Waynad – Chandrika Daily
രാഹുൽ ​ഗാന്ധി എം.പി ഇന്ന് വയനാട്ടിൽ ; 9 വീടുകളുടെ താക്കോൽ കൈമാറും
എംപി സ്ഥാനം പുനസ്ഥാപിച്ചതിന് ശേഷം രാഹുൽ ഗാന്ധി.രണ്ട് ദിവസത്തെ സന്ദർശനത്തിന് ഇന്ന് തന്റെ മണ്ഡലമായ വായനാട്ടിലെത്തും.ഉച്ചയ്ക്ക് ശേഷം കൽപ്പറ്റ നഗരത്തിലാണ് ആദ്യ പരിപാടി. എംപിയുടെ കൈത്താങ്ങ് പദ്ധതിയിൽ ഉൾപ്പെടുത്തി പൂർത്തീകരിച്ച 9 വീടുകളുടെ താക്കോൽ പൊതു സമ്മേളത്തിൽ രാഹുൽ കൈമാറും.നാളെ മാനന്തവാടിയിലും കോടഞ്ചേരിയിലുമാണ് പരിപാടികൾ. അതിന് ശേഷം രാഹുൽ മടങ്ങും.
വയനാട് ഉപതെരഞ്ഞെടുപ്പിനൊരുങ്ങി തെരഞ്ഞെടുപ്പ് കമ്മീഷൻ ; കലക്ടറേറ്റിൽ വോട്ടിങ് മെഷീനുകളുടെ പരിശോധന
രാഹുൽ ഗാന്ധിക്ക് എം.പി. സ്ഥാനം നഷ്ടമായതോടെ ഒഴിവുവന്ന വയനാട് ലോക്സഭാ മണ്ഡലത്തിൽ ഉപതിരഞ്ഞെടുപ്പിനുളള മുന്നൊരുക്കം തുടങ്ങി തെരഞ്ഞെടുപ്പ് കമ്മീഷൻ.ഇതിന്റെ ഭാഗമായി കോഴിക്കോട് കലക്ടറേറ്റിൽ വോട്ടിങ് യന്ത്രങ്ങളുടെ പരിശോധന ആരംഭിച്ചു.ഇതിനായി കലക്ടറേറ്റിൽ എത്താൻ വിവിധ രാഷ്ട്രീയ പാർട്ടികളുടെ പ്രതിനിധികളോട് ജില്ല തിരഞ്ഞെടുപ്പ് ഓഫിസർ കൂടിയായ ഡെപ്യൂട്ടി കലക്ടർ ആവശ്യപ്പെട്ടു.ഇ.വി.എം മെഷീനുകളുടെ ആദ്യഘട്ട പരിശോധനയ്ക്കു ശേഷമുള്ള മോക്ക് പോൾ ഇന്നു രാവിലെ ആരംഭിക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്.അയോഗ്യത തുടരുന്ന സാഹചര്യത്തിൽ രാഹുൽ ഗാന്ധിയുടെ  സ്റ്റാഫിനെ കേന്ദ്ര സർക്കാർ കഴിഞ്ഞദിവസം പിൻവലിച്ചിരുന്നു.അതേസമയം ഉപതിരഞ്ഞെടുപ്പ് എപ്പോഴാണെന്ന കാര്യം കമ്മീഷൻ വ്യക്തമാക്കിയിട്ടില്ല.
തിരക്കില്ലെന്ന് വിശദീകരണം വയനാട്ടിൽ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിക്കാതെ തെരഞ്ഞെടുപ്പ് കമ്മീഷൻ
മാനനഷ്ടക്കേസിൽ രണ്ട് വർഷത്തെ ജയിൽ ശിക്ഷയെ തുടർന്ന് രാഹുൽ ഗാന്ധി എംപി സ്ഥാനത്ത് നിന്ന് അയോഗ്യനാക്കപ്പെട്ടതിനെ തുടർന്ന് ഒഴിവുവന്ന കേരളത്തിലെ വയനാട് ലോക്‌സഭാ മണ്ഡലത്തിലേക്കുള്ള ഉപതെരഞ്ഞെടുപ്പ് തിരഞ്ഞെടുപ്പ് കമ്മീഷൻ ഇന്ന് പ്രഖ്യാപിച്ചില്ല.
