കേന്ദ്ര ബജറ്റിൽ ആന്ധ്രപ്രദേശിന് പുതിയ തലസ്ഥാന നഗരത്തിന്റെ വികസനത്തിനടക്കം 15,000 കോടിയുടെ പാക്കേജാണ് പ്രഖ്യാപിച്ചത്. തലസ്ഥാന നഗരത്തിന്റെ വികസനത്തിന് പ്രത്യേക സാമ്പത്തിക സഹായം നൽകുമെന്ന് ധനമന്ത്രി നിർമല സീതാരാമൻ പ്രഖ്യാപിക്കുകയും ചെയ്തു. ഇതിനോട് പ്രതികരിക്കുകയായിരുന്നു ജയ്റാം രമേശ്.
”2018ൽ ആന്ധ്രപ്രദേശിന് പ്രധാനമന്ത്രി നരേന്ദ്രമോദി പ്രത്യേക പദവി നൽകാത്തതിൽ പ്രതിഷേധിച്ച് എൻ.ഡി.എ വിട്ടതാണ് ചന്ദ്രബാബു നായിഡു. ആറുവർഷത്തെ നാടകത്തിന് ശേഷം ടി.ഡി.പി എം.പിമാരുടെ കൂടി പിന്തുണയോടെ എൻ.ഡി.എ സർക്കാർ വീണ്ടും അധികാരമേറ്റപ്പോൾ, അമരാവതിക്ക് പ്രത്യേക സാമ്പത്തിക സഹായം നേടിയെടുക്കാൻ അദ്ദേഹത്തിന് സാധിച്ചു.”-എന്നാണ് ജയ്റാം രമേശ് എക്സിൽ പ്രതികരിച്ചത്.
2014ൽ പ്രഖ്യാപിച്ച ആന്ധ്രപ്രദേശ് പുനഃസംഘടന നിയമം നടപ്പാക്കാൻ 10 വർഷം എടുത്തത് എന്തുകൊണ്ടാണ് ഈ ബജറ്റിൽ സ്ത്രീകളുടെയും കുട്ടികളുടെയും ഉന്നമനത്തിനായി മൂന്നു ലക്ഷം കോടിയുടെ പദ്ധതി പ്രഖ്യാപിച്ച ധനമന്ത്രി പോളവാരം ജലസേചന പദ്ധതി പൂർത്തിയാക്കാൻ പ്രതിജ്ഞാബദ്ധമാണെന്നും അറിയിച്ചു. സംസ്ഥാനത്തെ റെയിൽ, റോഡ് ഗതാഗത വികസനത്തിനും പദ്ധതികൾ ആവിഷ്കരിക്കുമെന്ന് ധനമന്ത്രി വ്യക്തമാക്കി.
]]>പിഎം നരേന്ദ്ര മോദി ചര്‍ച്ച ചെയ്യപ്പെടാതെ പോയതിനാലും സിനിമയിലെ ഉള്ളടക്കങ്ങള് ആളുകളിലേക്ക് വ്യാപകമായി എത്താതിരുന്നതിനാലും റിയല് മോദിയെ ലോകം അറിയാതെ പോയി. ഒരുപക്ഷെ സിനിമ വിജയിച്ചിരുന്നെങ്കില്, വളച്ചൊടിച്ച് ചിത്രത്തില്‍ ഉള്‍പ്പെടുത്തിയ വിഷയങ്ങളെ കുറിച്ച് ചര്‍ച്ചകള്‍ ഉയര്‍ന്നേനെയെന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്. ഇസ്രാഈലിന് സമാനമായ രാഷ്ട്രീയ അജണ്ടയാണ് പരാജയപ്പെട്ട പിഎം നരേന്ദ്ര മോദിയിലൂടെ സംവിധായകന് പറയാന് ശ്രമിച്ചതെന്ന് ഫാക്ട് ചെക്കറായ മുഹമ്മദ് സുബൈര് എക്സില് കുറിച്ചു.
This is Israel level Propaganda.
