Union Minister – Chandrika Daily https://www.chandrikadaily.com Tue, 18 Mar 2025 06:26:06 +0000 en-US hourly 1 https://wordpress.org/?v=5.8.12 https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg Union Minister – Chandrika Daily https://www.chandrikadaily.com 32 32 യുവാക്കള്‍ക്കിടയില്‍ വര്‍ദ്ധിച്ചുവരുന്ന ലഹരി വസ്തുക്കളുടെ ഉപയോഗത്തെപ്പറ്റി സി.ബി.എനിന്റെ പക്കല്‍ വ്യക്തമായ വിവരങ്ങളില്ലെന്ന് കേന്ദ്രമന്ത്രി മന്‍സുഖ് മണ്ഡവ്യ സമദാനിയെ അറിയിച്ചു https://www.chandrikadaily.com/union-minister-mansukh-mandavya-informed-samadani-that-cbn-does-not-have-any-clear-data-on-the-increasing-use-of-intoxicants-among-the-youth.html https://www.chandrikadaily.com/union-minister-mansukh-mandavya-informed-samadani-that-cbn-does-not-have-any-clear-data-on-the-increasing-use-of-intoxicants-among-the-youth.html#respond Tue, 18 Mar 2025 06:26:06 +0000 https://www.chandrikadaily.com/?p=334491 രാജ്യത്തെ യുവാക്കള്‍ക്കും കൗമാരക്കാര്‍ക്കുമിടയില്‍ വര്‍ദ്ധിച്ചുവരുന്ന എം.ഡി.എം.എയുടെയും മറ്റു ലഹരി വസ്തുക്കളുടെയും ഉപയോഗത്തെപ്പറ്റി സെന്‍ട്രല്‍ ബ്യൂറോ ഓഫ് നാര്‍ക്കോട്ടിക്‌സിന്റെ പക്കല്‍ വ്യക്തമായ വിവരങ്ങളില്ലെന്ന് സ്‌പോര്‍ട്‌സ് യുവജനകാര്യ മന്ത്രി മന്‍സുഖ് മണ്ഡവ്യ മുസ്‌ലിം ലീഗ് നേതാവ് ഡോ. എം.പി അബ്ദുസ്സമദ് സമദാനിയെ രേഖാമൂലം അറിയിച്ചു. 2019ല്‍ കേന്ദ്ര സാമൂഹ്യ നീതി വകുപ്പ് നടത്തിയ ഒരു സര്‍വ്വേ റിപ്പോര്‍ട്ട് മാത്രമാണ് ഇതു സംബന്ധമായി കേന്ദ്ര സര്‍ക്കാരിന്റെ കൈവശമുള്ളതെന്നും മന്ത്രി തുടര്‍ന്ന് വ്യക്തമാക്കി.

നാഷണല്‍ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോയുടെ പക്കലും ഇതു സംബന്ധമായ വിവരങ്ങള്‍ ഒന്നും തന്നെ ഇല്ല. കേന്ദ്രസര്‍ക്കാരിന്റെയും സംസ്ഥാന സര്‍ക്കാരിന്റെയും ലഹരിവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ത്വരിതപ്പെടുത്താനും ലഹരി വ്യാപാരം തടയാനും നാര്‍ക്കോ കോഡിനേഷന്‍ സെന്റര്‍ രൂപീകരിച്ചിട്ടുണ്ട്.

നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ സ്‌കൂളിലും കോളജുകളിലും ലഹരിവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുണ്ടെന്നും 2020ല്‍ കേന്ദ്ര സാമൂഹ്യനീതി വകുപ്പ് നാശ മുക്ത ഭാരത് എന്ന പേരില്‍ ഒരു പദ്ധതി ആവിഷ്‌കരിച്ചിട്ടുണ്ടെന്നും ഈ പദ്ധതി ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ലഹരി മരുന്നുകള്‍ വില്‍ക്കപ്പെടുന്ന 272 ജില്ലകളെ കേന്ദ്രീകരിച്ച് ശക്തമായ ലഹരി വിരുദ്ധ ക്യാമ്പയിനുകള്‍ സംഘടിപ്പിക്കുന്നുണ്ടെന്നും മന്ത്രി അറിയിച്ചു. രാജ്യത്തെ കൗമാരക്കാര്‍ക്കിടയില്‍ എം.ഡി.എം.എ പോലുള്ള സൈക്കോട്രോപിക് മരുന്നുകളുടെ വര്‍ദ്ധിച്ചുവരുന്ന ഉപയോഗത്തെ സംബന്ധിച്ച് ലോക്‌സഭയില്‍ നല്‍കിയ ചോദ്യത്തിനാണ് മന്ത്രിയുടെ മറുപടി.

]]>
https://www.chandrikadaily.com/union-minister-mansukh-mandavya-informed-samadani-that-cbn-does-not-have-any-clear-data-on-the-increasing-use-of-intoxicants-among-the-youth.html/feed 0
കര്‍ണാടക എന്താ പാകിസ്താനാവുകയോണോ?; വിദ്വേഷ പ്രസ്താവനയുമായി കേന്ദ്ര മന്ത്രി പ്രള്‍ഹാദ് ജോഷി https://www.chandrikadaily.com/will-karnataka-become-pakistan-union-minister-pralhad-joshi-makes-hateful-statement.html https://www.chandrikadaily.com/will-karnataka-become-pakistan-union-minister-pralhad-joshi-makes-hateful-statement.html#respond Mon, 10 Mar 2025 03:21:20 +0000 https://www.chandrikadaily.com/?p=333288 മു​ഖ്യ​മ​ന്ത്രി സി​ദ്ധ​രാ​മ​യ്യ​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള ക​ർ​ണാ​ട​ക​യി​ലെ കോ​ൺ​ഗ്ര​സ് സ​ർ​ക്കാ​ർ മു​സ്‍ലിം​ക​ൾ​ക്കു​ള്ള വാ​യ്പ​ക​ളു​ടെ അ​ള​വ് വ​ർ​ധി​പ്പി​ച്ച​താ​യി കേ​ന്ദ്ര ഭ​ക്ഷ്യ, പൊ​തു​വി​ത​ര​ണ, ഉ​പ​ഭോ​ക്തൃ​കാ​ര്യ മ​ന്ത്രി പ്ര​ൾ​ഹാ​ദ് ജോ​ഷി ആ​രോ​പി​ച്ചു. പ്രീ​ണ​ന രാ​ഷ്ട്രീ​യ​ത്തി​ന്റെ ഭാ​ഗ​മാ​യി​ട്ടാ​ണ് ഇ​തെ​ന്നും അ​ദ്ദേ​ഹം കു​റ്റ​പ്പെ​ടു​ത്തി.

