superleague – Chandrika Daily https://www.chandrikadaily.com Fri, 31 Oct 2025 16:57:22 +0000 en-US hourly 1 https://wordpress.org/?v=5.8.12 https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg superleague – Chandrika Daily https://www.chandrikadaily.com 32 32 സൂപ്പര്‍ ലീഗ് കേരള; തൃശൂര്‍ മാജിക് എഫ്‌സിക്ക് തുടര്‍ച്ചയായ മൂന്നാം ജയം https://www.chandrikadaily.com/super-league-kerala-thirdd-consecutive-win-for-thrissur-magic-fc.html https://www.chandrikadaily.com/super-league-kerala-thirdd-consecutive-win-for-thrissur-magic-fc.html#respond Fri, 31 Oct 2025 16:57:22 +0000 https://www.chandrikadaily.com/?p=361342 സൂപ്പര്‍ ലീഗ് കേരളയില്‍ തൃശൂര്‍ മാജിക് എഫ്‌സിക്ക് തുടര്‍ച്ചയായ മൂന്നാം ജയം. മഹാരാജാസ് സ്റ്റേഡിയത്തില്‍ വെച്ച് നടന്ന മത്സരത്തില്‍ ഫോഴ്സ കൊച്ചി എഫ്‌സിക്കെതിരെ ഒരു ഗോള്‍ നേടി തൃശൂര്‍ മാജിക് എഫ്‌സി അങ്കം വിജയിക്കുകയായിരുന്നു. പകരക്കാരനായി എത്തിയ അഫ്‌സലാണ് ഗോള്‍ നേടിയത്. ലീഗില്‍ കൊച്ചിയുടെ തുടര്‍ച്ചയായ നാലാം തോല്‍വിയാണിത്. അതേസമയം നാല് റൗണ്ട് മത്സരം പൂര്‍ത്തിയായപ്പോള്‍ തൃശൂര്‍ ഒമ്പത് പോയിന്റുമായി ഒന്നാം സ്ഥാനത്തും കൊച്ചി അവസാനസ്ഥാനത്തുമാണ്.

തൃശൂരിന്റെ ലെനി റോഡ്രിഗസിന്റെ പത്താം മിനിറ്റിലെ ഷോട്ട് കൊച്ചിയുടെ അണ്ടര്‍ 23 ഗോള്‍ കീപ്പര്‍ മുഹമ്മദ് മുര്‍ഷിദ് കോര്‍ണര്‍ വഴങ്ങി രക്ഷിച്ചു. പതിനഞ്ചാം മിനിറ്റ് തികയും മുന്‍പ് കൊച്ചിയുടെ സ്പാനിഷ് താരം റാമോണ്‍ ഗാര്‍ഷ്യ പരിക്കേറ്റ് പുറത്തിറങ്ങി. പകരക്കാരനായി മലയാളി താരം ഗിഫ്റ്റി ഗ്രേഷ്യസ് എത്തിയതോടെ താരത്തിന്റെ 25ാം മിനിറ്റില്‍ താഴ്ന്നുവന്ന ഷോട്ട് തൃശൂര്‍ ഗോളി കമാലുദ്ധീന്‍ തടുത്തു. 32ാം മിനിറ്റില്‍ ഫ്രീകിക്കിന് പിന്നാലെ ലഭിച്ച പന്ത് ലെനി റോഡ്രിഗസ് പോസ്റ്റിലേക്ക് തൊടുത്തു വിട്ടെങ്കിലും കൊച്ചി കീപ്പര്‍ മുര്‍ഷിദ് ക്രോസ് ബാറിന് മുകളിലൂടെ തട്ടി. മാര്‍ക്കസ് ജോസഫിന്റെ ക്ലോസ് റെയിഞ്ച് ഹെഡ്ഡറും മുര്‍ഷിദ് തടുത്തു.

