studentpolice – Chandrika Daily https://www.chandrikadaily.com Fri, 26 Sep 2025 13:13:07 +0000 en-US hourly 1 https://wordpress.org/?v=5.8.12 https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg studentpolice – Chandrika Daily https://www.chandrikadaily.com 32 32 ഡല്‍ഹിയില്‍ മോഷണക്കുറ്റമാരോപിച്ച് മലയാളി വിദ്യാര്‍ഥികളെ സംഘം ചേര്‍ന്ന് മര്‍ദിച്ചതായി പരാതി https://www.chandrikadaily.com/complaint-that-malayali-studeents-were-beaten-up-by-a-gang-in-delhi-on-charges-of-theft.html https://www.chandrikadaily.com/complaint-that-malayali-studeents-were-beaten-up-by-a-gang-in-delhi-on-charges-of-theft.html#respond Fri, 26 Sep 2025 13:12:02 +0000 https://www.chandrikadaily.com/?p=355687 ന്യൂഡല്‍ഹി: മോഷണക്കുറ്റമാരോപിച്ച് ഡല്‍ഹിയില്‍ മലയാളി വിദ്യാര്‍ഥികളെ സംഘം ചേര്‍ന്ന് മര്‍ദിച്ചതായി പരാതി. ഡല്‍ഹി പൊലീസും മര്‍ദിച്ചെന്ന് പരാതിയില്‍ പറയുന്നു. മുണ്ടുടുത്തതില്‍ പ്രകോപിതരായാണ് മര്‍ദനം എന്ന് വിദ്യാര്‍ഥികള്‍ ആരോപിച്ചു.

ചെങ്കോട്ട പരിസരത്ത് വെച്ച് ബുധനാഴ്ചയാണ് മര്‍ദനം ഉണ്ടായത്. ഹിന്ദി സംസാരിക്കാത്തതിന്റെ പേരില്‍ ഷൂവും ബൂട്ടും കൊണ്ട് മുഖത്ത് ചവിട്ടിയതായും വിദ്യാര്‍ഥികള്‍ പരാതിയില്‍ പറയുന്നു. മര്‍ദനത്തിന് ശേഷം പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി അവിടെ വെച്ചും മര്‍ദിച്ചെന്നും വിദ്യാര്‍ഥികള്‍ ആരോപിച്ചു.

എന്നാല്‍ കേസ് ഒഴിവാക്കാന്‍ വിദ്യാര്‍ഥികളോട് 20,000 രൂപ ആവശ്യപ്പെട്ടെന്ന് വിദ്യാര്‍ഥികള്‍ പറഞ്ഞു. സംഭവത്തില്‍ കോണ്‍സ്റ്റബിള്‍ രവി രംഗ്, സത്യപ്രകാശ് എന്ന പൊലീസ് ഉദ്യോഗസ്ഥന്‍ എന്നിവര്‍ക്കെതിരെ വിദ്യാര്‍ഥികള്‍ ഡി.എസ്.പിക്ക് പരാതി നല്‍കി. മനുഷ്യാവകാശ കമീഷനും പൊലീസ് കംപ്ലെയ്ന്റ് അതോറിറ്റിക്കും പരാതി നല്‍കുമെന്ന് വിദ്യാര്‍ഥികള്‍ പറഞ്ഞു.