ക​ർ​ണാ​ട​ക​യു​ടെ ജി.​ഡി.​പി 23 ശ​ത​മാ​നം ക​വി​ഞ്ഞി​ട്ടു​ണ്ടെ​ങ്കി​ലും സം​സ്ഥാ​ന​ത്തെ ഓ​രോ വ്യ​ക്തി​യും ഇ​പ്പോ​ൾ ല​ക്ഷം രൂ​പ​യു​ടെ ക​ട​ബാ​ധ്യ​ത​യി​ലാ​ണെ​ന്ന് ഹു​ബ്ബ​ള്ളി​യി​ൽ മാ​ധ്യ​മ​ങ്ങ​ളോ​ട് സം​സാ​രി​ക്ക​വെ ജോ​ഷി അ​വ​കാ​ശ​പ്പെ​ട്ടു. കോ​ൺ​ഗ്ര​സ് സ​ർ​ക്കാ​ർ മു​സ്‌​ലിം പ്രീ​ണ​ന​ത്തി​നും വോ​ട്ട് ബാ​ങ്ക് രാ​ഷ്ട്രീ​യ​ത്തി​നും വേ​ണ്ടി മാ​ത്ര​മാ​ണ് ബ​ജ​റ്റ് ത​യാ​റാ​ക്കി​യി​രി​ക്കു​ന്ന​ത്. ഒ​രു സ​മു​ദാ​യ​ത്തെ മ​റ്റു​ള്ള​വ​രു​ടെ ചെ​ല​വി​ൽ കേ​ന്ദ്രീ​ക​രി​ക്കു​ന്ന​ത് ഭി​ന്നി​പ്പി​ക്ക​ൽ ത​ന്ത്ര​മാ​ണ്. ‘സ​ബ്കാ സാ​ത്ത്, സ​ബ്കാ വി​കാ​സ്’ എ​ന്ന മു​ദ്രാ​വാ​ക്യ​ത്തോ​ടു​ള്ള കേ​ന്ദ്ര സ​ർ​ക്കാ​റി​ന്റെ പ്ര​തി​ബ​ദ്ധ​ത​യി​ൽ​നി​ന്ന് ഭി​ന്ന​മാ​യി ക​ർ​ണാ​ട​ക സ​ർ​ക്കാ​ർ ‘മു​സ്‌​ലിം വി​കാ​സ്’ മാ​ത്ര​മാ​ണ് ല​ക്ഷ്യ​മി​ടു​ന്ന​ത്.

സാ​മൂ​ഹി​ക സ​മ​ത്വം ഉ​യ​ർ​ത്തി​പ്പി​ടി​ക്കു​ന്നു​വെ​ന്ന് അ​വ​കാ​ശ​പ്പെ​ടു​മ്പോ​ൾ​ത​ന്നെ, ബു​ദ്ധ​ൻ, ബ​സ​വ​ണ്ണ, അം​ബേ​ദ്ക​ർ, സാ​വി​ത്രി​ഭാ​യ് ഫൂ​ലെ തു​ട​ങ്ങി​യ പ്ര​മു​ഖ വ്യ​ക്തി​ക​ളു​ടെ ആ​ദ​ർ​ശ​ങ്ങ​ൾ ഉ​ദ്ധ​രി​ച്ച് സം​സ്ഥാ​ന സ​ർ​ക്കാ​ർ ഒ​രു സ​മു​ദാ​യ​ത്തെ മ​റ്റു​ള്ള​വ​രെ​ക്കാ​ൾ അ​നു​കൂ​ലി​ക്കു​ക​യാ​ണ്. സാ​മൂ​ഹി​ക നീ​തി പ്രോ​ത്സാ​ഹി​പ്പി​ക്കു​മെ​ന്ന് സ​ർ​ക്കാ​ർ അ​വ​കാ​ശ​പ്പെ​ടു​ന്നു​ണ്ടെ​ങ്കി​ലും കോ​ൺ​ഗ്ര​സ് ‘വി​ഭ​ജി​ച്ചു ഭ​രി​ക്കു​ക’ എ​ന്ന ന​യം പി​ന്തു​ട​രു​ക​യാ​ണ്.

മു​സ്‍ലിം​ക​ൾ​ക്ക് മാ​ത്ര​മാ​യി ര​ണ്ട് കോ​ടി രൂ​പ​വ​രെ​യു​ള്ള ക​രാ​റു​ക​ൾ സം​വ​ര​ണം ചെ​യ്യാ​നാ​ണ് ക​ർ​ണാ​ട​ക സ​ർ​ക്കാ​റി​ന്റെ തീ​രു​മാ​നം. മ​റ്റ് സ​മു​ദാ​യ​ങ്ങ​ളി​ൽ​നി​ന്നു​ള്ള ക​രാ​റു​കാ​രെ ഈ ​അ​വ​സ​ര​ങ്ങ​ളി​ൽ​നി​ന്ന് ഒ​ഴി​വാ​ക്കു​ന്ന​ത് എ​ന്തു​കൊ​ണ്ടാ​ണെ​ന്ന് ജോ​ഷി ചോ​ദി​ച്ചു.

ക​ർ​ണാ​ട​ക ഇ​ൻ​ഡ​സ്ട്രി​യ​ൽ ഡെ​വ​ല​പ്‌​മെ​ന്റ് ബോ​ർ​ഡി​ൽ​നി​ന്നും (കെ.​ഐ.​ഡി.​ബി) ക​ർ​ണാ​ട​ക ഇ​ൻ​ഡ​സ്ട്രി​യ​ൽ ഏ​രി​യാ​സ് ഡെ​വ​ല​പ്‌​മെ​ന്റ് ബോ​ർ​ഡി​ൽ​നി​ന്നും (കെ.​ഐ.​എ.​ഡി.​ബി) മു​സ്‍ലിം​ക​ൾ​ക്ക് 20 ശ​ത​മാ​നം വി​ഭ​വ​ങ്ങ​ൾ അ​നു​വ​ദി​ക്കാ​നു​ള്ള സം​സ്ഥാ​ന​ത്തി​ന്റെ തീ​രു​മാ​ന​ത്തെ​യും ജോ​ഷി എ​തി​ർ​ത്തു.

സം​സ്ഥാ​ന​ത്തെ ഭൂ​വി​ഭ​വ​ങ്ങ​ൾ ഇ​തി​ന​കം ത​ന്നെ കു​റ​വാ​ണ്. ഒ​രു സ​മു​ദാ​യ​ത്തി​ന് ഇ​ത്ര​യും വ​ലി​യ വി​ഹി​തം അ​നു​വ​ദി​ക്കു​ന്ന​ത് അ​ന്യാ​യ​മാ​ണ്. അ​സ​മ​ത്വം വ​ള​ർ​ത്തു​ക മാ​ത്ര​മാ​ണ് ചെ​യ്യു​ന്ന​ത്. ക്ഷേ​ത്ര വ​രു​മാ​ന​ത്തി​ൽ​നി​ന്ന് ല​ഭി​ക്കു​ന്ന​താ​യി ആ​രോ​പി​ക്ക​പ്പെ​ടു​ന്ന മൗ​ല​വി​മാ​രു​ടെ ഓ​ണ​റേ​റി​യം 6,000 രൂ​പ​യാ​യി വ​ർ​ധി​പ്പി​ച്ച​തി​നെ​യും ജോ​ഷി വി​മ​ർ​ശി​ച്ചു.

