍കൂര്‍ജാമ്യം തേടി സുപ്രീംകോടതിയെ സമീപിച്ചിട്ടുണ്ട്.

കഴിഞ്ഞ ദിവസം എസ്‌ഐടിയുടെ കസ്റ്റഡിയില്‍ വിട്ട ഉണ്ണിക്കൃഷ്ണന്‍പോറ്റി, മുരാരി ബാബു എന്നിവരെ ചൊവ്വാഴ്ച വൈകീട്ട് കോടതിയില്‍ ഹാജരാക്കി, റിമാന്‍ഡ് ചെയ്ത് ജയിലിലേക്ക് മാറ്റിയിരുന്നു. അതിനിടെ സ്വര്‍ണക്കൊള്ളക്കേസില്‍ നേരത്തേ അറസ്റ്റിലായ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റും മുന്‍ എംഎല്‍എയുമായ എ. പത്മകുമാറിന്റെ റിമാന്‍ഡ് കാലാവധി കഴിഞ്ഞദിവസം നീട്ടിയിരുന്നു. 14 ദിവസത്തേക്കാണ് കൊല്ലം വിജിലന്‍സ് കോടതി ജുഡീഷ്യല്‍ റിമാന്‍ഡ് കാലാവധി നീട്ടിയത്. കട്ടിളപ്പാളിയിലെ സ്വര്‍ണം അപഹരിച്ച കേസില്‍ വ്യാഴാഴ്ചയാണ് റിമാന്‍ഡ് കാലാവധി അവസാനിക്കുന്നത്. ദ്വാരപാലകശില്‍പ്പക്കേസില്‍ പത്മകുമാറിന്റെ ജാമ്യഹര്‍ജി 22-ന് പരിഗണിക്കും. ഈ കേസില്‍ കോടതി പ്രത്യേക അന്വേഷണസംഘത്തിന്റെ റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്.

ശബരിമല ക്ഷേത്രത്തിലെ സ്വര്‍ണാപഹരണവുമായി ബന്ധപ്പെട്ട കേസിലെ വിവരങ്ങളുടെ സര്‍ട്ടിഫൈഡ് പകര്‍പ്പ് കൈമാറണമെന്നാവശ്യപ്പെട്ട് ഇഡി നല്‍കിയ അപേക്ഷ ബുധനാഴ്ച പരിഗണിക്കും. എതിര്‍വാദം അറിയിക്കാന്‍ അന്വേഷണസംഘം സാവകാശം ചോദിച്ച സാഹചര്യത്തിലാണ് ബുധനാഴ്ചയിലേക്ക് മാറ്റിയത്. സര്‍ക്കാര്‍ സമാന്തര അന്വേഷണത്തെ അനുകൂലിക്കുന്നില്ലെന്നാണ് സൂചന. തങ്ങളുടെ അന്വേഷണം പൂര്‍ത്തിയാക്കിയിട്ടു മതി മറ്റൊരു അന്വേഷണം എന്നതാണ് പ്രത്യേക അന്വേഷണസംഘത്തിന്റെ നിലപാട്. ഇഡി അന്വേഷിച്ചാല്‍ മറ്റ് ഉന്നതരെ അറസ്റ്റ് ചെയ്യാന്‍ സാധ്യതയുണ്ടെന്നതും സര്‍ക്കാരിനു മുന്നിലെ ആശങ്കയാണ്.

 

 

]]>
https://www.chandrikadaily.com/sabarimalagold-theft-case-former-administrative-officer-sreekumar-arrested.html/feed 0
സൈബർ ആക്രമണത്തിന് വിട്ടു കൊടുക്കില്ല; ഭർത്താവ് ശ്രീകുമാറുമായുള്ള ഫോട്ടോ പങ്കുവച്ച് സ്നേഹ https://www.chandrikadaily.com/dont-give-in-to-cyber-attacks-sneha-shared-a-photo-with-her-husband-sreekumar.html https://www.chandrikadaily.com/dont-give-in-to-cyber-attacks-sneha-shared-a-photo-with-her-husband-sreekumar.html#respond Fri, 27 Dec 2024 12:25:03 +0000 https://www.chandrikadaily.com/?p=323511 കഴിഞ്ഞ ദിവസമാണ് മിനിസ്ക്രീൻ താരങ്ങളായ ശ്രീകുമാറിനും ബിജു സോപാനത്തിനുമെതിരെ ലൈം​ഗികാതിക്രമ കേസ് രജിസ്റ്റർ ചെയ്തത്. സീരിയിൽ ചിത്രീകരണത്തിനിടെ ലൈം​ഗികാതിക്രമം നടന്നുവെന്ന നടിയുടെ പരാതിയിലാണ് നടന്മാർക്കെതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്.