Flop Movie name : "PM Narendra Modi" by Vivek Oberoi.pic.twitter.com/8qUF63GNiK— Mohammed Zubair (@zoo_bear) November 28, 2023
‘ഇന്ത്യക്കാര് പോലും മോദിയെ പ്രധാനമന്ത്രിയായി അംഗീകരിക്കുന്നില്ല. മോദിയുടെ ജീവചരിത്രം പറഞ്ഞ സിനിമ ബോക്സ് ഓഫീസില് ഒരു ദുരന്തവും. ആളുകള്‍ക്ക് വ്യക്തമായി തിരിച്ചറിയാന് കഴിയുന്ന തരത്തില് ഒരു സിനിമ എടുത്തിരുന്നെങ്കില് പ്രധാനമന്ത്രി പദവിയില് മോദി തുടരണമോയെന്ന് ഇന്ത്യയിലെ ജനങ്ങള് തീരുമാനിച്ചേനെ,’ എന്നായിരുന്നു ഗോട്ടെ ഗോപാലകൃഷണ യാദവ് എന്ന പ്രൊഫൈലില്‍ നിന്നുവന്ന പ്രതികരണം.
‘മഹാത്മാഗാന്ധി ആരാണെന്ന് സിനിമ കാണാതെ തന്നെ ലോകത്തിന് അറിയാം. മഹാത്മാഗാന്ധിയെക്കുറിച്ച് വിദ്യാഭ്യാസമില്ലാത്ത പ്രധാനമന്ത്രിക്ക് എന്തറിയാം. മഹാത്മാഗാന്ധി ലോകത്തിന് പ്രചോദനമാണ്,’ എന്നിങ്ങനെയാണ് മറ്റൊരു പ്രതികരണം. മോദി ജനിക്കുന്നതിന് അതായത് 1950ന് മുമ്പേ ലോകത്തിന് ഗാന്ധിയെ കുറിച്ചറിയാമെന്നും സോഷ്യല് മീഡിയ ചൂണ്ടിക്കാട്ടി.
ഇതിനുപുറമെ പിഎം നരേന്ദ്ര മോദി റിലീസ് ചെയ്തതുകൊണ്ടും ഹെലികോപ്റ്ററില് ലോകം ചുറ്റിയതുകൊണ്ടും മോദിയെന്ന ഇന്ത്യന് പ്രധാനമന്ത്രിയെ ലോകമറിഞ്ഞുവെന്നും സോഷ്യല് മീഡിയ പരിഹസിച്ചു. ഇന്ത്യന് രാഷ്ട്രീയത്തിലെ യഥാര്‍ത്ഥ പപ്പു നരേന്ദ്ര മോദിയെണെന്നും വിമര്‍ശകര്‍ ചൂണ്ടിക്കാട്ടി.
അനിരുദ്ധ് ചൗളയും വിവേക് ഒബ്‌റോയിയും ചേര്‍ന്ന് തിരക്കഥയെഴുതി ഒമംഗ് കുമാര് സംവിധാനം ചെയ്ത് 2019ല് ഹിന്ദി ഭാഷയില് റിലീസ് ചെയ്ത സിനിമയാണ് പിഎം നരേന്ദ്ര മോദി. ലെജന്‍ഡ് സ്റ്റുഡിയോസിന്റെ ബാനറില് സുരേഷ് ഒബ്‌റോയ്, സന്ദീപ് സിങ്, ആനന്ദ് പണ്ഡിറ്റ്, ആചാര്യ മനീഷ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചത്.
2019 മെയ് 24ന് ഇന്ത്യയിലെ തിയേറ്ററുകളില് റീലിസ് ചെയ്ത ഈ സിനിമയില് മോദിയായി അഭിനയിച്ചത് വിവേക് ഒബ്‌റോയിയാണ്. എന്നാല് സിനിമ പ്രേക്ഷകരില് നിന്ന് കനത്ത വിമര്‍ശനം ഏറ്റുവാങ്ങി. ഒബ്‌റോയിയുടെ അഭിനയത്തിനെതിരെയും നിരൂപകര് രംഗത്തെത്തിയിരുന്നു.
