vdsatheeshan – Chandrika Daily https://www.chandrikadaily.com Thu, 25 Sep 2025 11:48:11 +0000 en-US hourly 1 https://wordpress.org/?v=5.8.12 https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg vdsatheeshan – Chandrika Daily https://www.chandrikadaily.com 32 32 ‘സിപിഎം ചിലരെ അഴിച്ചുവിട്ടിരിക്കുകയാണ്; ഷാഫി പറമ്പിലിനെതിരെ പറഞ്ഞത് അസംബന്ധം’: വി.ഡി സതീശന്‍ https://www.chandrikadaily.com/cpm-has-released-some-people-what-shafi-said-against-parambil-is-absurd-vd-satheesan.html https://www.chandrikadaily.com/cpm-has-released-some-people-what-shafi-said-against-parambil-is-absurd-vd-satheesan.html#respond Thu, 25 Sep 2025 11:48:11 +0000 https://www.chandrikadaily.com/?p=355577 ഷാഫി പറമ്പില്‍ എംപിക്കെതിരെ സിപിഎം പാലക്കാട് ജില്ലാ സെക്രട്ടറി ഇ.എന്‍ സുരേഷ് ബാബു നടത്തിയ അധിക്ഷേപം അസംബന്ധമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. സുരേഷ് ബാബുവിനെ സ്ഥാനത്ത് നിന്ന് പുറത്താക്കണമെന്ന് വിഡി സതീശന്‍ പറഞ്ഞു. ഷാഫിക്കെതിരെ അയാള്‍ പറഞ്ഞത് ആരോപണമല്ലെന്നും അധിക്ഷേപമാണെന്നും സതീശന്‍ കൂട്ടിച്ചേര്‍ത്തു. സിപിഎമ്മുകാര്‍ സ്ത്രീകള്‍ക്കെതിരെ എല്ലായിടത്തും മോശമായി സംസാരിക്കുന്നവരാണെന്നും ജനങ്ങള്‍ ഇവരെ കൈകാര്യം ചെയ്യുന്നതിലേക്കാണ് കാര്യങ്ങള്‍ പോകുന്നതെന്നും വിഡി സതീശന്‍ പറഞ്ഞു.

സുരേഷ് ബാബുവിന്റെ പരാമര്‍ശത്തില്‍ ഷാഫി പരാതി കൊടുക്കുമെന്നും പരാതിയുടെ അടിസ്ഥാനത്തില്‍ കേസ് എടുത്ത് അദ്ദേഹത്തെ അറസ്റ്റ് ചെയ്യണമെന്നും സതീശന്‍ പറഞ്ഞു. തെരഞ്ഞെടുത്ത ജനപ്രതിനിധിക്കെതിരെ പരസ്യമായി ഒരു ജില്ലാ സെക്രട്ടറി അസംബന്ധമാണ് പറഞ്ഞിരിക്കുന്നത്. സിപിഎമ്മിന് മാത്രം ഒരുനിയമവും മറ്റുള്ളവര്‍ക്ക് മറ്റൊരുനിയമവുമാണ് ഇവിടെ നിലനില്‍ക്കുന്നത്. ജനങ്ങള്‍ ഇവരെ കൈകാര്യം ചെയ്യുന്നതിലേക്ക് കാര്യങ്ങള്‍ പോകുകയാണ്. അത്രയേറെ അസംബന്ധമാണ് അവര്‍ പറയുന്നതെന്നും സതീശന്‍ പറഞ്ഞു.

സിപിഎം പലരെയും അഴിച്ചുവിട്ടിരിക്കുകയാണെന്നും സോഷ്യല്‍ മീഡിയയിലും പൊതുയോഗങ്ങളിലും ആര്‍ക്കുമെതിരെ എന്തും പറയാന്‍ ഇവര്‍ക്ക് മടിയില്ലെന്നും സതീശന്‍ പറഞ്ഞു.

