vande bharath – Chandrika Daily https://www.chandrikadaily.com Sat, 08 Nov 2025 16:48:12 +0000 en-US hourly 1 https://wordpress.org/?v=5.8.12 https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg vande bharath – Chandrika Daily https://www.chandrikadaily.com 32 32 വിവാദമായതോടെ പിന്‍വലിച്ച വന്ദേഭാരതിലെ ആര്‍എസ്എസ് ഗണഗീത വീഡിയോ റീപോസ്റ്റ് ചെയ്ത് റെയില്‍വേ https://www.chandrikadaily.com/railways-has-reposted-the-rss-ganga-geetha-video-of-vandebharat.html https://www.chandrikadaily.com/railways-has-reposted-the-rss-ganga-geetha-video-of-vandebharat.html#respond Sat, 08 Nov 2025 16:48:12 +0000 https://www.chandrikadaily.com/?p=362632 എറണാകുളം -ബംഗളൂരു വന്ദേഭാരതിന്റെ ഉദ്ഘടനത്തില്‍ വിവാദമായ കുട്ടികള്‍ ആര്‍എസ്എസ് ഗണഗീതം ആലപിക്കുന്ന വീഡിയോ പിന്‍വലിച്ച് മണിക്കൂറുകള്‍ക്കുള്ളില്‍ റീപോസ്റ്റ് ചെയ്ത് റെയില്‍വേ. വീഡിയോ വിവാദമായതോടെ ദക്ഷിണ റെയില്‍വേ തങ്ങളുടെ സോഷ്യല്‍മീഡിയ അക്കൗണ്ടില്‍ നിന്ന് വീഡിയോ പിന്‍വലിച്ചിരുന്നു. ഇതാണ് ഇംഗ്ലീഷ് തര്‍ജമയോടു കൂടി വീണ്ടും പോസ്റ്റ് ചെയ്തത്.

വന്ദേഭാരതിന്റെ ഉദ്ഘാടന യാത്രയില്‍ ആര്‍എസ്എസ് ഗണഗീതം വിദ്യാര്‍ഥികളെക്കൊണ്ട് പാടിച്ചതില്‍ പ്രതിഷേധം ശക്തമായിരുന്നു. വര്‍ഗീയ പ്രചരണത്തിന് വേണ്ടി കേന്ദ്ര സര്‍ക്കാര്‍ ഇന്ത്യന്‍ റെയില്‍വേയെ ഉപയോഗിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശനും ആരോപിച്ചിുന്നു.

വിവാദമായതോടെ ഗണഗീതം പങ്കുവച്ച എഫ്ബി പോസ്റ്റ് ദക്ഷിണ റെയില്‍വേ ആദ്യം പിന്‍വലിച്ചെങ്കിലും പിന്നീട് രാത്രിയോടെ എക്‌സില്‍ റീപോസ്റ്റ് ചെയ്യുകയായിരുന്നു. എറണാകുളം ബംഗളൂരു വന്ദേഭാരതിന്റെ ആദ്യയാത്രയിലാണ് വിദ്യാര്‍ഥികള്‍ ആര്‍എസ്എസ് ഗണഗീതം പാടിയത്.

ഈ ദൃശ്യങ്ങള്‍ ദക്ഷിണ റെയില്‍വേ ഔദ്യോഗിക പേജില്‍ പോസ്റ്റ് ചെയ്യുകയായിരുന്നു. കുട്ടികളുടെ തലച്ചോറിലേക്ക് വിഷം കുത്തിവയ്ക്കുന്ന ആര്‍എസ്എസിനെയാണ് ഇന്ന് കണ്ടതെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാലും പറഞ്ഞിരുന്നു.

