umrah – Chandrika Daily https://www.chandrikadaily.com Mon, 17 Nov 2025 01:59:29 +0000 en-US hourly 1 https://wordpress.org/?v=5.8.12 https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg umrah – Chandrika Daily https://www.chandrikadaily.com 32 32 മക്കമദീന ഹൈവേയില്‍ ഭീകരാപകടം: ഉംറ ബസ് കത്തി, 40 പേര്‍ മരിച്ചു https://www.chandrikadaily.com/11terror-accident-on-makmadina-highway-umrah-bus-knifed-more-than-40-people-died-tragically.html https://www.chandrikadaily.com/11terror-accident-on-makmadina-highway-umrah-bus-knifed-more-than-40-people-died-tragically.html#respond Mon, 17 Nov 2025 01:56:12 +0000 https://www.chandrikadaily.com/?p=363886 മക്കയില്‍ നിന്നും മദീനയിലേക്ക് യാത്ര പോകുന്ന ഉംറ തീര്‍ഥാടകരുടെ ബസ് ഡീസല്‍ ടാങ്കറുമായി കൂട്ടിയിടിച്ച് നാല്‍പതോളം പേര്‍ മരിച്ചതായി റിപ്പോര്‍ട്ടുകള്‍. മക്കയിലെ തീര്‍ഥാടനം പൂര്‍ത്തിയാക്കി മദീനയിലേക്ക് മടങ്ങുകയായിരുന്ന സമയത്താണ് അപകടം.

ബസിലുണ്ടായിരുന്ന 43 പേരും ഹൈദരാബാദ് സ്വദേശികളാണ്. മരിച്ചവരില്‍ 20 പേര്‍ സ്ത്രീകളും 11 പേര്‍ കുട്ടികളുമാണെന്നാണ് ലഭിക്കുന്ന വിവരം. സംഘത്തിലെ ഒരാള്‍ മാത്രമാണ് അപകടത്തില്‍ നിന്ന് രക്ഷപ്പെട്ടത്. ഇയാളെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയിലേക്ക് മാറ്റി.

സൗദി സമയം രാത്രി 11 മണിയോടെയും (ഇന്ത്യന്‍ സമയം പുലര്‍ച്ചെ 1.30) ബദ്‌റ്മദീന മാര്‍ഗത്തിലെ മുഫറഹാത്ത് പ്രദേശത്തുവച്ചുമാണ് അപകടം ഉണ്ടായത്. ടാങ്കറുമായി കൂട്ടിയിടിച്ചതോടെ ബസ് തല്‍ക്ഷണം തീപിടിക്കുകയായിരുന്നു.

 

]]>
https://www.chandrikadaily.com/11terror-accident-on-makmadina-highway-umrah-bus-knifed-more-than-40-people-died-tragically.html/feed 0
ഉംറ സംഘം സഞ്ചരിച്ച വാഹനം അപകടത്തില്‍ പെട്ടു; മൂന്ന് മരണം https://www.chandrikadaily.com/the-vehicle-in-which-the-umrah-group-was-traveling-met-with-an-accident-three-deaths.html https://www.chandrikadaily.com/the-vehicle-in-which-the-umrah-group-was-traveling-met-with-an-accident-three-deaths.html#respond Sun, 30 Mar 2025 19:12:21 +0000 https://www.chandrikadaily.com/?p=336570 കോഴിക്കോട് കാപ്പാട് സ്വദേശി ശിഹാബ്, കണ്ണൂര്‍ കൂത്തുപറമ്പ് മമ്പ്രം സ്വദേശി മിസ്അ ബ് എന്നിവരും കുടുംബവും സഞ്ചരിച്ച വാഹനമാണ് ഞായറാഴ്ച രാവിലെ ഒമാന്‍-സൗദി അതിര്‍ത്തിയില്‍ അപകടത്തില്‍ പെട്ടത്.

ശിഹാബിന്റെ ഭാര്യ സഹല (30) മകള്‍ ആലിയാ (7) മിസ് അബിന്റെ മകന്‍ ദഖ് വാന്‍ എന്നിവരാണ് മരിച്ചത്.