]]>
https://www.chandrikadaily.com/cpm-has-released-some-people-what-shafi-said-against-parambil-is-absurd-vd-satheesan.html/feed 0
തൃശൂർ എം.എൽ.എയുടെ ഫേസ്ബുക്ക് പോസ്റ്റ് വർഗീയവാദികൾക്ക് ആയുധം നൽകുന്നത്: വി.ഡി സതീശൻ https://www.chandrikadaily.com/thrissur-mlas-facebook-post-gives-weapons-to-communalists-vd-satheesan.html https://www.chandrikadaily.com/thrissur-mlas-facebook-post-gives-weapons-to-communalists-vd-satheesan.html#respond Fri, 26 Jan 2024 08:21:48 +0000 https://www.chandrikadaily.com/?p=288918 തൃശൂർ എം.എൽ.എയുടെ ഫേസ്ബുക്ക് പോസ്റ്റ് വിശ്വാസികളെ വേദനിപ്പിക്കുന്നതും വർഗീയവാദികൾക്ക് ആയുധം നൽകുന്നതുമാണെന്ന് പ്രതിപക്ഷനേതാവ് വി.ഡി സതീശൻ. ഇടത് മുന്നണിയും സി.പി.ഐയും ഇത് സംബന്ധിച്ച് നിലപാട് വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

തൃശൂർ എം.എൽ.എ ഫേസ്ബുക്ക് പോസ്റ്റ് ദൈവ സങ്കൽപ്പത്തെ അവഹേളിക്കുന്നതും വിശ്വാസികളെ വേദനിപ്പിക്കുന്നതുമാണ്. ഒരു ജനപ്രതിനിധിയിൽനിന്ന് ഒരിക്കലും ഉണ്ടാകാൻ പാടില്ലാത്ത പരാമർശങ്ങളാണ് പി.ബാലചന്ദ്രൻ നടത്തിയത്. വർഗീയതയുടെ വിത്ത് പാകാൻ ശ്രമിക്കുന്ന ശക്തികൾ കേരളീയ സമൂഹത്തിൽ അപകടകരമായ അവസ്ഥ ഉണ്ടാക്കിയിട്ടുണ്ട്.

അത്തരം വർഗീയവാദികൾക്ക് ആയുധം നൽകുന്ന പ്രസ്താവനയാണ് പി. ബാലചന്ദ്രൻ നടത്തിയത്. തൃശൂർ എം.എൽ.എയുടെ വിവാദ പരാമർശങ്ങൾ എരിതീയിൽ എണ്ണ ഒഴിക്കുന്നതാണ്. അദ്ദേഹത്തിന്റെ ഭാഷ തരംതാണതും പ്രയോഗങ്ങൾ അനുചിതവുമാണ്.

ഫേസ്ബുക്ക് പോസ്റ്റ് പിൻവലിച്ചതുകൊണ്ട് അതുണ്ടാക്കിയ മുറിവുകൾ ഇല്ലാതാകുന്നില്ല. ഭക്തിയും വിശ്വാസവും ഓരോരുത്തരുടേയും വ്യക്തിപരമായ കാര്യങ്ങളാണ്. ക്ഷേത്രാരാധനയിൽ വിശ്വസിക്കുന്നില്ലെന്ന് പരസ്യ നിലപാടെടുത്തവർ, തുടർച്ചയായി വിശ്വാസികളുടെ വികാരങ്ങളെ മുറിവേൽപ്പിക്കുന്നത് അംഗീകരിക്കാനാകില്ല പ്രതിപക്ഷനേതാവ് പറഞ്ഞു.

]]>
https://www.chandrikadaily.com/thrissur-mlas-facebook-post-gives-weapons-to-communalists-vd-satheesan.html/feed 0
സമരം ചെയ്ത കുട്ടികളെ കയ്യാമം വയ്ക്കാന്‍ എ.കെ.ജി സെന്ററില്‍ നിന്നുള്ള നിര്‍ദ്ദേശം വാങ്ങി പ്രവര്‍ത്തിക്കുന്ന പോലീസിനേ കഴിയൂ: വി.ഡി സതീശന്‍ https://www.chandrikadaily.com/only-the-police-acting-on-instructions-from-the-akg-center-can-handle-the-protesting-children-vd-satheesan.html https://www.chandrikadaily.com/only-the-police-acting-on-instructions-from-the-akg-center-can-handle-the-protesting-children-vd-satheesan.html#respond Mon, 26 Jun 2023 06:16:37 +0000 https://www.chandrikadaily.com/?p=261488 പ്ലസ് വണ്‍ സീറ്റ് ആവശ്യപ്പെട്ട് കൊയ്ലാണ്ടിയില്‍ സമരം ചെയ്ത എംസ്എഫ് പ്രവര്‍ത്തകരെ പെലീസ് കൈകാര്യം ചെയ്ത രീതിയില്‍ രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍.സമരം ചെയ്ത കുട്ടികളെ കയ്യാമം വയ്ക്കാന്‍, എ.കെ.ജി സെന്ററില്‍ നിന്നുള്ള നിര്‍ദ്ദേശം വാങ്ങി പ്രവര്‍ത്തിക്കുന്ന പോലീസിനേ കഴിയൂവെന്ന് അദ്ദേഹം ഫെയ്ബുക്കില്‍ കുറിച്ചു.

