Unnikrishnan Poti – Chandrika Daily https://www.chandrikadaily.com Sat, 08 Nov 2025 11:50:12 +0000 en-US hourly 1 https://wordpress.org/?v=5.8.12 https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg Unnikrishnan Poti – Chandrika Daily https://www.chandrikadaily.com 32 32 ശബരിമല സ്വര്‍ണക്കൊള്ള: പോറ്റി നടത്തിയ വിദേശയാത്രകളില്‍ എസ്‌ഐടി അന്വേഷണം https://www.chandrikadaily.com/sabarimala-gold-heist-sit-investigation-into-pottis-foreign-trips.html https://www.chandrikadaily.com/sabarimala-gold-heist-sit-investigation-into-pottis-foreign-trips.html#respond Sat, 08 Nov 2025 11:50:12 +0000 https://www.chandrikadaily.com/?p=362584 ശബരിമല സ്വര്‍ണക്കൊള്ള കേസിലെ മുഖ്യപ്രതി ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ 2019 മുതല്‍ 2025 വരെയുള്ള വിദേശ യാത്രകള്‍ സംബന്ധിച്ച് പ്രത്യേക അന്വേഷണ സംഘം (എസ്‌ഐടി) വിശദമായ അന്വേഷണം ആരംഭിച്ചു. ഹൈക്കോടതി കഴിഞ്ഞ ദിവസം കേസ് പരിഗണിക്കുമ്പോള്‍ അന്താരാഷ്ട്ര ബന്ധത്തിന്റെ സാധ്യത ചൂണ്ടിക്കാട്ടിയതിനെ തുടര്‍ന്നാണ് അന്വേഷണം വിദേശയാത്രകളിലേക്കും വ്യാപിപ്പിച്ചത്. ഹൈക്കോടതി പരാമര്‍ശിച്ചതുപോലെ പുരാവസ്തുക്കളും വിഗ്രഹങ്ങളും കൊള്ളയടിച്ച് കടത്തുന്ന സുഭാഷ് കപൂറിന്റെ രീതിയോട് സാമ്യമുള്ള കൊള്ളയാണ് ശബരിമലയില്‍ നടന്നതെന്ന് കോടതി സൂചിപ്പിച്ചിരുന്നു.

ഇതിന്റെ അടിസ്ഥാനത്തിലാണ് ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ യാത്രാവിവരങ്ങളും ബന്ധപ്പെട്ട രേകഖളും എസ്‌ഐടി പരിശോധിക്കുന്നത്. എസ്പിമാരായ ശശിധരനും ബിജോയും നേതൃത്വത്തിലുള്ള സംഘം ഉണ്ണികൃഷ്ണന്‍ പോറ്റിയെ വീണ്ടും ചോദ്യം ചെയ്യുകയാണ്. അതേസമയം മുരാരി ബാബുവിനെയും സുധീഷ് കുമാറിനെയും രണ്ടാംഘട്ട കസ്റ്റഡിയില്‍ എസ്‌ഐടി വിശദമായി ചോദ്യം ചെയ്യുന്നു. മുന്‍ തിരുവാഭരണ കമ്മീഷണര്‍ കെ.എസ്.ടുവിന്റെ മൊഴി അന്വേഷണത്തിന് നിര്‍ണായകമായതായി സൂചനയുണ്ട്. ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് കട്ടിപ്പാളികള്‍ കൈമാറിയതിലും തിരികെ സ്വീകരിച്ചതിലും പരിശോധനയോ ദേവസ്വം സ്മിത്തിന്റെ സാന്നിധ്യമോ ഉണ്ടായിരുന്നില്ലെന്നാണ് മൊഴി.

ഇതിന് പിന്നില്‍ ഉന്നത ഉദ്യോഗസ്ഥരുടെ ഇടപെടലുണ്ടായിരുന്നുവെന്ന ബൈജുവിന്റെ മൊഴിയും അന്വേഷണത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. എസ്‌ഐടി ഇതിനകം തിരുവാഭരണ കമ്മീഷണറുടെ ഓഫീസിലെ ഫയലുകള്‍ പരിശോധനയ്‌ക്കെടുത്തു. അടുത്ത ഘട്ടമായി മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എന്‍. വാസുവിനെയും ദേവസ്വം സെക്രട്ടറി ജയശ്രീയെയും അറസ്റ്റ് ചെയ്യാനുള്ള നീക്കങ്ങള്‍ എസ്‌ഐടി ആരംഭിച്ചതായാണ് വിവരം.

