UNNAVO RAPE CASE – Chandrika Daily https://www.chandrikadaily.com Fri, 06 Sep 2019 03:38:38 +0000 en-US hourly 1 https://wordpress.org/?v=5.8.12 https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg UNNAVO RAPE CASE – Chandrika Daily https://www.chandrikadaily.com 32 32 കാറപകടത്തിന് പിന്നില്‍ കുല്‍ദീപ്; ഉന്നാവ് പെണ്‍കുട്ടിയുടെ മൊഴി പുറത്ത് https://www.chandrikadaily.com/unnavo-case.html https://www.chandrikadaily.com/unnavo-case.html#respond Fri, 06 Sep 2019 03:38:36 +0000 http://www.chandrikadaily.com/?p=138284

ന്യൂഡല്‍ഹി: വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന ഉന്നാവ് പെണ്‍കുട്ടിയുടെ മൊഴി പുറത്ത്. കാറപകടത്തിന് പിന്നില്‍, താന്‍ നല്‍കിയ ബലാത്സംഗ കേസിലെ പ്രതിയായ ബി.ജെ.പി എം.എല്‍.എ കുല്‍ദീപ് സിങ്് സെന്‍ഗാറെന്നാണ് ഉന്നാവ് പെണ്‍കുട്ടി മൊഴി നല്‍കിയത്. തന്നെ ഇല്ലാതാക്കുകയായിരുന്നു കുല്‍ദീപിന്റെ ലക്ഷ്യമെന്നും ഇതിനായി നടത്തിയ ഗൂഢാലോചനയുടെ ഭാഗമാണ് അപകടമെന്നും പെണ്‍കുട്ടി മൊഴിയില്‍ പറയുന്നു. അപകടത്തിന് മുന്‍പ് കുല്‍ദീപും കൂട്ടാളികളും തന്നെ കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയെന്നും പെണ്‍കുട്ടി.

വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന ഉന്നാവ് പെണ്‍കുട്ടിയുടെ മൊഴി കഴിഞ്ഞ ദിവസമാണ് സി.ബി.ഐ ഉദ്യോഗസ്ഥര്‍ രേഖപ്പെടുത്തിയത്. പെണ്‍കുട്ടി ചികിത്സയില്‍ കഴിയുന്ന എയിംസ് ആസ്പത്രിയിലെത്തിയാണ് സി.ബി.ഐ ഉദ്യോഗസ്ഥര്‍ മൊഴി രേഖപ്പെടുത്തിയത്. പെണ്‍കുട്ടിയെ ഐ.സി.യുവില്‍ നിന്ന് വാര്‍ഡിലേക്ക് മാറ്റിയതിന് പിന്നാലെയായിരുന്നു മൊഴിയെടുപ്പ്. പെണ്‍കുട്ടിയുടെ ആരോഗ്യനിലയില്‍ പുരോഗതി ഉണ്ടെന്ന് അസ്പത്രി അധികൃതര്‍ അറിയിച്ചു. സുപ്രീംകോടതി ഇടപെട്ടാണ് ലഖ്‌നൗവിലെ കിങ് ജോര്‍ജ് ആസ്പത്രിയില്‍ നിന്ന് പെണ്‍കുട്ടിയെ ദില്ലി എയിംസ് ആസ്പത്രിയിലേക്ക് മാറ്റിയത്.

ജൂലൈ 28നാണ് റായ്ബറേലിക്ക് അടുത്ത് വച്ചുണ്ടായ വാഹനാപകടത്തില്‍ പെണ്‍കുട്ടിക്ക് ഗുരുതരമായി പരിക്കേറ്റത്. അന്ന് പെണ്‍കുട്ടിക്ക് ഒപ്പം സഞ്ചരിച്ച രണ്ട് ബന്ധുക്കള്‍ മരിച്ചിരുന്നു. അതിവേഗത്തില്‍ വന്ന ട്രക്ക് പെണ്‍കുട്ടി സഞ്ചരിച്ച കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. അപടകത്തിന് പിന്നില്‍ പെണ്‍കുട്ടി ബലാത്സംഗ പരാതി ഉന്നയിക്കുകയും കേസിലെ പ്രതിയുമായ ബി.ജെ.പി എം.എല്‍.എ കുല്‍ദീപ് സിങ് സെംഗാറും കൂട്ടാളികളുമാണെന്ന വലിയ ആരോപണങ്ങളുയര്‍ന്നതിനെ തുടര്‍ന്ന് സെന്‍ഗാറിനും സഹോദരനും മറ്റ് പത്ത് പേര്‍ക്കുമെതിരെ കൊലക്കുറ്റം ചുമത്തി കേസെടുത്തിരുന്നു.