വാര്‍ത്താ ചാനലായ എ.ബി.പിക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു ഗാന്ധിയെ കുറിച്ചുള്ള മോദിയുടെ പരമാര്‍ശം. മഹാത്മാഗാന്ധി ഇന്ത്യയിലെ ഒരു പ്രമുഖ വ്യക്തിയായിരുന്നെങ്കിലും ലോകം അദ്ദേഹത്തെ കുറിച്ച് അറിഞ്ഞിരുന്നില്ലെന്നാണ് മോദി അഭിമുഖത്തില് അവകാശപ്പെട്ടത്. കഴിഞ്ഞ 75 വര്‍ഷത്തിനിടെ ഗാന്ധിക്ക് ആഗോളതലത്തില് അംഗീകാരം നല്‍കേണ്ടത് രാജ്യത്തിന്റെ ഉത്തരവാദിത്തമല്ലേയെന്നും മോദി ചോദിച്ചിരുന്നു.
]]>അടുത്തത് ക്യാമറയുള്ള നോട്ടായിരിക്കുമെന്നും അതാകുമ്പോള് വീഡിയോ കോള് ചെയ്യാമല്ലോയെന്നാണ് ഒരു പരിഹാസം. 2000 നോട്ടിലെ ചിപ്പിന്റെ ചാര്‍ജ് തീര്‍ന്നതു കൊണ്ടാവാം പിന്‍വലിക്കുന്നതെന്ന് മറ്റൊന്ന്.
ഇത്തരത്തിലുള്ള നിരവധി ട്രോളുകളാണ് സമൂഹമാധ്യമങ്ങളില്‍ കൊട്ടിയാഘോഷിക്കുന്നത്.
സര്‍ക്കാറിനെ ട്രോളി കൊണ്ട് വന്ന വിവിധ പ്രതികരണങ്ങള്
പി.പി. രമേഷ്
2016ല്
2000 നോട്ടില് പതിച്ച നാനോ ചിപ്പുകളുടെ ഇന്നത്തെ അന്താരാഷ്ട്ര നിലവാരം
പത്തിരട്ടി കടന്ന് (അന്ന് 800 രൂപ) 8000 രൂപയ്ക്കടുത്താണ്.
ഇന്ത്യയെ ട്രില്യന് ഡോളര് സമ്പദ് വ്യവസ്ഥയ്ക്ക് ഉടമകളാക്കാന് ഇതു തന്നെയാണ് സന്ദര്‍ഭമെന്ന് കേന്ദ്ര ഭരണാധികാരികള് കാണുന്നു.
2000 രൂപ തിരിച്ചെടുത്ത് ചിപ്പ് വിദേശ രാജ്യങ്ങള്‍ക്ക് വില്‍ക്കുക വഴി കോടാനുകോടി വിദേശനാണ്യം നേടാനുള്ള അവസരമാണ്
രാജ്യത്തിന് കൈവന്നിരിക്കുന്നത്. നോട്ട് നിരോധനവും അതുവഴി പൂര്‍ണ്ണമായി കള്ളപ്പണത്തെ ഒഴിവാക്കുകയും ചെയ്ത് 2000 ഇറക്കാനുള്ള ബുദ്ധി ഉപദേശിച്ച നാഗ്പൂര് സംഘമാണ് ഈ തന്ത്രവും വേണ്ടപ്പെട്ടവരെ അറിയിച്ചത്. 15 ലക്ഷത്തിനു പകരം 30 ലക്ഷം ഓരോ എക്കൗണ്ടിലുമെത്തിക്കാന് ഈ തുക മതിയാകുമെന്നും അവര് കണക്കുകൂട്ടുന്നു.
റിയാസ് സുലൈമാന്
എ ഐ നോട്ടിറക്കാനാണ്
2000 പിന്‍വലിച്ചത്
കള്ളപ്പണമെല്ലാം പിടിച്ചു.അങ്ങിനെ ഞങ്ങള് എല്ലാ കള്ളപ്പണവും പിടിച്ചിരിക്കുന്നു.ഇനി 2000 രൂപ നോട്ടുകള്‍ക്ക് വിശ്രമിക്കാം..നല്ലരീതിയില് മുന്നോട്ട് പോയിരുന്ന ഒരു രാജ്യത്തിന്റെ സാമ്പത്തിക ഭദ്രത തകര്‍ത്ത സൈക്കോ മോഡിക്കിരിക്കട്ടെ കുതിരപ്പവന്.