കുറിപ്പിന്റെ പൂര്‍ണ്ണരൂപം

വ്യാജ സര്‍ട്ടിഫിക്കറ്റ് നിര്‍മ്മിച്ചവരല്ല ഈ കുട്ടികള്‍. പരീക്ഷ എഴുതാതെ പാസായവരോ പി.എസ്.സി പട്ടികയില്‍ തിരിമറി നടത്തിയവരോ അല്ല. ആള്‍മാറാട്ടം നടത്തുന്ന വിദ്യയും കൈവശമില്ല.

കയ്യാമം വച്ച് നടത്തിക്കാന്‍ തക്കവണ്ണം ഈ കുട്ടികള്‍ ചെയ്ത കുറ്റം എന്താണെന്ന് അറിയാമോ? പ്ലസ് വണ്ണിന് പഠിക്കാന്‍ കുട്ടികള്‍ക്ക് മതിയായ സീറ്റുകള്‍ വേണമെന്ന് ആവശ്യപ്പെട്ട് സമരം ചെയ്തു. വിദ്യാഭ്യാസ മന്ത്രിയെ കരിങ്കൊടി കാണിക്കാന്‍ ശ്രമിച്ചു. അതിനാണ് എം.സ്.എഫിന്റെ കോഴിക്കോട് ജില്ലാ ഭാരവാഹികളായ രണ്ട് വിദ്യാര്‍ഥികളെ കൊടുംകുറ്റവാളികളെ പോലെ കൊണ്ട് പോകുന്നത്.

SFI ക്രിമിനലുകള്‍ക്ക് മുന്നില്‍ നട്ടെല്ല് വളച്ച് നില്‍ക്കുന്ന കേരള പോലീസിന്റ ആവേശം പ്രതിപക്ഷ വിദ്യാര്‍ഥി – യുവജന സംഘടന നേതാക്കളോട് വേണ്ട.

സമരം ചെയ്ത കുട്ടികളെ കയ്യാമം വയ്ക്കാന്‍, എ.കെ.ജി സെന്ററില്‍ നിന്നുള്ള നിര്‍ദ്ദേശം വാങ്ങി പ്രവര്‍ത്തിക്കുന്ന പോലീസിനേ കഴിയൂ. സി.പി.എമ്മിന് വിടുപണി ചെയ്യുന്നതിനേക്കാള്‍ ഭേദം യൂണിഫോം അഴിച്ച് വെച്ച് പോകുന്നതാണ് അത്തരം ഉദ്യോഗസ്ഥര്‍ക്ക് നല്ലത്. കണക്ക് ചോദിക്കാതെ ഒരു കാലവും കടന്ന് പോയിട്ടില്ലെന്ന് ഓര്‍ത്തോളൂ. എം.എസ്.എഫിന്റെ സമര പോരാളികള്‍ക്ക് ഹൃദയാഭിവാദ്യങ്ങള്‍.

]]>
https://www.chandrikadaily.com/only-the-police-acting-on-instructions-from-the-akg-center-can-handle-the-protesting-children-vd-satheesan.html/feed 0
‘സിപിഎം നേതാക്കളുടെ സമനില തെറ്റി’; കെ.സുധാകരനെതിരായ ആരോപണങ്ങൾക്കെതിരെ പ്രതിപക്ഷ നേതാവ് https://www.chandrikadaily.com/vdsatheesanstatement-3.html https://www.chandrikadaily.com/vdsatheesanstatement-3.html#respond Sun, 18 Jun 2023 11:02:38 +0000 https://www.chandrikadaily.com/?p=259938 സിപിഐഎം നേതാക്കളുടെ സമനില തെറ്റിയിരിക്കുകയാണെന്നും കെപിസിസി പ്രസിഡന്റ് കെ സുധാകരനെതിരായ സിപിഎം നേതാക്കളുടെ ആരോപണങ്ങള്‍ വിശ്വസിക്കാന്‍ കഴിയുന്നില്ലെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പറഞ്ഞു. വിചാരണ സമയത്തോ അന്വേഷണ ഘട്ടത്തിലോ എന്തുകൊണ്ട് കാര്യമായി എടുത്തില്ല. കെ സുധാകരന്റെ മൊഴി രേഖപ്പെടുത്തുകയോ ചോദ്യം ചെയ്യുകയോ പോലും ചെയ്തില്ല. ആരോപണത്തിന് പിന്നില്‍ ഗൂഢാലോചനയുണ്ട്. എതിര്‍ശബ്ദങ്ങളെ സിപിഐഎം ഭയക്കുന്നുവെന്നും ശിക്ഷ വിധിച്ച ശേഷമാണ് ആരോപണം ഉയര്‍ത്തുന്നതെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി.സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍ സുധാകരനെതിരെ കടുത്ത ആരോപണങ്ങളാണ് ഉന്നയിച്ചത്തിന്റെ പശ്ചാത്തലത്തിലാണ് പ്രതിപക്ഷ നേതാവിന്റെ പ്രതികരണം.

