vdsatheeshan.udf – Chandrika Daily https://www.chandrikadaily.com Mon, 26 Jan 2026 06:10:53 +0000 en-US hourly 1 https://wordpress.org/?v=5.8.12 https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg vdsatheeshan.udf – Chandrika Daily https://www.chandrikadaily.com 32 32 ‘ഭിന്നിപ്പുണ്ടാക്കി രാഷ്ട്രീയ നേട്ടം കൊയ്യാന്‍ ശ്രമിക്കുന്നവരെ ഒറ്റക്കെട്ടായി പ്രതിരോധിക്കണം -വി.ഡി സതീശന്‍ https://www.chandrikadaily.com/those-who-are-trying-to-gain-political-advantage-by-creating-division-should-be-unitedly-defended-vd-satheesan.html https://www.chandrikadaily.com/those-who-are-trying-to-gain-political-advantage-by-creating-division-should-be-unitedly-defended-vd-satheesan.html#respond Mon, 26 Jan 2026 06:10:53 +0000 https://www.chandrikadaily.com/?p=375612 റിപ്പബ്ലിക്ക് ദിനത്തില്‍ ഇന്ത്യന്‍ ജനതയ്ക്ക് ആശംസകള്‍ നേര്‍ന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. ഭരണഘടന നിലവില്‍ വന്ന് ഇന്ത്യ പരമാധികാര രാഷ്ട്രമായതിന്റെ ഓര്‍മ്മപ്പെടുത്തലാണ് റിപ്പബ്ലിക് ദിനം. നിരവധി ധീര ദേശാഭിമാനികളുടെ ജീവന്‍ ബലി നല്‍കി നേടിയെടുത്തതാണ് നാം ഇന്ന് അനുഭവിക്കുന്ന സ്വാതന്ത്ര്യവും അവകാശങ്ങളും സുരക്ഷിതത്വങ്ങളുമെല്ലാം.

മഹാത്മജിയും പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്‌റുവും ഉള്‍പ്പെടെയുള്ള രാജ്യ സ്‌നേഹികള്‍ തെളിച്ച വഴിയിലൂടെയാണ് ഈ രാജ്യം മുന്നേറിയത്. നാനാത്വത്തിലും ഏകത്വം ദര്‍ശിക്കാന്‍ രാജ്യത്തെ ഒന്നാകെ ശീലിപ്പിച്ചു എന്നതായിരുന്നു ഈ രാജ്യത്തിന്റെ സൗന്ദര്യം. എന്നാല്‍ ജനങ്ങളെ ഭിന്നിപ്പിച്ച് വെറുപ്പും വിദ്വേഷവും വളര്‍ത്തി രാഷ്ട്രീയ നേട്ടമുണ്ടാക്കാന്‍ ശ്രമിക്കുന്നവരുടെ ഭരണകൂടമാണ് ഇന്ത്യയുടെ വര്‍ത്തമാനകാല യാഥാര്‍ത്ഥ്യം. ഭിന്നിപ്പുണ്ടാക്കി രാഷ്ട്രീയ നേട്ടം കൊയ്യാന്‍ ശ്രമിക്കുന്നവരെ നാം ഒറ്റക്കെട്ടായി പ്രതിരോധിക്കണം. അത്തമൊരു പ്രതിജ്ഞ പുതുക്കാനുള്ള ദിനമാകട്ടെ ഇത്തവണത്തെ റിപ്പബ്ലിക് ദിനാഘോഷമെന്ന് അദ്ദേഹം കുറിച്ചു. ഏവര്‍ക്കും റിപ്പബ്ലിക് ദിനാശംസകള്‍ നേരുകയും ചെയ്തു

 

]]>
https://www.chandrikadaily.com/those-who-are-trying-to-gain-political-advantage-by-creating-division-should-be-unitedly-defended-vd-satheesan.html/feed 0