variant – Chandrika Daily https://www.chandrikadaily.com Fri, 15 Dec 2023 06:18:32 +0000 en-US hourly 1 https://wordpress.org/?v=5.8.12 https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg variant – Chandrika Daily https://www.chandrikadaily.com 32 32 സംസ്ഥാനത്ത് പടരുന്നത് കൊവിഡ് ഒമിക്രോണ്‍ വകഭേദം; ജെ.എന്‍.വണ്‍ സാന്നിധ്യവും കണ്ടെത്തി https://www.chandrikadaily.com/kovid-omicron-variant-is-spreading-in-the-state-the-presence-of-jn1-was-also-detected.html https://www.chandrikadaily.com/kovid-omicron-variant-is-spreading-in-the-state-the-presence-of-jn1-was-also-detected.html#respond Fri, 15 Dec 2023 06:18:32 +0000 https://www.chandrikadaily.com/?p=285718 സംസ്ഥാനത്ത് കൂടുതല്‍ പേരിലും പടരുന്നത് കൊവിഡ് ഒമിക്രോണ്‍ വകഭേദമാണെന്ന് റിപ്പോര്‍ട്ട്. കഴിഞ്ഞ ഒരു മാസമായി കേരളത്തിലെ കൊവിഡ് കേസുകളില്‍ വര്‍ധനവ് ഉണ്ടായിട്ടുണ്ട്.

ഒരു ഇടവേളയ്ക്ക് ശേഷം കേരളത്തില്‍ കൊവിഡ് കേസുകള്‍ ഉയര്‍ന്നതോടെയാണ് ഏതു വകഭേദമാണ് പടരുന്നതെന്ന് കണ്ടെത്താന്‍ പരിശോധന നടത്താന്‍ ആരോഗ്യവകുപ്പ് തീരുമാനിച്ചത്.

പരിശോധനയില്‍ കേരളത്തില്‍ ആദ്യമായി ജെ എന്‍ വണ്‍ സാന്നിധ്യവും കണ്ടെത്തി. ബി എ ടു പോയിന്റ് എയ്റ്റ് സിക്‌സിന്റെ ഒരു വകഭേദം ആണ് ജെ എന്‍ വണ്‍. വളരെ വേഗത്തില്‍ പടരുന്ന വകഭേദം ആണിത്. ഇതിന്റെ കൂടി സാന്നിധ്യം ആകാം കേരളത്തില്‍ നിലവില്‍ കൊവിഡ് കേസുകള്‍ ഉയരാന്‍ കാരണമെന്നാണ് പ്രാഥമിക വിലയിരുത്തല്‍.

കാറ്റഗറി ബി അഥവാ കിടത്തി ചികിത്സ വേണ്ട കൊവിഡ് രോഗികളുടെ എണ്ണത്തില്‍ വര്‍ദ്ധനവുണ്ട്. ശ്വാസകോശ സംബന്ധമായ പ്രശ്‌നങ്ങളുമായി എത്തുന്നവരാണ് കൂടുതലും. പ്രായമായവരിലും മറ്റ് രോഗങ്ങള്‍ ഉള്ളവരിലും ആണ് ഇപ്പോള്‍ കൊവിഡ് കേസുകള്‍ ഉയരുന്നത്. മാസ്‌ക് ഉപയോഗിക്കുന്നത് രോഗം പിടിപെടാനുള്ള സാധ്യത കുറയ്ക്കും.

 

]]>
https://www.chandrikadaily.com/kovid-omicron-variant-is-spreading-in-the-state-the-presence-of-jn1-was-also-detected.html/feed 0
വീണ്ടും കൊവിഡ് കേസുകള്‍ ഉയരുന്നു; വ്യാപനത്തിന് പിന്നില്‍ ഇ.ജി.5 വകഭേദം https://www.chandrikadaily.com/kovid-cases-rise-again-the-eg5-variant-is-behind-the-spread.html https://www.chandrikadaily.com/kovid-cases-rise-again-the-eg5-variant-is-behind-the-spread.html#respond Thu, 10 Aug 2023 17:45:44 +0000 https://www.chandrikadaily.com/?p=269244 ഒരിടവേളയ്ക്കു ശേഷം ലോകത്തിന്റെ പലഭാഗങ്ങളിലും കൊവിഡ് കേസുകള്‍ വീണ്ടും ഉയരുന്നുണ്ട്. ഇക്കുറി ഒമിക്രോണിന്റെ പുതിയ ഉപവകഭേദമായ ഇ.ജി.5. ആണ് വ്യാപനത്തിന് കാരണമായിരിക്കുന്നത്. എറിസ് എന്നുകൂടി അറിയപ്പെടുന്ന ഈ വകഭേദമാണ് അമേരിക്കയിലും യു.കെയിലുമൊക്കെ തീവ്രവ്യാപനത്തിന് കാരണമായിരിക്കുന്നത്. പുതിയ വകഭേദത്തെ നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ് എന്നാണ് ലോകാരോഗ്യസംഘടന വ്യക്തമാക്കുന്നത്.

