World Record – Chandrika Daily https://www.chandrikadaily.com Mon, 15 Sep 2025 16:35:56 +0000 en-US hourly 1 https://wordpress.org/?v=5.8.12 https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg World Record – Chandrika Daily https://www.chandrikadaily.com 32 32 6.30 മീറ്റര്‍; വീണ്ടും റെക്കോര്‍ഡ് നേട്ടവുമായി അര്‍മാന്‍ഡ് ഡുപ്ലന്റിസ് https://www.chandrikadaily.com/6-30-meters-armand-duplantis-with-another-record-achievement.html https://www.chandrikadaily.com/6-30-meters-armand-duplantis-with-another-record-achievement.html#respond Mon, 15 Sep 2025 16:35:56 +0000 https://www.chandrikadaily.com/?p=354294 വീണ്ടും റെക്കോര്‍ഡ് നേട്ടവുമായി അര്‍മാന്‍ഡ് ഡുപ്ലന്റിസ്. ലോക അത്‌ലറ്റിക്‌സ് മീറ്റില്‍ പോള്‍ വാള്‍ട്ടില്‍ 6.30 മീറ്റര്‍ ഉയരത്തില്‍ ചാടിയാണ് താരം പുതിയ ലോക റെക്കോര്‍ഡ് സ്ഥാപിച്ചത്.

ഇത് പതിനാലാം തവണയാണ് സ്വീഡിഷ് താരം ലോക റെക്കോര്‍ഡ് തിരുത്തുന്നത്.
ആഗസ്റ്റില്‍ ബുഡാപെസ്റ്റില്‍ സ്ഥാപിച്ച സ്വന്തം റെക്കോര്‍ഡ് ആയ 6.29 മീറ്ററാണ് തരാം ഇത്തവണ മറികടന്നത്.

]]>
https://www.chandrikadaily.com/6-30-meters-armand-duplantis-with-another-record-achievement.html/feed 0
51 വര്‍ഷത്തെ ചരിത്രത്തില്‍ ആദ്യം; സെഞ്ചുറികളില്‍ ലോക റെക്കോഡിട്ട് സ്മൃതി മന്ദാന https://www.chandrikadaily.com/for-the-first-time-in-its-51-year-history-smriti-mandana-world-record-in-centuries.html https://www.chandrikadaily.com/for-the-first-time-in-its-51-year-history-smriti-mandana-world-record-in-centuries.html#respond Thu, 12 Dec 2024 05:30:38 +0000 https://www.chandrikadaily.com/?p=321432 പെര്‍ത്ത്: ഓസ്‌ട്രേലിയക്കെതിരായ ഏകദിന പരമ്പരയില്‍ ഇന്ത്യ തോല്‍വി വഴങ്ങിയെങ്കിലും 51 വര്‍ഷത്തെ ചരിത്രത്തില്‍ ആദ്യമായി വനിതാ ക്രിക്കറ്റില്‍ ലോക റെക്കോര്‍ഡിട്ട് ഇന്ത്യയുടെ സൂപ്പര്‍ വുമണ്‍ സ്മൃതി മന്ദാന. ഓസ്‌ട്രേലിയക്കെതിരായ മൂന്നാം ഏകദിനത്തില്‍ സെഞ്ചുറി നേടിയതോടെ ഒരു വര്‍ഷ കാലയിളവില്‍ ഏറ്റവും കൂടുതല്‍ ഏകദിന സെഞ്ചുറികള്‍ നേടുന്ന വനിതാ താരമെന്ന റെക്കോര്‍ഡാണ് സ്മൃതി സ്വന്തമാക്കിയത്.

ഓസ്‌ട്രേലിയക്കെതിരായ സെഞ്ചുറിയിലൂടെ ഒരു വര്‍ഷം മൂന്ന് സെഞ്ചുറികള്‍ നേടിയിട്ടുള്ള ഓസ്‌ട്രേലിയന്‍ താരം ബെലിന്‍ഡ ക്ലാര്‍ക്ക്, ന്യൂസിലന്‍ഡിന്റെ സോഫി ഡിവൈന്‍, ആമി സാറ്റര്‍വൈറ്റ്, ഓസ്‌ട്രേലിയയുടെ മെഗ് ലാനിങ്, ദക്ഷിണാഫ്രിക്കയുടെ ലോറ വോള്‍വാര്‍ഡ്, പാകിസ്ഥാന്‍ഖെ സിദാറ അമീന്‍ എന്നിവരുടെ റെക്കോര്‍ഡാണ് മന്ദാന തിരുത്തിയെഴുതി. സ്മൃതി ഈ വര്‍ഷം നേടുന്ന ഏകദിനങ്ങളിലെ നാലാമത്തെ സെഞ്ചുറിയാണിത്. കരിയറിലെ ഒമ്പതാം ഏകദിന സെഞ്ചുറിയാണ് ഇന്നലെ ഓസ്‌ട്രേലിയക്കെതിരെ മന്ദാന നേടിയെടുത്തത്.

