standwithgaza – Chandrika Daily https://www.chandrikadaily.com Sat, 29 Nov 2025 01:59:44 +0000 en-US hourly 1 https://wordpress.org/?v=5.8.12 https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg standwithgaza – Chandrika Daily https://www.chandrikadaily.com 32 32 സിറിയയില്‍ ഇസ്രാഈല്‍ സേനയുടെ കടന്നു കയറ്റം: 13 പേര്‍ കൊല്ലപ്പെട്ടു; ഗസ്സയിലും വെസ്റ്റ് ബാങ്കിലും അക്രമം തുടരുന്നു https://www.chandrikadaily.com/israeli-forces-invade-syria-13-killed-violence-continues-in-gaza-and-the-west-bank.html https://www.chandrikadaily.com/israeli-forces-invade-syria-13-killed-violence-continues-in-gaza-and-the-west-bank.html#respond Sat, 29 Nov 2025 01:59:44 +0000 https://www.chandrikadaily.com/?p=365845 തെല്‍ അവീവ് :സിറിയയിലെ ദക്ഷിണഗ്രാമമായ ബെയ്ത് ജിനില്‍ നടന്ന സംഘര്‍ഷത്തില്‍ ഇസ്രാഈല്‍ സേന 13 പേരെ വെടിവെച്ചു കൊന്നു. ഗ്രാമത്തിലേക്ക് അതിക്രമിച്ച് കടന്ന സൈന്യം ചിലരെ പിടികൂടാന്‍ ശ്രമിച്ചപ്പോഴുണ്ടായ ചെരിവുപ്രക്ഷോഭമാണ് രൂക്ഷ സംഘര്‍ഷത്തിലേക്ക് വഴിമാറിയത്. ഗ്രാമീണര്‍ നടത്തിയ കല്ലേറും പ്രതിഷേധവും ശക്തമാകുമ്പോള്‍ സൈന്യം വെടിവെപ്പിനൊടുങ്ങുകയായിരുന്നു. സംഭവത്തില്‍ 6 ഇസ്രാഈല്‍ സൈനികര്‍ക്ക് പരിക്കേറ്റതായി അധികൃതര്‍ അറിയിച്ചു.

ഗസ്സയിലെ ഖാന്‍ യൂനുസില്‍ ഇസ്രാഈല്‍ നടത്തിയ വ്യോമാക്രമണത്തില്‍ രണ്ട് ഫലസ്തീന്‍ പൗരന്മാരും കൊല്ലപ്പെട്ടു. ഗസ്സയിലേക്ക് മനുഷ്യാവകാശ സഹായം എത്താന്‍ വൈകുന്നത് പ്രദേശത്തെ ജനങ്ങളുടെ ദുരിതം വര്‍ധിപ്പിക്കുമെന്ന് ഐക്യരാഷ്ട്രസഭയുടെ ഏജന്‍സികള്‍ മുന്നറിയിപ്പ് നല്‍കി.

വെസ്റ്റ് ബാങ്കിലും അക്രമം തുടരുന്നു. ജെനിന്‍ നഗരത്തില്‍ സൈന്യത്തിന് കീഴടങ്ങാനെത്തിയ രണ്ട് ഫലസ്തീനികളെ ക്രൂരമായി കൊലപ്പെടുത്തിയ സംഭവത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ വ്യാപക വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്. 26കാരന്‍ അല്‍-മുന്‍താസിര്‍ ബില്ല അബ്ദുള്ളയും 37കാരന്‍ യൂസഫ് അസസയും ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ 3 ഇസ്രാഈല്‍ സൈനികര്‍ക്കെതിരെ അന്വേഷണം പ്രഖ്യാപിച്ചതായി സൈന്യം അറിയിച്ചു.

ഇസ്രാഈലിന്റെ നീക്കങ്ങള്‍ തികഞ്ഞ യുദ്ധക്കുറ്റങ്ങളാണെന്നാണ് ഫലസ്തീന്‍ വിദേശകാര്യ മന്ത്രാലയത്തിന്റെ പ്രതികരണം. ഇതിന്റെ പശ്ചാത്തലത്തില്‍ അധിനിവേശ ഫലസ്തീന്‍ പ്രദേശങ്ങള്‍ക്ക് വേണ്ടിയുള്ള ഐക്യരാഷ്ട്രസഭയുടെ അന്താരാഷ്ട്ര അന്വേഷണ കമ്മീഷന്റെ ചെയര്‍മാനായി ഒഡിഷ ഹൈക്കോടതിയിലെ മുന്‍ ചീഫ് ജസ്റ്റിസ് ഡോ. എസ്. മുരളീധര്‍യെ നിയമിച്ചിട്ടുണ്ട്.

അതേസമയം, ഇസ്രാഈലുമായി തുറന്ന ഏറ്റുമുട്ടലിന് തയ്യാറാകണമെന്ന് ലബനാനിലെ ഹിസ്ബുല്ലാ മേധാവി നഈം ഖാസിം മുന്നറിയിപ്പ് നല്‍കി. കൊല്ലപ്പെട്ട കമാന്‍ഡര്‍ ഹൈതം അലി തബ്തബായിയുടെ ”ചോരയ്ക്ക് പകരം ചോദിക്കുമെന്നും” അദ്ദേഹം വ്യക്തമാക്കി.

]]>
https://www.chandrikadaily.com/israeli-forces-invade-syria-13-killed-violence-continues-in-gaza-and-the-west-bank.html/feed 0
ഗസ്സ സിറ്റി പൂര്‍ണമായും നശിച്ചു; വെടിനിര്‍ത്തലിനുശേഷവും മാറ്റമില്ലെന്ന് മലയാളി ഡോക്ടര്‍ എസ്. എസ്. സന്തോഷ് കുമാര്‍ https://www.chandrikadaily.com/gaza-city-was-completely-destroyed-malayali-doctor-s-said-that-there-is-no-change-even-after-the-ceasefire-s-santosh-kumar.html https://www.chandrikadaily.com/gaza-city-was-completely-destroyed-malayali-doctor-s-said-that-there-is-no-change-even-after-the-ceasefire-s-santosh-kumar.html#respond Sun, 09 Nov 2025 04:59:36 +0000 https://www.chandrikadaily.com/?p=362684 ഗസ്സ സിറ്റി: ഇസ്രഈല്‍-ഹമാസ് യുദ്ധത്തിന്റെ നാശനഷ്ടങ്ങള്‍ ഗസ്സ സിറ്റിയെ പൂര്‍ണമായും തകര്‍ത്തുവെന്ന് ഗസ്സയില്‍ സേവനം ചെയ്ത മലയാളി ഡോക്ടര്‍ എസ്. എസ്. സന്തോഷ് കുമാര്‍ അറിയിച്ചു. ലോകാരോഗ്യസംഘടനയുടെ എമര്‍ജന്‍സി മെഡിക്കല്‍ ടീമിന്റെ ഭാഗമായാണ് ഡോക്ടര്‍ സന്തോഷ് ഗസ്സയിലെ അല്‍ മവാസിയിലെ നാസര്‍ ആശുപത്രിയില്‍ സേവനം അനുഷ്ഠിച്ചത്.

