summer – Chandrika Daily https://www.chandrikadaily.com Sat, 06 May 2023 17:27:44 +0000 en-US hourly 1 https://wordpress.org/?v=5.8.12 https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg summer – Chandrika Daily https://www.chandrikadaily.com 32 32 വേനൽമഴ ആശ്വാസമായി; പുഴകൾ പിന്നെയും ഒഴുകിത്തുടങ്ങി; മലയോരവാസികൾക്കിത്‌ ആശ്വാസം https://www.chandrikadaily.com/the-summer-rain-was-a-relief-the-rivers-began-to-flow-again-it-is-a-relief-for-the-hill-dwellers.html https://www.chandrikadaily.com/the-summer-rain-was-a-relief-the-rivers-began-to-flow-again-it-is-a-relief-for-the-hill-dwellers.html#respond Sat, 06 May 2023 17:27:44 +0000 https://www.chandrikadaily.com/?p=251985 കടുത്ത വരൾച്ചയിലേക്കു നീങ്ങിയിരുന്ന മലയോരത്തിന് വേനൽമഴ ആശ്വാസമായി. കാളികാവ് മേഖലയിൽ രണ്ടുദിവസത്തെ മഴയിൽ ചെറുതും വലുതുമായ പുഴകളിലെല്ലാം നീരൊഴുക്ക് തുടങ്ങി. നാട്ടിൽ പെയ്തതിലേറെ ശക്തമായ മഴ വൃഷ്ടിപ്രദേശമായ മലവാരത്തു ലഭിച്ചതാണ് പുഴകളിലെ നീരൊഴുക്കിനു കാരണമായത്. കാളികാവിലെ കെട്ടുങ്ങൽ ചിറ, ചാഴിയോട് ചിറ തുടങ്ങിയവയെല്ലാം നിറഞ്ഞൊഴുകി.

മലയോരത്ത് പൂർണമായും വറ്റിയ കരുവാരക്കുണ്ടിലെ ഒലിപ്പുഴ, ചാലിയാറിന്റെ പ്രധാന കൈവഴിയായ ചോക്കാട് കോട്ടപ്പുഴ, കാളികാവ് പുഴ തുടങ്ങിയവയിലെല്ലാം ജലനിരപ്പ് കൂടി. പുഴകളിൽ നീരൊഴുക്ക് തുടങ്ങിയതോടെ സമീപ പ്രദേശങ്ങളിലെ കിണറുകളിലെ ജലനിരപ്പും ഉയർന്നു.

അടയ്ക്കാക്കുണ്ട് മലവാരത്തുണ്ടായ ശക്തമായ മഴയാണ് കാളികാവ് പുഴയിൽ നീരൊഴുക്ക് ശക്തമാക്കിയത്. കൽക്കുണ്ട് മലവാരത്തിലും കോഴിപ്ര മലവാരത്തുനിന്ന് ഉദ്‌ഭവിക്കുന്ന കാട്ടുചോലകളിലും വെള്ളമായി. വരൾച്ചയെത്തുടർന്ന് വീട് ഒഴിയേണ്ട അവസ്ഥയിലായിരുന്ന മലയോരവാസികൾക്കിത്‌ ആശ്വാസമായി.

]]>
https://www.chandrikadaily.com/the-summer-rain-was-a-relief-the-rivers-began-to-flow-again-it-is-a-relief-for-the-hill-dwellers.html/feed 0
സംസ്ഥാനത്ത് ഇന്നും കത്തുന്ന ചൂട് : സൂര്യതപ സാധ്യതയെന്നു മുന്നറിയിപ്പ് https://www.chandrikadaily.com/heatweatherkerala.html https://www.chandrikadaily.com/heatweatherkerala.html#respond Thu, 13 Apr 2023 08:28:48 +0000 https://www.chandrikadaily.com/?p=247769 സംസ്ഥാനത്ത് ഇന്നും ഉയര്‍ന്ന താപനില തുടരുന്നു.മിക്ക സ്ഥലങ്ങളിലും താപനില 38 ഡിഗ്രി സെല്‍ഷ്യസിന് മുകളിലാണ് .അള്‍ട്രാവയലറ്റ് വികിരണ തോത് അപകടനിലയിലായതിനാല്‍ സൂര്യപ്രകാശം ഏല്‍ക്കരുതെന്ന് കാലാവസ്ഥാ വിഭാഗം മുന്നറിയിപ്പ് നല്‍കി.ഇന്നലെ പലയിടത്തും താപനില 40 ഡിഗ്രിക്ക് മുകളില്‍ ഉയര്‍ന്നിരുന്നു. ഓട്ടോമാറ്റിക്ക് വെതര്‍ സ്റ്റേഷന്‍ കണക്ക് പ്രകാരം പാലക്കാട് ജില്ലയിലാണ് ഇന്നലെ ഏറ്റവും ഉയർന്ന താപനില ഖപ്പെടുത്തിയത്.

]]>
https://www.chandrikadaily.com/heatweatherkerala.html/feed 0
ഉഷ്‌ണകാല ക്രമീകരണങ്ങൾ; പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ ഉന്നതതല യോഗം ചേർന്നു https://www.chandrikadaily.com/summerpmmeeting.html https://www.chandrikadaily.com/summerpmmeeting.html#respond Tue, 07 Mar 2023 05:26:37 +0000 https://www.chandrikadaily.com/?p=241544 ഉഷ്ണകാലത്തെ നേരിടാനുള്ള മുന്നൊരുക്കങ്ങളെപ്പറ്റി ചര്‍ച്ച ചെയ്യാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ഉന്നതതലയോഗം ചേര്‍ന്നു.വേനലുമായി ബന്ധപ്പെട്ട ദുരന്ത ലഘൂകരണ നടപടികളെക്കുറിച്ച് യോഗം ചർച്ചചെയ്തു.ഇന്ത്യന്‍ മെറ്റീരിയോളജിക്കല്‍ ഡിപ്പാര്‍ട്ട്‌മെന്റിനോട് ഓരോ ദിവസത്തേയും കാലാവസ്ഥാ പ്രവചനം തയ്യാറാക്കാനും രാജ്യത്തെ എല്ലാ ആശുപത്രികളിലും വിശദമായ ഫയര്‍ ഓഡിറ്റ് നടത്താനും അദ്ദേഹം ആവശ്യപ്പെട്ടു.

ഉയര്‍ന്ന താപനിലയെ നേരിടാന്‍ വിദ്യാര്‍ത്ഥികളെ പ്രാപ്തരാക്കാന്‍ പ്രത്യേകം ക്ലാസുകള്‍ നൽകാൻ പ്രധാനമന്ത്രി നിർദ്ദേശിച്ചു.കാട്ടുതീ നേരിടുന്നതിനുള്ള നടപടികളെക്കുറിച്ചും യോഗം ചര്‍ച്ച ചെയ്തു. ആവശ്യമായ ഭക്ഷ്യധാന്യങ്ങള്‍ സംഭരിച്ചുവെക്കാന്‍ ഫുഡ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയോട് യോഗം നിർദ്ദേശം നൽകി.
രാജ്യത്ത് മേയ് അവസാനം വരെ ശക്തമായ ചൂട് അനുഭവപ്പെടുമെന്ന കാലാവസ്ഥ പ്രവചനത്തിന്റെ പശ്ചാത്തലത്തിലായിരുന്നു പ്രധാനമന്ത്രി യോഗം വിളിച്ചത്.