]]>
https://www.chandrikadaily.com/railways-has-reposted-the-rss-ganga-geetha-video-of-vandebharat.html/feed 0
വന്ദേ ഭാരതില്‍ ചോര്‍ച്ച; ബുദ്ധിമുട്ടിലായി യാത്രക്കാര്‍ https://www.chandrikadaily.com/leaks-in-vande-bharat-passengers-in-trouble.html https://www.chandrikadaily.com/leaks-in-vande-bharat-passengers-in-trouble.html#respond Wed, 25 Jun 2025 06:27:44 +0000 https://www.chandrikadaily.com/?p=345710 വരാണസി – ന്യൂ ദില്ലി വന്ദേഭാരത് എക്‌സ്പ്രസില്‍ ചോര്‍ച്ച. എസി പ്രവര്‍ത്തനരഹിതമായതോടെയാണ് കോച്ചിന്റെ മേല്‍ക്കൂരയില്‍ ചോര്‍ച്ചയുണ്ടായത്. എന്നാല്‍ കോച്ചിന്റെ മേല്‍ക്കൂരയില്‍ നിന്ന് വെള്ളം ചോരുന്ന വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലാണ്. ട്രെയിനിലെ യാത്രക്കാരനാണ് അയാള്‍ക്കുണ്ടായ ദുരനുഭവം പങ്കുവെച്ചത്.

‘വന്ദേഭാരത് ട്രെയിനില്‍ എ സി പ്രവര്‍ത്തിക്കുന്നില്ല. വെള്ളം ചോരുകയാണ്. പ്രീമിയം നിരക്ക് ഉണ്ടായിരുന്നിട്ടും വളരെ അസ്വസ്ഥമായ യാത്രയാണ്. നിരവധി പരാതികള്‍ നല്‍കിയെങ്കിലും നടപടിയൊന്നും സ്വീകരിച്ചില്ല. ദയവായി അത് പരിശോധിക്കണമെന്നും’ വീഡിയോ പങ്കുവെച്ചുകൊണ്ട് മിശ്ര എക്‌സില്‍ കുറിച്ചു. റെയില്‍വെ മന്ത്രാലയം, ഐആര്‍സിടിസി റെയില്‍വെ മന്ത്രി അശ്വിനി വൈഷ്ണവ് എന്നിവരുടെ ഔദ്യോഗിക അക്കൗണ്ടുകള്‍ മിശ്ര ടാഗ് ചെയ്തു. ജീവനക്കാര്‍ ഉത്തരവാദിത്തമില്ലാതെ പെരുമാറിയെന്ന് ആരോപിച്ച് മിശ്ര തന്റെ ടിക്കറ്റിന്റെ മുഴുവന്‍ തുകയും തിരികെ നല്‍കണമെന്നും ആവശ്യപ്പെട്ടു.

അതേസമയം ഈ വീഡിയോ സമൂഹ മാധ്യമത്തില്‍ വലിയ രീതിയില്‍ പ്രചരിക്കാന്‍ തുടങ്ങിയതോടെ പ്രതികരണവുമായി റെയില്‍വെ സേവ രംഗത്തെത്തി. റിട്ടേണ്‍ എയര്‍ ഫില്‍ട്ടര്‍ എസി ഡ്രെയിനിലെ ദ്വാരങ്ങള്‍ അടഞ്ഞുപോയതിനാലാണ് വെള്ളം ചോര്‍ന്നതെന്ന് അവര്‍ വിശദീകരിച്ചു. ചോര്‍ച്ചയ്ക്ക് കാരണം ‘കണ്ടന്‍സേറ്റ് വെള്ളം’ ആണെന്ന് റെയില്‍വെ സേവ പ്രതികരിച്ചത്. അധികാരികള്‍ ഇതിനകം നടപടി സ്വീകരിച്ചിട്ടുണ്ടെന്ന് റെയില്‍വെയുടെ ഔദ്യോഗിക ഹാന്‍ഡില്‍ ആയ റെയില്‍വെ സേവയിലൂടെ മറുപടി നല്‍കി.