“ഫെബ്രുവരി വരെയുള്ള ഒഴിവുകൾ നീക്കിയിട്ടുണ്ട്.. മാർച്ചിലാണ് വയനാട്ടിലെ ഒഴിവ് വിജ്ഞാപനം ചെയ്തത്. അപ്പീലിന് 30 ദിവസത്തെ സമയം നൽകിയിട്ടുണ്ട്. ഞങ്ങൾക്ക് തിടുക്കമില്ല,” മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ രാജീവ് കുമാർ മാധ്യമപ്രവർത്തകരോട് പറഞ്ഞു.ലക്ഷദ്വീപിൽ തിടുക്കപ്പെട്ട് ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിൽ ഉണ്ടായ തിരിച്ചടിയും തെരഞ്ഞെടുപ്പ് കമ്മീഷൻ കണക്കിലെടുത്തു എന്ന് വേണം കരുതാൻ.അതെ സമയം വയനാട്ടിൽ ഇന്ന് ഉപതിരഞ്ഞെടുപ്പ് നടത്തുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ പ്രഖ്യാപിച്ചിരുന്നെങ്കിൽ നിയമപോരാട്ടത്തിന് കോൺഗ്രസ് തയ്യാറെടുക്കുകയായിരുന്നു.
ഇതിനിടെ ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസലിന് ഇന്ന് ലോക്സഭാംഗത്വം തിരികെ നൽകികൊണ്ടുള്ള അറിയിപ്പ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ വാർത്താ സമ്മേളനത്തിന് തൊട്ടുമുൻപ് പുറത്തു വരികയും ചെയ്തിരുന്നു.
ഉപതെരഞ്ഞെടുപ്പ് വന്നാൽ വയനാട്ടിൽ മത്സരിക്കാൻ ഒരുങ്ങി ബി ഡി ജെ എസ്
രാഹുൽ ഗാന്ധിയുടെ ലോക്സഭാ അംഗത്വത്തിന് അയോഗ്യത കൽപിച്ചതിന് പിന്നാലെ വയനാട് ലോക്സഭാ മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് പാർട്ടികളും ഘടകകക്ഷികളും രംഗത്തെത്തി.വയനാട് സീറ്റ് തങ്ങൾക്ക് തന്നെ വേണമെന്ന് എൻഡിഎയിലെ സഖ്യകക്ഷിയായ ബിഡിജെഎസ് ആവശ്യപ്പെട്ടുകഴിഞ്ഞു.
ഇക്കാര്യത്തിൽ ദില്ലിയിലുള്ള ബിഡിജെഎസ് സംസ്ഥാന അധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളി കേന്ദ്ര നേതൃത്ത്വെ നേരിട്ട് കണ്ട് ചർച്ച നടത്തുമെന്നാണ് അറിയുന്നത്. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ  രാഹുൽ ഗാന്ധിക്കെതിരെ വയനാട്ടിൽ മത്സരിച്ചത് തുഷാർ വെള്ളാപ്പള്ളിയായിരുന്നു.
വയനാട് ലോക്സഭാ മണ്ഡലത്തിൽ സെപ്റ്റംബറിൽ ഉപതെരഞ്ഞെടുപ്പ് നടത്തിയേക്കുമെന്ന് സൂചന
കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെ പാർലമെന്റ് അംഗത്വത്തിൽ നിന്ന് അയോഗ്യനാക്കിയതിനെ തുടർന്ന് ഒഴിവുവന്ന കേരളത്തിലെ വയനാട് ലോക്‌സഭാ മണ്ഡലം സെപ്റ്റംബറിൽ ഉപതെരഞ്ഞെടുപ്പിന് സാക്ഷ്യം വഹിച്ചേക്കും. 2015ലെ ജനപ്രാതിനിധ്യ നിയമത്തിലെ സെക്ഷൻ 151 എ പ്രകാരം പാർലമെന്റിലെയും സംസ്ഥാന നിയമസഭകളിലെയും ഒഴിവുള്ള സീറ്റുകളിലേക്കുള്ള ഉപതിരഞ്ഞെടുപ്പ് ആ സീറ്റ് ഒഴിഞ്ഞതു മുതൽ ആറ് മാസത്തിനകം നടത്തണമെന്നാണ് നിയമം.