]]>
https://www.chandrikadaily.com/for-the-first-time-in-its-51-year-history-smriti-mandana-world-record-in-centuries.html/feed 0
അവയവദാന പ്രതിജ്ഞയില്‍ ലോക റെക്കോര്‍ഡിട്ട് ഏരീസ് ഗ്രൂപ്; 1625 വളണ്ടിയര്‍മാര്‍ പ്രതിജ്ഞയെടുത്തു https://www.chandrikadaily.com/aries-group-sets-world-record-in-organ-donation-pledge-1625-volunteers-took-the-pledge.html https://www.chandrikadaily.com/aries-group-sets-world-record-in-organ-donation-pledge-1625-volunteers-took-the-pledge.html#respond Mon, 25 Dec 2023 07:52:14 +0000 https://www.chandrikadaily.com/?p=286597 ഷാര്‍ജ: അവയവദാനം സംബന്ധിച്ച ആശങ്കകള്‍ അകറ്റാനും പരമാവധി പ്രോത്സാഹിപ്പിക്കാനും ലക്ഷ്യമിട്ട് ഏരീസ് ഗ്രൂപ് നടപ്പാക്കിയ അവയവദാന പ്രതിജ്ഞയ്ക്ക് ലോക റെക്കോര്‍ഡ്. 24 മണിക്കൂറിനകം ഏറ്റവും കൂടുതല്‍ അവയവദാന പ്രതിജ്ഞയെടുത്ത സ്ഥാപനത്തിനുള്ള ലോക റെക്കോര്‍ഡാണ് ഏരീസ് ഗ്രൂപ് സ്വന്തമാക്കിയത്.

ഡിസംബര്‍ 7ന് ഇതുസംബന്ധിച്ച പ്രചാരണ ഭാഗമായി സ്ഥാപനത്തില്‍ നിന്ന് 1,625 പേര്‍ വളണ്ടിയര്‍മാരായി അണി ചേര്‍ന്ന് പ്രതിജ്ഞയെടുത്തിരുന്നു. കാമ്പയിന്റെ ഔദ്യോഗിക ചടങ്ങ് ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ കമ്യൂണിറ്റി ഹാളില്‍ നടന്നു. ഗ്രീന്‍ ലൈഫ് ഫൗണ്ടര്‍ ഫാ.ഡേവിസ് ചിറമ്മേല്‍ മുഖ്യാതിഥിയായി. ഏരീസ് ഗ്രൂപ്പിന്റെ ക്രിസ്മസ് ആഘോഷത്തിന് വേറിട്ട മാനവും പ്രസക്തിയും നല്‍കിയ പരിപാടിയായിരുന്നു ഇത്.

യുഎഇയില്‍ നിന്ന് പകുതിയിലേറെ പേരും ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള സ്ഥാപനത്തിന്റെ മറ്റ് ബ്രാഞ്ചുകളില്‍ നിന്നും നിരവധിയാളുകളും ഈ പ്രതിജ്ഞയില്‍ പങ്കെടുത്ത് സമ്മതപത്രം നല്‍കി. ഒപ്പം, ജീവനക്കാരുടെയും കുടുംബാംഗങ്ങളുടെയും കൂടുതല്‍ മികച്ച ആരോഗ്യ സംരക്ഷണവും അവയവ ദാനത്തിലൂടെ സ്ഥാപനം ലക്ഷ്യമിടുന്നു. ജീവനക്കാരുടെ (18 വയസ്സിന് മുകളില്‍ പ്രായമുള്ള) കുടുംബാംഗങ്ങളും കാമ്പയിന്‍ ഭാഗമായി.

ഭാവിയിലുണ്ടാകുന്ന ഏരീസ് ഗ്രൂപ്പിന്റെ തൊഴില്‍ തസ്തികകളില്‍ 90% അവയവ ദാന പ്രതിജ്ഞയെയോ, അല്ലെങ്കില്‍ അതിന്റെ പ്രചാരണത്തെയോ അടിസ്ഥാനമാക്കി റിസര്‍വ് ചെയ്യുന്നതാണ്. അത്തരം പരിശ്രമങ്ങളെ ജീവനക്കാരുടെ കഴിവ് വര്‍ധിക്കാനായുള്ള ടൂള്‍ ആയ എഫ്ഫിസത്തിലൂടെ പരിഗണിക്കുന്നതാണ്. സാമൂഹിക പ്രതിബദ്ധതാ രംഗത്ത് ഇത് മുതല്‍ക്കൂട്ടാണെന്ന് ഏരീസ് ഗ്രൂപ് സ്ഥാപക ചെയര്‍മാനും സിഇഒയുമായ സോഹന്‍ റോയ് പറഞ്ഞു.

ലോകത്ത് നിലവില്‍ ഈ രംഗത്ത് ഒരു സ്ഥാപനത്തില്‍ പ്രവര്‍ത്തിക്കുന്നവരില്‍ നിന്നുള്ള ഏറ്റവും വലിയ സംഭാവനയാണിതെന്നും, യുഎഇയില്‍ ഗ്രീന്‍ ലൈഫുമായി ചേര്‍ന്നാണ് ഇത് നടപ്പാക്കിയതെന്നും, ഇതിന്റെ പ്രചാരണത്തിന് ഭരണകര്‍ത്താക്കളില്‍ നിന്ന് ഔദ്യോഗിക അംഗീകാരം നേടിയ ഫാ.ഡേവിസ് ചിറമ്മേലാണ് ഇക്കാര്യത്തില്‍ മാര്‍ഗദര്‍ശിയെന്നും അദ്ദേഹം വിശദീകരിച്ചു.

ഇത്തരത്തില്‍ കൂടുതല്‍ ആളുകള്‍ മുന്നോട്ടു വരുന്നതിലൂടെ അവയവ ലഭ്യത വര്‍ധിക്കുകയും ജനങ്ങളുടെ ജീവന്‍ രക്ഷിക്കാന്‍ അത് കൂടുതല്‍ സഹായിക്കുകയും ചെയ്യും. അവയവ മാഫിയയുടെ പ്രസക്തി തന്നെ നഷ്ടപ്പെടുകയും കാലക്രമേണ അവയെ തുടച്ചു നീക്കാനും സാധിക്കുമെന്നും ആ മഹദ് ലക്ഷ്യം കൂടി ഏരീസ് ഗ്രൂപ് മുന്നോട്ട് വെക്കുന്നുവെന്നും സോഹന്‍ റോയ് കൂട്ടിച്ചേര്‍ത്തു.അവയവദാനത്തില്‍ പങ്കാളികളാകുന്ന ജീവനക്കാരുടെ ശരീരം മികച്ച രീതിയില്‍ പരിചരിക്കാനാവശ്യമായ നിര്‍ദേശങ്ങള്‍ സ്ഥാപനത്തില്‍ നിന്ന് ലഭിക്കും.

അവയവ ദാന പ്രതിജ്ഞാ ചടങ്ങിന് മുന്നോടിയായി നടന്ന വാര്‍ത്താസമ്മേളനത്തില്‍ യുഎഇ നാഷണല്‍ ഓര്‍ഗന്‍ ട്രാന്‍സ്പ്‌ളാന്റ് കമ്മിറ്റി ചെയര്‍മാനും മിഡില്‍ ഈസ്റ്റ് സൊസൈറ്റി ഫോര്‍ ഓര്‍ഗന്‍ ട്രാന്‍സ്പ്‌ളാന്റേഷന്‍ പ്രസിഡന്റുമായ ഡോ. അലി അല്‍ ഉബൈദി, ഏരീസ് ഗ്രൂപ് ചെയര്‍മാന്‍ സോഹന്‍ റോയ്, എംഡി അജിത്.പി, എമിറേറ്റ്‌സ് സേഫര്‍ ഇന്റര്‍നെറ്റ് സൊസൈറ്റി ചെയര്‍മാന്‍ ഡോ. അബ്ദുല്ല മഹമ്മദ് അല്‍ മിഹ്‌യാസ്, ഗ്രീന്‍ ലൈഫ് സിഇഒ മാത്യു (ഖത്തര്‍) തുടങ്ങിയവര്‍ സംബന്ധി ച്ചു.
ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ വൈസ് പ്രസിഡന്റ് ടി.കെ പ്രതീപ്, ജോ.ജന.സെക്രട്ടറി ജിബി ബേബി, ട്രഷറര്‍ ഷാജി ജോണ്‍, മുന്‍ പ്രസിഡന്റുമാരായ അഡ്വ. വൈ.എ റഹീം, ഇ.പി ജോണ്‍സണ്‍ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.