എന്നാല്‍ ഇവാന്‍ മാര്‍ക്കോവിച്ചിനെ പിന്‍വലിച്ച തൃശൂര്‍ ഉമാശങ്കറിനെ രണ്ടാം പകുതിയുടെ തുടക്കത്തില്‍ കൊണ്ടുവന്നു. 51ാം മിനിറ്റില്‍ എസ് കെ ഫയാസ് വലതുവിങില്‍ നിന്ന് നല്‍കിയ ക്രോസിന് മാര്‍ക്കസ് ജോസഫ് തലവെച്ചെങ്കിലും ക്രോസ് ബാറിന് മുകളിലൂടെ പുറത്തേക്ക് പോയി. സജീഷിനെ പിന്‍വലിച്ച കൊച്ചി നിജോ ഗില്‍ബര്‍ട്ടിനും എസ്‌കെ ഫായാസിന് പകരം തൃശൂര്‍ ഫൈസല്‍ അലിക്കും അവസരം നല്‍കി. 80ാം മിനിറ്റില്‍ കൊച്ചിയുടെ മുഷറഫിനെ ഫൗള്‍ ചെയ്ത ബിബിന്‍ അജയന് മഞ്ഞക്കാര്‍ഡ് ലഭിച്ചു.

എന്നാല്‍ 90ാം മിനിറ്റില്‍ തൃശൂര്‍ വിജയഗോള്‍ നേടുകയായിരുന്നു. 1-0 ന് തൃശൂര്‍ മാജിക് എഫ്‌സിക്ക് മിന്നും വിജയം നേടാനായി.

]]>
https://www.chandrikadaily.com/super-league-kerala-thirdd-consecutive-win-for-thrissur-magic-fc.html/feed 0
സൂപ്പര്‍ ലീഗ് കേരള രണ്ടാം സീസണിന് ഇന്ന് തുടക്കം https://www.chandrikadaily.com/super-league-kerala-second-season-starts-today.html https://www.chandrikadaily.com/super-league-kerala-second-season-starts-today.html#respond Thu, 02 Oct 2025 06:43:24 +0000 https://www.chandrikadaily.com/?p=356447 കൊച്ചി: കേരള ഫുട്ബോളില്‍ ചരിത്രമാറ്റത്തിന് തുടക്കമിട്ട സൂപ്പര്‍ ലീഗ് കേരളയുടെ രണ്ടാം സീസണ് ഇന്ന് കൊച്ചില്‍ ഇഎംഎസ് സ്റ്റേഡിയത്തില്‍ ഗ്രാന്‍ഡ് കിക്കോഫോടെ ആരംഭിക്കുന്നു. നിലവിലെ ജേതാക്കളായ കാലിക്കറ്റ് എഫ്.സി.യും രണ്ടാം സ്ഥാനക്കാരനായ ഫോഴ്സ് കൊച്ചി എഫ്.സി.യും ഇന്ന് മുഖാമുഖം മത്സരിക്കും. രണ്ടു മാസം നീണ്ടുനില്‍ക്കുന്ന ലീഗില്‍ ഫൈനല്‍ ഉള്‍പ്പെടെ 33 മത്സരങ്ങള്‍ നടക്കും.

ഒക്ടോബര്‍ 2 വൈകുന്നേരം 6 മണിക്ക് കലാകാരന്മാരുടെ നേതൃത്വത്തില്‍ കലാപരിപാടികള്‍ നടക്കും, ഉദ്ഘാടന മത്സരം രാത്രി 8 മണിക്ക് ആരംഭിക്കും. ക്ലബ് ഉടമകള്‍, സിനിമ താരങ്ങള്‍, രാഷ്ട്രീയ നേതാക്കള്‍, കേരള ഫുട്ബോള്‍ അസോസിയേഷന്‍ ഭാരവാഹികള്‍ ചടങ്ങില്‍ പങ്കെടുക്കും.