ലോക്‌സഭാ സെക്രട്ടേറിയറ്റ് ഇന്നലെയാണ് രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയ വിവരം അറിയിച്ചത്, ഇനി ഉപതെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കേണ്ടത് തിരഞ്ഞെടുപ്പ് കമ്മീഷനാണ്.ലോക്‌സഭയിൽ ഇപ്പോൾ രണ്ട് സീറ്റുകളാണ് ഒഴിഞ്ഞുകിടക്കുന്നത് വയനാടും, പഞ്ചാബിലെ  ജലന്ധറും. തന്നെ അയോഗ്യനാക്കിയ നടപടിയിൽ പ്രതികരിക്കാൻ ഇന്ന് ഉച്ചയ്ക്ക് ഒരു മണിക്ക് രാഹുൽ ഗാന്ധി വാർത്താസമ്മേളനം വിളിച്ചിട്ടുണ്ട്.
കാട്ടാനയുടെ അക്രമത്തിൽ പരിക്കേറ്റ തൊഴിലാളിയുടെ മരണം; വയനാട്ടിൽ അന്തർ സംസ്ഥാന പാത ഉപരോധിച്ചു
കാട്ടാനയുടെ അക്രമത്തിൽ പരിക്കേറ്റ തോട്ടം തൊഴിലാളി മരിച്ച സംഭവത്തിൽ വയനാട്ടിൽ നാട്ടുകാരുടെ റോഡ് തടഞ്ഞുള്ള പ്രതിഷേധം. വയനാട് മേപ്പാടി കുന്നമ്പറ്റയിൽ ആനയുടെ ആക്രമണത്തിൽ തോട്ടം തൊഴിലാളി മരണപ്പെട്ടതിൽ പ്രതിഷേധിച്ചും കുടുംബത്തിന് അർഹമായ നഷ്ടപരിഹാരം ലഭിക്കണമെന്നാവശ്യപ്പെട്ടും പഞ്ചായത്ത് മെംബറുടെ നേതൃത്വത്തിൽ നാട്ടുകാർ ഊട്ടി-കോഴിക്കോട് അന്തർ സംസ്ഥാന പാത ഉപരോധിച്ചത്.
കഴിഞ്ഞ മാസം കാട്ടാനയുടെ ആക്രമണത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന മേപ്പാടി കുന്നമ്പറ്റ സ്വദേശി പാർവ്വതി പരശുരാമൻ കോഴിക്കോട്  മെഡിക്കൽ കോളെജിൽ ചികിൽസയിലിരിക്കെ ഇന്നലെ രാത്രിയാണ് മരണപ്പെട്ടത്. ആശ്രിതന് ജോലി നൽകണമെന്നും, ആന ശല്യത്തിന് പരിഹാരം കാണണമെന്നാവശ്യപ്പെട്ടുമാണ് കുന്നമ്പറ്റയിൽ രാവിലെ 10 മണിയോടെ  നാട്ടുകാർ റോഡ് ഉപരോധിച്ചത്. വയനാട്ടിലെ തോട്ടം മേഖലയിൽ വന്യമൃഗ ശല്യം രൂക്ഷമാണ്. അധികൃതർ നടപടി സ്വീകരിക്കാത്തതിൽ പ്രതിഷേധം രൂക്ഷമാകുന്നതിനിടെയാണ് തൊഴിലാളി ആനയുടെ അക്രമത്തിൽ മരണപ്പെടുന്നത്.
വയനാട്ടിൽ ഫോറസ്റ്റ് ഓഫീസർക്ക് നേരെ കടുവയുടെ ആക്രമണം
കൽപ്പറ്റ: വയനാട് ജില്ലയിൽ ഫോറസ്റ്റ് റേഞ്ച് ഓഫീസർക്ക് നേരെ കടുവയുടെ ആക്രമണം. പുൽപ്പള്ളി കൊളവള്ളിയിൽ ചെതലയം റേഞ്ച് ഓഫീസർ ടി. ശശികുമാ (54) റിന് നേരെയാണ് കടുവയുടെ ആക്രമണമുണ്ടായത്. കൊളവള്ളി ജനവാസ മേഖലയിൽഇറങ്ങിയ കടുവയെ തുരത്തുന്നതിനിടെയാണ് സംഭവം.
