Tej Pratap Yadav – Chandrika Daily https://www.chandrikadaily.com Tue, 10 Nov 2020 05:25:06 +0000 en-US hourly 1 https://wordpress.org/?v=5.8.10 https://cdn.chandrikadaily.com/wp-contents/uploads/2020/08/chandrika-fav.jpeg Tej Pratap Yadav – Chandrika Daily https://www.chandrikadaily.com 32 32 ലാലുവിന്റെ മൂത്തമകന്‍ 1500 വോട്ടുകള്‍ക്ക് പിന്നില്‍ https://www.chandrikadaily.com/tej-prathap-yadav-trailing.html https://www.chandrikadaily.com/tej-prathap-yadav-trailing.html#respond Tue, 10 Nov 2020 05:20:33 +0000 https://www.chandrikadaily.com/?p=166812 പട്‌ന: ആര്‍ജെഡി അധ്യക്ഷന്‍ ലാലു പ്രസാദ് യാദവിന്റെ മൂത്തമകന്‍ തേജ് പ്രതാപ് യാദവ് ഹാസന്‍പൂര്‍ മണ്ഡലത്തില്‍ പിന്നില്‍. നാലായിരം വോട്ടുകളാണ് തേജ് പ്രതാപിന് കിട്ടിയിട്ടുള്ളത്. ജെഡിയുവിന്റെ എതിര്‍ സ്ഥാനാര്‍ത്ഥി രാജ്കുമാര്‍ റായിക്ക്‌ 5600 വോട്ടുകളാണ് പത്തര വരെ ലഭിച്ചിട്ടുള്ളത്. ജെഡിയുവിന്റെ കോട്ടയാണ് ഈ മണ്ഡലം.

മഹാസഖ്യത്തിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയും സഹോദരനുമായ തേജസ്വി യാദവ് സ്വന്തം മണ്ഡലമായ രഘോപുരില്‍ ലീഡ് ചെയ്യുകയാണ്. ആയിരത്തോളം വോട്ടുകള്‍ക്കാണ് തേജസ്വി മുമ്പില്‍ നില്‍ക്കുന്നത്. വോട്ടെണ്ണല്‍ ആരംഭിച്ചതു മുതല്‍ വ്യക്തമായ മേധാവിത്വമാണ് തേജസ്വി പുലര്‍ത്തുന്നത്. ബിജെപിയുടെ സതീഷ് കുമാറാണ് ഇവിടെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി.

അതിനിടെ, മഹാസഖ്യത്തെ പിന്നിലാക്കി നിലവില്‍ എന്‍ഡിഎയുടെ മുന്നേറ്റമാണ് കാണാന്‍ ആകുന്നത്. അതേസമയം, ആര്‍ജെഡി തന്നെയാണ് ഏറ്റവും വലിയ ഒറ്റക്കക്ഷി. 10.30ലെ കണക്കുകള്‍ പ്രകാരം 75 ഇടത്താണ് ആര്‍ജെഡി ലീഡ് ചെയ്യുന്നത്. രണ്ടാം സ്ഥാനത്തുള്ള ബിജെപി 67 സീറ്റില്‍ മുമ്പില്‍ നില്‍ക്കുന്നു.

ജെഡിയു 50 ഇടത്തും കോണ്‍ഗ്രസ് 23 സീറ്റിലും ലീഡ് ചെയ്യുകയാണ്. എല്‍ജെപി ആറു സീറ്റിലും മറ്റു കക്ഷികള്‍ 21 ഇടത്തും മുമ്പില്‍ നില്‍ക്കുന്നു. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ആര്‍ജെഡി 80 സീറ്റിലാണ് ജയിച്ചിരുന്നത്. 53 സീറ്റില്‍ മാത്രം ജയിച്ച ബിജെപി നേട്ടമുണ്ടാക്കിയിട്ടുണ്ട്. ജെഡിയു 22 സീറ്റ് പിന്നിലാണ്. 71 സീറ്റിലാണ് ജെഡിയു 2015ല്‍ ജയിച്ചിരുന്നത്.