സിസ്റ്റത്തിനുള്ളില്‍ വെള്ളം അടിഞ്ഞുകൂടുകയും, ട്രെയിന്‍ ബ്രേക്ക് ചെയ്തപ്പോള്‍ വെള്ളം എയര്‍ ഡക്റ്റിലേക്ക് ഒഴുകുകയും യാത്രക്കാരുടെ ഭാഗത്തേക്ക് ചോര്‍ന്നൊലിക്കുകയും ചെയ്തുവെന്നാണ് റെയില്‍വെ വ്യക്തമാക്കിയത്. ട്രെയിന്‍ തിരിച്ചുപോകുന്നതിന് മുമ്പ് ന്യൂഡല്‍ഹി സ്റ്റേഷനില്‍ വെച്ച് കേടായ ഡ്രിപ്പ് ട്രേ വൃത്തിയാക്കിയതായും റെയില്‍വെ കൂട്ടിച്ചേര്‍ത്തു.

]]>
https://www.chandrikadaily.com/leaks-in-vande-bharat-passengers-in-trouble.html/feed 0
വന്ദേ ഭാരത് മൂലം മറ്റ് ട്രെയിനുകള്‍ വൈകുന്നില്ല, വേഗത കൂട്ടുകയാണ് ചെയ്തത്; വിശദീകരിച്ച് റെയില്‍വേ https://www.chandrikadaily.com/other-trains-are-not-delayed-due-to-vande-bharat-they-are-speeding-up-explained-railways.html https://www.chandrikadaily.com/other-trains-are-not-delayed-due-to-vande-bharat-they-are-speeding-up-explained-railways.html#respond Fri, 27 Oct 2023 17:28:50 +0000 https://www.chandrikadaily.com/?p=280960 വന്ദേ ഭാരത് മൂലം മറ്റ് ട്രെയിനുകള്‍ വൈകുന്നുവെന്ന ആരോപണം നിഷേധിച്ച് റെയില്‍വേ. വന്ദേ ഭാരതിന് വേണ്ടി ഒരു ട്രെയിനും പിടിച്ചിടുന്നില്ലെന്ന് ദക്ഷിണ റെയില്‍വേ വ്യക്തമാക്കി.

ട്രെയിനുകള്‍ വൈകിയതിന് മറ്റ് കാരണങ്ങള്‍ ഉണ്ട്. കനത്ത മഴയും കൊച്ചുവേളി പിറ്റ് ലൈനില്‍ വെള്ളം കയറിയതും ട്രെയിനുകള്‍ വൈകാന്‍ കാരണമായി.

തിരുവനന്തപുരം-കൊല്ലം, തിരുവനന്തപുരം-നാഗര്‍കോവില്‍ സെക്ഷനുകളില്‍ മണ്ണിടിച്ചിലുണ്ടായതും ട്രെയിനുകള്‍ വൈകുന്നത് കാരണമായി. വന്ദേ ഭാരത് മൂലം വേണാട് അടക്കം മൂന്ന് ട്രെയിനുകള്‍ വേഗത കൂട്ടുകയാണ് ചെയ്തതെന്നും റെയില്‍വേ വിശദീകരിച്ചു.

]]>
https://www.chandrikadaily.com/other-trains-are-not-delayed-due-to-vande-bharat-they-are-speeding-up-explained-railways.html/feed 0
ട്രെയിനുകള്‍ക്ക് നേരെ വീണ്ടും കല്ലേറ്; ഇത്തവണ വന്ദേഭാരതിനും രാജധാനിക്കും നേരെ https://www.chandrikadaily.com/stone-pelting-on-trains-again-this-time-towards-vandebharat-and-rajdhani.html https://www.chandrikadaily.com/stone-pelting-on-trains-again-this-time-towards-vandebharat-and-rajdhani.html#respond Mon, 21 Aug 2023 14:54:00 +0000 https://www.chandrikadaily.com/?p=270806 സംസ്ഥാനത്തെ ട്രെയിനുകള്‍ക്ക് നേരെ വീണ്ടും കല്ലേറ്. ഇന്ന് വൈകിട്ട് നാലുമണിക്കും അഞ്ചുമണിക്കും ഇടയില്‍ മലപ്പുറം താനൂരിനും പരപ്പനങ്ങാടിക്കും ഇടയില്‍ വച്ച് വന്ദേ ഭാരതിന് നേരെ കല്ലേറുണ്ടായി. ട്രെയിനിന്റെ ചില്ല് പൊട്ടിയിട്ടുണ്ട്. ഇത് രണ്ടാം തവണയാണ് ഇവിടെവെച്ച് ആക്രമണം ഉണ്ടാവുന്നത്.