]]>
https://www.chandrikadaily.com/vdsatheesanstatement-3.html/feed 0
അഖില നന്ദകുമാറിനെതിരായ കേസ്; എം വി ഗോവിന്ദൻ്റെ പ്രതികരണം ധിക്കാരപരമെന്ന് വി.ഡി.സതീശൻ https://www.chandrikadaily.com/akhilacasevdsatheesan-mvgovindan.html https://www.chandrikadaily.com/akhilacasevdsatheesan-mvgovindan.html#respond Sun, 11 Jun 2023 08:52:42 +0000 https://www.chandrikadaily.com/?p=258732 അഖില നന്ദകുമാറിനെതിരായ കേസ് എതിർശബ്ദങ്ങളെ നിശബ്ദരാക്കാനുള്ള തന്ത്രമാണെന്നും ഇക്കാര്യത്തിൽ എം വി ഗോവിന്ദൻ്റെ പ്രതികരണം ധിക്കാരപരമാണെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ പറഞ്ഞു..മാധ്യമ വേട്ടയാണ് നടക്കുന്നത്. പിണറായി മോദി സ്റ്റൈലിലേക്ക് മാറുന്നു. ഇത്രയും ഭീരുവായ മുഖ്യമന്ത്രി കേരളം ഭരിച്ചിട്ടില്ല. മാധ്യമപ്രവർത്തകക്കെതിരെ കേസടുത്ത നടപടിയെ ശക്തമായി അപലപിക്കുന്നു. ഇനിയും സർക്കാരിനെ വിമർശിക്കും. ഇനിയും പ്രതിഷേധിക്കും. ഗോവിന്ദന്റെ ഭീഷണിയിൽ മുട്ടുമടക്കില്ലെന്നും സതീശൻ പറഞ്ഞു.

]]>
https://www.chandrikadaily.com/akhilacasevdsatheesan-mvgovindan.html/feed 0
വി.ഡി. സതീശന് എതിരെയുള്ള വിജിലൻസ് അന്വേഷണം രാഷ്ട്രീയ പ്രേരിതമെന്ന് യു.ഡി. എഫ് കൺവീനർ എം.എം. ഹസ്സൻ https://www.chandrikadaily.com/mmhassan-vdsatheesan.html https://www.chandrikadaily.com/mmhassan-vdsatheesan.html#respond Sun, 11 Jun 2023 06:31:32 +0000 https://www.chandrikadaily.com/?p=258704 വി.ഡി. സതീശന് എതിരായി എടുത്തിരിക്കുന്ന വിജിലൻസ് അന്വേഷണം രാഷ്ട്രീയ പ്രേരിതമാണെന്ന് യു.ഡി. എഫ് കൺവീനർ എം.എം. ഹസ്സൻ തിരുവനന്തപുരത്ത് വാർത്താസമ്മേളനത്തിൽ പറഞ്ഞു.മുഖ്യമന്ത്രിയുടെ അഴിമതിക്കെതിരെ നിരന്തരം സംസാരിക്കുന്നത് കൊണ്ട് മുഖ്യമന്ത്രി സ്വീകരിച്ച രാഷ്ട്രീയ പകപോക്കലാണിത്.ഇതിനെ യു.ഡി. എഫ് ശക്തമായി പ്രതിരോധിക്കുമെന്നും ഹസ്സൻ പറഞ്ഞു.
മുഖ്യമന്ത്രിക്കെതിരെ ഇത്രയധികം ആരോപണങ്ങൾ പ്രതിപക്ഷനേതാവ് ഉന്നയിച്ചിട്ടും അതിനൊന്നും മറുപടി പറയാതെ പ്രതിപക്ഷ നേതാവിനെതിരെ അന്വേഷണം പ്രഖ്യാപിക്കാൻ മുഖ്യമന്ത്രിക്ക് ധാർമ്മികമായി എന്ത് അവകാശമാണ് ഉള്ളതെന്ന് അദ്ദേഹം ചോദിച്ചു.