]]>
https://www.chandrikadaily.com/complaint-that-malayali-studeents-were-beaten-up-by-a-gang-in-delhi-on-charges-of-theft.html/feed 0
വെറ്ററിനറി സര്‍വകലാശാലയിലെ വിദ്യാര്‍ഥിയുടെ മരണം: ആറുപ്രതികള്‍ കസ്റ്റഡിയില്‍; എസ്.എഫ്.ഐ നേതാക്കളടക്കം 12 പ്രതികള്‍ ഒളിവില്‍ https://www.chandrikadaily.com/death-of-veterinary-university-student-six-accused-in-custody-12-accused-including-sfi-leaders-absconding.html https://www.chandrikadaily.com/death-of-veterinary-university-student-six-accused-in-custody-12-accused-including-sfi-leaders-absconding.html#respond Wed, 28 Feb 2024 10:57:20 +0000 https://www.chandrikadaily.com/?p=291681 പൂക്കോട് വെറ്ററിനറി സര്‍വകലാശാല വിദ്യാര്‍ഥിയുടെ മരണവുമായി ബന്ധപ്പെട്ട കേസില്‍ ആറുപ്രതികള്‍ കസ്റ്റഡിയില്‍. ബുധനാഴ്ച ഉച്ചയോടെയാണ് കേസില്‍ പുതുതായി പ്രതിചേര്‍ത്ത 6 പേരെയും പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇവരുടെ അറസ്റ്റ് ഉടന്‍ രേഖപ്പെടുത്തും. അതേസമയം, കേസില്‍ ആദ്യം പ്രതിചേര്‍ത്ത എസ്.എഫ്.ഐ. നേതാക്കള്‍ ഉള്‍പ്പെടെയുള്ള 12 പേര്‍ ഇപ്പോഴും ഒളിവിലാണ്.

ജീവനൊടുക്കിയ സിദ്ധാര്‍ഥനെ റാഗ് ചെയ്തതിലും ക്രൂരമായി മര്‍ദിച്ചതിലും എട്ടുവിദ്യാര്‍ഥികളെ ബുധനാഴ്ച പൊലീസ് ചോദ്യംചെയ്യാനായി വിളിപ്പിച്ചിരുന്നു. ഇതില്‍ 6 പേരെയാണ് പിന്നീട് കസ്റ്റഡിയിലെടുത്തത്. ഇവരെ കേസില്‍ പ്രതിചേര്‍ക്കുകയും ചെയ്തു. ഇതോടെ കേസില്‍ ആകെ 18 പ്രതികളായി.

യൂണിയന്‍ പ്രസിഡന്റ് കെ. അരുണ്‍, ഭാരവാഹി എന്‍. ആസിഫ് ഖാന്‍ (20), എസ്.എഫ്.ഐ. യൂണിറ്റ് സെക്രട്ടറി അമല്‍ ഇഹ്‌സാന്‍ (20), കെ. അഖില്‍ (23), ആര്‍.എസ്. കാശിനാഥന്‍ (19), അമീന്‍ അക്ബര്‍ അലി (19), സിന്‍ജോ ജോണ്‍സണ്‍ (20), ജെ. അജയ് (20), ഇ.കെ. സൗദ് റിസാല്‍ (22), എ. അല്‍ത്താഫ് (22), വി. ആദിത്യന്‍ (22), എം. മുഹമ്മദ് ഡാനിഷ് (22) എന്നിവരുടെ പേരിലാണ് നേരത്തെ കേസെടുത്തിരുന്നത്. നാലുപേര്‍ സിദ്ധാര്‍ഥന്റെ ക്ലാസില്‍ പഠിക്കുന്നവരാണ്. 12 വിദ്യാര്‍ഥികളെയും അന്വേഷണവിധേയമായി കോളേജില്‍നിന്ന് സസ്പെന്‍ഡ് ചെയ്തിരുന്നു. സംഭവത്തില്‍ ഇത്രയുംദിവസമായിട്ടും പ്രതികളായ എസ്.എഫ്.ഐ.ക്കാരെ പിടികൂടാത്തതില്‍ പോലീസിനെതിരേ വ്യാപക പ്രതിഷേധമുയര്‍ന്നിരുന്നു.

