threatened – Chandrika Daily https://www.chandrikadaily.com Thu, 24 Apr 2025 07:32:07 +0000 en-US hourly 1 https://wordpress.org/?v=5.8.12 https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg threatened – Chandrika Daily https://www.chandrikadaily.com 32 32 ഉത്തരേന്ത്യയില്‍ കാശ്മീരി വിദ്യാര്‍ഥികള്‍ക്ക് നേരെ ഭീഷണിയുമായി ഹിന്ദുത്വ സംഘങ്ങള്‍ https://www.chandrikadaily.com/hindutva-groups-threatened-kashmiri-students-in-north-india.html https://www.chandrikadaily.com/hindutva-groups-threatened-kashmiri-students-in-north-india.html#respond Thu, 24 Apr 2025 07:32:07 +0000 https://www.chandrikadaily.com/?p=339080 ഉത്തരേന്ത്യയിലുടനീളം കാശ്മീരി വിദ്യാര്‍ഥികള്‍ ആക്രമിക്കപ്പെടുന്നുവെന്ന് ജമ്മുകാശ്മീര്‍ സ്റ്റുഡന്റ്‌സ് അസോസിയേഷന്‍. പഹല്‍ഗാം ആക്രമണത്തിന് പിന്നാലെ പഞ്ചാബ്, ഉത്തരഖണ്ഡ്, ഹിമാചല്‍ പ്രദേശങ്ങളില്‍ കാശ്മീരി മുസ്ലിംകള്‍ക്കെതിരെയും വിദ്യാര്‍ഥികള്‍ക്കെതിരെയും ഹിന്ദുത്വ സംഘടനകള്‍ വിദ്വേഷം പ്രചരിപ്പിച്ചു കൊണ്ടിരിക്കുകയാണ്.

ഉത്തരാഖണ്ഡില്‍ കാശ്മീരി മുസ്ലിമിനെ ഡെറാഡൂണില്‍ കണ്ടാല്‍ ആക്രമിക്കും എന്ന് ഹിന്ദു രക്ഷാ ദള്‍ പ്രഖ്യാപിച്ചിരുന്നു. പത്ത് മണിക്ക് മുമ്പ് കാശ്മീരി മുസ്ലികള്‍ ഡെറാഡൂണ്‍ വിട്ടില്ലെങ്കില്‍ സര്‍ക്കാരിനെ കാത്തിരിക്കില്ല എന്നായിരുന്നു സംഘത്തിന്റെ ഭീഷണി. അതേസമയം, ഹിമാചല്‍ പ്രദേശിലെ ആര്‍നി സര്‍വകലാശാലയില്‍ കാശ്മീരി വിദ്യാര്‍ത്ഥികളെ ഹിന്ദുത്വവാദികള്‍ ഭീഷണി പെടുത്തുകയും ഭീകരവാദി മുദ്ര കുത്തി പ്രചാരണം നടത്തുകയു ചെയ്തിരുന്നു.

]]>
https://www.chandrikadaily.com/hindutva-groups-threatened-kashmiri-students-in-north-india.html/feed 0
ചൂതാട്ട മാഫിയ സംഘത്തിന്‍റെ ഭീഷണി: യുവാവ് ജീവനൊടുക്കി https://www.chandrikadaily.com/threatened-by-the-gambling-mafia-the-young-man-committed-suicide.html https://www.chandrikadaily.com/threatened-by-the-gambling-mafia-the-young-man-committed-suicide.html#respond Thu, 14 Nov 2024 14:06:42 +0000 https://www.chandrikadaily.com/?p=317562

ചൂതാട്ട മാഫിയ സംഘത്തിന്റെ ഭീഷണിയെ തുടർന്ന് യുവാവ് ആത്മഹത്യ ചെയ്തു. കോഴിക്കോട് താമരശ്ശേരിയിലെ ലോട്ടറിക്കട ജീവനക്കാരനായ അനന്തു കൃഷ്ണനാണ് ബുധനാഴ്ച ആത്മഹത്യ ചെയ്തത്.