കാസര്‍കോട് കാഞ്ഞങ്ങാട് വെച്ച് 3:45 ഓടുകൂടി തിരുവനന്തപുരത്തേക്കുള്ള രാജധാനി എക്‌സ്പ്രസിന് നേരെ കല്ലേറുണ്ടായി.

പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

 

 

]]>
https://www.chandrikadaily.com/stone-pelting-on-trains-again-this-time-towards-vandebharat-and-rajdhani.html/feed 0
കണ്ണൂരില്‍ വന്ദേഭാരതിന് നേരെ കല്ലേറ്; യാത്ര തുടരുന്നത് പൊട്ടിയ ചില്ല് താല്‍ക്കാലികമായി ഒട്ടിച്ച് https://www.chandrikadaily.com/stone-pelting-on-vandebharat-in-kannur-continue-the-journey-by-temporarily-patching-the-broken-glass.html https://www.chandrikadaily.com/stone-pelting-on-vandebharat-in-kannur-continue-the-journey-by-temporarily-patching-the-broken-glass.html#respond Wed, 16 Aug 2023 14:05:28 +0000 https://www.chandrikadaily.com/?p=270073 കണ്ണൂരില്‍ വന്ദേ ഭാരത് ട്രെയിനിന് നേരെ വീണ്ടും കല്ലേറ്. കണ്ണൂരില്‍ നിന്ന് ഉച്ചയ്ക്ക് രണ്ടരയ്ക്ക് പുറപ്പെട്ട ട്രെയിനിന് തലശ്ശേരിക്കും മാഹിക്കും ഇടയില്‍ വെച്ചാണ് കല്ലേറ് സംഭവിച്ചത്.

സംഭവത്തില്‍ c18 കോച്ചിന്റെ ചില്ലുകള്‍ പൊട്ടിപ്പോയി. ആര്‍പിഎഫ് പരിശോധന നടത്തുന്നുണ്ട്. പൊട്ടിയ ചില്ല് താല്‍ക്കാലികമായി ഒട്ടിച്ചാണ് നിലവില്‍ യാത്ര തുടരുന്നത്. രണ്ടുദിവസം മുമ്പും കണ്ണൂരില്‍ വച്ച് രണ്ട് ട്രെയിനുകള്‍ക്ക് നേരെ കല്ലേറ് ഉണ്ടായിരുന്നു.

]]>
https://www.chandrikadaily.com/stone-pelting-on-vandebharat-in-kannur-continue-the-journey-by-temporarily-patching-the-broken-glass.html/feed 0
വന്ദേ ഭാരതിന് തിരൂരില്‍ സ്റ്റോപ്പില്ല; ഹര്‍ജി തള്ളി സുപ്രിം കോടതി https://www.chandrikadaily.com/vande-bharat-does-not-stop-at-tirur-the-supreme-court-rejected-the-petition.html https://www.chandrikadaily.com/vande-bharat-does-not-stop-at-tirur-the-supreme-court-rejected-the-petition.html#respond Mon, 17 Jul 2023 08:34:35 +0000 https://www.chandrikadaily.com/?p=265034 തിരുവനന്തപുരത്ത് നിന്ന് കാസര്‍കോടേക്കും തിരിച്ചുമുള്ള വന്ദേ ഭാരത് എക്‌സ്പ്രസ് ട്രെയിനുകള്‍ക്ക് തിരൂരില്‍ സ്റ്റോപ്പ് അനുവദിക്കണമെന്ന ഹര്‍ജി സുപ്രീം കോടതി തള്ളി. സ്റ്റോപ്പ് തീരുമാനിക്കേണ്ടത് റെയില്‍വേയെന്ന് ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് വ്യക്തമാക്കി. ഒരു ഹര്‍ജി അനുവദിച്ചാല്‍ പല വന്ദേ ഭാരത് ട്രെയിനുകളുടെ ഹര്‍ജിയും കോടതിയിലെത്തും. അതിനാല്‍ ഇപ്പോള്‍ പോകുന്ന പോലെ ട്രെയിന്‍ പോകട്ടെയെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. മലപ്പുറം തിരൂര്‍ സ്വദേശിയായ പിടി ഷീജിഷ് ആണ് സുപ്രീം കോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്തത്. അഭിഭാഷകരായ ശ്രീറാം പറക്കാട്, എംഎസ് വിഷ്ണു ശങ്കര്‍ എന്നിവരാണ് ഹാജരായത്.

