t290criket – Chandrika Daily https://www.chandrikadaily.com Fri, 23 Jan 2026 16:28:56 +0000 en-US hourly 1 https://wordpress.org/?v=5.8.12 https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg t290criket – Chandrika Daily https://www.chandrikadaily.com 32 32 ന്യൂസിലാന്‍ഡിനെതിരെ ഇന്ത്യക്ക് തകര്‍ച്ച തുടക്കം; ആദ്യ ഓവറുകളില്‍ രണ്ട് വിക്കറ്റ് നഷ്ടം https://www.chandrikadaily.com/india-start-to-collapse-against-new-zealand-two-wickets-lost-in-the-first-overs.html https://www.chandrikadaily.com/india-start-to-collapse-against-new-zealand-two-wickets-lost-in-the-first-overs.html#respond Fri, 23 Jan 2026 16:28:56 +0000 https://www.chandrikadaily.com/?p=375231 ഇന്‍ഡോര്‍: ന്യുസിലാന്‍ഡിനെതിരായ രണ്ടാം ടി20 മത്സരത്തില്‍ ഇന്ത്യക്ക് തുടക്കത്തില്‍ തന്നെ തിരിച്ചടി. 209 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ഇന്ത്യക്ക് ആദ്യ രണ്ട് ഓവറുകള്‍ക്കുള്ളില്‍ തന്നെ രണ്ട് ഓപ്പണര്‍മാരെ നഷ്ടമായി. മലയാളി താരം സഞ്ജു സാംസണ്‍ വെറും ആറു റണ്‍സിന് പുറത്തായി. തുടര്‍ന്നുള്ള ഓവറില്‍ അഭിഷേക് ശര്‍മയും മടങ്ങി.

മാറ്റ് ഹെന്‍റിയുടെ ആദ്യ ഓവറിലാണ് സഞ്ജു പുറത്തായത്. ആദ്യ പന്തില്‍ റണ്‍സ് നേടാനാകാതിരുന്ന സഞ്ജു, രണ്ടാം പന്ത് സ്ക്വയര്‍ ലെഗിലേക്ക് ഉയർത്തിയടിച്ചു. ഡെവോൺ കോൺവെയുടെ കൈവശം എത്തേണ്ടിയിരുന്ന പന്ത് ബൗണ്ടറി കടന്നതോടെ സിക്സായി. പിന്നാലെ രണ്ട് പന്തുകളില്‍ റണ്‍സ് നേടാനായില്ല. എന്നാല്‍ ഓവറിലെ അഞ്ചാം പന്തില്‍ മിഡ് ഓണിലേക്ക് ഉയര്‍ത്തിയടിച്ച പന്ത് നേരെ രചിന്ത രവീന്ദ്രയുടെ കൈകളിലേക്കെത്തുകയായിരുന്നു.

പരമ്പരയിലെ ആദ്യ മത്സരത്തില്‍ പത്ത് റണ്‍സ് മാത്രമാണ് സഞ്ജുവിന് നേടാനായത്. തുടര്‍ച്ചയായ പരാജയകരമായ പ്രകടനമാണ് മലയാളി താരത്തില്‍ നിന്ന് വീണ്ടും കണ്ടത്.

രണ്ടാം ഓവറില്‍ ജേക്കബ് മര്‍ഫിയാണ് ന്യുസിലാന്‍ഡിനായി ബൗള്‍ ചെയ്തത്. ഓവറിലെ ആദ്യ പന്ത് നേരിട്ട അഭിഷേക് ശര്‍മ ദീപ് സ്ക്വയര്‍ ലെഗില്‍ ഡെവോൺ കോൺവെയ്ക്ക് ക്യാച്ച് നല്‍കി പുറത്തായി.

നിലവില്‍ ഇഷാന്‍ കിഷനും സൂര്യകുമാര്‍ യാദവുമാണ് ക്രീസില്‍. ഇഷാന്‍ കിഷന്‍ 23 പന്തില്‍ 56 റണ്‍സും സൂര്യകുമാര്‍ യാദവ് എട്ട് പന്തില്‍ എട്ട് റണ്‍സുമാണ് നേടിയത്. ആറു ഓവര്‍ പൂര്‍ത്തിയാകുമ്പോള്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 66 റണ്‍സാണ് ഇന്ത്യയുടെ സ്‌കോര്‍.

]]>
https://www.chandrikadaily.com/india-start-to-collapse-against-new-zealand-two-wickets-lost-in-the-first-overs.html/feed 0