#StateElections – Chandrika Daily https://www.chandrikadaily.com Sun, 29 May 2022 04:48:51 +0000 en-US hourly 1 https://wordpress.org/?v=5.8.10 https://cdn.chandrikadaily.com/wp-contents/uploads/2020/08/chandrika-fav.jpeg #StateElections – Chandrika Daily https://www.chandrikadaily.com 32 32 തൃക്കാക്കരയില്‍ പരസ്യ പ്രചാരണം ഇന്ന് തീരും; ഭൂരിപക്ഷം വര്‍ധിക്കുമെന്ന് യു.ഡി.എഫ് https://www.chandrikadaily.com/advertising-campaign-in-thrikkakara-ends-today-the-udf-says-the-majority-will-increase.html https://www.chandrikadaily.com/advertising-campaign-in-thrikkakara-ends-today-the-udf-says-the-majority-will-increase.html#respond Sun, 29 May 2022 04:48:51 +0000 https://www.chandrikadaily.com/?p=213221 കൊച്ചി: തൃക്കാക്കര ഉപതിരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണം ഇന്ന് അവസാനിക്കും. വൈകീട്ട് ആറിനാണ് കൊട്ടിക്കലാശം. നാളെ നടക്കുന്ന നിശബ്ദ പ്രചരണത്തിനൊടുവില്‍ 31ന് ജനം ബൂത്തിലെത്തും.

തിരഞ്ഞെടുപ്പ് വിജ്ഞാപനം വന്നു തൊട്ടടുത്ത ദിവസം തന്നെ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കാന്‍ ആയതിനാല്‍ ഒരു മാസത്തോളം പ്രചരണത്തിന് സമയം ലഭിച്ചതിന്റെ ആത്മവിശ്വാസത്തിലാണ് യു.ഡി.എഫ്. 2021ല്‍ പി.ടി തോമസിന് ലഭിച്ചതിന്റെ ഇരട്ടിയിലധികം ഭൂരിപക്ഷം ലഭിക്കുമെന്നാണ് യു.ഡി.എഫ് കേന്ദ്രങ്ങളുടെ പ്രതീക്ഷ.

സ്ഥാനാര്‍ഥി പ്രഖ്യാപനം മുതല്‍ തിരിച്ചടികള്‍ നേരിട്ടു കൊണ്ടിരിക്കുന്ന ഇടതുപക്ഷം, അവസാന നിമിഷം സ്വന്തം സ്ഥാനാര്‍ത്ഥിയുടെ അശ്ലീല വീഡിയോ പുറത്തുവന്നത് രാഷ്ട്രീയ മുതലെടുപ്പിന് അവസരമാക്കാനുള്ള ശ്രമത്തിന് തിരിച്ചടി നേരിട്ടതിന്റെ ഞെട്ടലിലാണിപ്പോള്‍. സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗത്തിനുവേണ്ടി ചുവരെഴുത്തുകള്‍ വരെ പൂര്‍ത്തിയായതിന് ശേഷമാണ് പാര്‍ട്ടി വേദികളില്‍ പരിചിതനല്ലാത്ത ജോ ജോസഫ് എന്ന സ്ഥാനാര്‍ത്ഥിയെ സി.പി.എം പ്രഖ്യാപിച്ചത്. മുഖ്യമന്ത്രി അടക്കം സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഒന്നടങ്കം തൃക്കാക്കരയില്‍ തമ്പടിച്ചിട്ടും പ്രചാരണ രംഗത്ത് ഓളം സൃഷ്ടിക്കാന്‍ കഴിയാത്തതിന്റെ നിരാശയും ഇടതു ക്യാമ്പില്‍ പ്രകടമാണ്. ജൂണ്‍ മൂന്നിനാണ് തൃക്കാക്കരയിലെ വോട്ടെണ്ണല്‍.