]]>
https://www.chandrikadaily.com/mmhassan-vdsatheesan.html/feed 0
എസ്.എഫ്.ഐ നേതാവിനെതിരായ വ്യാജരേഖ കേസില്‍ അന്വേഷണം അട്ടിമറിക്കുന്നു; ഉന്നത വിദ്യാഭ്യാസ മന്ത്രി അന്വേഷണത്തെ സ്വാധീനിക്കുന്നുവെന്നും വി.ഡി.സതീശൻ https://www.chandrikadaily.com/vdsatheesansfi15.html https://www.chandrikadaily.com/vdsatheesansfi15.html#respond Fri, 09 Jun 2023 09:28:38 +0000 https://www.chandrikadaily.com/?p=258389 എസ്.എഫ്.ഐ നേതാവിനെതിരായ വ്യാജരേഖ കേസില്‍ അന്വേഷണം അട്ടിമറിക്കുന്നുവെന്നും ഉന്നത വിദ്യാഭ്യാസ മന്ത്രി അന്വേഷണത്തെ സ്വാധീനിക്കുന്നുവെന്നും പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ ആരോപണം ഉന്നയിച്ചു.അന്വേഷണം നടക്കുന്നതിനിടെയാണ് എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി നിരപരാധിയാണെന്നാണ് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി പറഞ്ഞത്. എന്തിന്റെ അടിസ്ഥാനത്തിലാണ് മന്ത്രി ഇയാളെ കുറ്റവിമുക്തനാക്കുന്നത്? മന്ത്രി അന്വേഷണത്തെ സ്വാധീനിക്കുകയാണ്. എന്‍.ഐ.സി റിപ്പോര്‍ട്ട് വന്നു കഴിഞ്ഞാല്‍ അധ്യാപകര്‍ പരിശോധിച്ച ശേഷമെ മഹാരാജാസിന്റെ വെബ് സൈറ്റില്‍ ഫലം പ്രസിദ്ധീകരിക്കാറുള്ളൂ. എന്‍.ഐ.സി നല്‍കിയ ഫലത്തില്‍ ആര്‍ഷോയുടെ പേരുള്ളത് വകുപ്പ് മേധാവികള്‍ പരിശോധിച്ചില്ലേ? പ്രിന്‍സിപ്പലിനെ എസ്.എഫ്.ഐ ഭീഷണിപ്പെടുത്തിയാണ് രാവിലെ പറഞ്ഞത് ഉച്ചയ്ക്ക് മാറ്റിപ്പറയിപ്പിച്ചതെന്നും അദ്ദേഹം പറഞ്ഞു.

രണ്ട് ശതമാനം ഹാജരില്ലാത്ത എസ്.എഫ്.ഐ നേതാക്കളെ പോലും പരീക്ഷ എഴുതാന്‍ അനുവദിച്ചിട്ടുണ്ട്. എസ്.എഫ്.ഐ വനിതാ നേതാവിന് വ്യാജ എക്‌സ്പീരിയന്‍സ് സര്‍ട്ടിഫിക്കറ്റ് ഉണ്ടാക്കിക്കൊടുത്തതും എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറിയാണ്. ഇപ്പോള്‍ ആ പെണ്‍കുട്ടിയെ ഒറ്റപ്പെടുത്തി സംസ്ഥാന സെക്രട്ടറിയെ രക്ഷിക്കാനാണ് ശ്രമിക്കുന്നതെന്ന് വി.ഡി.സതീശൻ പറഞ്ഞു.

എസ്.എഫ്.ഐക്കാര്‍ക്ക് വേണ്ടി ഉന്നതവിദ്യാഭ്യാസ മേഖലയുടെ വിശ്വാസത ഇല്ലാതാക്കിയിരിക്കുകയാണ്. ഹാജര്‍ ഇല്ലാതെ പരീക്ഷ എഴുതാം, പരീക്ഷ എഴുതാതെ വിജയിക്കാം, വ്യാജ സര്‍ട്ടിഫിക്കറ്റുണ്ടാക്കി ജോലി നേടാം ഉള്‍പ്പെടെയുള്ള ക്രമക്കേടുകള്‍ നടത്തുന്ന എസ്.എഫ്.ഐക്ക് സി.പി.എമ്മും സര്‍ക്കാരും കുടപിടിച്ച് കൊടുക്കുകയാണെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