]]>
https://www.chandrikadaily.com/the-vehicle-in-which-the-umrah-group-was-traveling-met-with-an-accident-three-deaths.html/feed 0
ഉംറ; മസ്ജിദുൽ ആയിഷയിൽ വൻ തിരക്ക് https://www.chandrikadaily.com/umrah-huge-crowd-in-masjidul-ayesha.html https://www.chandrikadaily.com/umrah-huge-crowd-in-masjidul-ayesha.html#respond Wed, 26 Mar 2025 08:03:06 +0000 https://www.chandrikadaily.com/?p=335851 മക്ക : പതിൻമടങ്ങു പ്രതിഫലം പ്രതീക്ഷിക്കുന്ന ലൈലത്തുൽ ഖദ്റിന്റെ രാവിൽ ഉംറ നിർവഹിക്കാനുള്ള ഇഹ്റാം ചെയ്യുന്നതിനായി മസ്ജിദുൽ ആയിഷയിൽ വൻ തിരക്കാണ് അനുഭവപ്പെടുന്നത്.

ഉംറ നിർവ്വഹിക്കുന്നവർ ജിംറാനയിൽ നിന്നും ആയിഷ പള്ളിയിൽ നിന്നുമാണ് ഇഹ്റാം ചെയ്യുന്നത്.

]]>
https://www.chandrikadaily.com/umrah-huge-crowd-in-masjidul-ayesha.html/feed 0
അര്‍ബുദ ചികിത്സക്കിടെ ഉംറ നിര്‍വഹിച്ച് ബോളിവുഡ് താരം ഹിന ഖാന്‍ https://www.chandrikadaily.com/bollywood-star-hina-khan-performs-umrah-while-undergoing-cancer-treatment.html https://www.chandrikadaily.com/bollywood-star-hina-khan-performs-umrah-while-undergoing-cancer-treatment.html#respond Wed, 19 Mar 2025 05:20:42 +0000 https://www.chandrikadaily.com/?p=334654 റ​മ​ദാ​നി​ൽ ഉം​റ നി​ർ​വ​ഹി​ക്കാ​ൻ മ​ക്ക​യി​ലെ​ത്തി ബോ​ളി​വു​ഡ് ന​ടി ഹി​ന ഖാ​ൻ. കു​റ​ച്ചുനാ​ളാ​യി അ​ർ​ബു​ദ ചി​കി​ത്സ​ക്കു വി​ധേ​യ​യാ​യി ക​ഴി​യു​ന്ന ഹി​ന, സ​ഹോ​ദ​ര​ൻ ആ​മി​റി​നൊ​പ്പ​മാ​ണ് വി​ശു​ദ്ധ​ഭൂ​മി​യി​ലെ​ത്തി​യ​ത്. ഉം​റ ച​ട​ങ്ങി​നി​ടെ​യു​ള്ള ത​ന്റെ വി​വി​ധ ചി​ത്ര​ങ്ങ​ൾ ഇ​ൻ​സ്റ്റ​ഗ്രാ​മി​ൽ പ​ങ്കു​വെച്ചു.

‘‘ദൈ​വ​ത്തി​നു ന​ന്ദി, ഉം​റ 2025. എ​ന്റെ ഇ​ങ്ങോ​ട്ടേ​ക്ക് ക്ഷ​ണി​ച്ച​തി​നു അ​ല്ലാ​ഹു​വി​നു ന​ന്ദി പ​റ​യു​ന്നു. ഹൃ​ദ​യം കൃ​ത​ജ്ഞ​ത​യാ​ൽ നി​റ​ഞ്ഞ് വാ​ക്കു​ക​ൾ കി​ട്ടാ​താ​കു​ന്നു. അ​ല്ലാ​ഹു എ​നി​ക്ക് പൂ​ർ​ണ രോ​ഗ​ശ​മ​നം ന​ൽ​ക​ട്ടെ, ആ​മീ​ൻ’’ -ഹി​ന ഇ​ൻ​സ്റ്റ​യി​ൽ കു​റി​ച്ചു.

