കോണ്‍ഗ്രസ് വിട്ട് ബി.ജെ.പിയിലെത്തിയ റീത ബഹുഗുണ ജോഷി അലഹാബാദില് നിന്നും ലോക്‌സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതിനാല് ലക്‌നോ കാന്റില് നിന്നുളള നിയമസഭാ അംഗത്വം അവര് രാജിവെക്കും. ഗോവിന്ദ് നഗര് നിയമസഭാ മണ്ഡലത്തെ പ്രതിനിധീകരിക്കുന് സത്യദേവ് പചൗരി കാണ്‍പൂരില്‍ നിന്നും ലോക്‌സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതിനാല് നിയമസഭാ അഗത്വം രാജിവെക്കും. ആഗ്രയില് നിന്നും തെരഞ്ഞെടുക്കപ്പെട്ട എസ്.പി സിങ് ബഗേല് തുണ്ട്‌ലയില് നിന്നുള്ള എം.എല്.എയാണ്. ഇവര് മൂന്ന് പേരും യോഗി സര്‍ക്കാറില്‍ മന്ത്രിമാരുമാണ്. പ്രതാപ്ഗഡ് എം.എല്.എ സംഗം ലാല് ഗുപ്ത, സഹാറന്‍പൂര്‍ എം.എല്.എ പ്രതീപ് കുമാര്, ചിത്രകൂട് എം.എല്,എ ആര്.കെ സിങ് പട്ടേല്, ബാരാബംഗി എം.എല്.എ ഉപേന്ദ്ര റാവത്ത്, ബഹറായിച്ച് എം.എല്.എ അക്ഷയ് വാര് ലാല്, അലീഗഡ് എം.എല്.എ രാജ് വീര് സിങ്. എന്നിവരാണ് ലോക്‌സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ബി.ജെ.പി എം.എല്.എമാര്‍. ഇവര്‍ക്കു പുറമെ രാംപൂരില് നിന്നുള്ള എം.എല്.എ അസം ഖാന്‍, ജബല്‍പൂരില്‍ നിന്നുള്ള ബി.എസ്.പി എം.എല്.എ റിതേഷ് പാണ്ഡേ എന്നിവരും നിയമസഭാ അംഗത്വം ഉടന് രാജിവെക്കും.
]]>2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിനു മുമ്പായി ജാതി സമവാക്യങ്ങള് ശരിയാക്കുകയാണ് പുനസംഘടനയുടെ ലക്ഷ്യം. പിന്നാക്ക, ദളിത് വിഭാഗങ്ങളില് നിന്നും പുതുമുഖങ്ങളെ മന്ത്രിസഭയിലേക്കു കൊണ്ടുവരാനാണ് ബി.ജെ.പി നേതൃത്വം ആലോചിക്കുന്നതെന്ന് യോഗിയുമായി അടുത്ത വൃത്തങ്ങള് അറിയിച്ചു. എസ്.പി-ബി.എസ്.പി സഖ്യം ഉയര്‍ത്തുന്ന ഭീഷണി ഇതുവഴി മറികടക്കാനാവുമെന്നും പാര്‍ട്ടി വിലയിരുത്തുന്നു. യോഗി മന്ത്രിസഭയില് പിന്നാക്ക, ദളിത് വിഭാഗങ്ങള്‍ക്ക് മന്ത്രിസഭയില്‍ വേണ്ടത്ര പ്രാതിനിധ്യം ഇല്ലെന്ന് നേരത്തെ തന്നെ ആരോപണമുയര്‍ന്നിരുന്നു.