ഒമിക്രോണ്‍ എക്‌സ്.ബി.ബി വകഭേദത്തിന്റെ ഉപവകഭേദമാണ് എറിസ്. തീവ്രവ്യാപനശേഷിയുള്ള ഈ വകഭേദം എക്‌സ്.ബി.ബിയെ അപേക്ഷിച്ച് 20 മുതല്‍ 45 ശതമാനത്തോളം വ്യാപനശേഷിയുള്ളതാണ് എന്ന് വിദഗ്ധര്‍ പറയുന്നു. മുമ്പത്തെ വകഭേദങ്ങളെപ്പോലെ തന്നെ തൊണ്ടവേദന, മൂക്കൊലിപ്പ്, മൂക്കടപ്പ്, തുമ്മല്‍, വരണ്ട ചുമ, തലവേദന, ശരീരവേദന തുടങ്ങിയവയൊക്കെയാണ് എറിസിന്റെയും ലക്ഷണങ്ങള്‍.

എറിസിന്റെ വ്യാപനത്തില്‍ ആശങ്ക അറിയിക്കുന്നുണ്ടെങ്കിലും മുന്‍കാല വകഭേദങ്ങളേക്കാള്‍ തീവ്രമാകില്ലെന്നാണ് ലോകാരോഗ്യസംഘടന വ്യക്തമാക്കുന്നത്. ഈവര്‍ഷം ഫെബ്രുവരിയിലാണ് ഈ വകഭേദം ആദ്യമായി റിപ്പോര്‍ട്ട് ചെയ്തത്. ഇ.ജി.5 വകഭേദത്തെയും അതിന്റെ ഉപവകഭേമായ 5ജി.5.1. വകഭേദത്തെയും ലോകാരോഗ്യസംഘടന നിരീക്ഷിച്ചുവരുന്നുണ്ട്.

പുതിയ ഉപവകഭേദങ്ങള്‍ കൂടുതല്‍ ഗുരുതരാവസ്ഥ സൃഷ്ടിക്കാനിടയില്ലെന്നും മറ്റുള്ള വകഭേദങ്ങളേക്കാള്‍ അപകടകരമല്ലെന്നും ലോകാരോഗ്യസംഘടന പറയുന്നുണ്ട്. മുന്‍കാല വാക്‌സിനേഷനുകളില്‍ നിന്നും അണുബാധയില്‍ നിന്നുമുള്ള പ്രതിരോധശേഷി കുറഞ്ഞുവരുന്നതാവാം വീണ്ടും മറ്റുവകഭേദങ്ങള്‍ വ്യാപിക്കുന്നതിന് പിന്നിലെന്നാണ് വിദഗ്ധരുടെ വാദം.

അമ്പത്തിയൊന്ന് രാജ്യങ്ങളിലാണ് നിലവില്‍ ഋഏ.5 പടരുന്നത്. ചൈന, അമേരിക്ക, ജപ്പാന്‍, കാനഡ, ഓസ്‌ട്രേലിയ, സിംഗപ്പുര്‍, യു.കെ, ഫ്രാന്‍സ്, പോര്‍ച്ചുഗല്‍, സ്‌പെയിന്‍ തുടങ്ങിയ രാജ്യങ്ങളിലാണ് വ്യാപനം കൂടിയത്.

ഇന്ത്യയിലും കൊവിഡ് പിടിപെടുന്നവരുടെ എണ്ണം കൂടുന്നുണ്ടെന്നാണ് കഴിഞ്ഞദിവസം ആരോഗ്യവകുപ്പ് വ്യക്തമാക്കിയത്. ജൂലായ് അവസാനം മഹാരാഷ്ട്രയില്‍ കൊവിഡ് രോഗികളുടെ എണ്ണം 70 ആയിരുന്നെങ്കില്‍ ഓഗസ്റ്റ് 6ന് ഇത് 115 ലേക്ക് ഉയര്‍ന്നിരുന്നു. കൂടുതല്‍ രോഗികള്‍ മുംബൈയിലാണെന്നും ആരോഗ്യവകുപ്പ് വ്യക്തമാക്കിയിരുന്നു.

]]>
https://www.chandrikadaily.com/kovid-cases-rise-again-the-eg5-variant-is-behind-the-spread.html/feed 0