TRAIN SERVICES – Chandrika Daily https://www.chandrikadaily.com Thu, 22 Dec 2022 15:27:07 +0000 en-US hourly 1 https://wordpress.org/?v=5.8.10 https://cdn.chandrikadaily.com/wp-contents/uploads/2020/08/chandrika-fav.jpeg TRAIN SERVICES – Chandrika Daily https://www.chandrikadaily.com 32 32 സ്‌പെഷ്യല്‍ ട്രെയിന്‍; ഉത്തരകേരളത്തിലേക്ക് തീവണ്ടി ലഭിക്കാതെ പോയത് ശ്രദ്ധയില്‍പ്പെടുത്തി മുസ്‌ലിം ലീഗ് https://www.chandrikadaily.com/the-muslim-league-pointed-out.html https://www.chandrikadaily.com/the-muslim-league-pointed-out.html#respond Thu, 22 Dec 2022 15:27:07 +0000 https://www.chandrikadaily.com/?p=228196 ക്രിസ്മസ് അവധിയോട് അനുബന്ധിച്ച് സംസ്ഥാനത്തേക്ക് ട്രെയിനുകള്‍ അനുവദിച്ചതില്‍ ഉത്തരകേരളത്തിലേക്ക് ആവശ്യമായ വണ്ടികള്‍ ലഭിക്കാതെപോയ സാഹചര്യം ശ്രദ്ധയില്‍പ്പെടുത്തി മുസ്‌ലിം ലീഗ്. എം.പിമാരായ ഇ.ടി. മുഹമ്മദ് ബഷീറും അബ്ദുസ്സമദ് സമദാനിയും റെയില്‍വേ ബോര്‍ഡ് ചെയര്‍മാന്‍ വി.കെ. ത്രിപാഠിക്ക് നിവേദനം നല്‍കിയാണ് കാര്യം ശ്രദ്ധയില്‍പ്പെടുത്തിയത്.

ട്രെയിന്‍ അനുവദിച്ചപ്പോള്‍ സംസ്ഥാനത്തിന്റെ പ്രധാനപ്പെട്ടൊരു ഭാഗം തീര്‍ത്തും അവഗണിക്കപ്പെട്ടതില്‍ ജനങ്ങള്‍ക്കുള്ള പ്രയാസത്തെപ്പറ്റി അദ്ദേഹത്തോട് ചര്‍ച്ച ചെയ്തു. ഏതാനും വണ്ടികളെങ്കിലും ഉത്തരകേരളത്തിലേക്ക് അനുവദിക്കണമെന്ന് ആവശ്യപ്പെട്ടതായി നേതാക്കള്‍ അറിയച്ചു.

]]>
https://www.chandrikadaily.com/the-muslim-league-pointed-out.html/feed 0
കൊങ്കണ്‍ പാതയില്‍ മണ്ണിടിച്ചില്‍; ട്രെയിന്‍ സര്‍വീസുകള്‍ക്ക് നിയന്ത്രണം https://www.chandrikadaily.com/land-slideing-train-services-will-be-rescheduled.html https://www.chandrikadaily.com/land-slideing-train-services-will-be-rescheduled.html#respond Fri, 23 Aug 2019 13:49:40 +0000 http://www.chandrikadaily.com/?p=136908 കൊച്ചി: കൊങ്കണ്‍ റെയില്‍ പാതയിലെ മംഗളൂരു ജങ്ഷന്‍തോക്കൂര്‍ സെക്ഷനില്‍ പെട്ട പടീല്‍കുലശേഖര റെയില്‍വേ സ്‌റ്റേഷനുകള്‍ക്കിടയില്‍ പാളത്തില്‍ മണ്ണിടിഞ്ഞ് വീണതിനാല്‍ ഈ റൂട്ടില്‍ ട്രെയിന്‍ സര്‍വീസിന് നിയന്ത്രണം ഏര്‍പ്പെടുത്തിയതായി റെയില്‍വേ അറിയിച്ചു. ഇന്ന് (വെള്ളി) സര്‍വീസ് നടത്തേണ്ടിയിരുന്ന ലോക്മാന്യതിലക്‌കൊച്ചുവേളി ഗരീബ്‌രഥ് എക്‌സ്പ്രസ് (12201), എറണാകുളംഓഖ എക്‌സ്പ്രസ് (16338), ഹസ്രത്ത് നിസാമുദ്ദീന്‍തിരുവനന്തപുരം എക്‌സ്പ്രസ് (22634), ജാംനഗര്‍തിരുനെല്‍വേലി എക്‌സ്പ്രസ് (19578) എന്നിവ ഓടിയില്ല. തിരുവനന്തപുരംലോക്മാന്യതിലക് നേത്രാവതി എക്‌സ്പ്രസ് (16346) എറണാകുളം ജങ്ഷനിലും നാഗര്‍കോവില്‍മുംബൈ സി.എസ്.ടി എക്‌സ്പ്രസ് (16340) ദിണ്ടിഗലിലും സര്‍വീസ് അവസാനിപ്പിച്ചു. തിരുവനന്തപുരംനിസാമുദ്ദീന്‍ രാജധാനി എക്‌സ്പ്രസും (12431) കൊച്ചുവേളിഇന്‍ഡോര്‍ എക്‌സ്പ്രസും (19331) ഈറോഡ്, കട്പാടി വഴി തിരിച്ചുവിട്ടു.