]]>
https://www.chandrikadaily.com/unnavo-case.html/feed 0
‘കൂരാകൂരിരുട്ടില്‍ മിന്നാമിനുങ്ങിന്റെ വെളിച്ചം പോലും പ്രതീക്ഷയാണ്’- സൊമാറ്റോ, ഉന്നാവോ സംഭവങ്ങളില്‍ പി.കെ ഫിറോസിന്റെ കുറിപ്പ്‌ https://www.chandrikadaily.com/pk-firose-fb-post-2.html https://www.chandrikadaily.com/pk-firose-fb-post-2.html#respond Fri, 02 Aug 2019 11:18:48 +0000 http://www.chandrikadaily.com/?p=135123 കോഴിക്കോട്: രാജ്യത്തെ നല്ല ഭാവിയില്‍ പ്രതീക്ഷ പ്രകടിപ്പിച്ച് മുസ്ലിം യൂത്ത്‌ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ്. ഉന്നാവോ കേസില്‍ ചീഫ് ജസ്റ്റിസ് എടുത്ത നിലപാടും ഡെലിവറി ബോയ് ഹിന്ദുവല്ലാത്തതിനാല്‍ ഓര്‍ഡര്‍ നിഷേധിച്ച സംഭവത്തില്‍ സൊമാറ്റോ എടുത്ത നിലപാടും മുന്‍നിര്‍ത്തിയാണ് ഫിറോസ് രാജ്യത്തിന്റെ ഭാവിയെപ്പറ്റി നല്ല സൂചന നല്‍കിയത്. യു.എ.പി.എ ബില്‍ ചര്‍ച്ചക്കെടുത്തപ്പോള്‍ കപില്‍ സിബല്‍ പാര്‍ലമെന്റില്‍ പറഞ്ഞ വാക്കുകളിലും ഫിറോസ് പ്രത്യാശ പ്രകടിപ്പിച്ചു.

ഫിറോസിന്റെ ഫെയ്‌സ്ബുക് പോസ്റ്റ് വായിക്കാം:

നരേന്ദ്രമോദി വീണ്ടും അധികാരത്തിലേറിയതോടെ രാജ്യത്തെ മതേതര വിശ്വാസികള്‍ക്കും പ്രത്യേകിച്ച് മതന്യൂനപക്ഷങ്ങള്‍ക്കും ആശങ്കയും അരക്ഷിത ബോധവുമുണ്ട് എന്നത് ഒരു വസ്തുതയാണ്. ഇക്കഴിഞ്ഞ നാളുകളില്‍ വന്ന വാര്‍ത്തകളെല്ലാം അതിന് ആക്കം കൂട്ടുന്നതുമാണ്. എന്നാലിന്ന് കണ്ട മൂന്നു വാര്‍ത്തകള്‍ പ്രതീക്ഷകള്‍ അസ്തമിച്ച് പോയിട്ടില്ല എന്ന് തെളിയിക്കുന്നതാണ്.

ഒന്നാമത്തേത് ഉന്നാവ് ബലാത്സംഗ കേസില്‍ ചീഫ് ജസ്റ്റിസ് എടുത്ത നിലപാടാണ്. രാജ്യത്ത് എന്താണ് നടക്കുന്നതെന്ന് ചോദിച്ച ചീഫ്, ഇതുമായി ബന്ധപ്പെട്ട അഞ്ച് കേസുകളും ഡല്‍ഹിയിലേക്ക് മാറ്റാനും ഇരക്ക് 25 ലക്ഷം രൂപ നഷ്ട പരിഹാരം നല്‍കാനും 45 ദിവസത്തിനുള്ളില്‍ വിചാരണ പൂര്‍ത്തിയാക്കാനും ഉത്തരവിട്ടു. ഇര ചീഫ് ജസ്റ്റിസിനയച്ച കത്ത് പുറത്ത് വരാത്തതില്‍ അന്വേഷണം പ്രഖ്യാപിച്ച സുപ്രീം കോടതി ഇരക്കും കുടുംബത്തിനും സി.ആര്‍.പി.എഫ് സംരക്ഷണവും പ്രഖ്യാപിച്ചു.