‘Q’ നിന്ന് കൊണ്ട് രാജ്യത്തെ രക്ഷിക്കാന് സഹായിച്ച 2000 രൂപ നോട്ടില് ചിപ്പ് ഉണ്ടെന്ന് വരെ തള്ളി മറിച്ച സങ്കി കുട്ടന്മാര്‍ക്കും ഇരിക്കട്ടെ ഒരു കുതിരപ്പവന്..ഓരോരോ ഹിമാറുകള് കാരണം കൊറേ പാവങ്ങള് തല്ല് കൊണ്ടതിനും ജീവന് പോയതിനും ആര് സമാധാനം പറയും.
ഇജ്ജാതി സൈക്കോ പ്രധാന് മന്ത്രിജി. ??
ഫാ. വര്‍ഗീസ് കോശി
ഭായിയോം ബഹനോം 2000 രൂപ കൈയിലുള്ള മിത്രങ്ങള് എത്രയും വേഗം അതിനുള്ളിലെ ചിപ്പ് ഊരിയെടുത്ത് അടുത്തുള്ള കമ്പ്യൂട്ടര് കടയില് കൊടുക്കേണ്ടതാണ്. 5000 രൂപ വരെ കിട്ടുമെന്നാണ് അറിയാന് കഴിഞ്ഞത്… പക്ഷെ ഇനി വരാന് പോകുന്ന 5000ന്റെ നോട്ടില് ഫ്രീ Wi-Fi വരെ ഉണ്ടെന്നാ കേട്ടത്…
]]>https://twitter.com/Kourageous__/status/1316073486884966400
ധോനി അമ്പയറോട് വാദിക്കുന്നതും അമ്പയര് വൈഡ് വിളിക്കാനുള്ള തീരുമാനം വേണ്ടെന്ന് വെക്കുന്നതും വിഡിയോയില് വ്യക്തമാണ്. അതേസമയം,ഈ സമയത്ത് സണ്‍റൈസേഴ്‌സ് ക്യാംപിലും ആകെ ആശയക്കുഴപ്പം ഉടലെടുത്തു. ക്രീസില്‍നിന്ന റാഷിദ് ഖാന് വൈഡിനായി അംപയറിന്റെ അടുത്ത് വാദിച്ചുനോക്കിയെങ്കിലും ഫലമുണ്ടായില്ല. ഗ്രൗണ്ടിനു പുറത്ത് സണ്‍റൈസേഴ്‌സ് ക്യാപ്റ്റന്‍ ഡേവിഡ് വാര്‍ണറിന്റെ മുഖത്തും അനിഷ്ടം പ്രകടമായിരുന്നു. മത്സരത്തില് ചെന്നൈ ഹൈദരാബാദിനെ 20 റണ്‍സിന് തോല്‍പ്പിച്ചിരുന്നു.
ന്യൂഡല്‍ഹി: പാക് പ്രധാനമന്ത്രി ഇമ്രാന് ഖാന് ആരാധകനാണെന്നു പറഞ്ഞതിന്റെ പേരില് തന്നെ ആക്രമിക്കുന്നവര്‍ക്കെതിരെ മാര്‍ക്കണ്ഡേയ കട്ജു. ആര്‍ക്കാണ് കൂടുതല്‍ പക്വതയെന്ന് ഇപ്പോള് മനസിലായില്ലേയെന്നു ചോദിച്ചുകൊണ്ടാണ് സുപ്രീം കോടതി മുന് ജഡ്ജിയുടെ പരിഹാസ പ്രതികരണം വന്നത്.
ഇന്ത്യ-പാക് വിഷയത്തില് ഇമ്രാന് ഖാന് സ്വീകരിച്ച നിലപാടിനെയും സമാധാനം ഉപദേശിച്ച അദ്ദേഹത്തിന്റെ പ്രസംഗത്തെയും കട്ജു കഴിഞ്ഞദിവസം പ്രസംശിച്ചിരുന്നു. ഇതിനു പിന്നാലെ സംഘ്പരിവാര് അനുകൂലികളില് നിന്നും തനിക്കുനേരിടേണ്ടിവന്ന ആക്രമണങ്ങള് വിശദീകരിച്ചുകൊണ്ടുള്ള ട്വിറ്റിലാണ് കട്ജു പക്വതയെക്കുറിച്ച് പറയുന്നത്.
