todaygoldprice – Chandrika Daily https://www.chandrikadaily.com Wed, 11 Mar 2026 05:47:18 +0000 en-US hourly 1 https://wordpress.org/?v=5.8.12 https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg todaygoldprice – Chandrika Daily https://www.chandrikadaily.com 32 32 വീണ്ടും കുതിച്ച് സ്വർണവില https://www.chandrikadaily.com/gold-price-jumps-again-2.html https://www.chandrikadaily.com/gold-price-jumps-again-2.html#respond Wed, 11 Mar 2026 05:47:18 +0000 https://www.chandrikadaily.com/?p=379905 കോഴിക്കോട്: സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ വർധന രേഖപ്പെടുത്തി. ഗ്രാമിന് 85 രൂപയും പവന് 680 രൂപയും വർധിച്ചു. ഇതോടെ പവന് 1,19,760 രൂപയും ഗ്രാമിന് 14,970 രൂപയുമാണ് ഇന്നത്തെ വില. തുടർച്ചയായ രണ്ടാംദിനമാണ് സ്വർണവില ഉയരുന്നത്.

പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യത്തെ തുടർന്ന് ആഗോള വിപണിയിൽ സ്വർണവിലയിൽ വലിയ ചാഞ്ചാട്ടമാണ് അനുഭവപ്പെടുന്നത്. യുദ്ധത്തിന്റെ തുടക്കത്തിൽ വൻ കുതിപ്പ് നടത്തിയ സ്വർണം മാർച്ച് ഒന്നിന് പവന് 1,26,920 രൂപ വരെ ഉയർന്നിരുന്നു. തുടർന്ന് ദിവസങ്ങളിൽ വിലയിൽ വലിയ മാറ്റങ്ങളാണ് ഉണ്ടായത്.

ആഗോള വിപണിയിൽ സ്വർണം ട്രോയ് ഔൺസിന് ഏകദേശം 5208 ഡോളർ നിരക്കിലാണ് വ്യാപാരം നടക്കുന്നത്. വെള്ളിയുടെ വില ട്രോയ് ഔൺസിന് 88.3 ഡോളർ നിരക്കിലാണ്.
ഡോളറിന്റെ മൂല്യം കഴിഞ്ഞ മൂന്ന് മാസത്തിനിടയിലെ ഏറ്റവും ഉയർന്ന നിലയിൽ തുടരുന്നതും സ്വർണവിലയുടെ വലിയ ഉയർച്ചയ്ക്ക് തടസ്സമായിരിക്കുകയാണ്. ഡോളർ ശക്തിപ്പെടുന്നത് മറ്റ് പ്രധാന കറൻസികളെയും ബാധിച്ചിരിക്കുകയാണ്.

]]>
https://www.chandrikadaily.com/gold-price-jumps-again-2.html/feed 0
24 മണിക്കൂറിൽ 4040 രൂപ ഇടിഞ്ഞ് സ്വർണം; മാസത്തിലെ ഏറ്റവും താഴ്ന്ന നിലയിൽ https://www.chandrikadaily.com/gold-falls-rs-4040-in-24-hours-at-lowest-level-of-the-month.html https://www.chandrikadaily.com/gold-falls-rs-4040-in-24-hours-at-lowest-level-of-the-month.html#respond Wed, 04 Mar 2026 05:27:51 +0000 https://www.chandrikadaily.com/?p=379326 കൊച്ചി: സംസ്ഥാനത്ത് സ്വർണവില ഈ മാസത്തിലെ ഏറ്റവും താഴ്ന്ന നിലയിലെത്തി. ഇന്ന് രാവിലെ പവന് വില 1,20,640 രൂപയായി കുറഞ്ഞു. ഇന്നലെ വൈകീട്ട് 1,22,920 രൂപയായിരുന്നു വില. ഇന്ന് 2,280 രൂപയുടെ ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഗ്രാമിന് 285 രൂപ കുറഞ്ഞു.

