നിലവിലെ എഫ്‌ഫെആര് പ്രകാരവും ഹാജരാക്കിയ തെളിവുകള് പ്രകാരവും ജാമ്യം നിഷേധിക്കാനാവില്ലെന്ന് ഹൈക്കോടതി പറഞ്ഞു.
പ്രതിയെ കസ്റ്റഡിയില് ചോദ്യം ചെയ്യേണ്ട ആവശ്യമില്ല.
ഒരു മണിക്ക് കസ്റ്റഡിയില് കിട്ടിയ ആളെ ഒമ്പത് മണിക്കൂറായിട്ടും രക്തം പരിശോധിച്ചില്ല. സാക്ഷിമൊഴിയുടെ അടിസ്ഥാനത്തില് മാത്രം മദ്യപിച്ചു എന്നു പറയാനാവില്ല. അന്വേഷണ ഉദ്യോഗസ്ഥന് വീഴ്ച്ച പറ്റി. അപകടങ്ങള് കൈകാര്യം ചെയ്യുന്നത് സംബന്ധിച്ച് മാര്‍ഗനിര്‍ദേശങ്ങള്‍ ഇല്ല എന്നും കോടതി ചൂണ്ടിക്കാട്ടി.
]]>
ഡിജിപി നിയോഗിച്ച പുതിയ അന്വേഷണ സംഘം ഇന്ന് മുതല് കേസ് അന്വേഷിക്കും. എഡിജിപി ഷേക്ക് ദര്‍വ്വേസ് സാബിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം യോഗം ചേര്‍ന്ന് തുടര്‍ നടപടികള് തീരുമാനിക്കും. അപകടം നടന്ന സ്ഥലം പരിശോധിച്ച ശേഷം, മ്യൂസിയം സ്‌റ്റേഷനില് നിന്ന് കേസുമായി ബന്ധപ്പെട്ട രേഖകള് വാങ്ങും. കേസ് അന്വേഷിച്ച ആദ്യ സംഘത്തിന്റെ വീഴ്ചയും അന്വേഷിക്കുമെന്നാണ് വിവരം.
എന്നാല് അതിനിടെ പ്രതിയുടെ രക്തപരിശോധന ഫലത്തില് മദ്യത്തിന്റെ അംശമില്ലെന്ന റിപ്പോര്‍ട്ട് പൊലീസിന് ലഭിച്ചു. എന്നാല് അപകടം നടന്ന് ഒന്‍പത് മണിക്കൂറിന് ശേഷം രക്തപരിശോധന നടത്തിയത് കേസ് അട്ടിമറിക്കാനുള്ള ശ്രമമായി ആരോപണമുയര്‍ന്നിരുന്നു.
]]>തലസ്ഥാനത്ത് മാധ്യമപ്രവര്‍ത്തകനെ കാറിടിച്ച് കൊന്ന കേസിലെ പ്രതിയായ വെങ്കിട്ടരാമന്റെ സസ്പെന്റ് നടപടി വൈകിയത് വിമര്‍ശനങ്ങള്‍ക്ക് കാരണമായിരുന്നു. ശനിയാഴ്ച്ച ഉച്ചയോടെയായിരുന്നു ശ്രീറാം വെങ്കിട്ടരാമനെ പൊലീസ് അറസ്റ്റ് ചെയ്തത്. ഇതിന് പിന്നാലെ റിമാന്‍ഡ് ചെയ്യുകയായിരുന്നു.
സിറാജ് ദിനപത്രം തിരുവനന്തപുരം യൂണിറ്റ് മേധാവിയാണ് തിരൂര് സ്വദേശിയായ കെ.എം. ബഷീറിനെയാണ് സര്‍വ്വേ ഡയറക്ടര്‍ ശ്രീറാം വെങ്കിട്ടരാമന് കാറിടിച്ച് കൊലപ്പെടുത്തിയത്. ശനിയാഴ്ച പുലര്‍ച്ചെ ഒരു മണിയോടെ തിരുവനന്തപുരം മ്യൂസിയം പൊലീസ് സ്റ്റേഷന് സമീപമായിരുന്നു അപകടം. റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന ബഷീറിന്റെ ബൈക്കിന് പിന്നില് ശ്രീറാം വെങ്കിട്ടരമാന്റെ കാറിടിക്കുകയായിരുന്നു.
]]>പരിശോധനക്ക് ശേഷം ആരോഗ്യസ്ഥിതി മെച്ചപ്പെട്ടതാണെന്ന് കണ്ടെത്തിയതിനാലാണ് മജിസ്‌ട്രേറ്റിന്റെ തീരുമാനം. സബ്ജയിലേക്കാവും കൊണ്ടുപോകുക.
റിമാന്‍ഡ് തടവിലുള്ള ശ്രീറാമിനെ പഞ്ചനക്ഷത്ര സൗകര്യങ്ങളുള്ള ആശുപത്രിയില് കിടത്തി ചികിത്സിക്കുന്നതിനെതിരെ പത്രപ്രവര്‍ത്തക യൂണിയന്‍ ആശുപത്രിക്ക് മുന്നില് പ്രതിഷേധം സംഘടിപ്പിക്കുകയും ബഷീറിന്റെ കുടുംബം പരാതിയുമായി രംഗത്തുവരികയും ചെയ്തിരുന്നു.