]]>
https://www.chandrikadaily.com/advertising-campaign-in-thrikkakara-ends-today-the-udf-says-the-majority-will-increase.html/feed 0
പ്രതികൂല സാഹചര്യത്തിലും മുസ്‌ലിംലീഗിന്റെ വിജയം അഭിമാനകരം: ഹൈദരലി തങ്ങള്‍ https://www.chandrikadaily.com/iuml-meeting.html https://www.chandrikadaily.com/iuml-meeting.html#respond Fri, 07 May 2021 04:26:17 +0000 https://www.chandrikadaily.com/?p=186397 നിയമസഭ തെരഞ്ഞെടുപ്പില്‍ ഐക്യജനാധിപത്യ മുന്നണിക്ക് തിരിച്ചടി നേരിട്ട സാഹചര്യത്തിലും മുസ്്‌ലിംലീഗ് അതിന്റെ കോട്ടകള്‍ ഭദ്രമായി നിലനിര്‍ത്തിയത് അഭിമാനകരമാണെന്ന് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ അഭിപ്രായപ്പെട്ടു. മലപ്പുറത്ത് ചേര്‍ന്ന ഉന്നതാധികാര സമതി യോഗത്തിന് ശേഷം വാര്‍ത്താ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു തങ്ങള്‍. മുസ്്‌ലിംലീഗിന്റെ പാര്‍ലമെന്ററി പാര്‍ട്ടി ഭാരവാഹികളെയും തങ്ങള്‍ പ്രഖ്യാപിച്ചു. തെരഞ്ഞെടുപ്പില്‍ വലിയ പരാജയമാണ് യു.ഡി.എഫിനുണ്ടായത്. പരാജയത്തെ മുസ്്‌ലിംലീഗ് ഗൗരവകരമായി കാണുന്നതിനൊപ്പം ഇതു സംബന്ധിച്ച് ഉള്ളു തുറന്ന് ആത്മപരിശോധന നടത്തും. പരാജയ കാരണങ്ങളെ സൂക്ഷ്മമായി വിശകലനം ചെയ്ത് യു.ഡി.എഫ് സംവിധാനം കൂടുതല്‍ ഭദ്രമാക്കും. തിരുത്തല്‍ വേണ്ടിടത്ത് തിരുത്തി മുന്നണിയെ കൂടുതല്‍ ഊര്‍ജ്ജസ്വലമായി മുന്നോട്ട് കൊണ്ടു പോകും. മുസ്്‌ലിംലീഗ് പരാജയപ്പെട്ട മണ്ഡലങ്ങളിലെ സാഹചര്യം വിലയിരുത്താ ന്‍ വിദഗ്ധ സമിതിയെ നിയോഗിക്കുമെന്നും തങ്ങള്‍ കൂട്ടിച്ചേര്‍ത്തു.

തെരഞ്ഞെടുപ്പു ഫലത്തിന്റെ പാശ്ചാതലത്തില്‍ മുസ്‌ലിംലീഗിനെയും നേതാക്കളെയും അപകീര്‍ത്തിപ്പെടുത്താന്‍ ബോധപൂര്‍വമായ ശ്രമങ്ങള്‍ ചില ഭാഗത്തു നിന്നു നടക്കുന്നതായി ദേശീയ ഓര്‍ഗനൈസിങ് സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി പറഞ്ഞു. വസ്തുതകള്‍ കൃത്യമായി കാണാതെയാണ് സമൂഹ മാധ്യമങ്ങളിലും മറ്റും അതിശയോക്തിപരമായ ഇത്തരം പരാമര്‍ശങ്ങള്‍ നടത്തുന്നത്. മുസ്‌ലിംലീഗിനെ സംബന്ധിച്ചിടത്തോളം ഈ പ്രതിസന്ധിയിലും ഉലയാതെ പിടിച്ചു നില്‍ക്കാനായി എന്നതാണ് സത്യം. മലപ്പുറം ജില്ലയില്‍ ഏഴ് മണ്ഡലങ്ങളിലും കോഴിക്കോട് ജില്ലയിലെ കൊടുവള്ളിയിലും, കാസര്‍കോട് ജില്ലയിലെ കാര്‍സര്‍കോട്, മഞ്ചേശ്വരം നിയോജക മണ്ഡലങ്ങളിലും ഭൂരിപക്ഷം വര്‍ധിപ്പിക്കാന്‍ പാര്‍ട്ടിക്കായി. പരാജയപ്പെട്ട മണ്ഡലങ്ങളുടെ കണക്കെടുത്താല്‍ നേരിയ വോട്ടിനാണ് മണ്ഡലങ്ങള്‍ നഷ്ടമായത്. സ്ഥിതി ഇങ്ങനെയാണെന്നിരിക്കെ ചില നേതാക്കളെയും പാര്‍ട്ടിയെയും ഒറ്റയിട്ട് അക്രമിക്കുന്നത് ശരിയല്ല. ഒരു ജനാധിപത്യ പ്രസ്ഥാനമെന്ന നിലയില്‍ വിമര്‍ശനങ്ങളെ ഉള്‍ക്കൊള്ളാന്‍ തയാറാണ്. എന്നാല്‍ വിമര്‍ശിക്കുന്നവര്‍ കാര്യങ്ങളെ കൃത്യമായി വിലയിരുത്തണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ബി.ജെ.പിയെ അക്കൗണ്ടുപോലും തുറക്കാന്‍ അനുവദിക്കാതെ കേരളത്തില്‍ നിന്നും തുരത്തിയതില്‍ വിലപ്പെട്ട സംഭാവന നല്‍കാന്‍ പാര്‍ട്ടിക്കായി. മഞ്ചേശ്വരത്തും പാലക്കാടുമാണ് ഏറ്റവും വലിയ പോരാട്ടം നടന്നത്. മഞ്ചേശ്വരത്ത് ബി.ജെ.പി വിജയം ഉറപ്പിച്ചതാണ്.