ഇന്നലെ രാവിലെ 1,24,680 രൂപയായിരുന്നു പവന് വില. അതായത്, കഴിഞ്ഞ 24 മണിക്കൂറിനിടെ പവന് 4,040 രൂപയുടെ കുറവാണ് ഉണ്ടായത്.

ആഗോള സാഹചര്യങ്ങളും യുദ്ധ പശ്ചാത്തലത്തിലുള്ള അനിശ്ചിതത്വവും വിപണിയെ ബാധിച്ചെന്നാണ് സൂചന. ഇതിന്റെ പശ്ചാത്തലത്തിൽ പെട്രോൾ, ഡീസൽ വിലകൾ ഉയരാനും സാധ്യതയുണ്ട്. ഇന്ത്യയിലടക്കം കഴിഞ്ഞ കുറച്ച് ദിവസങ്ങളായി പെട്രോൾ, ഡീസൽ വിലകൾ ഉയർന്നും കുറഞ്ഞും തുടരുകയാണ്.

ഈ സാഹചര്യങ്ങൾ ഓഹരി വിപണിയെയും ബാധിച്ചേക്കും. സ്വർണവും വെള്ളിയും വില കൂടുന്നതിനെക്കാൾ രാജ്യത്തെ സാധാരണക്കാരെ കൂടുതൽ ബാധിക്കാൻ സാധ്യതയുള്ളത് ഉയരാനിരിക്കുന്ന പെട്രോൾ, ഡീസൽ വിലകളായിരിക്കുമെന്ന് വിലയിരുത്തപ്പെടുന്നു.

]]>
https://www.chandrikadaily.com/gold-falls-rs-4040-in-24-hours-at-lowest-level-of-the-month.html/feed 0
സ്വര്‍ണവിലയില്‍ അപ്രതീക്ഷിത കുതിപ്പ്; ഈ മാസത്തെ ഉയര്‍ന്ന നിരക്ക് ഇന്ന് https://www.chandrikadaily.com/unexpected-surge-in-gold-prices-today-is-the-highest-rate-of-the-month.html https://www.chandrikadaily.com/unexpected-surge-in-gold-prices-today-is-the-highest-rate-of-the-month.html#respond Sat, 28 Feb 2026 05:37:57 +0000 https://www.chandrikadaily.com/?p=378972 കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇന്ന് വന്‍ വര്‍ധന രേഖപ്പെടുത്തി. പവന് 2,320 രൂപയും ഗ്രാമിന് 290 രൂപയുമാണ് ഇന്ന് കൂടിയത്. ഇതോടെ ഗ്രാമിന് 15,100 രൂപയും പവന് 1,20,800 രൂപയുമായി. ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കാണ് ഇന്ന് രേഖപ്പെടുത്തിയത്.

ഇന്നലെ തന്നെ സ്വര്‍ണവില ഉയര്‍ന്നിരുന്നു. പവന് 400 രൂപയും ഗ്രാമിന് 50 രൂപയുമാണ് കഴിഞ്ഞ ദിവസം വര്‍ധിച്ചത്. അന്ന് ഗ്രാമിന് 14,810 രൂപയും പവന് 1,18,480 രൂപയുമായിരുന്നു വില.

അതേസമയം, വ്യാഴാഴ്ച രാവിലെയും ഉച്ചക്കുമായി സ്വര്‍ണവിലയില്‍ ഇടിവ് ഉണ്ടായിരുന്നതും ശ്രദ്ധേയമാണ്. പവന് മൊത്തം 640 രൂപയാണ് അന്ന് കുറഞ്ഞത്. രാവിലെ 160 രൂപയും ഉച്ചയ്ക്ക് 480 രൂപയുമായിരുന്നു കുറവ്. ഇതോടെ പവന് 1,18,080 രൂപയും ഗ്രാമിന് 14,760 രൂപയുമായിരുന്നു വ്യാഴാഴ്ചത്തെ വില.