When I called Pakistan a fake, artificial country, not a single Pakistani abused me.
— Markandey Katju (@mkatju) March 2, 2019
But when I praised Imran Khan, dozens of Indians abused me, calling me senile, traitor, mad and what not, and telling me to migrate to Pakistan.
Now who has more maturity ?
‘പാക്കിസ്ഥാനെ വ്യാജം, കൃത്രിമ രാജ്യം എന്നൊക്കെ ഞാന് വിളിച്ചപ്പോള് ഒരൊറ്റ പാക്കിസ്ഥാനിപോലും എന്നെ ചീത്തവിളിച്ചിട്ടില്ല. പക്ഷേ ഞാന് ഇമ്രാന് ഖാനെ പുകഴ്ത്തിയപ്പോള്‍, ഡസന്‍സ് കണക്കിന് ഇന്ത്യക്കാരാണ് എന്നെ ചീത്തവിളിച്ചത്. (ചില കമന്റുകള് അങ്ങേയറ്റം മോശമായതിനാല് എനിക്കു ഡിലീറ്റ് ചെയ്യേണ്ടി വന്നു. പലരും എന്നെ ഭ്രാന്തന്, ചാരന്, കിളവന് എന്നൊക്കെ വിളിച്ചു. എന്നോട് പാക്കിസ്ഥാനിലേക്ക് പോയ്ക്കോളാന് പറഞ്ഞു. ഇപ്പോള്‍ ആര്‍ക്കാണ് കൂടുതല്‍ പക്വത?’ കട്ജു ചോദിക്കുന്നു.
പാക് പ്രധാനമന്ത്രി ഇമ്രാന് ഖാന്റെ വിമര്‍ശകനായിരുന്ന താന്‍ ഇന്ന് അദ്ദേഹത്തിന്റെ ആരാധകനായി മാറിയെന്നായിരുന്നു കട്ജു കഴിഞ്ഞദിവസം ട്വീറ്റു ചെയ്തത്.
I was earlier a critic of @ImranKhanPTI , but after the wise and restrained speech he gave on TV I have become his admirer.https://t.co/vkouQvDbl6
— Markandey Katju (@mkatju) March 1, 2019
‘ നേരത്തെ ഞാന് ഇമ്രാന് ഖാന്‍ വിമര്‍ശകനായിരുന്നു. എന്നാല്‍ ടി.വിയില് അദ്ദേഹം നല്‍കിയ ബുദ്ധിപരമായ, സംയമനത്തോടെയുള്ള പ്രസംഗത്തിനുശേഷം ഞാന് അദ്ദേഹത്തിന്റെ ആരാധകനായി മാറി.’ എന്നായിരുന്നു കട്ജുവിന്റെ ട്വീറ്റ്.
ഭീകരവാദത്തെക്കുറിച്ച് ഇന്ത്യയുമായി ചര്‍ച്ച നടത്താന്‍ പാകിസ്ഥാന് സന്നദ്ധരാണെന്ന് പാക് പ്രധാനമന്ത്രി ഇമ്രാന് ഖാന് കഴിഞ്ഞദിവസം ടെലിവിഷന് അഭിസംബോധനയില് അറിയിച്ചു. പാകിസ്ഥാന് ഭൂമി തീവ്രവാദത്തിന് ഉപയോഗിക്കുന്നത് പാകിസ്ഥാന് താല്‍പര്യമില്ലാത്ത കാര്യമാണെന്നും, അതിനെക്കുറിച്ച് അന്വേഷിക്കുമെന്ന് ഇന്ത്യയ്ക്ക് ഉറപ്പു നല്‍കിയതായും അദ്ദേഹം പറഞ്ഞിരുന്നു. ഈ സാഹചര്യത്തിലായിരുന്നു കട്ജുവിന്റെ പ്രതികരണം.