അവിടെയാണ് നിയമസഭ തെരഞ്ഞെടുപ്പില്‍ ഐക്യജനാധിപത്യ മുന്നണിക്ക് തിരിച്ചടി നേരിട്ട സാഹചര്യത്തിലും മുസ്‌ലിംലീഗ് അതിന്റെ കോട്ടകള്‍ ഭദ്രമായി നിലനിര്‍ത്തിയത് അഭിമാനകരമാണെന്ന് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ അഭിപ്രായപ്പെട്ടു. മലപ്പുറത്ത് ചേര്‍ന്ന ഉന്നതാധികാര സമതി യോഗത്തിന് ശേഷം വാര്‍ത്താ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു തങ്ങള്‍. മുസ്‌ലിംലീഗിന്റെ പാര്‍ലമെന്ററി പാര്‍ട്ടി ഭാരവാഹികളെയും തങ്ങള്‍ പ്രഖ്യാപിച്ചു. തെരഞ്ഞെടുപ്പില്‍ വലിയ പരാജയമാണ് യു.ഡി.എഫിനുണ്ടായത്. പരാജയത്തെ മുസ്‌ലിംലീഗ് ഗൗരവകരമായി കാണുന്നതിനൊപ്പം ഇതു സംബന്ധിച്ച് ഉള്ളു തുറന്ന് ആത്മപരിശോധന നടത്തും. പരാജയ കാരണങ്ങളെ സൂക്ഷ്മമായി വിശകലനം ചെയ്ത് യു.ഡി.എഫ് സംവിധാനം കൂടുതല്‍ ഭദ്രമാക്കും. തിരുത്തല്‍ വേണ്ടിടത്ത് തിരുത്തി മുന്നണിയെ കൂടുതല്‍ ഊര്‍ജ്ജസ്വലമായി മുന്നോട്ട് കൊണ്ടു പോകും. മുസ്‌ലിംലീഗ് പരാജയപ്പെട്ട മണ്ഡലങ്ങളിലെ സാഹചര്യം വിലയിരുത്താ ന്‍ വിദഗ്ധ സമിതിയെ നിയോഗിക്കുമെന്നും തങ്ങള്‍ കൂട്ടിച്ചേര്‍ത്തു.