പ്രഥമ സീസണില്‍ കളിച്ച കണ്ണൂര്‍ വാരിയേഴ്‌സ് എഫ്.സി., കാലിക്കറ്റ് എഫ്.സി., മലപ്പുറം എഫ്.സി., തൃശൂര്‍ മാജിക് എഫ്.സി., ഫോഴ്സ് കൊച്ചി എഫ്.സി., തിരുവനന്തപുരം കൊമ്പന്‍സ് എഫ്.സി. ടീമുകള്‍ രണ്ടാം സീസണിലും മത്സരിക്കും.

മുന്‍വര്‍ഷം നാല് വേദികളിലായിരുന്ന മത്സരങ്ങള്‍ ഇത്തവണ ആറ് വേദികളിലായി എത്തുന്നു. കണ്ണൂര്‍ ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയവും തൃശൂര്‍ കോര്‍പ്പറേഷന്‍ സ്റ്റേഡിയവും ഹോം ഗ്രൗണ്ടുകളായിരിക്കും. ഫോഴ്സ് കൊച്ചി എഫ്.സി. എറണാകുളം മഹാരാജാസ് ഗ്രൗണ്ടില്‍ ഹോം മത്സരങ്ങള്‍ക്ക് ഇറങ്ങും.

കോഴിക്കോട് ഇഎംഎസ് സ്റ്റേഡിയം (കാലിക്കറ്റ് എഫ്.സി.), മഞ്ചേരി പയ്യനാട് സ്റ്റേഡിയം (മലപ്പുറം എഫ്.സി.), തിരുവനന്തപുരം ചന്ദ്രശേഖരന്‍ നായര്‍ സ്റ്റേഡിയം (തിരുവനന്തപുര കൊമ്പന്‍സ്) എന്നിവിടങ്ങളിലും മത്സരങ്ങള്‍ നടക്കും.

]]>
https://www.chandrikadaily.com/super-league-kerala-second-season-starts-today.html/feed 0
ഐഎസ്എൽ ആവേശത്തിൽ കൊച്ചി മെട്രോ ; മത്സരങ്ങൾ നടക്കുന്ന ദിവസങ്ങളിൽ രാത്രി 11. 30 വരെ സർവീസ് https://www.chandrikadaily.com/kochi-metro-isl-games.html https://www.chandrikadaily.com/kochi-metro-isl-games.html#respond Thu, 21 Sep 2023 07:36:58 +0000 https://www.chandrikadaily.com/?p=275624 ഐഎസ്എൽ ആവേശത്തിൽ പങ്കു ചേർന്ന് കൊച്ചി മെട്രോയും.കൊച്ചി ജവഹർ ലാൽ നെഹ്റു സ്റ്റേഡിയത്തിൽ ഐഎസ്എൽ ഫുട്ബോൾ മത്സരം നടക്കുന്നത് പരിഗണിച്ച് കൊച്ചി മെട്രോ സർവീസ് രാത്രി 11. 30 വരെ നീട്ടി. ജവഹർ ലാൽ നെഹ്റു സ്റ്റേഡിയം മെട്രോ സ്റ്റേഷനിൽ നിന്ന് ആലുവ ഭാഗത്തേക്കും എസ്എൻ ജംഗ്ഷനിലേക്കുമുള്ള അവസാന ട്രെയിൻ സർവ്വീസ് രാത്രി 11:30 വരെയാണ് നീട്ടിയിരിക്കുന്നത്. ഐഎസ്എൽ മത്സരങ്ങൾ നടക്കുന്ന ദിവസങ്ങളിൽ മാത്രമായിരിക്കും ഈ പ്രത്യേക സർവീസ് ഉണ്ടാകുക. രാത്രി 10 മണി മുതൽ ടിക്കറ്റ് നിരക്കിൽ 50 ശതമാനം ഇളവുമുണ്ടാകും.

]]>
https://www.chandrikadaily.com/kochi-metro-isl-games.html/feed 0