അനന്തുവിന് എഴുത്ത് ലോട്ടറി ചൂതാട്ട മാഫിയയുമായി സാമ്പത്തിക ഇടപാടുകൾ ഉണ്ടായിരുന്നതായാണ് സംശയം. പണം കൊടുക്കാനുണ്ടെന്ന പേരിൽ അനന്തു നിരന്തരം ഭീഷണി നേരിട്ടിരുന്നതായി കുടുംബം ആരോപിക്കുന്നു. സുഹൃത്തുക്കളോട് അനന്തു ആത്മഹത്യയല്ലാതെ മറ്റു വഴിയില്ലെന്ന് പറഞ്ഞിരുന്നതായും പരാതിയില്‍ പറയുന്നു.
അനന്തുവിന്റെ ആത്മഹത്യാക്കുറിപ്പും കണ്ടെടുത്തിട്ടുണ്ട്. ‘അമ്മ എന്നോട് ക്ഷമിക്കണം. അച്ഛാ എല്ലാവരെയും നോക്കണെ. ഇവിടെ ജീവിക്കാർ ആവുന്നില്ല. മറ്റൊരു ജന്മത്തിൽ നമുക്ക് എല്ലാവർക്കും ജീവിക്കാം’ എന്നാണ് കുറിപ്പിലുള്ളത്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. കോഴിക്കോട് മെഡിക്കൽ കോളജിൽ പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു.
]]>
https://www.chandrikadaily.com/threatened-by-the-gambling-mafia-the-young-man-committed-suicide.html/feed 0
വിജയ് സേതുപതിയെ കൈയ്യേറ്റം ചെയ്തയാൾക്ക് സമ്മാനം, നടന് ഭീഷണി; ഹിന്ദു മക്കള്‍ കക്ഷി നേതാവിന് ശിക്ഷ https://www.chandrikadaily.com/vijay-sethupathis-assailant-rewarded-actor-threatened-hindu-makkal-party-leader-punished.html https://www.chandrikadaily.com/vijay-sethupathis-assailant-rewarded-actor-threatened-hindu-makkal-party-leader-punished.html#respond Fri, 09 Aug 2024 06:40:50 +0000 https://www.chandrikadaily.com/?p=305655

തമിഴ് സൂപ്പര്‍ താരം  വിജയ് സേതുപതിയെ ബംഗളൂരു വിമാനത്താവളത്തിൽ വച്ച് കൈയ്യേറ്റം ചെയ്തയാളെ പിന്തുണയ്ക്കുകയും നടനെതിരെ ഭീഷണി മുഴക്കുകയും ചെയ്ത ഹിന്ദു മക്കൾ കക്ഷി നേതാവിന് ശിക്ഷ വിധിച്ച് കോടതി. ഹിന്ദു മക്കൾ കക്ഷി നേതാവ് അർജുൻ സമ്പത്തെനതിരെയാണ് വിധി. വിജയ് സേതുപതി ആരാധകരുടെ പരാതിയിലാണ് കേസ് എടുത്തത്. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 504, 506(1) വകുപ്പുകൾ പ്രകാരം ക്രിമിനൽ ഭീഷണി എന്നതിനായിരുന്നു കേസ്. മൂന്ന് വര്‍ഷമായി നടന്ന വിചാരണയിലാണ് വിധി. കുറ്റം സമ്മതിച്ച അർജുൻ സമ്പത്തിന് കോടതി 4,000 രൂപ പിഴ ചുമത്തുകയും ചെയ്തു.

തമിഴ്നാട്ടിലെ മുന്‍ രാഷ്ട്രീയ നേതാവ് മുത്തുരാമലിംഗ തേവരെ വിജയ് സേതുപതി വിമര്‍ശിച്ചു എന്ന് ആരോപിച്ചാണ് വിമാനത്താവളത്തിൽ വെച്ച് ആക്രമണം നടന്നത്. ഈ സംഭവത്തിന്‍റെ വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നത് വലിയ ചർച്ചയ്ക്ക് വഴിവെച്ചിരുന്നു. എന്നാൽ വിജയ് ഇതിനെതിരെ പരാതിപ്പെട്ടിരുന്നില്ല.

സംഭവത്തിന് പിന്നാലെ വിജയ് സേതുപതിയെ ചവിട്ടിയയാൾക്ക് 1001 രൂപ പാരിതോഷികം നൽകുമെന്ന് ഹിന്ദു മക്കൾ കക്ഷി നേതാവ് അർജുൻ സമ്പത്ത് അന്ന് ട്വിറ്റ് ചെയ്തിരുന്നു. വിജയ് സേതുപതി മാപ്പ് പറയുന്നതുവരെ അയാളെ ചവുട്ടുന്നവരെ പിന്തുണയ്ക്കും എന്നുമാണ് ഹിന്ദു മക്കൾ കക്ഷി നേതാവ് പറഞ്ഞത്. വിജയ് സേതുപതി ആരാധകരാണ് ഇതിനെതിരെ പരാതിപ്പെട്ടത്. പിന്നാലെ കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു.