ത​നി​ക്ക് സ്ത​നാ​ർ​ബു​ദം ബാ​ധി​ച്ച​താ​യി ക​ഴി​ഞ്ഞ വ​ർ​ഷം ജൂ​ലൈ​യി​ൽ ഹി​ന​ ത​ന്നെ​യാ​ണ് വെ​ളി​പ്പെ​ടു​ത്തി​യ​ത്. സ്റ്റേ​ജ് മൂ​ന്ന് അ​ർ​ബു​ദ​ത്തി​നു​ള്ള ചി​കി​ത്സ​യി​ലാ​ണ് താ​നെ​ന്നും ക​രു​ത്തോ​ടെ രോ​ഗ​ത്തെ നേ​രി​ടു​ക​യാ​ണെ​ന്നും ഹി​ന പ​റ​യു​ക​യു​ണ്ടാ​യി. സമൂഹമാധ്യമങ്ങളിൽ സജീവമാണ് ഹിന ഖാൻ. സ്തനാര്‍ബുദം സ്ഥിരീകരിച്ചതിന് ശേഷമുള്ള ഷൂട്ടിങ് അനുഭവങ്ങളും ചികിത്സരീതിയെക്കുറിച്ചുമൊക്കെ താരം പങ്കുവെക്കാറുണ്ട്.

]]>
https://www.chandrikadaily.com/bollywood-star-hina-khan-performs-umrah-while-undergoing-cancer-treatment.html/feed 0
ഉംറ നിർവഹിക്കാനെത്തിയ മലപ്പുറം സ്വദേശിനി മക്കയിൽ നിര്യാതയായി https://www.chandrikadaily.com/a-malappuram-native-who-had-come-to-perform-umrah-died-in-mecca.html https://www.chandrikadaily.com/a-malappuram-native-who-had-come-to-perform-umrah-died-in-mecca.html#respond Mon, 30 Dec 2024 16:15:42 +0000 https://www.chandrikadaily.com/?p=324070 ഉംറ നിർവഹിക്കാനെത്തിയ മലപ്പുറം സ്വദേശിനിയായ തീർഥാടക മക്കയിൽ മരിച്ചു. പാണ്ടിക്കാട് ചാത്തങ്ങോട്ടുപുറം നിരന്നപറമ്പിൽ താമസിക്കുന്ന കാളികാവ് അടക്കാകുണ്ട് ക്രസന്റ് ഹൈസ്‌കൂൾ ഉറുദു അധ്യാപിക സുബൈദ (64) ആണ് മരിച്ചത്.

കുടുംബസമേതം ഉംറ നിർവഹിക്കാനെത്തിയ ഇവർക്ക് രണ്ടാഴ്ച മുമ്പ് ഹൃദയാഘാതം സംഭവിക്കുകയായിരുന്നു. മക്ക കിങ് അബ്ദുൽ അസീസ് ആശുപത്രി തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലിരിക്കെ തിങ്കളാഴ്ച രാവിലെയാണ് മരണം. കിഴക്കേ വെട്ടിക്കാട്ടിരി പരേതനായ ഏലംകുളവൻ മുഹമ്മദ്‌ എന്ന ചെറിയാപ്പ ഹാജിയുടെ മകളാണ്.

ഭർത്താവ്: കെ. അബ്ദുൽ കരീം (വനിത കോളജ്, വണ്ടൂർ ഹിന്ദി അധ്യാപകൻ). മകൻ: ഫാസിൽ. ഭർത്താവും മകനും മക്കയിലുണ്ട്. നടപടിക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം മക്കയിൽ ഖബറടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു.