]]>
https://www.chandrikadaily.com/aries-group-sets-world-record-in-organ-donation-pledge-1625-volunteers-took-the-pledge.html/feed 0
ലോകത്തിലെ കുഞ്ഞന്‍ അഫ്ഷിന്‍ ഇസ്മയില്‍; ഉയരം 65.24 സെ.മീ https://www.chandrikadaily.com/news-world-record-afshin.html https://www.chandrikadaily.com/news-world-record-afshin.html#respond Wed, 21 Dec 2022 09:48:29 +0000 https://www.chandrikadaily.com/?p=227837 ലോകത്തിലെ ഏറ്റവും ചെറിയ മനുഷ്യനായി തിരഞ്ഞെടുക്കപ്പെട്ട് അഫ്ഷിന്‍ ഇസ്മയില്‍ ഖാദര്‍സാദ എന്ന ഇരുപതുകാരന്‍. 2002 ജൂലൈ 13ന് ഇറാനിലെ അസര്‍ബൈജാന്‍ പ്രവിശ്യയിലെ ബുക്കാനിലാണ് അഫ്ഷിന്റെ ജനനം. നിലവിലെ ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് ജേതാവായ എഡ്വാര്‍ഡ് നിനോ ഹെര്‍ണാന്റസ് എന്ന കോളംബിയക്കാരനെ പിന്തള്ളിയാണ് അഫ്ഷിന്‍ ഈ നേട്ടം കരസ്ഥമാക്കിയത്. ഹെര്‍ണാന്റസിന്റെ ഉയരത്തെക്കാളും 7 സെ.മീ കുറവാണ് അഫ്ഷിന്റെ ഉയരം.  ഈ ചെറുപ്പക്കാരന്റെ ഉയരം വെറും 65.24 സെ.മീ മാത്രമാണ്. ജനനസമയത്ത് 700 ഗ്രാം മാത്രമായിരുന്നു  ഭാരം. 20 വര്‍ഷത്തിന് അപ്പുറം ലോക റെക്കോര്‍ഡ് നേടുന്ന സമയത്തെ  ഭാരം വെറും 6.5 കിലോഗ്രാം മാത്രമാണ്.

അഫ്ഷിന്‍ ഒരിക്കല്‍ പോലും തനിയെ തന്റെ വീടിനു പുറത്തു പോയിട്ടില്ല. രക്ഷിതാക്കള്‍ക്കൊപ്പമാണ് ഗിന്നസ്  റെക്കോര്‍ഡ്‌സിന്റെ ദുബായിലെ ഓഫീസില്‍ എത്തിയത്. അവിടെവച്ച് മൂന്നു തവണയാണ്  ഉയരം പരിശോധിച്ചത്‌. ഇത്‌ കഴിഞ്ഞ്‌  24 മണിക്കൂറിന് ശേഷമാണ് റെക്കോര്‍ഡ് ഔദ്യോഗികമായി പുറത്തുവിട്ടത്. അഫ്ഷിന്റെ ഉയരക്കുറവും മറ്റ് ശാരീരിക പ്രശ്‌നങ്ങള്‍ കാരണവും ദിനചര്യകള്‍ പോലും ചെയ്യുന്നത് രക്ഷിതാക്കളുടെ സഹായത്തോടുകൂടിയാണ്. ചിലപ്പോഴോക്കെ തനിയെ നടക്കാന്‍ പോലും പ്രയാസമാണ്. രക്ഷിതാക്കളില്‍ ആരെങ്കിലും ഒരാള്‍ എപ്പോഴും അഫ്ഷിന്റെ കൂടെ വേണം. സ്‌കൂളില്‍ പോയി പഠിക്കാനും ബുദ്ധിമുട്ടുകളുണ്ട്‌. ഇത്‌ കാരണം ഇപ്പോള്‍ വീട്ടില്‍ ഇരുന്നാണ് പഠനം മുന്നോട്ട് കൊണ്ടുപോവുന്നത്.