ബി.വി.എസ്.സി. രണ്ടാംവര്‍ഷ വിദ്യാര്‍ഥിയായ തിരുവനന്തപുരം നെടുമങ്ങാട് സ്വദേശി സിദ്ധാര്‍ഥ(21)നെ ഫെബ്രുവരി 18-നാണ് ഹോസ്റ്റലിലെ കുളിമുറിയില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. വാലെന്റൈന്‍സ് ഡേ ദിനാചരണവുമായി ബന്ധപ്പെട്ട് കോളേജിലുണ്ടായ തര്‍ക്കത്തെത്തുടര്‍ന്ന് കോളേജില്‍വെച്ച് സിദ്ധാര്‍ഥന് ക്രൂരമര്‍ദനവും ആള്‍ക്കൂട്ട വിചാരണയും നേരിടേണ്ടിവന്നുവെന്നാണ് പരാതി.  3 ദിവസം ഭക്ഷണംപോലും നല്‍കാതെ തുടര്‍ച്ചയായി മര്‍ദിച്ചെന്നും ആരോപണമുണ്ടായിരുന്നു. കഴിഞ്ഞദിവസം പുറത്തുവന്ന പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ ഈ ആരോപണങ്ങള്‍ സാധൂകരിക്കുന്നതായിരുന്നു.

സിദ്ധാര്‍ഥനെ നിലത്തിട്ടു നെഞ്ചിലും വയറ്റിലുമൊക്കെ ചവിട്ടിയതിന്റെയും കഴുത്തില്‍ എന്തോ വസ്തുകൊണ്ട് മുറുക്കിയതിന്റെയും തെളിവുകളാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലുള്ളത്. കഴുത്തില്‍, തൂങ്ങിമരിച്ചതിന്റെ അടയാളത്തിനുപുറമേ രണ്ടുദിവസം പഴക്കമുള്ള മുറിവുമുണ്ട്.

ഇലക്ട്രിക് വയറുകൊണ്ട് കോളേജ് യൂണിയന്‍ പ്രസിഡന്റിന്റെ നേതൃത്വത്തിലുള്ള സംഘം മര്‍ദിച്ചെന്ന് സഹപാഠികള്‍ മൊഴിനല്‍കിയിരുന്നു. ഇലക്ട്രിക് വയറുകൊണ്ട് കഴുത്തിന് മുറുക്കിയതുകൊണ്ടാവാം മുറിവുപറ്റിയതെന്ന് സംശയിക്കുന്നു.

വിദ്യാര്‍ഥിയുടെ വയര്‍, നെഞ്ച് എന്നിവിടങ്ങളില്‍ കാല്പാടുകളും കാലിന്റെ തള്ളവിരലും പതിഞ്ഞതായും പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമാണ്. കുടലിനും പരിക്കുപറ്റിയിട്ടുണ്ടെന്നാണ് ബന്ധുക്കള്‍ പറയുന്നത്. ഇലക്ട്രിക് വയറിനുപുറമേ ബെല്‍റ്റുകൊണ്ടും മര്‍ദിച്ചിട്ടുണ്ട്. ബെല്‍റ്റിന്റെ ബക്കിള്‍കൊണ്ട പാടുകളാണ് ശരീരത്തിന്റെ പലഭാഗങ്ങളിലുമുള്ളത്.

കസേരയില്‍ ഇരുത്തിയോ മറ്റോ മര്‍ദിച്ചശേഷം പുറകിലേക്ക് തള്ളിയിട്ട് നിലത്തിട്ട് ചവിട്ടിയതാവാനുള്ള സാധ്യതകളുമുണ്ടെന്ന് ഫൊറന്‍സിക് വിദഗ്ധര്‍ പറയുന്നു. കവിളിന്റെ രണ്ടുഭാഗത്തും പിടിച്ചതിന്റെ പാടുകളുണ്ട്. തലയുടെ പുറകുഭാഗത്തും ചുമലിലും പരിക്കേറ്റിട്ടുണ്ട്. തലയുടെ പുറകിലാണ് സാരമായ പരിക്കുള്ളത്. തള്ളിയപ്പോള്‍ നിലത്തുവീണ് പറ്റിയതാവാമിതെന്ന് കരുതുന്നു. ചെറുപ്പമായതുകൊണ്ടാണ്, അല്ലെങ്കില്‍ ചവിട്ടേറ്റ് വാരിയെല്ല് തകര്‍ന്നുപോവുമായിരുന്നെന്നാണ് ഫൊറന്‍സിക് വിദഗ്ധര്‍ പറയുന്നത്. അതുതന്നെ ജീവന്‍ നഷ്ടമാവുന്നതിന് കാരണമാവുമായിരുന്നു.