]]>
https://www.chandrikadaily.com/vdsatheesansfi15.html/feed 0
റസാഖ് തീവ്ര വലതുപക്ഷ വ്യതിയാനത്തിന്റെ ഇര; മാലിന്യ പ്ലാന്റ് തുറക്കാന്‍ യു.ഡി.എഫ് അനുവദിക്കില്ലെന്ന് പ്രതിപക്ഷ നേതാവ് https://www.chandrikadaily.com/vdsatheesanpressmeet.html https://www.chandrikadaily.com/vdsatheesanpressmeet.html#respond Fri, 09 Jun 2023 08:47:29 +0000 https://www.chandrikadaily.com/?p=258374 സി.പി.എമ്മിനുണ്ടായ തീവ്രവലതുപക്ഷ വ്യതിയാനത്തിന്റെ അവസാനത്തെ ഇരയാണ് റസാഖ് എന്ന് പ്രതിപക്ഷ നേതാവ് വി,ഡി,സതീശൻ പറഞ്ഞു.കൊണ്ടോട്ടി പുളിക്കല്‍ പഞ്ചായത്ത് ഓഫീസില്‍ ആത്മഹത്യ ചെയ്ത റസാഖ് പയമ്പ്രോട്ടിന്റെ വീട് സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോട്സംസാരിക്കുകയായിരുന്നു അദ്ദേഹം.

തീവ്രവലതുപക്ഷ വ്യതിയാനമാണ് ഇടതുപക്ഷ സഹയാത്രികനായ റസാഖിനെ വേദനിപ്പിച്ചത്. ഇതൊരു ഇടതുപക്ഷമല്ല, തീവ്രവലതുപക്ഷമാണ്. ബി.ജെ.പി പോലുള്ള സംഘപരിവാര്‍ ശക്തികളോട് വലതുപക്ഷ സമീപനം സ്വീകരിച്ച് മത്സരിക്കാന്‍ ശ്രമിക്കുന്നവരാണ് ഇവര്‍. സി.പി.എമ്മിന്റെ ഈ തീവ്രവലതുപക്ഷ വ്യതിയാനം പാര്‍ട്ടി പ്രവര്‍ത്തകനായിരുന്ന റസാഖിനെ വേദനിപ്പിച്ചു. തന്റെ മരണത്തിന് കാരണക്കാരായ ആളുകളെക്കുറിച്ച് അദ്ദേഹം എഴുതി വച്ചിട്ടുണ്ട്. എന്നിട്ടും ക്രൈംബ്രാഞ്ച് അന്വേഷണം അട്ടിമറിക്കാനാണ് ശ്രമിക്കുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

.ജനനിബിഡമായ ഈ പ്രദേശത്ത് മാലിന്യപ്ലാന്റ് തുറക്കാന്‍ യു.ഡി.എഫ് അനുവദിക്കില്ല. പ്ലാന്റ് തുറക്കാനുള്ള നീക്കത്തെ ശക്തിയായി എതിര്‍ക്കും. പ്ലാന്റ് അടച്ചുപൂട്ടണം. റസാഖിന്റെ കുടുംബത്തെ സഹായിക്കാനും സര്‍ക്കാര്‍ തയാറാകണം. ഇത്തൊരമൊരു ദുരന്തം കേരളത്തില്‍ ഒരാള്‍ക്കും ഇനിയുണ്ടാകരുതെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

]]>
https://www.chandrikadaily.com/vdsatheesanpressmeet.html/feed 0
റേഷന്‍ മുടങ്ങിയത് കുറ്റകരമായ അനാസ്ഥ; കേന്ദ്ര – സംസ്ഥാന സര്‍ക്കാരുകള്‍ പാവങ്ങളുടെ അന്നം മുട്ടിക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് https://www.chandrikadaily.com/vdsatheesanstatement-2.html https://www.chandrikadaily.com/vdsatheesanstatement-2.html#respond Sat, 03 Jun 2023 11:37:07 +0000 https://www.chandrikadaily.com/?p=257503 സംസ്ഥാനത്ത് തുടര്‍ച്ചയായ മൂന്നാം ദിവസവും റേഷന്‍ വിതരണം മുടങ്ങിയത് ഉത്തരവാദിത്തപ്പെട്ടവരുടെ ഭാഗത്ത് നിന്നുണ്ടായ കുറ്റകരമായ വീഴ്ചയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ പറഞ്ഞു.റേഷന്‍ കടകളെ മാത്രം ആശ്രയിക്കുന്ന സാധാരണക്കാരുടെ ദുരിതം അവസാനിപ്പിക്കാനുള്ള മാര്‍ഗങ്ങള്‍ കണ്ടെത്താതെ സംസ്ഥാന സര്‍ക്കാരും സംസ്ഥാന ഭക്ഷ്യ വകുപ്പും നിഷ്‌ക്രിയമായി നില്‍ക്കുകയാണ്. ജനങ്ങളെ നേരിട്ടു ബാധിക്കുന്ന വിഷയത്തില്‍ ശാശ്വത പരിഹാരം കാണാത്ത സര്‍ക്കാര്‍ കുറ്റകരമായ അനാസ്ഥയാണ് കാട്ടുന്നത്. അധഃഹെഹം കുറ്റപ്പെടുത്തി.