അതേ സമയം നടനും ജാതി സംഘ നേതാവുമായ മഹാഗാന്ധിയാണ് വിജയ് സേതുപതിക്കെതിരെ ബംഗളൂരു വിമാനത്താവളത്തിൽ വച്ച് കൈയ്യേറ്റ ശ്രമം നടത്തിയത്. തമിഴ്നാട്ടിലെ മുന്‍കാല രാഷ്ട്രീയ നേതാവ് മുത്തുരാമലിംഗ തേവരുടെ സമാധിയില്‍ ഗുരു പൂജ ദിവസം പോയി പൂജ നടത്തിക്കൂടെ എന്ന് വിമാനത്തില്‍ വിജയ് സേതുപതിക്കൊപ്പം ഉണ്ടായിരുന്ന മഹാ ഗാന്ധി അഭ്യര്‍ത്ഥിച്ചപ്പോള്‍ ‘ആരുടെ ഗുരു’ എന്ന് വിജയ് സേതുപതി ചോദിച്ചുവെന്നാണ് പ്രകോപന കാരണമായി മഹാഗാന്ധി പറഞ്ഞത്.
]]>
https://www.chandrikadaily.com/vijay-sethupathis-assailant-rewarded-actor-threatened-hindu-makkal-party-leader-punished.html/feed 0
ക്വാറി ഉടമകളെ ഭീഷണിപ്പെടുത്തി 22 ലക്ഷം തട്ടിയ കേസ്; ഒളിവിലായിരുന്ന എസ്ഐ പിടിയില്‍, കേസ് https://www.chandrikadaily.com/quarry-owners-were-threatened-and-extorted-22-lakhs-absconding-si-in-custody-case.html https://www.chandrikadaily.com/quarry-owners-were-threatened-and-extorted-22-lakhs-absconding-si-in-custody-case.html#respond Thu, 30 May 2024 17:07:57 +0000 https://www.chandrikadaily.com/?p=299031 വളാഞ്ചേരി പോലീസ് സ്റ്റേഷനിലെ സിഐയും എസ്ഐയും ചേർന്നു 22 ലക്ഷം രൂപ തട്ടിയെന്ന കേസിൽ ഒളിവിലായിരുന്ന എസ്ഐ പിടിയിൽ. പോലീസുദ്യോഗസ്ഥർക്കെതിരെ തിരൂർ ഡിവൈഎസ്പി കേസ് എടുത്തു. ക്വാറി ഉടമയെ കേസിൽ പ്രതിയാക്കി ജയിലിൽ അടയ്ക്കുമെന്ന് ഭീഷണിപ്പെടുത്തി പോലീസ് ഉദ്യോഗസ്ഥർ പണം തട്ടിയെന്ന പരാതിയിലാണ് ഒളിവിലായിരുന്ന എസ്ഐ ബിന്ദുലാൽ പിടിയിലായത്.

വളാഞ്ചേരിയിൽ എസ്എച്ച്ഒയും എസ്ഐയും ചേർന്നു 22 ലക്ഷം രൂപ തട്ടിയെന്നാണ് കേസ്. വളാഞ്ചേരി എസ്എച്ച്ഒ സുനിൽ ദാസ്, എസ്ഐ ബിന്ദുലാൽ എന്നിവർക്ക് എതിരെ തിരൂർ ഡിവൈഎസ്പിയാണ് കേസ് എടുത്തത്.

വളാഞ്ചേരി സ്വദേശിയുടെ ക്വാറിയിൽ നിന്നും മാർച്ചിൽ സ്ഫോടക വസ്തുക്കൾ കണ്ടെത്തിയിരുന്നു. പാറമടയിൽ ഉപയോഗിക്കാൻ കൊണ്ടുവന്ന സ്ഫോടക വസ്തു പിടിച്ചെടുത്ത സംഭവുമായി ബന്ധപ്പെട്ട് സ്ഥലമുടമകളെ ഭീഷണിപ്പെടുത്തി ഇവർ ലക്ഷങ്ങൾ തട്ടിയെടുത്തെന്നാണ് പരാതി.