ശനിയാഴ്ച സര്‍വീസ് നടത്തേണ്ട തിരുവനന്തപുരംഹസ്രത്ത് നിസാമുദ്ദീന്‍ എക്‌സ്പ്രസ് (22653), ഓഖഎറണാകുളം എക്‌സ്പ്രസ് (16337), തിരുവനന്തപുരംലോക്മാന്യതിലക് നേത്രാവതി എക്‌സ്പ്രസ് (16346) എന്നിവ പൂര്‍ണമായും റദ്ദാക്കിയിട്ടുണ്ട്. കൊങ്കണ്‍ വഴി സര്‍വീസ് നടത്തേണ്ട നാളത്തെ കൊച്ചുവേളിഛണ്ഡിഗഢ് എ്ക്‌സ്പ്രസ് (12217), എറണാകുളംനിസാമുദ്ദീന്‍ മംഗള എക്‌സ്പ്രസ് (12617), കൊച്ചുവേളിശ്രീഗംഗാനഗര്‍ എക്‌സ്പ്രസ് (16312) എന്നിവ ഈറോഡ് വഴിയായിരിക്കും സര്‍വീസ് നടത്തുക.

]]>
https://www.chandrikadaily.com/land-slideing-train-services-will-be-rescheduled.html/feed 0
മംഗളൂരു- കോഴിക്കോട് പാതയില്‍ പ്രത്യേക ട്രെയിനുകള്‍ സര്‍വീസ് നടത്തും https://www.chandrikadaily.com/manglore-kozhikode-route-special-trains-service-news.html https://www.chandrikadaily.com/manglore-kozhikode-route-special-trains-service-news.html#respond Sat, 18 Aug 2018 07:07:23 +0000 http://www.chandrikadaily.com/?p=99223 കാസര്‍കോട്: മഴക്കെടുതിയെ തുടര്‍ന്ന് ശനിയാഴ്ച മംഗളൂരുവില്‍ നിന്ന് കോഴിക്കോട്ടേക്ക് മൂന്നു സ്‌പെഷല്‍ ട്രെയിനുകള്‍ സര്‍വീസ് നടത്തും. വൈകിട്ട് മൂന്നരക്കും അഞ്ചിനുമാണ് മംഗളൂരുവില്‍ പ്രത്യേക സര്‍വീസ് നടത്തുന്നതെന്ന് മംഗളൂരു റെയില്‍വേ അധികൃതര്‍ അറിയിച്ചു. ഉച്ചക്ക് കോയമ്പത്തൂര്‍ മംഗളൂരു ഇന്റര്‍സിറ്റിക്ക് പകരവും ട്രെയിനുണ്ട്. എല്ലാ റെയില്‍വേ സ്‌റ്റേഷനിലും നിര്‍ത്തും. കോഴിക്കോട്ടുനിന്ന് മംഗളൂരുവിലേക്ക് വൈകിട്ട് അഞ്ചിനും രാത്രി എട്ടരക്കും പ്രത്യേക സര്‍വീസുണ്ടാകുമെന്ന് അധികൃതര്‍ അറിയിച്ചു.

]]>
https://www.chandrikadaily.com/manglore-kozhikode-route-special-trains-service-news.html/feed 0
ഇന്ന് (17/08/18) ക്യാന്‍സല്‍ ചെയ്ത ട്രെയിനുകള്‍ https://www.chandrikadaily.com/today-cancelled-train-services-news.html https://www.chandrikadaily.com/today-cancelled-train-services-news.html#respond Fri, 17 Aug 2018 03:40:24 +0000 http://www.chandrikadaily.com/?p=99017 ഷൊര്‍ണ്ണൂര്‍ ഭാഗത്തേക്ക്

ജനശതാബ്ദി
എക്‌സിക്യൂട്ടീവ്
കോയമ്പത്തൂര്‍ പാസ്സഞ്ചര്‍
പരശുറാം
എഗ്മോര്‍
ഏറനാട്
കോയമ്പത്തൂര്‍ ഇന്റര്‍സിറ്റി
മംഗലാപുരം ഭാഗത്തേക്ക്
മംഗളൂര്‍ SF
അന്ത്യോദയ
മംഗളൂര്‍ ലഃു
മംഗളൂര്‍ മെയില്‍
യെശ്വന്തപുരം

]]>
https://www.chandrikadaily.com/today-cancelled-train-services-news.html/feed 0