തെരഞ്ഞെടുപ്പു ഫലത്തിന്റെ പാശ്ചാതലത്തില്‍ മുസ്‌ലിംലീഗിനെയും നേതാക്കളെയും അപകീര്‍ത്തിപ്പെടുത്താന്‍ ബോധപൂര്‍വമായ ശ്രമങ്ങള്‍ ചില ഭാഗത്തു നിന്നു നടക്കുന്നതായി ദേശീയ ഓര്‍ഗനൈസിങ് സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി പറഞ്ഞു. വസ്തുതകള്‍ കൃത്യമായി കാണാതെയാണ് സമൂഹ മാധ്യമങ്ങളിലും മറ്റും അതിശയോക്തിപരമായ ഇത്തരം പരാമര്‍ശങ്ങള്‍ നടത്തുന്നത്. മുസ്‌ലിംലീഗിനെ സംബന്ധിച്ചിടത്തോളം ഈ പ്രതിസന്ധിയിലും ഉലയാതെ പിടിച്ചു നില്‍ക്കാനായി എന്നതാണ് സത്യം. മലപ്പുറം ജില്ലയില്‍ ഏഴ് മണ്ഡലങ്ങളിലും കോഴിക്കോട് ജില്ലയിലെ കൊടുവള്ളിയിലും, കാസര്‍കോട് ജില്ലയിലെ കാര്‍സര്‍കോട്, മഞ്ചേശ്വരം നിയോജക മണ്ഡലങ്ങളിലും ഭൂരിപക്ഷം വര്‍ധിപ്പിക്കാന്‍ പാര്‍ട്ടിക്കായി. പരാജയപ്പെട്ട മണ്ഡലങ്ങളുടെ കണക്കെടുത്താല്‍ നേരിയ വോട്ടിനാണ് മണ്ഡലങ്ങള്‍ നഷ്ടമായത്. സ്ഥിതി ഇങ്ങനെയാണെന്നിരിക്കെ ചില നേതാക്കളെയും പാര്‍ട്ടിയെയും ഒറ്റയിട്ട് അക്രമിക്കുന്നത് ശരിയല്ല. ഒരു ജനാധിപത്യ പ്രസ്ഥാനമെന്ന നിലയില്‍ വിമര്‍ശനങ്ങളെ ഉള്‍ക്കൊള്ളാന്‍ തയാറാണ്. എന്നാല്‍ വിമര്‍ശിക്കുന്നവര്‍ കാര്യങ്ങളെ കൃത്യമായി വിലയിരുത്തണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ബി.ജെ.പിയെ അക്കൗണ്ടുപോലും തുറക്കാന്‍ അനുവദിക്കാതെ കേരളത്തില്‍ നിന്നും തുരത്തിയതില്‍ വിലപ്പെട്ട സംഭാവന നല്‍കാന്‍ പാര്‍ട്ടിക്കായി. മഞ്ചേശ്വരത്തും പാലക്കാടുമാണ് ഏറ്റവും വലിയ പോരാട്ടം നടന്നത്. മഞ്ചേശ്വരത്ത് ബി.ജെ.പി വിജയം ഉറപ്പിച്ചതാണ്. അവിടെയാണ് മുസ്‌ലിംലീഗ് സ്ഥാനാര്‍ത്ഥി വിജയക്കൊടി നാട്ടിയത്. ബി.ജെ.പിയുടെ ദേശീയ, സംസ്ഥാന നേതാക്കള്‍ക്ക് പഞ്ചായത്ത് തലത്തില്‍ ചുമതല നല്‍കിയാണ് ഇവിടെ തെരഞ്ഞെടുപ്പിനെ നിയന്ത്രിച്ചിരുന്നത്. എന്നാല്‍ അവര്‍ക്കു ജയിച്ചു കയറാനായില്ല എന്നു മാത്രമല്ല 2016ലെ തെരഞ്ഞെടുപ്പിനേക്കാള്‍ വലിയ ഭൂരിപക്ഷത്തിന് യു.ഡി.എഫ് ഇവിടെ വിജയിച്ചു. ഈ വലിയ വിജയത്തിനിടയിലും സി.പി.എമ്മിന് പല മണ്ഡലങ്ങളിലും ശക്തമായ തിരിച്ചടിയുണ്ടായി. മലപ്പുറത്തെ നാല് മണ്ഡലങ്ങള്‍ ഇതിനുദാഹരണമാണ്. സംസ്ഥാന തലത്തില്‍ ബി.ജെ.പിയുടെ വോട്ടുകളില്‍ നല്ലൊരു ശതമാനം സി.പി.എമ്മിനു പോയി. എന്നാല്‍ ഇതിനെ മറച്ചു പിടിക്കാനുള്ള ശ്രമങ്ങളാണ് സി.പി.എം ക്യാമ്പുകളില്‍ നടക്കുന്നതെന്നും ഇ.ടി കൂട്ടേച്ചേര്‍ത്തു. ഇടതു മുന്നേറ്റത്തിനിടയിലും മുസ്‌ലിംലീഗിനെയും യു.ഡി.എഫിനെ ചേര്‍ത്തു പിടിച്ച മുഴുവന്‍ ജനാധിപത്യ വിശ്വാസികളെയും പാര്‍ട്ടി പ്രവര്‍ത്തകരെയും നേതാക്കള്‍ അനുമോദിച്ചു.