ഫുല്‍പൂരില്‍ കുര്‍മി വിഭാഗക്കാരും, ഗോരക്പൂരില് നിഷാദ് വിഭാഗക്കാരും പൂര്‍ണമായും ബി.ജെ.പിയെ കൈവിട്ടതാണ് വന് പരാജയത്തിന് കാരണമായതെന്നാണ് മുതിര്‍ന്ന പാര്‍ട്ടി നേതാക്കളുടെ വിലയിരുത്തല്. ഇതിനു പുറമെ രാജ്യസഭാ തെരഞ്ഞെടുപ്പില് പിന്തുണച്ചവരേയും പുതുതായി പാര്‍ട്ടിയിലെത്തിയവരേയും ഉള്‍പ്പെടുത്താനും ആലോചനയുണ്ട്. കുര്‍മി വിഭാഗക്കാരെ പ്രതിനിധീകരിക്കുന്ന ബി.ജെ.പിയുടെ സഖ്യകക്ഷിയായ അപ്‌ന ദളിനും മന്ത്രിസഭയില് പ്രാതിനിധ്യം ലഭിച്ചേക്കും. അടുത്ത മാസം ആദ്യം നടക്കുന്ന മന്ത്രിസഭ പുനസംഘടനയില് നിലവിലെ മന്ത്രിമാരില്‍ ചിലര്‍ക്ക് സ്ഥാനം നഷ്ടമാവുമെന്ന് പാര്‍ട്ടി നേതൃത്വം സൂചന നല്‍കിയിട്ടുണ്ട്. ഇവരില്‍ പലരുടേയും പ്രകടനത്തില്‍ പാര്‍ട്ടി തൃപ്തരല്ല.
]]>മോദി സര്‍ക്കാര്‍ ജനാധിപത്യത്തേയും ഭരണഘടനാ സ്ഥാപനങ്ങളേയും ദുര്‍ബമാക്കുകയാണെന്നും മായാവതി ആരോപിച്ചു. ബി.ജെ.പിയെ ഒരു പാഠം പഠിപ്പിക്കാന് വേണ്ടിയാണ് യു.പിയില് എസ്.പിക്ക് പിന്തുണ കൊടുത്തത്. ഈ തോല്‍വിയോടെ ആദിത്യനാഥിന്റേയും മോദിയുടേയും ഉറക്കം നഷ്ടപ്പെട്ടെന്നും മായാവതി പറഞ്ഞു.
ഉപതെരഞ്ഞെടുപ്പിലെ തോല്‍വിയുടെ പശ്ചാത്തലത്തില്‍ ലോക്‌സഭാ തെരഞ്ഞെടുപ്പ് നേരത്തെയാക്കാന് സാധ്യതയുണ്ടെന്നും മായാവതി പറഞ്ഞു. തെരഞ്ഞെടുപ്പ് വൈകുന്നതിന് അനുസരിച്ച് തങ്ങളുടെ തോല്‍വി കൂടുതല്‍ മോശമാകുമെന്ന് ബി.ജെ.പി തിരിച്ചറിഞ്ഞിട്ടുണ്ടെന്നും അവര് പറഞ്ഞു.
വോട്ടിംങ് മെഷീനുകളില് കൃത്രിമം നടക്കുന്നതായി മായാവതി ആരോപിച്ചു. വരുന്ന തെരഞ്ഞെടുപ്പുകളില് ബാലറ്റ് പേപ്പര് ഉപയോഗിക്കണമെന്നും അവര് ആവശ്യപ്പെട്ടു. ബാലറ്റ് പേപ്പര് ഉപയോഗിച്ചിരുന്നെങ്കില് യു.പി ഉപതെരഞ്ഞെടുപ്പില് ഭൂരിപക്ഷം വര്‍ധിക്കുമായിരുന്നു എന്ന് അഖിലേഷ് യാദവും കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.