എസ്ഐ 10 ലക്ഷവും സിഐ 8 ലക്ഷവും മൂന്നാംപ്രതി നാല് ലക്ഷവും തട്ടിയെടുത്തു എന്നാണ് എഫ്ഐആർ. പരാതിയെ തുടർന്ന് ഒളിവിലായിരുന്ന എസ്ഐ ബിന്ദുലാലിനെ ഇന്ന് മലപ്പുറത്തു നിന്ന് പിടികൂടുകയായിരുന്നു. ഇടനിലക്കാരനായി പ്രവർത്തിച്ച ഹസൈനാർക്കെതിരെയും കേസെടുത്തു. ഇയാൾ നാല് ലക്ഷം രൂപ ക്വാറി ഉടമയിൽ നിന്നും തട്ടിയെടുത്തു. എന്നാൽ പ്രതികളായ ഉയർന്ന പോലീസ് ഉദ്യോഗസ്ഥരെ ഇതുവരെ സസ്പെന്‍ഡ് ചെയ്തിട്ടില്ല.

]]>
https://www.chandrikadaily.com/quarry-owners-were-threatened-and-extorted-22-lakhs-absconding-si-in-custody-case.html/feed 0
‘ബി.ജെ.പിക്ക് വോട്ട് ചെയ്തില്ലെങ്കിൽ ബുൾഡോസർ വീട്ടുമുറ്റത്തെത്തും’; ഭീഷണിയുമായി അസം എം.എൽ.എ https://www.chandrikadaily.com/1if-you-dont-vote-for-bjp-the-bulldozer-will-hit-your-backyard-assam-mla-threatened.html https://www.chandrikadaily.com/1if-you-dont-vote-for-bjp-the-bulldozer-will-hit-your-backyard-assam-mla-threatened.html#respond Thu, 18 Apr 2024 12:53:37 +0000 https://www.chandrikadaily.com/?p=295514 ബി.ജെ.പിക്ക് വോട്ട് ചെയ്തിട്ടില്ലെങ്കിൽ ബുൾഡോസർ നടപടി നേരിടേണ്ടിവരുമെന്ന് ഭീഷണിയുമായി അസം എം.എൽ.എ. ബി.ജെ.പി നേതാവും റതബാരി എം.എൽ.എയുമായ വിജയ് മല്ലകാർ ആണ് തെരഞ്ഞെടുപ്പ് കാംപയിനിനിടെ വോട്ടർമാക്കു മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. തങ്ങൾക്ക് വോട്ട് ചെയ്തിട്ടില്ലെങ്കിൽ ജൂൺ നാലിനു ഫലം പുറത്തുവന്ന ശേഷം നിങ്ങളുടെ വീടിന്റെ മുറ്റത്ത് ജെ.സി.ബി എത്തുമെന്നായിരുന്നു ഭീഷണിയെന്ന് ‘ഇന്ത്യ ടുഡേ നോർത്തീസ്റ്റ്’ റിപ്പോർട്ട് ചെയ്തു.

കരീംഗഞ്ചിലെ സിറ്റിങ് എം.പിയും ബി.ജെ.പി സ്ഥാനാർഥിയുമായ കൃപനാഥ് മല്ലയുടെ തെരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കുകയായിരുന്നു വിജയ് മല്ലകാർ. ‘ബി.ജെ.പിക്ക് വോട്ട് ചെയ്തില്ലെങ്കിൽ അതിന്റെ പ്രത്യാഘാതം നേരിടേണ്ടിവരും. ഞങ്ങൾക്ക് വോട്ട് ചെയ്യാത്തവർക്ക് എന്താണു സംഭവിച്ചതെന്ന് നിങ്ങൾക്ക് അറിയാമല്ലോ.. അവരെ തേടി ബുൾഡോസർ എത്തും’-പ്രസംഗത്തിൽ എം.എൽ.എ മുന്നറിയിപ്പ് നൽകി.

https://twitter.com/i/status/1780620419919188088

പ്രസംഗത്തിന്റെ വിഡിയോ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാണ്. ഇതോടെ പ്രതിഷേധവുമായി അസമിലെ പ്രതിപക്ഷ നേതാക്കൾ രംഗത്തെത്തിയിട്ടുണ്ട്. വോട്ടർമാരെ ഭീഷണിപ്പെടുത്തി വോട്ട് തട്ടാനാണ് ബി.ജെ.പി ശ്രമമെന്നും ഇതിനെതിരെ നടപടി വേണമെന്നും നേതാക്കൾ ചൂണ്ടിക്കാട്ടി.