]]>
https://www.chandrikadaily.com/a-malappuram-native-who-had-come-to-perform-umrah-died-in-mecca.html/feed 0
അടുത്ത വർഷം ഒന്നര കോടി ഉംറ തീർഥാടകർക്ക് ആതിഥ്യമൊരുക്കാൻ പദ്ധതിയുമായി സൗദി അറേബ്യ https://www.chandrikadaily.com/saudi-arabia-plans-to-host-one-and-a-half-million-umrah-pilgrims-next-year.html https://www.chandrikadaily.com/saudi-arabia-plans-to-host-one-and-a-half-million-umrah-pilgrims-next-year.html#respond Fri, 16 Aug 2024 10:07:20 +0000 https://www.chandrikadaily.com/?p=306464 2025ല്‍ ഒന്നര കോടി ഉംറ തീര്‍ഥാടകര്‍ക്ക് ആതിഥ്യമരുളാനുള്ള പദ്ധതികളുമായി സഊദി അറേബ്യ. ‘ഗസ്റ്റ് ഓഫ് ഗോഡ് സര്‍വീസ് പ്രോഗ്രാം’ എന്ന നിലവിലെ പ്രോഗ്രാമിന്റെ ഭാഗമായാണ് പുതിയ പദ്ധതിക്ക് ഇസ്‌ലാമികകാര്യ മന്ത്രാലയവും ഇരുഹറം കാര്യാലയ അതോറിറ്റിയും രൂപം നല്‍കിയത്. തീര്‍ഥാടകര്‍ക്ക് നിലവില്‍ നല്‍കിവരുന്ന സേവനത്തിന്റെ പരിവര്‍ത്തനം കൂടിയാണ് പുതിയ പദ്ധതി. 2030ഓടെ മൂന്ന് കോടി തീര്‍ഥാടകര്‍ എന്ന ലക്ഷ്യത്തിലേക്കുള്ള യാത്രയുടെ ചുവടുവെപ്പുകളിലൊന്ന് കൂടിയാണ്.

അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ പ്രതിവര്‍ഷം 3 കോടി തീര്‍ഥാടകര്‍ക്ക് ആതിഥേയത്വം വഹിക്കാന്‍ കഴിയുംവിധം സംവിധാനങ്ങളും സൗകര്യങ്ങളും സേവനങ്ങളും വികസിപ്പിക്കുകയെന്നത് പദ്ധതി ലക്ഷ്യമാണ്. അടിസ്ഥാന സൗകര്യങ്ങള്‍ വിപുലീകരിക്കുന്നതിലും ഡിജിറ്റലൈസ് ചെയ്യുന്നതിലും സേവനങ്ങള്‍ ഉയര്‍ന്ന നിലവാരത്തിലേക്ക് വികസിപ്പിക്കുന്നതിലും ശ്രദ്ധ കേന്ദ്രീകരിച്ചാണ് ഇത്രയും തീര്‍ഥാടകര്‍ക്ക് ആതിഥ്യമരുളുക.

മക്ക മസ്ജിദുല്‍ ഹറാമിലെത്തുന്ന തീര്‍ഥാടകരുടെ ആവശ്യങ്ങള്‍ നിറവേറ്റുന്നതിനും മുഴുവന്‍ യാത്രയിലും സുഗമമായ അനുഭവം പ്രദാനം ചെയ്യുന്നതിനുമുള്ളതാണ് ഈ പ്രോഗ്രാം. ഇതിനായി ഏറ്റവും പുതിയ സാങ്കേതികവിദ്യകള്‍ പ്രയോജനപ്പെടുത്തും. ഉംറ നിര്‍വഹിക്കാന്‍ വരുന്നതിനുള്ള നടപടികള്‍ എളുപ്പവും സൗകര്യപ്രദവുമാക്കിയും വര്‍ധിച്ചുവരുന്ന തീര്‍ഥാടകരെ ഉള്‍ക്കൊള്ളുന്നതിന് ഫലപ്രദവും നൂതനവുമായ പരിഹാരമാര്‍ഗങ്ങള്‍ നടപ്പാക്കിയുമാണ് ഇത്രയും പേര്‍ക്ക് ആതിഥ്യമരുളുക.

