travelers – Chandrika Daily
ജില്ലയിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രമായ രാമക്കൽമേട്ടിലേക്കുള്ള വഴി തമിഴ്നാട് വനംവകുപ്പ് അധികൃതർ അടച്ചു. ജില്ലയിലെതന്നെ ഏറ്റവും പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രമാണ് രാമക്കൽമേട്. ഇവിടേക്കുള്ള നടപ്പുവഴിയാണ് തമിഴ്നാട് വനംവകുപ്പ് ഉദ്യോഗസ്ഥർ വ്യാഴാഴ്ച രാവിലെ 11-ന് അടച്ച് ബോർഡ് സ്ഥാപിച്ചത്. രാമക്കൽമേട്ടിൽ എത്തുന്ന സഞ്ചാരികൾ പ്ലാസ്റ്റിക്കും മാലിന്യങ്ങളും വലിച്ചെറിഞ്ഞ് തമിഴ്നാടിന്റെ സ്ഥലം മലിനപ്പെടുത്തുന്നതാണ് നടപടിക്ക് പിന്നിലെ കാരണമെന്നാണ് വാദം.
അതിക്രമിച്ചുകടന്നാൽ 500 രൂപ പിഴയും ആറുമാസംവരെ തടവും ലഭിക്കാമെന്ന മുന്നറിയിപ്പ് ബോർഡാണ് സ്ഥാപിച്ചിരിക്കുന്നത്. എന്നാൽ, മറ്റൊരു ബോർഡുകൂടി സ്ഥാപിക്കാൻ ശ്രമിച്ച സംഘത്തെ പ്രദേശവാസികൾ തടഞ്ഞതിനെത്തുടർന്ന് നേരിയതോതിൽ വാക്കുതർക്കം ഉണ്ടായി. പ്രദേശവാസികൾ അറിയിച്ചതിനെത്തുടർന്ന് റവന്യൂ ഉദ്യോഗസ്ഥർ എത്തി തേനി ഫോറസ്റ്റ് ഡിവിഷൻ ഉദ്യോഗസ്ഥരുമായി ചർച്ച നടത്തി. തുടർന്ന് ബോർഡ് സ്ഥാപിക്കാതെ തമിഴ്നാട് ഫോറസ്റ്റ് ഉദ്യോഗസ്ഥർ പിരിഞ്ഞുപോയി.
തമിഴ്നാടിന്റെ വിദൂര കാഴ്ചകളാൽ പ്രസിദ്ധമായ രാമക്കല്ലാണ് രാമക്കൽമേട്ടിലേക്ക് വിനോദസഞ്ചാരികളെ ആകർഷിക്കുന്ന പ്രധാന ഘടകം. ഇവിടെക്കുള്ള ഏക പ്രവേശന കവാടം തമിഴ്നാട് അധികൃതർ അടച്ചതോടെ ടൂറിസം മേഖലയ്ക്ക് കനത്ത തിരിച്ചടി നേരിടും. മുൻപും അധികൃതർ വഴി അടച്ചിട്ടുണ്ട്. എന്നാൽ ഇത്തവണ മുന്നറിയിപ്പ് ബോർഡും സ്ഥാപിച്ച് കോൺക്രീറ്റിൽ ഉറപ്പിച്ചാണ് അധികൃതർ മടങ്ങിയത്.
വന്ദേഭാരതിന് പോകാനായി പാലരുവി പിടിച്ചിടുന്നു; എറണാകുളത്ത് യാത്രക്കാരുടെ പ്രതിഷേധം
വന്ദേഭാരത് എക്സ്പ്രസ് കടന്നുപോകുന്നതിനായി പാലരുവി എക്സ്‌പ്രസ് ട്രെയിൻ മുളന്തുരുത്തി റെയിൽവേ സ്റ്റേഷനിൽ പിടിച്ചിടുന്ന നടപടിക്കെതിരെ പ്രതിഷേധവുമായി യാത്രക്കാർ. എറണാകുളം ടൗൺ (നോർത്ത്) റെയിൽവേ സ്റ്റേഷനിലാണ് യാത്രക്കാർ പ്രതിഷേധിക്കുന്നത്. രാവിലെ 8.25 എറണാകുളം ടൗണിലെത്തുന്ന വന്ദേഭാരതിന് കടന്നുപോകാൻ വേണ്ടിയാണ് പാലരുവി എക്സ്പ്രസ് മുളന്തുരുത്തിയിൽ പിടിച്ചിടുന്നത്.
7.52ന് മുളന്തുരുത്തിയിൽ നിന്ന് പുറപ്പെടേണ്ട പാലരുവി വന്ദേഭാരത് കടന്ന് പോകാനായി മിക്കവാറും അരമണിക്കൂറോളം പിടിച്ചിടാറുണ്ട്. ഈ പശ്ചാത്തലത്തിലാണ് യാത്രക്കാർ പ്രതിഷേധവുമായെത്തിയത്. വിദ്യാർത്ഥികളും ജോലിക്കാരുമടക്കം നിരവധി ആളുകളാണ് സ്ഥിരമായി പാലരുവി എക്സ്പ്രസിനെ ആശ്രയിക്കുന്നത്.
