2024 ഒക്ടോബര് ഒന്നിന് തുടങ്ങുന്ന ടൂര്‍ണമെന്റ് മെയ് 15 വരെ നീളും. ടൂര്‍ണമെന്റിന്റെ മത്സരക്രമങ്ങള്‍ സംബന്ധിച്ച വിശദവിവരങ്ങള് എ.ഐ.എഫ്.എഫ് പിന്നീട് പുറത്തുവിടും.
ഫുട്‌ബോള് ചരിത്രത്തിലെ തന്നെ ഏറ്റവും പഴക്കമേറിയെ ടൂര്‍ണമെന്റാണ് ഇം?ഗ്ലീഷ് എഫ് എ കപ്പ്. 1871-72 വര്‍ഷത്തിലാണ് എഫ് എ കപ്പിന് തുടക്കമായത്. ഇന്ന് ഇംഗ്ലണ്ട് ഫുട്‌ബോളിലെ ഏത് ലീഗ് കളിക്കുന്ന ക്ലബിനും എഫ്എ കപ്പിന്റെ ഭാഗമാകാം. ഓഗസ്റ്റില് തുടങ്ങുന്ന ടൂര്‍ണമെന്റിന് മെയിലാണ് അവസാനമാകുക.
എഫ്.എ കപ്പ് നിലവിലെ ചാമ്പ്യന്‍മാര്‍ മാഞ്ചസ്റ്റര്‍ സിറ്റിയാണ്. സാധാരണയായി 12 റൗണ്ടുകളും സെമി ഫൈനലും ഫൈനലുമാണ് എഫ്എ കപ്പിനുള്ളത്. ഏതെങ്കിലും റൗണ്ടില് രണ്ട് ടീമുകള് തമ്മിലുള്ള മത്സരം സമനില ആയാല് അവ വീണ്ടും ഒരിക്കല് കൂടെ നടത്തും. അവിടെയും സമനിലയിലാണെങ്കില് എക്‌സ്ട്രാ ടൈമിലേക്കും പെനാല്‍റ്റി ഷൂട്ടൗട്ടിലേക്കും മത്സരം നീളും. സെമി ഫൈനല്, ഫൈനല് മത്സരങ്ങള് ഒറ്റ പാദമായാണ് നടക്കുക.
]]>
ദിമിത്രിയോസ് ഡയമന്റക്കോസ്, നിഷു കുമാര്, കെ.പി രാഹുല് എന്നിവര് ബ്ലാസ്റ്റേഴ്‌സിനായി വല കുലുക്കി. പഞ്ചാബിന്റെ ആശ്വാസ ഗോള് കൃഷാണാനന്ദയുടെ വകയായിരുന്നു.
]]>ഇന്ന് കോർപറേഷൻ ഇ എം എസ് സ്‌റ്റേഡിയത്തിൽ വൈകിട്ട് അഞ്ചിന് ആദ്യമത്സരത്തിൽ ബംഗളൂരു എഫ്‌സിയും ശ്രീനിധി ഡെക്കാൻ എഫ്‌സിയും എറ്റുമുട്ടും. രാത്രി 8.30ന് നടക്കുന്ന രണ്ടാമത്തെ മത്സരം കേരള ബ്ലാസ്‌റ്റേഴ്‌സും ഐ ലീഗ് ചാമ്പ്യന്മാരായ പഞ്ചാബ് റൗണ്ട്‌ഗ്ലാസ് എഫ്‌സിയും തമ്മിലാണ്.
പയ്യനാട് സ്‌റ്റേഡിയത്തിൽ നാളെ വൈകിട്ട് അഞ്ചിന് നടക്കുന്ന ആദ്യ മത്സരത്തിൽ ഹൈദരാബാദ് എഫ്‌സിയും ഐസ്വാളും എറ്റുമുട്ടും. രണ്ടാംമത്സരം രാത്രി എട്ടിന് ഒഡിഷ എഫ്‌സിയും ഈസ്‌റ്റ് ബംഗാളും തമ്മിലാണ്.
]]>
Bengaluru FC win the first ever Hero Super Cup title in style defeating @eastbengalfc 4-1.#HeroSuperCup #KEBvBFC pic.twitter.com/cffqXHtj7K
— Indian Football Team (@IndianFootball) April 20, 2018
കളിയുടെ 28ാം മിനുട്ടില്‍ ക്രോമയിലൂടെ ഈസ്റ്റ് ബംഗാള് ആദ്യം മുന്നിലെത്തിയത്. കോര്‍ണറിനൊടുവിലാണ് ക്രോമ ഗോള്‍ നേടിയത്.എന്നാല് 39-ാം മിനുട്ടില് ബുള്ളറ്റ് ഹെഡറിലൂടെ രാഹുല് ഭേക്കെ ബെംഗളുരുവിനെ ഒപ്പമെത്തിച്ചു. ആദ്യ പകുതിയുടെ അവസാന നിമിഷത്തില് ഈസ്റ്റ് ബംഗാളിന്റെ ഇന്ത്യന് താരം സമദ് അലി ചുവപ്പു കാര്‍ഡ് കണ്ട് പുറത്തായത് കളിയുടെ ഗതിമാറുന്നതില്‍ നിര്‍ണയാകമായി. 69-ാം മിനുട്ടില്‍ പെനാല്‍ട്ടി ലക്ഷ്യത്തിലെത്തിച്ച് സുനില് ഛേത്രി ടീമിനെ മുന്നിലെത്തിച്ചു. ബോക്‌സിനുള്ളില് വെച്ച് ഈസ്റ്റ് ബംഗാളിന്റെ ഗുര്‍വീന്ദര്‍ സിങ് പന്ത് കയ്യില് തൊട്ടതിനാണ് റഫറി പെനാല്‍ട്ടി നല്‍കിയത്.രണ്ടു മിനുട്ടിനകം മികച്ചൊരു ഗോളിലൂടെ വെനസ്വേലന് താരം മിക്കു ബെംഗളുരുവിന്റെ ലീഡുയര്‍ത്തി. രണ്ടു ഗോള് ലീഡ് വഴങ്ങിയതോടെ ഈസ്റ്റ് ബംഗാള് താരങ്ങള് നിരാശയിലായി. കളിയുടെ 90-ാം മിനുട്ടില് ക്യാപ്റ്റന് ഛേത്രി ഗോള്‍പ്പട്ടിക പൂര്‍ത്തിയാക്കി ഒപ്പം ബെംഗളൂരുവിന് കിരീടവും
]]>42-ാം മിനിറ്റില് ദിബാന്ത ഡിക നേടിയ ഗോളിലൂടെ ബഗാനാണ് മുന്നിലെത്തിയത്. എന്നാല് മിന്നുന്ന പ്രകടനത്തിലൂടെ മത്സരത്തിലേക്ക് തിരിച്ചു വന്ന ബെംഗളൂരുവിന്റെ രക്ഷകനായി മികു അവതരിച്ചു. 62-ാം മിനിറ്റില് മികു ബെംഗളൂരുവിനെ ഒപ്പമെത്തിച്ചു. മൂന്ന് മിനിറ്റുകള്‍ക്കുള്ളില്‍ മികു വീണ്ടും ലക്ഷ്യം കണ്ടതോടെ സ്‌കോര് 2-1 ആയി. 88-ാം മിനിറ്റില്‍ പെനാല്‍റ്റിയിലൂടെ മികു ഹാട്രിക് നേട്ടം സ്വന്തമാക്കി. 91-ാം മിനിറ്റില് സുനില് ഛേത്രി കൂടി ലക്ഷ്യം കണ്ടതോടെ ബെംഗളൂരു സ്‌കോര്‍ ബോര്‍ഡ് പൂര്‍ത്തിയാക്കി.
ഈസ്റ്റ് ബംഗാളാണ് ഫൈനലില് ബെംഗളൂരുവിന്റെ എതിരാളികള്. ഏപ്രില് 20നാണ് ഫൈനല്. എഫ്.സി ഗോവയെ തോല്‍പ്പിച്ചാണ് ഈസ്റ്റ് ബംഗാള് സൂപ്പര് കപ്പിന്റെ ഫൈനലിലെത്തിയത്.
]]>തുടക്കം മുതല് ആധിപത്യം പുലര്‍ത്തിയ ബഗാന്‍ 12-ാം മിനുട്ടില് ഫയാസിലൂടെ മുന്നിലെത്തി. അസര് ദീപാന്ദ ഉയര്‍ത്തി നല്‍കിയ പന്ത് ഓടി സ്വീകരിച്ചായിരുന്നു ഫയാസിന്റെ ഗോള്. 22-ാം മിനുട്ടില് ബോക്‌സിനു പുറത്തു നിന്ന് നിഖില് കദം തൊടുത്ത കരുത്തന് ഷോട്ട് ബഗാന്റെ ലീഡുയര്‍ത്തി. 25-ാം മിനുട്ടില് ഷില്ലോങിന് അനുകൂല പെനാല്‍ട്ടി ലഭിച്ചെങ്കിലും സാമുവല്‍ ലാല്‍മന്‍പുയ്യയുടെ ദുര്‍ബലമായ ഷോട്ട് ഷില്‍ട്ടന്‍ പോള്‍ തട്ടിയകറ്റി. 28-ാം മിനുട്ടില് ബഗാന് പ്രതിരോധത്തിലെ ആശയക്കുഴപ്പം മുതലെടുത്ത് അബ്ദുലയെ ഒരു ഗോള് മടക്കി. രണ്ടാം പകുതിയില് ലജോങ് ആക്രമണം ശക്തമാക്കിയെങ്കിലും 60-ാം മിനുട്ടില് അരിജിത് ബാഗുയിന്റെ ക്രോസില്‍ നിന്ന് ഡൈവിങ് ഹെഡ്ഡറുതിര്‍ത്ത് അക്രം മൊഗ്‌റാബി ജയം ബഗാന്റേതാക്കി.
]]>