വെടിനിര്‍ത്തലിനുശേഷവും ഗസ്സയിലെ സ്ഥിതി കാര്യമായ മാറ്റമില്ലെന്ന് ഡോക്ടര്‍ മാധ്യമങ്ങളോട് പറഞ്ഞു.

ഗസ്സ സിറ്റിയിലുണ്ടായിരുന്ന എല്ലാ കെട്ടിടങ്ങളും ഇസ്രഈല്‍ തകര്‍ത്തു. നഗരം പൂര്‍ണമായും തരിശ് നിലമായി മാറി. മനുഷ്യര്‍ കൂട്ടമായി ഒഴിഞ്ഞുപോകുകയാണെന്നും ഒരു മിസൈല്‍ ആക്രമണം നടന്നു കഴിഞ്ഞാല്‍ നൂറുകണക്കിന് ആളുകളാണ് മരിക്കുന്നതെന്നും, ഇപ്പോഴും ഒരു ടെന്റില്‍ 25 പേര്‍ വരെ അടുക്കി താമസിക്കുന്ന സാഹചര്യമാണെന്നും അദ്ദേഹം വിശദീകരിച്ചു.

ഭക്ഷണവും വെള്ളവും കിട്ടാത്ത അവസ്ഥയാണ്. കോണ്‍സെന്‍ട്രേഷന്‍ ക്യാമ്പുകള്‍ പോലെയാണ് സ്ഥിതി, കുട്ടികളുടെ മരണമാണ് ഏറ്റവും വിഷമകരമെന്ന് ഡോക്ടര്‍ സന്തോഷ് കൂട്ടിച്ചേര്‍ത്തു.

കുട്ടികളുടെ മൃതദേഹം കഴുതവണ്ടിയില്‍ കൂട്ടിയിട്ട് കൊണ്ടുവരികയാണ്. ഒരോ കുട്ടിയുടെയും ശരീരത്തില്‍ അമ്പതിലേറെ ബുള്ളറ്റുകള്‍ വീണിട്ടുണ്ട്. ചിലര്‍ തത്ക്ഷണം മരിക്കുന്നു. ആരോഗ്യപ്രവര്‍ത്തകരുടെ ടെന്റുകളിലേക്കും മിസൈല്‍ ആക്രമണം നടന്നുവെന്ന് ഡോക്ടര്‍ സന്തോഷ് വ്യക്തമാക്കി.

മരുന്നും ഭക്ഷണവും ലഭ്യമല്ലാത്തതിനാല്‍ നിരവധി പേര്‍ മരിച്ചുവീഴുകയാണെന്നും, നവജാത ശിശുക്കളുടെ മരണനിരക്ക് 50 ശതമാനത്തോളം ആണെന്നും അദ്ദേഹം പറഞ്ഞു.

ആശുപത്രികളില്‍ ജോലി ചെയ്യുന്നത് അത്യന്തം ബുദ്ധിമുട്ടാണ്. ദുര്‍ബലമായ കാരണങ്ങളാണ് ആക്രമണത്തിന് പിന്നില്‍ എന്ന് ഡോക്ടര്‍ സന്തോഷ് വ്യക്തമാക്കി.

രണ്ടാംഘട്ട വെടിനിര്‍ത്തലില്‍ എന്ത് സംഭവിക്കുമെന്ന് പ്രവചിക്കാന്‍ കഴിയില്ലെന്നും, നിലവില്‍ ഗസ്സയിലെ ജനങ്ങള്‍ 20 കിലോമീറ്റര്‍ പരിധിക്കുള്ളിലായി ചുരുങ്ങിയിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

ഇസ്രഈല്‍ അവരെ പൂര്‍ണ്ണമായി ഒഴിപ്പിക്കാന്‍ ശ്രമിക്കുന്നു,എന്നാണ് ഡോക്ടര്‍ സന്തോഷിന്റെ വിലയിരുത്തല്‍.

അടുത്ത സേവനയാത്ര സുഡാനിലേക്കായിരിക്കുമെന്നു ഡോക്ടര്‍ പറഞ്ഞു. അവിടെ ഗസ്സയേക്കാളും ഗുരുതരമായ ആക്രമണങ്ങളാണ് നടക്കുന്നത്. വിവരങ്ങള്‍ സാറ്റലൈറ്റ് ചിത്രങ്ങള്‍ വഴിയാണ് മാത്രമേ ലഭ്യമാകുന്നുള്ളൂ, എന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

 

]]>
https://www.chandrikadaily.com/gaza-city-was-completely-destroyed-malayali-doctor-s-said-that-there-is-no-change-even-after-the-ceasefire-s-santosh-kumar.html/feed 0
വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് ഇസ്രാഈല്‍; 24 മണിക്കൂറിനിടെ ഗസ്സയില്‍ കൊല്ലപ്പെട്ടത് 110 പേര്‍ https://www.chandrikadaily.com/israel-violates-ceasefire-agreement-110-people-were-killed-in-gaza-in-24-hours.html https://www.chandrikadaily.com/israel-violates-ceasefire-agreement-110-people-were-killed-in-gaza-in-24-hours.html#respond Thu, 30 Oct 2025 01:40:58 +0000 https://www.chandrikadaily.com/?p=361033 വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് ഇസ്രാഈല്‍. വെടിനിര്‍ത്തല്‍ കരാര്‍ പ്രാബല്യത്തില്‍ വന്നിട്ടും ഖാന്‍ യൂനുസിലും മറ്റും ആക്രമണം തുടര്‍ന്ന് ഇസ്രാഈല്‍. കഴിഞ്ഞ 24 മണിക്കൂറിനിടെ ഇസ്രാഈല്‍ ആക്രമണത്തില്‍ ഗസ്സയില്‍ കൊല്ലപ്പെട്ടത് നൂറിലേറെ പേര്‍. ഇതില്‍ പകുതിയിലേറെയും കുട്ടികളും സ്ത്രീകളുമാണ്. ഇസ്രാഈല്‍ ആക്രമണത്തെ അപലപിച്ച് യുഎന്‍ മനുഷ്യാവകാശ സംഘടന രംഗത്തെത്തി.

വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് ഗസ്സയില്‍ ഇസ്രാഈല്‍ നടത്തിയ ആക്രമണങ്ങളില്‍ മരണം 110 കടന്നു. ഇവരില്‍ 52 കുട്ടികളും 23 സ്ത്രീകളും ഉള്‍പ്പെടും. ഇന്നലെ ഉച്ചയോടെ വെടിനിര്‍ത്തല്‍ കരാര്‍ വീണ്ടും പ്രാബല്യത്തിലായതായി ഇസ്രാഈല്‍ അറിയിച്ചിരുന്നു. അതേസമയം രാത്രി ഖാന്‍ യൂനുസിലും റഫക്കും നേരെ വീണ്ടും ആക്രമണം നടന്നു. ബോംബാക്രമണത്തില്‍ തകര്‍ന്ന കെട്ടിടങ്ങളുടെ അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്ന് മൃതദേഹങ്ങള്‍ കണ്ടെത്താനുള്ള ശ്രമങ്ങള്‍ തുടരുകയാണെന്ന് ഗസ്സ സിവില്‍ ഡിഫന്‍സ് ഏജന്‍സ് വക്താവ് പറഞ്ഞു.

വെടിനിര്‍ത്തല്‍ കരാര്‍ പാലിക്കാന്‍ പ്രതിജ്ഞാബദ്ധരാണെന്നും ഏകപക്ഷീയമായി വെടിനിര്‍ത്തല്‍ ലംഘിച്ച് നൂറിലേറെ പേരെ കൊന്നൊടുക്കിയ ഇസ്രാഈല്‍ നടപടി അങ്ങേയറ്റം അപലപനീയമാണെന്നും യുഎന്‍ സെക്രട്ടറി ജനറല്‍ ആന്റണിയോ ഗുട്ടറസ് പറഞ്ഞു.

അതേസമയം യെല്ലോ ലൈന്‍ മറികടന്നുള്ള ആക്രമണത്തില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ യുഎസ് ഇസ്രയേലിനോട് ആവശ്യപ്പെട്ടതായാണ് റിപ്പോര്‍ട്ട്. ഹമാസിന്റെ കരാര്‍ ലംഘനത്തിന് തിരിച്ചടി നല്‍കുക മാത്രമാണ് ലക്ഷ്യമെന്ന് ഇസ്രാഈല്‍ നേതൃത്വം അമേരിക്കയെ അറിയിച്ചു.

ജയിലുകളില്‍ കഴിയുന്ന ഫലസ്തീന്‍ തടവുകാരെ സന്ദര്‍ശിക്കാന്‍ റെഡ്‌ക്രോസിനെ അനുവദിക്കില്ലെന്ന് പ്രതിരോധ മന്ത്രി ഇസ്രാഈല്‍ കാറ്റ്‌സ് വ്യക്തമാക്കി.

]]>
https://www.chandrikadaily.com/israel-violates-ceasefire-agreement-110-people-were-killed-in-gaza-in-24-hours.html/feed 0
വെസ്റ്റ് ബാങ്ക് പീച്ചെടുക്കാന്‍ ഇസ്രയേല്‍ നീക്കം; ശക്തമായി അപലപിച്ച് കുവൈത്തും അറബ് ഇസ്ലാമിക് രാജ്യങ്ങളും https://www.chandrikadaily.com/kuwait-and-arab-islamic-countries-have-strongly-condemned-israels-move-to-occupy-the-west-bank.html https://www.chandrikadaily.com/kuwait-and-arab-islamic-countries-have-strongly-condemned-israels-move-to-occupy-the-west-bank.html#respond Sat, 25 Oct 2025 06:01:52 +0000 https://www.chandrikadaily.com/?p=360162 കുവൈത്ത് സിറ്റി: വെസ്റ്റ് ബാങ്കിലെ പിടിച്ചെടുക്കാന്‍ ഇസ്രഈല്‍ നടത്തിയ നീക്കം ശക്തമായി അപലപിച്ച് കുവൈത്തും അറബ് ഇസ്ലാമിക് രാജ്യങ്ങളും. പ്രസ്താവനയില്‍ ഇസ്രഈലി നടപടികളെ അന്താരാഷ്ട്ര നിയമത്തിനും യു.എന്‍ സുരക്ഷാ കൗണ്‍സിലിന്റെ പ്രമേയത്തിനും വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി.

കുവൈത്ത്, ഈജിപ്ത്, ജോര്‍ഡന്‍, ഇന്ത്യോനേഷ്യ, പാക്കിസ്ഥാന്‍, തുര്‍ക്കി, ജിബൂതി, സൗദി അറേബ്യ, ഒമാന്‍, ഗാംബിയ, ഫലസ്തീന്‍, ഖത്തര്‍, ലിബിയ, മലേഷ്യ, നൈജീരിയ എന്നീ രാജ്യങ്ങളും സംയുക്ത പ്രസ്താവനയില്‍ പങ്കെടുത്തു.

പ്രസ്താവനയില്‍ കിഴക്കന്‍ ജെറുസലം തലസ്ഥാനമാക്കി സ്വതന്ത്ര രാഷ്ട്രം സ്ഥാപിക്കാനും, ഫലസ്തീന്‍ ജനതയ്ക്ക് സ്വയം തീരുമാനാവകാശം ഉറപ്പാക്കാനും ആവശ്യപ്പെടുകയും ചെയ്തു. അന്താരാഷ്ട്ര സമുദായം നിയമപരവും ധാര്‍മികവുമുള്ള ഉത്തരവാദിത്തങ്ങള്‍ നിര്‍വഹിക്കണമെന്നും, ഇസ്രഈല്‍ നടത്തിയ നിയമവിരുദ്ധ പ്രവൃത്തികള്‍ നിര്‍ത്തണമെന്നും പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

വെസ്റ്റ് ബാങ്കിലെ ഇസ്രഈലി അധികനിവേശം, കുടിയേറ്റ നിര്‍മ്മാണം എന്നിവ അന്താരാഷ്ട്ര നീതിന്യായ കോടതിയുടെ (ഐ.സി.ജെ) നിലപാടില്‍ വിരുദ്ധമാണെന്നും, ഫലസ്തീന്‍ പ്രദേശങ്ങളില്‍ ഇസ്രഈലി അധികാരം പരമാധികാരമല്ലെന്നും പ്രസ്താവന വ്യക്തമാക്കുന്നു.

അന്താരാഷ്ട്ര മാനുഷിക നിയമങ്ങള്‍ പാലിക്കുകയും യു.എന്‍ ഏജന്‍സികള്‍ വഴിയുള്ള സഹായം ഫലസ്തീന്‍ ജനതയ്ക്ക് എത്തിക്കണമെന്നും, നിര്‍ബന്ധിത കുടിയിറക്കല്‍ നിര്‍ത്തുകയും, ഫലസ്തീനികളുടെ അസഹനീയമായ ജീവിത സാഹചര്യങ്ങള്‍ പരിഹരിക്കുന്നതില്‍ അന്താരാഷ്ട്ര സഹകരണം ഉറപ്പാക്കണമെന്നും ഐ.സി.ജെ ആവശ്യപ്പെട്ടു.