]]>
https://www.chandrikadaily.com/summerpmmeeting.html/feed 0
താപ നിലയില്‍ നേരിയ കുറവ് ജാഗ്രതാനിര്‍ദേശം തുടരുന്നു https://www.chandrikadaily.com/warm.html https://www.chandrikadaily.com/warm.html#respond Sun, 31 Mar 2019 03:50:49 +0000 http://www.chandrikadaily.com/?p=122847

തിരുവനന്തപുരം: സംസ്ഥാനത്ത് താപനിലയില്‍ നേരിയ കുറവ്. തിരുവനന്തപുരം, പാലക്കാട്, കോഴിക്കോട് ജില്ലകളിലാണ് ശരാശരി ഉയര്‍ന്ന താപനില വെള്ളിയാഴ്ചത്തെ അപേക്ഷിച്ച് നേരിയ തോതില്‍ കുറഞ്ഞത്. അതേസമയം അത്യുഷ്ണവും സൂര്യാതപവും സംബന്ധിച്ച ജാഗ്രതാ നിര്‍ദേശം തുടരുകയാണ്. നാളെ വരെയാണ് സംസ്ഥാനത്ത് സൂര്യാതപ മുന്നറിയിപ്പ് നല്‍കിയിട്ടുള്ളത്. കേന്ദ്ര കാലാവസ്ഥാവകുപ്പ് പുറപ്പെടുവിച്ച റിപ്പോര്‍ട്ടില്‍ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ആലപ്പുഴ, ഇടുക്കി, എറണാകുളം, പാലക്കാട്, തൃശ്ശൂര്‍, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട്് ജില്ലകളില്‍ ഇന്നു കൂടി ഉയര്‍ന്ന താപനില ശരാശരിയില്‍ നിന്നും രണ്ട് മുതല്‍ മൂന്ന് ഡിഗ്രി വരെയായി തുടരുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. പൊതുജനങ്ങള്‍ മുന്‍കരുതലുകള്‍ സ്വീകരിക്കാനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. അതിനിടെ തിരുവനന്തപുരം പാറശ്ശാലയില്‍ കര്‍ഷകന്‍ കുഴഞ്ഞ് വീണ് മരിച്ചു. പാറശ്ശാല സ്വദേശി ഉണ്ണികൃഷ്ണന്‍ നായര്‍ ആണ് മരിച്ചത്. സൂര്യാതപമാണോ മരണകാരണമെന്നാണ് സ്ഥിരീകരിച്ചിട്ടില്ല. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചാലേ മരണകാരണം വ്യക്തമാകൂ. ഇതു വരെ 364 പേര്‍ക്കാണ് സംസ്ഥാനത്ത് സൂര്യാതപത്തില്‍ പൊള്ളലേറ്റത്. 7 പേര്‍ക്ക് സൂര്യാഘാതവുമുണ്ടായി. 188 പേര്‍ക്ക് ഉയര്‍ന്ന താപം മൂലം ശരീരത്തില്‍ ചുവന്ന പാടു വന്നു. പാലക്കാട് ജില്ലയിലെ ശരാശരി ഉയര്‍ന്ന താപനില ഇന്ന് 38.9 ഡിഗ്രി ആയി കുറഞ്ഞു. വെള്ളിയാഴ്ച പാലക്കാട് ജില്ലയിലാണ് ഉയര്‍ന്ന താപനില രേഖപ്പെടുത്തിയത്. 41 ഡിഗ്രി സെല്‍ഷ്യസ്. തുടര്‍ച്ചയായി 4 ദിവസം പാലക്കാട്ട് 41 ഡിഗ്രി ചൂട് രേഖപ്പെടുത്തിയിരുന്നു. തിരുവനന്തപുരം 36.6 ഡിഗ്രി സെല്‍ഷ്യസ്, ആലപ്പുഴ 36.8 ഡിഗ്രി, പുനലൂര്‍ 38.2,കോഴിക്കോട് 36 ഡിഗ്രി എന്നിങ്ങനെയാണ് ഇന്നലെ അന്തരീക്ഷ താപനില.

അവധിക്കാല ക്ലാസ് വേണ്ട

നിര്‍ദേശം ലംഘിച്ചാല്‍ കടുത്ത നടപടിയെന്ന്
പൊതുവിദ്യാഭ്യാസ വകുപ്പ്

തിരുവനന്തപുരം:’-സംസ്ഥാനത്ത് അനുഭവപ്പെടുന്ന അത്യുഷ്ണത്തിന്റെയും അതിവരള്‍ച്ചയുടെയും സാഹചര്യത്തില്‍ സി.ബി.എസ്.സി, സി.ഐ.എസ്.സി.ഇ സ്‌കൂളുകള്‍ ഉള്‍പ്പെടെ സംസ്ഥാനത്തെ എല്ലാ ഗവണ്‍മെന്റ്, എയ്ഡഡ്, അണ്‍എയ്ഡഡ് ലോവര്‍ പ്രൈമറി, അപ്പര്‍ പ്രൈമറി, ഹൈസ്‌കൂള്‍, ഹയര്‍സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളുകളിലും മധ്യവേനലവധിക്കാലത്ത് ക്ലാസുകള്‍ നടത്തരുതെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് കര്‍ശനനിര്‍ദേശം നല്‍കി.
മധ്യവേനലവധിക്കാലത്ത് പരമാവധി 10 ദിവസം എന്ന് നിജപ്പെടുത്തി ബന്ധപ്പെട്ട വിദ്യാഭ്യാസ ഓഫീസറില്‍നിന്ന് മുന്‍കൂര്‍ അനുമതി വാങ്ങിയതിനുശേഷം വെക്കേഷന്‍ ക്യാമ്പുകള്‍ നടത്താവുന്നതാണ്. അനുമതി നല്‍കുന്ന ഓഫീസര്‍ ക്യാമ്പ് നടക്കുന്ന സ്‌കൂള്‍ നേരിട്ട് സന്ദര്‍ശിച്ച് ക്യാമ്പുകളില്‍ പങ്കെടുക്കുന്ന കുട്ടികള്‍ക്ക് ആവശ്യമായ ശുദ്ധജലം, ഭക്ഷണം, ഫാന്‍, ടോയ്‌ലറ്റ്, പ്രഥമ ശുശ്രുഷാ സൗകര്യം ഉള്‍പ്പെടെയുള്ള ആവശ്യമായ എല്ലാ ഭൗതിക സാഹചര്യങ്ങളും ഒരുക്കിയിട്ടുണ്ടെന്ന് ഉറപ്പുവരുത്തണം. ഇത്തരം ക്യാമ്പുകള്‍ സംഘടിപ്പിക്കുമ്പോള്‍ കുട്ടികള്‍ക്ക് വേനല്‍ച്ചൂടിന്റെ ആഘാതം ഉണ്ടാകാതെ സൂക്ഷിക്കാന്‍ സ്‌കൂള്‍ അധികൃതരും ക്യാമ്പ് സംഘാടകരും സവിശേഷ ശ്രദ്ധ പുലര്‍ത്തണം. സര്‍ക്കുലറിലെ നിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കപ്പെടുന്നുണ്ടെന്ന് വിദ്യാഭ്യാസ ഓഫീസര്‍മാര്‍ ഉറപ്പുവരുത്തണം. നിര്‍ദേശങ്ങള്‍ ലംഘിച്ചതായി ശ്രദ്ധയില്‍പെട്ടാല്‍ ഉത്തരവാദികള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും പൊതുവിദ്യാഭ്യാസ സെക്രട്ടറി അറിയിച്ചു.