]]>എന്നാല് ഒന്നുറപ്പുണ്ട്. 2019ല് ബി.ജെ.പിക്ക് കാര്യങ്ങള് പ്രതീക്ഷിച്ച പോലെ എളുപ്പമാവില്ല. കാറ്റ് മാറി വീശുമോ എന്നത് കേവലം സംശയമല്ല. ഏറെക്കുറെ ഉറപ്പുള്ള യാഥാര്‍ത്ഥ്യമാണ്. ഉപതെരഞ്ഞെടുപ്പ് ഫലങ്ങള് മാത്രമല്ല, ഇന്ത്യന് രാഷ്ട്രീയത്തിലെ അപ്രതീക്ഷിത കരുനീക്കങ്ങള് കൂടിയാണ് അത്തരമൊരു ചിന്തയെ ബലപ്പെടുത്തുന്നത്. ത്രിപുര നിയമസഭയിലേക്ക് നടന്ന തെരഞ്ഞെടുപ്പില് നേടിയ വിജയത്തിന്റെ ലഹരി ബി.ജെ.പിയുടെ തലയില്‍നിന്ന് ഇനിയും ഇറങ്ങിയിട്ടില്ല. രണ്ടര പതിറ്റാണ്ടിന്റെ ഇടതു ഭരണം തൂത്തെറിഞ്ഞതിന്റെ ആഘോഷം പ്രതിമ തകര്‍ത്തും തെരുവു കത്തിച്ചും രാജ്യമൊട്ടുക്കും ആഘോഷിക്കുകയാണ് അവര്. എന്നാല് കാല് ചുവട്ടിലെ മണ്ണ് ഒലിച്ചു പോകുന്നത് അറിയുന്നില്ല. അതോ അറിഞ്ഞിട്ടും കണ്ടില്ലെന്ന് നടിക്കുന്നതോ?
രാജസ്ഥാനിലെയും മധ്യപ്രദേശിലെയും ലോക്‌സഭാ സീറ്റുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില് ദയനീയമായി തോറ്റപ്പോള്, അതിനെ കാര്യമാക്കുന്നില്ലെന്നായിരുന്നു ബി.ജെ.പിയുടെ പ്രതികരണം. യു.പിയിലും ബിഹാറിലും തോല്‍വി ആവര്‍ത്തിക്കുമ്പോഴും അതു തന്നെയാണ് ബി.ജെ.പി നേതാക്കള് പറയുന്നത്. അമിത ആത്മവിശ്വാസം വിനയായെന്നാണ് യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ഏറ്റു പറച്ചില്. നിസ്സാര വല്‍ക്കരിച്ച് തള്ളുമ്പോഴും ബി.ജെ.പിയുടെ കോട്ടകളിലാണ് ഈ ചോര്‍ച്ച എന്നത് 2019 എങ്ങോട്ട് എന്ന ചോദ്യത്തിന്റെ ഉത്തരംകൂടിയാണ്.
ബി.ജെ.പി അടുത്ത കാലത്ത് നേടിയ തെരഞ്ഞെടുപ്പ് വിജയങ്ങളെല്ലാം താരതമ്യേന ചെറിയ സംസ്ഥാനങ്ങളിലായിരുന്നു. ഏറെയും ഒന്നോ രണ്ടോ മൂന്നോ ലോക്‌സഭാ സീറ്റുകള് മാത്രമുള്ള വടക്കു കിഴക്കന് സംസ്ഥാനങ്ങള്. ഗുജറാത്ത് മാത്രമാണ് ഇതിന് അപവാദം. ഭരണം നിലനിര്‍ത്തിയെങ്കിലും ഗുജറാത്തില്‍ ബി.ജെ.പി പിറകോട്ടാണ് സഞ്ചരിച്ചത് എന്നതില്‍ തര്‍ക്കമില്ല എന്നത് മറ്റൊരു വസ്തുത.
