tiger – Chandrika Daily https://www.chandrikadaily.com Tue, 16 Dec 2025 17:24:28 +0000 en-US hourly 1 https://wordpress.org/?v=5.8.12 https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg tiger – Chandrika Daily https://www.chandrikadaily.com 32 32 കടുവ ഭീതിയെ തുടര്‍ന്ന് വയനാട്ടിലെ രണ്ട് പഞ്ചായത്തുകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി https://www.chandrikadaily.com/two-panchayats-of-wayanad-will-be-closed-for-educational-institutions-tomorrow-due-to-tiger-scare.html https://www.chandrikadaily.com/two-panchayats-of-wayanad-will-be-closed-for-educational-institutions-tomorrow-due-to-tiger-scare.html#respond Tue, 16 Dec 2025 17:24:28 +0000 https://www.chandrikadaily.com/?p=369100 വയനാട് പനമരത്ത് ജനവാസ മേഖലയില്‍ കടുവ ഇറങ്ങിയ സാഹചര്യത്തില്‍ പഞ്ചായത്തിലെ 6, 7, 8, 9, 14, 15 വാര്‍ഡുകളായ നീര്‍വാരം,അമ്മാനി, നടവയല്‍, പരിയാരം, ചുണ്ടക്കുന്ന്, അരിഞ്ചേര്‍മല ഭാഗങ്ങളിലും കണിയാമ്പറ്റ ഗ്രാമപഞ്ചായത്തിലെ 5,6,7,19,20 വാര്‍ഡുകളിലെ സ്‌കൂള്‍, അങ്കണവാടി, മദ്രസ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഡിസംബര്‍ 17 ജില്ലാ കളക്ടര്‍ ഡി. ആര്‍ മേഘശ്രീ അവധി പ്രഖ്യാപിച്ചു. പരീക്ഷകള്‍ക്കും അവധി ബാധകമായിരിക്കും.

]]>
https://www.chandrikadaily.com/two-panchayats-of-wayanad-will-be-closed-for-educational-institutions-tomorrow-due-to-tiger-scare.html/feed 0
വയനാട് പച്ചിലക്കാട്ടിലെ കടുവയെ മയക്കുവെടി വെക്കാന്‍ ഉത്തരവിട്ട് വനം വകുപ്പ് https://www.chandrikadaily.com/forest-department-ordered-to-drug-the-tiger-in-wayanad-pachilakatt.html https://www.chandrikadaily.com/forest-department-ordered-to-drug-the-tiger-in-wayanad-pachilakatt.html#respond Tue, 16 Dec 2025 15:32:49 +0000 https://www.chandrikadaily.com/?p=369081 വയനാട് പച്ചിലക്കാട് കടുവയെ മയക്കുവെടി വെക്കാന്‍ ഉത്തരവിട്ട് വനം വകുപ്പ്. നോര്‍ത്ത് വയനാട് ഫോറസ്റ്റ് ഓഫീസര്‍, കണ്ണൂര്‍ നോര്‍ത്തേണ്‍ സര്‍ക്കിള്‍ ചീഫ് കണ്‍സര്‍വേറ്റര്‍ ഓഫ് ഫോറസ്റ്റ് എന്നിവരുടെ മേല്‍നോട്ടത്തിലായിരിക്കും മയക്കുവെടി വെക്കുക. മയക്കുവെടിവെച്ച് പിടികൂടിയതിന് ശേഷം പരിക്ക് പറ്റിയ കടുവയാണെങ്കില്‍ ചികിത്സ നല്‍കി ഉള്‍വനത്തിലേക്ക് കടത്തിവിടും. കൂട് സ്ഥാപിച്ച് പിടികൂടാനുള്ള ശ്രമങ്ങള്‍ പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് മയക്കുവെടി വെക്കാന്‍ തീരുമാനിച്ചത്.