രണ്ടാമത്തെ വാര്‍ത്ത മധ്യപ്രദേശില്‍ നിന്നാണ്. സൊമാറ്റോ മുഖേന ഭക്ഷണത്തിന് ഓര്‍ഡര്‍ ചെയ്യുകയും ഡെലിവറി ബോയ് ഹിന്ദുവല്ലാത്തതിനാല്‍ ഓര്‍ഡര്‍ ക്യാന്‍സല്‍ ചെയ്യുകയും അത് ട്വിറ്ററില്‍ ട്വീറ്റ് ചെയ്യുകയും ചെയ്ത ആള്‍ക്കെതിരെ മധ്യപ്രദേശ് പോലീസ് നടപടി സ്വീകരിക്കുന്നു എന്നതാണ് വാര്‍ത്ത. മുന്‍ ബി.ജെ.പി സര്‍ക്കാറിന്റെ പ്രേതം മധ്യപ്രദേശ് പോലീസില്‍ നിന്നും ഇറങ്ങാന്‍ തുടങ്ങിയിട്ടുണ്ട് എന്നത് തീര്‍ച്ചയായും ശുഭസൂചനയാണ്.

മൂന്നാമത്തേത് യു.എ.പി.എ ബില്‍ ചര്‍ച്ചക്കെടുത്തപ്പോള്‍ കപില്‍ സിബല്‍ പറഞ്ഞ വാക്കുകളാണ്.
ആഭ്യന്തരമന്ത്രീ, മിസ്റ്റര്‍ അമിത് ഷാ…ഞങ്ങള്‍ നിശ്ശബ്ദരാകുമെന്ന് താങ്കള്‍ കരുതരുത്. ഇത്തരം നിയമനിര്‍മ്മാണവുമായി വന്നാല്‍ അവസാന ശ്വാസം വരെ ഞങ്ങള്‍ എതിര്‍ക്കും. സി.ബി.ഐയെയും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനെയും പിന്നാലെ വിട്ടാലും ഇനി ജയിലിലടച്ചാല്‍ തന്നെയും താങ്കളെ എതിര്‍ക്കുക തന്നെ ചെയ്യും.


ഇതു കൊണ്ട് എല്ലാമായി എന്നല്ല. കൂരാ കൂരിരുട്ടില്‍ മിന്നാമിനുങ്ങിന്റെ വെളിച്ചം പോലും പ്രതീക്ഷയാണ്. ഇരുളകലും എന്ന പ്രതീക്ഷ. വെളിച്ചം വരും എന്ന പ്രതീക്ഷ.

]]>
https://www.chandrikadaily.com/pk-firose-fb-post-2.html/feed 0
ഉന്നാവോ; പെണ്‍കുട്ടിയുടെ ആരോഗ്യനിലയില്‍ ആശങ്കയെന്ന് ആസ്പത്രി അധികൃതര്‍; അമ്മാവനെ തീഹാറിലേക്ക് മാറ്റും https://www.chandrikadaily.com/unnavo-rape-case-supreme-court-verdict-thihar-prison-news.html https://www.chandrikadaily.com/unnavo-rape-case-supreme-court-verdict-thihar-prison-news.html#respond Fri, 02 Aug 2019 07:06:39 +0000 http://www.chandrikadaily.com/?p=135112 ഉന്നാവോ: പെണ്‍കുട്ടിയുടെ ആരോഗ്യനിലയില്‍ ആശങ്കയുണ്ടെന്ന് ലക്‌നൗ മെഡിക്കല്‍ കോളേജ് ഐ.സി.യുവിഭാഗം. പെണ്‍കുട്ടിക്ക് പനിബാധിച്ചത് ആശങ്കപ്പെടുത്തുന്നുവെന്ന് ലക്‌നൗ ഡോ സന്ദീപ് തിവാരി പറഞ്ഞു. അഭിഭാഷകന്റെ നിലമെച്ചപ്പെട്ടുവെന്നും വെന്റിലേറ്ററില്‍ നിന്നും മാറ്റിയെന്നും ഡോക്ടര്‍ അറിയിച്ചു.