15-നാണ് കോളേജില്‍നിന്ന് സിദ്ധാര്‍ഥന്‍ തിരുവനന്തപുരത്തെ വീട്ടിലേക്ക് തിരിച്ചത്. പക്ഷേ, എറണാകുളത്തെത്തിയപ്പോള്‍ വളരെ അടിയന്തര ആവശ്യമുണ്ടെന്നു പറഞ്ഞ് മറ്റൊരു സഹപാഠി വിളിച്ചുവരുത്തുകയായിരുന്നു. കേസിലെ പ്രധാന പ്രതികളിലൊരാളായ ഇഹ്‌സാനാണ് വിളിച്ചുവരുത്തിയത്.

ഇത് കൃത്യമായ ആസൂത്രണത്തിനു തെളിവാണ്. 16-ന് കോളേജില്‍ എത്തിയതുമുതല്‍ ഹോസ്റ്റലിലും കോളേജിനു പിറകിലെ കുന്നിന്‍മുകളിലുമെല്ലാംവെച്ച് മൂന്നുദിവസം തുടര്‍ച്ചയായി ക്രൂരമായി മര്‍ദിച്ചിട്ടുണ്ട്. കോളേജ് ഹോസ്റ്റലില്‍ നൂറ്റിമുപ്പതോളം വിദ്യാര്‍ഥികള്‍ക്കിടയില്‍വെച്ച് പ്രതികള്‍ ഭീഷണിപ്പെടുത്തി. ഒരുദിവസം അര്‍ധരാത്രി ഹോസ്റ്റല്‍ മുറിയില്‍വെച്ച് സിദ്ധാര്‍ഥന്റെ കരച്ചില്‍ കേട്ടതായും സഹപാഠികള്‍ മൊഴിനല്‍കിയിട്ടുണ്ട്.

3 ദിവസം ഭക്ഷണംപോലും നല്‍കാതെ ഇവര്‍ ക്രൂരതകാട്ടിയെന്ന് സിദ്ധാര്‍ഥന്റെ അമ്മാവന്‍ അഖില്‍ പറയുന്നു. ഇത്രയും സംഭവങ്ങളുണ്ടായിട്ടും എന്തുകൊണ്ട് കോളേജ് അധികൃതര്‍ അറിഞ്ഞില്ലെന്നാണ് കുടുംബം ചോദിക്കുന്നത്. ആരും സഹായിക്കുകയോ, ആശുപത്രിയില്‍ എത്തിക്കുകയോ ചെയ്തില്ലെന്നും പരാതിയുണ്ട്.

ഭയന്നിട്ടാണ് സഹായിക്കാതിരുന്നതെന്നാണ് ചില വിദ്യാര്‍ഥികള്‍ പറയുന്നത്. സിദ്ധാര്‍ഥിന്റെ മരണത്തിന് ശേഷം കോളേജിലെ ചില വിദ്യാര്‍ഥികള്‍ പറയുന്നത് ഇതൊരു കൊലപാതകമെന്നാണ്. സിദ്ധാര്‍ഥിനെ സീനിയറായിട്ടുള്ള വിദ്യാര്‍ഥികളും അതേ ബാച്ചിലെ വിദ്യാര്‍ഥികളും ക്രൂരമായി മര്‍ദിച്ച് കൊന്നതാണെന്നാണ് അവര്‍ പറഞ്ഞതെന്നും കുടുംബം വെളിപ്പെടുത്തിയിരുന്നു.