മുസ്‌ലിം ലീഗ് സ്ഥാനാര്‍ത്ഥി വിജയക്കൊടി നാട്ടിയത്. ബി.ജെ.പിയുടെ ദേശീയ, സംസ്ഥാന നേതാക്കള്‍ക്ക് പഞ്ചായത്ത് തലത്തില്‍ ചുമതല നല്‍കിയാണ് ഇവിടെ തെരഞ്ഞെടുപ്പിനെ നിയന്ത്രിച്ചിരുന്നത്. എന്നാല്‍ അവര്‍ക്കു ജയിച്ചു കയറാനായില്ല എന്നു മാത്രമല്ല 2016ലെ തെരഞ്ഞെടുപ്പിനേക്കാള്‍ വലിയ ഭൂരിപക്ഷത്തിന് യു.ഡി.എഫ് ഇവിടെ വിജയിച്ചു. ഈ വലിയ വിജയത്തിനിടയിലും സി.പി.എമ്മിന് പല മണ്ഡലങ്ങളിലും ശക്തമായ തിരിച്ചടിയുണ്ടായി. മലപ്പുറത്തെ നാല് മണ്ഡലങ്ങള്‍ ഇതിനുദാഹരണമാണ്. സംസ്ഥാന തലത്തില്‍ ബി.ജെ.പിയുടെ വോട്ടുകളില്‍ നല്ലൊരു ശതമാനം സി.പി.എമ്മിനു പോയി. എന്നാല്‍ ഇതിനെ മറച്ചു പിടിക്കാനുള്ള ശ്രമങ്ങളാണ് സി.പി.എം ക്യാമ്പുകളില്‍ നടക്കുന്നതെന്നും ഇ.ടി കൂട്ടേച്ചേര്‍ത്തു. ഇടതു മുന്നേറ്റത്തിനിടയിലും മുസ്്‌ലിംലീഗിനെയും യു.ഡി.എഫിനെ ചേര്‍ത്തു പിടിച്ച മുഴുവന്‍ ജനാധിപത്യ വിശ്വാസികളെയും പാര്‍ട്ടി പ്രവര്‍ത്തകരെയും നേതാക്കള്‍ അനുമോദിച്ചു.

]]>
https://www.chandrikadaily.com/iuml-meeting.html/feed 0
നിയമസഭാ തെരഞ്ഞെടുപ്പ്: ത്രിപുരയില്‍ കലാപമുണ്ടാക്കാന്‍ ആര്‍.എസ്.എസ് പണമൊഴുക്കുന്നതായി സി.പി.എം https://www.chandrikadaily.com/bjp-rss-pumping-money-into-tripura-to-fund-violent-acts-alleges-cpim.html https://www.chandrikadaily.com/bjp-rss-pumping-money-into-tripura-to-fund-violent-acts-alleges-cpim.html#respond Sun, 05 Nov 2017 13:27:48 +0000 http://www.chandrikadaily.com/?p=52113 ന്യൂഡല്‍ഹി: നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ ആര്‍.എസ്.എസിനും ബി.ജെ.പിക്കുമെതിരെ കടുത്ത ആരോപണവുമായി ത്രിപുര സിപിഎം. നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ത്രിപുരയില്‍ കലാപങ്ങളുണ്ടാക്കാന്‍ ബിജെപിയും ആര്‍എസ്എസും പണമൊഴുക്കുന്നതായാണ് സി.പി.എം ആരോപണം.

