world cup – Chandrika Daily https://www.chandrikadaily.com Mon, 17 Nov 2025 04:05:44 +0000 en-US hourly 1 https://wordpress.org/?v=5.8.12 https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg world cup – Chandrika Daily https://www.chandrikadaily.com 32 32 ലോകകപ്പിലേക്ക് പോര്‍ച്ചുഗല്‍; അര്‍മേനിയയെ 9-1ന് തകര്‍ത്തു https://www.chandrikadaily.com/1portugal-to-the-world-cup-armenia-was-crushed-by-91.html https://www.chandrikadaily.com/1portugal-to-the-world-cup-armenia-was-crushed-by-91.html#respond Mon, 17 Nov 2025 03:39:23 +0000 https://www.chandrikadaily.com/?p=363912 പോര്‍ട്ടോ: ഫിഫ ലോകകപ്പിനുള്ള യോഗ്യതാ റൗണ്ടില്‍ പോര്‍ച്ചുഗല്‍ നിര്‍ഭാഗ്യമില്ലാതെ മുന്നേറി. ഗ്രൂപ്പ് എഫിലെ അവസാന മത്സരത്തില്‍ അര്‍മേനിയയെ 19 ന് തകര്‍ത്താണ് പറങ്കിപ്പട 2026 ലോകകപ്പിലേക്ക് ടിക്കറ്റ് ഉറപ്പിച്ചത്. സസ്പെന്‍ഷനിലായിരുന്ന ക്രിസ്റ്റ്യാനോ റൊണാള്‍ഡോയില്ലാതെയാണ് പോര്‍ച്ചുഗല്‍ കളത്തിലിറങ്ങിയത്. എങ്കിലും ബ്രൂണോ ഫെര്‍ണാണ്ടസും ജാവോ നെവസും നേടിയ ഹാട്രിക്കുകള്‍ പോര്‍ച്ചുഗലിന് വമ്പന്‍ വിജയം സമ്മാനിച്ചു.

ആറ് മത്സരങ്ങളില്‍ നിന്ന് നാല് ജയവും ഒരു സമനിലയും ഒരു തോല്‍വിയും നേടി പോര്‍ച്ചുഗലിന് 13 പോയിന്റ്. രണ്ടാമിടത്തെ ഹംഗറി അയര്‍ലന്‍ഡിനോട് 2-3ന് തോറ്റതോടെ പോര്‍ച്ചുഗലിന്റെ മുന്നേറ്റം തടസ്സമില്ലാതെ തുടരുകയായിരുന്നു.

2026 ലോകകപ്പില്‍ കളിച്ചാല്‍ ക്രിസ്റ്റ്യാനോയ്ക്ക് ആറ് ലോകകപ്പുകളില്‍ പങ്കെടുക്കുന്ന അപൂര്‍വ നേട്ടം സ്വന്തമാകും. മെസ്സിയും ഇറങ്ങുകയാണെങ്കില്‍ ഈ റെക്കോര്‍ഡ് ഇരുവരും പങ്കിടും. അയര്‍ലന്‍ഡിനെതിരായ മത്സരത്തില്‍ ചുവപ്പ് കാര്‍ഡ് കണ്ടതോടെ 40കാരനായ താരം ഈ മത്സരത്തില്‍ പുറത്തായിരുന്നു.

ഫെര്‍ണാണ്ടസിന്റെ ഗോളുകള്‍. 30, 41, 81 മിനിറ്റുകളില്‍ നെവസും വലകുലുക്കി. റെനാട്ടോ വേഗ (ഏഴ്), ഗോണ്‍സാലോ റാമോസ് (28), ഫ്രാന്‍സിസ്‌കോ കോണ്‍സെയ്സോ (90+2) എന്നിവാണ് മറ്റു ഗോള്‍സ്‌കോറര്‍മാര്‍. അര്‍മേനിയക്കായി എഡ്വാര്‍ഡ് സ്പെര്‍ട്സിന്‍ (18) ആശ്വാസ ഗോള്‍ നേടി.

മത്സരത്തിന്റെ ഏഴാം മിനിറ്റില്‍ തന്നെ പോര്‍ച്ചുഗല്‍ ലീഡ് എടുത്തു. 18ാം മിനിറ്റില്‍ അര്‍മേനിയ സമനില പിടിച്ചെങ്കിലും അതിനുശേഷം മത്സരം പൂര്‍ണമായും പറങ്കിപ്പടയുടെ നിയന്ത്രണത്തിലായിരുന്നു. ഹാഫ് ടൈമില്‍ തന്നെ സ്‌കോര്‍ 51. രണ്ടാം പകുതിയില്‍ നാലു ഗോളുകള്‍ കൂടി അര്‍മേനിയയുടെ വലയില്‍. അവസാന വിസില്‍ മുഴങ്ങിയപ്പോള്‍ സ്‌കോര്‍ 91.

തുടര്‍ച്ചയായി ഏഴാം തവണയാണ് പോര്‍ച്ചുഗല്‍ ലോകകപ്പിനായി യോഗ്യത നേടുന്നത്. ക്രിസ്റ്റ്യാനോയുടെ സസ്പെന്‍ഷന്‍ കാരണം ലോകകപ്പിലെ ആദ്യ മത്സരം നഷ്ടമാകാന്‍ സാധ്യതയുണ്ട്.

