vellappallinadeshan – Chandrika Daily https://www.chandrikadaily.com Mon, 26 Jan 2026 07:46:10 +0000 en-US hourly 1 https://wordpress.org/?v=5.8.12 https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg vellappallinadeshan – Chandrika Daily https://www.chandrikadaily.com 32 32 ‘ഒരു അറിയിപ്പും ലഭിച്ചിട്ടില്ല, എല്ലാം അറിഞ്ഞ ശേഷം പ്രതികരിക്കാം’; എന്‍എസ്എസ് പിന്മാറ്റത്തില്‍ വെള്ളാപ്പള്ളി https://www.chandrikadaily.com/no-notification-received-can-respond-after-knowing-everything-vellapally-in-nss-retreat.html https://www.chandrikadaily.com/no-notification-received-can-respond-after-knowing-everything-vellapally-in-nss-retreat.html#respond Mon, 26 Jan 2026 07:46:10 +0000 https://www.chandrikadaily.com/?p=375644 ആലപ്പുഴ: എസ്എന്‍ഡിപിയുമായുള്ള ഐക്യത്തില്‍ നിന്ന് എന്‍എസ്എസ് പിന്മാറിയ സാഹചര്യത്തില്‍ പ്രതികരണവുമായി വെള്ളാപ്പള്ളി നടേശന്‍.
ഒരു അറിയിപ്പും ലഭിച്ചിട്ടില്ലെന്ന് വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. ഇതുസംബന്ധിച്ച് മാധ്യമങ്ങളിലൂടെ അറിഞ്ഞതേയുള്ളൂയെന്നും അതിന്റെ അടിസ്ഥാനത്തില്‍ മറുപടി പറയുന്നത് ശരിയല്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു.

പല കാരണങ്ങളാലും മുമ്പുണ്ടായിരുന്ന ഐക്യം വിജയിക്കാതിരുന്ന സാഹചര്യത്തില്‍ വീണ്ടുമൊരു ഐക്യശ്രമം പരാജയമാവുമെന്ന് വിലയിരുത്തിയാണ് നായര്‍-ഈഴവ ഐക്യത്തില്‍ നിന്നുള്ള എന്‍എസ്എസ് പിന്മാറ്റം. ഇന്ന് പെരുന്നയില്‍ ചേര്‍ന്ന ഡയറക്ടര്‍ ബോര്‍ഡ് യോഗത്തിലാണ് തീരുമാനം. ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങുടെ കടുത്ത വിയോജിപ്പ് പരിഗണിച്ചാണ് പിന്മാറ്റം.

എന്‍എസ്എസിന്റെ അടിസ്ഥാന മൂല്യങ്ങളില്‍ നിന്ന് വ്യതിചലിക്കാന്‍ സാധിക്കില്ലെന്നും അതിനാല്‍ ഇപ്പോള്‍ ഒരു ഐക്യം പ്രായോഗികമല്ലെന്നും ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍ പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു. ഐക്യം പരാജയപ്പെടുമെന്ന് നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങള്‍ വ്യക്തമാക്കുന്നതായും വാര്‍ത്താക്കുറിപ്പിലുണ്ട്.

എല്ലാ രാഷ്ട്രീയപാര്‍ട്ടികളോടും സമദൂര നിലപാടുള്ളതിനാല്‍ എസ്എന്‍ഡിപിയോടും മറ്റ് സമുദായങ്ങളോടും സൗഹൃദത്തില്‍ വര്‍ത്തിക്കാനാണ് ആഗ്രഹിക്കുന്നതെന്ന് പറയുന്ന വാര്‍ത്താക്കുറിപ്പില്‍, എസ്എന്‍ഡിപി- ഐക്യ ആഹ്വാനവുമായി മുന്നോട്ടുപോകേണ്ടതില്ലെന്ന് യോഗം തീരുമാനിച്ചതായും വ്യക്തമാക്കുന്നു.