അടുത്ത വര്‍ഷം മക്ക, മദീന എന്നിവിടങ്ങളിലെ 15 ഇസ്ലാമിക, സാംസ്‌കാരിക ചരിത്രസ്ഥലങ്ങളുടെ പുനരുദ്ധാരണവും അറ്റകുറ്റപ്പണികളും പൂര്‍ത്തിയാക്കുമെന്നും 2023ലെ ഗസ്റ്റ്സ് ഓഫ് ഗോഡ് സര്‍വിസ് പ്രോഗ്രാമിന്റെ വാര്‍ഷിക റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി. 2030ഓടെ പുനരുദ്ധരിക്കുന്ന ഇസ്ലാമിക, സാംസ്‌കാരിക ചരിത്രസ്ഥലങ്ങളുടെ എണ്ണം 40 ആയി ഉയര്‍ത്തും. സമ്പന്നമായ സാംസ്‌കാരികവും ആത്മീയവുമായ അനുഭവങ്ങളിലേക്കുള്ള ഒരു കവാടമായി രാജ്യത്തെ മാറ്റുന്നതിനാണിത്.

]]>
https://www.chandrikadaily.com/saudi-arabia-plans-to-host-one-and-a-half-million-umrah-pilgrims-next-year.html/feed 0
ഉംറ തീർഥാടക നിര്യാതയായി https://www.chandrikadaily.com/the-umrah-pilgrim-died.html https://www.chandrikadaily.com/the-umrah-pilgrim-died.html#respond Sun, 28 Jan 2024 17:31:15 +0000 https://www.chandrikadaily.com/?p=289107 മദീന: സ്വകാര്യ ഗ്രൂപ്പിൽ ഉം റ നിർവ്വഹിക്കാനെത്തിയ പാലക്കാട് ജില്ലയിലെ ചെറുപ്പുളശ്ശേരി എളിയപ്പാട്ട പരേതനായ അലവി എന്നവരുടെ ഭാര്യ കൂടമംഗലം ബീവിക്കുട്ടി (77) മദീനയിൽ വെച്ച് മരണപെട്ടു.

വിശുദ്ധ ഉംറ നിർവ്വഹിച്ച ശേഷം മദീന സന്ദർശനത്തിനെത്തിയതായിരുന്നു.
ദേഹാസ്വസ്ഥത്തെ തുടർന്ന് ആശുപത്രിയിലെത്തിച്ചു വെങ്കിലും മരണം സംഭവ്വിക്കുകയായിരുന്നു. മരണ സമയത്ത്’മക്കളും കൂടെയായിരുന്നു.

മരണാന്തര നടപടിക്രമങ്ങൾക്ക് ശേഷം ബഖീഅയിൽ ഖബറടക്കും. നിയമസഹായങ്ങൾക്കായി മദീന കെ.എം.സി.സി വെൽഫയർ വിംഗ്‌ കോർഡിനേറ്റർ
ഷെഫീഖ്‌ മുവാറ്റുപുഴയുടെ നേതൃത്വത്തിലുള്ള സംഘം രംഗത്തുണ്ടായിരുന്നു.
മക്കൾ: ആസിയ,ഹംസ, നഫീസ, സുഹറ,ഖദീജ