]]>ആര്‍ട്ട് ഓഫ് പവിശങ്കര് എന്ന പേരിലുള്ള ഫെയ്‌സ്ബുക്ക് പേജിലാണ് ഗുരുവിനെ വികലമായി ചിത്രീകരിച്ചിട്ടുള്ളത്. ദഷിണേന്ത്യയില് ആദ്യത്തെ ബ്രസീലിന്റെ കടുത്ത ആരാധകനായിരുന്നു നാരായണന് കുട്ടിയെന്നും. ഒരു ജാതി, ഒരു മതം, ഒരു ദൈവം ആ ദൈവം ഫുട്‌ബോള് ആണെന്നും പറയുന്ന ഫെയ്‌സ് ബുക്ക് പോസ്റ്റിലാണ് ശ്രീ നാരായണ നെയ്മറിന്റെ ജേഴ്‌സിമായി ഗുരു നില്‍ക്കുന്ന ഫോട്ടോ നല്‍കിയത്. ഇതിനെതിരെ എല്ലാ ജില്ലാ പൊലീസ് മേധാവികള്‍ക്കുമാണ് സൈബര്‍ സേന പരാതി നല്‍കിയത്.
ശ്രീനാരായണഗുരുവിന്റെ ദര്‍ശനങ്ങള്‍ക്ക് ഏറെ പ്രാധാന്യം ഏറിവരുന്ന കാലത്ത് സമൂഹമാധ്യമങ്ങളിലൂടെ ചിലര് നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ സമൂഹത്തിനാകെ അപമാനമാണെന്നും, ഒരു ജനത ഈശ്വരനായി കാണുന്ന ഗുരുദേവനെ വികലമായി ചിത്രീകരിച്ചവര്‍ക്കെതിരെ കര്‍ശന നടപടികള്‍ കൈക്കൊള്ളണമെന്നും സംഘടന ആവശ്യപ്പെട്ടു.
]]>കോഴിക്കോട്: മണ്‍സൂണ്‍ കാലത്തെ ട്രോളിങ് നിരോധനവുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ ഉണ്ടാക്കുന്ന ചട്ടം പരമ്പരാഗത മത്സ്യത്തൊഴിലാളികളെ കൂടി ഉള്‍പ്പെടുത്തണമെന്ന ഹൈക്കോടതി വിധി മറി കടക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്ന് മുസ്്‌ലിംലീഗ് സംസ്ഥാന വൈസ് പ്രസിഡണ്ട് കെ. കുട്ടി അഹമ്മദ്കുട്ടി വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. ട്രോളിങ് നിരോധനത്തില്‍ പരമ്പരാഗത മത്സ്യബന്ധനം കൂടി ഉള്‍പ്പെടുത്തണമെന്ന നിര്‍ദേശം നേരത്തെ സുപ്രീംകോടതി പുറപ്പെടുവിച്ചിരുന്നു. എന്നാല് പരമ്പരാഗത മത്സ്യത്തൊഴിലാളികളെ ട്രോളിങ് പരിധിയില്‍ നിന്ന് ഒഴിവാക്കിക്കൊണ്ട് 2007ല് കേരളനിയമസഭ നിയമം പാസാക്കിയിരുന്നു. ഇതിന്റെ ബലത്തിലാണ് നാളിതുവരെ പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ക്ക് ട്രോളിങ് സമയത്തും മീന് പിടിക്കാന് അനുവാദം നല്‍കിയിരുന്നത്. 