27 സീറ്റില്‍ ജയിച്ച കോണ്‍ഗ്രസ് നിലവില്‍ ലീഡ് ചെയ്യുന്നത് 23 ഇടത്താണ്. ആദ്യഘട്ടത്തില്‍ പിന്നില്‍ നിന്ന എന്‍ഡിഎ നില മെച്ചപ്പെടുത്തുന്നതാണ് ഇപ്പോള്‍ കാണുന്നത്. നിലവില്‍ 123 സീറ്റിലാണ് എന്‍ഡിഎ ലീഡ് ചെയ്യുന്നത്. മഹാസഖ്യം 108 ഇടത്ത് മുന്നില്‍ നില്‍ക്കുന്നു. എല്‍ജെപി അഞ്ചിടത്തും. 122 സീറ്റാണ് കേവല ഭൂരിപക്ഷത്തിനു വേണ്ടത്.

അതിനിടെ, രാഷ്ട്രീയ വൃത്തങ്ങളെ അമ്പരപ്പിച്ച് ആദ്യ ഫലസൂചനകള്‍ പുറത്തുവന്ന വേളയില്‍ തന്നെ ഭരണകക്ഷിയായ ജെഡിയു തോല്‍വി സമ്മതിച്ചു. ജനങ്ങളുടെ തീരുമാനത്തെ സ്വാഗതം ചെയ്യുന്നു എന്നും ആര്‍ജെഡിയോ തേജസ്വി യാദവോ അല്ല, കോവിഡാണ് തങ്ങളെ തോല്‍പ്പിച്ചത് എന്നും പാര്‍ട്ടി വക്താവ് കെ.സി ത്യാഗി പറഞ്ഞു. എന്‍ഡിടിവിയോട് സംസാരിക്കുകയാരുന്നു അദ്ദേഹം.

 

 

]]>
https://www.chandrikadaily.com/tej-prathap-yadav-trailing.html/feed 0
മാധ്യമപ്രവര്‍ത്തകന്റെ കൊല; ലാലുവിന്റെ മകന്‍ തേജ് പ്രതാപിന് ക്ലീന്‍ചിറ്റ് https://www.chandrikadaily.com/supreme-court-closes-inquiry-into-tej-pratap-yadavs-role-in-bihar-journalists-murder.html https://www.chandrikadaily.com/supreme-court-closes-inquiry-into-tej-pratap-yadavs-role-in-bihar-journalists-murder.html#respond Thu, 22 Mar 2018 15:09:28 +0000 http://www.chandrikadaily.com/?p=76290 ന്യുഡല്‍ഹി: മാധ്യമപ്രവര്‍ത്തകന്‍ രാജ്ദിയോ രഞ്ജന്‍ കൊല്ലപ്പെട്ട കേസില്‍ ആര്‍.ജെ.ഡി നേതാവ് ലാലു പ്രസാദ് യാദവിന്റെ മകനും ബിഹാര്‍ മുന്‍ ആരോഗ്യമന്ത്രിയുമായ തേജ് പ്രതാപിനെതിരായ എല്ലാ നടപടിക്രമങ്ങളും സുപ്രീംകോടതി റദ്ദാക്കി. കൊലപാതകത്തില്‍ തേജ് പ്രതാപിന്റെ പങ്ക് കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്ന സി.ബി.ഐ നിലപാട് ചോദ്യം ചെയ്ത് മാധ്യമപ്രവര്‍ത്തകന്റെ ഭാര്യ ആശയാണ് കോടതിയെ സമീപിച്ചത്. രഞ്ജന്‍ കൊലക്കേസില്‍ അറസ്റ്റിലായ മൊഹദ് കൈഫ്, ജാവദ് എന്നിവര്‍ക്കൊപ്പം തേജ് പ്രതാപ് നില്‍ക്കുന്ന ചിത്രവും വീഡിയോ ദൃശ്യങ്ങളും പുറത്തുകൊണ്ടുവന്ന മാധ്യമ റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടിയാണ് ആശ പരമോന്നത കോടതിയെ സമീപിച്ചത്. ഇതുപ്രകാരം സി.ബി.ഐയോട് ഈ റിപ്പോള്‍ട്ടുകളില്‍ അന്വേഷണം നടത്താന്‍ കോടതി നിര്‍ദേശിക്കുകയായിരുന്നു. എന്നാല്‍ തേജ് പ്രതാപിനെതിരെ ഒരു തെളിവും കണ്ടെത്താന്‍ സി.ബി.ഐയ്ക്ക് കഴിഞ്ഞിട്ടില്ലെന്ന് ഇന്നലെ ഹര്‍ജി പരിഗണിക്കവേ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ അമാന്‍ ലേഖി കോടതിയെ അറിയിച്ചു. ഇത് പരിഗണിച്ചാണ് ചീഫ് ജസ്റ്റീസ് ദീപക് മിശ്ര, ജസ്റ്റീസുമാരായ എം.എം ഖാന്‍വില്‍കര്‍, ഡി.വൈ ചന്ദ്രചൂഢ് എന്നിവര്‍ ഉള്‍പ്പെടുന്ന ബെഞ്ച് കേസ് ഹര്‍ജി തള്ളിയത്. അതേസമയം, ഭാവിയില്‍ എന്തെങ്കിലും നിര്‍ണായക വിവരങ്ങള്‍ ലഭിച്ചാല്‍ ഹര്‍ജിക്കാരിക്ക് വീണ്ടും കോടതിയെ സമീപിക്കാമെന്നും കോടതി വ്യക്തമാക്കി. 2016 മേയ് 13നാണ് വടക്കന്‍ ബിഹാറിലെ സിവാനില്‍ രഞ്ജന്‍ വെടിയേറ്റു മരിച്ചത്. ബൈക്കിലെത്തിയ അക്രമി സംഘം രഞ്ജനെ വെടിവച്ച ശേഷം കടന്നുകളയുകയായിരുന്നു.