കുട്ടികളെ വെയിലത്ത്
നിര്‍ത്തിയ സംഭവം
ബാലാവകാശ
കമ്മീഷന്‍ കേസെടുത്തു
തിരുവനന്തപുരം: ഫീസ് അടച്ചില്ലെന്ന കാരണത്താല്‍ രണ്ട് കുട്ടികളെ പരീക്ഷ എഴുതാന്‍ അനുവദിക്കാതെ വെയിലത്ത് നിര്‍ത്തിയ സംഭവത്തില്‍ സംസ്ഥാന ബാലാവകാശ കമ്മീഷന്‍ പി. സുരേഷ് സ്വമേധയാ കേസെടുത്തു.
എറണാകുളം ജില്ലയിലെ അണ്‍എയ്ഡഡ് സ്‌കൂളിലെ രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥികള്‍ക്കാണ് വെയിലത്ത് നില്‍ക്കേണ്ടി വന്നത്. പരീക്ഷ അവസാനിക്കുന്ന ദിവസം പതിവുപോലെ സ്‌കൂളിലെത്തിയ കുട്ടികളെ ഹാളില്‍ ഇരിക്കാന്‍ അനുവദിക്കാതെ പുറത്തുനിര്‍ത്തുകയായിരുന്നു. വീട്ടിലെത്തിയ കുട്ടി തളര്‍ന്നിരിക്കുന്നത് കണ്ട് വിവരം തിരക്കിയപ്പോഴാണ് മാതാപിതാക്കള്‍ വിവരമറിഞ്ഞത്. ഉടന്‍ തന്നെ കുട്ടിയെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. കുട്ടികളില്‍ ഒരാള്‍ക്ക് ജന്മനാ കാഴ്ച പരിമിതിയുണ്ടെന്നാണറിയുന്നത്.

]]>
https://www.chandrikadaily.com/warm.html/feed 0
കത്തുന്ന വേനലില്‍ ചൂടിനും വേണം പെരുമാറ്റച്ചട്ടം മുരളീ തുമ്മാരുകുടിയുടെ കരുതല്‍ നിര്‍ദേശങ്ങള്‍ https://www.chandrikadaily.com/summer.html https://www.chandrikadaily.com/summer.html#respond Thu, 28 Mar 2019 07:13:24 +0000 http://www.chandrikadaily.com/?p=122565
വെറുതെ ചൂടാവല്ലേ..

നാട്ടിലിപ്പോള്‍ പൊള്ളുന്ന ചൂടാണ്. ഇനി വരുന്ന ദിവസങ്ങളിലും ഇതേ ചൂട് തുടരുമെന്നാണ് അറിയിപ്പ്. ചൂടുകാലത്ത് എന്തൊക്കെ മുന്‍കരുതലുകളെടുക്കണമെന്ന് പലരും പറഞ്ഞു കഴിഞ്ഞു. അതിനാല്‍ പുതിയതായി അധികമൊന്നും പറയാനില്ലെങ്കിലും ചില കാര്യങ്ങള്‍ കൂടി നിങ്ങളുടെ ശ്രദ്ധയില്‍ വെക്കൂ.

ചൂടിനെ അറിയുക: ചൂടിനെ അളക്കുന്നത് തെര്‍മ്മോമീറ്റര്‍ ഉപയോഗിച്ചാണെന്ന് എല്ലാവര്‍ക്കുമറിയാം. ഇപ്പോള്‍ നമ്മള്‍ ചൂട് അറിയുന്നത് മൊബൈല്‍ ഫോണില്‍ നോക്കിയാണ്. ലോകത്ത് എവിടെ പോകുന്നതിന് മുന്‍പും അവിടുത്തെ കാലാവസ്ഥ അറിയാന്‍ ഞാന്‍ നോക്കുന്നതും ഫോണില്‍ തന്നെയാണ്.

ഓസ്ലോയിലെയോ ദുബായിലെയോ ചൂടോ തണുപ്പോ ഫോണിലോ വെബിലോ നോക്കുന്നത് പോലെ വെങ്ങോലയിലെയോ പെരുന്പാവൂരിലെയോ ചൂട് ഫോണില്‍ നോക്കിയാല്‍ ഒരു കുഴപ്പമുണ്ട്. വാസ്തവത്തില്‍ നമ്മുടെ സ്മാര്‍ട്ട് ഫോണില്‍ കാണുന്ന താപനില ഫോണ്‍ ഉപയോഗിച്ച് അളക്കുന്നതല്ല. ഒന്നുകില്‍ ഓരോ രാജ്യത്തെയും കാലാവസ്ഥ സര്‍വ്വീസ് അളക്കുന്നത്, അല്ലെങ്കില്‍ ഏതെങ്കിലും വിമാനത്താവളത്തില്‍ നിന്നും കിട്ടുന്ന താപനില.

ഇതൊന്നും ഇല്ലാത്ത വെങ്ങോലയിലെ ചൂടും ഫോണില്‍ നോക്കിയാല്‍ കാണും. അത് പക്ഷെ നിലത്ത് അളന്നു ചിട്ടപ്പെടുത്തിയ ഒന്നല്ല. കേരളത്തില്‍ എവിടെയെങ്കിലും അളന്നതില്‍ നിന്നും കണക്കുകൂട്ടി എടുക്കുന്നതാണ്. ഫോണിലെ താപനില നോക്കി പുറത്തെ ചൂട് അറിയുന്നത് കേരളത്തില്‍ മിക്കയിടത്തും ശരിയായിരിക്കണമെന്നില്ല. ചൂടിനെ സംബന്ധിച്ച തീരുമാനങ്ങള്‍ എടുക്കുന്നത് ഫോണിലെ ചൂട് നോക്കി ആകരുത്.
നമ്മുടെ കാറില്‍ ഒരു തെര്‍മോ മീറ്റര്‍ ഉണ്ട്. അതിലുമുണ്ട് പ്രശ്‌നങ്ങള്‍. കാറില്‍ ഏതു ഭാഗത്താണ് തെര്‍മോ മീറ്റര്‍ ഫിറ്റ് ചെയ്തിരിക്കുന്നത് എന്നതനുസരിച്ച് പൊതുവിലുള്ള ചൂടില്‍ നിന്നും നാലോ അഞ്ചോ ഡിഗ്രി മാറ്റമുണ്ടാകാം. ഇതുകൊണ്ടൊക്കെ തന്നെ ആളുകളെ പുറത്ത് ജോലിക്ക് വെക്കുന്നവര്‍, കുട്ടികളെ പുറത്ത് കളിക്കാന്‍ വിടണമോ എന്ന് തീരുമാനിക്കേണ്ടവര്‍ (സ്‌കൂള്‍ അധികൃതര്‍), സ്‌പോര്‍ട്ട്‌സ് സംഘടിപ്പിക്കുന്നവര്‍ എല്ലാം സ്വന്തമായി ഒരു തെര്‍മോമീറ്റര്‍ വാങ്ങി വെക്കുന്നതാണ് ശരിയായ നടപടി.

