Ummen chandi – Chandrika Daily https://www.chandrikadaily.com Sun, 12 Feb 2023 13:16:53 +0000 en-US hourly 1 https://wordpress.org/?v=5.8.12 https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg Ummen chandi – Chandrika Daily https://www.chandrikadaily.com 32 32 വിദഗ്ധ ചികിത്സയ്ക്കായി മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ ബംഗലൂരുവിലെ ആശുപത്രിയിലേക്ക് കൊണ്ടുപോയി https://www.chandrikadaily.com/news-ummanchandi-health-condition.html https://www.chandrikadaily.com/news-ummanchandi-health-condition.html#respond Sun, 12 Feb 2023 12:56:14 +0000 https://www.chandrikadaily.com/?p=237533 വിദഗ്ധ ചികിത്സയ്ക്കായി മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ ബംഗലൂരുവിലെ ആശുപത്രിയിലേക്ക് കൊണ്ടുപോയി. പ്രത്യേകം ചാര്‍ട്ടര്‍ ചെയ്ത വിമാനത്തിലാണ് ഉമ്മന്‍ ചാണ്ടിയെ കൊണ്ടുപോകുന്നത്.

ഭാര്യ മറിയാമ്മ, മകന്‍ ചാണ്ടി ഉമ്മന്‍, രണ്ട് പെണ്‍മക്കളും ഉമ്മന്‍ചാണ്ടിക്കൊപ്പം ബംഗലൂരുവിലേക്ക് പോകുന്നുണ്ട്. ചികിത്സയില്‍ താന്‍ തൃപ്തനാണെന്ന് ബംഗലൂരുവിലെ ആശുപത്രിയിലേക്ക് പോകുന്നതിനിടയില്‍ ഉമ്മന്‍ചാണ്ടി മാധ്യമങ്ങളോട് പറഞ്ഞു. കുടുംബത്തിനെതിരെ ഉയര്‍ന്ന ആരോപണങ്ങളില്‍ അടിസ്ഥാനമില്ലെന്നും നിംസ് ആശുപത്രിയില്‍ മികച്ച ചികിത്സ ലഭിച്ചുവെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു. ആശുപത്രിയില്‍ വന്നതിനേക്കാള്‍ ആരോഗ്യം മെച്ചപ്പെട്ടുവെന്നും ഉമ്മന്‍ചാണ്ടി മാധ്യമങ്ങളോട് പറഞ്ഞു.

ഡോക്ടര്‍മാരും കോണ്‍ഗ്രസ് നേതാവ് ബെന്നി ബെഹ് നാന്‍ എംപിയും ഉമ്മന്‍ചാണ്ടിയെ അനുഗമിക്കും. തിങ്കളാഴ്ച ന്യുമോണിയ ബാധിച്ച് ഉമ്മന്‍ ചാണ്ടിയെ നെയ്യാറ്റിന്‍കരയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിപ്പിച്ചിരുന്നു. അഞ്ച് ദിവസത്തെ ചികിത്സയ്ക്ക് ശേഷം ന്യുമോണിയ ഭേദമായ സാഹചര്യത്തിലാണ് തിരുവനന്തപുരത്തെ ആശുപത്രിയില്‍ നിന്നും ബംഗലൂരുവിലേക്ക് മാറ്റുന്നത്. പാര്‍ട്ടി ഇടപെട്ടാണ് ഉമ്മന്‍ചാണ്ടിയെ ബംഗലൂരുവിലേക്ക് മാറ്റുന്നത്. ചിക്ത്സയ്ക്കാവശ്യമായ മുഴുവന്‍ ചെലവും എഐസിസി വഹിക്കും.

നേരത്തെ ഉമ്മന്‍ചാണ്ടിയുടെ ആരോഗ്യനില മോശമാണെന്നും ചികിത്സ ഉറപ്പാക്കുന്നില്ലെന്നും ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. ചികിത്സ ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് സഹോദരന്‍ മുഖ്യമന്ത്രിക്ക് കത്ത് നല്‍കുകയും ചെയ്തിരുന്നു.

]]>
https://www.chandrikadaily.com/news-ummanchandi-health-condition.html/feed 0
ഉമ്മന്‍ചാണ്ടി വിദഗ്ധചികിത്സക്കായി നാളെ ബെംഗളൂരുവിലേക്ക് https://www.chandrikadaily.com/0oommen-chandy-will-go-to-bengaluru-tomorrow-for-specialist-treatment.html https://www.chandrikadaily.com/0oommen-chandy-will-go-to-bengaluru-tomorrow-for-specialist-treatment.html#respond Sat, 11 Feb 2023 06:12:05 +0000 https://www.chandrikadaily.com/?p=237288 ന്യൂമോണിയ ഭേദമായ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ വിദഗ്ധ ചികിത്സക്കായി നാളെ ബംഗളൂരുവിലേക്ക് കൊണ്ടുപോകും. നിലവില്‍ അദ്ദേഹം നിംസ് ആശുപത്രിയില്‍ ചികത്സയിലാണ്. നാളെ എഐസിസി ഏര്‍പ്പാടാക്കിയ പ്രത്യക എയര്‍ ആംബുലന്‍സിലാകും അദ്ദേഹം ബംഗളൂരുവിലേക്ക് പോകുക.

കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന ഖാര്‍ഗെയുടെ നിര്‍ദ്ദേശാനുസരണം കെസി വേണു ഗോപാല്‍ ഉമ്മന്‍ ചാണ്ടിയെ സന്ദര്‍ശിച്ചിരുന്നു.