 

]]>
https://www.chandrikadaily.com/news-world-record-afshin.html/feed 0
മെസിയെ മറികടന്ന് ഹാരി കെയ്ന്‍; പ്രീമിയര്‍ലീഗില്‍ ടോട്ടനത്തിന് തകര്‍പ്പന്‍ ജയം https://www.chandrikadaily.com/harry-kane-breaks-record-in-style-as-tottenham-brush-aside-southampton.html https://www.chandrikadaily.com/harry-kane-breaks-record-in-style-as-tottenham-brush-aside-southampton.html#respond Wed, 27 Dec 2017 05:08:42 +0000 http://www.chandrikadaily.com/?p=61454 വെംബ്ലി: ഹാരി കെയ്ന്‍ റെക്കോര്‍ഡ് നേട്ടവുമായി കുതിച്ചപ്പോള്‍ പ്രീമിയര്‍ലീഗില്‍ ടോട്ടനത്തിന് തകര്‍പ്പന്‍ ജയം. രണ്ടിനെതിരെ അഞ്ച് ഗോളുകള്‍ക്കാണ് സൗത്താപ്ടണെ ടോട്ടനം തകര്‍ത്തത്.

പ്രീമിയര്‍ലീഗിലെ റെക്കോര്‍ഡ് പ്രകടനത്തോടെ ബാഴ്‌സ സൂപ്പര്‍ താരം ലയണല്‍ മെസിയെയാണ് ഹാരി കെയ്ന്‍ മറികടന്നത്. ഇംഗ്ലീഷ് പ്രീമിയര്‍ലീഗില്‍ ഒരിക്കല്‍ കൂടി ഹാട്രിക്ക് നേടിയ ഹാരി കെയിന്‍ ഒരു കലണ്ടര്‍ വര്‍ഷം ഏറ്റവും കൂടുതല്‍ ഗോളുകള്‍ നേടിയ കളിക്കാരനെന്ന റെക്കോര്‍ഡാണ് ഇതോടെ സ്വന്തമാക്കിയത്.

ഒരു കലണ്ടര്‍ വര്‍ഷം യൂറോപ്പില്‍ തന്നെ ഏറ്റവും കൂടുതല്‍ ഗോളുകള്‍ നേടിയ താരമായിരിക്കുകയാണ് കെയിന്‍. 2017 കലണ്ടര്‍ വര്‍ഷത്തില്‍ 56 ഗോളുകളാണ് കെയിന്‍ ഇതോടെ സ്വന്തമാക്കിയത്. മെസി ഇതുവരെ 54 ഗോളുകളാണ് നേടിയത്. ബാര്‍സക്ക് ഈ വര്‍ഷം ഇനി മത്സരങ്ങളില്ല എന്നതും കെയ്‌നിന്റെ നേട്ടം ഉറപ്പിച്ചിരുക്കുകയാണ്.

അതേസമയം ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ 22 വര്‍ഷങ്ങള്‍ക്ക് മുമ്പ് അലന്‍ ഷിയറര്‍ സ്ഥാപിച്ച 36 ഗോള്‍ എന്ന റെക്കോര്‍ഡും കെയിന്‍ മറികടന്നു. 39 ഗോളുകളാണ് ഈ വര്‍ഷം കെയിന്‍ പ്രീമിയര്‍ ലീഗില്‍ നേടിയത്. ബ്ലാക്ക്‌ബേണ്‍ റോവേഴ്‌സിന് വേണ്ടി 42 മത്സരങ്ങളില്‍ നിന്നാണ് അലന്‍ ഷിയറര്‍ 36 ഗോളുകള്‍ നേടിയത്. എന്നാല്‍ ഹാരി കെയ്ന്‍ ഈ നേട്ടം കൈവരിച്ചത് 36 മത്സരങ്ങളിലാണെന്നതും ടോട്ടനം താരത്തെ ശക്തനാക്കുന്നു്.