വന്ദേ ഭാരത് എക്സ്പ്രസിന് മലപ്പുറം ജില്ലയിലെ തിരൂരില്‍ സ്റ്റോപ്പ് അനുവദിക്കാന്‍ നിര്‍ദേശിക്കണമെന്ന് ആവശ്യപ്പെട്ടാണ് ഹര്‍ജി സമര്‍പ്പിച്ചത്. രാഷ്ട്രീയ കാരണങ്ങള്‍ കൊണ്ടാണ് സ്റ്റോപ്പ് അനുവദിക്കാത്തതെന്നായിരുന്നു ഹര്‍ജിക്കാരന്റെ വാദം. തിരൂരിന് സ്റ്റോപ്പ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് നേരത്തെ കേരള ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചിരുന്നെങ്കിലും ഇത് തള്ളിയിരുന്നു. തുടര്‍ന്നാണ് ഷീജിഷ് സുപ്രീം കോടതിയെ സമീപിച്ചത്.

കേരളത്തിലെ ഏറ്റവും ജനസാന്ദ്രതയുള്ള ജില്ലയാണ് മലപ്പുറമെന്നും ജില്ലയിലെ റെയില്‍വേ സ്റ്റേഷനില്‍ സ്റ്റോപ്പിന് അവകാശമുണ്ടെന്നുമായിരുന്നു വാദം. ആദ്യം റെയില്‍വേ പുറത്തിറക്കിയ ടൈം ടേബിള്‍ പ്രകാരം വന്ദേഭാരത് എക്സ്പ്രസിന് തിരൂരില്‍ സ്റ്റോപ്പ് അനുവദിച്ചിരുന്നുവെന്നും എന്നാല്‍ പിന്നീട് ഇത് ഇത് ഒഴിവാക്കിയത് രാഷ്ട്രീയകാരണങ്ങള്‍ കൊണ്ടാണെന്നും തിരൂര്‍ സ്വദേശി കൂടിയായ പി.ടി. ഷീജിഷ് ഹര്‍ജിയില്‍ പറയുന്നു. തിരൂരിനെ ഒഴിവാക്കിയാണ് ഷൊര്‍ണൂര്‍ സ്റ്റേഷനില്‍ സ്റ്റോപ്പ് അനുവദിച്ചതെന്നും ഹര്‍ജിയില്‍ പറയുന്നു. അഭിഭാഷകരായ ശ്രീറാം പറക്കാട്ട്, എം.എസ്. വിഷ്ണു ശങ്കര്‍ എന്നിവരാണ് സുപ്രീം കോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്തത്.