]]>
https://www.chandrikadaily.com/the-umrah-pilgrim-died.html/feed 0
ഉംറ നിര്‍വഹിച്ച ചിത്രം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചു; ഇര്‍ഫാന്‍ പത്താന് നേരെ ‘ജയ് ശ്രീരാം’ കമന്റുകളുമായി തീവ്ര ഹിന്ദുത്വര്‍ https://www.chandrikadaily.com/a-picture-of-performing-umrah-was-shared-on-social-media-extreme-hindutvar-with-jai-sri-ram-comments-against-irrfan-pathan.html https://www.chandrikadaily.com/a-picture-of-performing-umrah-was-shared-on-social-media-extreme-hindutvar-with-jai-sri-ram-comments-against-irrfan-pathan.html#respond Mon, 15 Jan 2024 14:28:55 +0000 https://www.chandrikadaily.com/?p=288028 മക്കയിലെത്തി ഉംറ നിര്‍വഹിച്ച ചിത്രം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച മുന്‍ ഇന്ത്യന്‍ ആള്‍റൗണ്ടര്‍ ഇര്‍ഫാന്‍ പത്താന്റെ കമന്റ് ബോക്‌സില്‍ ‘ജയ് ശ്രീരാം’ വിളികളുമായി തീവ്ര ഹിന്ദുത്വര്‍. മകനൊപ്പം ഉംറ നിര്‍വഹിക്കാന്‍ അനുഗ്രഹമുണ്ടായെന്ന കുറിപ്പോടെയാണ് മുന്‍താരവും കമന്റേറ്ററുമായ ഇര്‍ഫാന്‍ പത്താന്‍ ചിത്രം പോസ്റ്റ് ചെയ്തത്. ഇതിനടിയിലാണ് ‘ജയ് ശ്രീരാം’ കമന്റുകളുമായി നിരവധി പേരെത്തിയത്.

ഇന്ത്യ കണ്ട ഏറ്റവും മികച്ച ഓള്‍റൗണ്ടര്‍മാരില്‍ ഒരാളായ ഇര്‍ഫാന്‍ പത്താന്‍ 2020ലാണ് ക്രിക്കറ്റിന്റെ എല്ലാ ഫോര്‍മാറ്റില്‍നിന്നും വിരമിച്ചത്. 29 ടെസ്റ്റില്‍ 1105 റണ്‍സും 100 വിക്കറ്റും നേടിയ താരം 120 ഏകദിനങ്ങളില്‍ 1544 റണ്‍സും 173 വിക്കറ്റും 24 ട്വന്റി 20കളില്‍ 172 റണ്‍സും 28 വിക്കറ്റും നേടിയിട്ടുണ്ട്.

2003 ഡിസംബറില്‍ ആസ്‌ട്രേലിയക്കെതിരായ ടെസ്റ്റില്‍ ഇന്ത്യക്കായി അരങ്ങേറിയ താരം 2012 ഒക്ടോബറില്‍ ദക്ഷിണാഫ്രിക്കക്കെതിരായ ട്വന്റി 20യിലാണ് അവസാനമായി രാജ്യത്തിനായി ഇറങ്ങിയത്.

]]>
https://www.chandrikadaily.com/a-picture-of-performing-umrah-was-shared-on-social-media-extreme-hindutvar-with-jai-sri-ram-comments-against-irrfan-pathan.html/feed 0
അൽ ഐൻ കെഎംസിസിയുടെ നേതൃത്വത്തിൽ ഉംറ സംഘം പുറപ്പെട്ടു https://www.chandrikadaily.com/the-umrah-group-left-under-the-leadership-of-al-ain-kmcc.html https://www.chandrikadaily.com/the-umrah-group-left-under-the-leadership-of-al-ain-kmcc.html#respond Wed, 20 Dec 2023 17:37:44 +0000 https://www.chandrikadaily.com/?p=286248 അൽ ഐൻ : നാട്ടിലും മറുനാട്ടിലും സാമ്പത്തിക പ്രയാസം അനുഭവിക്കുന്നവരുടെയും,അശരണരുടെയും നിരാലംബരുടെയുമെല്ലാം അവസാനത്തെ അത്താണിയും ആശ്രയവുമാണ് മുസ്ലീം ലീഗും അതിന്റെ പ്രവാസ ലോകത്തെ പോശക സംഘടനയായ കെ.എം.സി.സി യും എന്ന്, ഇന്ന് എതിരാളികൾ പോലും ഒരു മടിയും കൂടാതെ തുറന്ന് സമ്മതിക്കും എന്നകാര്യത്തിൽ ആർക്കും തർക്കമില്ല.