]]>
https://www.chandrikadaily.com/forest-department-ordered-to-drug-the-tiger-in-wayanad-pachilakatt.html/feed 0
കണിയാമ്പറ്റയിൽ ജനവാസ മേഖലയിൽ കടുവ; ഗതാഗതം നിരോധിച്ചു,കർശന ജാഗ്രത https://www.chandrikadaily.com/tiger-kanyampatta-residential-area-traffic-prohibited-traction.html https://www.chandrikadaily.com/tiger-kanyampatta-residential-area-traffic-prohibited-traction.html#respond Tue, 16 Dec 2025 08:57:29 +0000 https://www.chandrikadaily.com/?p=369005 കൽപ്പറ്റ: വയനാട് കണിയാമ്പറ്റയിലെ ജനവാസ മേഖലയിലിറങ്ങിയ കടുവയെ കണ്ടെത്തി. ചീക്കല്ലൂർ മേഖലയ്ക്ക് സമീപത്തുള്ള തോട്ടത്തിൽ നിന്നാണ് കടുവയെ കണ്ടെത്തിയിരിക്കുന്നത്. തെർമൽ ഡ്രോൺ ഉപയോഗിച്ച് നടത്തിയ പരിശോധനയിലാണ് കടുവയുടെ സാന്നിധ്യം സ്ഥിരീകരിച്ചത്. നേരത്തെ കണ്ടെത്തിയ സ്ഥലത്തുതന്നെയാണ് ഇപ്പോഴും കടുവ ഉള്ളതെന്ന് വനംവകുപ്പ് അറിയിച്ചു.

കടുവയെ സുരക്ഷിതമായി പുറത്തിറക്കി പിടികൂടാനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണ്. സംഭവത്തെ തുടർന്ന് പ്രദേശത്ത് ഗതാഗതം പൂർണമായി നിരോധിച്ചിരിക്കുകയാണ്. അതേസമയം, മേഖലയിൽ കർശന ജാഗ്രതാ നിർദ്ദേശം നിലനിൽക്കുന്നുണ്ട്.

സാഹചര്യം കണക്കിലെടുത്ത് പനമരം, കണിയാമ്പറ്റ ഗ്രാമപഞ്ചായത്തുകളിലെ പത്ത് വാർഡുകളിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. വനംവകുപ്പ് ആർ.ആർ.ടി സംഘം, പൊലീസ് എന്നിവരുടെ നേതൃത്വത്തിൽ പ്രദേശത്ത് നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്.

]]>
https://www.chandrikadaily.com/tiger-kanyampatta-residential-area-traffic-prohibited-traction.html/feed 0
സംസ്ഥാന കടുവ സെന്‍സസ് ആദ്യഘട്ടം സമാപിച്ചു; അടുത്ത റൗണ്ട് ഫെബ്രുവരിയില്‍ https://www.chandrikadaily.com/first-phase-of-the-state-tiger-census-has-concluded-the-next-round-will-be-in-february.html https://www.chandrikadaily.com/first-phase-of-the-state-tiger-census-has-concluded-the-next-round-will-be-in-february.html#respond Wed, 10 Dec 2025 06:59:57 +0000 https://www.chandrikadaily.com/?p=367880 കോതമംഗലം: സംസ്ഥാനത്ത് നടക്കുന്ന ദേശീയ കടുവ സെന്‍സസിന്റെ ആദ്യഘട്ടം എട്ട് ദിവസത്തെ പ്രവര്‍ത്തനങ്ങള്‍ക്ക് ശേഷം തിങ്കളാഴ്ച പൂര്‍ത്തിയായി. അടുത്ത ഘട്ട കണക്കെടുപ്പ് ഫെബ്രുവരിയിലേക്ക് നിര്‍ണ്ണയിച്ചിട്ടുണ്ട്. സംസ്ഥാനവ്യാപകമായി വനംവകുപ്പിന്റെ 36 ഡിവിഷനുകളിലായി 686 ബ്ലോക്കുകളാക്കി വിഭജിച്ച മേഖലയിലാണ് കണക്കെടുപ്പ് തുടരുന്നത്. സെന്‍സസിന്റെ ആദ്യഘട്ടം മൂന്ന് വേര്‍തിരിച്ച ഘടകങ്ങളിലായി നടന്നു.