ത്രിപുര സര്‍ക്കാരിനെതിരെ ബിജെപി നടത്തുന്ന പ്രചാരണങ്ങളെ എതിര്‍ക്കാന്‍ സിപിഎം സര്‍ക്കാര്‍ പുറത്തിറക്കിയ ലഘുലേഖയിലാണ് ആരോപണം.
സംസ്ഥാനത്തേക്ക് പണമൊഴുക്കി പിന്നോക്ക-മുന്നാക്ക വിഭാഗത്തെ തമ്മില്‍ തല്ലിക്കാനാണ് ആര്‍എസ്എസ് ബിജെപി ശ്രമമെന്നും സിപിഎം ആരോപിക്കുന്നു.

]]>
https://www.chandrikadaily.com/bjp-rss-pumping-money-into-tripura-to-fund-violent-acts-alleges-cpim.html/feed 0
പഞ്ചാബ്, ഗോവ, മണിപ്പൂര്‍ സംസ്ഥാനങ്ങള്‍ കോണ്‍ഗ്രസിനൊപ്പം; യുപിയിലും ഉത്തരാഖണ്ഡിലും ബിജെപി https://www.chandrikadaily.com/election-2017.html https://www.chandrikadaily.com/election-2017.html#respond Sat, 11 Mar 2017 04:12:00 +0000 http://www.chandrikadaily.com/?p=22366 ന്യൂഡല്‍ഹി: അഞ്ചു സംസ്ഥാനങ്ങളില്‍ വോട്ടെണ്ണലിന്റെ ആദ്യഫലസൂചനകള്‍ പുറത്തുവന്നപ്പോള്‍ മൂന്നു സംസ്ഥാനങ്ങള്‍ കോണ്‍ഗ്രസിനൊപ്പം. പഞ്ചാബ്, ഗോവ, മണിപ്പൂര്‍ സംസ്ഥാനങ്ങളിലാണ് കോണ്‍ഗ്രസിന് വ്യക്തമായ ലീഡ് സ്വന്തമാക്കാനായത്. 117 സീറ്റുകളില്‍ ഫലം അറിഞ്ഞ 86 സീറ്റുകളില്‍ 51 ഇടത്താണ് കോണ്‍ഗ്രസിന് മുന്‍തൂക്കം. ആംആദ്മിക്ക് 22 സീറ്റുകളിലും ബിജെപിക്ക് 13 സീറ്റുകളിലുമാണ് ലീഡ്. ഗോവയില്‍ ഫലം അറിവായ 17 സീറ്റുകളില്‍ എട്ടിടത്ത് കോണ്‍ഗ്രസിന് വ്യക്തമായ ലീഡ് ലഭിച്ചു. ബിജെപിക്ക് ആറു സീറ്റിലും മറ്റുള്ളവര്‍ക്ക് മൂന്നു സീറ്റുകളിലുമാണ് ലീഡ്. മണിപ്പൂരിലും മറിച്ചല്ല സ്ഥിതി. മണിപ്പൂര്‍ ജനതയും കോണ്‍ഗ്രസിനൊപ്പം നിന്നുവെന്നതിന്റെ തെളിവാണ് ഫലം സൂചിപ്പിക്കുന്നത്. പത്തിടത്ത് കോണ്‍ഗ്രസ് ലീഡ് നേടിയപ്പോള്‍ ആറു സീറ്റുകളില്‍ മാത്രമാണ് ബിജെപി മുന്നിട്ടു നില്‍്ക്കുന്നത്. മറ്റു രണ്ടു സംസ്ഥാനങ്ങളില്‍ ബിജെപിക്കാണ് മേല്‍ക്കൈ. ഉത്തര്‍പ്രദേശില്‍ കേവല ഭൂരിപക്ഷം നേടാനായ ആശ്വാസത്തിലാണ് ബിജെപി. 232 സീറ്റുകളില്‍ ബിജെപി മുന്നിട്ടു നില്‍ക്കുമ്പോള്‍ എസ്പി-കോണ്‍ഗ്രസ് സഖ്യം 67 സീറ്റുകളിലും ബിഎസ്പി 37 സീറ്റുകളിലും ലീഡ് ചെയ്യുന്നു. 70 സീറ്റുകളുള്ള ഉത്തരാഖണ്ഡിലും പകുതിയോളം സീറ്റുകളില്‍ ബിജെപിയാണ് മുന്നേറുന്നത്.

]]>
https://www.chandrikadaily.com/election-2017.html/feed 0