2007ല്‍ പാസാക്കിയ നിയമം സംബന്ധിച്ച് ഹൈക്കോടതിയെ ബോധ്യപ്പെടുത്താന്‍ സര്‍ക്കാറിന് സാധിക്കാതെ പോയതാണ് പുതിയ പ്രതിസന്ധിക്ക് കാരണം. അതിനാല് ഇക്കാര്യത്തില് അടിയന്തര നടപടി സ്വീകരിക്കാന്‍ സര്‍ക്കാര്‍ തയാറാവണം. കുട്ടി അഹമ്മദ്കുട്ടി പറഞ്ഞു. ഹൈക്കോടതിയുടെ പുതിയ വിധി വന്നതോടെ തീരദേശമേഖലയിലെ മത്സ്യത്തൊഴിലാളികള് പരിഭ്രാന്തിയിലാണ്. പ്രതികൂല കാലാവസ്ഥ കാരണം കുറേദിവസങ്ങളായി മത്സ്യബന്ധനത്തിന് പോകാന് സാധിച്ചിരുന്നില്ല. അന്തരീക്ഷം തെളിഞ്ഞതോടെ നാടന് വള്ളങ്ങള് കടലില് പോകാന് തുടങ്ങിയ സന്ദര്‍ഭത്തിലാണ് അവരുടെ ഹൃദയം തകര്‍ക്കുന്ന വിധത്തില്‍ ഹൈക്കോടതി വിധി വന്നിരിക്കുന്നത്. ഹൈക്കോടതിവിധി നടപ്പാക്കുന്നതിന്റെ ഭാഗമായി മത്സ്യബന്ധന വള്ളങ്ങള് തടഞ്ഞാല് പ്രക്ഷോഭം നടത്തുമെന്ന് കുട്ടി അഹമ്മദ്കുട്ടി പറഞ്ഞു. ഹൈക്കോടതിവിധിയെ സ്വാഗതം ചെയ്യുന്നുവെന്നാണ് മത്സ്യബന്ധനവകുപ്പ് മന്ത്രി മേഴ്‌സിക്കുട്ടിയമ്മ പറഞ്ഞത്. അത് എന്തിന്റെ അടിസ്ഥാനത്തിലാണെന്ന് അറിയില്ല. നിയമസഭ പാസാക്കിയ നിയമം നടപ്പാക്കാന് ബാധ്യതയുള്ള മന്ത്രി ഇങ്ങനെ പറയുന്നത് പാവപ്പെട്ട മത്സ്യത്തൊഴിലാളികളെ ഒറ്റപ്പെടുത്തുന്നതിന്റെ ഭാഗമായി വേണം കാണാന്. തീരദേശത്തെ പാവപ്പെട്ട മത്സ്യത്തൊഴിലാളികളെ തടഞ്ഞാല് ശക്തമായ പ്രക്ഷോഭം ആരംഭിക്കുമെന്ന് കുട്ടി അഹമ്മദ്കുട്ടി പറഞ്ഞു.
]]>ലോകകപ്പിലെ ആദ്യ മത്സരത്തില് ശക്തരായ സ്‌പെയ്‌നിനെതിരെ ഹാട്രികോടെ ക്രിസ്റ്റിയാനോ ഗംഭീരമായി വരവറിയിച്ചപ്പോള് താരതമ്യേന ദുര്‍ബലരായ ഐസ്‌ലാന്റിനെതിരെ മെസ്സി ദുരന്തമായി. പത്തിലധികം ഷോട്ടുകള്‍ ഗോള്‍വല ലക്ഷ്യമാക്കി മെസ്സി തൊടുത്തെങ്കിലും ഒരു ഗോള്‍പോലും നേടാനായില്ല. കൂടാതെ മത്സരത്തില് ഒരു പെനാല്‍ട്ടിയും മെസ്സി മിസ്സാക്കിയതോടെ ഫേസ്ബുക്കിലെ മലയാളി ട്രോളന്‍മാര്‍ക്ക് ആഘോഷിക്കാന്‍ വകയായി.
പല മലയാള സിനിമയുടെ മെമേ ഉപയോഗിച്ചാണ് ട്രോളന്‍മാര്‍ മെസ്സിയേയും അര്‍ജന്റീനയേയും തള്ളിന്റെ കാര്യത്തില് തീരെ മോശം അല്ലാത്ത അര്‍ജന്റീന ഫാന്‍സിനേയും പൊങ്കാലയിടുന്നത്.
ഫേസ്ബുക്ക് ലോകകപ്പിന്റെ ഭാഗമായി വാമോസ് അര്‍ജന്റീന എന്ന് ടൈപ്പ് ചെയ്ത് ക്ലിക്ക് ചെയ്താല് ഒരു അര്‍ജന്റീനയുടെ പതാകയുടെ കളറിനൊപ്പം ഒരു പന്തും പുറത്തേക്ക് തെറിച്ച് പോകുന്ന ഒരു പ്രോഗ്രാം ചെയ്തിരുന്നു. എന്നാല് ഈ തെറിച്ചു പോകുന്ന പന്ത് മെസ്സി അടിച്ച പെനാള്‍ട്ടിയാണെന്നാണ് ട്രോളന്‍മാരുടെ കണ്ടെത്തല്‍.