എന്നാല് തിരിച്ചടി നേരിടുന്നത് വലിയ സംസ്ഥാനങ്ങളിലാണ്. യു.പി തന്നെ ഉദാഹരണം. ആകെയുള്ള 540 ലോക്‌സഭാ മണ്ഡലങ്ങളുടെ ആറില് ഒന്നും (80 സീറ്റ്) യു.പിയിലാണ്. മൂന്നില് രണ്ട് ഭൂരിപക്ഷവുമായി ബി.ജെ.പി അധികാരത്തില് എത്തി ആറു മാസം തികയും മുമ്പാണ് ഉപതെരഞ്ഞെടുപ്പില് ദയനീയ തോല്‍വിയേറ്റുവാങ്ങിയത്. 2014ല്‍ മൂന്നു ലക്ഷത്തിലധികം വോട്ടിന്റെ ഭൂരിപക്ഷമുള്ള രണ്ട് മണ്ഡലങ്ങളാണ് ഒരുമിച്ച് കൈവിട്ടത്. ബി.ജെ.പിയില്‍നിന്നുള്ള വോട്ടുചോര്‍ച്ചയുടെ ആഴമാണ് ഇത് വ്യക്തമാക്കുന്നത്. അധികാരത്തിലേറി ആദ്യ ഒരു വര്‍ഷത്തേക്ക് സാധാരണ ഭരണവിരുദ്ധ വികാരങ്ങള് പ്രതിഫലിക്കാറില്ല. എന്നാല് ആറു മാസത്തിനകം തന്നെ ആദിത്യനാഥ് സര്‍ക്കാറിനെ ജനം കൈയൊഴിഞ്ഞതിന്റെ സൂചനയാണ് ഇപ്പോഴത്തെ തോല്‍വി. മുഖ്യമന്ത്രിയും ഉപമുഖ്യമന്ത്രിയും പ്രതിനിധീകരിക്കുന്ന മണ്ഡലങ്ങളിലാണ് തോറ്റത് എന്നത് മറ്റൊരു ഘടകം.
2014ല് 80ല് 71 ലോകസഭാ മണ്ഡലങ്ങളിലും ബി.ജെ.പിക്കായിരുന്നു ജയം. വര്‍ഗീയത ഇളക്കിവിട്ടും സാമുദായിക ധ്രുവീകരണം സാധ്യമാക്കിയും നേടിയ ഈ വിജയം താല്‍ക്കാലികം മാത്രമാണെന്നതിന്റെ തെളിവ് കൂടിയാണ് ഗൊരഖ്പൂരിലെയും ഫുല്‍പൂരിലെയും ഉപതെരഞ്ഞെടുപ്പ് വിധി. മധ്യപ്രദേശ് ആണ് തിരിച്ചടി നേരിട്ട മറ്റൊരു സംസ്ഥാനം. 29 ലോക്‌സഭാ മണ്ഡലങ്ങള് ഉണ്ട് ഇവിടെ. 2014ല് 27 സീറ്റിലും ജയിച്ചത് ബി.ജെ.പിയാണ്. രണ്ടിടത്ത് മാത്രമായിരുന്നു കോണ്‍ഗ്രസ്. ഇവിടെയും ചിത്രങ്ങള് മാറി മറിയുകയാണ്. രാജസ്ഥാനില് 25 സീറ്റുണ്ട്. 2014ല് 24 സീറ്റിലും ബി.ജെ.പിക്കായിരുന്നു ജയം. 2019ല് ലോക്‌സഭക്കൊപ്പം നിയമസഭാ തെരഞ്ഞെടുപ്പ് കൂടി നടക്കുന്ന സംസ്ഥാനമാണ് രാജസ്ഥാന്. ബിഹാറില് 40 ലോക്‌സഭാ മണ്ഡലങ്ങളുണ്ട്. 2014ല് 22 സീറ്റിലും ജയിച്ചത് ബി.ജെ.പിയാണ്. ഒമ്പതിടത്ത് ബി.ജെ.പി സഖ്യത്തിനായിരുന്നു ജയം. ശേഷിച്ചിടത്ത് മാത്രമാണ് മറ്റ് പാര്‍ട്ടികള്‍ ജയിച്ചത്.