കെ.എം.സി.സി യുടെ അത്തരം സമാനതകളില്ലാത്ത കാരുണ്യ പ്രവർത്തനങ്ങളുടെ റെക്കോർഡിലേക്ക് അതിന്റെ അൽ-ഐൻ ശാഖ ഇന്ന് ഒരു പുതിയ ഏടുകൂടി തുന്നി ചേർത്തിരിക്കുകയാണ്. കുറഞ്ഞ വേതനത്തിന് ജോലി ചെയ്യുന്ന സാദാരണക്കാക്ക് വേണ്ടി അൽ-ഐൻ കെ.എം.സി.സി സംസ്ഥാന കമ്മിറ്റി ഒരുക്കിയ ഉംറ യാത്ര ഇന്ന് (20.12.2023 – ബുധൻ ) രാവിലെ സുബ്ഹി നിസ്കാരത്തിന് ശേഷം അൽ ഐനിൽ നിന്നും പുറപ്പെട്ടിരിക്കുകയാണ്.

അതിജീവനം തന്നെ അരിഷ്ടിച്ച് കഴിഞ്ഞു പോകുന്ന വളരെ കുറഞ്ഞ ശമ്പളത്തിന് ജോലി ചെയ്യുന്നവർക്ക് നേരേയാണ് അൽ ഐൻ കെഎംസിസി ഈ സഹായ ഹസ്തം നീട്ടിയത്. തികച്ചും ഇലാഹിയായ നന്മ മാത്രം പ്രതീക്ഷിച്ച് വളരെ കുറഞ്ഞ സംഖ്യ മാത്രം ഉംറ യാത്രികരിൽ നിന്നും ഈടാക്കി നൂറോളം പേരേയാണ് ഇന്ന് പരിശുദ്ധ ഉംറ കർമ്മം നിർവഹിക്കാൻ അൽ ഐൻ കെ.എം.സി.സി രണ്ട് ബസ്സുകളിലായി അൽ ഐൻ മഅതറള് ജാമിഅ ഹസ്സ മസ്ജിദ് പരിസരത്ത് വെച്ച് സുബ്ഹി നമസ്കാരാനത്തിന്ന് ശേഷം യാത്രയാക്കിയത്.

ഈ പുണ്യ കർമ്മത്തിന് നേതൃത്വം നൽകിയതിലൂടെ അൽ ഐൻ കെഎംസിസി അതിന്റെ നന്മയാർന്ന പ്രവർത്തനങ്ങളുടെ ചരിത്രത്തിൽ മറ്റൊരധ്യായം കൂടി എഴുതി ചേർത്തിരിക്കുകയാണ്.

അൽ ഐൻ കെ.എം.സി.സി സംസ്ഥാന പ്രസിഡൻറ് സയ്യിദ് ശിഹാബുദ്ധീൻ തങ്ങൾ ബാ അലവി , ജനറൽ സെക്രട്ടറി സയ്യിദ് ഹാശിം കോയ തങ്ങൾ എന്നിവർ നേതൃത്വം നൽകുന്ന യാത്രാ സംഘത്തിൽ കെ.എം.സി.സി നേതാക്കളായ ഖാലിദ് ബിലാൽ പാഷ (ISC അസിസ്റ്റന്റ് ജനറൽ സെക്രട്ടറി) , സലീം മണ്ടായപ്പുറം ( കെ എം സി സി ജനറൽ സെക്രട്ടറി മലപ്പുറം ജില്ല ) , മുത്തലിബ് ( കെ എം സി സി ജനറൽ സെക്രട്ടറി തൃശൂർ ജില്ല ) , സലാം യു.സി ( കെ എം സി സി സെക്രട്ടറി കോഴിക്കോട് ജില്ല ) , സഫീർ ( കെ എം സി സി സെക്രട്ടറി കോഴിക്കോട് ജില്ല ) , സയ്യിദ് അഹമ്മദ് ( കെ എം സി സി സെക്രട്ടറി കോഴിക്കോട് ജില്ല) മഹ് മൂദ് വാഫി ഗ്രേസ് വാലി തുടങ്ങിയവരും സഹായത്തിനായി കൂടെയുണ്ട്.