ഓരോ ബ്ലോക്കിലും നാലംഗ സംഘങ്ങളാണ് പ്രവര്‍ത്തിച്ചത്. കടുവകളെ നേരിട്ട് കണ്ടുമറ്റും ‘ട്രാന്‍സെക്ട് ലൈന്‍’ രീതി പ്രയോഗിച്ചുമാണ് കണക്കെടുപ്പ് മുന്നോട്ടുപോയത്. കടുവകള്‍ മാത്രമല്ല, മറ്റു വന്യജീവികളുടേയും വിവരങ്ങള്‍ ശേഖരിക്കുകയാണ്. ഇതിന് എംസ്ട്രിപ്പ് മൊബൈല്‍ ആപ്ലിക്കേഷനും ഉപയോഗിച്ചു. ആദ്യ മൂന്ന് ദിവസങ്ങളില്‍, ഓരോ സംഘവും കുറഞ്ഞത് അഞ്ച് കിലോമീറ്റര്‍ സഞ്ചരിച്ചു കടുവകളുടെ നേരിട്ടുള്ള ദൃശ്യങ്ങളും കാല്‍പ്പാടുകള്‍, കാഷ്ഠം ഉള്‍പ്പെടെയുള്ള സാന്നിധ്യചിഹ്നങ്ങളും രേഖപ്പെടുത്തി.

തുടര്‍ന്ന് രണ്ട് ദിവസം രണ്ട് കിലോമീറ്റര്‍ നീളം വരുന്ന ട്രാന്‍സെക്ട് പാത സജ്ജമാക്കി. ഇതിലൂടെ സസ്യഭുക്കുകളുടെയും ഇര ജീവികളുടെയും സാന്നിധ്യം കണ്ടെത്തി. അവസാന മൂന്ന് ദിവസങ്ങളില്‍ ഈ ട്രാന്‍സെക്ട് വഴിയുള്ള പരിശോധനയില്‍ കടുവയുടെ മരമാന്തിയ പാടുകള്‍, കാഷ്ഠം തുടങ്ങിയ തെളിവുകള്‍ കൂടി ശേഖരിച്ചു.

വനപാലകരോടൊപ്പം ദിവസവേതന വാച്ചര്‍മാരും സന്നദ്ധ സംഘടനാ പ്രവര്‍ത്തകരും കോളേജ് വിദ്യാര്‍ഥികളും സെന്‍സസ് പ്രവര്‍ത്തനത്തില്‍ പങ്കെടുത്തു. കോട്ടയം സിസിഎഫും ഫീല്‍ഡ് ഡയറക്ടറും ആയ പി.പി. പ്രമോദ് സംസ്ഥാന സെന്‍സസിന്റെ നോഡല്‍ ഓഫീസറാണ്.

]]>
https://www.chandrikadaily.com/first-phase-of-the-state-tiger-census-has-concluded-the-next-round-will-be-in-february.html/feed 0
അട്ടപ്പാടിയിലും കടുവ സെന്‍സസിനു പോയ വനപാലക സംഘം വനത്തില്‍ കുടുങ്ങി https://www.chandrikadaily.com/a-team-of-forest-rangers-who-went-to-attappadi-also-for-tiger-census-got-stuck-in-the-forest.html https://www.chandrikadaily.com/a-team-of-forest-rangers-who-went-to-attappadi-also-for-tiger-census-got-stuck-in-the-forest.html#respond Tue, 02 Dec 2025 16:45:53 +0000 https://www.chandrikadaily.com/?p=366447 പാലക്കാട് അഗളിയില്‍ കടുവ സെന്‍സസിനു പോയ അഞ്ചംഗ വനപാലക സംഘം അട്ടപ്പാടി വനത്തില്‍ കുടുങ്ങി. അട്ടപ്പാടി ഫോറസ്റ്റ് റേഞ്ചിനു കീഴില്‍ പുതൂര്‍ ഫോറസ്റ്റ് സ്‌റ്റേഷനിലെ വനിതകള്‍ അടങ്ങിയ ജീവനക്കാരാണ് വനത്തില്‍ വഴിതെറ്റി കുടുങ്ങിയത്. ഇന്ന് രാവിലെ തമിഴ്‌നാട് വനാതിര്‍ത്തിയോട് ചേര്‍ന്ന കിണ്ണക്കര പ്രദേശത്ത് കടുവകളുടെ കണക്കെടുക്കാന്‍ പോയതായിരുന്നു സംഘം.

വൈകിട്ട് സ്‌റ്റേഷനിലേക്ക് മടങ്ങുന്നതിനിടെ വനത്തില്‍ കുടുങ്ങുകയായിരുന്നു. കൈവശമുണ്ടായിരുന്ന ഭക്ഷണവും വെള്ളവും തീര്‍ന്നു. മൊബൈല്‍ ഫോണ്‍ റേഞ്ചുണ്ടായിരുന്നതിനാല്‍ വിവരം പുതൂര്‍ ഫോറസ്റ്റ് സ്‌റ്റേഷനില്‍ അറിയിച്ചു. ഇവരുള്ള സ്ഥലം മനസ്സിലാക്കാനായതിനെ തുടര്‍ന്ന് രാത്രി എട്ടോടെ പുതൂര്‍ ആര്‍ആര്‍ടി വനത്തിലേക്ക് പുറപ്പെട്ടിട്ടുണ്ട്.

നേരത്തെ, ബോണക്കാട് ഉള്‍വനത്തിലെ കടുവകളുടെ എണ്ണം എടുക്കാന്‍ പോയ ഉദ്യോഗസ്ഥരേയും കാണാതായിരുന്നു. ഇന്നലെ രാവിലെയാണ് ഉദ്യോഗസ്ഥര്‍ ബോണക്കാട് ഉള്‍വനത്തിലെ കടുവകളുടെ എണ്ണം എടുക്കാന്‍ പോയത്. എന്നാല്‍, ഇന്നലെ വൈകുന്നേരത്തിന് ശേഷം ഇവരെ വയര്‍ലസ് കമ്യൂണിക്കേഷന്‍ വഴി ബന്ധപ്പെടാന്‍ കഴിഞ്ഞില്ല. തുടര്‍ന്നാണ് ആര്‍ആര്‍ടി അംഗങ്ങളടക്കം അന്വേഷണം തുടങ്ങിയത്. തെരച്ചിലിനിടെ ഉദ്യോഗസ്ഥര്‍ നടന്നുവരികയായിരുന്നു.

]]>
https://www.chandrikadaily.com/a-team-of-forest-rangers-who-went-to-attappadi-also-for-tiger-census-got-stuck-in-the-forest.html/feed 0
റബര്‍ തോട്ടത്തില്‍ ടാപ്പിങ്ങിന് എത്തിയ തൊഴിലാളികളുടെ മുന്നില്‍ പുലി; ഭീതിയില്‍ വനിതാ തൊഴിലാളി കുഴഞ്ഞുവീണു https://www.chandrikadaily.com/the-tiger-the-female-worker-collapsed-in-fear.html https://www.chandrikadaily.com/the-tiger-the-female-worker-collapsed-in-fear.html#respond Sat, 15 Nov 2025 07:13:52 +0000 https://www.chandrikadaily.com/?p=363655 പെരുവന്താനം: പുലര്‍ച്ചെ ടാപ്പിങ്ങിന് എത്തിയ തൊഴിലാളികളുടെ നേരെ റബര്‍ തോട്ടത്തില്‍ പുലി പ്രത്യക്ഷപ്പെട്ടതോടെ ഭീതിയിലായ ഒരാള്‍ കുഴഞ്ഞുവീണു. മുടാവേലിതെക്കൂട്ട് പി. കെ. പ്രമീളയാണ് കുഴഞ്ഞുവീണത്. ഇവരെ മുണ്ടക്കയം ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.കൊടികുത്തി പരീസണ്‍ കമ്പനി തോട്ടത്തിന്റെ നാലാം കാട്ടിലായിരുന്നു സംഭവം. രാവിലെ 6.30ഓടെ വാച്ചറുടെ നേതൃത്വത്തിലുള്ള 23 തൊഴിലാളികള്‍ ടാപ്പിങ്ങിനായി തോട്ടത്തിലേക്ക് കടക്കുന്നതിനിടെ തൊഴിലാളികളുടെ ദിശയിലേക്ക് പുലി നടന്നുവരുന്നത് കണ്ടതോടെ എല്ലാവരും ഭീതിയില്‍ പല ദിശകളിലായി ഓടി രക്ഷപ്പെടുകയായുരുന്നു.