ബി.ജെ.പി സഖ്യകക്ഷികള് അധികാരത്തിലുള്ള സംസ്ഥാനങ്ങളിലും കാര്യങ്ങള് എതിര് ദിശയിലേക്കാണ്. ആന്ധ്രയില് ടി.ഡി.പി അംഗങ്ങള് കേന്ദ്രമന്ത്രിസഭയില് നിന്ന് രാജിവെച്ചത് കഴിഞ്ഞയാഴ്ചയാണ്. തമിഴ്‌നാട്ടില് സഖ്യകക്ഷിയായ എ. ഐ.എ.ഡി.എം.കെക്കും തിരിച്ചടിയുടെ കാലമാണ്.
നോട്ടു നിരോധനവും ജി.എസ്.ടിയും ഉള്‍പ്പെടെ പൊതുജനത്തിന്റെ നട്ടെല്ലൊടിച്ച തീരുമാനമാണ് മോദി സര്‍ക്കാറിന് കാര്യങ്ങള്‍ കൈവിട്ടു പോകാന് കാരണമായത്. അതുകൊണ്ടു തന്നെ 2019 കൂടുതല് പ്രവചനാതീതമാവുകയാണ്. കാറ്റ് എങ്ങോട്ട് എന്നറിയാന് കാത്തിരിക്കുക തന്നെ വേണം.
ബീഹാറിലും ഉത്തര്‍പ്രദേശിലും ബിജെപിക്കു നേരിട്ട തിരിച്ചടി പ്രതിപക്ഷത്തിനു കൂടുതല്‍ ഉണര്‍വ് നല്‍കാനായിട്ടുണ്ട്. ബി.ജെ.പിക്കു വോട്ട് നല്‍കി കുടുക്കിലായെന്ന് ജനങ്ങള് മനസിലാക്കിയിരിക്കുന്നു. മിന്നലാക്രമണം നടത്തിയിട്ടും പാകിസ്താന്റെ മനോഭാവത്തില് മാറ്റമില്ല. ഇതെല്ലാം മോദി സര്‍ക്കാരിന്റെ വീഴ്ചയാണു കാണിക്കുന്നതെന്നും സാമ്‌നയില് പറയുന്നു.
ഉത്തര്‍പ്രദേശില്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ മണ്ഡലിത്തിലം ഉപമുഖ്യമന്ത്രി കേശവ് മൗര്യയുടേയും മണ്ഡലത്തിലാണ് സമാജ്‌വാദി പാര്‍ട്ടിയോട് ദയനീയ തോല്‍വി ഏറ്റുവാങ്ങിയത്. കഴിഞ്ഞ അഞ്ച് തവണ യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് വിജയിച്ച ഖൊരക്പൂര് മണ്ഡലത്തില്‍ സമാജ്പാര്‍ട്ടിയുടെ പ്രവീണ്‍ കുമാര് നിഷാദ് ഇരുപതിനായിരത്തിലേറെ വോട്ടുകള്‍ക്കാണ് വിജയിച്ചത്. ഫുല്‍പുരില്‍ സമാജ്‌വാദി പാര്‍ട്ടി സ്ഥാനാര്‍ത്ഥി നാഗേന്ദ്ര പട്ടേലിന്റെ വിജയം അരലക്ഷത്തിലധികം വോട്ടുകള്‍ക്കായിരുന്നു. യു.പി ഉപമുഖ്യമന്ത്രി കേശവ് മൗര്യയുടെ മണ്ഡലമാണ് ഫുല്‍പൂര്‍. ബിഹാറില്‍ ആര്.ജെ.ഡിയുവിനോടായിരുന്നു ബി.ജെ.പിയുടെ തോല്‍വി.