ഉംറ തീർത്ഥാടകരെ യാത്രയാക്കാൻ അൽ ഐൻ കെ എം സി സി സംസ്ഥാന ഭാരവാഹികളും ,വിവിധ ജില്ലാ , മണ്ഡലം നേതാക്കളും , പ്രവർത്തകരും എത്തിയിരുന്നു. ഈ പുണ്യ യാത്രാ സംഘത്തിന്ന് മഖ്ബൂലായ ഉംറയും , സിയാറത്തും നിർവഹിച്ച് പൂർണ്ണ സന്തോഷത്തോടെ തിരിച്ചുവരാൻ ജഗന്നിയന്താവായ അള്ളാഹു തൗഫീഖ് നൽകട്ടെ.. ആമീൻ

]]>
https://www.chandrikadaily.com/the-umrah-group-left-under-the-leadership-of-al-ain-kmcc.html/feed 0
ഉംറയ്ക്ക് എത്തുന്ന ഇന്ത്യന്‍ തീര്‍ത്ഥാടകര്‍ക്ക് സൗദി അറേബ്യ നാല് ദിവസത്തെ സ്റ്റോപ്പ് ഓവര്‍ വിസ അനുവദിച്ചു https://www.chandrikadaily.com/saudi-arabia-has-granted-a-four-day-stopover-visa-to-indian-pilgrims-for-umrah.html https://www.chandrikadaily.com/saudi-arabia-has-granted-a-four-day-stopover-visa-to-indian-pilgrims-for-umrah.html#respond Wed, 06 Dec 2023 14:56:44 +0000 https://www.chandrikadaily.com/?p=285175 ഉംറയ്ക്കായി എത്തുന്ന ഇന്ത്യന്‍ തീര്‍ത്ഥാടകര്‍ക്ക് നാല് ദിവസത്തെ സ്റ്റോപ്പ് ഓവര്‍ വിസ അനുവദിച്ച് സൗദി അറേബ്യ. സൗദിയുടെ ഹജ്ജ്-ഉംറ വകുപ്പ് മന്ത്രി തൗഫീഖ് ബിന്‍ ഫവ്‌സാന്‍ ആണ് ഇക്കാര്യം അറിയിച്ചത്. ഇന്ത്യന്‍ തീര്‍ത്ഥാടകര്‍ക്ക് സൗദിയിലെ ഏതെങ്കിലും നഗരം സന്ദര്‍ശിക്കാനോ ഉംറ നിര്‍വ്വഹിക്കാനോ ഈ വിസയിലൂടെ സാധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

സൗദി വിഷന്‍ 2030 പദ്ധതികളുടെ ഭാഗമായാണ് ഈ പരിഷ്‌കാരം. പശ്ചിമേഷ്യയിലേക്കോ മിഡില്‍ ഈസ്റ്റിലേക്കോ യാത്ര ചെയ്യുന്ന ഇന്ത്യാക്കാര്‍ക്ക് സ്റ്റോപ്പ് ഓവര്‍ വിസ സൗകര്യം ലഭിക്കും.

96 മണിക്കൂര്‍ ദൈര്‍ഘ്യമുള്ള വിസയാണിത്. ഇതിലൂടെ ഉംറ നടത്താനും രാജ്യത്തെ ഏത് നഗരവും സന്ദര്‍ശിക്കാനും ഇന്ത്യാക്കാര്‍ക്ക് കഴിയും. സൗദി അറേബ്യയുടെ ഈ തീരുമാനം ലോകമെമ്പാടുമുള്ള മുസ്ലീങ്ങളുടെ തീര്‍ത്ഥാടന അനുഭവം മെച്ചപ്പെടുത്താന്‍ സഹായിക്കുമെന്നും തൗഫീഖ് ബിന്‍ ഫവ്‌സാന്‍ പറഞ്ഞു.

]]>
https://www.chandrikadaily.com/saudi-arabia-has-granted-a-four-day-stopover-visa-to-indian-pilgrims-for-umrah.html/feed 0