കാലങ്ങളായി കോൺഗ്രസിന്റെ ഉറച്ച കോട്ടയായിരുന്നു ദക്ഷിണ അസം മണ്ഡലമായ കരീംഗഞ്ച്. 2014ൽ ബദ്‌റുദ്ദീൻ അജ്മലിന്റെ എ.ഐ.യു.ഡി.എഫ് മണ്ഡലം പിടിച്ചെടുത്തു. 2019ൽ കൃപാനഥ് മല്ല 38,000ത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷത്തിന്റെ എ.ഐ.യു.ഡി.എഫിനെയും പിന്നിലാക്കി മണ്ഡലം ബി.ജെ.പിക്കു പിടിച്ചുകൊടുത്തു. എ.ഐ.യു.ഡി.എഫ് എം.പിയായിരുന്ന രാധേശ്യാം ബിശ്വാസിനെ രണ്ടാം സ്ഥാനത്തേക്കു പിന്തള്ളിയായിരുന്നു ബി.ജെ.പി നേതാവിന്റെ വിജയം.

 

]]>
https://www.chandrikadaily.com/1if-you-dont-vote-for-bjp-the-bulldozer-will-hit-your-backyard-assam-mla-threatened.html/feed 0
പൊലീസിനെ ഭീഷണിപ്പെടുത്തി; സിപിഎം ബ്രാഞ്ച് സെക്രട്ടറിക്കെതിരെ കേസ് https://www.chandrikadaily.com/threatened-the-police-case-against-cpm-branch-secretary.html https://www.chandrikadaily.com/threatened-the-police-case-against-cpm-branch-secretary.html#respond Mon, 08 Apr 2024 05:06:50 +0000 https://www.chandrikadaily.com/?p=294790 പൊലീസ് ഇന്‍സ്പെക്ടറെ ഭീഷണിപ്പെടുത്തിയെന്ന പരാതിയില്‍ സിപിഐഎം ബ്രാഞ്ച് സെക്രട്ടറിക്കെതിരെ കേസ്. സിപിഎം പത്തനംതിട്ട തുമ്പമണ്‍ ടൗണ്‍ നോര്‍ത്ത് ബ്രാഞ്ച് സെക്രട്ടറി ബി അര്‍ജുന്‍ ദാസിനെതിരെയാണ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. മലയാലപ്പുഴ എസ്എച്ച്ഒ വി സി വിഷ്ണു കുമാറിനെ ഭീഷണിപ്പെടുത്തിയെന്നാണ് പരാതി.

അര്‍ജുന്‍ ദാസിനും ഭാര്യയ്ക്കും എതിരെ മലയാലപ്പുഴ പൊലീസ് കേസ് രജിസ്ട്രര്‍ ചെയ്തിരുന്നു. അസഭ്യവാക്കുകള്‍ ഉള്‍പ്പെടുത്തി അര്‍ജുന്‍ ദാസ് ഇന്‍സ്പെക്ടര്‍ക്കെതിരെ ഫേസ്ബുക്കില്‍ കുറിപ്പ് ഇട്ടിരുന്നു. ഇന്‍സ്പെക്ടറുടെ ചിത്രം ഉള്‍പ്പടെ പങ്കുവെച്ചായിരുന്നു കുറിപ്പ്.

പോസ്റ്റിന്റെ സ്‌ക്രീന്‍ഷോട്ട് അര്‍ജുന്‍ ദാസ് ഇന്‍സ്പെക്ടറുടെ ഔദ്യോഗിക വാട്സ്ആപ്പ് നമ്പരിലേക്കും അയച്ചു. ഇന്‍സ്പെക്ടറുടെ പരാതിയിലാണ് പൊലീസ് കേസ് രജിസ്ട്രര്‍ ചെയ്തിരിക്കുന്നത്. പ്രതി കേരള പൊലീസിനെ അപകീര്‍ത്തിപ്പെടുത്തിയതായി എഫ്ഐആറില്‍ പറയുന്നു.