ടിബിലിസി (ജോര്‍ജിയ): മുന്‍ ചാമ്പ്യന്മാരായ സ്‌പെയിന്‍ 2026 ലോകകപ്പിന്റെ വാതില്‍പ്പടിയിലേക്കെത്തി. ഗ്രൂപ്പ് ഇ-യിലെ അഞ്ചാം മത്സരത്തില്‍ ജോര്‍ജിയയെ 40ന് പരാജയപ്പെടുത്തി.

ഒയര്‍സബല്‍ (11ാം മിനിറ്റില്‍ പെനാല്‍റ്റി, 63), മാര്‍ട്ടിന്‍ സുബിമെന്‍ഡി (22), ഫെറാന്‍ ടോറസ് (34) എന്നിവരായിരുന്നു സ്‌കോറര്‍മാര്‍.

അഞ്ച് മത്സരങ്ങളിലും ജയിച്ച സ്‌പെയിനിന് 15 പോയിന്റ്. അവസാന മത്സരത്തില്‍ നേരിടേണ്ടത് 12 പോയിന്റുള്ള തുര്‍ക്കിയെ. തോറ്റാലും വലിയ പ്രശ്‌നമൊന്നുമില്ല; കാരണം ഇതുവരെ ഒരു ഗോള്‍പോലും വഴങ്ങാത്ത സ്‌പെയിന്‍ 19 ഗോളുകള്‍ അടിച്ചുകഴിഞ്ഞു. ഈ വ്യത്യാസം മറികടക്കാന്‍ തുര്‍ക്കിക്ക് കുറഞ്ഞത് ഏഴ് ഗോളിന്റെയെങ്കിലും വിജയം ആവശ്യമാണ്.

തുര്‍ക്കി ബള്‍ഗേറിയയെ 20ന് തകര്‍ത്താണ് 12 പോയിന്റിലെത്തിയത്.

 

]]>
https://www.chandrikadaily.com/1portugal-to-the-world-cup-armenia-was-crushed-by-91.html/feed 0
ലോകകപ്പില്‍ കളിക്കാന്‍ ആഗ്രഹമുണ്ടെന്ന് മെസി; ആരോഗ്യവാനായാല്‍ മാത്രമേ മൈതാനത്ത് ഇറങ്ങുക https://www.chandrikadaily.com/messi-wants-to-play-in-the-world-cup-only-get-on-the-field-if-you-are-healthy.html https://www.chandrikadaily.com/messi-wants-to-play-in-the-world-cup-only-get-on-the-field-if-you-are-healthy.html#respond Wed, 12 Nov 2025 08:36:33 +0000 https://www.chandrikadaily.com/?p=363345 ബ്യൂണസ് ഐറസ്: 2026 ഫിഫ ലോകകപ്പില്‍ അര്‍ജന്റീനയ്ക്കായി വീണ്ടും കളിക്കാന്‍ ആഗ്രഹമുണ്ടെന്ന് സൂപ്പര്‍ താരം ലയണല്‍ മെസി വ്യക്തമാക്കി. എന്നാല്‍ പൂര്‍ണ ആരോഗ്യവാനായാല്‍ മാത്രമേ ലോകകപ്പില്‍ പങ്കെടുക്കൂവെന്നും ടീമിന് ബാധ്യതയാകാന്‍ താന്‍ ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ആറാമത്തെ ലോകകപ്പിനായി തയ്യാറെടുക്കുന്ന മെസി അര്‍ജന്റീനയ്ക്കായി ഇതുവരെ 195 മത്സരങ്ങളില്‍ നിന്ന് 114 ഗോള്‍ നേടിയിട്ടുണ്ട്. 2022 ലെ ഖത്തര്‍ ലോകകപ്പില്‍ നീണ്ട ഇടവേളയ്ക്ക് ശേഷം സ്വന്തം രാജ്യത്തിന് കിരീടം നേടി നല്‍കിയത് മേസിയായിരുന്നു. ഏഴ് ഗോളുകളും മൂന്ന് അസിസ്റ്റുകളും നേടി ടൂര്‍ണമെന്റിലെ മികച്ച താരത്തിനുള്ള ഗോള്‍ഡന്‍ ബോള്‍ സ്വന്തമാക്കി.

2006 ലാണ് മെസി ഫിഫ ലോകകപ്പില്‍ അരങ്ങേറ്റം നടത്തിയത്. 2014 ല്‍ ടീമിനെ ഫൈനലിലെത്തിച്ചെങ്കിലും ജര്‍മനിയോട് പരാജയപ്പെടുകയായിരുന്നു. അന്ന് നാല് ഗോളും ഒരു അസിസ്റ്റും നേടി ഗോള്‍ഡന്‍ ബോള്‍ സ്വന്തമാക്കിയതും മേസിയായിരുന്നു. അര്‍ജന്റീനയ്ക്കായി കോപ്പ അമേരിക്കയും ഫൈനലിസീമയും നേടിയിട്ടുള്ള താരം നിലവില്‍ മേജര്‍ ലീഗ് സോക്കറില്‍ ഇന്റര്‍ മയാമിക്കായി കളിക്കുകയാണ്. മികച്ച ഫോമിലാണ് താരം.