എല്ലാ ചൂടും ഒരു പോലെയല്ല. കേരളത്തില്‍ ചൂട് കൂടുന്നു എന്ന് പറഞ്ഞാലും മിക്കവാറും പ്രദേശത്ത് ഇത് നാല്‍പ്പതില്‍ താഴെയാണ്. വടക്കേ ഇന്ത്യയിലും ഗള്‍ഫിലും നാല്പതിന് മുകളില്‍ ചൂട് പോകുന്നത് സാധാരണമാണ്. നമ്മുടെ ചൂട് അത്ര വലിയ പ്രശ്‌നമല്ല എന്ന് നമുക്ക് തോന്നാം, മറ്റുള്ളവര്‍ക്ക് തോന്നാം, പ്രത്യേകിച്ചും ഗള്‍ഫിലുള്ളവര്‍ക്ക്. എന്നാല്‍ നമുക്ക് അനുഭവപ്പെടുന്ന ചൂട് അന്തരീക്ഷത്തിലെ ചൂടിനെ മാത്രമല്ല ഹ്യൂമിഡിറ്റിയെയും (അന്തരീക്ഷത്തിലെ ബാഷ്പത്തിന്റെ അളവ്) ആശ്രയിച്ചാണിരിക്കുന്നത്. Heat Index അഥവാ ഹുമിടെക്‌സ് എന്നാണ് ഈ അളവിന്റെ പേര്. ചൂടും ഹ്യൂമിഡിറ്റിയും ഒരുമിച്ചു കൂട്ടിയാണ് ഇത് കണക്കാക്കുന്നത്. കേരളം ഹ്യൂമിഡിറ്റി ഏറെ കൂടിയ സ്ഥലമാണ്. എഴുപത് ശതമാനത്തിലും കൂടുതല്‍ ഹ്യൂമിഡിറ്റി കേരളത്തില്‍ സാധാരണമാണ്, തൊണ്ണൂറിന് മുകളില്‍ പോകുന്നത് അസാധാരണമല്ല താനും. 35 ഡിഗ്രി ചൂട് 70 ശതമാനം ഹ്യൂമിഡിറ്റിയില്‍ 51ഡിഗ്രി പോലെ അനുഭവപ്പെടും. അതേസമയം 40 ഡിഗ്രി ചൂട് 20 ഡിഗ്രി ഹ്യൂമിഡിറ്റിയില്‍ 43 പോലെയേ തോന്നുകയുള്ളൂ.

ഇതാണ് കേരളത്തിലെ പ്രധാന പ്രശ്‌നം. നമ്മുടെ ശരീരത്തിന് 55 ഡിഗ്രി എന്ന അളവില്‍ ചൂട് അനുഭവപ്പെടാന്‍ കേരളത്തിലെ സാഹചര്യത്തില്‍ 35 ഡിഗ്രി ചൂട് മതി (85 ശതമാനം ഹ്യൂമിഡിറ്റിയില്‍). ഫോണില്‍ നോക്കി 35 മുപ്പത്തി അഞ്ചു ഡിഗ്രിയേ ചൂടുളളൂ എന്ന് കരുതി പുറത്ത് പണിക്കു പോവുകയോ, കുട്ടികളെ കളിയ്ക്കാന്‍ വിടുകയോ, സ്‌പോര്‍ട്ട്‌സിനായി പോവുകയോ ചെയ്യുന്നത് അപകടമുണ്ടാക്കും.

ഓരോ ചൂടിലും ഹ്യൂമിഡിറ്റിയിലും എന്താണ് heat index എന്നതും ചാര്‍ട്ടില്‍ കാണിച്ചിട്ടുണ്ട്. ഇത് കണ്ടുപിടിക്കാന്‍ സ്മാര്‍ട്ട് ഫോണുകളില്‍ ആപ്പുകളുണ്ട്. ഒരെണ്ണം ഡൗണ്‍ലോഡ് ചെയ്യുന്നത് നല്ലതാണ്. Heat Index ഓരോ അളവിലും എത്തുന്‌പോള്‍ എന്താണ് അപകടമെന്ന് ചാര്‍ട്ടില്‍ പറഞ്ഞിട്ടുള്ളത് ശ്രദ്ധിക്കുക. ഡിസാസ്റ്റര്‍ മാനേജ്മെന്റ് അതോറിറ്റിയുടെയും മറ്റു വിദഗ്ദ്ധരുടെയും ഉപദേശങ്ങള്‍ വായിക്കുന്‌പോള്‍ അവര്‍ heat index നെ പറ്റിയാണ് പറയുന്നത്, ചൂടിനെപ്പറ്റിയല്ല എന്ന് പ്രത്യേകം ശ്രദ്ധിക്കുക.

കാറിനുള്ളിലെ ചൂട്: കാറ് പോലെ അടച്ചു പൂട്ടിയ വാഹനങ്ങള്‍ക്കുള്ളിലെ ചൂട് വളരെ പെട്ടെന്ന് പുറത്തേതിനേക്കാള്‍ അഞ്ചോ പത്തോ ഡിഗ്രി കൂടിയെന്ന് വരാം. ഒരു കാരണവശാലും കുട്ടികളെ വാഹനത്തിലിരുത്തി ഡോര്‍ ലോക്ക് ചെയ്ത് പുറത്ത് പോകരുത്. ഓരോ വര്‍ഷവും ഗള്‍ഫില്‍ ഒന്നില്‍ കൂടുതല്‍ മരണങ്ങള്‍ ഇങ്ങനെ സംഭവിക്കുന്നുണ്ട്.
ദുരന്ത ലഘൂകരണം തന്നെ പ്രധാനം: സൂര്യാഘാതം എന്നത് അതിവേഗത്തില്‍ ആളെ കൊല്ലാന്‍ പോലും കഴിവുള്ളതായതിനാല്‍ സൂര്യാഘാതം ഏല്‍ക്കുന്നത് ഒഴിവാക്കുക തന്നെയാണ് പ്രധാനം. അമിതമായി ചൂടില്‍ നില്‍ക്കാതിരിക്കുകയും ആവശ്യത്തിന് വെള്ളം കുടിക്കുകയുമാണ് പ്രധാനമായും ചെയ്യേണ്ടത്. കൂടുതല്‍ കൃത്യമായ വിവരങ്ങള്‍ Kerala State Disaster Management Authority – KSDMA സൈറ്റില്‍ ഉണ്ട്. വായിക്കുക. വീട്ടിലും ഓഫിസിലും ചര്‍ച്ച ചെയ്യുക.

സൂര്യഘാതം സംഭവിച്ചാല്‍: എന്താണ് സൂര്യാഘാതത്തിന്റെ ലക്ഷണങ്ങള്‍, അത് കണ്ടാല്‍ നിങ്ങള്‍ എന്ത് ചെയ്യണം എന്നൊക്കെ Info Clinic നന്നായി എഴുതിയിട്ടുണ്ട്. അത് കാണണം, വീട്ടില്‍ ചര്‍ച്ച ചെയ്യണം.