 

 

 

]]>
https://www.chandrikadaily.com/vande-bharat-does-not-stop-at-tirur-the-supreme-court-rejected-the-petition.html/feed 0
വന്ദേഭാരത് എക്‌സ്പ്രസിന്റെ നിറംമാറ്റം: ദേശീയപതാകയില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ടാണ് പുതിയ മാറ്റമെന്ന് റെയില്‍വേ മന്ത്രി https://www.chandrikadaily.com/color-change-of-vande-bharat-express-railway-minister-says-the-new-change-is-inspired-by-the-national-flag.html https://www.chandrikadaily.com/color-change-of-vande-bharat-express-railway-minister-says-the-new-change-is-inspired-by-the-national-flag.html#respond Sun, 09 Jul 2023 04:15:17 +0000 https://www.chandrikadaily.com/?p=263675 കാവി നിറത്തോടുകൂടിയായിരിക്കും ഇനി വന്ദേഭാരത് പുറത്തിറക്കുക എന്ന് കഴിഞ്ഞദിവസം റെയില്‍വേ മന്ത്രി അശ്വനി വൈഷ്ണവ് വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഇതില്‍ പ്രതികരണവുമായി എത്തിയിരിക്കുകയാണ് മന്ത്രി ഇപ്പോള്‍.

ഇന്ത്യന്‍ ദേശീയ പതാകയിലെ ത്രിവര്‍ണ്ണ നിറത്തില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടാണ് പുതിയ വന്ദേഭാരത് കോച്ചുകള്‍ നിര്‍മ്മിച്ചതെന്ന് അദ്ദേഹം പറഞ്ഞു. പുതിയ കോച്ചുകള്‍ ഉപയോഗിച്ചുള്ള വന്ദേ ഭാരത് എക്‌സ്പ്രസ്സിന്റെ ചെന്നൈയിലെ കോച്ച് ഫാക്ടറി സന്ദര്‍ശന വേളയിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.

]]>
https://www.chandrikadaily.com/color-change-of-vande-bharat-express-railway-minister-says-the-new-change-is-inspired-by-the-national-flag.html/feed 0
ചില റൂട്ടുകളില്‍ ആളില്ല; ടിക്കറ്റ്‌നിരക്ക് കുറയ്ക്കാനൊരുങ്ങി വന്ദേഭാരത് https://www.chandrikadaily.com/1some-routes-are-unmanned-vande-bharat-is-about-to-reduce-the-ticket-price.html https://www.chandrikadaily.com/1some-routes-are-unmanned-vande-bharat-is-about-to-reduce-the-ticket-price.html#respond Thu, 06 Jul 2023 06:28:13 +0000 https://www.chandrikadaily.com/?p=263168 വന്ദേഭാരത് ട്രെയിനില്‍ യാത്രക്കാരുടെ എണ്ണം കുറയുന്ന സാഹചര്യത്തില്‍ ഹ്രസ്വദൂര യാത്രയ്ക്കുള്ള ടിക്കറ്റിന്റെ നിരക്ക് കുറയ്ക്കാന്‍ തയ്യാറായി റെയില്‍വേ. ഇന്‍ഡോര്‍-ഭോപ്പാല്‍, ഭോപ്പാല്‍-ജബല്‍പൂര്‍, നാഗ്പൂര്‍- ബിലാസ്പുര്‍ തുടങ്ങിയ ചില റൂട്ടുകളില്‍ യാത്രക്കാര്‍ വളരെ കുറവാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് പുതിയ തീരുമാനം.

ടിക്കറ്റ് നിരക്ക് കുറയ്ക്കുന്നത് വഴി ഈ റൂട്ടുകളില്‍ കൂടുതല്‍ യാത്രക്കാരെ ലഭിക്കുമെന്നാണ് വിലയിരുത്തുന്നത്. അതേസമയം ചുരുക്കം ചില റൂട്ടുകള്‍ ഒഴിച്ച് വന്ദേഭാരത് എക്‌സ്പ്രസ് സര്‍വീസ് നടത്തുന്ന റൂട്ടുകളിലെല്ലാം നല്ല തിരക്കുണ്ടെന്നാണ് റെയില്‍വേയുടെ കണ്ടെത്തല്‍.