]]>
https://www.chandrikadaily.com/the-tiger-the-female-worker-collapsed-in-fear.html/feed 0
മൈസൂരുവില്‍ വീണ്ടും നരഭോജി കടുവ ആക്രമണം; കര്‍ഷകനെ കൊലപ്പെടുത്തി https://www.chandrikadaily.com/man-eating-tiger-attacks-again-in-mysore-the-farmer-was-killed.html https://www.chandrikadaily.com/man-eating-tiger-attacks-again-in-mysore-the-farmer-was-killed.html#respond Sun, 26 Oct 2025 16:14:26 +0000 https://www.chandrikadaily.com/?p=360379 മൈസൂരുവില്‍ നരഭോജി കടുവ കര്‍ഷകനെ കൊലപ്പെടുത്തി. സരഗുരു താലൂക്കിലെ മുള്ളൂര്‍ ഗ്രാമത്തില്‍ രാജശേഖര മൂര്‍ത്തിയാണ്(58) കൊല്ലപ്പെട്ടത്. ഇന്ന് ഉച്ചക്ക് ശേഷം വയലില്‍ തന്റെ കന്നുകാലികളെ മേയ്ക്കുന്നതിനിടെയാണ് മൂര്‍ത്തിയെ കടുവ ആക്രമിക്കുന്നത്. മൈസൂരുവില്‍ ഒരു മാസത്തിനിടെ നടക്കുന്ന രണ്ടാമത്തെ കടുവ ആക്രമണമാണിത്. നേരത്തെ, ബഡഗല്‍പുര ഗ്രാമത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടിരുന്നു.

ആവര്‍ത്തിച്ചുള്ള ആക്രമണങ്ങള്‍ ഉണ്ടായിട്ടും നരഭോജിയായ കടുവയെ പിടികൂടുന്നതില്‍ വനംവകുപ്പിന്റെ അവഗണനയും പരാജയവും ആരോപിച്ച് മുള്ളൂരിലെയും സമീപ ഗ്രാമങ്ങളിലെയും രോഷാകുലരായ ഗ്രാമവാസികള്‍ പ്രതിഷേധ പ്രകടനം നടത്തി. ഹെഡിയാലയിലെ വനംവകുപ്പ് ഉദ്യോഗസ്ഥരും ജീവനക്കാരും സരഗുരു പൊലീസും സംഭവസ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്. മുള്ളൂരിന് സമീപം വനപ്രദേശമില്ലെന്നും എന്നാല്‍ സമീപത്ത് കടുവകളെ ഇടയ്ക്കിടെ കാണുന്നുണ്ടെന്നും ഗ്രാമവാസികള്‍ പറഞ്ഞു.

]]>
https://www.chandrikadaily.com/man-eating-tiger-attacks-again-in-mysore-the-farmer-was-killed.html/feed 0
കിണറ്റില്‍ കുടുങ്ങിയ പുലിയെ രക്ഷപ്പെടുത്തി: വനംവകുപ്പിന്റെ അതിവേഗ ഓപ്പറേഷന്‍ https://www.chandrikadaily.com/tiger-trapped-in-well-rescued-high-speed-operation-by-forest-department.html https://www.chandrikadaily.com/tiger-trapped-in-well-rescued-high-speed-operation-by-forest-department.html#respond Sun, 19 Oct 2025 02:12:00 +0000 https://www.chandrikadaily.com/?p=359142 കോഴിക്കോട്: കോഴിക്കോട് കൂടരഞ്ഞി പെരുമ്പുളയിലെ കിണറ്റില്‍ കുടുങ്ങിയ പുലിയെ വനംവകുപ്പ് സംഘത്തിന് സുരക്ഷിതമായി രക്ഷപ്പെടുത്താനായി. കിണറ്റില്‍ സ്ഥാപിച്ച ഇരുമ്പ് കൂട്ടിലൂടെയാണ് പുലിയെ പിടികൂടി പുറത്തെത്തിച്ചത്.