മലയാളികള് നെഞ്ചിലേറ്റിയ ഫുട്‌ബോള് പശ്ചാത്തലത്തില് ഇറങ്ങിയ സുഡാനി ഫ്രം
നൈജീരിയയിലെ സൗബിന് സാഹിറിന്റെ കഥാപത്രം പറയുന്ന ‘നിനക്ക് മാത്രമല്ലെടാ, ലോകത്തിലെ സകല മെസ്സി ഫാന്‍സിനും പെനാള്‍ട്ടി എന്ന് കേട്ടാല് പേടിയാണ്’, സത്യന് അന്തിക്കാടിന്റെ ഹിറ്റ് ചിത്രമായ സന്ദേശത്തിലെ ശ്രീനിവാസന്റെ മെമേ, കളി ജയിച്ചില്ലല്ലോ… ഒന്നൂടെ വിരമിച്ചാല് കുഴപ്പമുണ്ടോ എന്നാണത്രെ ഇപ്പോള് മെസ്സി ചോദിക്കുന്നത് തുടങ്ങി രസകരമായ ട്രോളുകളാണ് ഐസിയു, ട്രോള്‍ മലയാളം തുടങ്ങി ഫേസ്ബുക്ക് പേജുകളില് വന്നുകൊണ്ടിരിക്കുന്നത്.
]]>
ബി.ജെ.പി സംസ്ഥാന പ്രസിഡണ്ട് കുമ്മനം രാജശേഖരനെ മിസോറാം പ്രസിഡണ്ടാക്കിയത് ആഘോഷിക്കുകയാണ് സോഷ്യല് മീഡിയ. കൊച്ചി മെട്രോ ഉദ്ഘാടനത്തില്‍ പ്രധാനമന്ത്രിക്കൊപ്പം കുമ്മനം പങ്കെടുത്തതു മുതല് സോഷ്യല് മീഡിയയുടെ ഇഷ്ട താരമാണ് അദ്ദേഹം. ക്ഷണിക്കപ്പെടാതെ കയറി ചെല്ലുന്നതിന് ‘കുമ്മനടി’ എന്നൊരു പദം തന്നെ സോഷ്യല് മീഡിയയില് വ്യാപകമായി ഉപയോഗിക്കപ്പെട്ടു. ഇപ്പോള് കുമ്മനം രാജശേഖരനെ മിസോറാം ഗവര്‍ണറായി നിയമിച്ചപ്പോഴും ട്രോളന്മാര്‍ക്ക് അടങ്ങിയിരിക്കാന്‍ കഴിഞ്ഞില്ല.
Moreover, the Modi-Shah duo should have realised they didn’t have the STRENAH in the Karnataka Assembly.
It is the secular coalition of INC-JDS that has the STRENGTH. https://t.co/0SpI5j2NjZ
— Siddaramaiah (@siddaramaiah) May 19, 2018
‘കര്‍ണാടക അസംബ്ലിയില്‍ STRENAH ഇല്ലെന്ന് മോദിയും അമിത് ഷായും തിരിച്ചറിഞ്ഞിട്ടുണ്ട്. കോണ്‍ഗ്രസ് – ജെ.ഡി.എസ് മതേതര സഖ്യത്തിനാണ് STRENGTH ഉള്ളത്’ – സിദ്ധരാമയ്യ ട്വിറ്റ് ചെയ്തു
കഴിഞ്ഞ ഏപ്രിലിലെ ചൈനീസ് സന്ദര്‍ശനത്തിനിടെ വുഹാനില്‍ ഔദ്യോഗിക ചടങ്ങില്‍ വെച്ചാണ് മോദി ‘സ്‌ട്രെങ്ത്’ (കരുത്ത്) എന്ന ഇംഗ്ലീഷ് വാക്കിന് വിചിത്രമായ സ്‌പെല്ലിങ് കണ്ടെത്തിയത്. ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.
]]>Mind-blowing !!
PM Narendra Modi spells 'Strength' as 'S T R E A N H' in front of Chinese delegation. May be that's how they do in "Entire Political Science'? And trust me Modi ji is always rightIndia-China Summit, April 2018, China#NarendraModi #Modi #ModiJokes pic.twitter.com/XaRUAL18Ax
— Yuva Desh (@yuvadesh) May 16, 2018