 

]]>
https://www.chandrikadaily.com/messi-wants-to-play-in-the-world-cup-only-get-on-the-field-if-you-are-healthy.html/feed 0
ലോകകപ്പില്‍ ചരിത്രമെഴുതി ദീപ്തി ശര്‍മ്മ https://www.chandrikadaily.com/111deepti-sharma-wrote-history-in-the-world-cup.html https://www.chandrikadaily.com/111deepti-sharma-wrote-history-in-the-world-cup.html#respond Mon, 03 Nov 2025 14:29:22 +0000 https://www.chandrikadaily.com/?p=361743 മുംബൈ: ഇന്ത്യന്‍ വനിതാ ക്രിക്കറ്റിന്റെ പുതിയ അഭിമാനമായി ദീപ്തി ശര്‍മ്മ. 2025 വനിതാ ഏകദിന ലോകകപ്പില്‍ തിളങ്ങിയ ഓള്‍റൗണ്ട് പ്രകടനത്തോടെ ദീപ്തി ലോകകപ്പിന്റെ താരമായി തിരഞ്ഞെടുക്കപ്പെട്ടു. ഫൈനല്‍ മത്സരത്തില്‍ ദീപ്തി കാഴ്ചവെച്ച അതുല്യ പ്രകടനമാണ് ഇന്ത്യയെ കിരീടത്തിലേക്ക് നയിച്ചത്.

ഫൈനലില്‍ ആദ്യം ബാറ്റിങ്ങില്‍ ഇറങ്ങി 58 പന്തില്‍ നിന്ന് നിര്‍ണായക 58 റണ്‍സ് നേടി ദീപ്തി. തുടര്‍ന്ന് ബോളിങ്ങിലും മികവ് തെളിയിച്ച് 9.3 ഓവറില്‍ വെറും 39 റണ്‍സ് വഴങ്ങി അഞ്ച് വിക്കറ്റുകള്‍ വീഴ്ത്തി. ലോകകപ്പ് ഫൈനലില്‍ അഞ്ച് വിക്കറ്റ് നേടുന്ന ആദ്യ ഇന്ത്യന്‍ ബൗളറെന്ന റെക്കോര്‍ഡും ഇതോടെ ദീപ്തിയ്ക്ക് സ്വന്തമായി. പുരുഷനും വനിതാ വിഭാഗങ്ങളിലുമുള്ള ലോകകപ്പ് ചരിത്രത്തില്‍ ഈ നേട്ടം കൈവരിക്കുന്ന ആദ്യ താരമാണ് അവള്‍.

മൊത്തം ടൂര്‍ണമെന്റില്‍ 200-ലധികം റണ്‍സും 22 വിക്കറ്റുകളും നേടി ദീപ്തി തന്റെ ഓള്‍റൗണ്ട് കഴിവിലൂടെ ലോകക്രിക്കറ്റിനെ വിസ്മയിപ്പിച്ചു. ലോകകപ്പിന്റെ താരമായി തിരഞ്ഞെടുക്കപ്പെടുന്ന ഇന്ത്യയിലെ നാലാമത്തെ താരമാണ് ദീപ്തി. 2003-ല്‍ സച്ചിന്‍ ടെണ്ടുല്‍ക്കര്‍, 2011-ല്‍ യുവരാജ് സിംഗ്, 2023-ല്‍ വിരാട് കോഹ്ലി എന്നിവരാണ് മുമ്പ് ഈ ബഹുമതി നേടിയവര്‍.

ഹര്‍മന്‍പ്രീത് കൗറിന്റെ നേതൃത്വത്തില്‍ കിരീടം ഉയര്‍ത്തിയ ഇന്ത്യന്‍ വനിതാ ടീം ലോകവേദിയില്‍ പുതിയ അധ്യായം കുറിച്ചു. ”വീരാംഗനമാരുടെ ഈ വിജയം ഭാരത വനിതാ ക്രിക്കറ്റിന്റെ സ്വര്‍ണ്ണയുഗം ആരംഭിക്കുന്നു,” എന്നാണ് മുന്‍ താരം യുവരാജ് സിങ് പ്രതികരിച്ചത്.

 

]]>
https://www.chandrikadaily.com/111deepti-sharma-wrote-history-in-the-world-cup.html/feed 0
2034ലെ ഫിഫ ലോകകപ്പ് ലക്ഷ്യമാക്കി സൗദിയുടെ ‘ആകാശ സ്റ്റേഡിയം’ https://www.chandrikadaily.com/saudis-sky-stadium-aims-for-2034-fifa-world-cup.html https://www.chandrikadaily.com/saudis-sky-stadium-aims-for-2034-fifa-world-cup.html#respond Wed, 29 Oct 2025 10:47:36 +0000 https://www.chandrikadaily.com/?p=360936 റിയാദ്: 2034-ലെ ഫിഫ ലോകകപ്പിനായി സൗദി അറേബ്യ വലിയൊരു സ്വപ്ന പദ്ധതിയുമായി മുന്നേറുകയാണ്. രാജ്യത്തിന്റെ ഭാവി നഗരമായ നിയോം ലോകത്തിലെ ആദ്യ ”ആകാശ സ്റ്റേഡിയം” പണിയാനുള്ള പദ്ധതിയുമായി രംഗത്താണ്.