മു​സ്‌​ലിം വി​വാ​ഹ​ങ്ങ​ൾ​ക്ക് ബ​ജ​റ്റി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന 50,000 രൂ​പ​യു​ടെ സാ​മ്പ​ത്തി​ക ഗ്രാ​ന്റ് ചൂ​ണ്ടി​ക്കാ​ട്ടി ജോ​ഷി ത​ന്റെ വി​മ​ർ​ശ​നം ക​ടു​പ്പി​ച്ചു. മു​സ്‌​ലിം വി​വാ​ഹ​ങ്ങ​ൾ​ക്ക് മാ​ത്രം സ​ർ​ക്കാ​ർ സാ​മ്പ​ത്തി​ക സ​ഹാ​യം ന​ൽ​കു​ന്ന​ത് എ​ന്തു​കൊ​ണ്ട്? മ​റ്റ് സ​മു​ദാ​യ​ങ്ങ​ൾ​ക്കും ഇ​തേ പി​ന്തു​ണ ന​ൽ​കേ​ണ്ട​ത​ല്ലേ? ക​ർ​ണാ​ട​ക പാ​കി​സ്താ​നാ​യി മാ​റു​ക​യാ​ണോ? ക​ർ​ണാ​ട​ക​യി​ലെ പ​ല പ്ര​ദേ​ശ​ങ്ങ​ളി​ലും ഹി​ന്ദു​ക്ക​ൾ​ക്ക് ശ്മ​ശാ​ന സ്ഥ​ല​ങ്ങ​ൾ ഇ​ല്ലെ​ങ്കി​ലും മു​സ്‌​ലിം ശ്മ​ശാ​ന​ങ്ങ​ളു​ടെ വി​ക​സ​ന​ത്തി​നാ​യി സ​ർ​ക്കാ​ർ 150 കോ​ടി രൂ​പ അ​നു​വ​ദി​ച്ചി​ട്ടു​ണ്ട്.

ഇ​ത് വ​ള​രെ അ​ന്യാ​യ​മാ​ണ്. എ​ന്തു​കൊ​ണ്ടാ​ണ് സ​ർ​ക്കാ​ർ ഒ​രു സ​മു​ദാ​യ​ത്തി​ന് ശ്മ​ശാ​ന​ങ്ങ​ളി​ൽ ശ്ര​ദ്ധ കേ​ന്ദ്രീ​ക​രി​ക്കു​ക​യും മ​റ്റു​ള്ള​വ​രു​ടെ അ​ടി​സ്ഥാ​ന ആ​വ​ശ്യ​ങ്ങ​ൾ അ​വ​ഗ​ണി​ക്കു​ക​യും ചെ​യ്യു​ന്ന​ത്?’- ജോ​ഷി ചോ​ദി​ച്ചു. മ​ത​ന്യൂ​ന​പ​ക്ഷ​ങ്ങ​ൾ​ക്കാ​യു​ള്ള സാം​സ്കാ​രി​ക പ​രി​പാ​ടി​ക​ൾ​ക്കാ​യി സ​ർ​ക്കാ​ർ 50 ല​ക്ഷം രൂ​പ അ​നു​വ​ദി​ച്ച​തും കേ​ന്ദ്ര​മ​ന്ത്രി​യു​ടെ വി​മ​ർ​ശ​ന​ത്തി​ന് വി​ധേ​യ​മാ​യി. ഈ ​ഫ​ണ്ടു​ക​ൾ ഉ​പ​യോ​ഗി​ച്ച് എ​ന്തു​ത​രം സം​സ്കാ​ര​ത്തെ​യാ​ണ് പി​ന്തു​ണ​ക്കു​ന്ന​തെ​ന്ന് അ​ദ്ദേ​ഹം ആ​രാ​ഞ്ഞു.

]]>
https://www.chandrikadaily.com/will-karnataka-become-pakistan-union-minister-pralhad-joshi-makes-hateful-statement.html/feed 0
ബിജെപി സീറ്റ് വാ​ഗ്ദാനം ചെയ്ത് രണ്ട് കോടി തട്ടി; കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷിയുടെ സഹോദരനും മകനും അറസ്റ്റില്‍ https://www.chandrikadaily.com/bjp-cheated-2-crores-by-promising-seats-union-minister-prahlad-joshis-brother-and-son-arrested.html https://www.chandrikadaily.com/bjp-cheated-2-crores-by-promising-seats-union-minister-prahlad-joshis-brother-and-son-arrested.html#respond Sun, 20 Oct 2024 13:09:48 +0000 https://www.chandrikadaily.com/?p=314184 ലോക്‌സഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ സീറ്റ് വാഗ്ദാനം ചെയ്ത് കോടികള്‍ തട്ടിയെടുത്ത കേസില്‍ കേന്ദ്രമന്ത്രി പ്രഹ്‌ളാദ് ജോഷിയുടെ സഹോദരനും ബി.ജെ.പി. നേതാവുമായ ഗോപാല്‍ ജോഷി അറസ്റ്റില്‍. ജെ.ഡി.എസ് മുന്‍ എം.എല്‍.എ ദേവാനന്ദ ചവാന്റെ പങ്കാളി സുനിത ചവാന്റെ പരാതിയിലാണ് നടപടി.

കര്‍ണാടകയിലെ വിജയപുര മണ്ഡലത്തില്‍ മത്സരിക്കാന്‍ സീറ്റ് വാഗ്ദാനം ചെയ്ത് കൊണ്ട് രണ്ട് കോടിയിലേറെ രൂപ വാങ്ങി വഞ്ചിക്കുകയായിരുന്നു എന്നാണ് പരാതി.

വടക്കന്‍ കര്‍ണാടകയില്‍ തനിക്ക് ജെ.ഡി.എസിന്റെ ഭാഗമായി സീറ്റ് ലഭിക്കാന്‍ സാധ്യതയുണ്ടായിരുന്നെന്നും എന്നാല്‍ അത് ലഭിക്കാതെ പോയപ്പോള്‍ തന്റെ നിരാശ തിരിച്ചറിഞ്ഞ് ഗോപാല്‍ ജോഷി തന്നെ വിളിച്ച് വിജയപുരയില്‍ സീറ്റ് ലഭിക്കുമെന്ന് അറിയിക്കുകയായിരുന്നു എന്ന് സുനിത പറയുന്നു. ഈ സമയത്ത് 25 ലക്ഷം രൂപ ഗോപാല്‍ ജോഷിക്ക് നല്‍കിയിരുന്നെന്നും പിന്നീട് അദ്ദേഹം മൂന്ന് കോടി ആവശ്യപ്പെട്ടെന്നും സുനിതയുടെ പരാതിയില്‍ പറയുന്നു.