]]>
https://www.chandrikadaily.com/threatened-the-police-case-against-cpm-branch-secretary.html/feed 0
കഴുത്തിന് മുകളില്‍ തല കാണില്ലെന്ന് ഭീഷണിപ്പെടുത്തി ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍; അജിമോന്‍ കണ്ടല്ലൂര്‍ https://www.chandrikadaily.com/dyfi-workers-threatened-not-to-see-their-heads-above-their-necks-ajimon-kandallur.html https://www.chandrikadaily.com/dyfi-workers-threatened-not-to-see-their-heads-above-their-necks-ajimon-kandallur.html#respond Sun, 17 Dec 2023 04:45:10 +0000 https://www.chandrikadaily.com/?p=285837 ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ ക്രൂരമായി മര്‍ദിച്ചെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി അജിമോന്‍ കണ്ടല്ലൂര്‍. കഴുത്തിന് മുകളില്‍ തല കാണില്ലെന്ന് ഭീഷണിപ്പെടുത്തിയെന്നും അജിമോന്‍ പറയുന്നു.

പൊലീസ് കസ്റ്റഡിയില്‍ എടുത്തപ്പോള്‍ പിന്നില്‍ നിന്ന് ആക്രമിച്ചെന്നും പൊലീസ് നോക്കിനില്‍ക്കെയായിരുന്നു മര്‍ദനമെന്നും അജിമോന്‍ പറയുന്നു.

കരിങ്കൊടി പ്രതിഷേധത്തിന് എത്തിയത് ഒറ്റയ്ക്കാണെന്നും ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ ക്രൂരമായി മര്‍ദിച്ചെന്നും അദ്ദേഹം പറഞ്ഞു. ഇരുകാലുകള്‍ക്കും ചലനശേഷിയില്ലാത്ത അജിമോന്‍ കണ്ടല്ലൂരിനെ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ മര്‍ദിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. അജിമോനെ പൊലീസ് പിടിച്ചുകൊണ്ടു പോകുന്നതിനിടെ ഓടിയെത്തിയായിരുന്നു ആക്രമണം.

മുഖ്യമന്ത്രിയും മന്ത്രിമാരും സഞ്ചരിച്ച ബസ് കായംകുളം കെ.എസ്.ആര്‍.ടി.സി സ്റ്റാന്‍ഡിനു സമീപം എത്തിയപ്പോഴാണ് അജിമോന്‍ കരിങ്കൊടി കാണിച്ച് പ്രതിഷേധിച്ചത്.

പൊലീസ് അജിയെ പിടിച്ചു മാറ്റികൊണ്ടു പോയെങ്കിലും ഓടിയെത്തിയ പ്രവര്‍ത്തകര്‍ ചവിട്ടുകയായിരുന്നു. നവകേരള സദസിന്റെ വോളന്റിയര്‍ ടി ഷര്‍ട്ട് ധരിച്ച പ്രവര്‍ത്തകരാണ് മര്‍ദിച്ചത്. സംഭവത്തില്‍ പൊലീസ് കേസെടുത്തിട്ടുണ്ട്.

 

]]>
https://www.chandrikadaily.com/dyfi-workers-threatened-not-to-see-their-heads-above-their-necks-ajimon-kandallur.html/feed 0
നെന്മാറ ഗ്രാമ പഞ്ചായത്തിലെ ഉദ്യോഗസ്ഥര്‍ക്ക് നേരെ ഭീഷണിയുമായി സി.പി.എം നേതാക്കള്‍ https://www.chandrikadaily.com/cpm-leaders-threatened-officials-of-nenmara-gram-panchayat.html https://www.chandrikadaily.com/cpm-leaders-threatened-officials-of-nenmara-gram-panchayat.html#respond Thu, 05 Oct 2023 17:31:23 +0000 https://www.chandrikadaily.com/?p=277985 നെന്മാറ ഗ്രാമ പഞ്ചായത്തിലെ ഉദ്യോഗസ്ഥര്‍ക്ക് നേരെ ഭീഷണിയുമായി സി.പി.എം നേതാക്കള്‍. ഗ്രാമപഞ്ചായത്ത് സെക്രട്ടറിയേയും അസി.സെക്രട്ടറിയേയുമാണ് നേതാക്കള്‍ ഓഫീസില്‍ കയറി ഭീഷണിപ്പെടുത്തിയത്.

സി.പി.എം കൊല്ലങ്കോട് ഏരിയാ സെക്രട്ടറി കെ.പ്രേമന്‍, നെന്മാറ ലോക്കല്‍ സെക്രട്ടറി നാരായണന്‍, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സി പ്രകാശന്‍ എന്നിവരുടെ നേതൃത്വത്തിലാണ് പഞ്ചായത്ത് ഓഫീസില്‍ കയറി അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയും ചെയ്തത്.