]]>ശ്രീറാമിനെ തിരുവനന്തപുരം മെഡിക്കല് കോളേജിലേക്ക് കൊണ്ടു പോകുന്നതിനായി പൊലീസ് തിരുവനന്തപുരത്തെ കിംസ് ആശുപത്രിയില് എത്തി്. കോടതി റിമാന്‍ഡ് ചെയ്തിട്ടും ശ്രീറാം വെങ്കിട്ടരാമന് പിതാവിനൊപ്പം സ്വകാര്യ ആശുപത്രിയിലെ ആഡംബര മുറിയില് തുടരുന്നത് വിവാദമായ സാഹചര്യത്തിലാണ് പൊലീസിന്റെ ഇടപെടല്‍.
റിമാന്‍ഡ് തടവിലുള്ള ശ്രീറാമിനെ പഞ്ചനക്ഷത്ര സൗകര്യങ്ങളുള്ള ആശുപത്രിയില് കിടത്തി ചികിത്സിക്കുന്നതിനെതിരെ പത്രപ്രവര്‍ത്തക യൂണിയന്‍ ആശുപത്രിക്ക് മുന്നില് പ്രതിഷേധം സംഘടിപ്പിക്കുകയും ബഷീറിന്റെ കുടുംബം പരാതിയുമായി രംഗത്തുവരികയും ചെയ്ത സാഹചര്യത്തിലാണ് ശ്രീറാമിനെ മെഡിക്കല് കോളേജിലേക്ക് മാറ്റാനുള്ള നടപടി ആരംഭിച്ചത്.
ഇതിനു വേണ്ട നടപടികള് സ്വീകരിക്കാന്‍ സര്‍ക്കാര്‍ നേരിട്ട് പൊലീസിന് നിര്‍ദേശം നല്‍കുകയായിരുന്നുവെന്നാണ് വിവരം. ശ്രീറാമിനെ മെഡിക്കല് കോളേജിലെ സെല്ലിലേക്ക് മാറ്റുകയാണ് എന്നു കാണിച്ച് കിംസ് അധികൃതര്‍ക്ക് കേസ് അന്വേഷിക്കുന്ന മ്യൂസിയം പൊലീസ് നോട്ടീസ് നല്‍കിയിട്ടുണ്ട്. തിരുവനന്തപുരം മെഡിക്കല് കോളേജിലെ ഇരുപതാം വാര്‍ഡിലാണ് സെല്‍ വാര്‍ഡ്. ഇവിടേക്കാവും ഇനി ശ്രീറാമിനെ കൊണ്ടു പോകുക.
]]>സ്വകാര്യ ആശുപത്രിയില് കഴിയുന്ന ശ്രീറാമിന്റെ പരുക്ക് സംബന്ധിച്ച മെഡിക്കല് ബുള്ളറ്റിന് ഉടന് പുറത്തുവിടണം. സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ സംഘത്തെ ഇയാളുടെ ആരോഗ്യസ്ഥിതി പരിശോധിക്കാന് ഉടന് നിയോഗിക്കണം. അതിന്റെ അടിസ്ഥാനത്തില് ശ്രീറാമിനെ ആവശ്യമെങ്കില് മെഡിക്കല് കോളജിലേക്ക് മാറ്റണം.
സമൂഹത്തോട് ഉത്തരവാദിത്വമുളള ഒരു ഐഎഎസ് ഉദ്യോഗസ്ഥനാണ് സ്വബോധം നഷ്ടപ്പെട്ട് ഒരു മാധ്യമപ്രവര്‍ത്തകന്റെ ജീവനെടുത്തത്. ആ ഗൗരവം ഉള്‍ക്കൊണ്ടുള്ള നടപടികള്‍ സര്‍ക്കാരില്‍ നിന്നുണ്ടാവണമെന്നും പ്രതിപക്ഷനേതാവ് പറഞ്ഞു.
]]>അതേ സമയം ഞായറാഴ്ച രാവിലെ ഡോക്ടര്‍മാരെത്തി പരിശോധന കഴിഞ്ഞാല് മാത്രമേ ആശുപത്രിയില് തുടരണമോ സബ്ജിയിലിലേക്ക് കൊണ്ടുപോകുമോ എന്നതടക്കമുള്ള തുടര്‍നടപടിക്കളെക്കുറിച്ച് വ്യക്തമാകുകയുളളൂ.
റിമാന്‍ഡ് ചെയ്താല്‍ സര്‍വീസ് ചട്ടപ്രകാരം 24 മണിക്കൂറിനുള്ളില്‍ സസ്‌പെന്‍ഷനടക്കമുള്ള വകുപ്പ് തല നടപടികളുമുണ്ടാകും. സംഭവത്തില് ശ്രീറാമിനെ പതിനാല് ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.
എന്നാല് ശ്രീറാമിനൊപ്പമുണ്ടായിരുന്ന വഫ ഫിറോസിനെതിരേ കേസെടുത്തത് ശ്രീറാമിനെതിരേയുള്ള കേസ് ദുര്‍ബലമാക്കാനാണ് പോലീസ് നീക്കമെന്നുമാണ് ആക്ഷേപമുയരുന്നത്.
അതേ സമയം കേസില് ദൃക്‌സാക്ഷിമൊഴികള് മാറ്റി നിര്‍ത്തിയാല്‍ മദ്യലഹരിയില്‍ വാഹനം ഓടിച്ച ശ്രീറാമാണ് അപകടമുണ്ടാക്കിയതെന്ന് മജിസ്‌ട്രേറ്റിന്റെ അടുത്ത് വഫ ഫിറോസ് രഹസ്യം മൊഴി നല്‍കിയിരുന്നു.
]]>