നിലവില്‍ വിജയപുരയിലെ എം.പിക്ക് അസുഖമാണെന്ന് വിശ്വസിപ്പിച്ചായിരുന്നു തനിക്ക് സീറ്റ് വാഗ്ദാനം ചെയ്തതെന്നും സുനിത പറയുന്നു. എന്നാല്‍ സീറ്റ് ലഭിക്കാതെ വന്നപ്പോള്‍ പണം തിരികെ ആവശ്യപ്പെട്ടെന്നും പക്ഷെ അദ്ദേഹം ദിവസങ്ങള്‍ക്കുള്ളില്‍ തരാമെന്ന് പറഞ്ഞ് വഞ്ചിക്കുകയായിരുന്നു എന്നും സുനിത പറയുന്നു.

എന്നാല്‍ കേസില്‍ തന്റെ പങ്കാളി ദേവാനന്ദ് ചവാനോ, കേന്ദ്രമന്ത്രിമാരായ പ്രഹ്ലാദ് ജോഷിക്കോ, അമിത് ഷാക്കോ പങ്കില്ലെന്നും അവരുടെ പേരുകള്‍ കേസിലേക്ക് വലിച്ചിഴക്കരുതെന്നും സുനിത പറയുന്നു. ഗോപാല്‍ ജോഷി പ്രഹ്ലാദ് ജോഷിയുടെ പേര് ദുരുപയോഗം ചെയ്യുകയായിരുന്നു എന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞ ദിവസം കോലാപൂരില്‍ വെച്ച് കസ്റ്റഡിയിലെടുത്ത ഗോപാല്‍ ജോഷിയെ ഹുബ്ബളിയിലെ വീട്ടിലെത്തിച്ച് പരിശോധന നടത്തി. പിന്നീട് കേഷ്വാപൂര്‍ സ്റ്റേഷനിലെത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തി. കേസിലെ മറ്റൊരു പ്രതിയായ വിജയലക്ഷ്മി ജോഷിയെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഗോപാല്‍ ജോഷിയുടെ മകന്‍ അജയ് ജോഷിയും ഈ കേസിലെ പ്രതിയാണ്. എന്നാല്‍ ഇയാളെ പൊലീസിന് അറസ്റ്റ് ചെയ്യാന്‍ സാധിച്ചിട്ടില്ല.

അതേ സമയം താനും സഹോദരനും തമ്മില്‍ 20 വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്നെ വേര്‍പിരിഞ്ഞതാണെന്നും സഹോദരനുമായി തനിക്ക് യാതൊരു ബന്ധവുമില്ലെന്നും കേന്ദ്ര മന്ത്രി പ്രഹ്ലാദ് ജോഷി പറഞ്ഞു.

]]>
https://www.chandrikadaily.com/bjp-cheated-2-crores-by-promising-seats-union-minister-prahlad-joshis-brother-and-son-arrested.html/feed 0
മസ്റ്ററിങ്ങിന്‍റെ പേരില്‍ എൽ.പി.ജി ഉപഭോക്താക്കളെ ബുദ്ധിമുട്ടിക്കില്ല; പ്രതിപക്ഷ നേതാവിന് ഉറപ്പ് നൽകി കേന്ദ്ര മന്ത്രി https://www.chandrikadaily.com/lpg-customers-will-not-be-bothered-by-mustering-the-union-minister-gave-an-assurance-to-the-leader-of-the-opposition.html https://www.chandrikadaily.com/lpg-customers-will-not-be-bothered-by-mustering-the-union-minister-gave-an-assurance-to-the-leader-of-the-opposition.html#respond Wed, 10 Jul 2024 11:21:50 +0000 https://www.chandrikadaily.com/?p=302342 ആധാര്‍ മസ്റ്ററിങിന്റെ പേരില്‍ പാചകവാതക ഉപഭോക്താക്കള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കില്ലെന്ന് കേന്ദ്ര സർക്കാർ. പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍റെ കത്തിന് നൽകിയ മറുപടിയിലാണ് കേന്ദ്ര പെട്രോളിയം മന്ത്രി ഹര്‍ദീപ് സിങ് പുരി ഇക്കാര്യം വ്യക്തമാക്കിയത്.

മസ്റ്ററിങുമായി ബന്ധപ്പെട്ട് എല്‍.പി.ജി ഉപഭോക്താക്കള്‍ക്കുണ്ടാകുന്ന ബുദ്ധിമുട്ട് ശ്രദ്ധയില്‍പ്പെടുത്തി പ്രതിപക്ഷ നേതവ് വി.ഡി. സതീശൻ കേന്ദ്ര പെട്രോളിയം, പ്രകൃതിവാതക മന്ത്രിക്ക് കത്ത് നല്‍കുകയും കത്ത് എക്‌സില്‍ പോസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. പ്രതിപക്ഷ നേതാവിന്റെ പോസ്റ്റ് റീ പോസ്റ്റ് ചെയ്തു കൊണ്ടാണ് കേന്ദ്ര മന്ത്രി ഉപഭോക്താക്കള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കില്ലെന്ന ഉറപ്പ് നല്‍കിയത്.

മസ്റ്ററിങ് എട്ട് മാസമായി നടക്കുകയാണെന്നും വ്യാജ ഉപഭോക്താക്കളെ ഒഴിവാക്കാന്‍ വേണ്ടിയാണെന്നും മന്ത്രി വ്യക്തമാക്കി. ഗ്യാസ് ഡെലിവറി ചെയ്യാനെത്തുന്ന ജീവനക്കാര്‍ മൊബൈല്‍ അപ്പ് ഉപയോഗിച്ച് മസ്റ്ററിങ് പൂര്‍ത്തിയാക്കും.

ഇതു കൂടാതെ ഉപഭോക്താക്കള്‍ക്ക് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത് സ്വന്തമായി മസ്റ്ററിങ് പൂര്‍ത്തിയാക്കാനും സാധിക്കും. എല്‍.പി.ജി ഔട്ട്‌ലെറ്റുകളില്‍ എത്തി മസ്റ്ററിങ് നടത്തേണ്ട ആവശ്യമില്ല. മസ്റ്ററിങ്ങിന് അവസാന തീയതി നിശ്ചയിച്ചിട്ടില്ലെന്നും മന്ത്രി വ്യക്തമാക്കി.