‘നിയോം സ്റ്റേഡിയം’ എന്ന പേരില്‍ 350 മീറ്റര്‍ (ഏകദേശം 1150 അടി) ഉയരത്തില്‍ നിര്‍മ്മിക്കാന്‍ ഉദ്ദേശിക്കുന്ന ഈ അതിശയ പദ്ധതി ഏകദേശം 100 കോടി ഡോളര്‍ ചെലവില്‍ പൂര്‍ത്തിയാക്കാനാണ് തീരുമാനം.

2027ല്‍ നിര്‍മാണം ആരംഭിക്കാനും, 2032 ഓടെ പൂര്‍ത്തിയാക്കി ലോകകപ്പിന് രണ്ടു വര്‍ഷം മുന്‍പ് തന്നെ പ്രവര്‍ത്തനസജ്ജമാക്കാനും പദ്ധതിയുണ്ട്. സ്റ്റേഡിയത്തിന് 46,000 ഇരിപ്പിട ശേഷിയുണ്ടാകും.

2024 ഡിസംബറില്‍ നിയോം അവരുടെ ഔദ്യോഗിക ‘എക്‌സ്’ പേജിലൂടെ ഈ ”മേഘങ്ങള്‍ തൊടുന്ന” സ്റ്റേഡിയത്തിന്റെ ആശയം ആദ്യമായി അവതരിപ്പിച്ചിരുന്നു.

എന്നാല്‍ ഈ അതുല്യ ആശയത്തെ കുറിച്ച് പിന്തുണയും സംശയവുമാണ് സോഷ്യല്‍ മീഡിയയില്‍ ഒരുമിച്ച് ഉയരുന്നത്.
ആകാശത്ത് ഇത്ര ഉയരത്തില്‍ ലോകകപ്പ് പോലൊരു മത്സരം എങ്ങനെ നടത്തും, സമുദ്രനിരപ്പില്‍നിന്നുള്ള വ്യത്യാസം കളിക്കാര്‍ക്ക് ശാരീരികമായി ബുദ്ധിമുട്ടുണ്ടാക്കുമോ, ആയിരക്കണക്കിന് കാണികള്‍ എങ്ങനെ മുകളിലേക്ക് പ്രവേശിക്കും എന്നൊക്കെ പലരും ചോദിക്കുന്നത്.

അതേസമയം, സൗദിയുടെ അതിവേഗ സാങ്കേതിക പുരോഗതിയും ഭാവിനഗര പദ്ധതികളും പരിഗണിച്ച്, ഈ പുതിയ ആശയം ”സാഹസികവും ഭാവിയിലേക്ക് തുറക്കുന്ന ചുവടുവെയ്പും” ആണെന്ന് മറ്റുചിലര്‍ വിലയിരുത്തുന്നു.

നിയോം നഗരം ഇതിനകം തന്നെ ”ദ ലൈന്‍”, ”ഓക്‌സഗണ്‍” തുടങ്ങിയ ഭാവിനഗര പദ്ധതികളിലൂടെ ലോകശ്രദ്ധ നേടിയിരിക്കുകയാണ്. അതില്‍ ഇപ്പോള്‍ ”നിയോം സ്റ്റേഡിയം” കൂടി ചേര്‍ന്നതോടെ 2034 ലോകകപ്പിന് മുന്‍കൂറായുള്ള സൗദിയുടെ ആധിപത്യം ഉറപ്പാക്കാനാണ് ശ്രമം.

 

]]>
https://www.chandrikadaily.com/saudis-sky-stadium-aims-for-2034-fifa-world-cup.html/feed 0
വനിതാ ലോകകപ്പിനേയും ചൂടുപിടിപ്പിച്ച് ഹസ്തദാന വിവാദം; പാകിസ്ഥാന് കൈ കൊടുക്കാതെ ഇന്ത്യ https://www.chandrikadaily.com/handshake-controversy-heats-up-womens-world-cup-india-refuses-to-shake-hands-with-pakistan.html https://www.chandrikadaily.com/handshake-controversy-heats-up-womens-world-cup-india-refuses-to-shake-hands-with-pakistan.html#respond Sun, 05 Oct 2025 12:26:22 +0000 https://www.chandrikadaily.com/?p=356972

കൊളംബോ: ഏഷ്യ കപ്പിലെ ചൂട് പിടിച്ച ഹസ്തദാന വിവാദത്തിൻ്റെ ചുവടുപിടിച്ച് വനിതാ ലോകകപ്പിലും പാകിസ്ഥാൻ കൈ കൊടുക്കാതെ ഇന്ത്യ. വനിതാ ലോകകപ്പിലെ ഇന്ത്യ-പാകിസ്ഥാൻ മത്സരത്തിന് മുന്നോടിയായി ഇരു ക്യാപ്റ്റൻമാരും ഹസ്തദാനത്തിന് തയ്യാറായില്ല. ലോകകപ്പിലെ ഗ്രൂപ്പ് ഘട്ടത്തിൽ ഇന്ത്യയുടെ രണ്ടാം മത്സരമാണിത്.