ഫലസ്തീന്‍ ജനതയുടെ നിയമാനുസൃത അവകാശങ്ങള്‍ സാക്ഷാത്കരിക്കാനുള്ള നീതി സംബന്ധമായ നടപടികള്‍ മാത്രമേ സമഗ്രവും നീതിയുക്തവുമായ പരിഹാരം ഉറപ്പാക്കൂ എന്നുമാണ് സംയുക്ത പ്രസ്താവനയില്‍ എടുത്തു പറയുന്നത്.

 

]]>
https://www.chandrikadaily.com/kuwait-and-arab-islamic-countries-have-strongly-condemned-israels-move-to-occupy-the-west-bank.html/feed 0
ഗസ്സയിലെ വെടിനിര്‍ത്തല്‍ കരാര്‍ പാലിക്കണമെന്ന് ഇസ്രാഈലിനോട് മുന്നറിയിപ്പ് നല്‍കി ഐക്യരാഷ്ട്രസഭ https://www.chandrikadaily.com/the-united-nations-has-warned-israel-to-abide-by-the-cease-fire-agreement-in-gaza.html https://www.chandrikadaily.com/the-united-nations-has-warned-israel-to-abide-by-the-cease-fire-agreement-in-gaza.html#respond Sat, 25 Oct 2025 02:09:44 +0000 https://www.chandrikadaily.com/?p=360103 യുനൈറ്റഡ് നേഷന്‍സ്: ഗസ്സയിലെ വെടിനിര്‍ത്തല്‍ ധാരണകള്‍ പാലിക്കുന്നതില്‍ ഇസ്രാഈല്‍ പരാജയപ്പെടുന്നുവെന്ന ആശങ്ക ഉയര്‍ത്തി ഐക്യരാഷ്ട്രസഭ മുന്നറിയിപ്പ് നല്‍കി. വെടിനിര്‍ത്തല്‍ കരാറില്‍ നിശ്ചയിച്ചതിനേക്കാള്‍ വളരെ കുറച്ച് സഹായ ട്രക്കുകളെയാണ് ഇപ്പോള്‍ ഗസ്സയിലേക്ക് കടത്തിവിടുന്നതെന്ന് യു.എന്‍ വ്യക്തമാക്കി.

ഗസ്സയിലെ ജനങ്ങള്‍ ഇപ്പോഴും ഭക്ഷണം, കുടിവെള്ളം, മരുന്ന് എന്നിവയുടെ ഗുരുതര ക്ഷാമം നേരിടുകയാണ്. ഇസ്രായേല്‍ സൈനിക സാന്നിധ്യം കാരണം അനേകം പേര്‍ക്ക് വീടുകളിലേക്ക് തിരിച്ചെത്താന്‍ കഴിയാത്ത അവസ്ഥയും തുടരുന്നു. അതേസമയം, വെസ്റ്റ് ബാങ്കില്‍ ഫലസ്തീനികള്‍ക്കെതിരായ അതിക്രമങ്ങളും തുടരുകയാണ്.

വെള്ളിയാഴ്ച നബ്ലുസിലെ അസ്‌കര്‍ ക്യാമ്പില്‍ 18 കാരനായ മുഹമ്മദ് അഹ്‌മദ് അബു ഹനീന്‍ ഇസ്രാഈല്‍ സൈനികരുടെ വെടിയേറ്റ് മരിച്ചതായി യു.എന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസിന്റെ ഉപവക്താവ് ഫര്‍ഹാന്‍ ഹഖ് അറിയിച്ചു. ഇതിന് മുന്‍പ് ഹെബ്രോണില്‍ ഫുട്‌ബോള്‍ കളിക്കുകയായിരുന്ന 10 കാരനായ മുഹമ്മദ് അല്‍ ഹല്ലാഖ് സൈനിക വെടിയേറ്റ് കൊല്ലപ്പെട്ടിരുന്നു.

അതേസമയം, ഗസ്സയിലെ വെടിനിര്‍ത്തല്‍ ധാരണകള്‍ ഉറപ്പാക്കല്‍ അമേരിക്കയുടെ പ്രധാന മുന്‍ഗണനയാണെന്ന് യു.എസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ ഇസ്രാഈലില്‍ നിന്ന് പ്രസ്താവിച്ചു.

തുര്‍ക്കി പ്രസിഡന്റ് റെജപ് തയ്യിപ് എര്‍ദോഗാന്‍ മധ്യസ്ഥ രാജ്യങ്ങള്‍ വെടിനിര്‍ത്തല്‍ കരാര്‍ കൃത്യമായി പാലിക്കപ്പെടുന്നതിന് ഉത്തരവാദിത്തം ഏറ്റെടുക്കണമെന്നും ഇസ്രാഈല്‍ അതിനെ ലംഘിക്കുന്നതില്‍ നിന്നും പിന്തിരിയണമെന്നും ആവശ്യപ്പെട്ടു.

ഗസ്സയിലെ മാനുഷിക സാഹചര്യങ്ങള്‍ കൂടുതല്‍ വഷളാകുന്ന സാഹചര്യത്തില്‍ ഐക്യരാഷ്ട്രസഭയുടെ ഈ മുന്നറിയിപ്പ് അന്താരാഷ്ട്ര സമൂഹത്തിന് ഗൗരവമായി എടുക്കേണ്ട സാഹചര്യമാണെന്ന് വിദഗ്ധര്‍ വിലയിരുത്തുന്നു.

 

]]>
https://www.chandrikadaily.com/the-united-nations-has-warned-israel-to-abide-by-the-cease-fire-agreement-in-gaza.html/feed 0
ഗസ്സയിലേക്ക് അടിയന്തര സഹായം അനുവദിക്കണമെന്ന് അന്താരാഷ്ട്ര നീതിന്യായ കോടതി; ഇസ്രാഈലിനെതിരെ കടുത്ത വിമര്‍ശനം https://www.chandrikadaily.com/international-court-of-justice-to-allow-emergency-aid-to-gaza-strong-criticism-of-israel.html https://www.chandrikadaily.com/international-court-of-justice-to-allow-emergency-aid-to-gaza-strong-criticism-of-israel.html#respond Thu, 23 Oct 2025 02:30:28 +0000 https://www.chandrikadaily.com/?p=359809 ഗസ്സ സിറ്റി: ഗസ്സയിലെ മനുഷ്യാവകാശ പ്രതിസന്ധി ഗൗരവമായ സാഹചര്യത്തിലേക്ക് നീങ്ങുമ്പോള്‍, യുഎന്‍ ഏജന്‍സികളിലൂടെ അടിയന്തര സഹായം വിലക്കുകളില്ലാതെ ലഭ്യമാക്കണമെന്ന് അന്താരാഷ്ട്ര നീതിന്യായ കോടതി ഉത്തരവിട്ടു. സഹായം തടയാനോ വൈകിക്കാനോ ഇസ്രാഈലിന് അധികാരമില്ലെന്നും, അതിനുള്ള ബാധ്യത ഇസ്രാഈലിനാണ് എന്നും കോടതി വ്യക്തമാക്കി.