]]>
https://www.chandrikadaily.com/lpg-customers-will-not-be-bothered-by-mustering-the-union-minister-gave-an-assurance-to-the-leader-of-the-opposition.html/feed 0
ബീഫ് കടത്താന്‍ അനുമതി നല്‍കണമെന്ന് ബി.എസ്.എഫിന് കേന്ദ്ര മന്ത്രിയുടെ ഉത്തരവ്; തെളിവ് പുറത്തുവിട്ട് മഹുവ https://www.chandrikadaily.com/union-ministers-order-to-bsf-to-give-permission-to-smuggle-beef-mahua-released-the-evidence.html https://www.chandrikadaily.com/union-ministers-order-to-bsf-to-give-permission-to-smuggle-beef-mahua-released-the-evidence.html#respond Wed, 10 Jul 2024 08:31:43 +0000 https://www.chandrikadaily.com/?p=302320 ഇന്ത്യ-ബംഗ്ലാദേശ് അതിര്‍ത്തിയിലൂടെ ബീഫ് കടത്താന്‍ കേന്ദ്ര സഹമന്ത്രി ശാന്തനു താക്കൂര്‍ ഇടപെടല്‍ നടത്തിയതിന്റ തെളിവുകള്‍ പുറത്ത്. ബീഫ് കൈവശമുള്ള ഒരു വ്യക്തിയെ അതിര്‍ത്തി കടക്കാന്‍ അനുവദിക്കണമെന്ന് ബി.എസ്.എഫ് സൈനികര്‍ക്ക് ഉത്തരവ് നല്‍കികൊണ്ടുള്ള നോട്ടീസാണ് പുറത്തുവന്നിരിക്കുന്നത്. തൃണമൂല്‍ കോണ്‍ഗ്രസ് എം.പി മഹുവ മൊയ്ത്രയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

85ബി.എന്‍ ബി.എസ്.എഫിന് ഉത്തരവ് നല്‍കികൊണ്ടുള്ള മന്ത്രിയുടെ ഔദ്യോഗിക ലെറ്റര്‍ പാഡിന്റെ ചിത്രമാണ് മഹുവ പുറത്തുവിട്ടത്. ഇതില്‍ ബീഫ് കൈവശം വെച്ച വ്യക്തിയുടെ പേരും മേല്‍വിലാസവും ആധാര്‍ നമ്പറും എഴുതിയിട്ടുണ്ട്. കൈവശം വെച്ചിരിക്കുന്ന വസ്തുവിന്റെ തരം എന്ന കോളത്തില്‍ ബീഫെന്നും, വസ്തുവിന്റെ ഭാരമെന്ന കോളത്തില്‍ മൂന്ന് കിലോയെന്നും നല്‍കിയിട്ടുണ്ട്.
2024 ജൂലൈ രണ്ടിനാണ് ഈ ലെറ്റര്‍ ബി.എസ്.എഫിന് കൈമാറിയിട്ടുള്ളത്. തുറമുഖ ഷിപ്പിങ്, ജലപാത സഹമന്ത്രി ശാന്തനുവിന്റെ ഒപ്പും ഈ ലെറ്ററിലുണ്ട്. ബീഫ് കൈവശം വെച്ചതിന് രാജ്യത്തെ മുസ്‌ലിങ്ങളെയും ന്യൂനപക്ഷങ്ങളെയും തേടികണ്ടെത്തി ബി.ജെ.പി അനുകൂലികള്‍ ആക്രമിക്കുന്ന സാഹചര്യത്തിലാണ് മന്ത്രിയുടെ ഇടപെടല്‍.
ഇക്കാര്യം പുറത്തുവിടാത്ത ഗോഡി മീഡിയയെ വിമര്‍ശിച്ചാണ് മഹുവ തെളിവുകള്‍ പുറത്തുവിട്ടത്. രാജ്യത്ത് ബീഫിന്റെ പേരില്‍ മുസ്‌ലിങ്ങളെ വേട്ടയാടുന്ന ഗോ സംരക്ഷകരെയും പോസ്റ്റില്‍ മഹുവ വിമര്‍ശിക്കുന്നുണ്ട്.
2015 മെയ് മുതല്‍ 2018 ഡിസംബര്‍ വരെയുള്ള കാലയളവിനുള്ളില്‍, ഇന്ത്യയില്‍ 100ലധികം ബീഫ് സംബന്ധമായ ആക്രമണങ്ങള്‍ നടന്നിട്ടുണ്ട്. ഇതില്‍ 280 പേര്‍ക്ക് പരിക്കേല്‍ക്കുകയും 44 പേര്‍ കൊല്ലപ്പെടുകയും ചെയ്തു. മനുഷ്യാവകാശ സംഘടനയായ ഹ്യൂമന്‍ റൈറ്റ് വാച്ച് പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പറയുന്നത്. മോദിയുടെ നേതൃത്വത്തിലുള്ള ബി.ജെ.പി സര്‍ക്കാര്‍ മൂന്നാമതും അധികാരത്തിലേറിയ സാഹചര്യത്തില്‍ ബീഫ് സംബന്ധമായ ആക്രമണങ്ങള്‍ രാജ്യത്ത് തുടരുകയാണ്.
]]>
https://www.chandrikadaily.com/union-ministers-order-to-bsf-to-give-permission-to-smuggle-beef-mahua-released-the-evidence.html/feed 0
ഹിന്ദുക്കളുടെ പേരിൽ മുസ്‌ലിംകള്‍ കട തുറക്കരുത്; വിവാദ പരാമർശവുമായി കേന്ദ്രമന്ത്രി ഗിരിരാജ് സിങ് https://www.chandrikadaily.com/muslims-should-not-open-shops-in-the-name-of-hindus-union-minister-giriraj-singh-with-controversial-remarks.html https://www.chandrikadaily.com/muslims-should-not-open-shops-in-the-name-of-hindus-union-minister-giriraj-singh-with-controversial-remarks.html#respond Sun, 07 Jul 2024 06:15:08 +0000 https://www.chandrikadaily.com/?p=302035 മുസ്‌ലിംകള്‍ ഹിന്ദുക്കളെന്ന വ്യാജേന കടതുറക്കരുതെന്ന വിവാദ പ്രസ്താവനയുമായി കേന്ദ്ര ടെക്‌സ്‌റ്റൈല്‍സ് മന്ത്രി ഗിരിരാജ് സിങ്. ഇത്തരത്തില്‍ കടകള്‍ക്ക് പേരിടുന്നവര്‍ക്കെതിരെ നടപടികളെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് സംസാരിക്കവെയാണ് അദ്ദേഹത്തിന്റെ ഈ വിവാദ പരാമര്‍ശം. ഉത്സവകാലങ്ങളില്‍ മുസ്‌ലിംകള്‍
ഹിന്ദുക്കളുടെ പേരില്‍ കടതുറക്കരുതെന്നും ഇത് ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്നും സിങ് പറഞ്ഞു.