കൊളംബോയിൽ നടക്കുന്ന വനിതാ ലോകകപ്പ് 2025 മത്സരത്തിൽ ടോസിന് പിന്നാലെ ക്യാപ്റ്റൻമാരായ ഹർമൻപ്രീത് കൗറും ഫാത്തിമ സനയും ഹസ്തദാനം ഒഴിവാക്കുകയായിരുന്നു. നേരത്തെ ടോസ് നേടിയ പാകിസ്ഥാൻ ബൗളിങ് തിരഞ്ഞെടുത്തു. പ്രേമദാസ സ്റ്റേഡിയത്തിൽ നടക്കുന്ന ഗ്രൂപ്പ് മത്സരത്തിൽ ഇന്ത്യയാണ് ആദ്യം ബാറ്റ് ചെയ്യുന്നത്.

കളിക്കളത്തിലെ അനാവശ്യമായ സംഭവങ്ങൾ ഒഴിവാക്കാൻ ഐസിസി മാച്ച് ഒഫീഷ്യലുകൾ മത്സര ദിനത്തിൽ പ്രോട്ടോക്കോളുകളെ കുറിച്ച് ഇരു ടീമുകളെയും പ്രത്യേകം ബോധവൽക്കരിച്ചിരുന്നു.

നേരത്തെ ഇന്ത്യ ചാംപ്യന്മാരായ ഏഷ്യാ കപ്പിൽ ഇന്ത്യൻ പുരുഷ ടീം പാകിസ്ഥാൻ താരങ്ങൾക്ക് ഹസ്തദാനം നൽകിയിരുന്നില്ല. ബിസിസിഐ നിർദ്ദേശത്തെ തുടർന്ന് വനിതാ താരങ്ങളും പാകിസ്ഥാനോട് ഇതേ നിലപാട് തുടരുകയായിരുന്നു.

വനിതാ ലോകകപ്പിൽ ആദ്യ മത്സരത്തിൽ ഇന്ത്യ ശ്രീലങ്കയെ തോൽപ്പിച്ചിരുന്നു. അതേസമയം, ബംഗ്ലാദേശിനോട് പരാജയപ്പെട്ട പാകിസ്ഥാന് ലോകകപ്പ് പ്രതീക്ഷകൾ നിലനിർത്താൻ ഇന്ന് ജയം അനിവാര്യമാണ്.

]]>
https://www.chandrikadaily.com/handshake-controversy-heats-up-womens-world-cup-india-refuses-to-shake-hands-with-pakistan.html/feed 0
ലോകകപ്പ് ഫുട്‌ബോള്‍ മാമാങ്കത്തിന് തുടക്കമാകുന്നു; യുഎസ് വേദിയാവും https://www.chandrikadaily.com/fifa-club-world-cup-is-about-to-kick-off.html https://www.chandrikadaily.com/fifa-club-world-cup-is-about-to-kick-off.html#respond Fri, 13 Jun 2025 06:44:51 +0000 https://www.chandrikadaily.com/?p=344530 മയാമി: ഫിഫ ലോകകപ്പിന്റെ പുതിയ അധ്യായത്തിന് മുന്നോടിയായുളള മത്സരങ്ങള്‍ക്ക് ഞായറാഴ്ച തുടക്കമാവും. പുലര്‍ച്ചെ 5.30ന് നടക്കുന്ന മത്സരത്തില്‍ ഇന്റര്‍ മയാമി ഈജിപ്ഷ്യന്‍ ക്ലബ് അല്‍ അഹ്ലിയുമായി ഏറ്റുമുട്ടും. അതേദിവസം രാത്രി 9.30ന് ജര്‍മന്‍ ക്ലബ് ബയേണ്‍ മ്യൂണിക്ക് ന്യൂസീലാന്‍ഡില്‍ നിന്നുള്ള ഓക്ലന്‍ഡ് സിറ്റിയെ നേരിടും.
ടൂര്‍ണമെന്റ ഏകദേശം ഒരു മാസം നീണ്ടുനില്‍ക്കും. വിവിധ രാജ്യങ്ങളില്‍ നിന്നുള്ള 32 ടീമുകളാണ് പങ്കെടുക്കുന്നത്. യുഎസ്എയിലെ 11 നഗരങ്ങളിലായി 12 വേദികളിലായാണ് മത്സരങ്ങള്‍ നടക്കുന്നത്. ജൂലൈ 13നാണ് കിരീടപ്പോരാട്ടം.

ഈ മത്സരം ആകെ 32 ടീമുകളെ എട്ട് ഗ്രൂപ്പുകളായി തിരിച്ച് നടത്തപ്പെടുന്നു. ഓരോ ഗ്രൂപ്പില്‍ നിന്നും മുന്നോട്ട് വരുന്ന രണ്ട് ടീമുകളാണ് പ്രീക്വാട്ടര്‍ ഘട്ടത്തിലേക്ക് എത്തുന്നത്. 2021 മുതല്‍ 2024 വരെയുള്ള ബ്ലൈന്‍ഡ് ഫുട്‌ബോളിലെ പ്രകടനങ്ങളെ അടിസ്ഥാനമാക്കിയാണ് 28 ടീമുകളെ തിരഞ്ഞെടുത്തത്.
യൂറോപ്പില്‍ നിന്ന് 12 ടീമുകളെും തെക്കേ അമേരിക്കയില്‍ നിന്ന് 8 ടീമുകളും ആഫ്രിക്ക ഏഷ്യ കോണ്‍കാഫ് എന്നിവടങ്ങളില്‍ നിന്ന് 4 ടീമുകള്‍ വീതവും ഓസ്ട്രലിയയില്‍ നിന്ന് ഒരു ടീമും ഇതില്‍ പങ്കെടുക്കും. അതിഥേയരായ യുഎസ് ടീമിനും ഈ മത്സരത്തില്‍ പങ്കേടുക്കാന്‍ യോഗ്യതയുണ്ട്.