അതേസമയം, പെണ്‍കുട്ടിയെ ചികിത്സക്കായി ഡല്‍ഹിയിലേക്ക് മാറ്റേണ്ടതില്ലെന്ന് സുപ്രീംകോടതി അറിയിച്ചു. പെണ്‍കുട്ടിയുടെ വീട്ടുകാരുടെ എതിര്‍പ്പിനെ തുടര്‍ന്നാണിത്. പെണ്‍കുട്ടി അബോധാവസ്ഥിയിലാണെന്നും ലക്‌നൗവ്വില്‍ ചികിത്സ തുടര്‍ന്നാല്‍ മതിയെന്നുമാണ് വീട്ടുകാരുടെ തീരുമാനം. എന്നാല്‍ കോടതി ഡല്‍ഹിയിലേക്ക് മാറ്റാന്‍ ആവശ്യപ്പെടുകയാണെങ്കില്‍ കുടുംബത്തിന് കോടതിയെ സമീപിക്കാനും അധികാരമുണ്ട്. പെണ്‍കുട്ടിയുടെ അമ്മാവന്റെ ജീവന് ഭീഷണിയുള്ളതിനാല്‍ റായ്ബറേലി ജയിലില്‍ നിന്ന് തീഹാര്‍ ജയിലിലേക്ക് മാറ്റുവാനും കോടതി ഉത്തരവിട്ടു. ഇരയെ തിരിച്ചറിയുംവിധമുള്ള റിപ്പോര്‍ട്ടിങ് പാടില്ലെന്നും കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്.

ഉന്നാവ് പീഡനവുമായി ബന്ധപ്പെട്ട കേസുകളുടെ വിചാരണ ലക്‌നൗ സിബിഐ കോടതിയില്‍ നിന്ന് ഡല്‍ഹിയിലേക്ക് മാറ്റിയിരുന്നു. 5 കേസുകളാണ് ലക്‌നൗവില്‍ നിന്ന് ഡല്‍ഹിയിലേക്ക് മാറ്റിയത്. നീതി ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് പെണ്‍കുട്ടി അയച്ച കത്ത് പരിഗണിച്ചാണ് സുപ്രീംകോടതിയുടെ ഇടപെടല്‍. ഉന്നാവ് കേസ് പരിഗണിക്കാനായി ഡല്‍ഹിയില്‍ പ്രത്യേക കോടതി സ്ഥാപിക്കും. 7 ദിവസത്തിനകം അന്വേഷണം പൂര്‍ത്തിയാക്കണമെന്ന് ആവശ്യപ്പെട്ട കോടതി 45 ദിവസം കൊണ്ട് വിചാരണ പൂര്‍ത്തിയാക്കണമെന്നും ഉത്തരവിട്ടു.

]]>
https://www.chandrikadaily.com/unnavo-rape-case-supreme-court-verdict-thihar-prison-news.html/feed 0
എന്റെ ജീവിതത്തില്‍ ഇങ്ങനെ ഒരു കേസ് കണ്ടിട്ടില്ല ; ഉന്നാവ് കേസ് വിവരിക്കവേ കോടതിയില്‍ വിതുമ്പി അമിക്കസ് ക്യൂറി https://www.chandrikadaily.com/amiqus-query-cry-in-supreme-court.html https://www.chandrikadaily.com/amiqus-query-cry-in-supreme-court.html#respond Thu, 01 Aug 2019 14:55:21 +0000 http://www.chandrikadaily.com/?p=135076 ഉന്നാവ് പീഡനക്കേസില്‍ ലൈംഗിക പീഡനത്തിന് ഇരയായ പെണ്‍കുട്ടിയും കുടുംബവും അനുഭവിച്ച ദുരിതവും ആക്രമണങ്ങളും വിവരിക്കുന്നതിനിടയില്‍ കോടതി മുറിയില്‍ വിതുമ്പി അമിക്കസ് ക്യൂറി വി ഗിരി.

ജീവിതത്തില്‍ ഞാന്‍ ഇങ്ങനെ ഒരു കേസ് കണ്ടിട്ടില്ല. ഒരു സാധാരണ പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്യുന്നു. പെണ്‍കുട്ടിയുടെ അമ്മയും ബലാത്സംഗത്തിന് വിധേയ ആയി. ഇരയുടെ പിതാവിനെ കേസ്സില്‍ കുടുക്കി കസ്റ്റഡിയില്‍ എടുക്കുന്നു. ഇദ്ദേഹം കസ്റ്റഡിയില്‍ വച്ച് കൊല്ലപ്പെട്ടു. ബലാത്സംഗ കേസ് വിചാരണയ്ക്ക് വരാന്‍ സമയമായപ്പോള്‍ ഇര സഞ്ചരിച്ച വാഹനം അപകടത്തില്‍ പെടുന്നു. ഇര ഇപ്പോള്‍ ജീവന്‍ നിലനിര്‍ത്തുന്നത് വെന്റിലേറ്ററിന്റെ സഹായത്തോടെയാണ്.’ വി ഗിരി വിതുമ്പികൊണ്ട് പറഞ്ഞു.