]]>
https://www.chandrikadaily.com/supreme-court-closes-inquiry-into-tej-pratap-yadavs-role-in-bihar-journalists-murder.html/feed 0
ആര്‍.എസ്.എസിനെ നേരിടാന്‍ മതേതര ബദലുമായ് ലാലുവിന്റെ മകന്‍ https://www.chandrikadaily.com/lalus-son-launches-dss-to-counter-rss.html https://www.chandrikadaily.com/lalus-son-launches-dss-to-counter-rss.html#respond Mon, 03 Apr 2017 09:42:35 +0000 http://www.chandrikadaily.com/?p=24927 പട്ന: രാജ്യത്ത് വര്‍ഗീയ വിഷം പരത്തുന്ന ആര്‍എസ്എസിനെ നേരിടാന്‍ പുതിയ സംഘടനയുമായി ആര്‍ജെഡി നേതാവ് ലാലുപ്രസാദ് യാദവിന്റെ മകനും ബിഹാര്‍ ആരോഗ്യമന്ത്രിയുമായ തേജ്പ്രതാപ് യാദവ് രംഗത്ത്. ധര്‍മനിരപേക്ഷക് സേവക് സംഘ് (ഡി.എസ്.എസ്) എന്ന പേരില്‍ ഒരു മതേതര ബദലാണ് പുതിയ സംഘടനയിലൂടെ ആര്‍ജെഡി ലക്ഷ്യം വെക്കുന്നത്.