]]>
https://www.chandrikadaily.com/sabarimala-gold-heist-sit-investigation-into-pottis-foreign-trips.html/feed 0
ശബരിമല സ്വര്‍ണക്കൊള്ള: നിര്‍ണായക മൊഴിയുമായി ഉണ്ണികൃഷ്ണന്‍ പോറ്റി https://www.chandrikadaily.com/sabarimala-gold-theft-unnikrishnan-poti-with-a-decisive-statement.html https://www.chandrikadaily.com/sabarimala-gold-theft-unnikrishnan-poti-with-a-decisive-statement.html#respond Fri, 17 Oct 2025 02:51:01 +0000 https://www.chandrikadaily.com/?p=358843 തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ നിര്‍ണായക മൊഴിയുമായി ഉണ്ണികൃഷ്ണന്‍ പോറ്റി. ദേവസ്വം ഉദ്യോഗസ്ഥര്‍ ഗൂഢാലോചനയില്‍ പങ്കെടുത്തതായും മോഷ്ടിച്ച സ്വര്‍ണം അവര്‍ക്ക് വീതിച്ച് നല്‍കിയതായും പോറ്റി വെളിപ്പെടുത്തിയതായി പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) അറിയിച്ചു.

പത്ത് മണിക്കൂറോളം നീണ്ട ചോദ്യംചെയ്യലിന് ശേഷമാണ് ഇന്ന് പുലര്‍ച്ചെ ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. എസ്പി ശശിധരന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. വൈദ്യപരിശോധനയ്ക്കുശേഷം അറസ്റ്റ് സ്ഥിരീകരിച്ചു.

മോഷ്ടിച്ച സ്വര്‍ണം കല്‍പേഷിനാണ് പോറ്റി കൈമാറിയത് എന്നതും അന്വേഷണത്തില്‍ വ്യക്തമായി. ബെംഗളൂരു യാത്രയിലും മുന്‍ മൊഴികളിലുമുണ്ടായ വൈരുധ്യങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടതിനെത്തുടര്‍ന്ന് എസ്ഐടി പോറ്റിയെ കസ്റ്റഡിയില്‍ എടുത്തിരുന്നു. അദ്ദേഹത്തിന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ സന്നിധാനത്ത് പരിശോധനയും നടത്തി.

ശബരിമലയിലെ സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട് രണ്ട് കേസുകളാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ദ്വാരപാലക ശില്‍പത്തിലെ സ്വര്‍ണമോഷണവും കട്ടിളപ്പാളിയിലെ സ്വര്‍ണമോഷണവും. രണ്ട് കേസുകളിലും ഉണ്ണികൃഷ്ണന്‍ പോറ്റിയാണ് ഒന്നാം പ്രതി.

നിലവിലെ ദേവസ്വം ഉദ്യോഗസ്ഥരായ മുരാരി ബാബു (മുന്‍ അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍), സുനില്‍ കുമാര്‍ (മുന്‍ അസിസ്റ്റന്റ് എഞ്ചിനീയര്‍), ഡി സുധീഷ് കുമാര്‍ (മുന്‍ എക്സിക്യൂട്ടീവ് ഓഫീസര്‍), ആര്‍ ജയശ്രീ (മുന്‍ ദേവസ്വം സെക്രട്ടറി), കെ എസ് ബൈജു (മുന്‍ തിരുവാഭരണ കമ്മീഷണര്‍), ആര്‍ ജി രാധാകൃഷ്ണന്‍ (മുന്‍ തിരുവാഭരണ കമ്മീഷണര്‍), രാജേന്ദ്ര പ്രസാദ് (മുന്‍ എക്സിക്യൂട്ടീവ് ഓഫീസര്‍), രാജേന്ദ്രന്‍ നായര്‍ (മുന്‍ അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍), ശ്രീകുമാര്‍ (മുന്‍ അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍) എന്നിവര്‍ക്കെതിരെയാണ് കേസെടുത്തത്.

കട്ടിളപ്പാളിയിലെ സ്വര്‍ണമോഷണത്തില്‍ എട്ട് പേരാണ് പ്രതികള്‍. ഇവരില്‍ ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ സുഹൃത്ത് കല്‍പേഷ്, 2019 ലെ ദേവസ്വം കമ്മീഷണര്‍, അന്ന് എ. പത്മകുമാര്‍ അധ്യക്ഷനായിരുന്ന തിരുവിതാംകൂര്‍ ദേവസ്വം ഭരണസമിതിയും ഉള്‍പ്പെടുന്നു.

]]>
https://www.chandrikadaily.com/sabarimala-gold-theft-unnikrishnan-poti-with-a-decisive-statement.html/feed 0