]]>
https://www.chandrikadaily.com/1some-routes-are-unmanned-vande-bharat-is-about-to-reduce-the-ticket-price.html/feed 0
വന്ദേഭാരതിന്റെ ശൗചാലയത്തില്‍ കയറി പുറത്തിറങ്ങാതെ യാത്രക്കാരന്‍; വാതില്‍ തുറക്കാന്‍ തയ്യാറാകുന്നില്ല https://www.chandrikadaily.com/the-passenger-entered-the-toilet-of-vandebharat-and-did-not-come-out-the-door-is-not-ready-to-open.html https://www.chandrikadaily.com/the-passenger-entered-the-toilet-of-vandebharat-and-did-not-come-out-the-door-is-not-ready-to-open.html#respond Sun, 25 Jun 2023 12:40:41 +0000 https://www.chandrikadaily.com/?p=261373 കാസര്‍കോട് നിന്ന് തിരുവനന്തപുരത്തേക്ക് പുറപ്പെട്ട വന്ദേഭാരത് എക്‌സ്പ്രസില്‍ കയറി ശുചിമുറി പൂട്ടി യാത്രക്കാരന്‍. പൊലീസും അധികൃതരും ആവശ്യപ്പെട്ടിട്ടും ഇയാള്‍ വാതില്‍ തുറന്നില്ല. കാസര്‍കോട് നിന്നാണ് ഇയാള്‍ ട്രെയിനില്‍ കയറിയത്. ടിക്കറ്റ് എടുത്തിട്ടില്ല എന്നാണ് കരുതുന്നത്.

ട്രെയിന്‍ നിര്‍ത്തിയിട്ട് യാത്രക്കാരനോട് നിരവധി തവണ ഇറങ്ങാന്‍ പറഞ്ഞെങ്കിലും അനുസരിച്ചില്ല. ട്രെയിന്‍ ഷൊര്‍ണൂരില്‍ എത്തിയശേഷം സെന്‍സര്‍ ഉപയോഗിച്ച് വാതില്‍ തുറക്കാനാണ് തീരുമാനം.

]]>
https://www.chandrikadaily.com/the-passenger-entered-the-toilet-of-vandebharat-and-did-not-come-out-the-door-is-not-ready-to-open.html/feed 0
വന്ദേഭാരതില്‍ ഇനി സ്ലീപ്പറും; ട്രെയിനിന് നേരെ കല്ലെറിയുന്നവര്‍ ഇനി കുടുങ്ങും https://www.chandrikadaily.com/vandebharat-is-now-a-sleeper-those-who-throw-stones-at-the-train-will-now-be-trapped.html https://www.chandrikadaily.com/vandebharat-is-now-a-sleeper-those-who-throw-stones-at-the-train-will-now-be-trapped.html#respond Mon, 29 May 2023 09:31:59 +0000 https://www.chandrikadaily.com/?p=256546 വന്ദേഭാരത് ട്രെയിനുകളില്‍ ഇനി സ്ലീപ്പര്‍ കോച്ചുകളും. വൈകാതെ തന്നെ കോച്ചുകളുടെ നിര്‍മ്മാണം ആരംഭിക്കുമെന്ന് ചെന്നൈ ഇന്റെഗ്രല്‍ കോച്ച് ഫാക്ടറി മേധാവി ബി.ജി മല്ലയ്യ അറിയിച്ചു. 200 പുതിയ കോച്ചുകള്‍ നിര്‍മ്മിക്കാനാണ് പദ്ധതി.

കൂടാതെ, വന്ദേഭാരതിന് നേരെ കല്ലെറിയുന്ന പ്രവണത വര്‍ധിച്ച് വരുകയാണ്. ഇത് ശ്രദ്ധയില്‍ പെട്ടിട്ടുണ്ടെന്നും ഇവരെ ട്രെയിനുകളില്‍ സ്ഥാപിച്ച കാമറ ഉപയോഗിച്ച് കണ്ടെത്തുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

]]>
https://www.chandrikadaily.com/vandebharat-is-now-a-sleeper-those-who-throw-stones-at-the-train-will-now-be-trapped.html/feed 0