രണ്ടേമുക്കാലോടെ കൊളവള്ളിയിലെ സ്വകാര്യ വ്യക്തിയുടെ തോട്ടത്തിൽ വെച്ചാണ് ആക്രമണുണ്ടായത്.
കടുവയുടെ ആക്രമണത്തിൽ റെയിഞ്ചറുടെ ശരീരത്തിൽ പരുക്കേറ്റു. ഇദ്ദേഹത്തെ ബത്തേരിയിലെ ആശുപത്രിയിലേക്ക് മാറ്റി. ഇന്ന് രാവിലെ മുതൽ തന്നെ കടുവയുടെ സാനിധ്യം പ്രദേശത്തെ വീടുകൾക്ക് സമീപത്തുവരെ ഉണ്ടായതോടെ വനംവകുപ്പെത്തി തിരച്ചിൽ നടത്തുന്നതിന്നിടെയാണ ആക്രമണം ഉണ്ടായത്.
കർണാടക വനാതിർത്തിയിൽ കബനി നദിയോട് ചേർന്നുള്ള പ്രദേശമാണ് കൊളവള്ളി. നദിയുടെ മറുകര ഉൾപ്പെടുന്ന വന്യജീവി സങ്കേതത്തിൽ നിന്ന് കടുവ പുഴ കടന്നെത്തിയെന്നാണ് നിഗമനം. കൊളവള്ളി മേഖലയിൽ നേരത്തെയും കടുവ ശല്യമുണ്ടായിരുന്നു. ഏതാനും ദിവസമായി കടുവക്കായി നാട്ടുകാരും വനപാലകരും തിരിച്ചിൽ നടത്തി വരികയായിരുന്നു. വളർത്തുമൃഗങ്ങളെയടക്കം അക്രമിക്കുന്ന സാഹചര്യവുമുണ്ടായിരുന്നു.
റെയിഞ്ചറെ കടുവ ആക്രമിച്ചതോടെ പ്രദേശവാസികൾ ഭയപ്പാടിലായിരിക്കുകയാണ്. ഈ സാഹചര്യത്തിൽ കടുവയെ മയക്കുവെടി വെച്ചുപിടികൂടണമെന്നാണ് ആവശ്യം. മൂന്ന് മാസംമുമ്പ് പുൽപ്പള്ളി ആനപ്പാറയിൽ വെച്ചും കടുവയുടെ ആക്രമണത്തിൽ ശശികുമാറിന്  പരുക്കേറ്റിരുന്നു.
മൂന്നാമതും വയനാടൻ ജനതയെ ചതിച്ച് ഇടതു സർക്കാർ; വിംസും ഏറ്റെടുക്കില്ല
വയനാടൻ ജനതയെ വീണ്ടും ചതിച്ച് പിണറായി സർക്കാർ. ജില്ലയിൽ പുതിയ മെഡിക്കൽ കോളജ് സർക്കാർ തലത്തിൽ നിർമ്മിക്കുമെന്ന പ്രഖ്യാപനമാണ് ഇപ്പോൾ വന്നിരിക്കുന്നത്. ഇത് യു.ഡി.എഫ് സർക്കാരിന്റെ തീരുമാനത്തിലേക്ക് തിരിച്ചുവന്നുവെന്നല്ലാതെ മെഡിക്കൽ കോളജ് സ്ഥാപിക്കുന്ന കാര്യത്തിൽ യാതൊരു പുരോഗതിയും ഉണ്ടാക്കാൻ കഴിഞ്ഞില്ലെന്ന് തെളിഞ്ഞിരിക്കുകയാണ്.