അമിക്കസ് ക്യൂറിയുടെ വാക്കുകള്‍ ശ്രവിച്ച ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് സോളിസിറ്റര്‍ ജനറലിനോട് രൂക്ഷമായാണ് പ്രതികരിച്ചത്. ഈ രാജ്യത്ത് എന്താണ് സംഭവിക്കുന്നത് എന്നായിരുന്നു ചീഫ് ജസ്റ്റിസിന്റെ ചോദ്യം.
പെണ്‍കുട്ടി സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ട കേസില്‍ ഏഴു ദിവസത്തിനകം അന്വേഷണം പൂര്‍ത്തിയാക്കാനാണ് കോടതിയുടെ നിര്‍ദ്ദേശം.

]]>
https://www.chandrikadaily.com/amiqus-query-cry-in-supreme-court.html/feed 0
ഉന്നാവ് പെണ്‍കുട്ടിയുടെ ആരോഗ്യനിലയില്‍ നേരിയ പുരോഗതി https://www.chandrikadaily.com/unnavo-girl-health-status.html https://www.chandrikadaily.com/unnavo-girl-health-status.html#respond Thu, 01 Aug 2019 13:51:21 +0000 http://www.chandrikadaily.com/?p=135065 ഉന്നാവ് പെണ്‍കുട്ടിയുടെ ആരോഗ്യനിലയില്‍ നേരിയ പുരോഗതിയുണ്ടെന്ന് പെണ്‍കുട്ടി ചികിത്സയില്‍ കഴിയുന്ന കിംഗ് ജോര്‍ജ്ജ് ആശുപത്രി. കുട്ടിയുടെ ആരോഗ്യനിലയില്‍ നേരിയ പുരോഗതിയുണ്ടെന്ന് ട്രോമാ കെയര്‍ മേധാവി സന്ദീപ് തിവാരി അറിയിച്ചു.പെണ്‍കുട്ടിക്ക് ലക്‌നൗവില്‍ തന്നെ വിദഗ്ദ ചികിത്സ നല്‍കാനാവുമെന്നും പരീക്ഷണാടിസ്ഥാനത്തില്‍ ഒരു തവണ വെന്റിലേറ്റര്‍ മാറ്റി നോക്കിയിരുന്നെന്നും സന്ദീപ് തിവാരി അറിയിച്ചു. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ പെണ്‍കുട്ടിയും അഭിഭാഷകനും ലക്‌നൗവിലെ കിംഗ് ജോര്‍ജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിലാണ്.

വിദഗ്ധ ചികിത്സക്കായി പെണ്‍കുട്ടിയെ ദില്ലിക്ക് കൊണ്ടുവരുന്ന കാര്യം കുടുംബവുമായി ആലോചിക്കാന്‍ സുപ്രീം കോടതി നിര്‍ദ്ദേശിച്ചിരുന്നു. ഇക്കാര്യത്തില്‍ കോടതി നാളെ ഉത്തരവിറക്കും.

ഉന്നാവ് പീഡനവുമായി ബന്ധപ്പെട്ട കേസുകളുടെ വിചാരണ ലക്‌നൗ സിബിഐ കോടതിയില്‍ നിന്ന് ഡല്‍ഹിയിലേക്ക് മാറ്റി. 5 കേസുകളാണ് ലക്‌നൗവില്‍ നിന്ന് ദില്ലിയിലേക്ക് മാറ്റിയത്. നീതി ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് പെണ്‍കുട്ടി അയച്ച കത്ത് പരിഗണിച്ചാണ് സുപ്രീംകോടതിയുടെ ഇടപെടല്‍. ഉന്നാവ് കേസ് പരിഗണിക്കാനായി ദില്ലിയില്‍ പ്രത്യേക കോടതി സ്ഥാപിക്കും. 7 ദിവസത്തിനകം അന്വേഷണം പൂര്‍ത്തിയാക്കണമെന്ന് ആവശ്യപ്പെട്ട കോടതി 45 ദിവസം കൊണ്ട് വിചാരണ പൂര്‍ത്തിയാക്കണമെന്നും ഉത്തരവിട്ടു.