ഏതാനും നാളുകളായി യാത്രക്കാർ ഈ വിഷയത്തിൽ ഒരു പരിഹാരം വേണമെന്ന് ആവശ്യപ്പെടുന്നുണ്ട്. പാലരുവി എക്സ്പ്രസിനെ മുളന്തുരുത്തി സ്റ്റേഷനിൽ പിടിച്ചിടുന്നതിന് പകരം തൃപ്പൂണിത്തുറയിൽ പിടിച്ചിട്ടാൽ ജോലിക്കു പോകേണ്ടവർക്ക് ഉപകാരപ്പെടുമെന്നാണ് യാത്രക്കാർ പറയുന്നത്. കറുത്ത ബാഡ്ജ് ധരിച്ചെത്തിയാണ് എറണാകുളം ടൗൺ റെയിൽവേ സ്റ്റേഷനിൽ യാത്രക്കാർ പ്രതിഷേധിച്ചത്.
പാലരുവിക്കും വേണാടിനുമിടയിൽ ഒന്നരമണിക്കൂർ ഇടവേളയുണ്ടെന്നും ഈ സമയം ഉപയോഗപ്പെടുത്തി ഒരു മെമുവോ പാസഞ്ചറോ അനുവദിക്കുകയാണെങ്കിൽ യാത്രാ ക്ലേശത്തിന് പരിഹാരമാകുമെന്നും യാത്രക്കാർ ചൂണ്ടിക്കാട്ടുന്നു. യാത്രക്കാരുടെ എണ്ണം കൂടിയതോടെ പാലരുവിയിലെ യാത്ര പലപ്പോഴും ദുഷ്കരമാകുയാണെന്നും ട്രെയിനിൽ കൂടുതൽ കോച്ചുകൾ അനുവദിക്കണമെന്നും യാത്രക്കാർ ആവശ്യപ്പെടുന്നുണ്ട്. പുനലൂർ – ചെങ്കോട്ട പാതയിൽ 18 കോച്ചുകൾക്ക് അനുമതി ലഭിച്ചെങ്കിലും പാലരുവി എക്സ്പ്രസിലെ യാത്രാക്ലേശം പരിഹരിക്കാൻ റെയിൽവേ താൽപര്യം കാണിക്കാത്തത് ഖേദകരമാണെന്നും യാത്രക്കാർ  ആരോപിച്ചു.
അവധിയാഘോഷ യാത്രക്കാർ അറിയേണ്ടത്
പെരുന്നാൾ അവധി കഴിഞ്ഞ് 3 ദിവസം കൂടി ഒഴിവാണ്. വിനോദയാത്രക്ക് ഒരുങ്ങുന്നവർ അറിയാൻ
1 . വാഹനത്തിന് കേടുപാടുകളുണ്ടോ , കൂളൻ്റ് ,ടയർ , ബ്രേക്ക് ഉൾപ്പെടെ ഒന്നുകൂടി ഉറപ്പു വരുത്തുക .
2. റോഡിൽ വളരെ ശ്രദ്ധിച്ച് ട്രാഫിക് നിയമങ്ങൾ പാലിച്ച് വണ്ടി ഓടിക്കുക .
3 . ഉൾക്കൊള്ളാവുന്ന തിലും അമിത എണ്ണം ആളുകൾ വാഹനയാത്രയിലെ സുഖം കെടുത്തും.
4. കുട്ടികളെയും കുഞ്ഞുങ്ങളെയും പ്രത്യേകം ശ്രദ്ധിക്കുക. മഴക്കാലമാണ്. പനിയും ജലദോഷവും പടരാൻ സാധ്യത കൂടുതലാണ്.
5. ബോട്ട് യാത്രകൾ ആണെങ്കിൽ അമിത ആളുകൾ കയറുന്നുണ്ടെങ്കിൽ ടിക്കറ്റ് എടുക്കരുത്. പരാതിപ്പെടുക . ബോട്ട് ഉറപ്പുള്ളതാണോ എന്ന് പരിശോധിക്കുക . ലൈഫ് ജാക്കറ്റ് ധരിക്കുക.
6. ഉയർന്ന മലമ്പ്രദേശങ്ങളിൽ വഴുതൽ സാധ്യതയുണ്ട്.
7. വെള്ളത്തിലോ പുഴയിലോ അധികം ഇറങ്ങാതിരിക്കുക.
8. രാത്രിയാത്രയിൽ ഡ്രൈവർ ക്ഷീണിതനാണോ , ഉറക്കച്ചടവുണ്ടോ എന്ന് ശ്രദ്ധിക്കണം. പുലർച്ചെ ഉറങ്ങാൻ സാധ്യത കൂടുതലാണ്.
9. എതിർദിശയിലെ വാഹന ങ്ങൾക്ക് കയറിവരാൻ സൗകര്യം കൊടുക്കുക.
10. അപകടമുണ്ടായാലുടൻ 100 ലോ 101 ലോ 138 ലോ (ട്രെയിൻ) വിളിക്കുക. പ്രാഥമിക ശുശ്രൂഷ നൽകി ഉടൻ തൊട്ടടുത്ത ആശുപത്രിയിലെത്തിക്കുക .
ശുഭയാത്ര ..