മരണം വരുന്നത് സൂര്യാഘാതത്തിലൂടെ മാത്രമല്ല: ചൂട് എല്ലാവരേയും ഒരുപോലെയല്ല ബാധിക്കുന്നത്. കുട്ടികളെയും വയസ്സായവരെയും കൂടുതല്‍ ശ്രദ്ധിക്കേണ്ടതുണ്ട്. 2003 ലെ ചൂടുകാലത്ത് വയസ്സായവരെ പ്രത്യേകമായി ശ്രദ്ധിക്കാന്‍ സൗകര്യങ്ങളില്ലായിരുന്നു. ചൂടുകാലത്തിനു ശേഷം മൂന്നു മാസം കഴിഞ്ഞു ചൂടുകാലത്തെ മരണനിരക്ക് നോക്കിയ ഫ്രഞ്ച് സര്‍ക്കാര്‍ അന്തം വിട്ടു. സാധാരണ വേനലില്‍ മരിക്കുന്നതിലും പതിനയ്യായിരം കൂടുതല്‍ ആളുകളാണ് ആ വേനലില്‍ ഫ്രാന്‍സില്‍ മരിച്ചത്. ഇവരാരും സൂര്യാഘാതമേറ്റല്ല മരിച്ചത്. കൂടിയ ചൂട് പ്രായമായവര്‍ക്ക് നേരത്തെയുണ്ടായിരുന്ന പ്രശ്‌നങ്ങള്‍ കൂടുതല്‍ വഷളാക്കി. ഫ്രാന്‍സില്‍ ഇത് വലിയ കോളിളക്കം ഉണ്ടാക്കി. ഓരോ ഉഷ്ണകാലത്തും പ്രായമായവരെ പ്രത്യേകം ശ്രദ്ധിക്കാന്‍ പുതിയ സംവിധാനങ്ങളുണ്ടാക്കി. സാധാരണ ഗതിയില്‍ നമ്മുടെ ശ്രദ്ധ പോകാത്ത ഒന്നായതിനാല്‍ ഇക്കാര്യവും ശ്രദ്ധിക്കണം.

ബംഗാളിയില്‍ സൂര്യാഘാതത്തിന് എന്താണ് വാക്ക്?: ഈ ചൂടുകാലത്ത് എന്തൊക്കെ മുന്‍കരുതലുകളാണ് എടുക്കേണ്ടത് എന്നതിനെക്കുറിച്ച് ദുരന്ത നിവാരണ അതോറിറ്റിയും ഇന്‍ഫോ ക്ലിനിക്കും ഏറെ കാര്യങ്ങള്‍ പറഞ്ഞിട്ടുണ്ടെന്ന് പറഞ്ഞല്ലോ. പക്ഷെ കഷ്ടം എന്തെന്ന് വെച്ചാല്‍ കേരളത്തിലെ ഏറ്റവും വലിയ റിസ്‌ക് ഗ്രൂപ്പ് മലയാളികള്‍ അല്ല, മറുനാടന്‍ തൊഴിലാളികളാണ്. ഇവരെ ആരെങ്കിലും ഇക്കാര്യങ്ങള്‍ പറഞ്ഞു മനസ്സിലാക്കുന്നുണ്ടോ? പ്രത്യേകിച്ചും അവര്‍ നാല്പത് ഡിഗ്രിയൊക്കെ ചൂടുള്ള പ്രദേശത്തു നിന്നും വരുന്നവരായതിനാല്‍ ‘ഇതൊക്കെ എന്ത്’ എന്ന് ചിന്തിച്ച് അപകടത്തില്‍ പെടാം. ഉച്ചക്ക് പന്ത്രണ്ട് മുതല്‍ വൈകീട്ട് മൂന്നു വരെ വെയിലത്ത് തൊഴില്‍ ചെയ്യുന്നത് ഒഴിവാക്കണമെന്ന നിര്‍ദ്ദേശങ്ങള്‍ കണ്ടു. ഇത് ആരെങ്കിലും മറുനാടന്‍ തൊഴിലാളികളോട് പറഞ്ഞു മനസ്സിലാക്കുന്നുണ്ടോ? മറുനാടന്‍ തൊഴിലാളികള്‍ (വഴിയോര കച്ചവടക്കാര്‍ ഉള്‍പ്പടെ) വെയിലത്ത് നിന്നാല്‍ മലയാളികള്‍ ശ്രദ്ധിക്കുമോ?

സെന്റ് ബര്‍ണാഡും മറ്റു മിണ്ടാപ്രാണികളും: ആല്‍പ്‌സ് പര്‍വതത്തിന്റെ അടിവാരത്തില്‍ ആളുകള്‍ വളര്‍ത്തുന്ന ഒരു പട്ടിയാണ് സെന്റ് ബെര്‍ണാഡ്. കാശുള്ള പലരും ഇതിനെ നാട്ടിലും വളര്‍ത്തും. തണുപ്പില്‍ ജീവിക്കേണ്ട ഈ ജീവി കേരളത്തില്‍ അനുഭവിക്കുന്ന അവസ്ഥ എന്താണെന്ന് പറഞ്ഞു തരാനുള്ള കഴിവ് പട്ടിക്കില്ല. കാട്ടില്‍ കിടക്കേണ്ട ആനയുടെയും കൂട്ടില്‍ കിടക്കുന്ന കോഴിയുടെയും സ്ഥിതി വ്യത്യസ്തമല്ല. ഈ ചൂടുകാലത്ത് നമ്മുടെ ചുറ്റുമുള്ള മിണ്ടാപ്രാണികളെ പ്രത്യേകം ശ്രദ്ധിക്കുക.

ഇലക്ഷന്‍ ചൂടിലും വലിയ ചൂട്: ഈ തിരഞ്ഞെടുപ്പ് കാലത്ത് പണി ചെയ്യാന്‍ പുറത്തിറങ്ങുന്നതിലും കൂടുതല്‍ മലയാളികള്‍ വെയില് കൊള്ളാന്‍ പോകുന്നത് തിരഞ്ഞെടുപ്പ് ജാഥക്കും പ്രചാരണത്തിനും വേണ്ടിയാണ്. സ്ഥാനാര്‍ത്ഥികളും പ്രവര്‍ത്തകരും ഒന്ന് സൂക്ഷിക്കുന്നത് നല്ലതാണ്. എന്തൊക്കെയാണ് അവര്‍ ശ്രദ്ധിക്കേണ്ടതെന്ന് ഞാന്‍ പ്രത്യേകം എഴുതിയിരുന്നു, പക്ഷെ ആരും ശ്രദ്ധിച്ചു കണ്ടില്ല. സൂക്ഷിച്ചാല്‍ ദുഖിക്കേണ്ട എന്ന് മാത്രം വീണ്ടും പറയാം.

ഞാന്‍ വേറൊരു നിര്‍ദ്ദേശം കൂടി തരാം. മഹാഭാരതയുദ്ധ കാലത്ത് ഏത് സമയത്താണ് യുദ്ധം തുടങ്ങേണ്ടത്, എപ്പോഴാണ് അവസാനിപ്പിക്കേണ്ടത് എന്നതിനൊക്കെ നിയമമുണ്ടായിരുന്നു. എല്ലാവരും അത് പാലിക്കുകയും ചെയ്തിരുന്നു. അതുകൊണ്ട് ആര്‍ക്കും ലാഭവും നഷ്ടവും ഉണ്ടായില്ല. നമ്മുടെ പാര്‍ട്ടികള്‍ എല്ലാവരും കൂടി രാവിലെ പത്തിനും വൈകീട്ട് അഞ്ചിനും ഇടക്ക് വാഹന ജാഥയും റോഡില്‍ കൂടെ നടന്നുള്ള വോട്ട് പിടിത്തവും വേണ്ട, പകരം വല്ല ഫേസ്ബുക്ക് ലൈവോ ടൗണ്‍ഹാള്‍ മീറ്റിങ്ങോ മതി എന്ന് തീരുമാനിച്ചാല്‍ നിങ്ങള്‍ക്ക് കൊള്ളാം.