ഈ മത്സരത്തില്‍ ലയണല്‍ മെസ്സി, കിലിയന്‍ എംബാപ്പെ,ബാരി കെയ്ന്‍,വിനീഷ്യസ് ജൂനിയര്‍, എര്‍ലിംഗ് ഹാളാണ്ട്,ഔസ്മാന്‍ ഡെമബലെ,തിയാഗോ സില്‍വ, സെര്‍ജിയോ റാമോസ്,കോള്‍ പാര്‍മര്‍, ജൂലിയന്‍ അല്‍വാരസ് തുടങ്ങിയ നിരവധി സൂപ്പര്‍ താരങ്ങള്‍ അണിനിരക്കും.
എന്നാല്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ, മുഹമ്മദ് സല, ലാമില്‍ യമാല്‍, റൊമേലു ലുക്കാക്കു തുടങ്ങിയവര്‍ കളിക്കാനുണ്ടാവില്ല. ക്ലബ് ലോക കപ്പിലേക്ക് യോഗ്യത നേടുന്നതില്‍ അവരുടെ ടീമുകളായ അല്‍ നസര്‍,ബാര്‍സലോണ, ലിവര്‍പൂള്‍ നാപ്പോളി എന്നീ ടീമുകള്‍ക്ക് ക്ലബ് ലോകകപ്പില്‍ യോഗ്യത നേടാന്‍ കഴിഞ്ഞിട്ടില്ല. നാല് വര്‍ഷത്തിനിടെ വന്‍കരയിലെ പ്രധാനകിരീടമോ റാങ്കിങ്ങിലോ മികച്ച പ്രകടനം നടത്താന്‍ സാധിക്കാത്തതാണ് ഇവര്‍ക്ക് തിരിച്ചടിയായത്.

]]>
https://www.chandrikadaily.com/fifa-club-world-cup-is-about-to-kick-off.html/feed 0
വനിത ടി20 ലോക കപ്പ്: ന്യൂസിലാന്‍ഡിന് ലഭിക്കുന്നത് 19.6 കോടി https://www.chandrikadaily.com/womens-t20-world-cup-new-zealand-gets-rs-19-6-crore.html https://www.chandrikadaily.com/womens-t20-world-cup-new-zealand-gets-rs-19-6-crore.html#respond Tue, 22 Oct 2024 06:31:06 +0000 https://www.chandrikadaily.com/?p=314462 ആദ്യ വനിത ടി20 ലോക കപ്പ് കിരീടം സ്വന്തമാക്കിയ ന്യൂസിലാന്‍ഡിന് സമ്മാനത്തുകയായി ലഭിക്കുന്നത് 19.6 കോടി. ദക്ഷിണാഫ്രിക്കയെ 32 റണ്‍സിന് തോല്‍പ്പിച്ചാണ് ന്യൂസിലാന്‍ഡ് 2024 ടി20 വനിത ലോകകപ്പ് ചാമ്പ്യന്മാരായത്. വിജയികള്‍ക്കുള്ള സമ്മാനത്തുകയില്‍ ഐസിസി 134 ശതമാനത്തിന്റെ വര്‍ധനവ് വരുത്തിയതോടെയാണ് മുന്‍ ടൂര്‍ണമെന്റുകളെ അപേക്ഷിച്ച് വമ്പന്‍ തുക വിജയികള്‍ക്ക് സ്വന്തമാക്കാനാകുന്നത്. റണ്ണേഴ്‌സ് അപ്പായ ദക്ഷിണാഫ്രിക്കക്ക് 9.8 കോടി രൂപ ലഭിക്കും.

അവാസന രണ്ട് ടീമുകള്‍ക്ക് പുറമെ സെമി ഫൈനല്‍ കളിച്ച ടീമുകള്‍ക്കും ഗ്രൂപ്പ് ഘട്ടത്തിലെ മികച്ച മൂന്ന് ടീമുകള്‍ക്കും സമ്മാനത്തുകയുണ്ടാകും. ഇന്ത്യക്ക് 2.25 കോടി രൂപയാണ് ലഭിക്കുക. സെമി ഫൈനലിസ്റ്റുകളായ ഓസ്‌ട്രേലിയക്കും വെസ്റ്റ് ഇന്‍ഡീസിനും ഏകദേശം 5.7 കോടി രൂപ വീതം ലഭിക്കും.