പട്ടിണിയെ ആയുധമാക്കി മാറ്റുന്ന നിയമവിരുദ്ധ ഹീനകൃത്യങ്ങള്‍ ഗസ്സയില്‍ തുടരുകയാണെന്ന് കോടതി കുറ്റപ്പെടുത്തി. യുഎന്‍ ഏജന്‍സികളിലെ സന്നദ്ധപ്രവര്‍ത്തകര്‍ ഹമാസ് പോരാളികളുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്നുവെന്ന ഇസ്രാഈലിന്റെ ആരോപണം കോടതി തള്ളി. അതിനായി തെളിവുകള്‍ സമര്‍പ്പിക്കാന്‍ ഇസ്രാഈല്‍ പരാജയപ്പെട്ടുവെന്നും വിധിയില്‍ ചൂണ്ടിക്കാട്ടി.

അതേസമയം, വിധി ഹമാസിന് അനുകൂലമാണെന്ന് ആരോപിച്ച് ഇസ്രാഈല്‍ വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചു. വെടിനിര്‍ത്തല്‍ കരാര്‍ പ്രാബല്യത്തില്‍ വന്നിട്ട് 12 ദിവസം പിന്നിട്ടിട്ടും, ഗസ്സയിലേക്ക് ആവശ്യമായ സഹായം നല്‍കാന്‍ ഇസ്രാഈല്‍ തയ്യാറായിട്ടില്ല. റഫ അതിര്‍ത്തി വഴി ദിവസേന 600 ട്രക്കുകള്‍ സഹായസാധനങ്ങളുമായി ഗസ്സയിലേക്ക് കടത്തിവിടണമെന്ന് കരാറിലുണ്ടായിരുന്നുവെങ്കിലും, അതും പാലിക്കപ്പെട്ടിട്ടില്ല.

ഐക്യരാഷ്ട്രസഭാ സെക്രട്ടറി ജനറല്‍ ആന്റോണിയോ ഗുട്ടറസ് ഇസ്രാഈല്‍ ഉടന്‍ അതിര്‍ത്തി തുറന്ന് പരമാവധി സഹായം അനുവദിക്കണമെന്ന് ആവശ്യപ്പെട്ടു.

ഇതിനിടെ, വെടിനിര്‍ത്തലിന്റെ രണ്ടാം ഘട്ട ചര്‍ച്ചകളും ഊര്‍ജിതമാകുന്നു. യു.എസ് വൈസ് പ്രസിഡന്റ് ജെ.ഡി വാന്‍സ് ഇസ്രാഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവുമായി കൂടിക്കാഴ്ച നടത്തി. ഗസ്സയില്‍ ബദല്‍ സര്‍ക്കാര്‍ രൂപീകരണം ദീര്‍ഘകാല പ്രക്രിയയാണെന്ന് വാന്‍സ് വ്യക്തമാക്കി.

അതേ സമയം, അധിനിവിഷ്ട വെസ്റ്റ് ബാങ്ക് ഇസ്രാഈലിന്റെ ഭാഗമായി പ്രഖ്യാപിക്കുന്ന കരടുപ്രമേയം ഇസ്രായേഈല്‍ പാര്‍ലമെന്റ് പാസാക്കി 25 അനുകൂല വോട്ടുകള്‍ക്കും 24 എതിര്‍ വോട്ടുകള്‍ക്കും നടുവില്‍. ഈ നീക്കം പ്രദേശത്ത് ഗുരുതര പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്ന് ജോര്‍ദാന്‍ ഉള്‍പ്പെടെ അറബ് രാജ്യങ്ങള്‍ മുന്നറിയിപ്പ് നല്‍കി.

 

]]>
https://www.chandrikadaily.com/international-court-of-justice-to-allow-emergency-aid-to-gaza-strong-criticism-of-israel.html/feed 0
സമാധാനക്കരാറിന് വിലയെന്ത് https://www.chandrikadaily.com/what-is-the-price-of-the-peace-agreement.html https://www.chandrikadaily.com/what-is-the-price-of-the-peace-agreement.html#respond Wed, 22 Oct 2025 02:09:05 +0000 https://www.chandrikadaily.com/?p=359603 സമാധാന പ്രതീക്ഷ നല്‍കി ഗസ്സയില്‍ പ്രഖ്യാപിച്ച വെടിനിര്‍ത്തല്‍ കാറ്റില്‍ പറത്തി ഇസ്രാഈല്‍ കൂട്ടക്കുരുതി തുടരുകയാണ്. ഒരാഴ്ച മുമ്പ് വെടിനിര്‍ത്തല്‍ പ്രാബല്യ ത്തില്‍ വന്ന ശേഷം ഇസ്രാഈല്‍ നടത്തിയ വ്യത്യസ്ത ആക്രമണങ്ങളില്‍ 97 ഫലസ്തീനികള്‍ കൊല്ലപ്പെടുകയും 230 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരിക്കുകയാണ്. ഗസ്സ വെടിനിര്‍ത്തല്‍ നിലവിലുണ്ടെന്നും സാഹചര്യങ്ങള്‍ സമാധാനപരമായി നിലനിര്‍ത്താന്‍ യു.എസ് പ്രവര്‍ ത്തിക്കുന്നുണ്ടെന്നും സമാധാന കരാറിന് നേതൃത്വം നല്‍കിയ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ആ വര്‍ത്തിക്കുന്നുണ്ടെങ്കിലും അദ്ദേഹത്തിന്റെ വാക്കുകള്‍ക്ക് വിലനല്‍കാവുന്ന സാഹചര്യത്തിലല്ല ഫലസ്തീനികളും ലോകത്തെമ്പാടുമുള്ള സമാധാന പ്രേമികളും നിലവിലുള്ളത്.

കരാര്‍ വ്യവസ്ഥകള്‍ ഹമാസ് പരമാവധി പാലിക്കുമ്പോഴും ആക്രമണങ്ങള്‍ തുടര്‍ന്ന് വെടിനിര്‍ത്തല്‍ അട്ടിമറിക്കാനുള്ള ശ്രമമാണ് ഇസ്രാഈലിന്റെ ഭാഗത്തുനിന്നുണ്ടാകുന്നതെന്ന് മാത്രമല്ല, ആക്രമണം തുടരുന്നതോടൊപ്പം മാനുഷിക സഹായങ്ങള്‍ എത്തിക്കാനും അവര്‍ അനുവദിക്കുന്നില്ല. അമേരിക്കന്‍ സമ്മര്‍ദ്ദത്തെ തുടര്‍ന്ന് ഇന്നലെ രണ്ട് അതിര്‍ത്തി കവാടങ്ങള്‍ തുറന്നതും ഈജിപ്ഷ്യന്‍ തലസ്ഥാനമായ കെയ്‌റോയില്‍ ഹമാസ് പ്രതിനിധികളും മധ്യസ്ഥരും ചര്‍ച്ചകള്‍ പുനരാരംഭിച്ചതുമെല്ലാം പ്രതീക്ഷാ നിര്‍ഭരമാണെങ്കിലും അതെല്ലാം എത്രത്തോളം സാര്‍ത്ഥകമാകുമെന്നത് കണ്ടറിയേണ്ടതുണ്ട്. ഗസ്സയില്‍ ഒരു കെട്ടിടം പൊളിക്കുന്നതിനിടെ രണ്ട് ഇസ്രാഈല്‍ സൈനികരെ ഹമാസ് കൊലപ്പെടുത്തിയെന്ന ആരോപണമാണ് വെടിനിര്‍ത്തല്‍ ലംഘനത്തിന് കാരണമായി ഇസ്രാഈല്‍ പറയുന്നത്.

