thodupuzha murder – Chandrika Daily https://www.chandrikadaily.com Sun, 07 Apr 2019 09:16:40 +0000 en-US hourly 1 https://wordpress.org/?v=5.8.12 https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg thodupuzha murder – Chandrika Daily https://www.chandrikadaily.com 32 32 തൊടുപുഴയിലെ കുട്ടി മരിക്കാന്‍ കാരണം തലക്കേറ്റ ക്ഷതം; പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത് https://www.chandrikadaily.com/thodupuzha-child-postmortam-report-news.html https://www.chandrikadaily.com/thodupuzha-child-postmortam-report-news.html#respond Sun, 07 Apr 2019 09:15:13 +0000 http://www.chandrikadaily.com/?p=123669 തൊടുപുഴയിലെ കുട്ടി മരിക്കാന്‍ കാരണമായത് തലക്കേറ്റ ക്ഷതം മൂലമെന്ന് പോസ്റ്റുമോര്‍ട്ടത്തിലെ കണ്ടെത്തല്‍. തലയുടെ ഇരുവശങ്ങളിലും പിറകിലും ചതവുണ്ട്. ശരീരത്തിലാസകലം മര്‍ദ്ദനമേറ്റതിന്റെ പാടുകളുണ്ടെന്നുമാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. അമ്മയുടെ സുഹൃത്തിന്റെ മര്‍ദ്ദനമേറ്റാണ് കുട്ടി മരിച്ചത്. പത്തുദിവസത്തോളം വെന്റിലേറ്ററില്‍ തുടര്‍ന്നെങ്കിലും പിന്നീട് മരണത്തിന് കീഴടങ്ങുകയായിരുന്നു.

നേരത്തെ, കുട്ടിയുടെ തലക്കേറ്റ ക്ഷതമാണ് മരണകാരണമെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. ഇത് ശരിവെക്കുന്നതായിരുന്നു പോസ്റ്റുമോര്‍ട്ടത്തിലെ പ്രാഥമിക നിഗമനങ്ങള്‍.

കുട്ടിയുടെ വലതുവശത്തെ ഒരു വാരിയെല്ലിന് പൊട്ടല്‍, ശരീരത്തിലാകമാനം ചതവുകള്‍, ബലപ്രയോഗം നടത്തിയതിന്റെ പാടുകളും ശരീരത്തിലുണ്ടെന്നാണ് പോസ്റ്റ്‌മോര്‍ട്ടത്തിന്റെ പ്രാഥമിക നിഗമനം. ഒന്നിലധികം തവണ കുട്ടി ക്രൂരമര്‍ദ്ദനത്തിന് ഇരയായിട്ടുണ്ടെന്നാണ് ഇത് തെളിയിക്കുന്നതെന്നും പോസ്റ്റുമോര്‍ട്ടം നടത്തിയ പോലീസ് സര്‍ജന്‍മാര്‍ പറയുന്നു.അതേസമയം, ആന്തരിക അവയവങ്ങള്‍ രാസപരിശോധനക്ക് വേണ്ടി തിരുവനന്തപുരം ഫോറന്‍സിക് ലാബിലേക്ക് അയച്ചു.

]]>
https://www.chandrikadaily.com/thodupuzha-child-postmortam-report-news.html/feed 0
കമ്പക്കാനം കൂട്ടക്കൊല: പ്രതി പൊലീസിനോട് പറഞ്ഞത് മനസ് മരവിപ്പിക്കുന്ന കൊലപാതക പരമ്പരയുടെ കഥ https://www.chandrikadaily.com/thodupuzha-murder-case-convict.html https://www.chandrikadaily.com/thodupuzha-murder-case-convict.html#respond Mon, 06 Aug 2018 09:10:26 +0000 http://www.chandrikadaily.com/?p=97742 ഇടുക്കി: കമ്പക്കാനത്ത് ഒരു കുടുംബത്തിലെ നാലുപേരെ കൊലപ്പെടുത്തിയ പ്രതി പൊലീസിനോട് പറഞ്ഞത് പൈശാചികമായ കൊലപാതക പരമ്പരയുടെ കഥ. കൊല്ലപ്പെട്ട കൃഷ്ണനെ മന്ത്രവാദത്തില്‍ സഹായിക്കാറുള്ള അനീഷാണ് കൊലപാതകം ആസൂത്രണം ചെയ്തത്. സുഹൃത്തായ ലിബീഷിനെ അനീഷ് സ്വര്‍ണവും പണവും നല്‍കാമെന്ന് പറഞ്ഞ് കൂടെക്കൂട്ടുകയായിരുന്നു.

ഇരുവരും ഞായറാഴ്ച രാത്രി 12 മണിക്ക് ശേഷമാണ് കൃഷ്ണന്റെ വീട്ടിലെത്തിയത്. മെയിന്‍ സ്വിച്ച് ഓഫ് ചെയ്ത് വൈദ്യുതി വിച്ഛേദിച്ച ശേഷം കൃഷ്ണന്‍ പുറത്തിറങ്ങാന്‍ വേണ്ടി ആടുകളെ ഉപദ്രവിച്ച് കരയിച്ചു. അടുക്കള വാതിലിന് സമീപം ഒളിച്ചിരുന്ന പ്രതികള്‍ പുറത്തേക്കിറങ്ങാന്‍ തുടങ്ങിയ കൃഷ്ണനെ തലക്കടിച്ച് വീഴ്ത്തി. കൃഷ്ണന്റെ നിലവിളി കേട്ട് ഓടിയെത്തിയ ഭാര്യയേയും ഇവര്‍ അടിച്ചെങ്കിലും അവര്‍ കൈകൊണ്ട് തടഞ്ഞു. വീടിനകത്തേക്ക് തിരിച്ചോടിയെ ഭാര്യയെ അടുക്കളക്ക് സമീപമുള്ള മുറിയില്‍ വെച്ച് അടിച്ചും വെട്ടിയും കൊലപ്പെടുത്തി.

ശബ്ദം കേട്ട് പുറത്തേക്ക് വന്ന മകളേയും മകനേയും തലക്കടിച്ച് വീഴ്ത്തി. ശേഷം മരണം ഉറപ്പാക്കാന്‍ കത്തികൊണ്ടും വാളുകൊണ്ടും വെട്ടുകയും കുത്തുകയും ചെയ്തു. മൃതദേഹങ്ങള്‍ വീടിനകത്തിട്ട് വീട് പൂട്ടി പുലര്‍ച്ചെ നാല് മണിയോടെ ഇരുവരും മടങ്ങി. കൃഷ്ണന് പുറംലോകവുമായി ബന്ധമില്ലാത്തതിനാല്‍ ആരും അറിയില്ലെന്ന് ഇവര്‍ക്ക് ഉറപ്പുണ്ടായിരുന്നു.

തിങ്കളാഴ്ച രാത്രി വീണ്ടും കൃഷ്ണന്റെ വീട്ടിലെത്തിയ ഇവര്‍ കണ്ടത് എഴുന്നേറ്റിരിക്കുന്ന മകന്‍ അര്‍ജുനനെയാണ്. മാനസികാസ്വാസ്ഥ്യമുള്ള അര്‍ജുന്‍ മരിച്ചിരുന്നില്ല. മാനസിക പ്രശ്‌നമുള്ളതിനാല്‍ ഒരു രാത്രി മുഴുവന്‍ അച്ഛന്റേയും അമ്മയുടേയും സഹോദരിയുടേയും ചിതറിത്തെറിച്ച മൃതദേഹങ്ങള്‍ക്ക് കാവലിരുന്നിട്ടും അത് പുറത്തറിയിക്കാന്‍ അര്‍ജുനായില്ല. അര്‍ജുന്‍ മരിച്ചില്ലെന്ന് മനസിലാക്കിയ പ്രതികള്‍ ചുറ്റികകൊണ്ട് അടിച്ച് വീഴ്ത്തി കൊലപ്പെടുത്തിയ ശേഷം ആട്ടിന്‍ കൂടിനടുത്ത് കുഴിയുണ്ടാക്കി നാലുപേരേയും അതിലിട്ട് മൂടുകയായിരുന്നു.