സാങ്കേതിക പിഴവിന്റെ പേരില്‍ വ്യാഴാഴ്ച മുതലാണ് റേഷന്‍ വിതരണം മുടങ്ങിയത്. ഇ-പോസ് (ഇലക്ട്രോണിക് പോയിന്റ്‌സ് ഓഫ് സെയില്‍സ്) സംവിധാനത്തിന്റെയും അത് നിയന്ത്രിക്കുന്ന സെര്‍വറിന്റെയും തകരാര്‍ പരിഹരിക്കുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ ദയനീയമായി പരാജയപ്പെട്ടു. കഴിഞ്ഞ ഏഴ് മാസത്തിലേറെയായി ഇ പോസുമായി ബന്ധപ്പെട്ട സാങ്കേതിക പ്രശ്നം ശ്രദ്ധയിൽപ്പെട്ടെങ്കിലും അത് പരിഹരിക്കാന്‍ ഭക്ഷ്യവകുപ്പിനായിട്ടില്ല. ഒരു മണിക്കൂര്‍ പോലും റേഷന്‍ വിതരണം തടസപ്പെടുന്നത് സാധാരണക്കാരോട് കാട്ടുന്ന ക്രൂരതയാണ്.

ഇ പോസിന്റെ പ്രധാന സെര്‍വര്‍ കേന്ദ്ര സര്‍ക്കാരിന് കീഴിലെ നാഷണല്‍ ഇന്‍ഫര്‍മാറ്റിക്‌സ് സെന്ററിന്റെ (എന്‍.ഐ.സി) മേല്‍നോട്ടത്തില്‍ ഹൈദരാബാദിലും മറ്റൊരു സെര്‍വര്‍ ഐ.ടി വകുപ്പിന് കീഴില്‍ തിരുവനന്തപുരത്തെ സംസ്ഥാന ഡേറ്റാ സെന്ററിലുമാണ്. ഈ രണ്ട് സെര്‍വറുകളിലും ഉപയോഗിക്കുന്ന സോഫ്റ്റ് വെയറുകള്‍ തമ്മിലുള്ള പൊരുത്തമില്ലായ്മയാണ് ഇ-പോസ് പ്രവര്‍ത്തനം താറുമാറാകാന്‍ കാരണം. സോഫ്റ്റ് വെയര്‍ അപ്‌ഡേഷന്‍ നടത്താതെ ഈ പ്രശ്‌നം പരിഹരിക്കാന്‍ കഴിയില്ലെന്ന് ഈ രംഗത്തെ വിദഗ്ദര്‍ പറയുന്നു. ഇതൊന്നും ചെയ്യാതെ കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ പാവങ്ങളുടെ അന്നം മുട്ടിക്കുകയാനിന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

]]>
https://www.chandrikadaily.com/vdsatheesanstatement-2.html/feed 0
നാല് വര്‍ഷ ബിരുദ കോഴ്‌സ് അടിച്ചേല്‍പ്പിക്കാനുള്ള തീരുമാനത്തില്‍ നിന്നും സര്‍ക്കാര്‍ പിന്‍വാങ്ങണം; പ്രതിപക്ഷ നേതാവ് https://www.chandrikadaily.com/vdsatheesanpressrelease-2.html https://www.chandrikadaily.com/vdsatheesanpressrelease-2.html#respond Fri, 02 Jun 2023 08:41:17 +0000 https://www.chandrikadaily.com/?p=257265 കൂടിയാലോചനകളോ മുന്നൊരുക്കങ്ങളോ ഇല്ലാതെ സംസ്ഥാനത്തെ വിവിധ സര്‍വകലാശാലകളില്‍ ഈ അധ്യയന വര്‍ഷം മുതല്‍ നാല് വര്‍ഷ ബിരുദ ഓണേഴ്‌സ് കോഴ്‌സുകള്‍ അടിച്ചേല്‍പ്പിക്കാനുള്ള തീരുമാനത്തില്‍ നിന്നും സര്‍ക്കാര്‍ പിന്‍വാങ്ങണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ ആവശ്യപ്പെട്ടു.