സംഭവത്തിൽ ഇരുവരും ഇതുവരെ പ്രതികരിച്ചിട്ടില്ല. എന്നാൽ, സോഷ്യൽമീഡിയയിൽ ഇതു സംബന്ധിച്ച ചർച്ചകൾ ഉയരുന്നുണ്ട്. കേസ് വിവാദമാകുമ്പോൾ ഭർത്താവിനെ ചേർത്തുപിടിച്ചുകൊണ്ട് എസ്.പി ശ്രീകുമാറിന്റെ ഭാര്യയും നടിയുമായി സ്നേഹ പങ്കുവച്ച പോസറ്റാണ് ഇപ്പോൾ ശ്രദ്ധേയമാകുന്നത്.

‘ഞങ്ങൾ’ എന്ന അടിക്കുറിപ്പോടെ ഇരുവരുടെയും പ്രണയാർദ്രമായ ചിത്രമാണ് സ്നേഹ പങ്കുവച്ചത്. ഇതിന് പിന്നാലെ നിരവധി പേരാണ് സ്നേഹയ്ക്ക് പിന്തുണയുമായി രംഗത്തെത്തിയത്. സൈബർ ആക്രമണത്തിന് ഭർത്താവിനെ വിട്ടുകൊടുക്കില്ല എന്നതിന്റെ സൂചനയാണ് ഈ ചിത്രമെന്ന രീതിയുലായിരുന്നു കൂടുതൽ കമന്റുകളും.

]]>
https://www.chandrikadaily.com/dont-give-in-to-cyber-attacks-sneha-shared-a-photo-with-her-husband-sreekumar.html/feed 0
ബിജു സോപാനത്തിനും എസ്.പി ശ്രീകുമാറിനുമെതിരേ ലൈംഗികാതിക്രമ കേസ്; പരാതിയുമായി നടി https://www.chandrikadaily.com/sexual-assault-case-against-biju-sopanam-and-sp-sreekumar-the-actress-complained.html https://www.chandrikadaily.com/sexual-assault-case-against-biju-sopanam-and-sp-sreekumar-the-actress-complained.html#respond Thu, 26 Dec 2024 14:51:22 +0000 https://www.chandrikadaily.com/?p=323408 ഷൂട്ടിങ്ങിനിടെ അപരമര്യാദയായി പെരുമാറിയ സംഭവത്തില്‍ നടന്മാര്‍ക്കെതിരെ കേസ്. സിനിമ- സീരിയൽ നടന്മാരായ ബിജു സോപാനം, ശ്രീകുമാര്‍ എന്നിവര്‍ക്കെതിരെയാണ് സീരിയൽ നടി പരാതി നല്‍കിയിരിക്കുന്നത്. ഇന്‍ഫോപാര്‍ക്ക് സ്റ്റേഷനിലാണ് പരാതി ലഭിച്ചത്. ഇതിന്റെ അടിസ്ഥാനത്തില്‍ പരാതി എസ്‌ഐടിക്ക് കൈമാറിയിട്ടുണ്ട്.

സീരിയൽ ചിത്രീകരണത്തിനിടെ ലൈം​ഗികാതിക്രമം നടന്നു എന്നാണ് പരാതിയിൽ പറയുന്നത്. ഇതിൽ ഒരാൾ ലൈം​ഗികാതിക്രമം നടത്തിയെന്നും രണ്ടാമത്തെയാൾ ഭീഷണിപ്പെടുത്തിയെന്നുമാണ് പോലീസ് പറയുന്നത്. സമീപകാലത്ത് നടന്ന സംഭവമാണെന്നാണ് ലഭ്യമാകുന്ന വിവരം. ഡിഐജി പൂങ്കുഴലിയാണ് കേസ് അന്വേഷിക്കുന്നത്.

 

 

]]>
https://www.chandrikadaily.com/sexual-assault-case-against-biju-sopanam-and-sp-sreekumar-the-actress-complained.html/feed 0