 

]]>
https://www.chandrikadaily.com/death-of-veterinary-university-student-six-accused-in-custody-12-accused-including-sfi-leaders-absconding.html/feed 0
സ്റ്റുഡന്‍റ് പോലീസ് കേഡറ്റ് പദ്ധതി വാര്‍ഷികം: ക്വിസ് മത്സരത്തില്‍ കാസര്‍ഗോഡ് ജേതാക്കള്‍ https://www.chandrikadaily.com/keralastudentpolice.html https://www.chandrikadaily.com/keralastudentpolice.html#respond Wed, 09 Aug 2023 05:08:08 +0000 https://www.chandrikadaily.com/?p=268912 സ്റ്റുഡന്‍റ് പോലീസ് കേഡറ്റ് പ്രോജക്റ്റിന്‍റെ 14ാമത് വാര്‍ഷികാഘോഷത്തോടനുബന്ധിച്ച് നടന്ന സംസ്ഥാനതല ക്വിസ് മത്സരത്തില്‍ കാസര്‍ഗോഡ് ചട്ടഞ്ചാല്‍ സി.എച്ച്.എസ്.എസ് വിജയികളായി. സായന്ത്.കെ, കൃഷ്ണജിത്ത്.കെ, വൈഭവി.എം എന്നിവര്‍ പങ്കെടുത്ത ടീമാണ് ഒന്നാം സ്ഥാനം കരസ്ഥമാക്കിയത്.കൊച്ചി സിറ്റി ഇടപ്പളളി ഗവണ്‍മെന്‍റ് ഹയര്‍സെക്കന്‍ററി സ്കൂളിലെ അനുഗ്രഹ്.വി.കെ, ഉദയനാരായണന്‍.പി.പി, അദ്വൈത് സജീവ് എന്നിവരടങ്ങിയ ടീം രണ്ടാം സ്ഥാനം കരസ്ഥമാക്കി.പത്തനംതിട്ട തോട്ടക്കോണം ഗവണ്‍മെന്‍റ് ഹയര്‍സെക്കന്‍ററി സ്കൂളിനാണ് മൂന്നാം സ്ഥാനം. ശ്രീനന്ദ.എസ്, ദേവിക സുരേഷ്, അല്‍ ഫാത്തിമ സലീം എന്നിവരാണ് സ്കൂളിനായി സമ്മാനം നേടിയത്.

വിജയികള്‍ക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ ട്രോഫിയും ക്യാഷ് അവാര്‍ഡും സമ്മാനിച്ചു. സ്റ്റുഡന്‍റ് പോലീസ് കേഡറ്റ് പ്രോജക്റ്റിന്‍റെ 14ാമത് വാര്‍ഷികാഘോഷത്തിന്‍റെ സമാപന സമ്മേളനത്തിന്‍റെ ഉദ്ഘാടനവും മുഖ്യമന്ത്രി നിര്‍വ്വഹിച്ചു. ഗതാഗത വകുപ്പ് മന്ത്രി ആന്‍റണി രാജു അധ്യക്ഷത വഹിച്ചു.

സംസ്ഥാനതല ക്വിസ് മത്സരങ്ങള്‍ സംസ്ഥാന പോലീസ് മേധാവി ഡോ. ഷേയ്ഖ് ദര്‍വേഷ് സാഹിബ് ഉദ്ഘാടനം ചെയ്തു. ക്രമസമാധാന വിഭാഗം എ.ഡി.ജി.പി എം.ആര്‍ അജിത് കുമാര്‍, തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണര്‍ നാഗരാജു ചക്കിലം, ദക്ഷിണ മേഖല ഐ.ജി ജി.സ്പര്‍ജന്‍ കുമാര്‍, തിരുവനന്തപുരം റെയ്ഞ്ച് ഡി.ഐ.ജിയും സ്റ്റുഡന്‍റ് പോലീസ് കേഡറ്റ് സ്റ്റേറ്റ് നോഡല്‍ ഓഫീസറുമായ ആര്‍.നിശാന്തിനി എന്നിവരും മറ്റ് മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥരും പങ്കെടുത്തു.

]]>
https://www.chandrikadaily.com/keralastudentpolice.html/feed 0