അക്കാദമിക് വിദഗ്ധരുമായോ അധ്യാപക സമൂഹവുമായോ പ്രതിപക്ഷ രാഷ്ട്രീയ പാര്‍ട്ടികളുമായോ കൂടിയാലോചനകള്‍ക്ക് പോലും തയാറാകാതെ ധൃതി പിടിച്ചുള്ള തീരുമാനം ജനാധിപത്യ വിരുദ്ധവും ഉന്നത വിദ്യാഭ്യാസ മേഖലയെ തകര്‍ക്കുന്നതുമാണ്. മുന്നൊരുക്കങ്ങളോ കൂടിയാലോചനകളോ ഇല്ലാതെ അധ്യയന വര്‍ഷം തുടങ്ങിയതിന് ശേഷം മാറ്റം കൊണ്ടുവരുന്നത് ഉന്നത വിദ്യാഭ്യാസ മേഖലയില്‍ ദുരന്തമാകും. അദ്ദേഹം പറഞ്ഞു.

കരിക്കുലം പരിഷ്‌ക്കരിച്ചതിന് ശേഷം 2024-25 അധ്യയന വര്‍ഷം മുതല്‍ നാല് വര്‍ഷ ബിരുദ ഓണേഴ്‌സ് കോഴ്‌സ് നടപ്പാക്കിയാല്‍ മതിയെന്ന നിലപാടാണ് കേരള, എം.ജി, കാലിക്കട്ട്, കണ്ണൂര്‍ സര്‍വകലാശാല പ്രതിനിധികളും അധ്യാപക സംഘടനകളും സര്‍ക്കാര്‍ വിളിച്ച യോഗത്തില്‍ സ്വീകരിച്ചത്. എന്നാല്‍ ഈ അധ്യയന വര്‍ഷം തന്നെ നാല് വര്‍ഷ ബിരുദ കോഴ്‌സ് നടപ്പാക്കുമെന്ന പിടിവാശിയിലാണ് സര്‍ക്കാരും ഉന്നതവിദ്യാഭ്യാസ മന്ത്രിയും. അക്കാദമിക്- ഭരണ രംഗങ്ങളിലെ രാഷ്ട്രീയവത്ക്കരണത്തിലൂടെയും പിന്‍വാതില്‍ നിയമനങ്ങളിലൂടെയും ഉന്നത വിദ്യാഭ്യാസ മേഖലയുടെ വിശ്വാസ്യത ഇല്ലാതാക്കിയ എല്‍.ഡി.എഫ് സര്‍ക്കാരിന്റെ തിരക്കിട്ടുള്ള ഈ നടപടി ഉന്നതവിദ്യാഭ്യാസ മേഖലയെ പൂര്‍ണമായും തകര്‍ക്കും.

കേന്ദ്ര സര്‍ക്കാര്‍ രാജ്യത്ത് നടപ്പാക്കാന്‍ ശ്രമിക്കുന്ന ദേശീയ വിദ്യാഭ്യാസ നയത്തിന് പിന്തുണ പ്രഖ്യാപിക്കുകയാണ് പുതിയ പരിഷ്‌ക്കരണത്തിലൂടെ പിണറായി സര്‍ക്കാരും ചെയ്യുന്നത്. വിരലിലെണ്ണാവുന്ന സംസ്ഥാനങ്ങള്‍ പോലും പുതിയ പരിഷ്‌ക്കരണം നടപ്പാക്കിയിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി .

മൂന്ന് വര്‍ഷ ബിരുദ കോഴ്‌സുകള്‍ക്ക് പകരമായി സംസ്ഥാനത്ത് സെമസ്റ്റര്‍ സമ്പ്രദായം നടപ്പാക്കിയപ്പോള്‍ വിദ്യാഭ്യാസ വിചക്ഷണരുമായും പ്രതിപക്ഷ കക്ഷികളുമായും കൂടിയാലോചന നടത്തിയിട്ടുള്ള പാരമ്പര്യമാണ് കേരളത്തിനുള്ളത്. കീഴ് വഴക്കങ്ങളും രാഷ്ട്രീയ മര്യാദകളും ലംഘിച്ച് സര്‍ക്കാര്‍ കാട്ടുന്ന ധൃതി മോദി സര്‍ക്കാരിന്റെ ഫാസിസ്റ്റ് നയങ്ങളെ പിന്തുണയ്ക്കലും അംഗീകരിക്കലുമല്ലെങ്കില്‍ പിന്നെ മറ്റെന്താണ്? എന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു.

]]>
https://www.chandrikadaily.com/vdsatheesanpressrelease-2.html/feed 0