umeed portal – Chandrika Daily

വഖഫ് സ്വത്തുകൾ ഉമീദ് പോർട്ടലിൽ രജിസ്റ്റർ ചെയ്യാൻ മൂന്ന് മാസം കൂടി സമയം
കൊച്ചി: കേരളത്തിലെ വഖഫ് സ്വത്തുക്കൾ ഉമീദ് പോർട്ടലിൽ രജിസ്റ്റർ ചെയ്യുന്നതിനായി മൂന്ന് മാസം കൂടി സമയം അനുവദിച്ചു. കേരള വഖഫ് ട്രിബ്യൂണലിന്റേതാണ് ഉത്തരവ്. വഖഫ് ബോർഡിന്റെ അപേക്ഷ പരിഗണിച്ചാണ് കാലാവധി നീട്ടിയത്.

ഉമീദ് പോർട്ടലിൽ അപ്‌ലോഡ് ചെയ്യുന്ന രേഖകൾ രണ്ട് മാസത്തിനുള്ളിൽ വഖഫ് ബോർഡ് പരിശോധിക്കണമെന്നും ട്രിബ്യൂണൽ നിർദേശിച്ചു. നിലവിൽ കേരളത്തിൽ പത്ത് ശതമാനം വഖഫ് സ്വത്തുക്കൾ മാത്രമാണ് പോർട്ടലിൽ രജിസ്റ്റർ ചെയ്തിട്ടുള്ളത്.

പുതിയ വഖഫ് ഭേദഗതി നിയമത്തിന്റെ അടിസ്ഥാനത്തിലാണ് വഖഫ് സ്വത്തുകൾ ഉമീദ് പോർട്ടലിൽ രജിസ്റ്റർ ചെയ്യാൻ നിർദേശം നൽകിയിരുന്നത്. ഡിസംബർ ആറിനായിരുന്നു രജിസ്ട്രേഷനുള്ള അവസാന തീയതി. എന്നാൽ സാങ്കേതിക പ്രശ്‌നങ്ങൾ കാരണം നിരവധി സ്വത്തുക്കൾ സമയത്തിനുള്ളിൽ രജിസ്റ്റർ ചെയ്യാൻ സാധിക്കാത്ത സാഹചര്യമുണ്ടായി.

മുസ്‌ലിംലീഗ് എം.പിമാരുടെ ഇടപെടൽ ഫലം കണ്ടു. കേരളത്തിലെ വഖഫ് സ്വത്തുക്കൾ ഉമീദ് പോർട്ടലിൽ രജിസ്റ്റർ ചെയ്യാൻ മൂന്ന് മാസം കൂടി സമയം അനുവദിച്ചു. ഡിസംബർ ആറിനായിരുന്നു രജിസ്റ്റർ ചെയ്യാനുള്ള അവസാന തിയ്യതി. സാങ്കേതിക പ്രശ്‌നങ്ങൾ കാരണം നിരവധി സ്വത്തുക്കൾ രജിസ്റ്റർ ചെയ്യാൻ സാധിച്ചിരുന്നില്ല. ഇതിന്റെ അടിസ്ഥാനത്തിൽ മുസ്ലിംലീഗ് എം.പിമാർ രണ്ട് തവണ കേന്ദ്ര ന്യൂനപക്ഷ കാര്യവകുപ്പ് മന്ത്രി കിരൺ റിജിജുവിനെ കാണുകയും വിഷയം അവതരിപ്പിക്കുകയും ചെയ്തിരുന്നു.

ഇ.ടി. മുഹമ്മദ് ബഷീർ, ഡോ. എം.പി അബ്ദുസ്സമദ് സമദാനി, നവാസ് കനി, പി.വി അബ്ദുൽ വഹാബ്, അഡ്വ. ഹാരിസ് ബീരാൻ എന്നീ എം.പിമാരും ഇന്ത്യ മുന്നണിയുടെ എം.പിമാരും മന്ത്രിയെ കണ്ട് നിവേദനം നൽകിയിരുന്നു. വഖഫ് ഉമീദ് പോർട്ടലിലെ സാങ്കേതിക തകരാറുകളും പ്രവർത്തന ബുദ്ധിമുട്ടുകളും നേരിട്ട രാജ്യത്തെ ആയിരക്കണക്കിന് മുതവല്ലികൾ രജിസ്ട്രേഷൻ പൂർത്തിയാക്കാൻ പ്രയാസപ്പെടുന്ന സാഹചര്യത്തിലാണ് വഖഫ് ഉമീദ് പോർട്ടൽ രജിസ്ട്രേഷൻ സമയപരിധി നീട്ടണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് മന്ത്രിയെ സമീപിച്ചത്. ഈ ആവശ്യം പരിഗണിച്ചാണ് വഖഫ് ബോർഡിന്റെ കൂടി താൽപര്യ പ്രകാരം വഖഫ് ട്രിബ്യൂണൽ സമയം നീട്ടി നൽകിയത്.

‘ഉമീദ് പോർട്ടൽ-കേരള വഖഫ് ബോർഡ് അടിയന്തിരമായി വഖഫ് ട്രൈബ്യൂണലിനെ സമീപിക്കണം’: സാദിഖലി ശിഹാബ് തങ്ങൾ
വഖഫ് സ്വത്തുക്കൾ ഉമീദ് പോർട്ടലിൽ ചേർക്കാനുളള കാലാവധി ഡിസംബർ 6 ന് അവസാനിച്ചിരിക്കുകയാണ്. കാലാവധി നീട്ടുന്നതിനായി സുപ്രീം കോടതിയെ സമീപിച്ചെങ്കിലും കോടതി അതനുവദിച്ചിട്ടില്ല. എങ്കിലും ഈ ആവശ്യം വഖഫ് ട്രൈബ്യൂണലിൽ ഉന്നയിക്കാവുന്നതാണെന്ന് സുപ്രീം കോടതി വിധിയിൽ പറയുന്നു. അതിൻ്റെ അടിസ്ഥാനത്തിൽ ഉത്തർപ്രദേശ് സുന്നി വഖഫ് ബോർഡും, ഗുജറാത്ത് വഖഫ് ബോർഡും അതാത് ട്രൈബ്യൂണുകളെ സമീപിക്കുകയും, ഡിസംബർ 10 ന് ട്രൈബ്യൂണൽ ഗുജറാത്തിലും, ഉത്തർപ്രദേശിലും, 6 മാസം കാലാവധി നീട്ടി നൽകുകയും ചെയ്തിട്ടുള്ളതുമാണ്. മധ്യ പ്രദേശിലും 2 മാസം കാലാവധി നീട്ടി കിട്ടിയിട്ടുള്ളതാണ്.

എന്നാൽ ഇത് വരെ കേരള വഖഫ് ബോർഡ് കാലാവധി നീട്ടുന്നതിനായി ട്രൈബ്യൂണലിനെ സമീപിച്ചിട്ടില്ല. മേൽ സാഹചര്യത്തിൽ അടിയന്തിരമായി കേരള വഖഫ് ബോർഡ് ട്രൈബ്യൂണലിനെ സമീപിച്ച് ഉമീദ് പോർട്ടലിൽ വഖഫ് വസ്തുക്കൾ ചേർക്കുന്നതിൻ്റെ കാലാവധി 6 മാസം നീട്ടി വാങ്ങണമെന്ന് സാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞു.