urdu language – Chandrika Daily https://www.chandrikadaily.com Sat, 22 Jul 2023 14:22:34 +0000 en-US hourly 1 https://wordpress.org/?v=5.8.10 https://cdn.chandrikadaily.com/wp-contents/uploads/2020/08/chandrika-fav.jpeg urdu language – Chandrika Daily https://www.chandrikadaily.com 32 32 ഉർദു ഭാഷയോടുള്ള വിവേചനം അവസാനിപ്പിക്കുക – സണ്ണി ജോസഫ് എം.എൽ.എ https://www.chandrikadaily.com/end-discrimination-against-urdu-language-sunny-joseph-mla.html https://www.chandrikadaily.com/end-discrimination-against-urdu-language-sunny-joseph-mla.html#respond Sat, 22 Jul 2023 14:22:34 +0000 https://www.chandrikadaily.com/?p=265854 കണ്ണൂർ : ഹൈസ്കൂൾ ഉർദു അധ്യാപക പരിശീലന കോഴ്സായ ഡിപ്ലോമ ഇൻ ലാംഗ്വേജ് എജ്യുക്കേഷൻ പരിഷ്കരിക്കാൻ വേണ്ടി നിർത്തലാക്കിയത് ചരിത്രത്തിലെങ്ങും കേട്ടുകേൾവിയില്ലാത്തതാണെന്ന് അഡ്വ. സണ്ണി ജോസഫ് എംഎൽഎ.
കണ്ണൂർ വിദ്യാഭ്യാസ ഉപഡയറക്ടറുടെ കാര്യാലയത്തിന് മുന്നിൽ
കേരള ഉർദു ടീച്ചേഴ്സ് അസോസിയേഷൻ (കെ.യു.ടി.എ.) വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് നടത്തിയ ധർണ്ണ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

നിർത്തി വച്ച ഉർദു ഡി.എൽ.ഇ.ഡി. കോഴ്സ് പുന:സ്ഥാപിക്കുക, ഗവൺമെന്റ് തലത്തിൽ ഉർദു ബി.എഡ് കോഴ്സിന് സീറ്റുകൾ അനുവദിക്കുക, ഹയർ സെക്കണ്ടറിയിൽ ഉർദു ഭാഷ പഠിക്കാനുള്ള അവസരം നൽകുക, ഒഴിഞ്ഞു കിടക്കുന്ന ഉർദു അധ്യാപക തസ്തികകൾ നികത്താൻ ഉടൻ പി.എസ്.സി വിളിക്കുക, ഒന്നാംതരം മുതൽ ഉർദു പഠനം ആരംഭിക്കുക, പങ്കാളിത്ത പെൻഷൻ പിൻവലിക്കുക, സർവ്വീസിലുള്ള അദ്ധ്യാപകരെ കെ-ടെറ്റ് പരീക്ഷയിൽ നിന്ന് ഒഴിവാക്കുക, പാർട്ട് ടൈം അധ്യാപകരുടെ സർവ്വീസ് സംബന്ധമായ പ്രശ്നങ്ങൾ പരിഹരിക്കുക, ഭാഷാധ്യാപകർക്ക് ഹെഡ് മാസ്റ്റർ തസ്തികയിലേക്ക് പ്രമോഷൻ നൽകുക തുടങ്ങിയ വിവിധ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു ധർണ്ണ നടത്തിയത്.

കേരള ഉർദു ടീച്ചേഴ്സ് അസോസിയേഷൻ കണ്ണൂർ ജില്ലാ പ്രസിഡണ്ട് ഫൈറോസ്.എ അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി സി.വി.കെ.റിയാസ് മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന വൈസ് പ്രസിഡന്റ് യു.കെ. നാസർ, ജില്ലാ സെക്രട്ടറി ഷറഫുദ്ദീൻ കെ.എ, സി.വി.കെ.റാഷിദ്, കെ.പി. റിയാസ്,എം.കെ.സുഹൈൽ, ടി.വി.അൻസാർ എന്നിവർ സംസാരിച്ചു.

]]>
https://www.chandrikadaily.com/end-discrimination-against-urdu-language-sunny-joseph-mla.html/feed 0