‘രാജ്യത്തുടനീളം വാരാണസിയായാലും അയോധ്യയിലായാലും മറ്റ് പ്രദേശങ്ങളിലായാലും മുസ്‌ലിം വിഭാഗം ഹിന്ദുക്കളെ പോലെ നടിക്കുകയും കച്ചവടം നടത്തുകയും ചെയ്യുന്നുണ്ട്. പ്രത്യകിച്ച് സാവാന്‍ ആഘോഷവേളകളില്‍. അവര്‍ കയ്യില്‍ ഹിന്ദുക്കളെ പോലെ ചരടുകള്‍ കെട്ടുകയും ചെയ്യുന്നു. ഈ പ്രശ്‌നം പരിഹരിക്കാന്‍ ഞാന്‍ ഭരണകൂടത്തോട് അപേക്ഷിക്കുകയാണ്. ഹിന്ദുക്കളുടെ മതപരമായ ആഘോഷ ചടങ്ങുകളിലോ ഉത്സവങ്ങള്‍ നടക്കുന്നിടങ്ങളിലോ കച്ചവടം ചെയ്യുന്നത് മുസ്‌ലിം വിഭാഗം നിര്‍ത്തണം,’ സിങ് പറഞ്ഞു.

ഈ പ്രസ്താവന നാണക്കേടാണെന്നും ജാതി കാര്‍ഡ് ജനം തള്ളിയെന്ന വസ്തുത ബി.ജെ.പി ഇനിയും മനസിലാക്കേണ്ടതുണ്ടെന്നും കോണ്‍ഗ്രസ് പറഞ്ഞു. സമാജ്വാദി പാര്‍ട്ടിയും ഗിരിരാജ് സിങിന്റെ പ്രസ്താവനക്കെതിരെ രംഗത്തെത്തിയിട്ടുണ്ട്. ഇതിന് മുമ്പും വിദ്വേഷ പ്രസ്താവനകളുടെ പേരില്‍ കുപ്രസിദ്ധി നേടിയ ആളാണ് ഗിരിരാജ് സിങ്. തെരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ തനിക്ക് മുസ്ലിങ്ങള്‍ വോട്ട് ചെയ്തില്ലെന്ന സിങിന്റെ പരാമര്‍ശം വിവാദമായിരുന്നു. ബീഹാറിലെ ബെഗുസരായ് മണ്ഡലത്തില്‍ നിന്നാണ് അദ്ദേഹം വിജയിച്ചത്.

നേരത്തെ മഹാത്മാ ഗാന്ധി വധവുമായി ബന്ധപ്പെട്ട് ഗോഡ്സെയെ പുകഴ്ത്തിയതിന് കോണ്‍ഗ്രസും അദ്ദേഹത്തിനെതിരെ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.

]]>
https://www.chandrikadaily.com/muslims-should-not-open-shops-in-the-name-of-hindus-union-minister-giriraj-singh-with-controversial-remarks.html/feed 0
വിദ്യാര്‍ഥികള്‍ക്കു മുന്നില്‍ ‘ബേഠി ബച്ചാവോ, ബേഠി പഠാവോ’ തെറ്റിച്ചെഴുതി കേന്ദ്രമന്ത്രി https://www.chandrikadaily.com/11union-minister-misspelled-bethi-bachao-bethi-padhao-in-front-of-the-students.html https://www.chandrikadaily.com/11union-minister-misspelled-bethi-bachao-bethi-padhao-in-front-of-the-students.html#respond Thu, 20 Jun 2024 11:06:54 +0000 https://www.chandrikadaily.com/?p=300607 കേന്ദ്ര സര്‍ക്കാര്‍ വിദ്യാഭ്യാസ പദ്ധതിയായ ‘ബേഠി ബച്ചാവോ ബേഠി പഠാവോ’യില്‍ പിഴച്ച് കേന്ദ്രമന്ത്രി. ബി.ജെ.പി നേതാവും കേന്ദ്ര വനിതാ-ശിശു വികസന സഹമന്ത്രി കൂടിയായ സാവിത്രി താക്കൂറാണ് വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും മുന്നില്‍ പദ്ധതിയുടെ പേര് തെറ്റിച്ചു വാര്‍ത്തകളില്‍ നിറഞ്ഞത്. മധ്യപ്രദേശിലെ ധര്‍ ജില്ലയില്‍ ഒരു സ്‌കൂളില്‍ നടത്തിയ സന്ദര്‍ശനത്തിനിടെയായിരുന്നു സംഭവം.

സ്‌കൂളില്‍ സന്ദര്‍ശനത്തിനിടെ ക്ലാസ് മുറിയില്‍ കയറി കേന്ദ്ര സര്‍ക്കാര്‍ പദ്ധതിയുടെ പേര് ബോര്‍ഡില്‍ എഴുതുകയായിരുന്നു മന്ത്രി. പെണ്‍കുട്ടികളെ രക്ഷിക്കൂ, പെണ്‍കുട്ടികളെ പഠിപ്പിക്കൂ എന്ന അര്‍ഥത്തിലുള്ള ‘ബേഠി ബച്ചാവോ, ബേഠി പഠാവോ’ എന്നാണ് കാമറകള്‍ക്കും ആള്‍ക്കൂട്ടത്തിനും മുന്നില്‍ മന്ത്രി എഴുതാന്‍ ശ്രമിച്ചത്.

എന്നാല്‍, എഴുതിവന്നപ്പോള്‍ അത് ‘ബേഠി പഠാവോ ബച്ചാവ്’ എന്നു മാത്രമേ ആയുള്ളൂ. ധറില്‍ ‘സ്‌കൂള്‍ ചലോ അഭിയാന്‍’ പദ്ധതിയുടെ ഭാഗമായി സംഘടിപ്പിച്ച പരിപാടിക്കെത്തിയതായിരുന്നു മന്ത്രി. ചടങ്ങില്‍ മുഖ്യാതിഥിയായിരുന്നു ഇവര്‍.

ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ ഭാഗമായി സാവിത്രി താക്കൂര്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ 12-ാം ക്ലാസ് ആണ് വിദ്യാഭ്യാസ യോഗ്യതയായി വ്യക്തമാക്കിയിരുന്നു. 12 വരെ പഠിച്ചിട്ടും അക്ഷരം കൃത്യമായി കൂട്ടിയെഴുതാന്‍ മന്ത്രിക്കായില്ലെന്നു ചൂണ്ടിക്കാട്ടി സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനവും പരിഹാസവും ശക്തമാക്കുകയാണ്.

അതേസമയം, ഭരണഘടനാ പദവിയില്‍ ഇരിക്കുന്നവര്‍ക്കു പോലും സ്വന്തം മാതൃഭാഷയില്‍ കൂട്ടിയെഴുതാന്‍ കഴിയുന്നില്ലെന്നത് നമ്മുടെ ജനാധിപത്യത്തിന്റെ ദുര്‍വിധിയാണെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ.കെ മിശ്ര പ്രതികരിച്ചു. ഇത്തരമൊരു അവസ്ഥയിലുള്ളയാള്‍ എങ്ങനെയാണ് സ്വന്തമായൊരു മന്ത്രാലയം കൈകാര്യം ചെയ്യുന്നത് ഭരണഘടന തിരുത്തി തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ അടിസ്ഥാന വിദ്യാഭ്യാസ യോഗ്യത നിശ്ചയിക്കണമെന്നും കോണ്‍ഗ്രസ് നേതാവ് ആവശ്യപ്പെട്ടു.