]]>
https://www.chandrikadaily.com/harry-kane-breaks-record-in-style-as-tottenham-brush-aside-southampton.html/feed 0
എയര്‍ ഇന്ത്യക്ക് ലോക റെക്കോര്‍ഡ്; ഡല്‍ഹി-സാന്‍ഫ്രാസിസ്‌കോ പാത 15 മണിക്കൂറിനുള്ളില്‍ കടന്നു ചരിത്രം കുറിച്ചു https://www.chandrikadaily.com/air-india-sets-record-for-flying-the-longest-non-stop-flight-malayalam.html https://www.chandrikadaily.com/air-india-sets-record-for-flying-the-longest-non-stop-flight-malayalam.html#respond Mon, 24 Oct 2016 14:13:55 +0000 http://www.chandrikadaily.com/?p=4570 വ്യോമായന ചരിത്രത്തില്‍ എയര്‍ ഇന്ത്യക്ക് മറ്റൊരു പൊന്‍തൂല്‍ കൂടി. ഡല്‍ഹിയില്‍ നിന്നും സന്‍ ഫ്രാസിസ്‌കോയിലേക്ക് 15 മണിക്കൂറിനുള്ളില്‍ എത്തിച്ചേര്‍ന്നാണ് എയര്‍ ഇന്ത്യ ലോക റെക്കോര്‍ഡ് കരസ്തമാക്കിയത്.

ഡല്‍ഹിക്കും സാന്‍ ഫ്രാന്‍സിസ്‌കോകും ഇടയില്‍ മറ്റു ലക്ഷ്യസ്ഥാനങ്ങളില്ലാത്ത ദീര്‍ഘദൂര യാത്രയായിരുന്നു. പാതിനാലു മണിക്കൂര്‍ മുപ്പതു മിനിറ്റ് സമയം എടുത്താണ് 15.300 കിലോമീറ്റര്‍ ദൂരം യാത്രാ വിമാനം പിന്നിട്ടത്.
ലോക റെക്കോര്‍ഡ് നേട്ടത്തെ കുറിച്ച് എയര്‍ ഇന്ത്യ ഔദ്യോഗിത ട്വിറ്റര്‍ അക്കൗണ്ടില്‍ ട്വീറ്റ് ചെയ്തു.

പെസഫിക് സമുദ്രത്തിനു കുറുക്കെയുള്ള സാധാരണ വ്യോമായന പാതയില്‍ നിന്നും തെറ്റിച്ച് അറ്റ്‌ലാന്റിക് സമുദ്ര പാതയാണ് ദീര്‍ഘദൂര യാത്രക്കായി എയര്‍ ഇന്ത്യ ഉപയോഗിച്ചത്. അറ്റ്‌ലാന്റിക് പാത സാധാരണ പാതയെക്കാള്‍ 1,400കി.മി കൂടുതലാണെങ്കിലും യാത്രയുടെ ആകെ സമയം കണക്കാക്കുമ്പോള്‍ രണ്ടു മണിക്കൂര്‍ നേരത്തെ ലക്ഷ്യസ്ഥാനത്ത് എത്താന്‍ സാധിക്കുമെന്ന് എയര്‍ ഇന്ത്യ അറിയിച്ചു.glob

ഈ റൂട്ടിലെ കാറ്റിന്റെ ദിശ വിമാന പാതക്ക് അനുകൂലമായതാണ് വിമാനത്തിന്റെ വേഗത കൂടുന്നത് കാരണമാകുന്നത്. അതേസമയം വിമാനത്തിന്റെ ഇന്ധന ചിലവും പുതിയ പാതയില്‍ കുറവാണെന്നും എയര്‍ ഇന്ത്യ അധികൃതര്‍ അറിയിച്ചു.

air-del-sfo-new-route-largejdlf

ഒക്ടോബര്‍ 16 ഞായറാഴ്ച പുലര്‍ച്ചെ നാലിന് ഡല്‍ഹിയില്‍ നിന്നും പുറപ്പെട്ട വിമാനയാത്ര അതേ ദിവസത്തില്‍ തന്നെ ജപ്പാന്‍ വരെ എത്തി. തുടര്‍ന്ന് അന്താരാഷ്ട്ര സമയക്രമം മറികടന്ന യാത്ര ഒക്ടോബര്‍ 15ലേക്കു വീണ്ടും പ്രവേശിച്ചു. സാന്‍ ഫ്രാസിസ്‌കോയില്‍ എത്തുമ്പോള്‍ ഐ.എഫ്.ഒ സമയം ഒക്ടോബര്‍ 16 പുലര്‍ച്ചെ 6.30 ആയിരുന്നു, എയര്‍ ഇന്ത്യ വ്യക്തമാക്കി.

jdlf-jpg

]]>
https://www.chandrikadaily.com/air-india-sets-record-for-flying-the-longest-non-stop-flight-malayalam.html/feed 0