ആഗോള വിപണിയിലും സ്വര്‍ണത്തിന് ശക്തമായ മുന്നേറ്റമാണ് ഉണ്ടായത്. സ്പോട്ട് ഗോള്‍ഡ് വില 1.94 ശതമാനം ഉയര്‍ന്ന് ഔണ്‍സിന് 5,278.1 ഡോളറിലെത്തി. 100.58 ഡോളറാണ് വര്‍ധന. അമേരിക്കന്റെ ഗോള്‍ഡ് ഫ്യൂച്ചര്‍ നിരക്ക് 1.41 ശതമാനം ഉയര്‍ന്ന് 5,267.20 ഡോളറായി. 73 ഡോളറാണ് ഇവിടെ കൂടി ചേര്‍ന്നത്.

ആഗോള വിപണിയിലെ കുതിപ്പാണ് സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും ഉയരാന്‍ കാരണമായതെന്നാണ് വിപണി വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്.

]]>
https://www.chandrikadaily.com/unexpected-surge-in-gold-prices-today-is-the-highest-rate-of-the-month.html/feed 0
കേരളത്തില്‍ സ്വര്‍ണവില താഴ്ന്നു; പവന് 160 രൂപ കുറഞ്ഞു https://www.chandrikadaily.com/gold-prices-fall-in-kerala-pawan-has-reduced-by-rs-160.html https://www.chandrikadaily.com/gold-prices-fall-in-kerala-pawan-has-reduced-by-rs-160.html#respond Thu, 26 Feb 2026 04:29:58 +0000 https://www.chandrikadaily.com/?p=378771 കേരളത്തില്‍ സ്വര്‍ണവില താഴ്ന്നു

കൊച്ചി: ഈ മാസത്തെ ഉയര്‍ന്ന നിരക്കിലെത്തിയതിന് പിന്നാലെ സ്വര്‍ണവിലയില്‍ കുറവ് രേഖപ്പെടുത്തി. ഇന്ന് ഗ്രാമിന് 20 രൂപ കുറഞ്ഞ് 14,820 രൂപയായി. പവന് 160 രൂപ കുറഞ്ഞ് 1,18,560 രൂപയിലേക്കാണ് വില താഴ്ന്നത്.

അതേസമയം, ആഗോള വിപണിയില്‍ സ്വര്‍ണവിലയില്‍ ഇന്ന് ഉയര്‍ച്ചയാണ് കാണുന്നത്. സ്പോട്ട് ഗോള്‍ഡ് വില 0.3 ശതമാനം ഉയര്‍ന്ന് ഔണ്‍സിന് 5,183.85 ഡോളറായി. യു.എസ്. ഗോള്‍ഡ് ഫ്യൂച്ചര്‍ നിരക്ക് 0.5 ശതമാനം വര്‍ധിച്ച് 5,200 ഡോളറിലേക്കും എത്തി. ഡോളര്‍ ദുര്‍ബലമാകുന്നതാണ് അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണവിലക്ക് പിന്തുണ നല്‍കുന്നത്.

ഈ ആഗോള ഉണര്‍വ് വരും ദിവസങ്ങളില്‍ ഇന്ത്യയിലെയും സ്വര്‍ണവിലയില്‍ പ്രതിഫലിക്കാനിടയുണ്ടെന്നാണ് വിപണി വിലയിരുത്തല്‍. ഇന്ന് നടക്കുന്ന ഇറാന്‍-യുണൈറ്റഡ് സ്റ്റേറ്റ്‌സ് ചര്‍ച്ചകളാണ് സ്വര്‍ണവിലയെ പ്രധാനമായി സ്വാധീനിക്കുന്ന മറ്റൊരു ഘടകം. ചര്‍ച്ചകള്‍ സമാധാനപരമായ പരിഹാരത്തിലെത്താതിരുന്നാല്‍ സ്വര്‍ണവിലയില്‍ കുത്തനെ ഉയര്‍ച്ചയുണ്ടാകാമെന്ന ആശങ്കയും നിലനില്‍ക്കുന്നു.