എന്നാല്‍, കോണ്‍ഗ്രസിന്റെ ആദിവാസി വിരുദ്ധ മനോഭാവത്തിന്റെ ഉദാഹരണമാണ് മന്ത്രിക്കെതിരായ പരിഹാസമെന്ന് ബി.ജെ.പി നേതാവ് മനോജ് സോമാനി വിമര്‍ശിച്ചു. സാവിത്രിയുടെ വികാരങ്ങള്‍ ശുദ്ധമാണ്. കോണ്‍ഗ്രസിന് അതു മനസിലാക്കാന്‍ കഴിയുന്നില്ല. ആദിവാസി സ്ത്രീയെ അപമാനിച്ചതിന് ആദിവാസി സമൂഹം മാപ്പുനല്‍കില്ലെന്നും മനോജ് പറഞ്ഞു.

മധ്യപ്രദേശില്‍നിന്നുള്ള ബി.ജെ.പി നേതാവാണ് സാവിത്രി താക്കൂര്‍. ധര്‍ മണ്ഡലത്തില്‍നിന്ന് 2.18 ലക്ഷം വോട്ടിന്റെ ഭൂരിപക്ഷത്തിനു തെരഞ്ഞെടുക്കപ്പെട്ടാണ് അവര്‍ ലോക്‌സഭയിലെത്തിയത്. 2014ല്‍ ഇവിടെനിന്നു തന്നെ 1.04 ലക്ഷം വോട്ടിന്റെ ഭൂരിപക്ഷത്തിനു വിജയിച്ചിരുന്നു.

]]>
https://www.chandrikadaily.com/11union-minister-misspelled-bethi-bachao-bethi-padhao-in-front-of-the-students.html/feed 0
കേന്ദ്രമന്ത്രിയുടെ വാഹനം ഇടിച്ച് അധ്യാപകന് ദാരുണാന്ത്യം https://www.chandrikadaily.com/union-ministers-vehicle-hits-teachers-tragic-end.html https://www.chandrikadaily.com/union-ministers-vehicle-hits-teachers-tragic-end.html#respond Tue, 07 Nov 2023 16:08:38 +0000 https://www.chandrikadaily.com/?p=282270 കേന്ദ്രമന്ത്രി പ്രഹ്ലാദ് പട്ടേലിന്റെ വാഹനം ഇടിച്ച് ബൈക്ക് യാത്രക്കാരന്‍ മരിച്ചു. മധ്യപ്രദേശില്‍ നിന്നുള്ള കേന്ദ്രമന്ത്രിയാണ് പ്രഹ്ലാദ് പട്ടേല്‍. നവംബര്‍ 17ന് നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയാണ് പ്രഹ്ലാദ് പട്ടേല്‍. അപകടത്തില്‍ 3 പേര്‍ക്ക് പരിക്കേറ്റു. മന്ത്രിക്കും നിസാരമായ പരിക്കേറ്റിട്ടുണ്ട്. മന്ത്രി ഛിന്ദ്വാരയില്‍ നിന്ന് നര്‍സിംഗ്പൂരിലേക്ക് പോകുകയായിരുന്നു.

അധ്യാപകനായ നിരഞ്ജന്‍ (33) ചന്ദ്രവന്‍ഷിയാണ് മരിച്ചത്. ഏഴും പത്തും വയസ്സുള്ള രണ്ട് മക്കള്‍ക്കൊപ്പം ബൈക്കില്‍ വീട്ടിലേക്ക് മടങ്ങുകയായിരുന്നു നിരഞ്ജന്‍. പരിക്കേറ്റവരെ നാഗ്പൂരിലെ ആശുപത്രിയിലേക്ക് മാറ്റി. 1പത്ത് വയസ്സുള്ള കുട്ടിയുടെ നില ഗുരുതരമാണ്. ഒരാളുടെ തലയ്ക്ക് പരിക്കേറ്റിട്ടുണ്ട്.

 

]]>
https://www.chandrikadaily.com/union-ministers-vehicle-hits-teachers-tragic-end.html/feed 0
കരിപ്പൂരും സ്വകാര്യവല്‍ക്കരിക്കാനൊരുങ്ങുന്നു; 2025 ഓടെ ആകുമെന്ന് കേന്ദ്രമന്ത്രി വ്യക്തമാക്കി https://www.chandrikadaily.com/11karipur-airport-to-be-privatized-by-2025-union-minister.html https://www.chandrikadaily.com/11karipur-airport-to-be-privatized-by-2025-union-minister.html#respond Sun, 13 Aug 2023 03:26:23 +0000 https://www.chandrikadaily.com/?p=269568 കോഴിക്കോട് രാജ്യാന്തര വിമാനത്താവളം 2025 ഓടെ സ്വകാര്യവല്‍ക്കരിക്കുമെന്നു കേന്ദ്ര വ്യോമയാന മന്ത്രാലയം വ്യക്തമാക്കി. വിമാനത്താവള വികസനത്തിന് ഭൂമി ഏറ്റെടുക്കുന്നതു സംബന്ധിച്ച് കേന്ദ്രസര്‍ക്കാരും കേരള സര്‍ക്കാരും പരസ്പരം പഴിചാരുന്നതിനിടെയാണ്, രാജ്യസഭയില്‍ ജെബി മേത്തറെ വ്യോമയാന സഹമന്ത്രി ജ്യോതിരാദിത്യ സിന്ധ്യഇക്കാര്യം അറിയിച്ചത്.

എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യയുടെ കൈവശമുള്ള 25 വിമാനത്താവളങ്ങളാണ് 2022- 25 കാലയളവില്‍ സ്വകാര്യവല്‍ക്കരിക്കാന്‍ നിശ്ചയിച്ചിരിക്കുന്നത്. ഭുവനേശ്വര്‍, വാരാണസി, അമൃത്‌സര്‍, തിരുച്ചിറപ്പള്ളി, ഇന്‍ഡോര്‍, റായ്പുര്‍, കോയമ്പത്തൂര്‍, നാഗ്പുര്‍, പട്‌ന, മധുര, സൂററ്റ്, റാഞ്ചി, ജോധ്പുര്‍, ചെന്നൈ, വിജയവാഡ, വഡോദര, ഭോപാല്‍, തിരുപ്പതി, ഹുബ്ലി, ഇംഫാല്‍, അഗര്‍ത്തല, ഉദയ്പുര്‍, ഡെറാഡൂണ്‍, രാജമുന്ദ്രി എന്നിവയും പട്ടികയിലുണ്ട്. ചിലതിന്റെ സ്വകാര്യവല്‍ക്കരണ നടപടികള്‍ ആരംഭിച്ചിട്ടുമുണ്ട്.

