THUDAKKAM – Chandrika Daily https://www.chandrikadaily.com Tue, 13 Jan 2026 06:18:01 +0000 en-US hourly 1 https://wordpress.org/?v=5.8.12 https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg THUDAKKAM – Chandrika Daily https://www.chandrikadaily.com 32 32 മോഹന്‍ലാലിന്റെ മകള്‍ അഭിനയരംഗത്തേക്ക്; ‘തുടക്കം’ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത് https://www.chandrikadaily.com/mohanlals-daughter-enters-the-acting-field-tuthut-first-look-poster-is-out.html https://www.chandrikadaily.com/mohanlals-daughter-enters-the-acting-field-tuthut-first-look-poster-is-out.html#respond Tue, 13 Jan 2026 06:18:01 +0000 https://www.chandrikadaily.com/?p=373707 മോഹന്‍ലാലിന്റെ മകള്‍ വിസ്മയ മോഹന്‍ലാല്‍ അഭിനയരംഗത്തേക്ക്. ‘തുടക്കം’ എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. തിങ്കളാഴ്ച സോഷ്യല്‍ മീഡിയയിലൂടെയാണ് അണിയറപ്രവര്‍ത്തകര്‍ പോസ്റ്റര്‍ പുറത്തുവിട്ടത്. ഈ വര്‍ഷത്തെ ഓണം സീസണില്‍ ചിത്രം തിയറ്ററുകളില്‍ എത്തുമെന്നാണ് പ്രതീക്ഷ. ഒരു ബസ് യാത്രക്കിടയില്‍ ജനലിലൂടെ പുറത്തേക്ക് നോക്കി പുഞ്ചിരിക്കുന്ന വിസ്മയയെയാണ് പോസ്റ്ററില്‍ കാണുന്നത്. വിസ്മയക്കൊപ്പം സഹതാരം ആശിഷ് ജോ ആന്റണിയും പോസ്റ്ററില്‍ കാണാം. മോഹന്‍ലാലിന്റെ മുഖം മങ്ങിയ രീതിയില്‍ പോസ്റ്ററിന്റെ മുകള്‍ഭാഗത്തായി ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ചിത്രത്തില്‍ അതിഥി വേഷത്തില്‍ മോഹന്‍ലാല്‍ എത്തുന്നുണ്ടെന്ന കാര്യം അണിയറപ്രവര്‍ത്തകര്‍ സ്ഥിരീകരിച്ചിരുന്നു. മോഹന്‍ലാലും തന്റെ സാമൂഹികമാധ്യമങ്ങളില്‍ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പങ്കുവെച്ചിരുന്നു. ജൂഡ് ആന്റണി ജോസഫ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ആന്റണി പെരുമ്പാവൂരിന്റെ ആശിര്‍വാദ് സിനിമാസിന്റെ ബാനറാണ് ചിത്രം നിര്‍മിക്കുന്നത്. ആശിര്‍വാദ് സിനിമാസിന്റെ 37-ാം ചിത്രമാണ് ‘തുടക്കം’. ജൂഡ് ആന്റണിയുടെ ‘2018’ എന്ന സിനിമക്ക് ശേഷം ഒരുക്കുന്ന സിനിമയാണിത്.

‘ഇതൊരു നിയോഗമായി കാണുന്നു. എന്റെ ലാലേട്ടന്റെയും സുചിചേച്ചിയുടെയും, പ്രിയപ്പെട്ട മായയുടെ ആദ്യ സിനിമ എന്നെ വിശ്വസിച്ചു ഏല്പിക്കുമ്പോള്‍ ഞാന്‍ കണ്ടതാണ് ആ കണ്ണുകളില്‍ നിറഞ്ഞ സന്തോഷവും പ്രതീക്ഷയും. നിരാശപ്പെടുത്തില്ല ലാലേട്ടാ.. ചേച്ചി…കൂടുതല്‍ അവകാശവാദങ്ങള്‍ ഒന്നുമില്ല, ഒരു കുഞ്ഞു സിനിമ. എന്നും എന്റെ മനസ്സ് പറയുന്ന സിനിമകളാണ് ഞാന്‍ ചെയ്തിട്ടുള്ളത്. ഇന്നും അങ്ങനെ തന്നെ. ആന്റണി ചേട്ടാ ഇതൊരു ആന്റണി -ജൂഡ് തുടക്കമാകട്ടെ എന്ന് ആത്മാര്‍ഥമായി ആഗ്രഹിക്കുന്നു എന്നായിരുന്നു ജൂഡ് പറഞ്ഞത്.

 

]]>
https://www.chandrikadaily.com/mohanlals-daughter-enters-the-acting-field-tuthut-first-look-poster-is-out.html/feed 0