ഇതിനൊപ്പം തന്നെ ഫെഡറല്‍ റിസര്‍വ്യുടെ വായ്പനയം സംബന്ധിച്ച പ്രഖ്യാപനങ്ങളും നിര്‍ണായകമാണ്. ഈ വര്‍ഷം 25 ബേസിക് പോയിന്റ് പലിശനിരക്ക് കുറയ്ക്കുമെന്ന പ്രതീക്ഷ ചില നിക്ഷേപകരിലുണ്ട്. പലിശനിരക്ക് കുറയ്ക്കുന്നതുമായി ബന്ധപ്പെട്ട് ഫെഡറല്‍ റിസര്‍വിന്റെ ഭാഗത്ത് നിന്ന് കൂടുതല്‍ അനുകൂല സൂചനകള്‍ വന്നാല്‍ സ്വര്‍ണവിലക്ക് അത് കൂടുതല്‍ പിന്തുണ നല്‍കാനിടയുണ്ടെന്ന് വിപണി വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

]]>
https://www.chandrikadaily.com/gold-prices-fall-in-kerala-pawan-has-reduced-by-rs-160.html/feed 0
സംസ്ഥാനത്ത് സ്വര്‍ണവില കുത്തനെ ഇടിഞ്ഞു; പവന് 1,120 രൂപ കുറഞ്ഞു https://www.chandrikadaily.com/gold-prices-plummeted-in-the-state-pavan-decreased-by-rs-1120.html https://www.chandrikadaily.com/gold-prices-plummeted-in-the-state-pavan-decreased-by-rs-1120.html#respond Tue, 17 Feb 2026 06:22:36 +0000 https://www.chandrikadaily.com/?p=377963 കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ കനത്ത ഇടിവ്. 22 കാരറ്റ് സ്വര്‍ണത്തിന് പവന് 1,120 രൂപ കുറഞ്ഞ് ഇന്ന് 1,13,600 രൂപയായി. ഇന്നലെ ഒരു പവന് 1,14,720 രൂപയായിരുന്നു വില. ഗ്രാമിന് 140 രൂപ കുറഞ്ഞതോടെ ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 14,200 രൂപയായി. ഇന്നലെ 14,340 രൂപയായിരുന്നു.

24 കാരറ്റ് സ്വര്‍ണം പവന് 1,23,928 രൂപയും 18 കാരറ്റ് സ്വര്‍ണം 92,944 രൂപയുമാണ് ഇന്നത്തെ നിരക്ക്.

രണ്ടു ദിവസത്തെ ഇടിവിന് ശേഷം കഴിഞ്ഞ ശനിയാഴ്ച സ്വര്‍ണവിലയില്‍ വര്‍ധന ഉണ്ടായിരുന്നു. അന്ന് ഒറ്റയടിക്ക് 1,920 രൂപയാണ് വര്‍ധിച്ചത്. ജനുവരി 29ന് രേഖപ്പെടുത്തിയ 1,31,160 രൂപയാണ് ഇതുവരെ ഉണ്ടായിരുന്ന റെക്കോര്‍ഡ് നിരക്ക്. ഡിസംബര്‍ 23നാണ് പവന്‍ വില ആദ്യമായി ഒരു ലക്ഷം രൂപ കടന്നത്.

]]>
https://www.chandrikadaily.com/gold-prices-plummeted-in-the-state-pavan-decreased-by-rs-1120.html/feed 0
രണ്ടുദിവസത്തെ ഇടിവിന് ശേഷം വീണ്ടും ഉയര്‍ന്ന് സ്വര്‍ണവില https://www.chandrikadaily.com/gold-prices-rose-again-after-two-days-of-decline.html https://www.chandrikadaily.com/gold-prices-rose-again-after-two-days-of-decline.html#respond Sat, 14 Feb 2026 07:35:57 +0000 https://www.chandrikadaily.com/?p=377721 കൊച്ചി: തുടര്‍ച്ചയായ രണ്ട് ദിവസത്തെ വില ഇടിവിന് പിന്നാലെ ശനിയാഴ്ച സ്വര്‍ണവില വീണ്ടും കുതിച്ചുയര്‍ന്നു. ഗ്രാമിന് 240 രൂപ വര്‍ധിച്ചതോടെ പവന് 1,15,680 രൂപയായി. ഒറ്റയടിക്ക് പവന് 1,920 രൂപയാണ് ഇന്നലെ മാത്രം വര്‍ധിച്ചത്.