മൂന്ന് വര്‍ഷം മുമ്പ് വിമാനാപകടം ഉണ്ടായതിനു ശേഷം കോഴിക്കോടു വിമാനത്താവളത്തിലേക്കുള്ള വലിയ വിമാനങ്ങളുടെ സര്‍വീസ് നിര്‍ത്തിവച്ചിരിക്കുകയായിരുന്നു. ഭൂമി ഏറ്റെടുക്കുന്നതിന്റെ ഉത്തരവാദിത്തം സംസ്ഥാനത്തിനാണെന്നു വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ ഈ സമ്മേളനത്തിലും പറഞ്ഞിരുന്നു. സ്വകാര്യവല്‍ക്കരണം ലക്ഷ്യമാക്കിയാണു ഇവിടെ വികസന പദ്ധതികള്‍ നടപ്പാക്കാത്തതെന്നു നേരത്തേ തന്നെ വിവിധ സംഘടനകള്‍ ആരോപണമുന്നയിച്ചിരുന്നു. വ്യോമയാന വിദഗ്ധരുടെയും കോഴിക്കോടു നാഷനല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്‌നോളജിയുടെയും സഹായത്തോടെ തയാറാക്കിയ ചെലവു കുറഞ്ഞ ബദല്‍ പ്ലാന്‍ എം.കെ.രാഘവന്‍ എം.പി 2 വര്‍ഷം മുമ്പ് എയര്‍പോര്‍ട്ട് അതോറിറ്റിക്കു നല്‍കിയിരുന്നു.

നിലവിലെ റണ്‍വേയുടെ കിഴക്ക് അതോറിറ്റിയുടെ കയ്യിലുള്ള 19.46 ഏക്കര്‍ (721 മീറ്റര്‍ നീളം, 108 മീറ്റര്‍ വീതി) ഭൂമിക്ക് പുറമേ 43.11 ഏക്കര്‍ ഭൂമി മാത്രം ഏറ്റെടുക്കുകയാണെങ്കില്‍ റണ്‍വേ 3400 മീറ്ററായി വികസിപ്പിക്കാന്‍ സാധിക്കുമെന്ന് പ്ലാനില്‍ ചൂണ്ടിക്കാണിച്ചിരുന്നു. എന്നാല്‍ ഇതു പരിഗണിക്കപ്പെട്ടില്ല.

]]>
https://www.chandrikadaily.com/11karipur-airport-to-be-privatized-by-2025-union-minister.html/feed 0
റബര്‍ വില 300 രൂപ ആക്കില്ല; വില ഉയര്‍ത്തുന്നത് പരിഗണനയിലില്ലെന്ന് കേന്ദ്രമന്ത്രി https://www.chandrikadaily.com/rubber-price-will-not-be-rs-300-the-union-minister-said-that-raising-the-price-is-not-under-consideration.html https://www.chandrikadaily.com/rubber-price-will-not-be-rs-300-the-union-minister-said-that-raising-the-price-is-not-under-consideration.html#respond Wed, 26 Jul 2023 14:08:35 +0000 https://www.chandrikadaily.com/?p=266542 ന്യൂഡല്‍ഹി: റബ്ബര്‍ വില 300 രൂപയായി ഉയര്‍ത്തുന്നത് പരിഗണനയിലില്ലെന്ന് കേന്ദ്രസര്‍ക്കാര്‍. എന്നാല്‍, റബ്ബര്‍ ഇറക്കുമതി നിയന്ത്രിക്കുന്നതിനായി കസ്റ്റംസ് ഡ്യൂട്ടി 20ല്‍നിന്ന് 30 ശതമാനമായി കൂട്ടിയെന്ന് കേന്ദ്ര വാണിജ്യകാര്യ സഹമന്ത്രി അനുപ്രിയ പട്ടേല്‍ ലോക്‌സഭയില്‍ അറിയിച്ചു. ഡീന്‍ കുര്യാക്കോസ് എം.പിയുടെ ചോദ്യത്തിന് മറുപടിയായാണ് കേന്ദ്രമന്ത്രി ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.

റബ്ബര്‍ വില 300 രൂപയാക്കി വര്‍ധിപ്പിക്കാനുള്ള നടപടികള്‍ സംബന്ധിച്ചായിരുന്നു ഡീന്‍ കുര്യാക്കോസിന്റെ ചോദ്യം. എന്നാല്‍ അത്തരത്തിലൊരു നടപടി നിലവില്‍ പരിഗണനയിലില്ലെന്ന് കേന്ദ്രമന്ത്രി അനുപ്രിയ പട്ടേല്‍ മറുപടി നല്‍കി. സംസ്ഥാന സര്‍ക്കാര്‍ റബ്ബര്‍ കര്‍ഷകര്‍ക്കുവേണ്ടി ഒരു പാക്കേജിനായി കേന്ദ്രസര്‍ക്കാരിനോട് അഭ്യര്‍ഥിച്ചിരുന്നു. അക്കാര്യവും മന്ത്രി സൂചിപ്പിച്ചു. റബ്ബര്‍ ബോര്‍ഡ് വഴി കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളിലെ കര്‍ഷകര്‍ക്ക് സഹായങ്ങള്‍ ലഭ്യമാക്കുമെന്നും മന്ത്രി ചൂണ്ടിക്കാട്ടി. ഇറക്കുമതി ചെയ്യുന്ന റബ്ബര്‍ ആറുമാസത്തിനകം ഉപയോഗിക്കകണം. കോമ്പൗണ്ട് റബ്ബറിന്റെ കസ്റ്റംസ് ഡ്യൂട്ടി 10 ശതമാനത്തില്‍നിന്ന് 25 ശതമാനമാക്കി വര്‍ധിപ്പിച്ചതായും അവര്‍ പറഞ്ഞു.

റബ്ബര്‍ വില കിലോയ്ക്ക് 300 രൂപയാക്കിയാല്‍ മലയോര കര്‍ഷകര്‍ ബി.ജെ.പിയെ പിന്തുണക്കുമെന്ന് തലശ്ശേരി അതിരൂപത ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനി പറഞ്ഞത് വലിയ രാഷ്ട്രീയവിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു. പിന്നീട് മണിപ്പുര്‍ കലാപം വംശഹത്യയായി പരിണമിക്കുന്ന് പറഞ്ഞും 2002ലെ ഗുജറാത്ത് കലാപത്തോട് മണിപ്പുരിനെ ഉപമിച്ചും അദ്ദേഹം രംഗത്തുവന്നിരുന്നു.

]]>
https://www.chandrikadaily.com/rubber-price-will-not-be-rs-300-the-union-minister-said-that-raising-the-price-is-not-under-consideration.html/feed 0