 

 

]]>
https://www.chandrikadaily.com/0oommen-chandy-will-go-to-bengaluru-tomorrow-for-specialist-treatment.html/feed 0
ഉമ്മന്‍ ചാണ്ടിയുടെ ആരോഗ്യനില ത്യപ്തികരം: ഡോ. മഞ്ജു തമ്പി https://www.chandrikadaily.com/news-kerala-ummanchandi-health-condition.html https://www.chandrikadaily.com/news-kerala-ummanchandi-health-condition.html#respond Tue, 07 Feb 2023 03:42:40 +0000 https://www.chandrikadaily.com/?p=236450 തിരുവനന്തപുരം: മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ ആരോഗ്യനില ത്യപ്തികരമെന്ന് ആരോഗ്യവിദഗ്ദര്‍. നിലവിലെ സാഹചര്യത്തില്‍ ആരോഗ്യനില ത്യപ്തികരമാണെന്നും ആവശ്യമായ ചികിത്സകള്‍ ആരംഭിച്ചിട്ടുണ്ടെന്നും നെഫ്രോളജി വിഭാഗം മേധാവി ഡോ.മഞ്ജു തമ്ബി അറിയിച്ചു.ആരോഗ്യമന്ത്രി വീണാജോര്‍ജ്ജ് ഉമ്മന്‍ ചാണ്ടിയെ സന്ദര്‍ശിച്ചു. മുഖ്യമന്ത്രിയുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് ആരോഗ്യമന്ത്രി ആശുപത്രിയിലെത്തി ഉമ്മന്‍ ചാണ്ടിയെ സന്ദര്‍ശിച്ചത്. ഉമ്മന്‍ ചാണ്ടിയുടെ കുടുംബാംഗങ്ങളെ സന്ദര്‍ശിച്ച മന്ത്രി മെഡിക്കല്‍ ബോര്‍ഡുമായി കൂടിക്കാഴ്ച നടത്തി.

ഉമ്മന്‍ ചാണ്ടിയുടെ കുടുംബം സര്‍ക്കാര്‍ സഹായങ്ങളോടൊന്നും ആവശ്യപ്പെട്ടിട്ടില്ലെന്നും ആരോഗ്യമന്ത്രി അറിയിച്ചു.ന്യൂമോണിയയും പനിയും ശക്തമായതിനെ തുടര്‍ന്ന് കഴിഞ്ഞദിവസമാണ് ഉമ്മന്‍ചാണ്ടിയെ നെയ്യാറ്റിന്‍കര നിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

ആരോഗ്യസ്ഥിതി വ്യക്തമാക്കി ആശുപത്രി ഇന്ന് വിശദ മെഡിക്കല്‍ ബുള്ളറ്റിനും പുറത്തിറക്കും. മെഡിക്കല്‍ ഐസിയുവില്‍ തുടരുന്ന ഉമ്മന്‍ചാണ്ടിയുടെ ചികിത്സക്കായി നെഫ്രോളജി വിഭാഗം മേധാവിയുടെ നേതൃത്വത്തില്‍ മെഡിക്കല്‍ ബോര്‍ഡ് രൂപീകരിച്ചിട്ടുണ്ട്‌.

]]>
https://www.chandrikadaily.com/news-kerala-ummanchandi-health-condition.html/feed 0
ഉമ്മന്‍ ചാണ്ടി എ.ഐ.സി.സി ജനറല്‍ സെക്രട്ടറി https://www.chandrikadaily.com/ummen-chandi-2.html https://www.chandrikadaily.com/ummen-chandi-2.html#respond Sun, 27 May 2018 06:42:22 +0000 http://www.chandrikadaily.com/?p=87335 മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ എ.ഐ.സി.സി ജനറല്‍ സെക്രട്ടറിയായി നിയമിച്ചു. ആന്ധ്രയുടെ ചുമതലയാണ് നല്‍കിയിരിക്കുന്നത്. പ്രതിപക്ഷ നേതൃ പദവി അടക്കം മറ്റു പദവികളൊന്നും ഏറ്റെടുക്കാതെ മാറി നില്‍ക്കുകയായിരുന്നു അദ്ദേഹം. ഈ സമയത്താണ് രാഹുല്‍ ഗാന്ധിയുടെ ഇടപെടലിലൂടെ ഉമ്മന്‍ ചാണ്ടിയെ ദേശീയ രാഷ്ട്രീയത്തിലേക്ക് പോകുന്നത്. ഇതോടെ കേരളത്തില്‍ പ്രതിപക്ഷ നേതാവ് സ്ഥാനത്തു നിന്നും രമേശ് ചെന്നിത്തലയെ ഉടന്‍ മാറ്റം ഉണ്ടാവില്ലെന്നുമുള്ള സൂചനയുണ്ട്.

വരാനിരിക്കുന്ന തെരഞ്ഞെടുപ്പില്‍ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസ്സിന് കാലുറപ്പിക്കാന്‍ കഴിയുമെന്നുള്ള സാധ്യതാ പഠനങ്ങളും സര്‍വ്വേകളും പല മാധ്യമ സ്ഥാപനങ്ങളും പുറത്തു വിട്ടിരുന്നു. ഇതടിസ്ഥാനത്തിലായിരിക്കണം ആന്ധ്രയില്‍ പാര്‍ട്ടിക്ക് കൂടുതല്‍ ശക്തി പകരുക എന്ന ഉദ്ദേശത്തോടെയാണ് ഉമ്മന്‍ ചാണ്ടിയെ ആന്ധ്രയിലേക്ക് നിയോഗിക്കുന്നത്.

]]>
https://www.chandrikadaily.com/ummen-chandi-2.html/feed 0