18 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 195 രൂപ കൂടി, പവന് 95,000 രൂപയ്ക്ക് മുകളിലെത്തി. 14 കാരറ്റ് സ്വര്‍ണത്തിന് പവന് 74,000 രൂപയും, 9 കാരറ്റിന് പവന് 47,720 രൂപയുമാണ് പുതിയ നിരക്ക്. വെള്ളിക്ക് ഗ്രാമിന് 275 രൂപയാണ് വില.

വെള്ളിയാഴ്ച രണ്ട് ഘട്ടങ്ങളിലായി പവന് 240 രൂപ വീതം കുറഞ്ഞിരുന്നു. വ്യാഴാഴ്ചയും വില താഴ്ന്നിരുന്നു. ഈ തിരിച്ചടികള്‍ക്ക് ശേഷമാണ് സ്വര്‍ണവില വീണ്ടും ഉയര്‍ന്ന് 1.15 ലക്ഷം രൂപ കടന്നത്.

ജനുവരി 29ന് രേഖപ്പെടുത്തിയ 1,31,160 രൂപയാണ് നിലവിലെ ഉയര്‍ന്ന റെക്കോര്‍ഡ് വില. ഡിസംബര്‍ 23നാണ് ആദ്യമായി സ്വര്‍ണം ലക്ഷം രൂപ കടന്നത്. പത്തു ദിവസം മുമ്പ് വില 1.17 ലക്ഷം രൂപയിലെത്തിയതിന് ശേഷം വീണ്ടും ഇടിഞ്ഞ് 1.11 ലക്ഷത്തിലെത്തിയിരുന്നു. അവിടെ നിന്നാണ് ഇപ്പോള്‍ പതുക്കെ വീണ്ടും ഉയര്‍ച്ച ആരംഭിച്ചിരിക്കുന്നത്.

 

]]>
https://www.chandrikadaily.com/gold-prices-rose-again-after-two-days-of-decline.html/feed 0
സ്വര്‍ണവിലയില്‍ വന്‍ ഇടിവ്: പവന് 1,920 രൂപ കുറഞ്ഞു https://www.chandrikadaily.com/big-fall-in-gold-prices-pavan-falls-by-rs-1920.html https://www.chandrikadaily.com/big-fall-in-gold-prices-pavan-falls-by-rs-1920.html#respond Fri, 13 Feb 2026 05:49:55 +0000 https://www.chandrikadaily.com/?p=377589 കൊച്ചി: സ്വര്‍ണവിലയില്‍ കനത്ത ഇടിവ്. രാജ്യാന്തര വിപണിയിലെ വിലത്തകര്‍ച്ചയെ തുടര്‍ന്ന് കേരളത്തിലും ഇന്ന് രാവിലെ തന്നെ വില ഗണ്യമായി താഴ്ന്നു. ഗ്രാമിന് 240 രൂപ കുറഞ്ഞ് 22 കാരറ്റ് സ്വര്‍ണം 14,280 ആയി. പവന് 1,920 കുറഞ്ഞ് 1,14,200 ആയി. രാജ്യാന്തര വിപണിയില്‍ ഔണ്‍സിന് വില ഒരുവേള 4,906 ഡോളര്‍ വരെ ഇടിഞ്ഞു. ഇന്നലെ 5,000 ഡോളറിന് മുകളിലായിരുന്ന വില കനത്ത വില്‍പന സമ്മര്‍ദ്ദത്തെ തുടര്‍ന്ന് തകര്‍ച്ചയുടെ പാതയിലായി.