മുന്‍കോണ്‍ഗ്രസ് ദേശീയ അധ്യക്ഷ സോണിയ ഗാന്ധി പ്രതിപക്ഷ പാര്‍ട്ടികളുടെ നേതാക്കള്‍ക്കായി ഒരുക്കിയ അത്താഴവിരുന്നിനേയും ശിവസേന പരിഹസിച്ചു. അത്താഴവിരുന്നുകൊണ്ട് മാത്രം ബി.ജെ.പിക്കെതിരെ മുന്നോട്ടുപോകാന്‍ കോണ്‍ഗ്രസിനു കഴിയില്ല. ശക്തനായ നേതാവും ശക്തമായ നിലപാടുകളുമാണ് രാജ്യത്തെ മുഖ്യപ്രതിപക്ഷ പാര്‍ട്ടിയില്‍നിന്ന് ജനങ്ങള്‍ പ്രതീക്ഷിക്കുന്നതെന്നും മുഖപ്രസംഗത്തില് പറയുന്നു.
]]>ജനങ്ങളെ വേദനിപ്പിച്ച കേന്ദ്ര-സംസ്ഥാന സര്‍ക്കാറിന്റെ നയങ്ങള്‍ക്കെതിയുള്ള വിധിയാണ് ഇത്. പൊതുജനങ്ങളെ വേദനിപ്പിക്കുമ്പോള്‍ അവര്‍ക്ക് അവസരം വരുമ്പോള് മറുപടി നല്‍കുമെന്ന് ബി.ജെ.പി മറന്നു. എന്നാല് ജനങ്ങള് അതിനു വോട്ടിലൂടെ ഏറ്റവും അനുയേജ്യമായ മറുപടി നല്‍കി. ഗോരഖ്പുരിലെയും ഫൂല്‍പ്പൂരിലെയും വിജയത്തിന് ബിഎസ്പിയ്ക്കും മറ്റ് പ്രതിപക്ഷ പാര്‍ട്ടികള്‍ക്കും നന്ദി പറയുന്നു. സര്‍ക്കാറിനോട് ജനങ്ങള്‍ക്കുള്ള വിശ്വാസ്യത നഷ്ടപ്പെട്ടതിനുള്ള തെളിവാണ് എസ്പിക്ക് ലഭിച്ച ലക്ഷക്കണക്കിന് വോട്ടുകളെന്നും അഖിലേഷ് യാദവ് പറഞ്ഞു.
നേരത്തെ യു.പിയില് എസ്.പി ബി.എസ്.പി സഖ്യത്തിന്റെ വിജയത്തില് പ്രതികരണവുമായി ബംഗാള് മുഖ്യമന്ത്രി മമത ബാനര്‍ജിയും നാഷണല്‍ കോണ്‍ഫറന്‍സ് നേതാവ് ഉമര് അബ്ദുള്ളയും രംഗത്തെത്തിയിരുന്നു.ബി.ജെ.പിയുടെ അന്ത്യത്തിന്റെ ആരംഭം കുറിച്ചുകഴിഞ്ഞെന്നും മികച്ച വിജയമാണ് എസ്.പിയും ബി.എസ്.പിയും നേടിയിരിക്കുന്നതെന്നും അഖിലേഷിനേയും മായാവതിയേയും അഭിനന്ദിക്കുന്നതായും മമത ബാനര്‍ജി ട്വീറ്ററില്‍ കുറിച്ചു.
കഴിഞ്ഞ അഞ്ച് തവണ യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് വിജയിച്ച ഖൊരക്പൂര് മണ്ഡലത്തില്‍ സമാജ്പാര്‍ട്ടിയുടെ പ്രവീണ്‍ കുമാര് നിഷാദ് വിജയിച്ചത്. ഫുല്‍പുരില്‍ സമാജ്‌വാദി പാര്‍ട്ടി സ്ഥാനാര്‍ത്ഥി നാഗേന്ദ്ര പട്ടേല്‍ അന്‍പതിനായിത്തിലധിം ലീഡിലാണ് ജയിച്ചത്. യു.പി ഉപമുഖ്യമന്ത്രി കേശവ് മൗര്യയുടെ മണ്ഡലമാണ് ഫുല്‍പൂര്‍.