സംഭവത്തില്‍ ഗ്രാമപഞ്ചായത്ത് സെക്രട്ടറി തദ്ദേശ സ്വയം ഭരണവകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ക്ക് പരാതി നല്‍കി. ഗ്രാമപഞ്ചായത്തിലെ വികസന മുരടിപ്പിനെതിരെ സി.പി.എമ്മിന്റെ നേതൃത്വത്തില്‍ കഴിഞ്ഞ ദിവസം പ്രതിഷേധ പരിപാടി സംഘടിപ്പിക്കാന്‍ തീരുമാനിച്ചിരുന്നു. പരിപാടിക്കായി പാര്‍ക്ക് മൈതാനം ബുക്ക് ചെയ്തതിന് ഫീസ് അടച്ചിട്ടിണ്ടോയെന്ന് അസി.സെക്രട്ടറി വൈ. സുബൈര്‍ അലി ചോദിച്ചതാണ് സി.പി.എം നേതാക്കളെ പ്രകോപിച്ചത്.

തുടര്‍ന്നാണ് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റിന്റെ നേതൃത്വത്തില്‍ സെക്രട്ടറിയേയും അസി.സെക്രട്ടറിയേയും ഭീഷണിപ്പെടുത്തുകയും അസഭ്യം പറയുകയും ചെയ്തത്. ജോലിക്ക് തടസ്സമാകുന്ന രീതിയില്‍ പൊതുജനമധ്യത്തില്‍ ജീവനക്കാരെ അവഹേളിച്ച നടപടിയില്‍ പ്രതിഷേധിച്ച് ഗ്രാമപഞ്ചായത്ത് ജീവനക്കാര്‍ കറുത്ത മാസ്‌ക് അണിഞ്ഞ് പ്രതിഷേധിച്ചു.

 

]]>
https://www.chandrikadaily.com/cpm-leaders-threatened-officials-of-nenmara-gram-panchayat.html/feed 0
പൊലീസ് ഉദ്യോഗസ്ഥന് സി.പി.എം നേതാവിന്റെ ഭീഷണി https://www.chandrikadaily.com/1police-officer-threatened-by-cpm-leader.html https://www.chandrikadaily.com/1police-officer-threatened-by-cpm-leader.html#respond Sat, 19 Aug 2023 05:20:29 +0000 https://www.chandrikadaily.com/?p=270434 പൊലീസ് ഉദ്യോഗസ്ഥനെ സി.പി.എം ലോക്കല്‍ സെക്രട്ടറി ഫോണിലൂടെ അസഭ്യം പറഞ്ഞു ഭീഷണിപ്പെടുത്തിയതിന്റെ ശബ്ദരേഖ പുറത്ത്. ആളൊഴിഞ്ഞ സ്ഥലത്തു കണ്ട യുവാക്കളെയും പെണ്‍കുട്ടികളെയും വിവരങ്ങള്‍ അന്വേഷിച്ച ശേഷം തിരിച്ചയച്ചതു സംബന്ധിച്ചാണു നേതാവും പൊലീസ് ഉദ്യോഗസ്ഥനും തമ്മിലുള്ള സംഭാഷണം. ഒരു മാസം മുമ്പുണ്ടായ സംഭവത്തിന്റെ ശബ്ദരേഖ ഇപ്പോഴാണു പുറത്തായത്. കഞ്ഞിക്കുഴി സി.പി.എം ലോക്കല്‍ സെക്രട്ടറി ഹെബിന്‍ ദാസും നര്‍കോട്ടിക് സെല്ലിലെ ഗ്രേഡ് സീനിയര്‍ സിവില്‍ പൊലീസ് ഓഫിസര്‍ കെ.എസ്.ഷൈനും തമ്മില്‍ സംസാരിക്കുന്നതാണ് ശബ്ദരേഖയിലുള്ളത്. ഇരുവരും തമ്മില്‍ നടക്കുന്ന സൗമ്യമായ സംഭാഷണത്തിനിടെ നേതാവ് പെട്ടെന്നു പ്രകോപിതനായി അസഭ്യം വിളിക്കുന്നതും ഭീഷണിപ്പെടുത്തുന്നതും ശബ്ദരേഖയിലുണ്ട്.