ലസ്സി തൊട്ട് കുമ്മട്ടിക്ക ജ്യൂസ് വരെ: വേനല്‍ക്കാലത്ത് വെള്ളം കുടിക്കാന്‍ തോന്നുന്നത് സ്വാഭാവികം. ലസ്സിയും കുമ്മട്ടിക്ക ജ്യൂസും ഒക്കെ നല്ലതുമാണ്. നമുക്ക് ചുറ്റും കടകളില്‍ കിട്ടുന്ന ജ്യൂസുകള്‍ ഒട്ടും വിശ്വസിക്കാന്‍ പറ്റാതായിരിക്കുന്നു. പഴത്തില്‍, ഐസില്‍, മധുരിക്കാന്‍ ഒഴിക്കുന്ന ദ്രാവകത്തില്‍ എല്ലാം നിസ്സാര ലാഭത്തിനായി മായം ചേര്‍ക്കുന്നത് അപൂര്‍വമല്ല. സാധിക്കുമെങ്കില്‍ കൈയില്‍ തിളപ്പിച്ചാറ്റിയ വെള്ളം കരുതുന്നതാണ് ബുദ്ധി. കുപ്പിവെള്ളം ടാപ്പിലുള്ള വെള്ളത്തിലും നല്ലതാണെന്ന ഒരു വിശ്വാസം മാത്രമേ ഉള്ളൂ.

വസ്ത്ര ധാരണത്തില്‍ മാറ്റം: കേരളത്തിലെ പഴയ കാല വസ്ത്രധാരണം ചൂടിന് പറ്റിയതായിരുന്നു. ഇപ്പോഴത്തെ വസ്ത്രങ്ങള്‍, പാന്റ്‌സും ചുരിദാറും ശരീരത്തിലെ ചൂടിനെ പുറത്തു പോകാന്‍ അനുവദിക്കാത്തതാണ്. നമ്മുടെ സദാചാരബോധം ബര്‍മുഡയും ടി ഷര്‍ട്ടും ഇട്ടു നടക്കാന്‍ നമ്മളെ അനുവദിക്കുന്നുമില്ല. ഇത്തരം മൂഢ ആചാരങ്ങള്‍ മാറ്റാന്‍ ഇതൊരു നല്ല അവസരമാണ്. ആദ്യം വീട്ടില്‍, പിന്നെ പുറത്ത് ചൂടിനിണങ്ങിയ വസ്ത്രങ്ങള്‍ ധരിക്കൂ. മറ്റുള്ളവര്‍ എന്ത് ‘ധരിക്കും’ എന്നതിനെപ്പറ്റി ആവലാതിപ്പെടാതിരിക്കൂ.
ചൂടുകാലം കഴിയുന്നതിന് മുന്‍പ് വീണ്ടും കാണാം. തല്‍ക്കാലം സുരക്ഷിതരായിരിക്കുക.
മുരളി തുമ്മാരുകുടി

]]>
https://www.chandrikadaily.com/summer.html/feed 0
കൊടുംചൂട് ഒരാഴ്ച തുടരും 55 പേര്‍ക്ക് കൂടി സൂര്യാതപം https://www.chandrikadaily.com/summer-season.html https://www.chandrikadaily.com/summer-season.html#respond Thu, 28 Mar 2019 03:59:02 +0000 http://www.chandrikadaily.com/?p=122530

സംസ്ഥാനത്ത് തുടരുന്ന കൊടുംചൂടില്‍ ഇന്നലെ 55 പേര്‍ക്ക് സൂര്യാതപവും രണ്ടുപേര്‍ക്ക് സൂര്യാഘാതവുമേറ്റു. പത്തനംതിട്ടയില്‍ എട്ട് പേര്‍ക്കും കോഴിക്കോടും കോട്ടയത്തും ഏഴ് പേര്‍ക്ക് വീതവും എറണാകുളത്തും കൊല്ലത്തും അഞ്ച് പേര്‍ക്ക് വീതവും മലപ്പുറം, കണ്ണൂര്‍, കാസര്‍കോഡ് ജില്ലകളില്‍ രണ്ടുപേര്‍ക്ക് വീതവുമാണ് സൂര്യാതപമേറ്റത്. തിരുവനന്തപുരം, ആലപ്പുഴ, പത്തനംതിട്ട, മലപ്പുറം, എറണാകുളം, തൃശൂര്‍, കൊല്ലം, ഇടുക്കി, പാലക്കാട്, കോഴിക്കോട്, കാസര്‍കോഡ് എന്നിവിടങ്ങളിലായി 46 പേര്‍ക്ക് കടുത്ത ചൂടില്‍ തൊലിപ്പുറത്ത് ചുവന്ന പാടും കുരുക്കളുമുണ്ടായി.
തിരുവനന്തപുരത്ത് രണ്ടുപേര്‍ക്ക് സൂര്യാഘാതവുമേറ്റു. കോഴിക്കോട് 47 പേര്‍ വിവിധ ആസ്പത്രികളില്‍ ചികില്‍സയിലാണെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. വി ജയശ്രീ അറിയിച്ചു. ഈ മാസം ഏഴ് മുതല്‍ ഇതു വരെ ജില്ലയില്‍ സൂര്യാതപമേറ്റു ചികിത്സ തേടിയവരുടെ എണ്ണം 40 ആയി. മുക്കം മണാശ്ശേരിയില്‍ വയലില്‍ ജോലി ചെയ്യുന്നതിനിടെയാണ് കര്‍ഷകനായ യുവാവിന്റെ കഴുത്തില്‍ സൂര്യാതപമേറ്റത്. വെസ്റ്റ് ചേന്ദമംഗല്ലൂര്‍ ചെറുകുന്നത്ത് ഇല്യാസ്(44) നാണ് കഴുത്തിന്റെ വലത് ഭാഗത്ത് പൊള്ളലേറ്റത്. കരുവാളിച്ച ഭാഗത്ത് പുകച്ചിലും വേദനയുമനുഭപ്പെടുകയായിരുന്നു. തലശ്ശേരിയില്‍ ചുമട്ട് തൊഴിലാളിക്ക് സൂര്യാഘാതമേറ്റു. മട്ടാമ്പ്രം കസ്റ്റംസ് റോഡിലെ ആബിദാ മന്‍സിലില്‍ കെ.എന്‍ ഹാഷി (62) മിനാണ് ദേഹത്തും കൈക്കും പൊള്ളലേറ്റത്. ഇദ്ദേഹത്തെ ജനറല്‍ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു.
ചൊവ്വാഴ്ച ജോലിക്കിടെ നേരിയ തോതില്‍ അസ്വസ്ഥത അനുഭവപ്പെട്ടിരുന്നു. ഇന്നലെ രാവിലെ വീണ്ടും ജോലിക്കെത്തിയപ്പോള്‍ അസ്വസ്ഥത വര്‍ദ്ധിച്ചതിനെതുടര്‍ന്ന് വീട്ടിലേക്ക് മടങ്ങുകയായിരുന്നു. ഉച്ചയോടെ അസഹനീയമായ ചൂട് അനുഭവപ്പെടു കയും ദേഹമാസകലം ചുട്ട് പഴുക്കുന്നതു പോലെ തോന്നുകയും ചെയ്തതോടെ ആസ്പത്രിയില്‍ ചികിത്സ തേടി. രണ്ടാഴ്ചമുമ്പ് ട്രാഫിക് ജോലിക്കിടെ പൊലീസുകാരനും സൂര്യാഘാതം ഏറ്റിരുന്നു.
അതേസമയം പാലക്കാട് ഇന്നലെയും ചൂട് 41 ഡിഗ്രി സെല്‍ഷ്യസില്‍ തുടരുകയാണ്. തുടര്‍ച്ചയായ മൂന്നാം ദിവസമാണ് ജില്ലയില്‍ 41 ഡിഗ്രി സെല്‍ഷ്യസില്‍ തുടരുന്നത്. വരുന്ന ദിവസങ്ങളില്‍ മറ്റു ജില്ലകളിലും കടുത്ത ചൂട് തുടരുമെന്നാണ് മുന്നറിയിപ്പ്. അള്‍ട്രാവയലറ്റ് രശ്മികളുടെ തോതും കൂടിയതിനാല്‍ അതീവ ജാഗ്രതാ നിര്‍ദേശമാണ് ആരോഗ്യവകുപ്പ് നല്‍കിയിട്ടുള്ളത്. പകര്‍ച്ചവ്യാധികള്‍ക്കുള്ള സാധ്യത ഉണ്ടെന്നും മുന്നറിയിപ്പുണ്ട്. കടുത്ത ചൂടിന്റെ പശ്ചാത്തലത്തില്‍ എല്ലാ ജില്ലകളിലും കുടിവെള്ള ലഭ്യത ഉറപ്പാക്കാനുള്ള ചുമതല കലക്ടര്‍മാര്‍ക്ക് നല്‍കി. ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിന്റേതാണ് തീരുമാനം. കുടിവെള്ള ലഭ്യത ഉറപ്പാക്കാനും പകര്‍ച്ചവ്യാധി പ്രതിരോധത്തിനും വന്യ മൃഗങ്ങള്‍ നാട്ടിലേക്കിറങ്ങുന്നത് തടയാനുമായി മൂന്ന് സമിതികള്‍ രൂപീകരിക്കാനും യോഗം തീരുമാനിച്ചു.

പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ സമിതികള്‍ കലക്‌ട്രേറ്റുകളില്‍ കണ്‍ട്രോള്‍ റൂമുകള്‍
തുറക്കാന്‍ നിര്‍ദേശം

തിരുവനന്തപുരം: ജില്ലാ കളക്ടറേറ്റുകളില്‍ കണ്‍ട്രോള്‍ റൂമുകള്‍ തുടങ്ങണമെന്ന് ചീഫ് സെക്രട്ടറി നിര്‍ദ്ദേശം നല്‍കി. വരള്‍ച്ച, കുടിവെള്ള ദൗര്‍ലഭ്യം, ജില്ലകളിലെ കണ്‍ട്രോള്‍ റൂം മേല്‍നോട്ടം, ഏകോപനം എന്നിവയ്ക്കായി ജലവിഭവ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി, റവന്യു ദുരന്ത നിവാരണ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി എന്നിവരുടെ നേതൃത്വത്തിലാണ് ഒരു കമ്മിറ്റി. ജലദൗര്‍ലഭ്യം മൂലം നാട്ടിലിറങ്ങുന്ന വന്യമൃഗങ്ങള്‍ മനുഷ്യര്‍ക്കും, വിളകള്‍ക്കും നാശനഷ്ടവും ആപത്തും സൃഷ്ടിക്കുന്നത് ഒഴിവാക്കുന്നതിനായി വനം പ്രിന്‍സിപ്പല്‍ സെക്രട്ടറി, സംസ്ഥാന ഫോറസ്റ്റ് മേധാവി എന്നിവരുടെ നേതൃത്വത്തില്‍ പ്രത്യേക ടീം പ്രവര്‍ത്തിക്കും. ഇപ്പോഴത്തെ സാഹചര്യത്തില്‍ പകര്‍ച്ച വ്യാധികള്‍ തടയുന്നതിന് ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ നല്‍കുന്നതിനും ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങളുടെ മേല്‍നോട്ടത്തിനും ആരോഗ്യവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലാണ് മറ്റൊരു ടീം പ്രവര്‍ത്തിക്കുക. ടാസ്‌ക് ഫോഴ്സുകളുമായി സഹകരിച്ച് ജില്ലാകളക്ടര്‍മാര്‍ ജില്ലകളിലെ പ്രവര്‍ത്തനം ഏകോപിപ്പിക്കും. സംസ്ഥാനത്ത് ആശങ്കാജനകമായ സാഹചര്യമില്ലെന്ന് യോഗം വിലയിരുത്തി. സംസ്ഥാനത്ത് ഇതുവരെ സൂര്യാതപം മൂലം 284 പേര്‍ക്ക് അസ്വാസ്ഥ്യം ഉണ്ടായിട്ടുണ്ട്. സൂര്യാതപവുമായി ബന്ധപ്പെട്ട് ഏറ്റവുമധികം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത് പത്തനംതിട്ട ജില്ലയിലാണ് – 41 എണ്ണം. ഒരു മരണം മാത്രമാണ് സൂര്യതാപവുമായി ബന്ധപ്പെട്ട് സ്ഥിരീകരിച്ചിട്ടുളളതെന്നും ചീഫ് സെക്രട്ടറി വ്യക്തമാക്കി. ദുരന്ത നിവാരണ അതോറിറ്റിയും ആരോഗ്യവകുപ്പും പുറപ്പെടുവിക്കുന്ന ജാഗ്രതാ നിര്‍ദ്ദേശങ്ങള്‍ പൊതുജനങ്ങള്‍ പാലിക്കണമെന്ന് യോഗം അഭ്യര്‍ത്ഥിച്ചു.