]]>आज के उपचुनावों में जीतने वाले उम्मीदवारों को बधाई।
नतीजों से स्पष्ट है कि मतदाताओं में भाजपा के प्रति बहुत क्रोध है और वो उस गैर भाजपाई उम्मीदवार के लिए वोट करेंगे जिसके जीतने की संभावना सबसे ज़्यादा हो।
कांग्रेस यूपी में नवनिर्माण के लिए तत्पर है, ये रातों रात नहीं होगा।
— Office of RG (@OfficeOfRG) March 14, 2018
നേരത്തെ യു.പിയില് എസ്.പി ബി.എസ്.പി സഖ്യത്തിന്റെ വിജയത്തില് പ്രതികരണവുമായി ബംഗാള് മുഖ്യമന്ത്രി മമത ബാനര്‍ജിയും നാഷണല്‍ കോണ്‍ഫറന്‍സ് നേതാവ് ഉമര് അബ്ദുള്ളയും രംഗത്തെത്തിയിരുന്നു.ബി.ജെ.പിയുടെ അന്ത്യത്തിന്റെ ആരംഭം കുറിച്ചുകഴിഞ്ഞെന്നും മികച്ച വിജയമാണ് എസ്.പിയും ബി.എസ്.പിയും നേടിയിരിക്കുന്നതെന്നും അഖിലേഷിനേയും മായാവതിയേയും അഭിനന്ദിക്കുന്നതായും മമത ബാനര്‍ജി ട്വീറ്ററില്‍ കുറിച്ചു.
Great victory. Congratulations to Mayawati Ji and @yadavakhilesh Ji for #UPByPolls The beginning of the end has started
— Mamata Banerjee (@MamataOfficial) March 14, 2018
‘കഴിഞ്ഞദിവസത്തെ അത്താഴം കഴിഞ്ഞ് മടങ്ങവെ ബി.എസ്.പിയുടെ സതീഷ് മിശ്ര ജീ ഇന്നത്തെ വോട്ടെണ്ണലില് ഒരു സര്‍്രൈപസ് ഉണ്ടാവുമെന്ന് പറഞ്ഞിരുന്നെന്നും ട്രെന്റുകള് കാണുമ്പോള് അദ്ദേഹം പറഞ്ഞത് ശരിയാണെന്നു തോന്നുന്നു’ വെന്നുമാണ് ഉമര് അബ്ദുള്ള ട്വിറ്ററിലൂടെ പ്രതികരിച്ചത്.
കഴിഞ്ഞ അഞ്ച് തവണ യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് വിജയിച്ച ഖൊരക്പൂര് മണ്ഡലത്തില്‍ സമാജ്പാര്‍ട്ടിയുടെ പ്രവീണ്‍ കുമാര് നിഷാദ് 23000 വോട്ടുകളുടെ ഭൂരിപക്ഷവുമായി മുന്നേറുന്നു. ഫുല്‍പുരില്‍ സമാജ്‌വാദി പാര്‍ട്ടി സ്ഥാനാര്‍ത്ഥി നാഗേന്ദ്ര പട്ടേല്‍ 47000 വോട്ടുകള്‍ക്ക് ലീഡ് ചെയ്യുകയാണ്. യു.പി ഉപമുഖ്യമന്ത്രി കേശവ് മൗര്യയുടെ മണ്ഡലമാണ് ഫുല്‍പൂര്‍.
]]>അന്തിമ ഫലം പുറത്തു വന്നതിനു ശേഷം കാര്യങ്ങള് പരിശോധിക്കും. ഭാവിയില് ബി.എസ്.പിയും എസ്.പി.യും കോണ്‍ഗ്രസും സഖ്യത്തിലേര്‍പ്പെട്ടാല്‍ അതിനെ എങ്ങനെ നേരിടണമെന്ന് പാര്‍ട്ടി ആലോചിച്ച് തീരുമാനിക്കും. 2019ലെ തെരഞ്ഞെടുപ്പിനെ നേരിടാനുള്ള പുതിയ പദ്ധതികള് ആവിഷ്‌കരിക്കുമെന്നും മൗര്യ കൂട്ടിച്ചേര്‍ത്തു.