നാല് മത്സരങ്ങളില്‍ രണ്ട് വിജയങ്ങള്‍ നേടിയ ഇന്ത്യ ആറാം സ്ഥാനത്താണ്. ദുബൈയില്‍ ഞായറാഴ്ച നടന്ന മത്സരത്തില്‍ ആദ്യം ബാറ്റുചെയ്ത ന്യൂസിലാന്‍ഡ് നിശ്ചിത ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 158 റണ്‍സ് നേടിയിരുന്നു.

]]>
https://www.chandrikadaily.com/womens-t20-world-cup-new-zealand-gets-rs-19-6-crore.html/feed 0
ലോകകപ്പ് യോഗ്യത മത്സരത്തിനുള്ള അര്‍ജന്റീന ടീമിനെ പ്രഖ്യാപിച്ചു; സൂപ്പര്‍ താരം മെസ്സി പുറത്ത്‌ https://www.chandrikadaily.com/11argentina-announced-for-world-cup-qualifiers-superstar-messi-is-out.html https://www.chandrikadaily.com/11argentina-announced-for-world-cup-qualifiers-superstar-messi-is-out.html#respond Tue, 20 Aug 2024 12:36:59 +0000 https://www.chandrikadaily.com/?p=306808 2026ലെ ലോകകപ്പിനുള്ള യോഗ്യത മത്സരങ്ങള്‍ക്കായി പ്രഖ്യാപിച്ച 28 അംഗ ടീമില്‍ മെസ്സിയില്ല. പോയ മാസം അവസാനിച്ച കോപ്പ അമേരിക്ക ഫൈനലിനിടെയുണ്ടായ പരിക്കാണ് താരത്തിന് വിനയായത്. അടുത്ത മാസം കരുത്തരായ ചിലിക്കും കൊളംബിയക്കും എതിരെ അരങ്ങേറുന്ന മത്സരങ്ങളില്‍ താരത്തിന് കളത്തിലിറങ്ങാനാകില്ല.

ഇന്റര്‍ മിയാമി ക്യാമ്പിലുള്ള ലിയോ മെസ്സി കളത്തിലേക്ക് തിരിച്ചുവരാനുള്ള തീവ്രമായ തയ്യാറെടുപ്പിലാണ്. ലീഗ് കപ്പിലെ ഇന്റര്‍ മിയാമിയുടെ നേരത്തേയുള്ള പുറത്താകല്‍ മെസ്സിക്ക് മേല്‍ സമ്മര്‍ദമുണ്ടാക്കിയിട്ടുണ്ട്.

ബ്യൂനസ് ഐറിസിലെ മോനുമെന്റല്‍ സ്റ്റേഡിയത്തില്‍ സെപ്റ്റംബര്‍ ആറിനാണ് ചിലിക്കെതിരെയുള്ള മത്സരം. സെപ്റ്റംബര്‍ 11നാണ് കൊളംബിയക്കെതിരായ മത്സരം. വെറ്ററന്‍ ഗോള്‍കീപ്പര്‍ ഫ്രാങ്കോ അര്‍മാനി, എ.എസ് റോമയുടെ മുന്നേറ്റ സൂപ്പര്‍ താരം പൗളോ ഡിബാല എന്നിവര്‍ സ്‌ക്വാഡിലില്ല. മധ്യനിര താരങ്ങളായ എസ്‌ക്വിയല്‍ ഫെര്‍ണാണ്ടസ്, മുന്നേറ്റതാരം വാലന്റിന്‍ കാസ്റ്റെല്ലാനോസ് എന്നിവര്‍ ഇതാദ്യമായി സ്‌ക്വാഡില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.

തെക്കേ അമേരിക്കന്‍ യോഗ്യത ഗ്രൂപ്പില്‍ ആറുമത്സരങ്ങളില്‍ നിന്നും 15 പോയന്റുള്ള അര്‍ജന്റീന ഒന്നാമതാണ്. ഒരു മത്സരത്തില്‍ മാത്രമാണ് തോല്‍വിയറിഞ്ഞത്. 13 പോയന്റുള്ള യുറുഗ്വായാണ് രണ്ടാമത്. 7 പോയന്റ് മാത്രമുള്ള ബ്രസീല്‍ ആറാമതാണ്.

]]>
https://www.chandrikadaily.com/11argentina-announced-for-world-cup-qualifiers-superstar-messi-is-out.html/feed 0
ടി20 ലോകകപ്പിനുള്ള ടീമിനെ പ്രഖ്യാപിച്ച് ന്യൂസിലാന്‍ഡ്; വില്യംസണ്‍ ക്യാപ്റ്റന്‍ https://www.chandrikadaily.com/new-zealand-announces-squad-for-t20-world-cup-williamson-captain.html https://www.chandrikadaily.com/new-zealand-announces-squad-for-t20-world-cup-williamson-captain.html#respond Mon, 29 Apr 2024 09:17:59 +0000 https://www.chandrikadaily.com/?p=296307 വെല്ലിങ്ടണ്‍: ഐസിസി ടി20 ലോകകപ്പ് ജൂണില്‍ യുഎസിലും വെസ്റ്റ് ഇന്‍ഡീസിലുമായി നടക്കാനിരിക്കെ 15 അംഗ ടീമിനെ പ്രഖ്യാപിക്കിന്ന ആദ്യ രാജ്യമായി ന്യൂസിലാന്‍ഡ്. കെയിന്‍ വില്യംസനാണ് ക്യാപ്റ്റന്‍. ട്രെന്റ് ബോള്‍ട്ട്, ടിം സൗത്തി, ലോക്കി ഫെര്‍ഗൂസണ്‍ എന്നിവരടങ്ങിയ ടീം ബൗളിങ്ങ് ആക്രമണത്തിലേക്ക് ഹെന്റി ഇടംപിടിച്ചു. കഴിഞ്ഞ ഏകദിന ലോകകപ്പില്‍ ന്യൂസിലാന്‍ഡിന്റെ മികച്ച ഓള്‍ റൗണ്ടറായി പ്രകടനം കാഴ്ച വെച്ച രച്ചിന്‍ രവീന്ദ്രയും ടീമിലുണ്ട്.ആദം മില്‍നെയും കൈല്‍ ജാമിസണും കണങ്കാലിനു പരിക്കേറ്റതിനാല്‍ ഇത്തവണ ടീമിലില്ല.

