tom jose – Chandrika Daily https://www.chandrikadaily.com Wed, 10 Jul 2019 12:16:41 +0000 en-US hourly 1 https://wordpress.org/?v=5.8.12 https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg tom jose – Chandrika Daily https://www.chandrikadaily.com 32 32 ചീഫ് സെക്രട്ടറി ടോം ജോസിനും കേന്ദ്രമന്ത്രി സദാനന്ദ ഗൗഡക്കുമെതിരെ ആഞ്ഞടിച്ച് രാജു നാരായണ സ്വാമി https://www.chandrikadaily.com/raju-narayana-swamy-against-tom-jose-sadananda-gouda-news.html https://www.chandrikadaily.com/raju-narayana-swamy-against-tom-jose-sadananda-gouda-news.html#respond Wed, 10 Jul 2019 12:13:51 +0000 http://www.chandrikadaily.com/?p=132764 കൊച്ചി: ചീഫ് സെക്രട്ടറി ടോം ജോസിനും കേന്ദ്രമന്ത്രി സദാനന്ദ ഗൗഡയ്ക്കുമെതിരെ ആഞ്ഞടിച്ച് രാജു നാരായണ സ്വാമി രംഗത്ത്. അഴിമതിക്ക് കൂട്ടു നില്‍ക്കാത്തതിന്റെ പേരിലാണ് തന്നെ നാളികേര ബോര്‍ഡിന്റെ ചെയര്‍മാന്‍ സ്ഥാനത്ത് നിന്നും പുറത്താക്കിയതെന്നും ഇതിനു പിന്നില്‍ പ്രവര്‍ത്തിച്ചിരിക്കുന്നത് സദാനന്ദ ഗൗഡയാണെന്നും രാജുനാരായണ സ്വാമി മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.

അഴിമതിക്ക് കൂട്ടു നില്‍ക്കാത്തതിന്റെ പേരില്‍ തന്നെ പുറത്താക്കുകയും അതിനു ശേഷം തന്റെ കാലഘട്ടത്തില്‍ അഴിമതി നടന്നുവെന്ന് പറയുകയും ചെയ്യുന്നത് കഷ്ടമാണ്.നാളികേര ബോര്‍ഡിലെ മുന്‍ ചെയര്‍മാന്‍ന്മാരുടെ കാലഘട്ടത്തില്‍ നടന്ന ചില ക്രമക്കേടുകള്‍ പുറത്തുകൊണ്ടുവരിക മാത്രമാണ് താന്‍ ചെയ്തത്. 370 ല്‍ പരം തേക്കുമരങ്ങളാണ് കര്‍ണാടകയിലെ മാണ്ഡ്യയിലെ ഫാമില്‍ നിന്നും അനധികൃതമായി മുറിച്ചു മാറ്റിയത്. ഇതിനെതിരെ തനിക്ക് പരാതി ലഭിച്ചു അതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ കാര്യം സത്യമാണെന്ന് തനിക്ക് ബോധ്യപ്പെട്ടു.370 തേക്കു മരങ്ങളും മുറിച്ചു മാറ്റിയത് അന്നത്തെ ഫാം മാനേജര്‍ ചിന്നരാജിന്റെ നേതൃത്വത്തിലാണ്.ചിന്നരാജിനെ താന്‍ സസ്‌പെന്റു ചെയ്തു. ഇതേ തുടര്‍ന്ന് അന്നത്തെ കേന്ദ്രമന്ത്രി സദാനന്ദ ഗൗഡ ഇടപെട്ട് ചിന്നരാജിനെതിരായ നടപടി നിര്‍ത്തിവെയ്ക്കണമെന്ന് ആവശ്യപ്പെട്ടു പറ്റില്ലായെന്ന് താന്‍ പറഞ്ഞു.മാര്‍ച് ഏഴിനാണ് തന്നെ മാറ്റുന്നത്. ഇപ്പോള്‍ ചിന്ന രാജിന് വീണ്ടും നിയമനം നല്‍കിയിരിക്കുകയാണ്.ജൂണില്‍ അദ്ദേഹത്തിന് മുഴുവന്‍ ശമ്പളവും നല്‍കിക്കൊണ്ട് ത്രിപുരയിലെ ഫാമിലേക്ക് നിയമിച്ചിരിക്കുകയാണ്.

ചിന്നരാജിനെപ്പോലുളളവരെ നിയമിക്കാനാണ് തന്നെ നാളികേര ബോര്‍ഡിന്റെ ചെയര്‍മാന്‍ സ്ഥാനത്ത് നിന്നും നീക്കിയതെന്നും രാജുനാരായണ സ്വാമി പറഞ്ഞു. എന്തു കൊണ്ട് ചിന്നരാജിനെ തിരിച്ചെടുത്തുവെന്നതിന് മറുപടി പറയാന്‍ തനിക്കു പകരം ചെയര്‍മാന്‍ സ്ഥാനത്ത് ഇരിക്കുന്ന ആള്‍ മറുപടി പറയാന്‍ ബാധ്യസ്ഥനാണെന്നും രാജു നാരായണ സ്വാമി പറഞ്ഞു.

]]>
https://www.chandrikadaily.com/raju-narayana-swamy-against-tom-jose-sadananda-gouda-news.html/feed 0
തൊഴില്‍ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ടോം ജോസ് പുതിയ ചീഫ് സെക്രട്ടറി https://www.chandrikadaily.com/tom-jose-is-the-new-chief-secretary.html https://www.chandrikadaily.com/tom-jose-is-the-new-chief-secretary.html#respond Wed, 27 Jun 2018 06:09:09 +0000 http://www.chandrikadaily.com/?p=91887 തിരുവനന്തപുരം: തൊഴില്‍ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ടോം ജോസിനെ പുതിയ ചീഫ് സെക്രട്ടറിയായി മന്ത്രിസഭായോഗം തിരഞ്ഞെടുത്തു. ചീഫ് സെക്രട്ടറി പോള്‍ ആന്റണി 30ന് വിരമിക്കുന്ന സാഹചര്യത്തിലാണിത്. പോള്‍ ആന്റണിയെക്കാള്‍ സീനിയറായ ഡോ. എ.കെ.ദുബെ, അരുണ സുന്ദര രാജന്‍ എന്നിവര്‍ ഇപ്പോള്‍ കേന്ദ്രത്തില്‍ സെക്രട്ടറിമാരാണ്. ഇവര്‍ കേരളത്തിലേക്കു വരാത്ത സാഹചര്യത്തിലാണു പോള്‍ ആന്റണി ചീഫ് സെക്രട്ടറിയായത്. കേന്ദ്രത്തില്‍ തന്നെ സെക്രട്ടറിയായ ആനന്ദ്കുമാറാണ് പോള്‍ ആന്റണി കഴിഞ്ഞാല്‍ സീനിയര്‍. അദ്ദേഹവും ചീഫ് സെക്രട്ടറി പദവി ഏറ്റെടുക്കാന്‍ കേരളത്തിലേക്ക് വന്നില്ല. തുടര്‍ന്നാണ് ടോം ജോസ് ചീഫ് സെക്രട്ടറിയായത്. മിനി ആന്റണിയെ സഹകരണ വകുപ്പ് സെക്രട്ടറിയായും നിയമിച്ചു.

]]>
https://www.chandrikadaily.com/tom-jose-is-the-new-chief-secretary.html/feed 0