എന്നാല്‍ സൈനികരെ കൊലപ്പെടുത്തിയത് തങ്ങളാണെന്ന ആരോപണം ഹമാസ് നിഷേധിച്ചിട്ടുണ്ട്. എന്നാല്‍ ഇസ്രാഈലിന്റെ വെടിനിര്‍ത്തല്‍ ലംഘനം നോക്കിനില്‍ക്കില്ലെന്ന മുന്നറിയിപ്പും ഹമാസ് നല്‍കിയിട്ടുണ്ട്. വെടിനിര്‍ത്തല്‍ കരാറുമായി ഇസ്രാഈലിന് പൊരുത്തപ്പെടാന്‍ ഇനിയും സാധിച്ചിട്ടില്ലെന്നും മേഖലയില്‍ ശാശ്വത സമാധാനം തങ്ങള്‍ ഒരിക്കലും ആഗ്രഹിക്കുന്നില്ലെന്നതിനുമുള്ള തെളിവുകളിലൊന്നായി മാറുകയാണ്, സമാധാന കരാറില്‍ വ്യവസ്ഥ ചെയ്ത ഈജിപ്ഷ്യന്‍ അതിര്‍ത്തിയിലെ റഫാ ഇടനാഴി തുറക്കുന്നത് നീളുമെന്ന നിലപാടില്‍ അവര്‍ ഉറച്ചുനില്‍ക്കുന്നത്.

അതിനിടെ സമാധാനക്കരാര്‍ നിലനില്‍ക്കുന്ന സാഹ ചര്യത്തിലും ഫലസ്തീന്‍ ഭൂമി ഇസ്രാഈല്‍ പിടിച്ചെടു ക്കുന്നതായി പുറത്തുവരുന്ന വാര്‍ത്തകള്‍ ഞെട്ടിപ്പിക്കുന്നതും സമാധാനക്കരാറിന്റെ താല്‍പര്യങ്ങളെ തന്നെ ചോദ്യം ചെയ്യുന്നതുമാണ്. ഇസ്രാഈലിന് ആക്രമണവും അധിനിവേശവും തുടരാനുള്ള സാഹചര്യം സൃഷ്ടിക്കുകയായിരുന്നോ അമേരിക്ക മുന്‍കൈയ്യെടുത്തുള്ള സമാധാനക്കരാറിന്റെ ലക്ഷ്യമെന്നുപോലുള്ള സന്ദേഹങ്ങളാണ് ഇത്തരം ധാരുണമായ സംഭവങ്ങള്‍ ഉയര്‍ത്തുന്ന ചോദ്യം. അധിനിവേശ വെസ്റ്റ് ബാങ്കിന്റെ വടക്കന്‍ മേഖ ലയില്‍ ഇസ്രാഈല്‍ 70,000 ചതുരശ്ര മീറ്ററിലധികം ഫലസ്തീന്‍ ഭൂമി പിടിച്ചെടുത്തതായാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.

നബ്ലൂസിലെ ഗ്രാമീണ ഭൂമി പിടിച്ചെടുത്ത തായി റാമല്ല ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ‘കോളനൈസേഷന്‍ ആന്‍ഡ് വാള്‍ റെസിസ്റ്റന്‍സ് കമ്മീഷന്‍’ ആണ് ഞെട്ടിക്കുന്ന വിവരം പുറത്തുവിട്ടിരിക്കുന്നത്. ഇ സ്രാഈലി കുടിയേറ്റ കേന്ദ്രമായ ‘എലി സെറ്റില്‍മെന്റിന് ചുറ്റും ബഫര്‍ സോണ്‍ സ്ഥാപിക്കുകയാണ് ഇസ്രാഈല്‍ ലക്ഷ്യമെന്ന് കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.

ഇത്തരത്തിലുള്ള സൈനിക പിടിച്ചെടുക്കലുകള്‍ക്കുള്ള ഉത്ത രവുകള്‍ ഈ വര്‍ഷം ഇതുവരെ മാത്രം 53 തവണ നട ത്തിയിട്ടുണ്ട്. നിലവിലുള്ള കുടിയേറ്റ വിരുദ്ധ നിയമങ്ങളെ തന്നെ നഗ്‌നമായി ലംഘിക്കുന്ന ഇസ്രാഈലിനെ സംബന്ധിച്ചടുത്തോളം സമാധാന കരാറിന്റെ ലംഘനം പു ത്തരിയല്ലെന്നതാണ് യാഥാര്‍ത്ഥ്യം.

അമേരിക്കയുടെ നേതൃത്വത്തിലുള്ള കരാറിന്റെ ചര്‍ച്ചയുടെ ഘട്ടത്തില്‍ തന്നെ ഇസ്രാഈലിന്റെ ചതിപ്രയോഗത്തെക്കുറിച്ചുള്ള ആശങ്കകള്‍ ഹമാസ് പങ്കുവെച്ചിരുന്നു. മുന്‍കാല അനുഭവങ്ങളുടെ പശ്ചാത്തലത്തില്‍ അവര്‍ മുന്നോട്ടുവെച്ച ആശങ്കകള്‍ ഇപ്പോള്‍ യാഥാര്‍ത്ഥ്യമായി മാറുമ്പോള്‍ അതിന് ഉത്തരംപറയേണ്ട ഉത്തരവാദിത്തം അമേരിക്കയിലും കരാറില്‍ ഭാഗവാക്കായിട്ടുള്ള മുഴുവന്‍ രാഷ്ട്രങ്ങളിലും അര്‍പ്പിതമാണ്.