ഇന്ന് രാവിലെ വില 95 ഡോളര്‍ കുറഞ്ഞ് 1,977 ഡോളറിലാണ് വ്യാപാരം നടക്കുന്നത്. 4,906 ഡോളറില്‍ നിന്നുള്ള ചെറിയ കരകയറ്റമില്ലായിരുന്നുവെങ്കില്‍ സംസ്ഥാനത്ത് വില ഇതിലും കൂടുതല്‍ ഇടിയുമായിരുന്നെന്ന് വിപണി നിരീക്ഷകര്‍ പറയുന്നു. അമേരിക്കയില്‍ അടിസ്ഥാന പലിശനിരക്ക് കുറയാനുള്ള സാധ്യത മങ്ങിയതും യുഎസ് ഡോളര്‍ ഇന്‍ഡക്‌സ് ശക്തിപ്പെട്ടതും ട്രഷറി യീല്‍ഡുകള്‍ ഉയര്‍ന്നതുമാണ് സ്വര്‍ണത്തിന് തിരിച്ചടിയായത്.

ഇന്ന് രാവിലെ 18 കാരറ്റ് സ്വര്‍ണവില ഓള്‍ കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ (എകെജിഎസ്എംഎ) കണക്കുപ്രകാരം ഗ്രാമിന് 200 രൂപ കുറഞ്ഞ് 11,800 ആയി. അതേസമയം കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ (കെജിഎസ്എംഎ) നിര്‍ണയപ്രകാരം 18 കാരറ്റ് സ്വര്‍ണവില ഗ്രാമിന് 195 രൂപ കുറഞ്ഞ് 11,735 ആയി. വെള്ളിവില ഗ്രാമിന് 15 രൂപ കുറഞ്ഞ് 280 രൂപആയി. ആഭരണപ്രിയര്‍ക്കു ആശ്വാസമാകുന്ന ഈ ഇടിവ്, നിക്ഷേപകര്‍ക്ക് നിരാശയാണ് നല്‍കുന്നത്.

]]>
https://www.chandrikadaily.com/big-fall-in-gold-prices-pavan-falls-by-rs-1920.html/feed 0
സ്വര്‍ണവിലയില്‍ ഇന്നും വലിയ ചാഞ്ചാട്ടം; രാവിലെ ഇടിഞ്ഞ വില ഉച്ചയോടെ തിരിച്ചുകയറി https://www.chandrikadaily.com/gold-prices-are-still-highly-volatile-today-the-price-which-fell-in-the-morning-recovered-in-the-afternoon.html https://www.chandrikadaily.com/gold-prices-are-still-highly-volatile-today-the-price-which-fell-in-the-morning-recovered-in-the-afternoon.html#respond Tue, 03 Feb 2026 07:54:31 +0000 https://www.chandrikadaily.com/?p=376648 കൊച്ചി: കേരളത്തിലെ സ്വര്‍ണവിപണിയില്‍ ഇന്നും (ചൊവ്വ) ശക്തമായ ചാഞ്ചാട്ടമാണ് രേഖപ്പെടുത്തുന്നത്. രാവിലെ ഇടിഞ്ഞ സ്വര്‍ണവില ഉച്ചയോടെ വീണ്ടും ഉയര്‍ന്നു. ഗ്രാമിന് 200 രൂപ വര്‍ധിച്ച് 14,110 രൂപയും പവന് 1,600 രൂപ ഉയര്‍ന്ന് 1,12,880 രൂപയുമായി.

ഇന്ന് രാവിലെ സ്വര്‍ണവിലയില്‍ കുറവ് രേഖപ്പെടുത്തിയിരുന്നു. ഗ്രാമിന് 130 രൂപയും പവന് 1,040 രൂപയും കുറഞ്ഞ് ഗ്രാമിന് 13,910 രൂപയും പവന് 1,11,280 രൂപയുമായിരുന്നു വില. എന്നാല്‍, ഉച്ചയോടെ ആ നഷ്ടം നികത്തിക്കൊണ്ട് വില ഉയരുകയായിരുന്നു.