ഇന്ന് രാജ്യത്ത് ആര്‍എസ്എസ് മതഭ്രാന്ത് വളര്‍ത്തുകയാണെന്നും എന്നാല്‍ ആര്‍എസ്എസിന്റെ വര്‍ഗീയ അജണ്ടകള്‍ക്ക് ശക്തമായ പ്രതിരോധം തീര്‍ക്കുന്നതായിരിക്കും പുതിയ സംഘടനയെന്നും തേജ്പ്രതാപ് യാദവ് പറഞ്ഞു. ഡിഎസ്എസിന് രൂപം നല്‍കിയുള്ള രഥയാത്രയില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

tej-pratap-yadav-dss lalus-son-tej-pratap-faces-his-first-electoral-test-in-mahua

ഇത് വെറും ട്രയല്‍ മാത്രമാണ് യഥാര്‍ത്ഥ ചിത്രം വരാനിരിക്കുന്നതെയുള്ളൂ. ഡിഎസ്എസ്, ആര്‍.എസ്.എസിനെ കീഴടക്കും, തേജ്പ്രതാപ് രഥയാത്രയില്‍ പ്രഖ്യാപിച്ചു.
ഉത്തര്‍പ്രദേശില്‍ ഹിന്ദു യുവവാഹിനി നേതാവായിരുന്ന യോഗി ആദിത്യനാഥിനെ ഉപയോഗിച്ച് ബിജെപി നടത്തിയ ഭിന്നിപ്പ് രാഷ്ട്രീയം ബിഹാറിലും നടത്തുന്നത് തടയിടുകയാണ് ഡിഎസ്എസിലൂടെ ആര്‍ജെഡി ലക്ഷ്യമിടുന്നത്. സംഘടനയുടെ പ്രവര്‍ത്തനം ആദ്യം ബിഹാറിലും പിന്നീട് രാജ്യവ്യാപകവുമായി വ്യാപിപ്പിക്കാനാണ് ഡിഎസ്എസ് ലക്ഷ്യമിടുന്നത്.

lalu-prasad-yadav-son-tej-pratap-yadav-comment-on-bjp-leader-sushil-modi-1

തേജ് പ്രദാപ് യാദവയും ബിജെപി നേതാവ് സുശീല്‍ കുമാര്‍ മോദിയും

അതേസമയം, ആര്‍.എസ്.എസിനെതിരെ രൂപംകൊണ്ട് പുതിയ സംഘടനക്കെതിരെ വിമര്‍ശവുമായി മുതിര്‍ന്ന ബിജെപി നേതാവ് സുശീല്‍ കുമാര്‍ മോദി രംഗത്തെത്തി. തേജ് പ്രദാപ് യാദവ് ആര്‍എസ്എസില്‍ ഒരു വര്‍ഷമെങ്കിലും ചേര്‍ന്ന് കാര്യങ്ങളൊക്കെ പഠിക്കണമെന്നായിരുന്നു ബിജെപി നേതാവിന്റെ പ്രതികരണം. പുതിയ സംഘടനക്ക് എല്ലാ ആശംസകളും നേര്‍ന്ന സുശീല്‍ കുമാര്‍ മോദി, തേജ് പ്രദാപ് ആദ്യം ആര്‍എസ്എസില്‍ ചേര്‍ന്ന് ഭാരത് മാതാ കീ ജയ് വിളിച്ച് പഠിക്കട്ടെയെന്നും പറഞ്ഞു.

അതേസമയം, മുറി ട്രൗസര്‍ അണിയുന്നവര്‍ക്ക് മുറിഞ്ഞ മനസുമാണെന്നായിരുന്നു, ഇതിനോട് തേജ് പ്രദാപിന്റെ പ്രതികരണം. രാജ്യത്ത് വര്‍ഗീയത വളര്‍ത്തുന്ന ആര്‍എസ്എസിനെ ഡിഎസ്എസ് ശക്തമായി പ്രതിരോധിക്കുമെന്നും എല്ലാ മതങ്ങളിലുള്ളവരും സമുദായങ്ങളിലുവരും സംഘടനയില്‍ അംഗങ്ങളായിരിക്കുമെന്നും ബിഹാര്‍ ഉപമുഖ്യമന്ത്രിയും തേജ്പ്രദാപിന്റെ സഹോദരനുമായ തേജസ്വി യാദവ് അറിയിച്ചു.

]]>
https://www.chandrikadaily.com/lalus-son-launches-dss-to-counter-rss.html/feed 0