നാലാം തവണയാണ് വില്യംസണ്‍ ന്യൂസിലാന്‍ഡിന്റെ ടി20 ലോകകപ്പ് ടീമിന്റെ ക്യാപ്റ്റനാവുന്നത്. കഴിഞ്ഞ മൂന്ന് തവണയും സെമി ഫൈനലില്‍ എത്തിയെങ്കിലും കിരീടം നേടാനാവാതെ ന്യൂസിലാന്‍ഡ് കളിക്കളം വിട്ടിരുന്നു.

കെയിന്‍ വില്യംസണ്‍ (ക്യാപ്റ്റന്‍),ഫിന്‍ അലന്‍, ട്രെന്റ് ബോള്‍ട്ട്, മൈക്കിള്‍ ബ്രോസ് വെല്‍, മാര്‍ക്ക് ചപ്മാന്‍, ദേവണ്‍ കോണ്‍ വെ, ലോക്കി ഫെര്‍ഗൂസണ്‍, മാറ്റ് ഹെന്റി, ഡറില്‍ മിച്ചല്‍, ജിമ്മി നീഷാം, ഗ്ലെന്‍ ഫിലിംപ്‌സ്, രചിന്‍ രവീന്ദ്ര, മിച്ചല്‍ സാന്റ്‌നര്‍, ഇഷ് സോധി, ടിം സൗത്തി എന്നിവരാണ് ന്യൂസിലന്‍ഡ് ടീം അംഗങ്ങള്‍. ഗ്രൂപ്പ് സിയില്‍ ജൂണ്‍ ഏഴിന് അഫ്ഗാനിസ്ഥാനെതിരെയാണ് ന്യൂസിലാന്‍ഡിന്റെ ആദ്യ മത്സരം.

 

]]>
https://www.chandrikadaily.com/new-zealand-announces-squad-for-t20-world-cup-williamson-captain.html/feed 0
കിരീടം ചൂടി ഓസ്‌ട്രേലിയ; ഇന്ത്യയെ 6 വിക്കറ്റിന് പരാജയപ്പെടുത്തി ഓസ്‌ട്രേലിയക്ക് ആറാം കിരീടം https://www.chandrikadaily.com/1crowned-by-australia-australia-defeated-india-by-6-wickets-to-win-their-sixth-title.html https://www.chandrikadaily.com/1crowned-by-australia-australia-defeated-india-by-6-wickets-to-win-their-sixth-title.html#respond Sun, 19 Nov 2023 16:16:34 +0000 https://www.chandrikadaily.com/?p=283473 ഏകദിന ലോകകപ്പില്‍ ആറാം തവണ ചാമ്പ്യന്മാരായി ഓസ്‌ട്രേലിയ. ഫൈനലില്‍ ഇന്ത്യയെ ആറ് വിക്കറ്റിന് തോല്‍പ്പിച്ചാണ് ഓസീസ് ലോകകിരീടം തിരിച്ചുപിടിച്ചത്. ട്രാവിസ് ഹെഡിന്റെ സെഞ്ചുറിയും മാര്‍നസ് ലബുഷെയ്‌നിന്റെ അര്‍ദ്ധ സെഞ്ചുറിയും ഫൈനല്‍ വിജയത്തില്‍ നിര്‍ണായകമായി.

ഇന്ത്യക്കായി ജസ്പ്രീത് ബുംറ 2 വിക്കറ്റ് വീഴ്ത്തി. ഡേവിഡ് വാര്‍ണര്‍, മിച്ചല്‍ മാര്‍ഷ്, സ്റ്റീവ് സ്മിത്ത് എന്നിവരുടെ വിക്കറ്റുകളാണ് ഓസ്‌ട്രേലിയക്ക് നഷ്ടമായത്. ബുംറ രണ്ട് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ ഷമി ഒരു വിക്കറ്റ് സ്വന്തമാക്കി. പതിവിനു വിപരീതമായി ബുംറയ്‌ക്കൊപ്പം ഷമിയാണ് ഇന്ത്യന്‍ ബൗളിംഗ് ഓപ്പണ്‍ ചെയ്തത്.

]]>
https://www.chandrikadaily.com/1crowned-by-australia-australia-defeated-india-by-6-wickets-to-win-their-sixth-title.html/feed 0