]]>
https://www.chandrikadaily.com/unnavo-girl-health-status.html/feed 0
ഉന്നാവോ; ബി.ജെ.പി എം.എല്‍.എ കുല്‍ദീപ് സിംഗ് സെഗാറിനെതിരെ സി.ബി.ഐ കേസെടുത്തു https://www.chandrikadaily.com/unnavo-case-against-bjp-mla-news.html https://www.chandrikadaily.com/unnavo-case-against-bjp-mla-news.html#respond Wed, 31 Jul 2019 07:13:13 +0000 http://www.chandrikadaily.com/?p=134912 ന്യൂഡല്‍ഹി: ഉന്നാവില്‍ ബലാത്സംഗത്തിനിരയായ പെണ്‍കുട്ടി വാഹനാപകടത്തില്‍ പെട്ട സംഭവത്തില്‍ ബി.ജെ.പി എം.എല്‍.എ കുല്‍ദീപ് സിംഗ് സെഗാറിനെതിരെ സി.ബി.ഐ കേസെടുത്തു. സംഭവത്തില്‍ ബി.ജെ.പി എം.എല്‍.എ അടക്കം ഒമ്പത് പേര്‍ക്കെതിരെയാണ് സി.ബി.ഐ കേസെടുത്തിരിക്കുന്നത്. ക്രിമിനല്‍ഗൂഢാലോചന, കൊലപാതകം, കൊലപാതകശ്രമം തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തി കണ്ടാലറിയാവുന്ന 20 പേര്‍ക്കെതിരെയും സി.ബി.ഐ കേസെടുത്തിട്ടുണ്ട്.

ഇന്ന് രാവിലെയാണ് അന്വേഷണം സി.ബി.ഐക്ക് കൈമാറി കേന്ദ്ര പേഴ്‌സണല്‍ മന്ത്രാലയം ഉത്തരവ് പുറത്തിറക്കിയത്. ജീവന് ഭീഷണിയുണ്ടെന്ന പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ നല്‍കിയ 33 പരാതികള്‍ യു.പി പൊലീസ് അവഗണിച്ചു. അപകടത്തിന് ഒരാഴ്ച മുമ്പ് പെണ്‍കുട്ടി അയച്ച കത്തില്‍ ചീഫ് ജസ്റ്റിസ് റിപ്പോര്‍ട്ട് തേടി. പെണ്‍കുട്ടിയുടെ കത്ത് നാളെ സുപ്രീംകോടതി പരിശോധിക്കും.

]]>
https://www.chandrikadaily.com/unnavo-case-against-bjp-mla-news.html/feed 0
‘മോദി ക്രിമിനലുകളെ സംരക്ഷിക്കുന്നത് നിര്‍ത്തുക’; ഉന്നാവോ സംഭവത്തില്‍ പൊട്ടിത്തെറിച്ച് പ്രിയങ്കഗാന്ധി https://www.chandrikadaily.com/priyanka-gandhi-against-modi-unnavo-case-news.html https://www.chandrikadaily.com/priyanka-gandhi-against-modi-unnavo-case-news.html#respond Tue, 30 Jul 2019 11:29:44 +0000 http://www.chandrikadaily.com/?p=134828 ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ തുറന്നടിച്ച് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി. പെണ്‍കുട്ടി സ്വന്തം ജീവന്‍ സംരക്ഷിക്കാന്‍ ഒറ്റക്ക് പോരാടുമ്പോള്‍ കുല്‍ദീപ് സെന്‍ഗാറിനെപ്പോലെയുള്ള ക്രിമിനലുകള്‍ക്ക് എങ്ങനെയാണ് രാഷ്ട്രീയ അധികാരത്തിന്റെ സംരക്ഷണം ലഭിക്കുന്നതെന്ന് പ്രിയങ്ക ഗാന്ധി ചോദിച്ചു.

ഇരയായ പെണ്‍കുട്ടിയുടെ കുടുംബത്തെ ഭീഷണിപ്പെടുത്തുകയും ഭയപ്പെടുത്തുകയും ചെയ്തിരുന്നതായി എഫ്‌ഐആര്‍ വ്യക്തമാക്കുന്നു. കരുതിക്കൂട്ടിയുള്ള അപകടത്തിലേക്കാണ് ഇത് വിരല്‍ ചൂണ്ടുന്നത്. ഈശ്വരനെ ഓര്‍ത്ത് പ്രധാനമന്ത്രി ക്രിമിനലുകള്‍ക്ക് നല്‍കുന്ന പാര്‍ട്ടിയുടെ സംരക്ഷണം ഇല്ലാതാക്കണം. അത് വൈകിയിട്ടില്ലെന്നും പ്രിയങ്ക പറഞ്ഞു.