മുഖ്യമന്ത്രി യോഗി ആദിത്യനാഥ് രാജിവെച്ചതിനെ തുടര്‍ന്നാണ് ഗോരഖ്പൂര്‍ ലോക്‌സഭാ മണ്ഡലത്തില് തെരഞ്ഞെടുപ്പു നടന്നത്. സമാജ് വാദി പാര്‍ട്ടിയും ബി.ജെ.പിയും തമ്മില് ഇഞ്ചോടിഞ്ച് പോരാട്ടമായിരുന്നു ആദ്യഘട്ടത്തില് നടത്തിയത്. പിന്നീട് ബി.ജെ.പിയെ ഏറെ ദൂരം പിന്തള്ളി എസ്.പി-ബി.എസ്.പി സഖ്യം ഉപതെരഞ്ഞെടുപ്പ് നടന്ന രണ്ടു മണ്ഡലങ്ങളിലും മുന്നേറുകയായിരുന്നു.
യു.പിയില് എസ്.പി ബി.എസ്.പി സഖ്യത്തിന്റെ വിജയത്തില് പ്രതികരണവുമായി ബംഗാള് മുഖ്യമന്ത്രി മമത ബാനര്‍ജിയും നാഷണല്‍ കോണ്‍ഫറന്‍സ് നേതാവ് ഉമര് അബ്ദുള്ളയും രംഗത്തെത്തി.ബി.ജെ.പിയുടെ അന്ത്യത്തിന്റെ ആരംഭം കുറിച്ചുകഴിഞ്ഞെന്നും മികച്ച വിജയമാണ് എസ്.പിയും ബി.എസ്.പിയും നേടിയിരിക്കുന്നതെന്നും അഖിലേഷിനേയും മായാവതിയേയും അഭിനന്ദിക്കുന്നതായും മമത ബാനര്‍ജി ട്വീറ്ററില്‍ കുറിച്ചു.
‘കഴിഞ്ഞദിവസത്തെ അത്താഴം കഴിഞ്ഞ് മടങ്ങവെ ബി.എസ്.പിയുടെ സതീഷ് മിശ്ര ജീ ഇന്നത്തെ വോട്ടെണ്ണലില് ഒരു സര്‍െ്രെപസ് ഉണ്ടാവുമെന്ന് പറഞ്ഞിരുന്നെന്നും ട്രെന്റുകള് കാണുമ്പോള് അദ്ദേഹം പറഞ്ഞത് ശരിയാണെന്നു തോന്നുന്നു’ വെന്നുമാണ് ഉമര് അബ്ദുള്ള ട്വിറ്ററിലൂടെ പ്രതികരിച്ചത്.
കഴിഞ്ഞ അഞ്ച് തവണ യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് വിജയിച്ച ഖൊരക്പൂര് മണ്ഡലത്തില്‍ സമാജ്പാര്‍ട്ടിയുടെ പ്രവീണ്‍ കുമാര് നിഷാദ് 23000 വോട്ടുകളുടെ ഭൂരിപക്ഷവുമായി മുന്നേറുന്നു. ഫുല്‍പുരില്‍ സമാജ്‌വാദി പാര്‍ട്ടി സ്ഥാനാര്‍ത്ഥി നാഗേന്ദ്ര പട്ടേല്‍ 47000 വോട്ടുകള്‍ക്ക് ലീഡ് ചെയ്യുകയാണ്. യു.പി ഉപമുഖ്യമന്ത്രി കേശവ് മൗര്യയുടെ മണ്ഡലമാണ് ഫുല്‍പൂര്‍.
]]>