tribal death – Chandrika Daily https://www.chandrikadaily.com Thu, 19 Dec 2024 10:13:16 +0000 en-US hourly 1 https://wordpress.org/?v=5.8.12 https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg tribal death – Chandrika Daily https://www.chandrikadaily.com 32 32 ആദിവാസി വയോധികയുടെ മൃതദേഹം ഓട്ടോയില്‍ കൊണ്ടുപോയ സംഭവം; ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ക്ക് സസ്‌പെന്‍ഷന്‍ https://www.chandrikadaily.com/the-incident-where-the-body-of-an-elderly-tribal-woman-was-taken-away-in-an-auto-suspension-of-tribal-extension-officer.html https://www.chandrikadaily.com/the-incident-where-the-body-of-an-elderly-tribal-woman-was-taken-away-in-an-auto-suspension-of-tribal-extension-officer.html#respond Thu, 19 Dec 2024 10:13:16 +0000 https://www.chandrikadaily.com/?p=322445 ആദിവാസി വയോധികയുടെ മൃതദേഹം ഓട്ടോയില്‍ കൊണ്ടുപോയ സംഭവം; ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ക്ക് സസ്‌പെന്‍ഷന്‍

വയനാട്: ആംബുലന്‍സ് അനുവദിക്കാത്തതിനെ തുടര്‍ന്ന് ആദിവാസി സ്ത്രീയുടെ മൃതദേഹം ഓട്ടോയില്‍ കൊണ്ടുപോയ സംഭവത്തില്‍ ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ക്ക് സസ്‌പെന്‍ഷന്‍. അന്വേഷത്തിന് ശേഷമാണ് ഒ.നൗഷാദിനെ സസ്‌പെന്‍ഡ് ചെയ്തത്. ട്രൈബല്‍ പ്രമോട്ടര്‍ മഹേഷ് കുമാറിനെനേരത്തെ തന്നെ സസ്‌പെന്‍ഡ് ചെയ്തിരുന്നു.

ആദിവാസി വിഭാഗത്തില്‍പ്പെട്ട ട്രൈബല്‍ പ്രമോട്ടറെ സസ്‌പെന്‍ഡ് ചെയ്തതില്‍ പ്രതിഷേധമുയര്‍ന്നിരുന്നു. സസ്‌പെന്‍ഷന്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് െ്രെടബല്‍ പ്രമോട്ടര്‍മാര്‍ സമരം ആരംഭിക്കുകയും ചെയ്തിരുന്നു. ട്രൈബല്‍
പ്രമോട്ടറെ ബലിയാടാക്കി മറ്റുചിലരെ സംരക്ഷിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും ഇവര്‍ ആരോപിച്ചിരുന്നു.

ആദിവാസി വയോധിക മരിച്ചതിന് ശേഷം ആംബുലന്‍സിന് ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്ന് രാവിലെ 10 മുതല്‍ വൈകിട്ട് നാല് വരെ ആംബുലന്‍സിന് വേണ്ടി കാത്തിരുന്നിട്ടും ലഭിക്കാതെ വന്നതോടെയാണ് മൃതദേഹം ഓട്ടോയില്‍ കൊണ്ടുപോയത്. ഇതിനെതിരെ വലിയ പ്രതിഷേധമുയര്‍ന്നിരുന്നു.

]]>
https://www.chandrikadaily.com/the-incident-where-the-body-of-an-elderly-tribal-woman-was-taken-away-in-an-auto-suspension-of-tribal-extension-officer.html/feed 0
മധു വധക്കേസില്‍ വിധി നാളെ https://www.chandrikadaily.com/triba-man-madhu-murder-case-judgement.html https://www.chandrikadaily.com/triba-man-madhu-murder-case-judgement.html#respond Mon, 03 Apr 2023 13:49:53 +0000 https://www.chandrikadaily.com/?p=246098 പാലക്കാട് അട്ടപ്പാടി മധു വധക്കേസില്‍ വിധി നാളെ. മണ്ണാര്‍ക്കാട് പട്ടികജാതി പട്ടികവര്‍ഗ കോടതിയാണ് കേസില്‍ വിധി പറയുക. മാര്‍ച്ചില്‍ കേസിലെ അന്തിമവാദം പൂര്‍ത്തിയായിരുന്നു. കഴിഞ്ഞ വര്‍ഷം ഏപ്രില്‍ 28നാണ് വിചാരണ തുടങ്ങിയത്. വിചാരണ ആരംഭിച്ചതിനു പിന്നാലെ അസാധാരണാമാം വിധം സാക്ഷികള്‍ കൂറു മാറിയത് വലിയ വാര്‍ത്തയായിരുന്നു.