ആഗോള വിപണിയില്‍ സ്‌പോട്ട് ഗോള്‍ഡ് ട്രോയ് ഔണ്‍സിന് 4,885.7 ഡോളറിലേക്കാണ് ഉയര്‍ന്നത്. 5.43 ശതമാനമാണ് വര്‍ധന. രാജ്യാന്തര വിലയിലെ ഈ മാറ്റങ്ങള്‍ ആഭ്യന്തര വിപണിയിലും പ്രതിഫലിക്കുന്നതായി വ്യാപാരികള്‍ പറയുന്നു.

ഇന്നലെ (തിങ്കളാഴ്ച) കേരളത്തിലെ സ്വര്‍ണവിപണി അസാധാരണ ചാഞ്ചാട്ടത്തിന് സാക്ഷ്യം വഹിച്ചു. രാവിലെയും ഉച്ചക്കുമായി ഗ്രാമിന് 1,230 രൂപ കുറഞ്ഞ് 13,490 രൂപയിലും പവന് 9,840 രൂപ കുറഞ്ഞ് 1,07,920 രൂപയിലുമെത്തിയിരുന്നു. എന്നാല്‍, വൈകീട്ട് രണ്ടുതവണയായി ഗ്രാമിന് 550 രൂപയും പവന് 4,400 രൂപയും ഉയര്‍ന്ന് ഗ്രാമിന് 14,040 രൂപയും പവന് 1,12,320 രൂപയുമായി.

രാജ്യാന്തര വിപണിയില്‍ സ്വര്‍ണവില 5,500 ഡോളറിലെത്തിയ ശേഷം താഴ്ന്നതും പിന്നീട് വീണ്ടും ഉയര്‍ന്നതുമാണ് ഈ ചാഞ്ചാട്ടത്തിന് കാരണമായത്. റെക്കോഡ് വിലയായ പവന് 1,31,160 രൂപയില്‍ എത്തിയ ശേഷം നാല് ദിവസത്തിനുള്ളില്‍ 19,880 രൂപയുടെ ഇടിവാണ് സ്വര്‍ണവിലയില്‍ ഉണ്ടായത്.

സുരക്ഷിത നിക്ഷേപമെന്ന നിലയില്‍ സ്വര്‍ണത്തിനുള്ള ഡിമാന്‍ഡ് വര്‍ധിക്കുന്നതാണ് വിലയിലെ മാറ്റങ്ങള്‍ക്ക് പിന്നിലെ പ്രധാന കാരണമെന്നാണ് വിലയിരുത്തല്‍. റഷ്യ സ്വര്‍ണം വില്‍ക്കുന്നു എന്ന വാര്‍ത്തയും വിലക്കുറവിന് ഇടയാക്കിയിട്ടുണ്ട്. കൂടാതെ, ഫെഡറല്‍ റിസര്‍വിന്റെ പുതിയ ചെയര്‍മാനായി ട്രംപ് പിന്തുണയ്ക്കുന്ന കെവിന്‍ വാര്‍ഷിനെ നാമനിര്‍ദേശം ചെയ്തതും സ്വര്‍ണവില താഴാന്‍ കാരണമായതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

കേരളത്തില്‍ സ്വര്‍ണവില കുറഞ്ഞത് നേട്ടമാക്കി അഡ്വാന്‍സ് ബുക്കിങ്ങിനായി ഉപഭോക്താക്കള്‍ കൂട്ടത്തോടെ ജ്വല്ലറികളിലെത്തുന്നതായും വ്യാപാരികള്‍ വ്യക്തമാക്കുന്നു.

]]>
https://www.chandrikadaily.com/gold-prices-are-still-highly-volatile-today-the-price-which-fell-in-the-morning-recovered-in-the-afternoon.html/feed 0