താമരശ്ശേരി റേഞ്ച് ഫോറസ്റ്റ് ഓഫീസറുടെ നേതൃത്വത്തിലുള്ള വനംവകുപ്പ് സംഘവും ഫയര്‍ഫോഴ്‌സും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. പിടികൂടിയ പുലിയെ താമരശ്ശേരി റേഞ്ച് ഓഫീസിലേക്ക് മാറ്റിയതായി അധികൃതര്‍ അറിയിച്ചു. ആരോഗ്യപരിശോധനയ്ക്ക് ശേഷം ഉള്‍ക്കാട്ടിലേക്ക് തിരിച്ചുവിടുന്നതടക്കം നടപടികള്‍ സ്വീകരിക്കുമെന്ന് വനംവകുപ്പ് അറിയിച്ചു.

പുലി പൂര്‍ണ്ണ ആരോഗ്യവാനാണെന്ന് പ്രാഥമിക പരിശോധനയില്‍ കണ്ടെത്തി. കൂടരഞ്ഞി സ്വദേശി കുര്യന്റെ കൃഷിസ്ഥലത്തെ ആള്‍മറയില്ലാത്ത പൊട്ടക്കിണറ്റിലാണ് പുലി കുടുങ്ങിയത്. കഴിഞ്ഞ ചൊവ്വാഴ്ച രാത്രിയിലായിരുന്നു സംഭവം.

ആദ്യ ഘട്ടത്തില്‍ കിണറ്റിലുണ്ടായിരുന്നത് ഏത് ജീവിയാണെന്ന് വ്യക്തമല്ലായിരുന്നു. തുടര്‍ന്ന് വീഡിയോ ക്യാമറയും രാത്രിക്കാഴ്ചയുള്ള സ്റ്റില്‍ ക്യാമറയും കിണറ്റിലേക്ക് ഇറക്കി നിരീക്ഷണം നടത്തി. ഇരയായി കോഴിയെ വെച്ചതിനെത്തുടര്‍ന്ന് പുലി പുറത്തു വരുന്നതും കോഴിയെ പിടിച്ചുകൊണ്ടുപോകുന്നതും ക്യാമറയില്‍ പതിഞ്ഞതോടെ ജീവിയെ തിരിച്ചറിയാന്‍ സാധിച്ചു.

തുടര്‍ന്ന് വനംവകുപ്പ് രക്ഷാപ്രവര്‍ത്തനം ആരംഭിച്ചു. പ്രത്യേകമായി തയ്യാറാക്കിയ കൂട്ട് കിണറ്റിലേക്ക് ഇറക്കിയതോടെ പുലി അതില്‍ കുടുങ്ങി. ദീര്‍ഘനേരം നീണ്ട പരിശ്രമത്തിനൊടുവില്‍ പുലിയെ സുരക്ഷിതമായി പുറത്തെടുത്തു.

അടുത്ത ദിവസങ്ങളില്‍ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പ്രദേശത്ത് നിരീക്ഷണം ശക്തമാക്കുമെന്നും വന്യജീവികള്‍ മനുഷ്യവാസ മേഖലയിലേക്ക് കയറിവരാതിരിക്കാന്‍ മുന്‍കരുതലുകള്‍ സ്വീകരിക്കുമെന്നും അറിയിച്ചു.