രാഷ്ട്രീയ ലാഭം മാത്രം മുന്നിൽ കണ്ട് യു.ഡി.എഫ് തീരുമാനത്തെ തള്ളിയ പിണറായി സർക്കാർ അതേ പാതയിലേക്ക് യൂ ടേൺ അടിച്ചിരിക്കുകയാണ്. 2015 ൽ മടക്കിമലയിൽ യു.ഡി.എഫ് സർക്കാർ പ്രാരംഭഘട്ട നിർമ്മാണം ആരംഭിച്ച മെഡിക്കൽ കോളജ് അട്ടിമറിക്കുകയും പ്രതിഷേധം ശക്തമായതോടെ മൂന്ന് വർഷങ്ങൾക്ക് ശേഷം ചുണ്ടേലിൽ സ്വകാര്യ തോട്ടം ഏറ്റെടുക്കാൻ തീരുമാനിക്കയും ചെയ്തിരുന്നു. എന്നാൽ ഈ പദ്ധതിയും ഇടതു സർക്കാർ പാതി വഴിയിൽ ഉപേക്ഷിച്ചു. അതിന് ശേഷമാണ് വയാനാട് ജില്ലയിലെ ഏക സ്വകാര്യ മെഡിക്കൽ കോളജായ ഡി വിംസ് ഏറ്റെടുക്കാൻ തീരുമാനിച്ചത്.
എന്നാൽ ഇതു സാധ്യമല്ലെന്ന് മാസങ്ങൾക്ക് ശേഷം ബോധ്യപ്പെട്ട സർക്കാർ വയനാട്ടുകാരുടെ സ്വപ്‌ന പദ്ധതി അട്ടിമറിച്ചുകൊണ്ടിരിക്കുകയാണ്. ഉമ്മൻചാണ്ടി സർക്കാർ തുടങ്ങിവച്ച പദ്ധതി ഇടതു സർക്കാർ വന്നപ്പോൾ അട്ടിമറിച്ചിരുന്നു. സർക്കാർ സ്വന്തം നിലക്ക് മെഡിക്കൽ കോളജ് സ്ഥാപിക്കാതെ സ്വകാര്യ മേഖലയിൽ പ്രവർത്തിക്കുന്ന ഡി.എം വിംസ് സ്വകാര്യ മെഡിക്കൽ കോളജ് ഏറ്റെടുക്കാനായിരുന്നു പദ്ധതി. ഏറെ കൊട്ടിഘോഷിച്ച് പ്രഖ്യാപനം നടത്തിയെങ്കിലും ഇത് നടക്കില്ലെന്ന് ഇപ്പോഴാണ് ബോധ്യമായത്. സർക്കാർ തലത്തിൽ പുതിയ മെഡിക്കൽ കോളജ് പണിയാൻ കഴിയില്ലെന്ന വിദഗ്ധ സംഘത്തിന്റെ ഉപദേശത്തിന്റെ പുറത്തായിരുന്നു സ്വകാര്യ മെഡിക്കൽ കോളജ് ഏറ്റെടുക്കാൻ തീരുമാനിച്ചിരുന്നത്. സ്വന്തം നിലയിൽ സർക്കാർ സ്ഥലം ഏറ്റെടുത്ത് മെഡിക്കൽ കോളജ് സ്ഥാപിക്കാനുമുള്ള തീരുമാനം മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ കഴിഞ്ഞ ദിവസം ചേർന്ന ഉന്നതതലയോഗത്തിലാണ് ഉണ്ടായത്.
ഉമ്മൻചാണ്ടി സർക്കാർ മെഡിക്കൽ കോളജ് ആശയവുമായി ഏറെ മുന്നോട്ട് പോയിരുന്നു. ഡീറ്റെയിൽഡ് പ്രോജക്ട് റിപ്പോർട്ട് (ഡി.പി.ആർ) പൂർത്തിയാക്കുകയും 69 കോടി രൂപപ അനുവദിക്കുകയും ചെയ്ത ഒരു വലിയ പദ്ധതിയാണ് രാഷ്ട്രീയക്കളികൾ മൂലം ഇടതു സർക്കാർ ഉപേക്ഷിച്ചത്. ഇത് ഉപേക്ഷിക്കാനുള്ള തീരുമാനത്തിനെതിരെ അന്ന് വയനാട്ടുകാർ ഒറ്റക്കെട്ടായി എതിർപ്പ് പ്രകടിപ്പിച്ചിരുന്നു. എന്നാൽ ഇതൊന്നും കണ്ടില്ലെന്ന് നടിച്ച് ഇടതു സർക്കാർ ഏകപക്ഷീയമായി ഒരിക്കലും നടക്കില്ലെന്നുറപ്പുള്ള പദ്ധതിയുമായി മുന്നോട്ട് പോവുകയായിരുന്നു. എന്നാൽ മുൻപ് യു.ഡി.എഫ് എടുത്ത തീരുമാനത്തിലേക്ക് തന്നെ ഇടതു സർക്കാരും എത്തിച്ചേരേണ്ടി വന്നു. അഞ്ച് വർഷം കഴിഞ്ഞുവെന്നല്ലാതെ ഒരിഞ്ചു പോലും മുന്നോട്ടു പോകാൻ ശ്രമിക്കാതെ സർക്കാർ വയനാട്ടുകാരെ വഞ്ചിക്കുകയായിരുന്നു.