കൃഷ്ണന്റെ സഹായിയായിരുന്ന അനീഷ് ഇപ്പോള്‍ സ്വന്തമായി മന്ത്രവാദം നടത്തുകയാണ്. എന്നാല്‍ വേണ്ടത്ര ഫലസിദ്ധിയുണ്ടായിരുന്നില്ല. കൃഷ്ണന്റെ സിദ്ധി അപൂര്‍വമായ താളിയോലകളാണെന്ന് കരുതിയ അനീഷ് അത് തട്ടിയെടുക്കാനാണ് കൊലപാതകം നടത്തിയതെന്ന് ലിബീഷ് പൊലീസിനോട് പറഞ്ഞു. അനീഷിനെ ഇതുവരെ പിടികൂടാനായിട്ടില്ല. ഇയാള്‍ക്കായി പൊലീസ് അന്വേഷണം തുടരുകയാണ്.

]]>
https://www.chandrikadaily.com/thodupuzha-murder-case-convict.html/feed 0
മുണ്ടന്‍മുടി കൂട്ടക്കൊല: പിന്നില്‍ മന്ത്രവാദ തട്ടിപ്പെന്ന് പൊലീസ് https://www.chandrikadaily.com/thodupuzha-gang-murder-case.html https://www.chandrikadaily.com/thodupuzha-gang-murder-case.html#respond Sun, 05 Aug 2018 12:40:11 +0000 http://www.chandrikadaily.com/?p=97654 തൊടുപുഴ: ഇടുക്കി മുണ്ടന്‍മുടിയില്‍ നാലംഗ കുടുംബത്തെ കൊന്നു കൂഴിച്ചുമൂടിയ സംഭവത്തിന് പിന്നില്‍ മന്ത്രവാദ തട്ടിപ്പെന്ന് പൊലീസ്. കേസില്‍ കസ്റ്റഡിയിലുള്ള പ്രതികള്‍ക്ക് കൊല്ലപ്പെട്ട കൃഷ്ണനുമായി അടുത്ത ബന്ധമുണ്ടെന്ന് ജില്ലാ പൊലീസ് മേധാവി അറിയിച്ചു. തമിഴ്‌നാട് കേന്ദ്രീകരിച്ചാണ് കൊലപാതകം ആസൂത്രണം ചെയ്തതെന്നാണ് പൊലീസ് നിഗമനം. കൂടുതല്‍ അന്വേഷണത്തിനായി പൊലീസ് സംഘം തമിഴ്‌നാട്ടിലേക്ക് തിരിച്ചു.

കൃഷ്ണനും കൂട്ടരും മന്ത്രവാദത്തിന്റെ പേരില്‍ സംസ്ഥാനത്തിനകത്തും പുറത്തും തട്ടിപ്പ് നടത്തിയതായി ജില്ലാ പൊലീസ് മേധാവി പറഞ്ഞു. പൊലീസ് കസ്റ്റഡിയിലുള്ള തിരുവനന്തപുരം സ്വദേശികളായ ഷിബു, ഇര്‍ഷാദ്, രാജശേഖരന്‍ എന്നിവര്‍ക്ക് കൃഷ്ണനുമായി അടുത്ത ബന്ധമുണ്ടെന്നും ഇവര്‍ കൃഷ്ണനുമായി ഇടപാടുകള്‍ നടത്തിയവരാണെന്നും പൊലീസ് പറഞ്ഞു. കൊലപാതകത്തില്‍ ഇവര്‍ക്ക് പങ്കുണ്ടോയെന്ന് ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തില്‍ പരിശോധിക്കുമെന്നും പൊലീസ് പറഞ്ഞു.

]]>
https://www.chandrikadaily.com/thodupuzha-gang-murder-case.html/feed 0