]]>
https://www.chandrikadaily.com/tiger-trapped-in-well-rescued-high-speed-operation-by-forest-department.html/feed 0
കന്നുകാലികളെ വേട്ടയാടിയ കടുവയെ വിഷം കൊടുത്തു കൊന്നു; മൂന്ന് പേര്‍ പിടിയില്‍ https://www.chandrikadaily.com/a-tiger-that-preyed-on-cattle-was-poisoned-and-killed-three-people-are-under-arrest.html https://www.chandrikadaily.com/a-tiger-that-preyed-on-cattle-was-poisoned-and-killed-three-people-are-under-arrest.html#respond Mon, 06 Oct 2025 15:34:37 +0000 https://www.chandrikadaily.com/?p=357174 മംഗളൂരു പച്ചെതൊഡിക്ക് സമീപം കന്നുകാലികളെ വേട്ടയാടിയ കടുവയെ വിഷം കൊടുത്തു കൊന്ന കേസില്‍ മൂന്ന് പേര്‍ പിടിയില്‍. സി.എ.പച്ചേമല്ലു (40), വി.ഗണേഷ് (39), കെ.ശംഭു (38) എന്നിവരാണ് അറസ്റ്റിലായത്. മൂവരെയും ഹനൂര്‍ കോടതിയില്‍ ഹാജരാക്കി. ചാമരാജനഗര്‍ ഹനൂര്‍ താലൂക്കിലെ മാലെ മഹാദേശ്വര വന്യജീവി സങ്കേതത്തിലാണ് സംഭവം. അഞ്ച് ദിവസത്തെ കസ്റ്റഡിയില്‍ വനം ഉദ്യോഗസ്ഥര്‍ക്ക് കൈമാറാന്‍ ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് ഉത്തരവിട്ടു. കേസില്‍ കൂടുതല്‍ വാദം കേള്‍ക്കല്‍ മാറ്റിവെച്ചു.

സംഭവത്തില്‍ ഉള്‍പ്പെട്ട ഏഴു പേരെ പൊലീസ് തിരിച്ചറിഞ്ഞു. നാലു പ്രതികള്‍ ഒളിവിലാണെന്നും അവരെ കണ്ടെത്തി അറസ്റ്റ് ചെയ്യാനുള്ള ശ്രമങ്ങള്‍ തുടരുകയാണെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു.

]]>
https://www.chandrikadaily.com/a-tiger-that-preyed-on-cattle-was-poisoned-and-killed-three-people-are-under-arrest.html/feed 0
നീലഗിരി: കാന്റീനില്‍ പുലി; ചായകുടിക്കാനെത്തിയ യുവാവ് ഓടി രക്ഷപെട്ടു https://www.chandrikadaily.com/1nilgiris-tiger-in-the-canteen-the-young-man-who-came-to-drink-tea-ran-away.html https://www.chandrikadaily.com/1nilgiris-tiger-in-the-canteen-the-young-man-who-came-to-drink-tea-ran-away.html#respond Tue, 30 Sep 2025 07:36:30 +0000 https://www.chandrikadaily.com/?p=356233 നീലഗിരി: ചായക്കടയില്‍ ചായ കുടിക്കാനിരിക്കെ പുലി കയറി, സമീപത്ത് ഇരിക്കുന്ന യുവാവ് ജീവനുംകൊണ്ടോടി രക്ഷപ്പെടുകയായിരുന്നു. സംഭവം ഊട്ടിക്കടുത്തുള്ള കോത്തഗിരി പ്രദേശത്താണ്.

പ്രദേശത്ത് പുലികളുടെ സാന്നിധ്യം പതിവാണ്, എന്നാല്‍ കാന്റീനില്‍ നേരിട്ട് തലത്തോളം എത്തിച്ചുള്ള ഈ സംഭവം ആദ്യമായാണ്.

പ്രദേശത്തെ കാന്റീനില്‍ ചായകുടിച്ചുകൊണ്ടിരുന്ന ഒരാളുടെ മുന്നിലേക്കൊരു പൂച്ച പാഞ്ഞ് കയറുന്നു, തൊട്ടുപിന്നാലെ പുലിയും. ടേബിളിനിടയിലൂടെ ഓടി പുലിയെ വട്ടംകറക്കിയ പൂച്ചയ്ക്ക് പിന്നാലെ പുലി പാഞ്ഞ തക്കത്തിന് യുവാവ് ജീവനുംകൊണ്ടോടി രക്ഷപ്പെടുന്നതാണ് സിസിടിവി ദൃശ്യങ്ങളില്‍ കാണുന്നത്.

പുലി പൂച്ചയുടെ പിന്തുടരലിനെ തുടര്‍ന്നാണ് യുവാവിന്റെ തലനാരിഴയ്ക്ക് രക്ഷ. ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ സംഭവം സമൂഹമാധ്യമങ്ങളില്‍ വൈറലായി.

]]>
https://www.chandrikadaily.com/1nilgiris-tiger-in-the-canteen-the-young-man-who-came-to-drink-tea-ran-away.html/feed 0