122 സാക്ഷികളാണ് വിചാരണ ആരംഭിക്കുമ്പോള്‍ കേസിലുണ്ടായിരുന്നത്. വിചാരണ തുടങ്ങിയ ശേഷം അഞ്ച് പേരെ കൂടി ചേര്‍ത്ത് സാക്ഷികളുടെ എണ്ണം 127 ആയി. വിസ്തരിച്ച 100 സാക്ഷികളില്‍ 76 പേര്‍ പ്രോസിക്യൂഷന് അനുകൂലമായി മൊഴി നല്‍കി. 24 പേര്‍ കൂറുമാറി. രണ്ടുപേര്‍ മരണപ്പെട്ടു. 24 പേരെ വിസ്തരിക്കേണ്ടതില്ലെന്ന് തീരുമാനിച്ച് ഒഴിവാക്കി. കേസില്‍ 16 പേരാണ് പ്രതിപ്പട്ടികയിലുള്ളത്. സംഭവം നടന്ന് അഞ്ച് വര്‍ഷത്തിന് ശേഷമാണ് കേസിന്റെ വാദം പൂര്‍ത്തിയാക്കി വിധി പ്രസ്താവിക്കുന്നത്.

]]>
https://www.chandrikadaily.com/triba-man-madhu-murder-case-judgement.html/feed 0
അട്ടപ്പാടിയില്‍ ആദിവാസി യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി https://www.chandrikadaily.com/tribal-man-death-in-kerala.html https://www.chandrikadaily.com/tribal-man-death-in-kerala.html#respond Mon, 20 Mar 2023 12:24:43 +0000 https://www.chandrikadaily.com/?p=243457 അട്ടപ്പാടിയില്‍ ആദിവാസി യുവാവിനെ മരിച്ച നിലയില്‍. ഷോളയൂര്‍ കടമ്പാറ സ്വദേശി അയ്യപ്പനാണ് മരിച്ചത്. വീടിന് സമീപമാണ് മൃതദേഹം കണ്ടെത്തിയത്. മരണകാരണം വ്യക്തമല്ല. സംഭവ സ്ഥലത്തെത്തി പൊലീസ് പരിശോധന നടത്തി.

]]>
https://www.chandrikadaily.com/tribal-man-death-in-kerala.html/feed 0
ഗര്‍ഭിണിയായ ഭാര്യയെ അക്രമിച്ചു; മരിച്ചെന്ന്കരുതി ആദിവാസി യുവാവ് ജീവനൊടുക്കി https://www.chandrikadaily.com/ftribal-death-suicide-kerala.html https://www.chandrikadaily.com/ftribal-death-suicide-kerala.html#respond Tue, 27 Dec 2022 11:38:42 +0000 https://www.chandrikadaily.com/?p=229116 ഇടുക്കി അടിമാലിയില്‍ ഗര്‍ഭിണിയായ ഭാര്യയെ കൊലപ്പെടുത്തിയെന്ന് കരുതി യുവാവ് ജീവനൊടുക്കി. വാളറ കുളമാംകുഴി ആദിവാസി കോളനിയില്‍ കര്‍ണന്‍ (26) ആണ് ആത്മഹത്യചെയ്തത്. മദ്യപിച്ച് വീട്ടിലെത്തിയ യുവാവ് ഭാര്യയുമായി തര്‍ക്കത്തിലാവുകയും ഇതേതുടര്‍ന്ന് കൈയിലിരുന്ന തോര്‍ത്ത്മുണ്ട് ഭാര്യ സിനിയുടെ കഴുത്തിലിട്ട്മുറുക്കുകയായിരുന്നു. ശ്വസതടസം നേരിട്ടതിനെ തുടര്‍ന്ന് സിനി ബോധരഹിതയായി. ഇത്കണ്ട് പേടിച്ച കര്‍ണന്‍ ഭാര്യ മരിച്ചതായി തെറ്റിദ്ധരിച്ച് കാട്ടിലേക്ക് ഓടിപ്പോയി ആത്മഹത്യ ചെയ്യുകയായിരുന്നു. ബഹളത്തെതുടര്‍ത്ത് ഓടികൂടിയ ബന്ധുക്കളാണ് സിനിയെ ആശുപത്രിയിലെത്തിച്ചത്. കര്‍ണനെ കാണാത്തതിനെ തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് കാട്ടിലെ കൂറ്റന്‍മരത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. ഭാര്യ സിനി ഒമ്പതുമാസം ഗര്‍ഭിണിയാണ്. കര്‍ണന്‍ സ്ഥിരമായി മദ്യപിച്ചെത്തി ഭാര്യയെ ഉപദ്രവിക്കാറുണ്ടെന്ന് ബന്ധുക്കള്‍ പൊലീസിന് മൊഴിനല്‍കി.

]]>
https://www.chandrikadaily.com/ftribal-death-suicide-kerala.html/feed 0