]]>
https://www.chandrikadaily.com/summer-season.html/feed 0
പാലക്കാട്ടും മലപ്പുറത്തും രൂക്ഷ വരള്‍ച്ചക്ക് സാധ്യത https://www.chandrikadaily.com/thirsty-malappuram-and-palakkad-in-sign.html https://www.chandrikadaily.com/thirsty-malappuram-and-palakkad-in-sign.html#respond Sat, 17 Mar 2018 11:47:06 +0000 http://www.chandrikadaily.com/?p=75351 തിരുവനന്തപുരം: ഔപചാരിക ഉദ്ഘാടനത്തിനു കാത്തുനില്‍ക്കാതെ പൂര്‍ത്തീകരിച്ച ജലവിതരണ പദ്ധതികളില്‍ നിന്നും ആവശ്യമായ മേഖലകളില്‍ ജലം എത്തിക്കാന്‍ ജലവിഭവമന്ത്രി മാത്യു ടി. തോമസ് കലക്ടര്‍മാര്‍ക്ക് നിര്‍ദേശം നല്‍കി. വരള്‍ച്ചാ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താന്‍ റവന്യൂ മന്ത്രിയും ജലവിഭവമന്ത്രിയും എല്ലാ ജില്ലാകലക്ടര്‍മാരുമായി നടത്തിയ വീഡിയോ കോണ്‍ഫറന്‍സിലാണ് മന്ത്രിയുടെ നിര്‍ദേശം. മുടങ്ങിക്കിടക്കുന്ന ജലപദ്ധതികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കണമെന്നും നിര്‍ദേശിച്ചു. പാലക്കാട്ടും മലപ്പുറവും രൂക്ഷമായ വരള്‍ച്ചക്ക് സാധ്യതയുണ്ടെന്ന് വിലയിരുത്തി. പറമ്പിക്കുളം-ആളിയാര്‍ പദ്ധതിയില്‍ നിന്നും കൂടുതല്‍ വെള്ളം എത്തിക്കും. എന്നാല്‍, കഴിഞ്ഞ വരള്‍ച്ചാക്കാലത്തേക്കാള്‍ അഞ്ചിരട്ടി വെള്ളം അണക്കെട്ടുകളിലുണ്ടെന്നാണ് കണക്കുകള്‍. ജലവിതരണ പമ്പിംഗ് സ്റ്റേഷനുകളില്‍ വൈദ്യുതി മുടങ്ങാതെ ലഭ്യമാക്കാന്‍ കെ.എസ്.ഇ.ബിയുമായി ചീഫ്സെക്രട്ടറി തലത്തില്‍ ഇന്നലെ തന്നെ ചര്‍ച്ച നടത്തി. സ്വകാര്യ-വാണിജ്യ ആവശ്യങ്ങള്‍ക്കായി പുഴകളില്‍ നിന്നും അനിയന്ത്രിതമായി ജലം ഊറ്റുന്നത് നിയന്ത്രിക്കും. ചില പ്രദേശങ്ങളില്‍ ഏപ്രില്‍, മെയ് മാസങ്ങളില്‍ ജലദൗര്‍ലഭ്യം അനുഭവപ്പെടാന്‍ സാധ്യതയുണ്ട്. ഇത് നേരിടാന്‍ ജലവിഭവ വകുപ്പും റവന്യൂ വകുപ്പും പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു കഴിഞ്ഞതായി കലക്ടര്‍മാര്‍ പറഞ്ഞു.കുടിവെള്ളം സംഭരിക്കാനുള്ള സ്രോതസ്സുകളും വിതരണം ചെയ്യാനുള്ള സംവധാനങ്ങളും സജ്ജമാക്കിയിട്ടുണ്ട്. മിക്ക സംഭരണികളിലെയും ജലനിരപ്പ് ഇപ്പോള്‍ തൃപ്തികരമാണ്. കഴിഞ്ഞ വര്‍ഷം സ്ഥാപിച്ച കുടിവെള്ള വിതരണ കിയോസ്‌ക്കുകള്‍ മിക്കവയും ഇപ്പോഴും പ്രവര്‍ത്തന ക്ഷമമാണ്. കൂടുതല്‍ കിയോസ്‌ക്കുകള്‍ അര്‍ഹമായ സ്ഥലങ്ങളില്‍ ആവശ്യമെങ്കില്‍ സ്ഥാപിക്കും. ജലവിതരണം കൃത്യമായി നിര്‍വഹിക്കുന്നു എന്നുറപ്പുവരുത്താന്‍ കലകടര്‍മാര്‍ക്ക് നിര്‍ദേശം നല്‍കി. ജലസംരക്ഷണനിയമത്തിലെ പുതിയ വ്യവസ്ഥകള്‍ പ്രകാരം ജലസ്രോതസ്സുകള്‍ മലിനപ്പെടുത്തുന്നത് മൂന്നുവര്‍ഷം തടവും രണ്ടുലക്ഷം രൂപ പിഴയും വരെ ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്. ഇത്തരം നിയമലംഘനങ്ങളില്‍ കലക്ടര്‍മാര്‍ക്ക് കര്‍ശന നടപടി സ്വീകരിക്കാം. യോഗത്തില്‍ മന്ത്രിമാര്‍ക്കു പുറമേ അഡീഷണല്‍ സെക്രട്ടറി ടോംജോസ്, ലാന്‍ഡ് റവന്യൂ കമ്മീഷണര്‍, വാട്ടര്‍ അതോറിറ്റി എം.ഡി, റവന്യൂ-ജലവിഭവ വകുപ്പ് ഉന്നത ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.

]]>
https://www.chandrikadaily.com/thirsty-malappuram-and-palakkad-in-sign.html/feed 0
വേനല്‍ച്ചൂട്: ട്രാഫിക് ഡ്യൂട്ടിയിലുള്ളവര്‍ക്ക് കുടിവെള്ളം എത്തിക്കാന്‍ നിര്‍ദ്ദേശം https://www.chandrikadaily.com/kerala-traffic-police-duty-in-summer.html https://www.chandrikadaily.com/kerala-traffic-police-duty-in-summer.html#respond Tue, 06 Mar 2018 09:04:00 +0000 http://www.chandrikadaily.com/?p=73193 തിരുവനന്തപുരം: ട്രാഫിക് മാനേജ്‌മെന്റ് ഡ്യൂട്ടിയില്‍ ഏര്‍പ്പെടുന്ന എല്ലാ പൊലീസ് ഉദ്യോഗസ്ഥര്‍ക്കും ട്രാഫിക് വാര്‍ഡന്‍മാര്‍ക്കും കുടിവെള്ള വിതരണത്തിന് സൗകര്യമൊരുക്കണമെന്ന് ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ എല്ലാ ജില്ലാ പൊലീസ് മേധാവിമാര്‍ക്കും നിര്‍ദ്ദേശം നല്‍കി. കേരളത്തില്‍ ക്രമാതീതമായി ചൂട് കൂടുന്ന സാഹചര്യത്തിലും ഉത്സവ സീസണ്‍ ആയതിനാലും കൂടുതല്‍ പൊലീസ് ഉദ്യോഗസ്ഥരും ട്രാഫിക് ഡ്യൂട്ടിയിലും മറ്റ് പുറം ജോലികളിലുമായിരിക്കും. അതുകൊണ്ടുതന്നെ ചൂടു ഏല്‍ക്കുന്നതിനും നിര്‍ജ്ജലീകരണത്തിനും സാധ്യത വളരെ കൂടുതലാണ്. ഇത്തരമൊരു സാഹചര്യത്തിലാണ് തീരുമാനം. ഇതിനാവശ്യമായ തുക അനുവദനീയമായ അക്കൗണ്ട് ഹെഡുകളില്‍ നിന്നും ലഭ്യമാക്കണം.
സിറ്റി, റൂറല്‍, അര്‍ബന്‍ പ്രദേശങ്ങളില്‍ ട്രാഫിക് ഡ്യൂട്ടിയില്‍ ഏര്‍പ്പെട്ടിരിക്കുന്ന എല്ലാ പൊലീസ് ഉദ്യോഗസ്ഥര്‍ക്കും ട്രാഫിക് വാര്‍ഡന്‍മാര്‍ക്കും കൃത്യമായ ഇടവേളകളില്‍ ബന്ധപ്പെട്ട എ.ആര്‍. ക്യാമ്പുകളില്‍ നിന്നോ മറ്റ് ഉചിതമായ സംവിധാനം വഴിയോ കുടിവെള്ളം ലഭിക്കുന്നുണ്ടെന്ന് ബന്ധപ്പെട്ട ജില്ലാ പൊലീസ് മേധാവിമാരും ഐ.ജിമാരും ഉറപ്പുവരുത്തണമെന്നും ഡി.ജി.പി നിര്‍ദ്ദേശിച്ചു.

]]>
https://www.chandrikadaily.com/kerala-traffic-police-duty-in-summer.html/feed 0