എന്നാല്‍ ഇ സ്രാഈലിന് ശക്തമായ താക്കീത് നല്‍കി അക്രമത്തില്‍ നിന്ന് പിന്തിരിപ്പിക്കുകയും നീതി നടപ്പാക്കിലാക്കുകയും ചെയ്യുന്നതിന് പകരം പതിവുപോലെ വാക് കസര്‍ത്തുകളില്‍ അഭയംതേടുകയാണ് ഈ ശക്തികള്‍ ചെയ്യുന്നത്. സമാധാനം പുനസ്ഥാപിക്കപ്പെട്ടുവെന്ന പ്രതീക്ഷ യില്‍ ഫലസ്തീനികള്‍ വീടുകളിലേക്ക് തിരികെയെത്തുമ്പോള്‍ ഇസ്രാഈല്‍ നരനായാട്ട് വീണ്ടും തുടരുന്ന സാഹചര്യത്തില്‍ സമാധാനക്കരാറിന്റെ ഭാഗമായിരുന്ന ഈ ജിപ്ത്, ഖത്തര്‍ പ്രതിനിധികളെ കാണാനുള്ള തയാറെടുപ്പിലാണ് ഹമാസ്.

ഗസ്സയുടെ ഭരണം ആരെ ഏല്‍പ്പിക്കുമെന്നതാണ് കൂടിക്കാഴ്ച്ചയിലെ പ്രധാന ചര്‍ച്ചാവിഷയം. ട്രംപും ബ്രിട്ടീഷ് മുന്‍പ്രധാനമന്ത്രി ടോണിബ്ലയറും നയിക്കുന്ന വിദേശ സംഘത്തിന് ഭരണം കൈമാറാന്‍ ഒരിക്കലും തയാറല്ലെന്ന് ഹമാസ് നേരത്തെ തന്നെ വ്യക്ത മാക്കിയിട്ടുണ്ട്. ഇക്കാര്യത്തിലും അന്തിമ തീരുമാനത്തി ലെത്താന്‍ കഴിയാത്ത സാഹചര്യമുണ്ടായാല്‍ സമാധാനക്കരാര്‍ തന്നെ ഇല്ലാതാകുന്ന അവസ്ഥയിലേക്കായിരിക്കും കാര്യങ്ങള്‍ എത്തിച്ചേരുക. മറുഭാഗത്ത് ട്രംപിന്റെ പ്രത്യേക പ്രതിനിധികള്‍ കരാര്‍ നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് ഇസ്രാഈല്‍ ഭരണകൂടവുമായും ചര്‍ച്ചകള്‍ക്കെത്തിയിട്ടുണ്ട്. ഏതായാലും സമാധാനക്കരാറിന്റെ പേരില്‍ എല്ലാ വിട്ടുവീഴ്ച്ചകള്‍ക്കും തയാറായ ഫലസ്തീനികള്‍ ക്ക് നീതി ഉറപ്പാക്കേണ്ട ഉത്തരവാദിത്തം കരാറിന് നേതൃത്വം നല്‍കിയവരില്‍ നിക്ഷിപ്തമാണ്.

 

]]>
https://www.chandrikadaily.com/what-is-the-price-of-the-peace-agreement.html/feed 0
ഗസ്സയില്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് ഇസ്രഈല്‍ 80 തവണ ആക്രമണം നടത്തി; 97 ഫലസ്തീനികള്‍ കൊല്ലപ്പെട്ടു https://www.chandrikadaily.com/israel-strikes-gaza-80-times-in-violation-of-cease-fire-97-palestinians-were-killed.html https://www.chandrikadaily.com/israel-strikes-gaza-80-times-in-violation-of-cease-fire-97-palestinians-were-killed.html#respond Mon, 20 Oct 2025 15:26:50 +0000 https://www.chandrikadaily.com/?p=359413 ഗസ്സ സിറ്റി: ഒക്ടോബര്‍ 10-ന് വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വന്നിട്ടും, ഇസ്രഈല്‍ ഗസ്സയിലെ സമാധാന കരാര്‍ 80 തവണ ലംഘിച്ചിരിക്കുന്നു. ഇസ്രഈല്‍ നടത്തിയ പുതിയ ആക്രമണങ്ങളില്‍ 97 ഫലസ്തീനികള്‍ കൊല്ലപ്പെടുകയും 230 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി ഗസ്സയിലെ മീഡിയ ഓഫീസ് അറിയിച്ചു.

ഇസ്രഈല്‍ സാധാരണ പൗരന്മാരെ ലക്ഷ്യമിട്ടു വെടിവെപ്പും മനഃപൂര്‍വമായ ഷെല്ലാക്രമണങ്ങളും നടത്തിയതായും പ്രസ്താവനയില്‍ പറയുന്നു. നിരവധി ഫലസ്തീനികളെ നിയമവിരുദ്ധമായി അറസ്റ്റ് ചെയ്തതായും റിപ്പോര്‍ട്ട് ഉണ്ട്.

യു.എസ്. പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് മുന്നോട്ടുവെച്ച സമാധാന കരാര്‍ അനുസരിച്ച് ഫലസ്തീനികള്‍ക്ക് സുരക്ഷ ഉറപ്പാക്കാന്‍ അന്താരാഷ്ട്ര ഇടപെടല്‍ ആവശ്യമാണെന്ന് ഗസ്സയിലെ മാധ്യമ ഓഫീസ് ആവശ്യപ്പെട്ടു.

അതേസമയം, ഗസ്സയിലെ യുദ്ധം തുടരണമെന്ന് ഇസ്രയേല്‍ മന്ത്രിമാര്‍ ആഹ്വാനം ചെയ്തു. വിദേശകാര്യ മന്ത്രിയുടെ പ്രസ്താവനപ്രകാരം, ”ഹമാസ് നിലനില്‍ക്കുന്നിടത്തോളം യുദ്ധം തുടരും.”

ഗസ്സയില്‍ തടവിലായിരിക്കുന്ന മുഴുവന്‍ ബന്ദികളെയും മോചിപ്പിക്കുംവരെ റഫ അതിര്‍ത്തി അടച്ചിടും എന്നും ഇസ്രഈല്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ഇതുമൂലം ഗസ്സയിലേക്കുള്ള മാനുഷിക സഹായം തടസ്സപ്പെട്ടിരിക്കുകയാണ്.

കഴിഞ്ഞ തിങ്കളാഴ്ച മാത്രം വെസ്റ്റ് ബാങ്കിലെ വിവിധ ഭാഗങ്ങളില്‍ നിന്ന് 22 ഫലസ്തീനികളെ ഇസ്രഈല്‍ അറസ്റ്റ് ചെയ്തതായും റിപ്പോര്‍ട്ടുകളുണ്ട്.

ട്രംപ്, എങ്കിലും, വെടിനിര്‍ത്തല്‍ ഇപ്പോഴും പ്രാബല്യത്തിലാണെന്ന് അവകാശപ്പെട്ടു.

ലഭ്യമായ കണക്കുകള്‍ പ്രകാരം, 2023 ഒക്ടോബര്‍ 7 മുതല്‍ ഗസ്സയില്‍ ഇസ്രഈല്‍ നടത്തിയ ആക്രമണങ്ങളില്‍ 68,159 പേര്‍ കൊല്ലപ്പെടുകയും 170,203 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി വിവരങ്ങള്‍ സൂചിപ്പിക്കുന്നു.