ഭരണത്തിലിരിക്കുന്ന പാര്‍ട്ടിയുടെ എംഎല്‍എ കുല്‍ദീപ് സെന്‍ഗര്‍ ആണ് ആരോപണവിധേയന്‍. അയാള്‍ ഇപ്പോഴും ഭരണത്തില്‍ തുടരുകയാണ്. ആ സ്ഥിതിക്ക് ബിജെപിയില്‍ നിന്നും ഏതെങ്കിലും രീതിയിലുള്ള നീതി പെണ്‍കുട്ടിക്ക് ലഭിക്കുമോ? ഇരയുടേയും സാക്ഷിയുടേയും സുരക്ഷയില്‍ അശ്രദ്ധയുണ്ടായത് എന്തുകൊണ്ടാണ്? കേസിലെ സിബിഐ അന്വേഷണം എവിടെ വരെയായെന്നും പ്രിയങ്ക ചോദിച്ചു.

ഉന്നാവോ വിഷയത്തില്‍ പാര്‍ലമെന്റിന്റെ ഇരുസഭകളിലും പ്രതിപക്ഷ പ്രതിഷേധമുണ്ടായി. ഉന്നാവോ സംഭവത്തില്‍ കേള്‍ക്കുന്ന വാര്‍ത്തകളില്‍ രാജ്യത്തെ ജനങ്ങള്‍ക്ക് ഇന്ന് ലജ്ജ തോന്നുകയാണെന്ന് കോണ്‍ഗ്രസ് പാര്‍ലമെന്റ് കക്ഷി നേതാവ് അധിര്‍ രഞ്ജന്‍ ചൗധരി പറഞ്ഞു. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കൂട്ടബലാത്സംഗം ചെയ്യുക. തുടര്‍ന്ന് പെണ്‍കുട്ടിയുടെ അച്ഛനെ കൊലപ്പെടുത്തുക. പിന്നീട് ഇരയേയും സാക്ഷിയെയും, ഇരയുടെ കുടുംബത്തേയും അവരുടെ അഭിഭാഷകനേയും കൊലപ്പെടുത്താനായി ഒരു ട്രക്ക് ഇരസഞ്ചരിക്കുന്ന കാറില്‍ ഇടിക്കുക. ഈ സംഭവം ഇന്ത്യക്കും അതിന്റെ സംസ്‌കാരത്തിനും തീരാകളങ്കമാണ്, രഞ്ജന്‍ ചൗധരി തുറന്നടിച്ചു. സംഭവത്തിലെ ഗൂഢാലോചന പുറത്തുകൊണ്ടുവരണമെന്നും സംഭവത്തില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി സഭയില്‍ വന്ന് പ്രസ്താവന നടത്തണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു.

]]>
https://www.chandrikadaily.com/priyanka-gandhi-against-modi-unnavo-case-news.html/feed 0
ഉന്നാവോ അപകടം; ബി.ജെ.പി എം.എല്‍.എ കുല്‍ദീപ് സിംഗ് സെംഗാറിനെതിരെ കൊലക്കുറ്റം ചുമത്തി https://www.chandrikadaily.com/unnavo-case-case-against-bjp-mla-news.html https://www.chandrikadaily.com/unnavo-case-case-against-bjp-mla-news.html#respond Mon, 29 Jul 2019 12:44:15 +0000 http://www.chandrikadaily.com/?p=134754 ലഖ്‌നൗ: ഉന്നാവോ ബലാത്സംഗക്കേസില്‍ ഇരയായ പെണ്‍കുട്ടി കാറപകടത്തില്‍ പെട്ട സംഭവത്തില്‍ ബിജെപി എംഎല്‍എ കുല്‍ദീപ് സിംഗ് സെംഗാറിനെതിരെ കൊലക്കുറ്റം ചുമത്തി. എംഎല്‍എക്ക് പുറമേ സഹോദരന്‍ മനോജ് സിംഗ് സെംഗാറിനും മറ്റ് എട്ട് പേര്‍ക്കുമെതിരെയും കേസ് റജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. കൊലക്കുറ്റം, ക്രിമിനല്‍ ഗൂഢാലോചന എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.

അതേസമയം, കേസില്‍ സിബിഐ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. ഉന്നാവോയില്‍ പെണ്‍കുട്ടി ബലാത്സംഗത്തിന് ഇരയായ കേസ് നിലവില്‍ സിബിഐയാണ് അന്വേഷിക്കുന്നത്. ഇതിനോട് അനുബന്ധകേസായിത്തന്നെ വാഹനാപകടക്കേസും അന്വേഷിക്കുമെന്നാണ് വിവരം.

വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ പെണ്‍കുട്ടിയുടെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുകയാണ്. പെണ്‍കുട്ടി അപകടനില തരണം ചെയ്‌തെന്ന് ഡോക്ടര്‍മാര്‍ അറിയിക്കുന്നു. അതേസമയം, പെണ്‍കുട്ടിയുടെ കൂടെ സഞ്ചരിച്ചിരുന്ന അഭിഭാഷകന്‍ അതീവ ഗുരുതരാവസ്ഥയിലാണ്. ഇന്നലെ വൈകിട്ടോടെ റായ്ബറേലിയില്‍ നടന്ന കാറപകടത്തില്‍ പെണ്‍കുട്ടിയുടെ രണ്ട് ബന്ധുക്കള്‍ മരിച്ചിരുന്നു.

]]>
https://www.chandrikadaily.com/unnavo-case-case-against-bjp-mla-news.html/feed 0
ഉന്നാവോ ബലാത്സംഗക്കേസ്: ഇന്ത്യാഗേറ്റില്‍ രാഹുലും പ്രിയങ്കയും പുലര്‍ച്ചെ വരെ; ബി.ജെ.പി എം.എല്‍.എയെ അറസ്റ്റ് ചെയ്തു https://www.chandrikadaily.com/cbi-picks-up-mla-kuldeep-singh-sengar-news.html https://www.chandrikadaily.com/cbi-picks-up-mla-kuldeep-singh-sengar-news.html#respond Fri, 13 Apr 2018 03:45:47 +0000 http://www.chandrikadaily.com/?p=80048 ലഖ്‌നൗ: ഉന്നാവോ ബലാത്സംഗക്കേസിലെ മുഖ്യപ്രതി ബി.ജെ.പി എം.എല്‍.എ കുല്‍ദീപ് സിംഗ് സെങ്കാറിനെ സിബിഐ അറസ്റ്റ് ചെയ്തു. ഇന്നലെ അര്‍ദ്ധരാത്രി കോണ്‍ഗ്രസ് നടത്തിയ പ്രതിഷേധ സമരത്തിന് പിന്നാലെയാണ് നടപടി. കത്വ, ഉന്നാവോ പീഡനക്കേസുകളില്‍ പ്രതികള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ടാണ് കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ പ്രതിഷേധ സമരം സംഘടിപ്പിച്ചത്.

രാഹുല്‍ഗാന്ധിയുടെയും പ്രിയങ്ക ഗാന്ധിയുടെയും നേതൃത്വത്തില്‍ ഇന്നലെ അര്‍ദ്ധരാത്രി ഇന്ത്യാഗേറ്റിലേക്ക് മെഴുകുതിരികള്‍ തെളിച്ച് പിടിച്ച് മാര്‍ച്ച് നടത്തി. നൂറുകണക്കിന് പേരാണ് പ്രതിഷേധത്തിലേക്ക് ഒഴുകിയെത്തിയത്. പെണ്‍കുട്ടികള്‍ക്ക് നേരെ നടന്ന അതിക്രമങ്ങള്‍ രാഷ്ട്രീയ വിഷയമല്ലെന്ന് പറഞ്ഞ രാഹുല്‍ ഗാന്ധി ഇത് ദേശീയ വിഷയമാണെന്ന് ചൂണ്ടിക്കാട്ടി. പുലര്‍ച്ചെ ഒന്നരവരെ രാഹുലും പ്രിയങ്കയും ഇന്ത്യാഗേറ്റില്‍ കുത്തിയിരുന്നു.

എ.ഐ.സി.സി ആസ്ഥാനത്ത് നിന്നാരംഭിച്ച മാര്‍ച്ച് ഇന്ത്യ ഗേറ്റിലേക്ക് എത്തുന്നത് തടയാന്‍ പൊലീസ് ബാരിക്കേഡ് തീര്‍ത്തെങ്കിലും ഇത് മറികടന്ന് പ്രവര്‍ത്തകര്‍ അമര്‍ ജവാന്‍ ജ്യോതി വരെയെത്തി. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളായ ഗുലാംനബി ആസാദ്, അഹമ്മദ് പട്ടേല്‍, അംബികാസോണി, അശോക് ഖേലോട്ട് തുടങ്ങിയവര്‍ പങ്കെടുത്തു.

 

]]>
https://www.chandrikadaily.com/cbi-picks-up-mla-kuldeep-singh-sengar-news.html/feed 0