ഹെബിന്‍ ദാസിന്റെ ബന്ധുവായ യുവാവും ആളൊഴിഞ്ഞ സ്ഥലത്തുണ്ടായിരുന്നുവെന്നു സംഭാഷണത്തില്‍ വ്യക്തമാണ്. ഈ യുവാവിനെ ഒഴിവാക്കി വിടണമെന്നാണ് ആവശ്യം. ഇയാളുടെ മൊബൈല്‍ ഫോണ്‍ പിടിച്ചെടുത്തതു സംബന്ധിച്ചു ചോദിച്ചപ്പോള്‍ എസ്‌.ഐയാണു വാങ്ങിവച്ചതെന്നു പൊലീസ് ഉദ്യോഗസ്ഥന്‍ മറുപടി നല്‍കി. തുടര്‍ന്നാണ് അസഭ്യവും ഭീഷണിയും. ആവശ്യമില്ലാത്ത പരിപാടി വേണ്ട എന്ന മുന്നറിയിപ്പുമുണ്ട്.

‘ഞാനിപ്പോള്‍ സ്ഥലത്തില്ല. നാളെ വന്നു കഴിഞ്ഞാല്‍ ഞാന്‍ അവന്‍മാരെ ഊരും. അത് ഉറപ്പാ. അതു വേറെ കാര്യം. ഞാന്‍ സാറിനെ വിളിക്കാന്‍ കാര്യം അതാണ്. അവനെ ഊര്. എന്നിട്ട് ബാക്കി എന്താന്നുവച്ചാ ചെയ്യ്. അവന്റെ മൊബൈല്‍ മേടിച്ചുവച്ചെന്ന് പറഞ്ഞു. എസ.്‌ഐ അല്ല, ആരായാലും ഞാന്‍ അങ്ങോട്ടു വന്നാല്‍ കൈകാര്യം ചെയ്യും. അതു വേറെ കാര്യം. സാറെ, ആവശ്യമില്ലാത്ത പരിപാടി എടുക്കേണ്ട കേട്ടോ. അതു ഞാന്‍ ആദ്യമേ പറയുകയാണ്. സര്‍ അറിഞ്ഞിട്ട് നമ്മുടെയടുക്കല്‍ ആ പണി കാണിക്കരുത്. സാറൊന്നും പറയേണ്ട. അതു ശരിയായില്ല.’ – ശബ്ദരേഖയില്‍ ഹെബിന്‍ ദാസ് പറയുന്നു.

കഞ്ഞിക്കുഴി ബ്ലോക്ക് ജംക്ഷനു കിഴക്കുള്ള പാടത്തിനു നടുവില്‍ കാടുപിടിച്ച സ്ഥലത്തു വിദ്യാര്‍ഥികള്‍ സംഘം ചേരുന്നതായി പൊലീസിനു വിവരം കിട്ടിയിരുന്നു. ഇതനുസരിച്ചാണ് പോയതെന്നും അപ്പോള്‍ അവിടെ ഉണ്ടായിരുന്ന പെണ്‍കുട്ടികള്‍ പ്രായപൂര്‍ത്തിയാകാത്തവരായിരുന്നെന്നും പൊലീസ് ഉദ്യോഗസ്ഥന്‍ പറയുന്നുണ്ട്. കുട്ടികളെ പറഞ്ഞു വിട്ടെങ്കിലും യുവാക്കള്‍ പലതവണ തിരിച്ചെത്തി പൊലീസിനോടു മോശമായി പെരുമാറി. തുടര്‍ന്നാണു മാരാരിക്കുളം എസ്‌ഐയെ അറിയിച്ചതെന്നും ഫോണ്‍ സംഭാഷണത്തിലുണ്ട്.

ഇതെല്ലാം വിശദീകരിച്ച ശേഷവും നേതാവ് അസഭ്യം പറഞ്ഞതും ഭീഷണിപ്പെടുത്തിയതും മേലുദ്യോഗസ്ഥരെ ഇദ്ദേഹം അറിയിച്ചു. ഇപ്പോള്‍ ശബ്ദരേഖ വ്യാപകമായി പ്രചരിച്ചതോടെയാണ് എല്ലാവരും സംഭവം അറിയുന്നത്.

 

 

]]>
https://www.chandrikadaily.com/1police-officer-threatened-by-cpm-leader.html/feed 0