സർക്കാരിന്റെ തലതിരഞ്ഞ നടപടികൾ മൂലം ജില്ലയിൽ പിടഞ്ഞു തീരന്നത് നൂറുക്കണക്കിന് നിസ്സഹായ മനുഷ്യ ജീവനുകളാണ്. ഒരു മാസം വയനാട് ജില്ലയിൽ നിന്നും വിവിധ അപകടങ്ങളിലായി ഗുരുതര പരിക്കേറ്റവരും തീപ്പൊള്ളൽ, പാമ്പുകടി, ഹൃദ്രോഗം തുടങ്ങിയ അസുഖങ്ങളുമായി 1800 മുതൽ 2200 വരെ ആളുകളെ കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് പോകുന്നുണ്ടെന്നാന്ന് കണക്ക്. ഇതിൽ കുറച്ചുപേരെങ്കിലും മരണപ്പെടുന്ന സാഹചര്യവുമുണ്ട്. ഗുരുതരാസ്ഥയിൽ ചികിത്സ ലഭിക്കാതെ കിലോമീറ്ററുകൽ പോകേണ്ട സാഹചര്യമുണ്ടായിട്ടും സർക്കാർ യാതൊരുവിധ ഉത്തരവാദിത്വവും കാണിച്ചല്ലെന്നാണ് പരാതി.
അനുവദിച്ച ഫണ്ട് ലാപ്‌സാക്കിയും പദ്ധതി പ്രദേശത്തെ തന്നെ ഇല്ലാതാക്കാനായിരുന്നു ഈ സർക്കാർ അധികാരത്തിൽ വന്ന നാളുമുതൽ ശ്രമിച്ചത്. വയനാടിന്റെ പ്രത്യേക സാഹചര്യം മനസ്സിലാക്കി ജില്ലക്ക് യു.ഡി.എഫ് സർക്കാർ മെഡിക്കൽ കോളജ് അനുവദിക്കുകയായിരുന്നു. 2015 ജുലൈ 12 ന് അന്നത്തെ മുഖ്യമന്ത്രി ഉമ്മൻചാണ്ടി ശിലാസ്ഥാപനവും നടത്തിയിരുന്നു. പ്രാരംഭ പ്രവർത്തികൾക്ക് മൂന്ന് കോടിയും നബാർഡ് വഴി 41 കോടിയും സംസ്ഥാന ബജറ്റ് വിഹിതമായി 25 കോടിയും പദ്ധതിക്കായി അനുവദിച്ചു. മെഡിക്കൽ കോളജ് സൈറ്റിലേക്കുള്ള പാതയുടെ ടെണ്ടർ നടപടികൾ യു.ഡി.എഫ് സർക്കാർ പൂർത്തിയാക്കുകയും ചെയ്തു. എന്നിട്ടും ഈ സ്വപ്‌ന പദ്ധതി ഉപേക്ഷിക്കുകയായിരുന്നു ഇടതു സർക്കാർ.
നിയമസഭാ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് സർക്കാർ തലത്തിൽ മെഡിക്കൽ കോളജ് സ്ഥാപിക്കുമെന്ന പ്രഖ്യാപനം എങ്ങിനെയാണ് നടപ്പിലാക്കുകയെന്ന് വ്യക്തമാക്കിയിട്ടില്ല. നേരത്തെ മെഡിക്കൽ കോളജിനായി ഏറ്റെടുത്ത സ്ഥലം ഉപേക്ഷിച്ച സാഹചര്യത്തിൽ ഇനി സ്ഥലം കണ്ടെത്തുക അസാധ്യമാണെന്നാണ് വയനാട്ടുകാർ പറയുന്നത്.