]]>
https://www.chandrikadaily.com/israel-strikes-gaza-80-times-in-violation-of-cease-fire-97-palestinians-were-killed.html/feed 0
ഗസയില്‍ സമാധാന കരാര്‍ ലംഘിച്ച് ഇസ്രഈല്‍ വീണ്ടും ആക്രമണം; 11 പേര്‍ കൊല്ലപ്പെട്ടു https://www.chandrikadaily.com/israel-strikes-again-in-violation-of-the-peace-agreement-in-gaza-11-people-were-killed.html https://www.chandrikadaily.com/israel-strikes-again-in-violation-of-the-peace-agreement-in-gaza-11-people-were-killed.html#respond Sun, 19 Oct 2025 01:46:35 +0000 https://www.chandrikadaily.com/?p=359138 ഗസ: സമാധാന കരാര്‍ പ്രാബല്യത്തില്‍ വന്ന് എട്ട് ദിവസം പിന്നിടുന്നതിനിടെയാണ് ഇസ്രഈല്‍ വീണ്ടും ഗസയില്‍ ആക്രമണം നടത്തിയത്. ഗസ സിറ്റിയ്ക്ക് സമീപമുള്ള സെയ്ത്തൂന്‍ പ്രദേശത്ത് അബു ഷാബന്‍ എന്നയാളുടെ കുടുംബം സഞ്ചരിച്ചിരുന്ന വാഹനത്തിന്മേലാണ് ആക്രമണം നടന്നത്. ഇതില്‍ ഏഴ് കുട്ടികളുള്‍പ്പെടെ 11 പേര്‍ കൊല്ലപ്പെട്ടു. മരിച്ചവരില്‍ മൂന്ന് സ്ത്രീകളും ഉള്‍പ്പെടുന്നു.

ആക്രമണം അസ്വാഭാവികമായി സഞ്ചരിച്ച വാഹനം കണ്ടതിനെ തുടര്‍ന്നാണ് നടത്തിയതെന്നു ഇസ്രഈല്‍ സൈന്യം ന്യായീകരിച്ചു. എന്നാല്‍, ആക്രമിക്കപ്പെട്ടത് നേരത്തെ ഇസ്രഈല്‍ ആക്രമണത്തില്‍ തകര്‍ന്ന വീട്ടില്‍ നിന്നുള്ള അവശിഷ്ടങ്ങള്‍ കാണാന്‍ പോയിരുന്ന കുടുംബമാണെന്ന് ഗസ പ്രതിരോധ വക്താവ് മഹമൂദ് ബസല്‍ വ്യക്തമാക്കി.

ഇസ്രഈല്‍ അധിനിവേശം ഇപ്പോഴും തുടരുകയാണെന്നും സാധാരണ പൗരന്മാരെ ലക്ഷ്യമാക്കി ക്രൂരമായി ആക്രമിക്കുന്നതായും മഹമൂദ് ബസല്‍ ആരോപിച്ചു. സമാധാന കരാറില്‍ ഉള്‍പ്പെടുത്തിയ ”യെല്ലോ ലൈന്‍” മറികടക്കാന്‍ ശ്രമിച്ചതിനാലാണ് ആക്രമണം നടത്തിയതെന്നു ഇസ്രഈല്‍ സൈന്യം വാദിച്ചെങ്കിലും, അതിന് തെളിവുകളൊന്നും നല്‍കിയിട്ടില്ല.

സമാധാന കരാര്‍ നിലവിലായ ശേഷം പോലും ഗസയിലെ വിവിധ പ്രദേശങ്ങളില്‍ ഇസ്രഈല്‍ ആക്രമണം തുടരുന്നതായും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

]]>
https://www.chandrikadaily.com/israel-strikes-again-in-violation-of-the-peace-agreement-in-gaza-11-people-were-killed.html/feed 0
വെടിനിര്‍ത്തല്‍ കരാറിനുശേഷവും ഇസ്രാഈല്‍ ആക്രമണം; അഞ്ചു ഫലസ്തീനികള്‍ കൊല്ലപ്പെട്ടു https://www.chandrikadaily.com/israel-attacks-even-after-ceasefire-agreement-five-palestinians-were-killed.html https://www.chandrikadaily.com/israel-attacks-even-after-ceasefire-agreement-five-palestinians-were-killed.html#respond Tue, 14 Oct 2025 12:10:59 +0000 https://www.chandrikadaily.com/?p=358416 ഗസ്സ സിറ്റി: വെടിനിര്‍ത്തല്‍ കരാറിന് പിന്നാലെ അഞ്ച് ഫലസ്തീനികളെ ഇസ്രാഈല്‍ സൈന്യം കൊലപ്പെടുത്തി.

പുനരധിവാസ മേഖലയില്‍ നിലയുറപ്പിച്ച സൈനികരെ സമീപിച്ച ഫലസ്തീനികള്‍ വധിക്കപ്പെട്ടു എന്ന് റിപ്പോര്‍ട്ട് ചെയ്തു. ഖാന്‍ യൂനിസില്‍ രണ്ട് പേര്‍ക്ക് പരിക്ക് പറ്റി.

ഇസ്രാഈലിന്റെ തുടര്‍ച്ചയായ ആക്രമണങ്ങള്‍ക്കിടയിലും, ഗസ്സയില്‍ ‘ശാശ്വത സമാധാനം’ കൊണ്ടുവരുമെന്ന് ഡൊണാള്‍ഡ് ട്രംപ് പ്രസ്താവിച്ചു.

എന്നാല്‍ യുഎന്‍ പ്രത്യേക റിപ്പോര്‍ട്ടര്‍ ഫ്രാന്‍സെസ്‌ക അല്‍ബനീസ് ഇതിനെ അപലപിച്ചു. അല്‍ബനീസ് പറഞ്ഞതനുസരിച്ച്, വെടിനിര്‍ത്തല്‍ കരാറിലെ സാഹചര്യം ഇസ്രാഈലിന് അനുകൂലമാണ്, അത് ‘സമാധാനം’ എന്ന് വിളിക്കുന്നത് അപമാനകരമാണ്.

ജബാലിയയിലെ ഹലാവ പ്രദേശത്തും ഇസ്രാഈല്‍ സൈന്യത്തിന്റെ വെടിവെപ്പില്‍ നിരവധി ഫലസ്തീനികള്‍ക്ക് പരിക്കേറ്റതായി ഗസ്സ എമര്‍ജന്‍സി സര്‍വീസസ് അറിയിച്ചു. വെടിനിര്‍ത്തലിന് ശേഷം ഗസ്സ വീണ്ടെടുക്കല്‍ പല തലമുറകളെയും ആവശ്യപ്പെടുമെന്ന് യുഎന്‍ വിദഗ്ധന്‍ വ്യക്തമാക്കി.

 

]]>
https://www.chandrikadaily.com/israel-attacks-even-after-ceasefire-agreement-five-palestinians-were-killed.html/feed 0