ദിവസങ്ങള്‍ക്ക് മുമ്പായിരുന്നു വെള്ളാപ്പള്ളിയും ജി. സുകുമാരന്‍ നായരും എന്‍എസ്എസ്- എസ്എന്‍ഡിപി ഐക്യം സംബന്ധിച്ച് അറിയിച്ചിരുന്നത്. ഇത്തരമൊരു ഐക്യം കാലഘട്ടത്തിന്റെ ആവശ്യമാണെന്നും അനിവാര്യമാണെന്നും ഇരുവരും അറിയിച്ചിരുന്നു. വെള്ളാപ്പള്ളിയായിരുന്നു ആദ്യമായി ഐക്യസന്ദേശം മുന്നോട്ടുവച്ചത്. ഇതിന് പിന്തുണയറിയിക്കുകയായിരുന്നു ജി. സുകുമാരന്‍ നായര്‍.

]]>
https://www.chandrikadaily.com/no-notification-received-can-respond-after-knowing-everything-vellapally-in-nss-retreat.html/feed 0
എന്‍എസ്എസ്- എസ്എന്‍ഡിപി ഐക്യമില്ല; നിര്‍ണായക തീരുമാനം പെരുന്നയില്‍ https://www.chandrikadaily.com/no-nss-sndp-unity-crucial-decision-in-perunna.html https://www.chandrikadaily.com/no-nss-sndp-unity-crucial-decision-in-perunna.html#respond Mon, 26 Jan 2026 07:02:56 +0000 https://www.chandrikadaily.com/?p=375627 കോട്ടയം: എസ്എന്‍ഡിപിയുമായുള്ള ഐക്യത്തില്‍ നിന്ന് പിന്മാറി എന്‍എസ്എസ്. ഇന്ന് പെരുന്നയില്‍ ചേര്‍ന്ന ഡയറക്ടര്‍ ബോര്‍ഡ് യോഗത്തിലാണ് തീരുമാനം. ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങളുടെ കടുത്ത വിയോജിപ്പ് പരിഗണിച്ചാണ് പിന്മാറ്റം.

എന്‍എസ്എസിന്റെ അടിസ്ഥാന മൂല്യങ്ങളില്‍ നിന്ന് വ്യതിചലിക്കാന്‍ സാധിക്കില്ലെന്നും അതിനാല്‍ ഇപ്പോള്‍ ഒരു ഐക്യം പ്രായോഗികമല്ലെന്നും വാര്‍ത്താക്കുറിപ്പില്‍ പറയുന്നു. മുമ്പുണ്ടായ ഐക്യശ്രമം പരാജയപ്പെട്ട കാര്യവും വാര്‍ത്താക്കുറിപ്പിലുണ്ട്. എല്ലാ രാഷ്ട്രീയപാര്‍ട്ടികളോടും സമദൂര നിലപാടുള്ളതിനാല്‍ എസ്എന്‍ഡിപിയോടും മറ്റ് സമുദായങ്ങളോടും സൗഹൃദത്തില്‍ വര്‍ത്തിക്കാനാണ് ആഗ്രഹിക്കുന്നതെന്ന് പറയുന്ന വാര്‍ത്താക്കുറിപ്പില്‍, എസ്എന്‍ഡിപി- ഐക്യ ആഹ്വാനവുമായി മുന്നോട്ടുപോകേണ്ടതില്ലെന്ന് യോഗം തീരുമാനിച്ചതായും വ്യക്തമാക്കുന്നു.

ദിവസങ്ങള്‍ക്ക് മുമ്പായിരുന്നു വെള്ളാപ്പള്ളിയും ജി. സുകുമാരന്‍ നായരും എന്‍എസ്എസ്- എസ്എന്‍ഡിപി ഐക്യം സംബന്ധിച്ച് അറിയിച്ചിരുന്നത്. ഇത്തരമൊരു ഐക്യം കാലഘട്ടത്തിന്റെ ആവശ്യമാണെന്നും അനിവാര്യമാണെന്നും ഇരുവരും അറിയിച്ചിരുന്നു. വെള്ളാപ്പള്ളിയായിരുന്നു ആദ്യമായി ഐക്യസന്ദേശം മുന്നോട്ടുവച്ചത്. ഇതിന് പിന്തുണയറിയിക്കുകയായിരുന്നു ജി. സുകുമാരന്‍ നായര്‍.

 

]]>
https://www.chandrikadaily.com/no-nss-sndp-unity-crucial-decision-in-perunna.html/feed 0